വെണ്ണിലാവേ..💔: ഭാഗം 3

vennilave niha

രചന: NIHAA

"വൈകിക്കാതെ വേഗം ചെല്ല് മോളെ.."" ഉമ്മറത്ത് നിന്നു കൊണ്ട് ചെരുപ്പ് അണിയുന്നവളെ നോക്കി ലക്ഷ്മി ശാസനരൂപേണ പറഞ്ഞു.. അവരുടെ വാക്കുകൾക്ക് മറുപടി കൊടുക്കാതെ തല കുലുക്കി കൊണ്ട് അവൾ സാരിയും പൊക്കി പിടിച്ചു ഓടി.. ""എന്നാ ഞങ്ങൾ പൊട്ടെ അമ്മാ.. "" അത്രയും വിളിച്ചു പറഞ്ഞു കൊണ്ട് അവിടെ അക്ഷമൻ ആയി ബുള്ളറ്റിൽ ഇരിക്കുന്നവന്റെ അടുത്തേക്ക് ഓടി എത്തി.. ""വേഗം കയറ്.."" അവളുടെ സാനിധ്യം അറിഞ്ഞ ദർശൻ പറഞ്ഞു.. അവന്റെ പറച്ചിൽ കേട്ട് അവളെ തലയൊന്ന് കുലുക്കി കൊണ്ട് അവന്റെ പിറകിൽ കയറുന്നതിന്റെ നീരസം പുറത്ത് പ്രകടിപ്പിക്കാതെ അവന്റെ പിറകിൽ കയറി..ഇരുകാലുകളും ഒരു ഭാഗത്തേക്ക് ഇട്ടാണ് ഇരിക്കുന്നത്.. സാരി ആയത് കൊണ്ട് അങ്ങനെയേ ഇരിക്കാൻ സാധിക്കൂ.. ""പിടിച്ചിരുന്നോ.. എവിടേം വീണാൽ ഞാൻ അറിയില്ല.. പറഞ്ഞേക്കാം.. "" അവൾ കയറിയ പാടെ ചുണ്ട് ഒന്ന് കോട്ടി കൊണ്ട് ദർശൻ പറഞ്ഞതും അവനെ നോക്കി കണ്ണ് ഉരുട്ടി മനസ്സിൽ ഇല്ലാ മനസ്സോടെ അവന്റെ തോളിൽ കൈ വെച്ചു.. ""എന്നാ ഞങ്ങൾ പോവാ ലച്ചൂ.. ബൈ.."" അവൾ വെച്ച കയ്യിലേക്ക് ഒന്ന് നോക്കി നിഗൂഢമായി ചിരിച്ചു കൊണ്ട് അച്ഛനും അമ്മക്കും കൈ വീശി യാത്ര പറഞ്ഞ ശേഷം ദർശൻ ബുള്ളറ്റ്ന്റെ ശബ്ദം ആക്സിലേറ്റർ തിരിച്ചു ഒന്നുടെ ശബ്ദം ഉണ്ടാക്കി പൊടി പറത്തി കൊണ്ട് മുന്നോട്ട് എടുത്തു..

ഒന്ന് മുന്നിലേക്ക് വെച്ചു പോയ വെണ്ണില അവന്റെ തോളിൽ ഉള്ള പിടി ഒന്നുടെ മുറുക്കി ഒരു കൈ ബുള്ളറ്റിന്റെ പിറകിൽ ഉള്ള പിടുത്തത്തിലും പിടി മുറുക്കി.. അച്ഛന്റെ കൂടേ അല്ലാതെ മറ്റൊരുവന്റെ പിറകിലും കയറിയിട്ട് ഇല്ല.. എന്തിന് ആദിയേട്ടന്റെ പിറകിൽ പോലും.. ഏട്ടൻ കയറ്റാറില്ല.. അതിന് കാരണം ചോദിച്ചാൽ പറയത്തും ഇല്ല.. യാത്രയിൽ ഉടനീളം അവൾ മൗനം ആയിരുന്നു.. ഒന്നും സംസാരിക്കാനോ ചോദിക്കാനോ ഉണ്ടായിരുന്നില്ല.. മനസ്സ് ശൂന്യം ആയിരുന്നു.. അച്ഛനും അമ്മയും തന്നെ എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ല.. ദർശൻ ഉള്ളത് കൊണ്ട് ചിലപ്പോൾ മാന്യമായി സ്നേഹത്തോടെ പെരുമാറിയേക്കാം.. എന്ന് മുതൽ ആണ് അച്ഛയും അമ്മയും തന്നോട് അകലം കാണിച്ചത്.. അറിയില്ല.. താൻ എന്ന് വെച്ചാൽ ജീവൻ ആയിരുന്നു.. തന്റെ കുറുമ്പുകളും കളിയും ചിരിയും ആസ്വദിച്ചു തന്നെ ലാളിച്ച ഒരു അച്ഛനും അമ്മയും ഉണ്ടായിരുന്നു ദിവസങ്ങൾക്കു മുൻപ് വരെ.. ഇന്നേ വരെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ നോവിപ്പിക്കാത്ത അച്ഛയും അമ്മയും തന്നെ വെറുക്കാനും അവഗണിക്കാനും കാരണം എന്തായിരുന്നു.. എന്താണെന്ന് അറിയില്ല.. എന്തിനു വേണ്ടി എന്ന് അതും അറിയില്ല.. പ്രണയിച്ചത് കൊണ്ട് ആവുമോ..

അങ്ങനെ ആണേൽ എന്തു കൊണ്ട് തനിക്ക് ആദിയേട്ടനെ ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോൾ അവർ എതിർത്തില്ല.. അന്ന് കാണിക്കാത്ത അനിഷ്ടവും ദേഷ്യവും എന്തെ ഇപ്പോൾ എന്നോട് അവർക്ക്.. ഓരോന്നും ഓർത്തവളുടെ ഉളളം നീറി. തല പെരുക്കാൻ തുടങ്ങിയതും ചിന്തകളെ ആട്ടിയകറ്റി അവൾ കാഴച്ചകളിൽ മുഴുകി ഇരുന്നു.. എങ്കിലും മനസ്സിന്റെ കോണിൽ എവിടെയോ നേരിയ ഒരു പ്രതീക്ഷ തന്റെ പ്രണയത്തെ കാണാൻ കഴിയും എന്ന്... !!ഒന്ന് അടുത്ത് നിന്ന് സംസാരിക്കാൻ കഴിയും എന്ന്.. തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞു ആ നെഞ്ചിൽ വീണു കരയാം എന്ന്.. !! യാത്രയിൽ ഉടനീളം വെണ്ണിലയേ തന്നെ വീക്ഷിച്ച ദർശനിൽ സംശയം നിറഞ്ഞു.. അവൾ പോലും അറിയാതെ ആ മിഴികൾ ഈറൻ അറിഞ്ഞത് കാണെ അവനിൽ സംശയങ്ങൾ കുമിഞ്ഞു കൂടി.. പിന്നേ ദീർഘശ്വാസം വലിച്ചു വിട്ടവൻ ബൈക്ക് മുന്നോട്ട് പായിച്ചു... ___💔 വെണ്ണിലയുടെ വീട് എത്തിയതും ദർശൻ പതിയെ ബ്രേക്ക്‌ പിടിച്ചു..അവൾ പതിയെ നിലത്തേക്ക് കാൽ ഊന്നി കൊണ്ട് ബൈക്കിൽ നിന്ന് ഇറങ്ങി.. ഇറങ്ങിയ അവൾ ദർശനെ നോക്കിയതും അവൻ ഹെൽമെറ്റ്‌ ഊരി വെക്കുന്ന തിരക്കിൽ ആണെന്ന് കാണെ സാരിയിൽ കൈ കൊരുത്തു പിടിച്ചു കൊണ്ട് ചുണ്ടും കടിച്ചു പിടിച്ചു കൊണ്ട് നിന്നു..

മുഖം വല്ലാതെ വിളറിയിട്ട് ഉണ്ട്.. മനസ്സിന് വല്ലാതെ പിരിമുറുക്കം അനുഭവപ്പെട്ടു..മിഴികളിൽ വല്ലാതെ പേടി നിറഞ്ഞു..ശ്വാസം തിങ്ങുന്ന പോലെ.. അച്ഛയും അമ്മയും ഇനിയും അവഗണിച്ചാൽ സഹിക്കാൻ കഴിയില്ലായിരുന്നു അവൾക്ക്.. ശബ്ദം കേട്ട് ഉമ്മറത്തേക്ക് വന്ന സുമിത്ര മുറ്റത്തു നിൽക്കുന്ന തന്റെ മകളെ കണ്ട് വന്ന കാലിൽ തറഞ്ഞു നിന്നു..ബൈക്കിൽ നിന്ന് ഇറങ്ങുന്ന ദർശനെ കണ്ട് ചുണ്ടിൽ ചിരി വരുത്തി കൊണ്ട് വാതിൽ പടിയിലേക്ക് വന്നു നിന്നു.. ""വാ.. കയറി വാ.."" അവരുടെ വിളി കേട്ട് ദർശൻ പുഞ്ചിരിച്ചു ആദ്യം അകത്തേക്ക് കയറി ഉമ്മറത്തെ തിണ്ണയിൽ സ്ഥാനം ഉറപ്പിച്ചു..കുറച്ചു നേരം ഒന്ന് അമാന്തിച്ചു നിന്ന വെണ്ണില ദര്ശന് പിറകെ ആയി അകത്തേക്കു കയറി.. അമ്മയെ നോക്കിയെങ്കിലും അമ്മ നോട്ടം കൊണ്ട് പോലും അവൾക്ക് പിടി കൊടുത്തില്ല.. അത് അവളെ ഒന്നുടെ വിഷമത്തിൽ ആഴ്ത്തി.. നിറഞ്ഞു വന്ന മിഴികൾ ദർശൻ കാണാതിരിക്കാൻ തലയും താഴ്ത്തി പിടിച്ചു കൊണ്ട് ഉമ്മറത്തെ ചുവരിൽ ചാരി നിന്നു അവൾ.. ""വിശ്വേട്ടാ ദേ ആരൊക്കെയാ വന്നേക്കുന്നെ എന്ന് നോക്കിക്കേ..

"" അകത്തേക്ക് പാളി നോക്കി കൊണ്ട് ശബ്ദം അൽപ്പം കൂട്ടി സുമിത്ര വിളിച്ചതും കുപ്പായം ഇട്ടു കൊണ്ട് വിശ്വനാഥൻ പുറത്തേക്ക് വന്നു.. ചുവരിൽ ചാരി തലയും താഴ്ത്തി പിടിച്ചു നിൽക്കുന്ന വെണ്ണിലയേ കണ്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് മുഖത്തു ചിരി വരുത്തി കൊണ്ട് ദർശൻ ഇരിക്കുന്നിടത്തേക്ക് വന്നു നിന്നു.. ""ആഹാ.. മക്കൾ ആയിരുന്നോ.. ഏതായാലും വന്ന സ്ഥിതിക്ക് ഉച്ചയൂണും കഴിഞ്ഞിട്ടേ പോകാൻ പാടൂ.. "" ആജ്ഞ രൂപേ ആണേലും അതിലും സ്നേഹം നിറഞ്ഞിരുന്നു... അവർക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു കൊണ്ട് ദർശൻ നേരെ ഇരുന്നു.. ""ഞാൻ കുടിക്കാൻ എടുക്കാം നിങ്ങൾ ഇവിടെ സംസാരിച്ചു ഇരിക്ക്.."" അത്രയും പറഞ്ഞു കൊണ്ട് സുമിത്ര അകത്തേക്ക് കയറി പോയതും വെണ്ണിലയും അവർക്ക് പുറകെയായി വെച്ചു പിടിച്ചു.. നാരങ്ങ പിഴിഞ്ഞ് ജ്യൂസ്‌ ഉണ്ടാക്കുന്ന സുമിത്രയുടെ വയറിലൂടെ കൈ ചുറ്റി വരിഞ്ഞു തോളിൽ മുഖം അമർത്തി അവൾ തേങ്ങി.. ആദ്യം ഒന്ന് ഞെട്ടിയ സുമിത്ര അവൾ കരയുകയാണെന്ന് കാണെ നിറഞ്ഞു വന്ന കണ്ണ് സാരി തലപ്പ് കൊണ്ട് തുടച്ചു ചെയ്യുന്ന ജോലി തുടർന്നു.. ""അമ്മ.. സോറി.. എന്നേ ഒന്ന് നോക്കമ്മാ.. അമ്മ പ്ലീസ്‌.. നിലൂനെ അത്രക്കും വെറുത്തു പോയോ നിങ്ങൾ.. ഹേ.. "" അവളെ ഓരോ വാക്കുകളും അവരിൽ വല്ലാതെ വേദന ഉളവാക്കി..

അവളുടെ കൈകൾ മാറ്റി കൊണ്ട് അവളിലേക്ക് തിരിഞ്ഞു അരുതെന്ന് തലയാട്ടി.. വിതുമ്പുന്ന ചുണ്ടുകൾ.. നിറഞ്ഞ മിഴികൾ..എല്ലാം കണ്ട് ആ അമ്മ മനസ്സ് ഒന്ന് പിടച്ചു.. ""എനിക്ക് ദേഷ്യം ഒന്നും ഇല്ല നിലൂ.. നീ പോയിട്ട് ഒന്ന് വിളിച്ചത് പോലും ഇല്ലാലോ.. അതാ ഞാൻ.."" സുമിത്ര പാതി വെച്ചു നിറുത്തി.. വെണ്ണിലയുടെ പിന്നിലേക്ക് തന്നെ നോക്കി നിൽക്കുന്ന സുമിത്രയേ കണ്ട് വെണ്ണിലയും തിരിഞ്ഞു നോക്കി.. അടുക്കളവാതിലിൽ നിൽക്കുന്ന വിശ്വനാഥനെ കണ്ട് അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.. നിഷ്ഫലമായിരുന്നു.. !! തലയും കുമ്പിട്ടു ഉള്ള അവളുടെ നിർത്തം കാണെ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു വിശ്വനാഥൻ അവളുടെ പുറത്തൊന്ന് തട്ടി. ഒരു പൊട്ടിക്കരച്ചിലോടെ അയാളെ വരിഞ്ഞു മുറുക്കി.. വിശ്വനാഥൻ ചിരിയോടെ അവളുടെ തലയിൽ തലോടി.. ""അച്ഛാ.. എന്നോട് ക്ഷമിക്ക്.. "" ""എല്ലാം നിന്റെ നല്ലതിന് ആണെന്ന് കരുതിയാൽ മതി.. ആധവ്നെ നീ മറക്കണം നിലൂ.. അവൻ നിനക്ക് ചേർന്നത് അല്ല.. പകരം ദേവിനെ നീ പ്രണയിക്കണം.. ആത്മാർത്ഥമായി.. എനിക്ക് അറിയാം നിന്നെ കൊണ്ട് കഴിയില്ലന്ന്.. സമയം എടുത്തോ.. എത്ര വേണം എങ്കിലും. എങ്കിലും അവനെ നിരാശപ്പെടുത്തരുത്.. താലി കെട്ടിയവൻ ആണ്.. താലി കെട്ടിയവനെ അവഗണിച്ചാൽ..

വെറുത്താൽ ശാപം തലയിൽ നിന്ന് വിട്ടു പോകില്ല..തീർച്ച.. "" അത്രയും പറഞ്ഞു കൊണ്ട് അയാൾ നിറഞ്ഞു വന്ന മിഴികളെ അവളിൽ മറക്കാൻ എന്നോണം വേഗത്തിൽ തിരിഞ്ഞു നടന്നു.. അയാളുടെ ഓരോ വാക്കുകളും അവളിൽ പ്രകമ്പനം കൊള്ളിച്ചു.. ചാലിട്ടൊഴുകിയ കണ്ണുകളിൽ വേദന നിറഞ്ഞു.. ഹൃദയം മുറിഞ്ഞു ചോര കനിയും പോലെ.. വല്ലാതെ നീറുന്നു.. ""ആദിയേട്ടനെ മറക്കാനോ.. എനിക്ക് യോജിക്കില്ലെന്നോ.. എന്തൊക്കെയാ അമ്മ അച്ഛൻ പറയുന്നേ.. എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല..അന്ന് എനിക്ക് ഇഷ്ട്ടം ആണെന്ന് പറഞ്ഞപ്പോൾ എതിർത്തു കൂടായിരുന്നോ.. എന്നാൽ എനിക്ക് ഇത്രക്ക് വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നല്ലോ.. അന്ന് അന്ന് ഒരേ ഒരു വാക്ക് കൊണ്ട് എന്നേ തടഞ്ഞിരുന്നു എങ്കിൽ.. !!"" അയാളുടെ പോക്ക് നോക്കി നിന്ന വെണ്ണില സുമിത്രയിലേക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു.. ""അച്ഛൻ പറഞ്ഞതെ എനിക്ക് പറയാൻ ഉള്ളു.. "" അത്രയും പറഞ്ഞു കൊണ്ട് ഉണ്ടാക്കിയ ജ്യൂസ്‌ എടുത്തു നടന്നു.. *നിങ്ങൾ എന്നിൽ നിന്ന് എന്തേലും മറച്ചു വെക്കുന്നുണ്ടോ.. * പോകാൻ തുനിഞ്ഞ സുമിത്രയും കാലുകൾ നിശ്ചലമായി.. തറഞ്ഞു നിൽക്കുന്ന അവർ പകപ്പോടെ തന്റെ മകളെ നോക്കി.. തന്നെ ഉറ്റു നോക്കുന്ന വെണ്ണിലയേ കാണെ അവരുടെ ചെന്നിയിൽ നിന്ന് വിയർപ്പ് ഒഴുകി.. പാട് പെട്ട് ഉമിനീർ ഇറക്കി കൊണ്ട് തിരിഞ്ഞു.. ""എല്ലാം നിന്റെ നല്ലതിന് വേണ്ടി മാത്രം ആണ് നിലൂ.."" അത്രയും പറഞ്ഞവർ അവൾ കാണാതെ ഒളിപ്പിച്ച കണ്ണുനീർ തുടച്ചു കൊണ്ട് വേഗത്തിൽ നടന്നു... _____💔

മുകളിലെ തന്റെ മുറിയുടെ വാതിൽ മലർക്കെ തുറന്നു കൊണ്ട് അവൾ അകത്തേക്ക് കയറി.. നിലത്ത് നിന്നും അരിച്ചെത്തുന്ന തണുപ്പ് അവളുടെ കാൽപാദങ്ങളിലേക്ക് ഇരച്ചു കയറി.. മുറിയിലെ ഓരത്ത് ആയി ഉള്ള അടച്ചിട്ട ജനൽപാളികളുടെ കൊളുത്തു അഴിച്ചു കൊണ്ട് തുറന്നിട്ടു.. ഇരുട്ട് നിറഞ്ഞ മുറിയിൽ വെളിച്ചം പരക്കെ നിറഞ്ഞു.. അടുക്കായി വെച്ച പുസ്തകങ്ങളിൽ നിന്നവൾ തനിക്ക് പ്രിയപ്പെട്ടത് ഒന്ന് എടുത്തു.. കയ്യിൽ എടുത്ത പുസ്തകത്തിന്റെ താളുകൾ ഓരോന്ന് ആയി മറിച്ചവൾ തേടിയത് എന്തോ കണ്ണിൽ ഉടക്കിയ ആത്മസംതൃപ്തിയോടെ ഒരുവന്റെ ഫോട്ടോ കയ്യിൽ എടുത്തു.. എത്ര നേരം എന്നില്ലാതെ നോക്കി നിന്ന അവളുടെ മിഴികളിൽ നിന്ന് ഒരു തുള്ളി മിഴിനീർ വന്നു പതിച്ചു.. അവളിൽ മന്ദഹാസം നിറഞ്ഞു..പ്രിയപ്പെട്ടവന്റെ മനോഹരമായ ചിരിയിലേക്ക് ആയി അവൾ പുഞ്ചിരിയോടെ നോക്കി.. *പ്രണയമാണ്.. എന്റെ പ്രണയം മനോഹരം ആക്കുന്നത് നിൻ പുഞ്ചിരിക്കുന്ന മുഖത്തിലൂടെയാണ്.. പഴമ ഏറിയത് ആണെങ്കിലും പൊടി തട്ടേണ്ടി വരാത്ത എൻ ഹൃദയത്തിൽ സൂക്ഷിച്ചു വെച്ച നിൻ മുഖം.. 🥀

എന്നിൽ ഉള്ള പ്രണയം നിന്നോട് എന്ന് പറയും എന്ന് എനിക്ക് നിശ്ചയം ഇല്ല.. എങ്കിലും ആ ദിനം വിദൂരമല്ല എന്ന് എൻ മനസ്സ് മന്ത്രിക്കുന്നു.. * ഓരോന്നും മൊഴിഞ്ഞവൾ ആ പുസ്തകം നെഞ്ചോട് ചേർത്തു.. പ്രണയം ആണ് പ്രിയനേ..എൻ നാവിൽ നിന്ന് ഉതിർന്നു വീണ വാക്കുകളാൽ പറയാതെ പോയ പ്രണയം.. 💞 ___💔 നേരം സന്ധ്യ കഴിഞ്ഞിരിക്കുന്നു.. നേരം തന്നെ ഇരുട്ടുന്നതിന് മുന്നേ വീട്ടിൽ എത്തണം.. പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ദർശനും വെണ്ണിലയും.. സുമിത്ര ഒരുക്കിയ രുചിയൂറും സദ്യയും കഴിച്ചു. വൈകുന്നേരം ചായയും രാത്രിയിലേക്ക് ഉള്ള ഭക്ഷണവും കഴിപ്പിച്ചാണ് അവരെ സുമിത്ര പറഞ്ഞു വിട്ടത്.. അതിൽ വിശ്വനാഥനും പങ്കില്ലാതില്ല.. അമ്മയെയും അച്ഛയെയും നോക്കി കൊണ്ട് യാത്രയും പറഞ്ഞവൾ പുറത്തേക്ക് ഇറങ്ങി.. മനസ്സിൽ വല്ലാതെ സന്തോഷം തോന്നുന്നു.. തന്നെ യാത്രയാക്കുന്ന അച്ഛനെയും അമ്മയെയും നിറഞ്ഞ മനസ്സോടെ നോക്കിയവൾ ദർശന്റെ അരികിൽ ആയി വന്നു നിന്നു.... ""പോവാം.."" അവളുടെ അങ്ങോട്ട് ഉള്ള ചോദ്യം കേട്ട് ദർശൻ അത്ഭുതം കേട്ട പോലെ നോക്കി.. ""മ്മ്? എന്താ? ""

അവന്റെ കണ്ണും വിടർത്തി ഉള്ള ആദ്യം ആയി കാണുന്ന പോലെ ഉള്ള നോട്ടം കണ്ട് പുരികം ഒന്ന് പൊക്കി താഴ്ത്തി കൊണ്ട് മാറിൽ കൈ കെട്ടി വെച്ചു നോക്കുന്ന വെണ്ണിലയേ കണ്ട് ദർശൻ നെഞ്ചിൽ ഒന്ന് കൈ വെച്ചു..പിന്നീട് ഒന്നും ഇല്ലെന്ന് പറഞ്ഞു കൊണ്ട് അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. ചുണ്ടിൽ ഊറിയ ചിരിയോടെ അവൾ അവന് പിന്നിൽ ആയി ഇരുന്നു.. അവൾ ഇരുന്നതും തല ഒന്ന് കുടഞ്ഞു കൊണ്ട് ദർശൻ ബുള്ളറ്റ് മുന്നോട്ട് എടുത്തു.. യാത്രയിൽ ഉടനീളം അവളുടെ ചൊടികളിൽ മനോഹരം ആയ പുഞ്ചിരിയുണ്ടായിരുന്നു.. ആരെയും മയക്കുന്ന.. ചിലപ്പോൾ തന്റെ അച്ഛനും അമ്മയും അവഗണിക്കാതെ മുഖം തിരിക്കാതെ ചേർത്തു പിടിച്ചത് കൊണ്ട് ആവാം.. അതല്ലേൽ ഈ യാത്ര അവളെ അതീവസന്തോഷവതി ആക്കിയിരിക്കാം.. അവളുടെ പുഞ്ചിരിയിൽ ദർശൻ തറഞ്ഞു നിന്നു.. ഏതൊരു പെൺകുട്ടിയിലും ഇന്നേ വരെ കാണാത്ത പ്രത്യേകമായ ഭംഗി തോന്നിച്ചു അവന്.. അവളുടെ ചൊടികളിലെ പുഞ്ചിരി അവന്റെ ചൊടികളിലേക്കും പകർന്നു.. ചുണ്ടിലെ പുഞ്ചിരി വിടാതെ രണ്ടു പേരും യാത്ര തുടർന്നു.. അത്രമേൽ സന്തോഷത്തോടെ.. ആഹ്ലാദത്തോടെ.. 🥀 ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story