വെണ്ണിലാവേ..💔: ഭാഗം 32

vennilave niha

രചന: NIHAA

"ഇവളൊ.. ഇവൾ ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്.. അല്ലെ ആമി.. "!!!! ആമിയുടെ തോളിലൂടെ കൈ ഇട്ടു അവളെ തന്നിലേക്ക് ചേർത്തിരുത്തി കൊണ്ട് തേജസ്‌ നിഷ്കളങ്കമായി പറഞ്ഞു.. അവന്റെ മറുപടി കേൾക്കെ ആമി മുതൽ അച്ചുവും എന്തിന് പറയുന്നു അമ്പലത്തിൽ വരുന്ന ചെക്കന്മാർക്ക് ഗോതമ്പ് എറിഞ്ഞു കൊടുത്ത നമ്മടെ കോഴി കുഞ്ഞ് താര സുകുമാരൻവരെ ഞെട്ടി പോയിരുന്നു... ഞെട്ടി കണ്ണും മിഴിച്ചു നോക്കുന്ന ആമിയേ നോക്കി തേജസ്‌ കണ്ണ് ഇറുക്കി കാണിച്ചു.. അവൻ പിടിച്ച തന്റെ തോളിലേക്ക് അവൾ ഉറ്റു നോക്കി.. ആൽത്തറയിൽ നിന്ന് ചാടി ഇറങ്ങിയ താര തേജസിനെ വിശ്വാസം വരാത്ത മട്ടിൽ നോക്കി.. "Anyway congrats dears.. " ആമിയുടെ കൈകളിൽ കൈ കോർത്തു കൊണ്ട് ചിരിയോടെ അച്ചു പറഞ്ഞ ശേഷം തേജസിനെ നോക്കി കള്ളച്ചിരിയോടെ തലയാട്ടി നടന്നകന്നു.. "ഡാ പൊട്ടാ.. നീ എന്ത് ഭ്രാന്ത് ആണെടാ പറയുന്നേ.. ചേട്ടൻ തെണ്ടി.. " ആൽത്തറയിൽ നിന്ന് ചാടി ഇറങ്ങിയ താര തേജസിന്റെ മുഖത്തിന് ഇട്ടൊരു തട്ട് കൊടുത്തു ചോദിച്ചു.. "എങ്ങനെണ്ട്.. ഞെട്ടി പോയീലെ..അതാണ് തേജസ്‌ സുകുമാരൻ.. 😁ഞാൻ ചുമ്മാ പറഞ്ഞതാ.. ഈ പെണ്ണിനെ ഒക്കെ ആരേലും കേട്ടുവോ.. " ആമിയിൽ നിന്ന് അകന്ന് നിന്ന തേജസ്‌ നിശ്ചിത അകലം പാലിച്ച തേജസ്‌ ആമിയേ നോക്കി പരിഹാസത്തോടെ പറഞ്ഞതും ആമിയുടെ മുഖം എന്തു കൊണ്ടോ സങ്കടം കൊണ്ട് താഴ്ന്നു പോയി.. "അതെന്താ.. ചേച്ചിക്ക് എന്താടാ പൊട്ടാ കുഴപ്പം.. "

"ഓ.. ഒരു കുഴപ്പോം ഇല്ല.. ഇവളെ കെട്ടിയിട്ട് വേണം ഇവളുടെ ഏട്ടന്മാർ എനിക്ക് പരലോകത്തേക്ക് ഉള്ള ഫ്രീ ഗോൾഡൻ വിസ തരാൻ.. ഒഞ്ഞു പോയെടി.. " താരയെ നോക്കി പുച്ഛിച്ചു തള്ളി തേജസ്‌ പറഞ്ഞു.. ആമിയിൽ സങ്കടം തികട്ടി.. നിറഞ്ഞു വരുന്ന കണ്ണുകളെ അവരിൽ നിന്ന് മറക്കാൻ എന്നോണം അവൾ തന്നെ പ്രയാസപ്പെട്ടു.. "അല്ലേലും ആമിയേച്ചി ഒക്കെ നിന്റെ ഭാര്യ ആകാത്തതാ നല്ലത്.. ജോലിയും ഇല്ല കൂലിയും ഇല്ല.. അച്ഛനും മുത്തശ്ശനും സമ്പാദിച്ചു കൂട്ടുന്നത് തിന്നു മുടിക്കാൻ അല്ലേടാ നിനക്ക് ഒക്കെ അറിയൂ.. ഒന്നുല്ലേലും നിനക്ക് ഇരുപത്തിയഞ്ചു വയസ്സ് തികഞ്ഞില്ലേ.. അതിന്റെ ഒരു പക്വത എങ്കിലും കാണിച്ചൂടെ.. " തേജസിന് നേരെ കുരച്ചു ചാടി കൊണ്ട് താര പറഞ്ഞതും അത് വരെ തല കുനിച്ചു ഇരുന്ന ആമി മുഖം ഉയർത്തിനോക്കി.. ആമിയുടെ ചുണ്ടിൽ നേരിയ ചിരി വിടർന്നു.. "നീ പോടീ വായിനോക്കി.. താടി മുളക്കാത്തത് എന്റെ കുഴപ്പം ആണോ.. " താരയുടെ വിടർത്തി ഇട്ട മുടി ഇഴകളിൽ പിടിച്ചു വലിച്ചു കൊണ്ട് തേജസ്‌ അവൾക്ക് നേരെ മുരുണ്ടു.. മുടി വലിച്ചതിനാൽ തല വേദനിക്കാൻ തുടങ്ങിയതും അവന്റെ കൈകൾക്ക് തട്ട് കൊടുത്തു.. താടിയിൽ ഉഴിഞ്ഞു രോദനം പറയുന്നവനെ കാണെ താര കളിയാക്കി.. "നീ വല്യ നല്ല ആൾ ആവണ്ടാ..

നിന്നേ കണ്ടാൽ പതിനഞ്ചു വയസ്സ് എങ്കിലും തോന്നിക്കുവോ.. ഇല്ലാലോ.. രണ്ട് മാസം കൂടേ കഴിഞ്ഞാൽ പതിനെട്ടു തികയും.." കേറുവോടെ മുഖം തിരിച്ചു തേജസ്‌ പറഞ്ഞതും താരയുടെ കുഞ്ഞി മുഖം കൊട്ടക്ക് വീർത്തു വന്നു.. "ഞാൻ നീളം ഇല്ലാത്തത് എന്റെ കുഴപ്പം ആണോ.. ഹും.. " പുച്ഛത്തോടെ പിറുപിറുത്ത താര അവനെ നോക്കി കൊഞ്ഞനം കുത്തി ഉള്ളിലെ ദേഷ്യം മൊത്തം പ്രകടിപ്പിച്ചു.. "പോടീ കുള്ളത്തി.. " തിരിച്ചു അവനും കൊഞ്ഞനം കുത്തി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും താരയുടെ ചുണ്ട് കൂർത്തു.. വീർപ്പിച്ചു വെച്ച കവിളും ദേഷ്യം കൊണ്ട് വിറക്കുന്നതിന്റെ ഫലം എന്നോണം ചുവന്ന മൂക്കിൻതുമ്പും.. എല്ലാം ആ കുഞ്ഞി പെണ്ണിന്റെ ഭംഗിക്ക് ഒന്നുടെ മാറ്റ് കൂട്ടി.. "പോടാ പട്ടി.. നോക്കിക്കോടാ നീ ആമിയേച്ചിയെ തന്നെ കെട്ടി പണ്ടാരം അടങ്ങും.. ഇതേ താരയുടെ ശാപവാ... കെട്ടുക മാത്രം അല്ല ചേച്ചിടെ പത്തു മക്കളുടെ അച്ഛൻ ആവേം ചെയ്യും.. ഹും.. " കുറച്ചു ദൂരം ചവിട്ടി തുള്ളി നടന്നു പോയ താര പിന്നിലേക്ക് തന്നെ തിരിഞ്ഞു അലറിയതും തേജസ്‌ വായ തുറന്നു വെച്ചു നോക്കി.. "പത്തു മക്കളോ.. അതിനുള്ള സ്റ്റാമിന ഒന്നും എനിക്ക് ഇല്ല.. താരേ മോളെ.. അങ്ങനെ ഒന്നും പറയാതേടി..അയ്യോ എന്റെ തലവിധി.. " ചുണ്ടിനടിയിൽ പിറുപിറുത്ത തേജസ്‌ ആമിയേ ഇടംകണ്ണിട്ട് നോക്കി.. തന്നെ പുച്ഛത്തോടെ നോക്കി മുഖം തിരിച്ചിരിക്കുന്നത് കാണെ സംതൃപ്തി അടഞ്ഞു കൊണ്ട് പിന്നിലേക്ക് കൈ കുത്തി അവൻ ഇരുന്നു.. എന്തോ പോയ അണ്ണാനെ പോലെ... 🥴 °°°°°°°°°°°°°°°

കുളക്കടവിലേക്ക് ചെന്ന വെണ്ണില കുളപ്പടവിൽ ഇരുന്നു..കൂർപ്പിച്ചു വെച്ച ചുണ്ടുകൾ ഇടക്ക് ഇടക്ക് പിറുപിറുക്കുന്നുണ്ട്..പുച്ഛത്തോടെ കോട്ടുന്നുണ്ട്.. മാറിൽ കൈ കെട്ടി വെച്ചവൾ ഇരുന്നു.. "ഹും.. അങ്ങേരുടെ ഒരു ഇളി.. അവളെ കാണുമ്പോൾ കാണുമ്പോൾ ഉണ്ടാകുന്നതാ ഈ ഇളക്കം..മാറ്റി കൊടുക്കുന്നുണ്ട് ഞാൻ.. അവരൊന്നും അവിടെ ഇല്ലായിരുന്നേൽ തല പിടിച്ചു ഭിത്തിയിൽ ഒട്ടിച്ചേനെ.. ദേവൻ കൂമൻ.. " ദേഷ്യം എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയാതെ കൈ മുഷ്ടി ചുരുട്ടി പിടിച്ചവൾ പടവിൽ ഇരുന്നു മുരണ്ടു.. കഴുത്തിൽ ചൂട് ഉള്ള നിശ്വാസം തട്ടവേ പിറകിൽ ഇരിക്കുന്നവൻ തനിക്ക് പ്രിയപ്പെട്ടവൻ ആണെങ്കിലും എന്തു കൊണ്ടോ തിരിഞ്ഞു നോക്കാൻ നിന്നില്ല.. വാശിയായിരുന്നു അവളിൽ. തന്റേത് മറ്റുള്ളവർക്ക് അർഹതപ്പെട്ടത് അല്ലെന്നും അത് തന്റേത് അത് മാത്രം ആണെന്നും ഉള്ള സ്വാർത്ഥതയായിരുന്നു.. അത് തനിക്ക് മാത്രം അവകാശപ്പെട്ടത് ആണെന്നും ഉള്ള അഹങ്കാരം ആയിരുന്നു "കുശുമ്പി പാറൂ.. " അവളുടെ കാതിൽ ചുണ്ട് ചേർത്തു പതിഞ്ഞ സ്വരത്തിൽ വിളിച്ചതും അവന്റെ ആർദ്രമായ അതിലുപരി പ്രണയത്തോടെ ഉള്ള ശബ്ദം കേൾക്കെ ഉള്ളിൽ ഉള്ള ദേഷ്യം അലിഞ്ഞില്ലാതെയാകുന്നത് അറിഞ്ഞു.. എങ്കിലും വാശിക്ക് മുന്നിൽ അവനോട് അടിയറവ് പറയാൻ ഒരുക്കം ആയിരുന്നില്ല..

"പോടാ പട്ടി " അവൾക്ക് മുകളിൽ ആയുള്ള പടിയിൽ ആണ് ദർശൻ ഇരിക്കുന്നത്.. വെണ്ണില നേരെ താഴെയും.. അവനെ നോക്കി കേറുവോടെ മുഖം തിരിച്ച വെണ്ണില അവനെ വിളിച്ചു.. "ഡി.. ഡി.. നീ എന്നേ വല്ലാണ്ട് പട്ടിക്ക് വിളിക്കുന്നുണ്ട്.. " തനിക്ക് താഴെയായി ഇരിക്കുന്നവളുടെ ഇടുപ്പിൽ വിരൽ കൊണ്ട് ഒന്ന് പിച്ചി പറഞ്ഞതും വെണ്ണില ഒന്ന് ഏങ്ങിപോയി എങ്കിലും താഴത്തെ പടിയിലേക്ക് അവൾ ഊർന്നിറങ്ങി.. ക്രമാതീതമായി മിടിക്കുന്ന ഹൃദയത്തെ ശാന്തമാക്കി കൊണ്ട് ഉള്ളിലെ പരവേശത്തെ മറച്ചു കൊണ്ട് മിഴികളിലെ പിടപ്പിനെ അവഗണിച്ചു കൊണ്ട്... !! "ആണേൽ കണക്ക് ആയിപോയി . " "അയ്യോ.. ഏട്ടന്റെ കുട്ടി പിണങ്ങിയോ.. ഇങ്ങോട്ട് നോക്കിയേ.. " അവളുടെ തൊട്ട് അടുത്ത് വന്നിരുന്ന ദർശൻ അവളുടെ മുഖം പിടിച്ചു തന്നിലേക്ക് ഉയർത്തി ചോദിച്ചു.. "വേണ്ടാ. വിടെന്നെ.. " അവൻ പിടിച്ച തന്റെ താടിത്തുമ്പിലെ കൈകൾ തട്ടി മാറ്റി പറഞ്ഞതും ദർശൻ പൊട്ടി ചിരിച്ചു.. നുണകുഴിയുടെ ആഴം കൂട്ടി ചുണ്ടുകൾ വിടർത്തി കണ്ണുകൾ ചുരുക്കി പൊട്ടി ചിരിക്കുന്നവനെ കാണെ അവളുടെ ചുണ്ട് കൂർത്തു.. "എന്റെയാ.. എന്റേത് മാത്രാ.. " അവന്റെ നെഞ്ചിൽ കുത്തി അരിശം മൊത്തം തീർത്തു പറയുന്നവളെ ദർശൻ ചിരി നിർത്തി കണ്ണും വിടർത്തി വെച്ചു നോക്കി.. "ആര്..? "

താൻ പറഞ്ഞതിന്റെ അർത്ഥം അറിയാമെങ്കിലും കുസൃതിയോടെ ചോദിക്കുന്നവനെ അവൾ തുറുക്കനെ നോക്കി.. "ഞാൻ ആണോ.. " "മ്മ്.. വേറെ ആരും നോക്കുന്നത് നിക്ക് ഇഷ്ട്ടം അല്ല.." അവന്റെ തോളിൽ തല ചായ്ച്ചു പതിഞ്ഞ സ്വരത്തിൽ തന്റേത് ആണെന്നുള്ള അഹങ്കാരത്തിൽ പറയുന്നവളെ കാണെ ദർശൻ മനോഹരം ആയോന്ന് ചിരിച്ചു.. "അതിന് ഞാൻ നോക്കിയില്ലല്ലോടി..അവളും എന്നേ നോക്കിയില്ലല്ലോ.. അവൾ എന്റെ കുഞ്ഞിലേ ഉള്ള കളികൂട്ടുകാരി അല്ലെ.. " അതിന് അവൾ മറുപടി നൽകിയില്ല എങ്കിലും തല ഉയർത്തി ദർശന്റെ നുണക്കുഴിയിൽ പല്ലുകൾ ആഴ്ത്തി അതെ പടി തന്നെ അവന്റെ തോളിൽ തല വെച്ചു കിടന്നു.. കവിളിൽ അവളുടെ ദന്തങ്ങൾ ആഴ്ന്നതും വേദന കൊണ്ട് ഒന്ന് കണ്ണ് ഇറുക്കി അടച്ച ദർശൻ അവൾ അകന്ന് മാറിയത് അറിയവേ കണ്ണ് വലിച്ചു തുറന്നു കൊണ്ട് വെണ്ണിലയുടെ ഇടുപ്പിലൂടെ കൈ ചുറ്റി തന്നിലേക്ക് ചേർത്തിരുത്തി.. "ഇനി പറ.. ന്നേ ഇഷ്ട്ടം ആണോ " "മ്മ്.. still i hate you.. " മറുപടി കേൾക്കെ ദർശൻ അവളെ കണ്ണ് ഉരുട്ടി പേടിപ്പിച്ചു.. അവന്റെ നോട്ടം കാണെ കുറുമ്പൊടെ പൊട്ടി ചിരിക്കുന്നവളെ തന്നിലേക്ക് ചേർത്തു കൊണ്ടാ മുഖം ചുംബനം കൊണ്ട് മൂടുകയായിരുന്നു.. "Sorry.. sorry.. still i love you.. " അവന്റെ താടി രോമങ്ങൾ മുഖത്തും കഴുത്തിലും ഇക്കിളി കൂട്ടിയതും പൊട്ടി ചിരിച്ചു കൊണ്ട് അവൾ അവിടെ ആകെ കേൾക്കും കണക്കെ വിളിച്ചു പറഞ്ഞു.. അവളുടെ ശബ്ദം ആ കുളത്തിൽ തട്ടി പ്രതിഫലിച്ചു.. അതിന്റെ പരിണിതഫലം എന്നോണം ദർശന്റെ ചുണ്ടിലെ കള്ളച്ചിരിക്ക് ഒന്നുടെ ഭംഗി.. അവളുടെ ഇടുപ്പിലെ അവന്റെ കൈകൾ കുസൃതിയോടെ അലഞ്ഞു... °°°°°°°°°°°°

തന്റെ സർട്ടിഫിക്കറ്റ്സ് ഒക്കെ ഒന്ന് ചെക്ക് ചെയ്ത് ഉറപ്പ് വരുത്തുകയാണ് ആമി.. എല്ലാം ഉണ്ട്.. ബർത്ത് സർട്ടിഫിക്കറ്റ് മുതൽ ഡിഗ്രി സർട്ടിഫിക്കറ്റ്സ് വരെ.. മാർക്ക്‌ ലിസ്റ്റിലേക്ക് അവൾ മിഴികൾ പതിപ്പിച്ചു.. ഉയർന്ന മാർക്ക്‌ ആണ്.. കോളേജിൽ റാങ്കോട് കൂടേ പാസ് ആയിട്ട് ഉണ്ട്.. പിജിക്ക് അഡ്മിഷനു വേണ്ടി അപേക്ഷിച്ചിട്ട് നല്ലൊരു കോളേജ് കിട്ടിയിട്ട് ഉണ്ട്.. പോയി ജോയിൻ ചെയ്യണം.. സ്വന്തം ആയൊരു ജോലി വാങ്ങിക്കണം..സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാകണം.. ആർക്ക് മുന്നിലും കൈ നീട്ടേണ്ട ഗതി ഉണ്ടാകരുത്.. മനസ്സിൽ ഓരോ ദൃഢനിശ്ചയങ്ങൾ എടുക്കുമ്പോൾ ആമിയിൽ നേർത്തൊരു പുഞ്ചിരി വിടർന്നു . ദൈവം വിചാരിച്ചാൽ നടക്കും.. പക്ഷെ അർജിത്ത് തന്റെ ജീവിതത്തിലെ വില്ലൻ ആണ്.. അവന്റെ ആസൂത്രണത്തിൽ ചിലപ്പോൾ ഏട്ടൻമാരുടെ നിയന്ത്രണം തെറ്റിക്കാം.. ചെവിയിൽ മന്ത്രിച്ചു മനുഷ്യരെ ഭ്രാന്തൻ ആക്കാൻ ആക്കാൻ ഉള്ള കഴിവ് പോലും ആ ചെറ്റക്ക് ഉണ്ട്.. പകൽമാന്യൻ ആയ അയാളെ കുറിച്ച് എന്തു സത്യങ്ങളും ഏട്ടന്മാർക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടും കാര്യം ഇല്ല.. ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു കൊണ്ട് അവൾ ആ സർട്ടിഫിക്കറ്റ്സ് ഒക്കെ പഴേ പടി ബാഗിൽ വെച്ചു.. ബാഗിലെ തന്റെ കുറച്ചു വസ്ത്രവും അതിനിടയിലെ കുറച്ചു സ്വർണം.. പണം അടങ്ങുന്ന പൊതി.. ഇതെല്ലാം കാണെ കബനിഏട്ടത്തിയേ കാണാൻ വല്ലാതെ ഉളളം തുടിച്ചു എങ്കിലും പോകാൻ പറ്റാത്ത സാഹചര്യം ആയത് കൊണ്ട് അവൾ ആഗ്രഹം ഉള്ളിൽ അടക്കി ബാഗിന്റെ സിബ് പൂട്ടി..

ഇവിടെ നിന്നും പടി ഇറങ്ങുകയാണ്.. ഉള്ളിൽ വല്ലാത്തൊരു നോവ് തോന്നി എങ്കിലും പോയെ പറ്റു.. ഇവിടുള്ളവർക്ക് ഒരിക്കലും താൻ ഒരു ഭാരം ആകരുത്..വന്നിട്ട് മൂന്ന് ദിവസം ആയി.. കുളിച്ചത് ആണ്..തലയിൽ കെട്ടിയ വെള്ള തോർത്തു മുടിയിൽ നിന്ന് അഴിച്ചെടുത്തു.. ആ ചെമ്പൻ മുടി ഇഴകൾ ഒന്നുടെ തുവർത്തിയ ശേഷം കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്നു.. പതിവ് വേഷം തന്നെ.. പാകിസ്താനി സ്യുട്..തൂവെള്ളനിറത്തിൽ ഉള്ള സൽവാറിൽ സിമ്പിൾ എംബ്രോയിഡറി ഡിസൈൻ വരുന്ന ഭംഗിയുള്ള ആ വസ്ത്രത്തിൽ അവളെ ഒരു മാലാഖയേ പോലെ ഉദിച്ചു നിന്നു.. പരസ്പരം ഒട്ടി നിൽക്കുന്ന കൺപീലികൾ സുരക്ഷകവചം തീർത്തയാ നീലമിഴികൾ വല്ലാതെ തിളങ്ങുന്നു..ഒതുങ്ങിയ പുരികക്കൊടികൾക്ക് നടുവിൽ കുഞ്ഞു പൊട്ടും തൊട്ട് കാതിൽ കമ്മലും അണിഞ്ഞു.. ദുപ്പട്ട എടുത്തു അതിന്റെ ഒരു ഭാഗം ഇടത് തോളിലും മറുഭാഗം വലത് കയ്യിലും ഇട്ടു കൊണ്ട് കട്ടിലിനടിയിൽ ലെതർ ഫ്ലോപ്പും അണിഞ്ഞു കട്ടിലിൽ വെച്ച ബാഗ് എടുത്തു തോളിൽ ഇട്ട് നടന്നു.. മുടി ചീകാതെ അലസമായി വിടർത്തി ഇട്ടിരിക്കുകയാണ്.. അരയിൽ നിന്ന് അൽപ്പം മുകളിലേക്ക് ആയ ആ ചെമ്പൻ മുടിഇഴകൾ ചാഞ്ചാടി.. മുന്നിലെ കുറുനരികളെ ചെവിക്കരികിൽ ഒതുക്കി കൊണ്ട് അവൾ ഗോവണി പടി ഇറങ്ങി ചെന്നു.. •••••••••••

അവൾ വരുന്നത് കാണെ പരസ്പരം സംസാരിച്ചിരുന്ന എല്ലാവരും എഴുന്നേറ്റു.. എഴുന്നേറ്റു നിൽക്കുന്ന എല്ലാവരെയും നോക്കി മനോഹരം ആയൊരു പുഞ്ചിരി നൽകി കൊണ്ട് ഓരോരുത്തരിലേക്കും നടന്നു.. മുത്തശ്ശിയുടെയും മുത്തശ്ശന്റെയും മാധവിയുടെയും കാൽ തൊട്ട് വണങ്ങിയ അവളെ മൂവരും മനസ്സിരുത്തി അനുഗ്രഹിച്ചു.. സുമേഷിനോടും സുകുമാരനോടും ലക്ഷ്മിയോടും യാത്ര പറഞ്ഞതിന് ശേഷം ശാന്തയിലേക്ക് തിരിഞ്ഞു.. "പറഞ്ഞ പോലെ മൂന്ന് ദിവസമേ നിന്നിട്ട് ഒള്ളൂട്ടോ.. " അവളുടെ സങ്കടം മറച്ചുള്ള കുറുമ്പൊടെ ഉള്ള സംസാരം കേൾക്കെ ശാന്ത അവളുടെ കൈകൾക്ക് തട്ട് വെച്ചു കൊടുത്തു.. "പൊട്ടെ.. " അവരിൽ നിന്നും തിരിഞ്ഞ ആമി വെണ്ണിലയുടെ കൈകളിൽ പിടുത്തം ഇട്ടു ചോദിച്ചു.. അതിന് വെണ്ണില തലയാട്ടി.. "ഞങ്ങളെ ഒക്കെ മറക്കോ.. " വെണ്ണിലയുടെ ഇടറിയ സ്വരം കേൾക്കെ ആമി ഇല്ലെന്ന് തലയാട്ടി കാണിച്ചു.. ശേഷം അവൾക്ക് അടുത്തായി നിൽക്കുന്ന ദർശനിലേക്ക് തിരിഞ്ഞു.. "പൊട്ടെ ഏട്ടാ.. " അതിന് ദർശൻ ചിരിയോടെ കൺചിമ്മി കാണിച്ചു കൊണ്ട് ആമിയിടെ മുടിയിൽ പതിയെ തലോടി.. എന്നും നിനക്ക് ഒരു ഏട്ടൻ ആയി കൂടേ ഉണ്ടാകും എന്ന ഉറപ്പ് ആയിരുന്നു.. ശേഷം താരയിലേക്ക് തിരിഞ്ഞു..

തന്നെ കണ്ണും നിറച്ചു നോക്കുന്ന കുഞ്ഞി പെണ്ണിനെ കാണെ ആമി ചിരിയോടെ അവളെ ഒന്ന് ചേർത്തു പിടിച്ചു.. "ഞങ്ങളെ ഒക്കെ ഇട്ടിട്ട് പോകാണല്ലേ.. " "ഞാൻ വരാടി കുഞ്ഞി പെണ്ണെ.." ശേഷം ബാഗ് ഒന്നുടെ തോളിൽ കയറ്റി ഇട്ടവൾ പുറത്തേക്ക് നടന്നു.. പിറകെ അവരും.. പുറത്ത് കാറിൽ ചാരി തേജസ്‌ നിൽപ്പുണ്ടായിരുന്നു.. അവളെ കാണെ തേജസ്‌ ചിരിക്കാൻ ഒരു ശ്രമം നടത്തി.. ആമി കാറിന്റെ ചാവിയിൽ അൺലോക്ക് ബട്ടൺ അമർത്തി കൊണ്ട് പിറകിലെ സീറ്റിലേക്ക് ബാഗ് വെച്ചു.. ശേഷം ഡോർ അടച്ചു കൊണ്ട് ഡ്രൈവർ സീറ്റ് തുറന്നു.. കയറും മുന്നേ ആമി തേജസിലേക്ക് തിരിഞ്ഞു.. "പോകുവാണല്ലേ.. " "പോകണം.. സമയം കിട്ടിയാൽ ഞാൻ വിളിക്കാൻ ശ്രമിക്കാം.. " "ഹോസ്റ്റലിന്റെ കാര്യം ഒക്കെ സെറ്റ് ആക്കിയിട്ട് ഉണ്ട്..ഇന്ന് നേരെ അങ്ങോട്ട് വിട്ടു അവിടെ സ്റ്റേ ചെയ്തോ..ഞാൻ ലൊക്കേഷൻ അയക്കാം.. കോളേജിൽ നാളെ മുതൽ പോയാൽ മതി .. " അതിന് അവൾ തലയാട്ടി കാണിച്ചു.... "എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.. എന്റെ അവസ്ഥ മനസ്സിൽ ആക്കി എന്നേ ആ വീട്ടിൽ നിന്ന് കൊണ്ട് വരും എന്ന് ഒരിക്കലും കരുതിയിരുന്നില്ല.. തേജസ്‌ ഓർക്കുന്നുണ്ടോ അന്ന് എന്റെ ഏട്ടന്മാർ എന്നേ വലിച്ചു കൊണ്ട് പോകുമ്പോൾ നീ ഒന്നും മിണ്ടാതെ നിന്നത്.. അന്ന് എനിക്ക് തോന്നിയിരുന്നു.. കണ്ണിൽ ചോര തനിക്ക് ഒട്ടും ഇല്ലെന്ന്.. എന്നാൽ പിന്നീട് ഉള്ള തന്റെ പ്രവർത്തി കണ്ടപ്പോൾ... ഞാൻ തന്നെ മാറ്റി പറയുവാ..

തന്റെയും തന്റെ കുടുംബത്തെയും പോലെ ഒന്ന് ലോകത്ത് എവിടെ മഷിയിട്ട് നോക്കിയാൽ പോലും കിട്ടില്ലെന്ന്‌ മനസ്സിൽ ആയി.. Anyway.. lot of thanks.." തേജസിന് നേരെ കൈ നീട്ടി അവൾ നന്ദി അറിയിച്ചതും തേജസ്‌ അവളുടെ ഉളളം കയ്യിലേക്ക് കൈ ചേർത്തു.. "It's my pleasure" അവന്റെ കൈക്കുള്ളിൽ നിന്ന് തന്റെ കൈ വലിച്ചു കൊണ്ട് ദീർഘമായി ശ്വസിച്ചു ആ വീടും പരിസരവും ഒന്ന് വീക്ഷിച്ചു.. ഉമ്മറത്തു നിൽക്കുന്നവർക്ക് കൈ വീശി യാത്ര പറഞ്ഞു കൊണ്ട് അവൾ കാറിൽ കയറി ഡോർ അടച്ചു... സീറ്റ് ബെൽറ്റ്‌ ധരിച്ചു ചാവി തിരിച്ചു കാർ സ്റ്റാർട്ട്‌ ചെയ്ത അവൾ തേജസിനെ നോക്കി.. അവന് തന്നോട് എന്തോ പറയാൻ ഉണ്ടെന്ന് ആ മുഖത്തു നിന്നും വായിച്ചെടുത്തു കൊണ്ട് ആമി ഊഹിച്ചു.. "എന്തേലും പറയാൻ ഉണ്ടോ തേജസ്‌..? " "അത് പിന്നേ.. ഇന്നലെ ഞാൻ കെട്ടാൻ പോകുന്ന പെണ്ണ് ആണെന്ന് വെ.. വെറുതെ പറഞ്ഞതാ.. "

"അത് താൻ അവിടെ നിന്നും പറഞ്ഞിരുന്നല്ലോ.. അത് സാരമില്ല..പിന്നേ എന്നേ പോലെ ഒരുത്തിയെ ആരേലും ഒക്കെ കെട്ടുമോ..? " അതെ നാണയത്തിൽ തിരിച്ചടിക്കുന്നവളെ തേജസ്‌ തല ചൊറിഞ്ഞു കൊണ്ട് നോക്കി ഇളിച്ചു... "പൊട്ടെ.. " ഒന്നുടെ യാത്ര പറഞ്ഞു കൊണ്ട് അവൾ സ്റ്റാർട്ട്‌ ചെയ്ത കാർ റിവൈസ് എടുത്തു കൊണ്ട് വണ്ടി ലക്ഷ്യസ്ഥാനത്തേക്ക് പായിച്ചു.. അവളുടെ പോക്ക് നോക്കി നിന്ന തേജസ്‌ നെഞ്ചിൽ ആരോ പാറക്കല്ല് കയറ്റി വെച്ച വേദനയോടെ തിരിഞ്ഞു നടന്നു.മൂന്ന് ദിവസം കൊണ്ട് ആണേൽ പോലും വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു അവളോട്.. " പറച്ചിൽ കേട്ടാൽ വിചാരിക്കും ആ പെണ്ണിനോട് നിനക്ക് മുടിഞ്ഞ പ്രേമം ആണെന്ന്.. ഒന്ന് പോയെടാ.. " സ്വയം പിറുപിറുത്തു കൊണ്ട് അവൻ അകത്തേക്ക് നടന്നു..വിങ്ങുന്ന ഹൃദയത്തെ കണ്ടില്ലെന്ന് നടിച്ചു കൊണ്ട്... 💔.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story