വെണ്ണിലാവേ..💔: ഭാഗം 30

vennilave niha

രചന: NIHAA

"താരേ നീ ഇത് എന്തറിഞ്ഞിട്ടാ.. ആദിയേട്ടൻ ഒരു കിഡ്നി പേഷ്യന്റ് ആണ്... !!!!!!!" ഒരുതരം ഞെട്ടലോടെ ആയിരുന്നു വെണ്ണില പറഞ്ഞത്.. എന്നാൽ താരയിൽ ഒരു കുലുക്കവും ഇല്ലായിരുന്നു.. "അറിയാം ഏട്ടത്തി.. പിന്നെ കിഡ്‌നിക്ക് അല്ലെ തകരാർ ഒള്ളു.. ബുദ്ധിക്ക് അല്ലല്ലോ.. മാറാരോഗവും അല്ലല്ലോ.. " "ഓഹ്.. അപ്പൊ സഹതാപത്തിനു പുറത്ത് ആണോ.. " വെണ്ണില ചെറുപരിഹാസത്തോടെ ചോദിച്ചു.. അങ്ങനെ സഹതാപത്തിനു പുറത്തൊരു ഒരു പ്രണയം താര അർഹിക്കുന്നില്ല എന്ന് ഉള്ളിൽ നിന്ന് ആരോ വിളിച്ചു പറയും പോലെ.. "ഇഷ്ട്ടം തോന്നിയതിന് ശേഷം ആണ് അറിഞ്ഞത്.. ഏട്ടത്തിക്ക് അറിയോ ആളെ.." വെണ്ണിലയുടെ മുഖത്തെ ഭാവം കണ്ട താര തല ഉയർത്തി ചോദിച്ചു.. അവളുടെ നിറഞ്ഞ കണ്ണുകൾ കാണെ വെണ്ണിലയുടെ ചൊടികൾ വിടർന്നു.. ഉള്ളിലെ വിഷമത്തെ മൂടുപടത്താൽ മറക്കാൻ എന്നോണം ഉള്ളൊരു നേർത്ത ചിരി.. "മ്മ്.. അറിയാമായിരുന്നു.. ഇപ്പൊ അറിയില്ല.. " "അതെന്താ..? " അവളുടെ മറുപടിയിൽ പന്തികേട് തോന്നിയ താര ജിജ്ഞാസയോടെ ചോദിച്ചു.. "ഒന്നുല്ല മോളെ..പ്രണയം തോന്നുന്നതും തോന്നാതിരിക്കുന്നതും സ്വാഭാവികം ആണ്.. ആർക്കും നിയന്ത്രിക്കാൻ ആവാത്ത ഒന്ന്... !! ഞാൻ ആരോടും പറയാൻ ഒന്നും പോണില്ല.. നിന്റെ ഏട്ടന്മാർക്ക് ആയിരിക്കില്ല പ്രശ്നം..

നിന്റെ അമ്മക്ക് ആവും.. ഇന്നലെ തന്നെ കണ്ടില്ലേ... പെട്ടന്ന് തെറ്റുധരിക്കുന്ന ആൾ ആണ് ചെറിയമ്മ.. " വെണ്ണിലയുടെ മറുപടി കേൾക്കെ താര ഒന്ന് പുഞ്ചിരിച്ചു.. ആ കുഞ്ഞി കണ്ണുകൾ ചുരുക്കിയുള്ള കുഞ്ഞ് ചുണ്ടുകൾ വിടർത്തിയുള്ള ആ പുഞ്ചിരിയിൽ പലതും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.. "അതിന് എനിക്ക് ആദിയേട്ടനെ വേണം എന്നില്ലാലോ.." ഒരു തരം ഭാവം ആയിരുന്നു താരയുടെ കണ്ണിലും മുഖത്തും.. അവളുടെ മറുപടി കേൾക്കെ വെണ്ണില താരയെ പകപ്പോടെ നോക്കി.. "പിന്നേ ..? " "ഇഷ്ട്ടം തോന്നിപോയി.. ഇനി മറക്കാൻ ഒന്നും കഴിയില്ല.. ഉള്ളിൽ കൊണ്ട് നടക്കാന്നെ.." താരയെ വെണ്ണില ചെറുപകപ്പോടെ നോക്കി.. വെറും പ്ലസ് ടൂകാരിക്ക് ഇത്രയും പക്വതയോടെ സംസാരിക്കാൻ അറിയുമോ എന്നൊരു ചോദ്യം പോലും വെണ്ണിലയിൽ വട്ടം ഇട്ടു പറന്നു.. "എത്രകാലം..? " "അറിയില്ല.." താരയുടെ ചുണ്ടിൽ ആത്മവിശ്വാസത്തിന്റെ ചിരി ഉണ്ടായിരുന്നു..ഹൃദയത്തിൽ കൊത്തി വെച്ച ആ മുഖം ഒന്നുടെ കണ്മുന്നിലേക്ക് കൊണ്ട് വന്നു കൊണ്ട് വെണ്ണിലയേ നോക്കിയവൾ കണ്ണ് ചിമ്മി.. "മ്മ്..നിന്റെ പ്രണയം സത്യം ആണേൽ ആദവ് കാണും താരേ.. മുകളിൽ ഇരിക്കുന്ന ഈശ്വരൻ വിചാരിച്ചാൽ നടക്കാത്ത കാര്യം ഉണ്ടോ.. പിന്നേ പ്രണയം മാത്രം പോരാ.. പഠിച്ചു ജോലി ഒക്കെ വാങ്ങിക്കണ്ടേ.. "

അതിന് അവൾ തല താഴോട്ടും മുകളിലേക്കും ആട്ടി കാണിച്ചു.. ആ കുഞ്ഞി പെണ്ണിന്റെ വിടർത്തി ഇട്ട മുടി ഇഴകളിൽ ഒന്ന് തലോടി കൊണ്ട് മനോഹരം ആയ പുഞ്ചിരിയും നൽകി വെണ്ണില പുറത്തേക്ക് നടന്നു..അവളുടെ കയ്യിൽ ആ ഫോട്ടോ വെച്ചു കൊടുക്കാനും മറന്നില്ല.. വെണ്ണിലയുടെ പോക്ക് നോക്കി നിന്ന താര കയ്യിൽ മുറുകെ പിടിച്ച ഫോട്ടോയിലേക്ക് സാകൂതം ഉറ്റു നോക്കി..ആ കുഞ്ഞി കണ്ണിൽ നിന്ന് ഒരു മിഴിനീർ മുത്ത് അടർന്നു ഫോട്ടോയിൽ വന്നു പതിച്ചു.. പാടത്തു നിന്നും കുറച്ചു മുന്നേ ചാളിയായതിനെ തുടർന്നു കഴുകാൻ കുനിഞ്ഞപ്പോൾ ആദവിന്റെ കഴുത്തിൽ ചെവിക്ക് പിറകിലായി കോട്ടണും പഞ്ഞിയും വെച്ചു ഡയാലിസിസ് ചെയ്ത പാട് കണ്ടത് ഓർക്കേ നോവ് തോന്നി അവൾക്ക്.. ഹൃദയത്തിൽ ആരോ മുള്ള് കൊണ്ട് വരഞ്ഞത് പോലെ.. വല്ലാതെ നീറുന്നു . വിങ്ങുന്നു.... ആദവിന്റെ മുഖത്തേക്ക് എത്ര നേരം എന്നില്ലാതെ നോക്കി നിന്ന താരയിൽ പ്രണയത്താൽ ചാലിച്ചൊരു നേർത്ത ചിരി വിടർന്നു... തന്നിലേ പ്രണയം പകുത്തു നൽകാൻ തുടി കൊട്ടുന്ന ഹൃദയവും കൊണ്ട്.... 💔 ••••••••••••••••••

മുറ്റത്തു ബൈക്ക് വന്ന ശബ്ദം കേട്ട് കൊണ്ട് അകത്തു നിന്നും പുറത്തേക്ക് വന്ന ആമി വാതിൽക്കൽ തന്നെ നിന്നു കൊണ്ട് തല മാത്രം പുറത്തേക്ക് ഇട്ട് നോക്കി.. ബൈക്ക് ഓഫ് ചെയ്തു കീ പോക്കറ്റിൽ ഇട്ട് ഫോൺ ഒന്ന് നോക്കി അതും പോക്കറ്റിൽ ഇട്ടു കൊണ്ട് വരുന്ന തേജസിനെ ആമി ആശ്വാസത്തോടെ വെളിയിലേക്ക് വന്നു.. ശ്വാസം പോലും നേരെ വിടാതെ ആയിരുന്നു ഇത്രയും നേരം അകത്തിരുന്നത്.. തന്നെ അന്വേഷിച്ചു ആരെലും വരുമോ എന്നുള്ള ഭയം വരിഞ്ഞു മുറുക്കിയിരുന്നു.. "ഇവിടെ ആരും ഇല്ലേ.. " ചുറ്റുപാടും ഒന്ന് വീക്ഷിച്ച തേജസ്‌ ഇറയത്തെ ചെരുപ്പുകളുടെ എണ്ണം കുറവ് ആണെന്ന് മനസ്സിൽ ആക്കിയ തേജസ്‌ ആരോടെന്ന് ഇല്ലാതെ ചോദിച്ചു.. "ഇല്ല.. അവർ ഒക്കെ ഏതോ ബന്ധുവീട്ടിൽ പോയി.. " പിന്നിൽ നിന്ന് ഒരു പതിഞ്ഞ സ്വരം കേൾക്കെ തേജസ്‌ കണ്ണുകൾ വിടർത്തി കൊണ്ട് നോക്കി.. ഉമ്മറത്തെ പ്രധാനവാതിലിൽ നിൽക്കുന്ന ആമിയേ കാണെ അവൻ ഒന്ന് നിശ്വസിച്ചു.. "എന്നിട്ട് താൻ എന്താ പോകാത്തത്.. " "തന്റെ ബന്ധുവീട്ടിൽ എനിക്ക് എന്താ കാര്യം.. " ചോദ്യത്തിൽ ചെറുപരിഹാസം നിറഞ്ഞിരുന്നു.. അവളുടെ മറുപടി കേൾക്കെ തേജസ്‌ അമർത്തി മൂളി.. "എന്ന് വെച്ചു ഇവിടെ ഒറ്റക്ക് നിൽക്കണോ വേണ്ടേ..നിനക്ക് അറിയുന്നത് അല്ലെ എല്ലാം.. നിന്നെ ഒന്ന് കയ്യിൽ കിട്ടാൻ കാത്തു നിൽക്കുവാ..

നിന്റെ ഏട്ടന്മാർ.. അപ്പഴാ അവളുടെ ഒരു.. ഹോ..ദേ കരഞ്ഞു.. " അവൻ അവളിലേക്ക് കുരച്ചു ചാടി കൊണ്ട് ചോദിച്ചതും ആമിയുടെ മിഴികൾ നിറഞ്ഞിരുന്നു.. അവളുടെ നിറഞ്ഞ നീലമിഴികൾ കാണെ തേജസ്‌ ഉയർന്നു വരുന്ന ദേഷ്യം അലിഞ്ഞില്ലാതെയാവുന്നത് അറിഞ്ഞു.. നെറ്റി ഒന്ന് ചൊറിഞ്ഞു കൊണ്ട് അവൻ വിരൽ ഷാളിൽ ചുറ്റി വിതുമ്പുന്നവളെ നോക്കി..വിതുമ്പുന്നത് കൊണ്ട് ആ നേർത്ത ചൊടികൾ ഒന്നുടെ ചുരുങ്ങിയിട്ട് ഉണ്ട്.. മൂക്കിൻ തുമ്പും കൺപോളകളും നിമിഷനേരം കൊണ്ട് ചുവന്നിട്ട് ഉണ്ട്.. കവിളാണേൽ ചുവന്നു തുടുത്തു ചോര തൊട്ടെടുക്കാൻ പാകത്തിലും... അവളെ കുറച്ചു നേരം വീക്ഷിച്ച തേജസിൽ ചിരി പൊട്ടി.. "ആദ്യം ആയിട്ട.. ഞാൻ വഴക്ക് പറഞ്ഞിട്ട് ഒരാൾ കരയുന്നത്.. എനിക്ക് വഴക്ക് പറയാൻ അറിയില്ലെന്നാ എല്ലാവരും പറയാറ്.. " പൊട്ടി വരുന്ന ചിരിയേ അടക്കി കൊണ്ട് തേജസ്‌ പറഞ്ഞു.. അവന്റെ പറച്ചിൽ കേൾക്കെ ആമി കണ്ണ് തുടച്ചു ഷാൾ കൊണ്ട് മുഖം അമർത്തി തുടച്ചു.. ആ വിതുമ്പുന്ന ചൊടികൾ കൂർപ്പിച്ചു വെച്ചവൾ ഉമ്മറത്തെ പടിയിൽ ഇരുന്നു.. ആരോടോ ഉള്ള വാശിക്ക് എന്ന പോൽ.. എന്നാൽ അത് തന്നോട് ഉള്ള പ്രതിഷേധം ആണെന്ന് അറിയാവുന്നത് കൊണ്ട് തേജസ്‌ അവളെ ഒന്നുടെ ചിരിയോടെ നോക്കി കൊണ്ട് അകത്തേക്ക് നടന്നു..

അവന്റെ സാന്നിധ്യം ഇല്ലാതായത് അവൾ അറിഞ്ഞു.. കാർമേഘത്താൽ പൊതിഞ്ഞ ആകാശത്തിലേക്ക് അവൾ ഉറ്റു നോക്കി.. പെയ്യാൻ ആയി ഉത്സാഹത്തോടെ നിൽക്കുന്ന ആകാശവും അതിന് ഒത്തിരി ഇഷ്ട്ടത്തോടെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്ന ഭൂമിയും.. വീശിയടിക്കുന്ന തണുത്ത കാറ്റിൽ പാറി പറക്കുന്ന ചെമ്പൻ മുടി ഇഴകളെ ചെവിക്കരുകിലേക്ക് ഒതുക്കി പിടിച്ചവൾ പടിയിൽ നിന്നും ഇറയത്തേക്ക് കാൽ നീട്ടി വെച്ചു... ആ വെളുത്ത കാലുകളിൽ ചെറുതുള്ളികളായി പതിക്കുന്ന മഴതുള്ളിയേ അവൾ ആ സാഗരം പോൽ അലയടിക്കുന്ന നീലമിഴികൾ വിടർത്തി വെച്ചു ഉറ്റു നോക്കി... ചെറുതുള്ളികളായി പതിച്ച വെള്ളത്തുള്ളികൾ ഒത്തൊരുമിച്ചു ഭൂമിയിൽ പതിക്കാൻ തുടി കൊട്ടി.. വലിയൊരു കാറ്റോട് കൂടേ ഭൂമിയിൽ പതിച്ച ശക്തമായ മഴയിൽ ആമിയുടെ കാലും ഉടുത്തിരിക്കുന്ന പാന്റും കണംങ്കാൽ വരെ നനയിച്ചു.. ടോപ് അൽപ്പം ഉയർത്തി വെച്ചവൾ പാന്റ് നെരിയാണിക്ക് മുകളിലേക്ക് ഉയർത്തി വെച്ചു.. ഇടത് കാലിലെ കറുത്ത ചെറിയ മുത്ത് വരുന്ന ചരടിൽ നിന്ന് വെള്ളം കാലിലൂടെ ഒലിച്ചിറങ്ങി...

ഇടക്ക് വരുന്ന ഇടിനാളത്തിലും ഭയം ഇല്ലാതെ അവൾ ആ മഴയിലേക്ക് ഉറ്റു നോക്കി..പളുങ്കുപാത്രം ചിന്നിചിതറിയ പോൽ ഭൂമിയിൽ ചിതറുന്ന സ്ഫടിക കഷ്ണപോൽ തിളങ്ങുന്ന വെള്ളത്തുള്ളികളിൽ ആയിരുന്നു ആമിയുടെ മിഴികൾ ഉടക്കി നിന്നത്.. മുന്നിൽ ആവി പറക്കുന്ന ചായഗ്ലാസ് നീണ്ടതും എവിടെയോ അലഞ്ഞ മിഴികൾ ബോധമണ്ഡലത്തിലേക്ക് തിരികെ വന്നു.. തനിക്ക് നേരെ ആവി പറക്കുന്ന കട്ടൻ നീട്ടി മറുകൈ കൊണ്ട് ചായ മുത്തി കുടിക്കുന്ന തേജസിനെ കാണെ ആമി നേർത്ത ചിരിയോടെ അത് വാങ്ങിച്ചു.. കുടിക്കാൻ പാകത്തിൽ ഉള്ള ചെറുചൂടിൽ ഉള്ളയാ ചായ അവൾ പതിയെ ചുണ്ടോട് അടുപ്പിച്ചു കുടിക്കാൻ ആരംഭിച്ചു.. ××××××××××××× "ചോദിക്കുന്നത് ശെരി ആണോന്ന് അറിയില്ല.. എന്നാലും ചോദിക്കാം.. തന്റെ ആ പാസ്റ്റ് ഒന്ന് പറഞ്ഞു തരാവോ.. " അവന്റെ ചോദ്യം കേട്ട് അവൾ ചിരിച്ചു.. ശേഷം പറയാൻ ആരംഭിച്ചു.. കയ്യിൽ ഉള്ള ഗ്ലാസിൽ വിരലുകൾ മുറുക്കി കൊണ്ട്... ""🔹അച്ഛനും അമ്മയും രണ്ട് ഏട്ടന്മാരും അടങ്ങുന്ന കുടുംബം..

സമ്പത്തു കൊണ്ട് ധനികൻ ആയിരുന്നു എന്റെ അച്ഛൻ നാദിനും സാരംഗിക്കും ഏട്ടന്മാർ ആയ റാംനാഥ്, കാശിനാഥ് എന്നിവർ വലുതായതിന് ശേഷം ആണ് ഞാൻ പിറന്നു വീഴുന്നത്.. ഒരു കുഞ്ഞനുജത്തിയെ കിട്ടിയ സന്തോഷം പങ്കു വെക്കുന്നതിൽ കുഞ്ഞേട്ടനും വല്യേട്ടനും പരസ്പരം മത്സരം ആയിരുന്നു.. ഞാൻ എന്ന് വെച്ചാൽ ജീവൻ ആയിരുന്ന അച്ഛക്കും അമ്മക്കും ഏട്ടന്മാരുടെ സ്നേഹം കൂടേ കണ്ടതും നിറഞ്ഞ സംതൃപ്തിയായിരുന്നു.. എന്നാൽ ഏകദേശം എന്റെ പത്താം വയസ്സിൽ ആയിരുന്നു അമ്മയുടെ മരണം.. സ്വാഭാവികമരണം ആയിരുന്നു.. എന്നാൽ അമ്മയുടെ മരണവാർത്ത അറിഞ്ഞു അച്ഛനും ഹൃദയം പൊട്ടി ലോകത്തോട് വിട പറഞ്ഞു.. അന്നത്തെ ആ പത്തുവയസ്സുകാരിക്ക് എല്ലാം ഓർമ ഇല്ലെങ്കിലും രണ്ട് ഏട്ടന്മാരും കൂടേ എന്റെ ചേർത്തു പിടിച്ചു കരഞ്ഞ രംഗം മായാതെ എന്റെ ഹൃദയത്തിൽ വരച്ചു ചേർത്തിട്ടുണ്ട്.. അച്ഛനും അമ്മയും മരിച്ച ആ പത്തുവയസ്സ്കാരി ഒരിക്കലും ഒറ്റപ്പെടരുത് എന്ന കാരണത്താൽ ഏട്ടന്മാർ എന്നേ സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്നു.. അവർ പ്രായം കൊണ്ട് വലിയവർ ആയിരുന്നത് കൊണ്ട് തന്നെ രണ്ട് പേരും അച്ഛൻ സമ്പാദിച്ചു കൂട്ടിയ സ്വത്തിൽ നിന്ന് ഒരു വിഹിതം എടുത്തു ബിസ്സിനെസ്സ് ആരംഭിച്ചു.. വെച്ചടി വെച്ചടി കയറ്റത്തിൽ ആയ അവരുടെ സംരംഭത്തിൽ നിറഞ്ഞ ഐശ്വര്യം ആയിരുന്നു..

ആയിടക്കാണ് അച്ഛന്റെ പേരിൽ ഉള്ള സ്വത്തുകളിൽ പകുതി എന്റെ പേരിൽ ആണെന്നുള്ള വീൽപത്രം കയ്യിൽ കിട്ടുന്നത്.. ഞാൻ അനാഥയാകരുത് എന്നൊരു ഉദ്ദേശത്തോടെ അച്ഛൻ ചെയ്ത് വെച്ച ആ നല്ലപ്രവർത്തിയിൽ ഏട്ടന്മാരും സന്തോഷിച്ചു.. കാരണം അവർക്കും വലുത് ഞാൻ എന്ന കുഞ്ഞിപ്പെങ്ങളെയായിരുന്നു.. അതിനിടയിൽ അവരുടെ കല്യാണം കഴിഞ്ഞു.. ഏട്ടത്തിമാർക്കും എന്നോട് വല്ലാത്തൊരു ഇഷ്ട്ടം ആയിരുന്നു.. എന്റെ കുറച്ചു താഴെയായിട്ടു വയസ്സുള്ള മക്കൾ ജനിച്ചു.. എങ്കിലും സ്നേഹം കൊണ്ടും ലാളന കൊണ്ടും ഒരുപടി എന്നോട് തന്നെയായിരുന്നു മുൻതുക്കം.. പൂജക്കും പല്ലവിക്കും(ഏട്ടൻമാരുടെ മക്കൾ)ആ കാര്യത്തിൽ എന്നോട് ചെറുകുശുമ്പ് ഉണ്ടായിരുന്നോ എന്ന് അറിയില്ല.. എല്ലാം കൊണ്ടും സന്തോഷത്തോടെ ഒരു ചിത്രശലഭം പോൽ പാറിപ്പറക്കുന്ന സമയം.. അതിനടക്ക് എന്റെ സന്തോഷങ്ങളെ തല്ലിക്കെടുത്താൻ ഒരുവൻ വന്നു.. അർജിത്ത്.. ബിസിനസ്സിൽ ഏട്ടന്മാരുടെ കൂടേ അല്ല ഒരുപടി മുമ്പിൽ ആയിരുന്ന പ്രമുഖബിസ്സിനെസ്സ് മാൻ.. വീട്ടിൽ നടത്തിയ ഒരു ഫങ്ക്ഷനേ തുടർന്ന് ആയിരുന്നു അയാൾ എന്നേ കാണാൻ ഇടയായത്.. കണ്ട പാടെ ഏട്ടന്മാരോട് വന്നു എന്നേ വിവാഹം ചെയ്ത് തരാമോ എന്ന് ചോദിച്ചു... മറുപടിക്ക് വേണ്ടി നോക്കിയത് എന്നേ ആയിരുന്നു..

മനസ്സിൽ മറ്റൊരു പുരുഷൻ ഇല്ലാത്തതിനാൽ ആവാം കണ്ടിടത്തോളം നല്ലവൻ ആണെന്നുള്ള ധാരണയിൽ ഞാൻ സമ്മതം അറിയിച്ചു...അന്ന് തന്നെ ആ ഫങ്ക്ഷനിൽ കൂടിയവരുടെ സാന്നിധ്യത്തിൽ ഗ്രാൻഡഡ്‌ എഗേജ്മെന്റ്.. എന്നാൽ അതെനിക്കുള്ള കൊലക്കയർ ആണെന്ന് ഞാൻ അറിഞ്ഞില്ല..അയാളുടേത് ആണെന്നുള്ള അധികാരത്തിൽ അയാൾ അയാളുടെ ആധിപത്യം എന്റെ പ്രവർത്തിയിൽ മാത്രം അല്ല ശരീരത്തിലും സ്ഥാപിക്കാൻ തുടങ്ങി . ഒരു പെൺകുട്ടിയുടെ ശരീരത്തിൽ കൈ വെക്കുമ്പോൾ ആ സ്പർശനത്തിന്റെ ഗതി അറിയാൻ കൊറേ ബുദ്ധി ഒന്നും വേണ്ടല്ലോ.. just commonsense മതിയല്ലോ.. എന്റെ രഹസ്യഭാഗങ്ങളിലേക്ക് കൈ നീട്ടി..ചോദിക്കാതെയും പറയാതെയും മുറിയിലേക്ക് ഇടിച്ചു കയറി വരുക... എതിർക്കാൻ ആഞ്ഞപ്പോൾ അയാളുടെ വാക്കുകൾ എന്നേ തളർത്തി കളയുന്നത് ആയിരുന്നു.. ഒരിക്കലും എന്നോട് ഉള്ള പ്രണയം മൂത്ത് ഒന്നും അല്ലെന്നും എന്റെ ശരീരത്തോട് ഉള്ള ഭ്രമം ആണെന്നും അറിഞ്ഞപ്പോൾ ഹൃദയം നുറുങ്ങിയതാ എന്റെ... അച്ഛൻ എഴുതി വെച്ച സ്വത്തിൽ കൂടേ കണ്ണ് ഉണ്ടെന്ന് മനസ്സിൽ ആയപ്പോൾ അയാൾ ആയുള്ള വിവാഹത്തിൽ നിന്ന് പിന്തിരിയാൻ ഞാൻ ശ്രമിച്ചു.. അയാളുടെ ദുഷ്ടചെയ്തികളെ ഏട്ടന്മാർക്ക് മുന്നിൽ തെളിയിക്കാൻ ഒരുങ്ങിയപ്പോഴും അയാൾ വിലങ്ങു തടിയായി.. എന്റെ മനസ്സിൽ ഒരു പ്രണയം ഉണ്ടെന്നും ആ പുരുഷന്റെ കൂടേ ജീവിക്കാൻ ഉള്ള അടവ് ആണെന്നും ഏട്ടന്മാരെ പറഞ്ഞു വിശ്വസിപ്പിച്ചു..

സാഹചര്യങ്ങൾ എനിക്ക് പ്രതികൂലമായതും നാണം കെടുത്തിയതിന് അന്ന് ഏട്ടന്മാർ ആദ്യം ആയി എന്നേ വെറുപ്പോടെ നോക്കി.. മുഖത്തു നോക്കി ആക്രോശിച്ചു.. എന്നേ അടിച്ചു.. കൂടാതെ അയാൾ പറഞ്ഞു കൊടുത്ത പല ഇല്ലാ കഥകളിലും ഏട്ടന്മാർ വിശ്വസിച്ചു പോയി.. പലതും പറഞ്ഞു ഞാൻ തിരുത്താൻ ശ്രമിച്ചു എങ്കിലും എന്നേ മുറിയിൽ അടച്ചിട്ടു പട്ടിണിക്ക് ഇട്ടായിരുന്നു ശിക്ഷ.. ഏട്ടത്തിമാർക്ക് ആയിരുന്നു ഏറ്റവും കൂടുതൽ വിഷമം.. എന്റെ അവസ്ഥ മനസ്സിൽ ആക്കി എന്നേ പുറത്ത് ചാടിക്കാൻ ഉള്ള പല വഴികളും നോക്കി.. കൂടാതെ അർജിത്ത്ന്റെ പരിഹാസം നിറഞ്ഞ നോട്ടം.. എന്റെ ശരീരത്തിലേക്ക് നീളുന്ന കഴുകന്റെ വഷളൻ നോട്ടം.. അതന്നെ കൊല്ലാതെ കൊന്നു.. ആദ്യം ആയി ഈ നശിച്ച സൗന്ദര്യത്തോടെ അറപ്പ് തോന്നി പോയ നാളുകൾ.. പാതിരാത്രി മുറിയിലേക്ക് കയറി വരുന്ന അയാളെ ഭയം ആയിരുന്നു..ശരീരം സംരക്ഷിക്കാൻ വേണ്ടി എത്രയോ തവണ പൊരുതിയിട്ടുണ്ട്.. രാവുകൾ എത്രയോ ഉറങ്ങാതെ സ്വന്തം ശരീരത്തിനു കാവൽ ആയി കൂട്ടിരുന്നിട്ട് ഉണ്ട്.. ഒരു ദിവസം എല്ലാവരും വീട്ടിൽ നിന്ന് പുറത്ത് പോയതിനേ തുടർന്നു എന്നേ പുറത്ത് എത്തിക്കാൻ പല്ലവി സഹായിച്ചു. എന്റെ എല്ലാം അറിയുന്ന അവൾക്ക് എന്റെ ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ആവില്ലായിരുന്നു... അങ്ങനെയാണ് ഞാൻ തന്റെ ബൈക്കിന് മുന്നിൽ ചാടുന്നത്.. ആത്മഹത്യാ തന്നെയായിരുന്നു ശ്രമം.. അവിടെയും ദൈവം കൈ വിട്ടു..

അവിടെ നിന്നും ഇങ്ങോട്ട് ഈ നിമിഷം വരെ ഉള്ള ഓരോ നിമിഷങ്ങളും.... !!!""🔹 പറഞ്ഞു തീർത്തതും ആമി നന്നായി കിതക്കുന്നുണ്ടായിരുന്നു..നിറഞ്ഞു വന്ന മിഴികൾ അവനിൽ നിന്ന് മറക്കാൻ പാട് പെട്ടു..മഴയുടെ കോച്ചുന്ന തണുപ്പിൽ തണുത്തു പോയ ചായ അവൾ ഒറ്റവലിക്ക് കുടിച്ചു തീർത്തു.. അവളുടെ ജീവിതകഥ ഓരോന്നും കേട്ട തേജസിൽ നോവ് ഉണർന്നു.. മഴയിലേക്ക് കാൽ നീട്ടി വെച്ചു ആ പേമാരിയെ വരവേൽക്കുന്നവൾ കരയുകയായിരുന്നു..ഇടക്ക് ഇടക്ക് ഭൂമിയിലേക്ക് വന്നു പതിക്കുന്ന ഇടിനാളത്തിന്റെ ശബ്ദത്തിലും അവളുടെ തേങ്ങലുകൾ അലയടിച്ചു... ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി തേജസിന്..കയ്യിലെ ചായയിൽ കൈകൾ മുറുകി.. ഒരുനിമിഷം അവന്റെ രക്തം ഒന്ന് രോഷം കൊണ്ട് തിളച്ചു.. എങ്കിലും സയമനം പാലിച്ചവൻ ഇരുന്നു.. കുറച്ചു നേരം ഇറയത്തേക്ക് നോക്കി നിന്ന തേജസിന്റെ കണ്ണിൽ അവളുടെ വെളുത്ത കാലുകൾക്ക് കണ്ണ് തട്ടാതിരിക്കാൻ എന്നോണം കെട്ടി വെച്ച ചരടിലേക്ക് നീണ്ടു.. ആ കറുപ്പ് ചരടിൽ കോർത്തിരിക്കുന്ന മനോഹരം ആയൊരു കറുപ്പ് മുത്ത്.പാന്റ് കയറ്റി വെച്ചത് കൊണ്ട് ആ ചരടും മുത്തും വ്യെക്തമായി കാണാം.. അവന്റെ നേത്രഗോളങ്ങൾ വികസിച്ചു.. പലരുടെ കാലിലും ചരട് കണ്ടിട്ട് ഉണ്ട്.. പക്ഷെ മുത്ത് കോർത്തത് ആദ്യം ആയിട്ട് ആയിരുന്നു..വിടർന്ന മിഴിയാലേ അവൻ അതിലേക്ക് ഉറ്റു നോക്കി.. കണംങ്കാലിൽ നിന്ന് ഒഴുകി ഇറങ്ങുന്ന വെള്ളത്തുള്ളികളാൽ ആ മുത്ത് ഒന്ന് വെട്ടി തിളങ്ങി..

"ഇതെന്തിനാ മുത്ത് കോർത്തിരിക്കുന്നെ.. " അവളുടെ നനഞ്ഞു കുതിർന്ന കാലിലേക്ക് ചൂണ്ടി കൊണ്ട് തേജസ്‌ ചോദിച്ചതും ആമിയുടെ കണ്ണ് മിഴിഞ്ഞു.. എന്നാൽ എന്തോ ഓർത്ത് കൊണ്ട് ആ ചൊടികൾ വിടരുകയും ചെയ്തു.. ''കുഞ്ഞിലേ അച്ഛ കെട്ടി തന്നതാ.. " പറയുമ്പോൾ അവളുടെ കണ്ണുകളിലെ തിളക്കത്തെ അവൻ ശ്രദ്ധിച്ചു.. "നല്ല ഭംഗിയുണ്ട് കാണാൻ.. " അറിയാതെ അവന്റെ നാവിൽ നിന്ന് അടർന്നു വീണിരുന്നു.. എന്നാൽ അവന്റെ പറച്ചിൽ കേൾക്കെ ആമി അവനെ കൂർപ്പിച്ചൊന്ന് നോക്കി.. ശേഷം കയറ്റി വെച്ച പാന്റ് താഴേക്ക് ഇറക്കി വെച്ചു.. അവളുടെ ചെയ്തി നോക്കി നിന്ന അവൻ പകച്ചു.. "അയ്യോ ശിവൻ ആണേ സത്യം.. ഞാൻ ആ അർത്ഥത്തിൽ പറഞ്ഞതല്ല.. മുത്ത് കോർത്ത ചരട് കണ്ടപ്പോൾ അറിയാതെ പറഞ്ഞു പോയതാ.. " "മ്മ്.. " അവന്റെ വെളുക്കനെ ഇളിച്ചു കൊണ്ട് ഉള്ള മറുപടി കേൾക്കെ ആമി ഒന്ന് അമർത്തി മൂളി കൊണ്ട് ഇരുന്നു.. തേജസ്‌ ആണേൽ ചതിച്ച നാക്കിനെ പ്രാകി കൊണ്ട് തന്റെ ചുരുണ്ട മുടിയിൽ വിരൽ കോർത്തു കൊണ്ട് മഴയിലേക്ക് കണ്ണ് നട്ടിരുന്നു... ×××××××××××× നേരം ഇരുട്ടിയിരുന്നു പുറത്ത് പോയ വീട്ടുകാർ വീട്ടിൽ എത്തിയപ്പോൾ.. ദർശന്റെ കാറിൽ ആയിരുന്നു യാത്ര.. ആമിയുടെ കാർ പിന്നേ അവളുടേത് ആയത് കൊണ്ട് അതാരും എടുക്കാൻ പോവാറില്ല..

മഴ തോർന്നു വരുന്നേ ഒള്ളു..കാറിൽ നിന്ന് ഇറങ്ങിയ ഓരോരുത്തരും അകത്തേക്ക് ഓടി കയറി.. ചെറുചാറ്റൽ മഴ ആണെങ്കിലും പനിയും ജലദോഷവും പിടിക്കാൻ അത് മതിയാവും എന്ന് അറിയാവുന്നത് കൊണ്ട് വേഗത്തിൽ അകത്തേക്ക് കയറി.. എന്നാൽ അവസാനം ഇറങ്ങിയ വെണ്ണില മഴയേ പുൽകാൻ എന്നോണം ഇരുകൈകളും നീട്ടി പിടിച്ചു ആ ചാറ്റൽമഴയെ വരവേറ്റു.. കാർ ലോക്ക് ചെയ്തു പുറത്തേക്ക് ഇറങ്ങിയ ദർശൻ കാണുന്നതോ മഴയത്ത് കളിക്കുന്ന അവന്റെ നിലയെയും.. പനി പിടിച്ചു അവശയാകും എന്ന് അറിയാവുന്നത് കൊണ്ട് ദർശൻ പാഞ്ഞു ചെന്നവളെ കൈ പിടിച്ചു വലിച്ചു.. "വാ.. വന്നേ.. പനി പിടിക്കും.. " "ന്നേ വിട് ദേവേട്ടാ. " അവൻ പിടിച്ച കൈകൾ വിടുവിച്ചു കൊണ്ട് ചിണുങ്ങി പറയുന്നവളെ ദർശൻ കടുപ്പിച്ചു നോക്കി.. "മര്യാദക്ക് വരാനാ പറഞ്ഞത് നിലെ..അല്ലേൽ എന്റെ മറ്റൊരു മുഖം നീ കാണും.. " ദർശന്റെ മുഖഭാവം മാറി.. "എന്നേ വിടാൻ.. " അവളുടെ കുതറൽ ഒട്ടും ഇഷ്ട്ടപ്പെടാതിരുന്ന ദർശൻ കൈ ഉയർത്തി ആഞ്ഞു വീശി.. "പറഞ്ഞാൽ മനസ്സിൽ ആവില്ലേ നിനക്ക്.. "!!!!! പറച്ചിലോടൊപ്പം ദേവന്റെ കൈ നിലയിടെ കവിളിൽ പതിഞ്ഞിരുന്നു!!!!. ഞെട്ടലോടെ നില കവിളിൽ കൈ ചേർത്തു അവനെ നോക്കി.. രോഷം കൊണ്ട് വിറക്കുന്ന ദർശനെ നില ഒരുതരം പേടിയോടെ ആയിരുന്നു നോക്കിയതും.. കവിളിണകളെ നനയിച്ചു കൊണ്ട് ഒഴുകുന്ന മഴവെള്ളത്തിനു കൂടേ അവളുടെ കണ്ണിൽ നിന്ന് മിഴിനീർ ഒഴുകി..

തന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് പോകുനവനേ അവൾ നിറകണ്ണുകളോടെ നോക്കി.. ആദ്യം ആയി അവനിൽ നിന്ന് ഒരു അടി.. അതവൾക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.. അവളെയും വലിച്ചു കൊണ്ട് അകത്തേക്ക് കയറിയ ദർശൻ മുകളിലേക്ക് നടന്നു.. പിന്നിൽ വിതുമ്പി കൊണ്ട് വെണ്ണിലയും.. നനഞ്ഞു കുതിർന്ന അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു.. എങ്കിലും കവിൾ പൊള്ളി പിടയും പോലെ.. നിലയെയും കൊണ്ട് ഗോവണി പടി കയറി ചെന്ന ദർശൻ തോർത്തെടുത്തു അവളുടെ തല തുവാർത്താൻ ആരംഭിച്ചു..ഒരു ശില പോലെ നിൽക്കുന്ന വെണ്ണിലയിൽ സങ്കടം തികട്ടി.. "പറഞ്ഞാൽ മനസ്സിൽ ആവില്ലേ നിനക്ക്. പനി പിടിച്ചു കിടക്കണോ.. അതെങ്ങനെയ പറഞ്ഞത് അനുസരിക്കുന്ന ശീലം നിനക്ക് ഇല്ലല്ലോ.. എല്ലാത്തിനും എന്നേ പറഞ്ഞാൽ മതി.. തലയിൽ കയറി നിരങ്ങാൻ വന്നപ്പോൾ കുറച്ചു ഒക്കെ നിയന്ത്രിക്കണം ആയിരുന്നു.. നിന്റെ ഇഷ്ട്ടങ്ങൾക്ക് ഒക്കെ കൂട്ട് നിന്നിട്ട ഇതൊക്കെ.. " ആക്രോശിക്കുകയായിരുന്നു അവൻ.. അവന്റെ ഓരോ വാക്കുകൾക്ക് കേൾക്കെ വെണ്ണില കരഞ്ഞു കൊണ്ടേ ഇരുന്നു.. അവന്റെ വാക്കുകൾ ഓരോന്നും വെണ്ണിലയുടെ മനസിനെ ചുട്ടു പൊള്ളിച്ചു..

തല നന്നാക്കി തുവർത്തുന്നതിന്റെ ഇടയിൽ ഇടക്കിടക്ക് അവളിൽ നിന്ന് ഉയർന്ന തേങ്ങലുകൾ ആണ് ദർശനെ ശ്രദ്ധിപ്പിച്ചത്..ചുണ്ട് വിതുമ്പി തേങ്ങി തേങ്ങി കരയുന്നവളെ കാണെ ദേഷ്യത്തിനു പുറത്ത് താൻ അടിച്ചത് ഓർമ്മ വന്നു..പോരാത്തതിന് അറം പറ്റിയ വാക്കുകളും.. മനുഷ്യൻ അങ്ങനെയാണ്.. ദേഷ്യം ഉച്ചിയിൽ എത്തുമ്പോൾ നാവിനാൽ തൊടുത്തു വിടുന്ന വാക്കുകൾക്ക് വിഷം പുരണ്ട കടാരയെക്കാൾ മൂർച്ച കൂടുതൽ ആയിരിക്കും.. 🙂 "നിലെ.." ആർദ്രമായിരുന്നു അവന്റെ സ്വരം.. അടിച്ചത് ഓർക്കേ മുഖത്തു കുറ്റബോധം നിഴലിച്ചു.. "ന്നേ വിളിക്കണ്ടാ.. പൊക്കോ.." അവന്റെ നെഞ്ചിൽ പിടിച്ചു പിറകിലെക്ക് തള്ളി കൊണ്ട് വെണ്ണില വിതുമ്പുന്ന ചുണ്ടുകളെ കൂട്ടിപിടിച്ചു.. "പറഞ്ഞത് അനുസരിക്കാഞ്ഞിട്ട് അല്ലേടി.. സോറി നിലെ.. " കാതിൽ ഇരുകൈകളും വെച്ചു അവളോട് അവൻ മാപ്പ് അപേക്ഷിച്ചു.. "വേണ്ടാ.. ന്നേ ഇഷ്ട്ടം ഇല്ലാത്തോണ്ടാ ന്നേ അടിച്ചേ.. പ്രേമം ആയിരുന്നു എന്നൊക്ക പറഞ്ഞത് വെറുതെയാ.. നിക്ക് അറിയാം.. " കണ്ണ് അമർത്തി തുടച്ചു പുലമ്പുന്നവളെ അവൻ കണ്ണ് ഇറുക്കി അടച്ചു തുറന്നു കൊണ്ട് തോന്നി..

പരിഭവത്തോടെ പിളർത്തി വെച്ചാ ചുണ്ടുകൾ കാണെ വേദന തോന്നി പോയി അവന്.. തന്റെ പ്രാണനെ നോവിക്കാൻ കഴിയില്ല.. പക്ഷെ അനുസരണക്കേട് കാണിച്ചപ്പോൾ നിയന്ത്രണം വിട്ടു പോയി.. "സോറി.. പെണ്ണെ.. " "വേണ്ടാ.. പൊക്കോ.. എങ്ങോട്ടേക്കാന്ന് വെച്ചാൽ പൊക്കോ.. എനിക്ക് ഇഷ്ട്ടം അല്ല.. വെറുപ്പാ.." അവളുടെ വാക്കുകൾ ദർശനിൽ നടുക്കം സൃഷ്ട്ടിച്ചു..ഞെട്ടലോടെ അവൻ അവളെ ഉറ്റു നോക്കി..തന്റെ മുഖത്തു നോക്കാതെ നനഞ്ഞ സാരി തുമ്പ് കൊണ്ട് മുഖം അമർത്തി തുടച്ചു നിൽക്കുന്നവളെ അവൻ നിർവികാരം ആയി നോക്കി.. "നിലെ.. " അവന്റെ നേർത്ത സ്വരം കേൾക്കെ വെണ്ണില അവനെ തല ഉയർത്തി നോക്കി.. കണ്ണിൽ വെള്ളം നിറച്ചു തന്നെ വേദനയോടെ നോക്കുന്നവന്റെ മുഖം കാണെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.. ദർശൻ കരയുന്നത് കണ്ടിട്ടില്ല.. ചുണ്ടിനു മുകളിൽ മീശ മുളച്ചവൻ കരയാറില്ലെന്ന് ആരോ പറഞ്ഞത് ഓർമ വന്നു.. എന്നാൽ അതൊക്ക വെറും പാഴ്‌വാക്ക് ആണെന്ന് ആ നിമിഷം വെണ്ണിലക്ക് തോന്നി ഏതോ ബോധത്തിൽ നിന്ന വെണ്ണില അവനിലേക്ക് പാഞ്ഞു കൊണ്ട് ദർശന്റെ നെഞ്ചിൽ മുഖം അമർത്തി അവനെ വരിഞ്ഞു ചുറ്റിയിരുന്നു.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story