വെണ്ണിലാവേ..💔: ഭാഗം 29

vennilave niha

രചന: NIHAA

അടുക്കളയിൽ നിന്ന് തിരികെ പോന്ന ആമി പെട്ടന്ന് തേജസിന്റെ മുന്നിൽ പെട്ടതും ഒന്ന് തിരിഞ്ഞു കളിച്ച അവൾ തിരികെ നടക്കാൻ ഭാവിച്ചു.. എന്നാൽ അത് മുൻകൂട്ടി കണ്ട് കൊണ്ട് തേജസ്‌ ആമിയുടെ കൈകളിൽ പിടിച്ചു നിർത്തിയിരുന്നു... !! തന്റെ കൈ മുട്ടിനു മുകളിൽ അമർന്ന തേജസിന്റെ കൈകളിലേക്ക് അവൾ പകപ്പോടെ ഉറ്റു നോക്കി.ഇതുവരെ ഇല്ലാത്ത എന്തോ ഒരു തരം പകപ്പ് അവളെ വരിഞ്ഞു മുറുക്കുന്നു.. തേജസിന്റെ രൂക്ഷമായ നോട്ടം കൂടേ ആയതും അവൾ തല കുനിച്ചു.. തലേന്ന് രാത്രി അവന്റെ അമ്മയെ നിറകണ്ണുകളോടെ നോക്കിയ ആ നിമിഷം ഒരു ചിത്രം പോൽ മനസ്സിലേക്ക് കടന്നു വന്നു.. കുറ്റബോധം കൊണ്ട് കുനിഞ്ഞു പോകുന്ന ശിരസ്സിനെ ഉയർത്തിയവൾ അവനെ ചുണ്ട് പിളർത്തി നോക്കി.. ഉണങ്ങി വരുന്ന ആ നേർത്ത പൊട്ടിയ ചുണ്ടും വെച്ചു തന്നെ നോക്കുന്നവളെ കാണെ അവൻ അവളെ ഒന്ന് ഇരുത്തി നോക്കി.. "എന്താ നിനക്ക്.. എന്നേ കാണുമ്പോൾ തല കുനിക്കുന്നു.. മാറി നടക്കുന്നു.. ഞാൻ നിന്നേ എന്തേലും ചെയ്തോ.. ഹേ.. " അതിന് അവൾ ഇല്ലെന്ന് തലയനക്കി.. ഞൊടി ഇട കൊണ്ട് നിറഞ്ഞു വരുന്നയാ നീല കണ്ണുകൾ കാണെ തേജസ്‌ ദീർഘമായൊന്ന് ശ്വസിച്ചു.. "ഞാൻ.. ഞാൻ കാരണം അല്ലെ.. അമ്മ ചീ..ത്ത പറഞ്ഞത്.. "

വിതുമ്പുന്ന ചുണ്ടുകളെ കൂട്ടി പിടിച്ചവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു.. അവളുടെ മറുപടി കേൾക്കെ തേജസ്‌ നാക്ക് കടിച്ചു കൊണ്ട് തന്റെ ചുരുണ്ട മുടിയിൽ മുഷിപ്പോടെ ചൊറിഞ്ഞു.. "അല്ല കൊച്ചേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. ഈ കരയാൻ വല്ല മരുന്നും കഴിക്കുന്നുണ്ടോ.. ഒന്ന് പറഞ്ഞു രണ്ടാമത്തത്തിന് മോങ്ങിക്കോളും.." "ഔ.. ആരാപ്പോ ആ പറയണത്.. ഇന്നലെ നമ്മളും പലതും കണ്ടതാണെ.. " തേജസ്‌ പറഞ്ഞു നാക്ക് എടുക്കും മുന്നേ അവിടെ മറ്റൊരു അപശബ്ദം കേട്ടിരുന്നു.. ശബ്ദം കേട്ട ഭാഗത്തേക്ക് ഇരുവരും തിരിഞ്ഞു നോക്കി.. ഗോവണി പടി ഇറങ്ങി ഷർട്ടിൻറെ സ്ലീവ്‌ മുട്ടോളം തൊരുത്തു വെച്ചു വരുന്ന ദർശനെ കാണെ തേജസ്‌ പല്ല് കടിച്ചു..അവനെ നോക്കി ചുണ്ടനക്കി തെറി വിളിച്ച തേജസ്‌ ആമിയിലേക്ക് തന്നെ തിരിഞ്ഞു.. തേജസിനെ നോക്കി പുച്ഛിച്ചു തള്ളി കൊണ്ട് ദർശൻ പുറത്തേക്കും.. "മുറിവ് ഒക്കെ മാറിയോ.. " അവളുടെ ചുണ്ടിൽ തൊട്ട് നോക്കാൻ മുതിർന്നു കൊണ്ട് കൈ ഉയർത്തിയതും ആമി പിന്നിലേക്ക് വേച്ചു.. അവളുടെ ചെയ്തി ഒട്ടും ഇഷ്ട്ടപ്പെടാതിരുന്ന തേജസ്‌ അവളെ കൂർപ്പിച്ചൊന്ന് നോക്കി.. "ഇന്നലെ ലക്ഷ്മി ആന്റി മരുന്ന് വെച്ചു തന്നായിരുന്നു.. " "മ്മ്.. പിന്നേ ഇന്നലെ അമ്മ അങ്ങനെ ഒക്കെ പറഞ്ഞിട്ട് ഉണ്ടേൽ അമ്മ കാര്യം അറിയാതെ പറഞ്ഞു പോയതാ..

സങ്കടം ദേഷ്യം ആയി പരിണമിച്ചപ്പോൾ ആ ദേഷ്യത്തിനു പുറത്ത് പലതും പറഞ്ഞു.. ആ പ്രശ്നം ഇന്നലെ തന്നെ ഒത്തുതീർപ്പ് ആക്കുകയും ചെയ്തു..ഇനി നീ അതോർത്തു തല കുനിച്ചും മാറി നടക്കുകയും വേണ്ടാ.. കേട്ടല്ലോ.. " തേജസ്‌ പറയുന്ന ഓരോന്നിനും ആമി തലയാട്ടി സമ്മതിച്ചു.. "ഇന്നാ.. ഇത് കയ്യിൽ വെച്ചു.. എന്റെ കയ്യിൽ വെച്ചാൽ ചിലപ്പോൾ കളഞ്ഞു പോകും.. " പോക്കറ്റിൽ നിന്ന് കീ എടുത്തു അവളുടെ ഉളളം കയ്യിൽ വെച്ചു പിടിപ്പിച്ചു കൊണ്ട് തേജസ്‌ തിരിഞ്ഞു നടന്നു.. ആമി ആണേൽ അവന്റെ വിരലുകളുടെ സ്പർശത്തിൽ വിറഞ്ഞു പോയ ഉളളം കയ്യിലേക്ക് നോക്കി..കയ്യിൽ കിടക്കുന്ന ചെവിയിലേക്ക് കുറച്ചു നേരം നോക്കി നിന്ന അവൾ തോളിൽ നിന്ന് ഊർന്നു പോകുന്ന ഷാൾ എടുത്തു തോളിലേക്ക് കയറ്റി ഇട്ട ശേഷം പിന്തിരിഞ്ഞു നടന്നു.. °°°°°°°°°°°°° "ദേവേട്ടാ.. ആ പുളിച്ചിമാങ്ങ എടുത്തു തരാവോ.." അകത്തു നിന്നും പുറത്തേക്ക് വന്ന ദർശൻ മുറ്റത്തെക്ക് ഇറങ്ങിയതും മാവിലേക്ക് ചൂണ്ടി ചോദിക്കുന്ന വെണ്ണിലയേ കാണെ ദർശൻ അടിമുടി ഒന്ന് ചെറഞ്ഞു നോക്കി.. "പച്ച മാങ്ങ കഴിക്കാൻ നിനക്ക് എന്താ വയറ്റിൽ ഉണ്ടോ.. " അവന്റെ അർത്ഥം വെച്ചുള്ള ചോദ്യം ഒട്ടും ഇഷ്ട്ടപ്പെടാതിരുന്ന വെണ്ണില കേറുവോടെ മുഖം കോട്ടി "അതെന്താ?.. വയറ്റിൽ ഉള്ളവർ മാത്രേ മാങ്ങാ കഴിക്കത്തൊള്ളോ.പറ്റില്ലേൽ പറഞ്ഞാൽ മതി. ഞാൻ തേജസിനോട് പറഞ്ഞോളാം.. " ദർശനെ നോക്കി പുച്ഛിച്ചു തള്ളി കൊണ്ട് ചവിട്ടി തുള്ളി പോകാൻ നിന്ന നിലയേ ദർശൻ അരയിലൂടെ വട്ടം പിടിച്ചു..

"അതിന് എന്തിനാ ദേഷ്യപ്പെടുന്നെ.. മാങ്ങ അല്ലെ വേണ്ടത്.. എടുത്തു തരാം.." അവളുടെ കാതോരം മൊഴിഞ്ഞതും വെണ്ണില അവന്റെ ചുടുനിശ്വാസം കാതിൽ തട്ടിയതും നില ഒന്ന് പുളഞ്ഞു.. അവളിൽ ഉള്ള പിടി വിട്ടു കൊണ്ട് ദർശൻ മുറ്റത്തു കിടക്കുന്ന ഒരു ഉരുളൻ കല്ല് കയ്യിൽ എടുത്തു.. ഒന്ന് രണ്ട് പ്രാവിശ്യം ആ കല്ല് കയ്യിൽ ഇട്ടു അമ്മാനം ആടിയ ശേഷം ചൂണ്ടുവിരൽ ഒരുപാടു മാങ്ങ അടങ്ങുന്ന കുലയിലേക്ക് ചൂണ്ടി വെച്ചു മറുകൈ കൊണ്ട് കല്ല് ഉന്നം വെച്ചു എറിഞ്ഞു.. കൃത്യമായി ആ മാങ്ങയുടെ നെട്ടിക്ക് തന്നെ കൊണ്ടതും മാങ്ങ നിലത്ത് വീണു..മാങ്ങ വീണതും വെണ്ണില ഓടി ചെന്നെടുത്തു.. "താങ്ക്സ്😁.. " പല്ലിളിച്ചു കൊണ്ട് ആ മാങ്ങായും പെറുക്കി എടുത്തു വരുന്നവളെ അവൻ ചെറുചിരിയോടെ നോക്കി.. ഉമ്മറത്തെ തിണ്ണയിൽ മാങ്ങാക്കുല വെച്ച ശേഷം അതിൽ നിന്ന് ഒന്ന് എടുത്തു വായിൽ വെച്ചു.. "കഴുകിയിട്ട് കഴിക്കെടി.. " അവന്റെ പറച്ചിലിന് ഒന്നും വക വെക്കാതെ മുൻപല്ല് കൊണ്ട് മാങ്ങാ കടിച്ചെടുത്തു കഴിക്കാൻ ആരംഭിച്ചു.. "അനുസരണ തീരെ ഇല്ല പെണ്ണിന്.. " ഗൗരവത്തോടെ ദർശൻ ചുണ്ടിനടിയിൽ പിറുപിറുത്തു.. മാങ്ങയുടെ അസഹനീയമായ പുളിയിൽ കണ്ണ് ഇറുക്കി അടച്ചു പുളി തിന്ന എല്ലാ ഭാവവും മുഖത്തു വാരി വിതറി കഴിക്കുന്നവളെ കാണെ ദർശന്റെ മുഖത്തെ ഗൗരവം മാഞ്ഞു ചിരി പൊട്ടി..

"ഹൂ.. പുളിക്കുന്നു.. " "അത് പിന്നേ പുളിക്കുന്ന മാങ്ങ തന്നെ അല്ലെ.. " ദർശന്റെ വാക്കിന് തലയനക്കി സമ്മതിച്ചു കൊണ്ട് അവൾ വീണ്ടും കഴിപ്പ് ആരംഭിച്ചു.. "മ്മ്ഹ്.. വേണോ.. " "വേണ്ടാ.. നീ തന്നെ കഴിച്ചോ.. " അവൾ കടിച്ച മാങ്ങ നീട്ടി കൊണ്ട് വെണ്ണില ചോദിച്ചതും ദർശൻ മുഖം തിരിച്ചു കൊണ്ട് മറുപടി കൊടുത്തു.. എന്നാൽ അവന്റെ മറുപടി ഒട്ടും ഇഷ്ട്ടപ്പെടാതിരുന്ന വെണ്ണില അവനെ ഒന്ന് ചെറഞ്ഞൊന്ന് നോക്കി.. ശേഷം എന്തോ കുസൃതി തോന്നിയ കണക്ക് അവനെ ഒന്ന് കുറുമ്പൊടെ നോക്കി കൊണ്ട് മാങ്ങയിൽ നിന്ന് ഒരു കഷ്ണം കടിച്ചെടുത്തു കൊണ്ട് പല്ലിനിടയിൽ തന്നെ വെച്ചു വെണ്ണില ദർശനെ തോണ്ടി വിളിച്ചു.. ദർശൻ അവളിലേക്ക് തിരിഞ്ഞതും വെണ്ണില പിറകിലേക്ക് കൈകൾ കെട്ടി കാലിന്റെ തള്ളവിരലിൽ ഊന്നി കൊണ്ട് അവന് നേരെ ആ പല്ലിനാൽ തന്നെ മാങ്ങകഷ്ണം നീട്ടി.. തന്നിലേക്ക് ഉയർന്നു നിന്നു പിന്നിൽ കൈകൾ കെട്ടി പല്ലിനാൽ മാങ്ങ നീട്ടുന്നവളെ ദർശൻ മിഴിഞ്ഞ കണ്ണാലെ നോക്കി.. ശേഷം ചുറ്റും ഒന്ന് നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ദർശൻ അവളിലേക്ക് കുനിഞ്ഞു കൊണ്ട് ആ കഷ്ണത്തിന്റെ പാതി വായക്കുള്ളിൽ ആക്കി.. ഇരുവരുടെയും അധരങ്ങൾ പരസ്പരം നേർമയായി സ്പർശിച്ചതും വൈദ്യുതിപ്രവാഹം ശരീരത്തിലൂടെ കടന്നു പോയത് പോലെ.. വായിൽ വെച്ച മാങ്ങയിൽ നിന്ന് വരുന്ന പുളിയിൽ കണ്ണ് ഇറുക്കി അടച്ച ദർശൻ മിഴികൾ വലിച്ചു തുറന്നു അവളെ നോക്കി..

തന്നെ കുറുമ്പൊടെ നോക്കുന്നവളുടെ മൂക്കിൻത്തുമ്പിൽ വിരലിനാൽ തട്ടിയ ശേഷം മീശയൊന്നു പിരിച്ചു.. മിഴികൾ പരസ്പരം വേർപ്പെടാൻ ആവാത്ത വിധം കുരുങ്ങിപോയതും ആ മിഴികൾ അവർ പോലും അറിയാതെ പല കഥകളും കൈ മാറിയിരുന്നു.. "ഏട്ടത്തി.. എനിക്കും വേണം മാങ്ങ .. " പരസ്പരം മതിമറന്നു നോക്കുന്നവരുടെ അടുത്തേക്ക് അലറി കൊണ്ട് വന്ന താരയുടെ ശബ്ദം അങ്ങനെ ഇരുവരെയും ബോധമണ്ഡലത്തിലേക്ക് എത്തിച്ചത്.. പിടഞ്ഞു കൊണ്ട് അകന്നു മാറിയ വെണ്ണില ഞെട്ടി കൊണ്ട് താരയെ നോക്കി.. എന്നാൽ പുള്ളിക്കാരി പടിയിൽ വെച്ച മാങ്ങ എടുത്തു കഴിക്കുന്ന തിരക്കിൽ ആണെന്ന് കാണെ ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു ദർശനെ ഒളിക്കണ്ണാലെ നോക്കി.. തന്നെ കുസൃതിയോടെ തലയാട്ടി ചിരിച്ചു പോകുന്നവനെ കാണെ വെണ്ണില സ്വയം തലക്ക് അടിച്ചു.. "ഇത് ആരാ എടുത്തു തന്നെ.. " പടിയിൽ ഇരുന്നു മാങ്ങ കഴിക്കുന്നതിന്റെ കൂടേ തന്നെ ചോദിക്കുന്നയാ കുഞ്ഞി പെണ്ണിന്റെ അടുത്ത് വെണ്ണിലയും വന്നിരുന്നു "ദേവേട്ടൻ.. " "ഹൂ.. എന്തോരു പുളിയാ.. ആമിയേച്ചിയേ.. വേഗം വാ. " അകത്തേക്ക് അലറി കൊണ്ട് താര ആമിയേ വിളിച്ചതും വെണ്ണില അവളുടെ വലിയ ശബ്ദം കർണപടത്തെ വിറപ്പിച്ചതും കാതിൽ കൈ ചേർത്തു വെച്ചു.. "എന്താ.. "

അവളുടെ അലർച്ച കേട്ട ആമി ഓടി പാഞ്ഞു വന്നതും പടിയിൽ ഇരിക്കുന്നവരെ കാണെ ആധിയോടെ ചോദിച്ചു.. "ന്നാ കഴിച്ചോ.. " ഒരു മാങ്ങ ആമിക്ക് എറിഞ്ഞു കൊടുത്തു കൊണ്ട് താര പറഞ്ഞതും അവളുടെ അലർച്ച കേട്ട് എന്തോ സംഭവിച്ചതാണെന്ന് ഓർത്ത് ഓടി പാഞ്ഞു വന്നത് ഇതിനായിരുന്നു എന്ന് മനസ്സിൽ ആവേ ആമി താരയെ നോക്കി പല്ല് കടിച്ചു.. ചെവിയിൽ കൈകൾ വെച്ചു ഇരിക്കുന്ന വെണ്ണിലയേ കാണെ ആമി ചിരിയോടെ അവരുടെ അടുക്കലേക്ക് നടന്നു.. •••••••••••••• "ഓയ്.. " കയ്യിലെ തൂമ്പ കഴുകി വൃത്തിയാക്കി തലയിലെ തൊർത്ത് മുണ്ട് എടുത്ത് തോളിൽ ഇട്ട ശേഷം വൃത്തിയാക്കി വെച്ച തൂമ്പയും എടുത്തു വരമ്പിലൂടെ നടന്നു പോകുന്നവൻ പിന്നിൽ നിന്ന് ഒരു പെൺശബ്ദം കേൾക്കെ തിരിഞ്ഞു നോക്കി.. പാടവരമ്പിലൂടെ ഉടുത്തിരിക്കുന്ന പട്ടുപാവാടയും ഉയർത്തി വെച്ചു ഓടി വരുന്നവളെ കാണെ അവന്റെ പുരികക്കൊടി സംശയത്താൽ ചുളിഞ്ഞു... അകലെ നിന്നും ഓടി വന്നവൾ അവന്റെ തൊട്ട് മുന്നിൽ എത്തിയതും കാൽ മുട്ടിൽ കൈ ചേർത്തു കിതപ്പ് അടക്കി.. വിടർത്തി ഇട്ട മഇടുപ്പോളം തട്ടുന്ന കറുപ്പ് മുടി ഇഴകൾ ചെവിക്കരുകിലേക്ക് തിരുകി വെച്ചു കൊണ്ട് അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു.. "നീ ആ മാധവേട്ടന്റെ കൊച്ചുമോൾ അല്ലെ.. "

അവളെ സൂക്ഷ്മം ആയി നിരീക്ഷിച്ചിച്ച അവൻ ചോദിച്ചു . "ഹാ.. " "എന്താ വേണ്ടേ.. . " "മ്മ്ഹ്.. ഒന്നുല്ല.... " "ഒന്നുല്ലേൽ പോവാൻ നോക്ക്.. " "ഇയാൾക്ക് എന്തൊരു ജാഡയാണ്.. " കേറുവോടെ മുഖം കോട്ടി കൊണ്ട് പറയുന്നവളെ അവൻ കണ്ണുരുട്ടി... "നിന്റെ പേര് എന്താ..? " "താര.. ഇയാളുടെയോ? " "അതുശേരി പേര് അറിയാതെ ആണോ താൻ ഇങ്ങോട്ട് ഓടി വന്നത്.. " അവളെ ഒന്ന് ഇരുത്തി നോക്കിയ അവൻ ചോദിച്ചു.. "ഹാ.. പറയന്നെ.. " "ആദവ്.. " "നല്ല പേര്.. " അവളുടെ മറുപടി കേൾക്കെ ആദവ് മുഷിച്ചിലോടെ നെറ്റി ചൊറിഞ്ഞു.. "വീട്ടിൽ പോകാൻ നോക്ക് കൊച്ചേ..അവളുടെ ഒരു പരിജയപ്പെടൽ.. " അവളെ നോക്കി മുഖം ചുളിച്ചു കൊണ്ട് അത്രയും പറഞ്ഞവൻ തോളിൽ ഉള്ള തൂമ്പ ഒന്നുടെ കയറ്റി വരമ്പിലൂടെ മുന്നോട്ട് നടന്നു.. "ഇങ്ങേർക്ക് എന്തൊരു ജാടയാണെന്റെ ഈശ്വരാ..താൻ ആ ചെളിക്കുണ്ടിൽ പോയി വീഴും നോക്കിക്കോ.. " അവന്റെ പോക്ക് നോക്കി നിന്ന താര പ്രാകി കൊണ്ട് നാക്ക് എടുത്തതും ആദവിന്റെ നിലവിളി ഉയർന്നിരുന്നു.. "അയ്യോ.... " ഞെട്ടി കൊണ്ട് അവൾ മുന്നോട്ട് നോക്കിയതും വരമ്പിന്റെ വശത്തുള്ള ചളി പൂണ്ടു കിടക്കുന്ന ഇടത് വീണു കിടക്കുന്ന ആദവിനെയായിരുന്നു.. അത് കണ്ട് കണ്ണ് ഒന്ന് മിഴിഞ്ഞ താര ചിരി ചുണ്ടിനടിയിൽ ഒതുക്കി പിടിച്ചു പാവാട പൊക്കി അവനിലേക്ക് ഓടിയടുത്തു...

എഴുനേൽക്കാൻ പാട് പെടുന്നവന് നേരെ ചിരി അടക്കി കൈ നീട്ടി.. അവൾ നീട്ടിയ കൈ തട്ടി എറിഞ്ഞു കൊണ്ട് എഴുനേൽക്കാൻ ശ്രമിച്ചതും വീണ്ടും ചളിയിൽ വഴുക്കി അവൻ നിലം പതിഞ്ഞു..ഊര തല്ലി വീണ അവൻ വേദനയോടെ മുഖം ചുളിച്ചു.. "ജാഡ അങ്ങോട്ട് മാറ്റി വെച്ചു കൈ താടോ .. " കുപ്പിവള അണിഞ്ഞ ആ കുഞ്ഞി കൈ നീട്ടി കൊണ്ട് പറയുന്ന താരയുടെ കുഞ്ഞി കൈകളിലേക്ക് ആദവ് ഉറ്റു നോക്കി.. "അടക്കാക്കുരുവോളം വലുപ്പം ഉള്ള നീ എങ്ങനെയ എന്നേ എഴുനേൽപ്പിക്കുന്നെ.. " പരിഹാസത്തോടെ പറയുന്നവന്റെ മുഖം പിടിച്ചു ആ ചെളിയിൽ മുക്കാൻ കൈ തരിച്ചു എങ്കിലും സയമനം പാലിച്ചവൾ അവന് നേരെ ഒന്നുടെ കൈ നീട്ടി . "അതൊന്നും താൻ അറിയണ്ട.. ആ കൈ ഇങ്ങോട്ട് താ.. " അവൾ നീട്ടിയ കൈകളിൽ ആദവ് പതിയെ ചേർത്തു വെച്ചു.. അവന്റെ കയ്യിലെ അഴുക്ക് അവളുടെ വെളുത്ത കുഞ്ഞി കയ്യിൽ ആയിരുന്നു.. അതൊന്നും വകവെക്കാതെ താര അവനെ പതിയെ അവന്റെ കയ്യിൽ മുറുകെ പിടിച്ചു എഴുന്നേൽപ്പിച്ചു.. ചെളിയിൽ നിന്ന് നിവർന്ന ആദവ് പതിയെ വരമ്പിലേക്ക് കയറി.. ഇപ്പൊ എങ്ങനെ ഉണ്ടെന്ന മട്ടിൽ നോക്കുന്ന താരയെ ഒന്ന് നോക്കിയാ ശേഷം അവൻ അപ്പുറത്തൂടെ ഒഴുകുന്ന അരുവിയിലേക്ക് നടന്നു.. പിറകെ താരയും.. ആ അരുവിയിലേക്ക് ഇറങ്ങി ചെന്ന ആദവ് ചെളി പറ്റിയ ഇടം ഒക്കെ കഴുകി കളയാൻ ആരംഭിച്ചു.. അവന്റെ ചെയ്തി കാണെ ഒന്ന് ചിരിച്ചു കൊണ്ട് താരയും പാവാട ഉയർത്തി പിടിച്ചു ഇറങ്ങി..

ആ കുഞ്ഞി കൈകൾ വെള്ളത്തിലേക്ക് ഇറക്കി വെച്ചു കഴുകാൻ ആരംഭിച്ചു..ഒഴുകി വരുന്ന വെള്ളത്തിന്റെ തണുപ്പ് ഇരുവരെയും വിറപ്പിച്ചു.. അവസാനം മുഖം കൂടേ കഴുകി കൊണ്ട് താരയും ആദവും കരയിലേക്ക് കയറി.. "അതാ പറയുന്നേ ഇളയവർ പറയുന്നത് അനുസരിക്കണം എന്ന്.. " അവനെ നോക്കി അർത്ഥം വെച്ച മട്ടിൽ കളിയാക്കി ചിരിച്ചു കൊണ്ട് താര പറഞ്ഞതും ആദവ് മുഖം വീർപ്പിച്ചു.. വരമ്പിൽ വെച്ച തൂമ്പ തോളിൽ ഇട്ടു കൊണ്ട് അവൻ വേഗത്തിൽ നടന്നു... താരയെ ഒന്ന് മൈൻഡ് പോലും ആക്കാതെ.. അവന്റെ പോക്ക് നോക്കി നിന്ന താര മുഖം കോട്ടി . "എന്തൊരു അഹങ്കാരം ആണെന്ന് നോക്കിയേ.. ജാഡതെണ്ടി😏" പിറുപിറുത്തവൾ വരമ്പിലൂടെ തിരിഞ്ഞു നടന്നു.. •••••••••••••• വീട്ടിലേക്ക് കയറി ചെന്ന താര മുകളിലെ തന്റെ മുറിയിലേക്ക് കയറി..അടുക്കി വെച്ച പുസ്തകങ്ങളുടെ ഇടയിൽ നിന്ന് തനിക്ക് പ്രിയപ്പെട്ടത് എന്തോ തിരഞ്ഞു കൊണ്ടിരുന്നു.. തിരഞ്ഞത് എന്തോ കയ്യിൽ കിട്ടിയതും ചുണ്ടിൽ ഊറിയ കുഞ്ഞ് ചിരിയോടെ അവൾ അതിൽ ഒളിപ്പിച്ച തനിക്ക് പ്രിയപ്പെട്ടവന്റെ പടം കയ്യിൽ എടുത്ത്.. മനോഹരം ആയി ചിരിച്ചു.. നെറ്റിയിൽ കുറി തൊട്ട് മിഴികളിൽ പ്രത്യേകതിളക്കത്തോടെ ചിരിക്കുന്നവനെ എത്ര നേരം എന്നില്ലാതെ നോക്കി നിന്നു..

എന്നാൽ മുറിയിലേക്ക് ഇടിച്ചു കയറി വന്ന വെണ്ണിലയേ കാണെ താര പകപ്പോടെ കയ്യിൽ ഉള്ള ഫോട്ടോ പിന്നിലേക്ക് ഒളിപ്പിക്കാൻ ഒരു ശ്രമം നടത്തി.. നിർഭാഗ്യവശാൽ അവളുടെ കയ്യിൽനിന്നും ഊർന്നു പോയ ആ ഫോട്ടോ വെണ്ണിലയുടെ കാലിനടുത്തേക്ക് പാറി വീണു.. താരയുടെ മുഖത്തെ പരിഭ്രമവും ആധിയും സംശയം തോന്നിയ വെണ്ണില കുനിഞ്ഞു കൊണ്ട് അത് കയ്യിൽ എടുത്തു .. തല തിരിഞ്ഞ് നിൽക്കുന്ന ആ ഫോട്ടോ നേരെ വെച്ചതും അതിൽ ഉള്ള വ്യെക്തിയേ കാണെ വെണ്ണില അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി.. "ആദിയേട്ടൻ.. !!!"" ഞെട്ടലോടെ അവൾ അറിയാതെ മൊഴിഞ്ഞു..ഫോട്ടോയിൽ നിന്ന് തല ഉയർത്തി നോക്കിയ വെണ്ണില താരയെ പകപ്പോടെ ഉറ്റു നോക്കി.. "ഒത്തിരി ഇഷ്ട്ടായിട്ടാ ഏട്ടത്തി. പറിച്ചു കളയാൻ ആവാത്ത വിധം പ്രണയിച്ചു പോയി.. " വെണ്ണിലയുടെ മുഖത്തേക്ക് നോക്കി കൊണ്ട് താര അപേക്ഷസ്വരത്തിൽ പറഞ്ഞു... എന്നാൽ അവളുടെ പറച്ചിൽ ഗൗനിക്കാതെ വെണ്ണില തുടർന്നു.... "താരേ നീ ഇത് എന്തറിഞ്ഞിട്ടാ.. ആദിയേട്ടൻ ഒരു കിഡ്നി പേഷ്യന്റ് ആണ്... !!!!!!!" ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story