വെണ്ണിലാവേ..💔: ഭാഗം 35

vennilave niha

രചന: NIHAA

"ഹേയ്.. ആ മഞ്ഞക്കിളി ഒന്ന് ഇങ്ങോട്ട് വന്നേ... " ക്യാമ്പസ് മൊത്തം വീക്ഷിക്കുന്നതിന്റെ ഇടയിൽ ഉയർന്ന വിളിയായിരുന്നു ആമിയേ ബോധമണ്ഡലത്തിലേക്ക് എത്തിച്ചത്.. പിടഞ്ഞു കൊണ്ട് അവൾ ആ നീല മിഴികൾ നാല് പാടും പായിച്ചു.. നേരത്തെ താൻ നോട്ടം ഇട്ട ഗുൽമോഹറിന്റെ ചുവട്ടിൽ ഇരിക്കുന്ന സംഘം ആണ് വിളിച്ചത് എന്ന് അറിയവേ ആമി മിഥിയെ തല ചെരിച്ചൊന്ന് നോക്കി..അവളാണേൽ പേടിച്ചു വിറക്കുന്നു.. ചിരിച്ചു സംസാരിക്കാൻ മാത്രേ അറിയൂ.. ധൈര്യം തീരെ ഇല്ലന്നെ.. 🤭 ആമി മിഥിയുടെ കൈ പിടിച്ചു കൊണ്ട് അവരിലേക്ക് നടന്നു.. "നീ മൊത്തത്തിൽ മഞ്ഞയിൽ ആണെല്ലോ.. " അവളെ അടിമുടി നോക്കിയ ഒരുത്തി പറയുന്നത് കേട്ട് ആമിയൊന്ന് പുഞ്ചിരിച്ചു കൊടുത്തു..മസ്റ്റാർഡ് യെല്ലോ അനാർക്കലിയാണ് ആമിയുടെ വേഷം.. അലസമായി അഴിച്ചിട്ട ചെമ്പൻ മുടി ഇഴകൾ കാറ്റിൽ പാറി പറക്കുന്നു.. മുന്നിലേക്ക് തൂങ്ങി നിൽക്കുന്ന നീളം കുറഞ്ഞ കുറുനരികളെ ചെവിക്കരുകിൽ ഒതുക്കി വെച്ചു ആ നീല കണ്ണ് വിടർത്തി വെച്ചവൾ നിന്നു.. "പേര് എന്താടി നിന്റെ..? " ഇരുവരെയും മാറി മാറി വീക്ഷിച്ച വേറെ ഒരുത്തൻ ചോദിക്കുന്നത് കേട്ട് അവൾ അവനിലേക്ക് നോട്ടം പായിച്ചു.. ഡ്രിം ചെയ്തു ഒതുക്കി വെച്ച താടിയും പിരിച്ചു വെച്ച മീശയും സൈഡിലേക്ക് ഒതുക്കി വെച്ച നീളൻ മുടിയും..

ഒരു വൈറ്റ് ചെക്ക് ഷർട്ട്‌ ആൻഡ് ഡാർക്ക്‌ ഗ്രീൻ ജീനും ആണ് വേഷം..കയ്യിൽ ബാൻഡ് വാച്ചും മറു കയ്യിൽ ഫോണും പിടിച്ചിരിക്കുന്നവനെ.. ഒറ്റനോട്ടത്തിൽ ഏതൊരു പെണ്ണും നോക്കി പോകുന്ന സൗന്ദര്യം ഉണ്ടെങ്കിലും അവന്റെ നോട്ടം മുഴുവനും തന്റെ സാഗരം പോൽ അലയടിക്കുന്ന മിഴികളിൽ ആണെന്ന് അറിയവേ അവൾ തല താഴ്ത്തി... "ആത്മിക.. " പതിഞ്ഞ സ്വരത്തിൽ മറുപടി നൽകിയ അവൾ മിഥിയെ നോക്കി.. മിഥി ആണേൽ പതിവ് സ്ഥായി ഭാവം തന്നെ.. പുഞ്ചിരിയോടെ നിൽക്കുന്നുണ്ട്.. "നിന്റെയോ.. " "മിഥില.. " "കൊള്ളാം.. നല്ല പേര്.. " വേറെ ഒരുത്തൻ പ്രത്യേകതാളത്തിൽ പറയുന്നത് കേൾക്കെ എല്ലാവരും പൊട്ടിച്ചിരിച്ചു..ആമിയിലും ചിരി പൊട്ടി.. മിഥില ആണേൽ വിളറി വെളുത്തു നിൽക്കുന്നുണ്ട്.. "പൊക്കോട്ടെ.. " "മ്മ്.. പൊക്കോ.. " മറുപടി നൽകിയത് അവളെ കണ്ണിലേക്കു തന്നെ നോക്കി നിന്ന അവൻ ആയിരുന്നു.. അതിന് അവൾ ചിരിച്ചു കൊണ്ട് തലയാട്ടി നടന്നകന്നു.. "അവർ എന്താടി പേര് മാത്രം ചോദിച്ചു വിട്ടയച്ചേ.. " നടത്തിനടിയിൽ മിഥി വന്നു ചോദിച്ചതും ആമി ചുമൽ കൂച്ചി.. "ആവോ.. " ശേഷം പതിയെ തിരിഞ്ഞു നോക്കിയതും അവിടെ കൂടി ഇരിക്കുന്നവർ മുഴുവൻ വേറൊരു ഇരയെ നിർത്തി പൊരിക്കുന്ന തിരക്കിൽ ആണേൽ ആ നീളൻ മുടി ഉള്ളവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. അവന്റെ നോട്ടം കാണെ ആമി പൊടുന്നനെ മുഖം തിരിച്ചു.. MBA ഫസ്റ്റ് ഇയർ ആണ് അവളും മിഥിലയും.. °°°°°°°°°°°°°

"എന്നാ ഞങ്ങൾ പോകുവാ.. അല്ല പോയിട്ട് വരാം.. " യാത്ര പറഞ്ഞ വെണ്ണില മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കണ്ണുരുട്ടൽ കാണെ പല്ലിളിച്ചു കൊണ്ട് തിരുത്തി പറഞ്ഞു.. താരയുടെ തലയിൽ ഒന്ന് തലോടി തേജസിനോടും യാത്ര പറഞ്ഞു ദർശൻ ഡ്രൈവർ സീറ്റിൽ കയറി..എല്ലാവരോടും യാത്ര പറഞ്ഞു സുമേഷ് കോ ഡ്രൈവർ സീറ്റിലും ലക്ഷ്മി അയാൾക്ക് നേരെ പിറകിൽ ഉള്ള സീറ്റിൽ ഇരിപ്പ് ഉറപ്പിച്ചു.. ദർശൻ കാർ സ്റ്റാർട്ട്‌ ചെയ്തു.. വണ്ടി സ്റ്റാർട്ട്‌ ആയത് കാണെ വെണ്ണില എല്ലാവരോടും ഒന്നുടെ യാത്ര പറഞ്ഞു.. ശേഷം താരയുടെ അടുത്തേക്ക് വന്നു അവളെ ചേർത്തു പിടിച്ചു.. "ഞങ്ങൾ വരാട്ടോ.. " അതിന് താര മനസ്സില്ലാമനസ്സോടെ ആണേലും തല കുലുക്കി.. ശേഷം തേജസിനെ നോക്കി കള്ളച്ചിരിയോടെ തലയാട്ടി കൊണ്ട് പിറകിലെ ഡോർ തുറന്ന് കാറിലേക്ക് കയറി.. ദർശന്റെ നേരെ പിറകിൽ ആണ് വെണ്ണില.. അതുകൊണ്ട് തന്നെ അവൻക്ക് മിററിലൂടെ നോക്കിയാൽ അവളെ കാണാം.. എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് ദർശനും കുടുംബവും യാത്രയായി.. കവലയും കഴിഞ്ഞു കാർ മെയിൻ റോഡിലേക്ക് പ്രവേശിച്ചു..

കാടും കുന്നും വയലും പുഴയും തോട്ടവും താണ്ടിയവരുടെ കാർ മുന്നോട്ട് കുതിച്ചു.. ആഴ്ച്ചകൾക്ക് മുന്നേ ഇങ്ങോട്ട് തിരിച്ച ദിവസം കാർ ബ്രേക്ക് ഡൌൺ ആയ സ്ഥലം കഴിഞ്ഞു കാർ മുന്നോട്ട് പോയതും ദര്ശന്റെയും വെണ്ണിലയുടെയും ചൊടികളിൽ ഒരുപോലെ ചിരി മൊട്ടിട്ടു.. പാതി താഴ്ത്തി വെച്ച ഗ്ലാസിൽ കവിൾ ചേർത്തവൾ പുറത്തേ കാഴ്ച്ചയിൽ മുഴുകി.. യാത്രകൾ സങ്കടങ്ങൾ മറക്കാൻ ഉള്ള ഒരു പോംവഴിയാണെന്ന് പലരും പറയാരുണ്ട്..എന്നാൽ തന്നുള്ളിലെ സങ്കടങ്ങൾ തന്നിൽ നിന്ന് അകറ്റി തന്നു തന്നെ ചേർത്തു പിടിച്ചയാ കരങ്ങളോളം വരില്ല ഒന്നും.. അതിന് യാത്ര ഒരു മരുന്ന് ആയിരുന്നില്ല. ചേർത്തു പിടിച്ചയാ കൈകൾ മാത്രം ആയിരുന്നു മരുന്ന്.. ഓരോന്നും ഓർക്കേ അവളിൽ സന്തോഷം തികട്ടി വന്നു..സുമേഷും ലക്ഷ്മിയും പലതും സംസാരിക്കുന്നുണ്ട്.. എല്ലാം കേട്ടു കൊണ്ട് വെണ്ണില ഇരുന്നു.. മണിക്കൂറുകളുടെ യാത്രക്ക് ശേഷം അവർ വീട്ടിൽ വന്നിറങ്ങി.. ദിവസങ്ങളോളം വീട് അടച്ചു പൂട്ടിയതിന്റെ എല്ലാ ലക്ഷണങ്ങളും വ്യക്തമാണ്.. മുറ്റം ആകെ ഇലകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.. സിറ്റ് ഔട്ടിൽ ദിവസങ്ങളോളം വന്ന പത്രങ്ങൾ നിരത്തി ഇട്ടിരിക്കുന്നു.ചെളി പോലും തെരിച്ചിരിക്കുന്നു . മഴ പെയ്തത് കൊണ്ട് ആകാം.

ഡിക്കിയിൽ നിന്ന് ഇറക്കി വെച്ച ബാഗും എടുത്തു കൊണ്ട് വെണ്ണില. സിറ്റ് ഔട്ടിലേക്ക് കയറി.... ലക്ഷ്മി വാതിൽ തുറന്നതും വെണ്ണില ആ ബാഗുകളും താങ്ങി പിടിച്ചു അകത്തേക്ക് വെച്ചു.. ബാക്കിയുള്ളതും ആയിട്ട് സുമേഷും വന്നു അകത്തേക്ക്.. എല്ലാവരുടെയും കണ്ണുകളിൽ യാത്ര ചെയ്തതിന്റെ ക്ഷീണം എടുത്തു കാണിക്കുന്നുണ്ടായിരുന്നു..നേരെ അടുക്കളയിലോട്ട് വിട്ട വെണ്ണില ക്ഷീണത്തിനു അൽപ്പം ആശ്വാസം ആയികോട്ടെ എന്ന മട്ടിൽ ചായക്ക് വെള്ളം വെച്ചു.. മഴ പെയ്തു തണുപ്പ് ആയത് കൊണ്ട് ജ്യൂസിനോട് ആർക്കും വല്യ താല്പര്യം കാണില്ല..വിടർത്തി ഇട്ട മുടി ഇഴകൾ ഉച്ചിയിലേക്ക് ഉയർത്തി കെട്ടി സാരി തുമ്പ് അരയിൽ തിരുകി വെച്ചവൾ ചായ തിളക്കുന്നതും കാത്തിരുന്നു... എല്ലാവരും ചായയൊക്കെ കുടിച്ചു.. മുറിയിലേക്ക് ചെന്ന വെണ്ണില ബെഡിലെ ബെഡ്ഷീറ്റ് എടുത്തു മാറ്റി മറ്റൊന്ന് എടുത്തിട്ടു.. ഉടുത്തിരുന്ന സാരി മാറ്റി പകരം ഒരു ലെഗ്ഗിനും ടോപ്പും ധരിച്ചു ബെഡിലേക്ക് കിടന്നു... മലർന്നു കിടന്നു സീലിംഗിലെക്ക് നോക്കി കൈകൾ രണ്ടും തലക്ക് അടിയിൽ വെച്ചു കിടന്നു... അരയിൽ ഒരു സ്പർശനം അറിയവേ വെണ്ണില തല ചെരിച്ചൊന്ന് നോക്കി.. തന്നോട് ചേർന്നു കിടക്കുന്ന തനിക്ക് പ്രിയപ്പെട്ടവന്റെ നെഞ്ച് കാണെ വെണ്ണില അവനിലേക്ക് തിരിഞ്ഞു..

മുഖം നെഞ്ചിൽ അമർത്തി അവന്റെ ആകർഷിക്കും വിധത്തിൽ വശ്യമായ ഗന്ധം നാസികയിലേക്ക് ആവാഹിച്ചെടുത്തു.. ശേഷം പതിയെ മുഖം ഉയർത്തി.. അവളുടെ ടോപ്പിന് ഉള്ളിലൂടെ കൈ കടത്തി ഇടുപ്പ് പിടിച്ചു അവനോട് ഒന്നുടെ ചേർത്തു കൊണ്ട് ദർശൻ നിലയുടെ നെറ്റിയിൽ ചുണ്ട് അമർത്തി.. "ഓഹ്.. സോറി.. സോറി.. " രാവിലെ നെറ്റിയിൽ ഉമ്മ വെച്ചതിനു ചുണ്ട് കൂർപ്പിച്ചു നോക്കിയ അവളുടെ മുഖം തെളിയവേ അവളുടെ ക്ഷമാപണം നടത്തി കൊണ്ട് ആ ഇരുകവിളിണകളിലും മൂക്കിൻ തുമ്പിലും അവന്റെ അധരം ഒഴുകി നടന്നു... ചുണ്ടിൽ നേർമയായി മുത്തി കൊണ്ട് അവളെ തന്റെ നെഞ്ചോട് അടക്കി കൊണ്ട് ദർശൻ കണ്ണുകൾ അടച്ചു..അവന്റെ പ്രണയചുംബനം ഒത്തിരി ഇഷ്ട്ടത്തോടെ ഏറ്റുവാങ്ങിയ വെണ്ണില ഒന്ന് ഏങ്ങി കൊണ്ട് അവന്റെ ചുണ്ടിലും മുത്തി.. കണ്കൾ വലിച്ചു തുറന്ന ദർശൻ അവളെ കണ്ണും വിടർത്തി വെച്ചു നോക്കിയതും വെണ്ണില നാണം കൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.. അവളുടെ ചെയ്തികൾ ഓരോന്നും വീക്ഷിച്ച ദർശനും അവളെ ചേർത്തു പിടിച്ചു കണ്ണ് അടച്ചു... °°°°°°°°°°° ദിവസങ്ങൾ ശരവേഗത്തിൽ കൊഴിഞ്ഞു പോയി...വെണ്ണില ബിരുധാനാന്തര ബിരുധം (pg)കഴിഞ്ഞത് കൊണ്ട് തന്നെ philosophy doctarete ന് വേണ്ടി സർവകലാശാലയിൽ അപ്ലൈ ചെയ്തിട്ട് ഉണ്ട്..

ദർശന്റെ സ്കൂൾ തുറന്നു.. അവൻ അവന്റേത് ആയ തിരക്കിലേക്ക് ചേക്കേറി..സ്കൂളിലെ കുട്ടികളും അവരുടെ കാര്യങ്ങളും നോക്കി നടന്നവൻക്ക് ഭ്രാന്ത് ആയെങ്കിലും ചെയ്യുന്ന തൊഴിലിനോടും കൈപ്പറ്റുന്ന വേതനത്തോടും ആത്മാർത്ഥത പുലർത്തി.. "നിലെ.. ഒന്ന് വേഗം വരുന്നുണ്ടോ.. " ബൈക്കിൽ ഇരുന്നു പല്ല് കടിച്ചു കൊണ്ട് അകത്തേക്ക് അലറിയ ദർശൻ ബൈക്കിൽ ഇരുന്നു ഉള്ളിലേക്ക് നോട്ടം പായിച്ചു... "ദാ വരുന്നു.. " അകത്തു നിന്നും പുറത്തേക്ക് വന്ന ഒരു ജോഡി കാലുകൾ കാണെ അവൻ ദീർഘമായി ശ്വസിച്ചു കൊണ്ട് ആക്‌സിലേറ്ററിൽ കൈ മുറുക്കി.. "നിന്നേ കൊണ്ട് വിട്ടിട്ട് വേണം എനിക്ക് പോകാൻ.." ചെരുപ്പ് ധരിച്ചു കയ്യിൽ ഉള്ള ഫയൽ മുറുകെ പിടിച്ചവൾ അവനിലേക്ക് ഓടി..ബൈക്കിൽ അക്ഷമൻ ആയി ഇരിക്കുന്ന ദർശനടുത്തേക്ക് ഓടിയ അവൾ കിതച്ചു കൊണ്ട് അവന്റെ പിന്നിൽ കയറി.. അവന്റെ അരയിലൂടെ വട്ടം പിടിച്ചതും ദർശൻ ബൈക്ക് മുന്നോട്ട് എടുത്തു..ദർശന്റെ തോളിൽ താട കുത്തി വെച്ചു കാഴ്ചകൾ കണ്ട് കൊണ്ട് വെണ്ണില ഇരുന്നു.. ഇടക്ക് ഇടക്ക് ദർശന്റെ മുഖത്തേക്ക് പാളി നോക്കിയ വെണ്ണിലയിൽ ചിരി പൊട്ടി..താൻ വരാൻ നേരം വൈകിയത് കൊണ്ട് മുഖം ഒക്കെ ദേഷ്യം കൊണ്ട് ചുവന്നിട്ട് ഉണ്ട്..തെളിഞ്ഞു കാണുന്ന ആ കഴുത്തിലെ ഞെരമ്പ് കാണെ വെണ്ണില ചിരിയോടെ അവനെ ഇറുക്കെ പുണർന്നു.. അവന്റെ കഴുത്തിൽ ചുണ്ട് അമർത്തിയതും ദർശൻ കഴുത്ത് വെട്ടിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു..

"അടങ്ങി നിൽക്ക്.. " അവളുടെ ചുണ്ട് പതിഞ്ഞതും അവനിൽ ഉണ്ടായ മാറ്റങ്ങൾ.. ദേഷ്യം കൊണ്ട് വിറച്ചവൻ ശാന്തം ആയിരിക്കുന്നു..അവൾ നോക്കി കാണുകയായിരുന്നു.. അവനും... അവന്റെ ചുണ്ടിന് കോണിൽ നേരിയ പുഞ്ചിരി തത്തി... എന്നാൽ ആ ചിരിക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.. ബൈക്ക് നേരെ ചെന്ന് സർവകലാശാലക്ക് മുന്നിൽ കൊണ്ട് പോയി നിർത്തിയതും വെണ്ണില ചാടി ഇറങ്ങി.. "ഇന്റർവ്യൂ കഴിഞ്ഞിട്ട് നേരെ നിന്റെ വീട്ടിലോട്ട് പൊക്കോ... ഞാൻ എന്റെ ക്ലാസ് കഴിഞ്ഞിട്ട് അങ്ങോട്ട് വന്നോളാം.. " അതിന് വെണ്ണില നിറഞ്ഞ ചിരിയോടെ തലയാട്ടി.. ശേഷം പതിയെ തിരിഞ്ഞു നടന്നു.. "നിലെ.. " അവന്റെ വിളി കേൾക്കെ പ്രതീക്ഷിച്ചത് പോലെ വെണ്ണില വെട്ടി തിരിഞ്ഞു.. "എന്താ ദേവേട്ടാ.. " പറയാൻ പോകുന്നത് എന്താണെന്ന് അറിയാമെങ്കിലും അവന്റെ നാവിൽ നിന്നവ കേൾക്കാൻ വല്ലാത്തൊരു കൊതിയാണ്.. "I love you❤️.. " പ്രതീക്ഷിച്ചത് എന്തോ കേട്ട നിർവൃതിയിൽ ആയിരുന്നു നില.. അവളിൽ ആഹ്ലാദം തുടി കൊട്ടി.. കണ്ണിൽ കുറുമ്പ് നിറഞ്ഞു.. അതിന് പരിണിതഫലം എന്നോണം ചുണ്ടിൽ നേരിയ കുസൃതി നിറഞ്ഞു.. "But.. i hate you" അവന്റെ പറച്ചിലിന് എടുത്തടിച്ച പോലെ അവളിൽ നിന്ന് മറുപടി ഉയർന്നു..

അവളുടെ മറുപടി കേൾക്കെ ദർശൻ കണ്ണുരുട്ടി കാണിച്ചതും വെണ്ണില പൊട്ടിച്ചിരിച്ചു കൊണ്ട് അവന് കണ്ണിറുക്കി കാണിച്ചു യൂണിവേഴ്സിറ്റിയുടെ എൻട്രൻസ് ഗേറ്റ് കടന്നു അകത്തേക്ക് പ്രവേശിച്ചു.. തോളിൽ ഉള്ള ബാഗ് ഒന്നുടെ കയറ്റി കയ്യിൽ ഉള്ള ഫയൽ നെഞ്ചോടു ചേർത്തു പോകുന്നവളെ അൽപ്പനേരം നോക്കി നിന്ന ദർശനിൽ കുസൃതിയോടെ ഉള്ള പുഞ്ചിരി മൊട്ടിട്ടു.. അവളെ നോക്കി താടി ഒന്ന് ഉഴിഞ്ഞു കൊണ്ട് അവൻ ബൈക്ക് മുന്നോട്ട് എടുത്തു.. യാത്രയിൽ ഉടനീളം അവന്റെ പ്രണയത്തെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.. വെണ്ണിലയെന്ന തന്റെ മാത്രം നിലയെ കുറിച്ച്..അവളെന്നെ പെണ്ണിനോട്‌ തോന്നിയ അടങ്ങാത്ത ഭ്രാന്തമായ പ്രണയത്തെ ഓർത്ത് ചുണ്ടിന് കോണിൽ മനോഹരം ആയൊരു പുഞ്ചിരി തത്തികളിച്ചു.. °°°°°°°°°°° ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് തിരിച്ചത് ആണ് ആമിയും മിഥിലയും..കയ്യിൽ ഉള്ള ഫോണിലേക്ക് ആമിയുടെ മിഴികൾ ഇടക്ക് ഇടക്ക് പായുന്നുണ്ട്.. അല്ലേലും കുറച്ചു ദിവസം ആയി ആരെയോ പ്രതീക്ഷിക്കുന്നത് പോലെയാണ് തന്റെ കണ്ണുകൾ.. താൻ അവിടെ നിന്നും പോന്നിട്ട് ഇന്നേക്ക് ആഴ്ചകൾ ആയി.. ഇന്നേ വരെ തന്നെ തേടി ഒരു ഫോൺ കാൾ എങ്കിലും.. ഇല്ലാ..തന്നെ അന്വേഷിച്ചു ഒരു കാളും വന്നില്ല.. വിളിക്കാം എന്ന് പറഞ്ഞിട്ട് പറ്റിക്കുവായിരുന്നു.. മുടിയൻ.. ആമിയുടെ നീലക്കണ്ണുകളിൽ പരിഭവം നിറഞ്ഞു.. അതിന്റെ ഫലം എന്നോണം ചുണ്ടുകൾ കൂർത്തു..

ഫോണിൽ നിന്ന് നോട്ടം തെറ്റിച്ചു കയ്യിൽ ഉള്ള ഫോൺ എടുത്തു ജീനിന്റെ പോക്കറ്റിൽ തിരുകി വെച്ചു കൊണ്ട് നിരാശയോടെ അവൾ പതിയെ നടന്നു.. തനിക്ക് എന്താണ് അയാളോട്...കാണാൻ വല്ലാതെ ഉളളം തുടിക്കുന്നു..ആ കുറുമ്പുകൾ ആസ്വദിക്കാനും തമാശകൾ കേട്ടിരിക്കാനും വല്ലാതെ കൊതി തോന്നുന്നു.. വിടർത്തി ഇട്ട മുടി ഇഴകൾ ചെവിക്കരുകിൽ തിരുകി വെച്ചു കൊണ്ട് അവൾ റോഡ് ക്രോസ് ചെയ്യാൻ ആയി സീബ്രാ ലൈനിൽ വന്നു നിന്നു.. പതിയെ മുന്നൊട്ട് നോട്ടം പായിച്ച ആമി റോഡിനു അപ്പുറം പാന്റിന്റെ പോക്കറ്റിൽ കൈ തിരുകി ആരോടോ സംസാരിക്കുന്നവനെ കാണെ ഇമചിമ്മാൻ പോലും മറന്നവൾ അവിടം തറഞ്ഞു നിന്നു.. വിരലിനാൽ ചുരുണ്ട മുടി ഇഴകൾ ഒതുക്കി വെച്ചും മുളച്ചു നിൽക്കുന്ന താടിയിൽ വിരൽ കൊണ്ട് ഉഴിഞ്ഞും കണ്ണുകൾ ചുരുക്കി ചിരിയോടെ സംസാരിക്കുന്നവനെ ദൂരെ നിന്ന് ആണേൽ പോലും ആമി അവനെ തറഞ്ഞു നോക്കി.. "നീ ഇത് എന്തു നോക്കി നില്ക്കാ.. വാ ക്രോസ് ചെയ്യാം.. " യഥാർത്ഥമല്ല.. മിഥ്യയാണെന്ന് അറിയാൻ മിഥിലയുടെ വിളി വേണ്ടി വന്നിരുന്നു..അവൾ പിടിച്ച കൈകളിലേക്ക് ഞെട്ടി കൊണ്ട് നോക്കിയ ആമി തേജസ്‌ നിന്നിടത്തേക്ക് നോട്ടം പായിച്ചു..അവൻ നിന്നിടം ശൂന്യമായിരുന്നു.... മിഴികൾ നിരാശയോടെ പിൻവാങ്ങി..ഹൃദയത്തിൽ ആരോ മുള്ള് കൊണ്ട് വരക്കും പോലെ.. അവിടം ചോര കനിഞ്ഞു വല്ലാതെ നീറും പോലെ.. അറിയില്ല.. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന്.... മിഥിലയുടെ കൂടേ റോഡ് ക്രോസ് ചെയ്യാൻ ആയി കാലുകൾ മുന്നോട്ട് വെച്ചു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story