വെണ്ണിലാവേ..💔: ഭാഗം 37

vennilave niha

രചന: NIHAA

അഞ്ചു പേർക്ക് ഒരുമിച്ചു നടക്കാൻ മാത്രം വീതിയുള്ള മനോഹരം ആയ ആഡംബരപൂർണമായ സ്റ്റെയർ കേസ് വഴി അവർ ഇറങ്ങി... നടുക്ക് ആമിയും ഇരു സൈഡിൽ ആയി രേഷ്മയും കബനിയും പൂജയും പല്ലവിയും. എല്ലാവരും വിവാഹത്തിനു വേണ്ടി ഒരുങ്ങിയിരിക്കുന്നു.. എങ്കിലും മുഖത്തു തെളിച്ചമോ ചുണ്ടിൽ ചിരിയോ ഇല്ലായിരുന്നു... ആമിയുടെ അവസ്ഥ ആണേൽ വളരെ പരിതാപകരം ആയിരുന്നു.. ആ കരഞ്ഞു ചുവന്ന കണ്ണുകൾ അവളെ വികൃതമാക്കും പോലും.. ചായം തേച്ച ചുണ്ടുകൾ വിടരുന്നില്ലയിരുന്നു..ആ വെളുത്ത പെണ്ണുടലിലേക്ക് ഒതുങ്ങി ചേർന്നു നിൽക്കുന്ന ഹെവി വർക്ക് ലഹങ്ക ഒരുവിധം കയ്യിൽ ഒതുക്കി പിടിച്ചവൾ അവരുടെ ഒപ്പത്തിന് ഒപ്പം നടന്നു.. കാലിലെ ഹൈ ഹീൽസ് ഇടറുന്നത് പോലെ.. ഹൃദയം അലമുറയിടുന്നു..റാമിനെയും കാശിയെയും അവൾ കണ്ടെങ്കിലും അവർ കണ്ട ഭാവം നടിക്കാത്തത് കൊണ്ട് തന്നെ തല കുനിച്ചു വെച്ചു കൊണ്ട് അവൾ വീടിനു വെളിയിലേക്ക് ഇറങ്ങി.. മനോഹരം ആയ പന്തലുകൾ കൊണ്ടും വലിയ വലിയ ലൈറ്റ്കൾ കൊണ്ടും മനോഹരം ആക്കിയ വീടിന്റെ വിശാലമായ മുറ്റം.നിലത്ത് റെഡ് കാർപെറ്റ് വിരിച്ചിരിക്കുന്നു.. ഒരു ഭാഗത്തു നൂറോളം റോയിൽ വരുന്നു ചെയർസും..

മറുഭാഗത്ത് ബുഫേ. അവിടെ പ്രത്യേകമായ യൂണിഫോമിൽ കാറേറ്റിംഗ് ജോലിക്കാർ..ഇവന്റ് വർക്കേഴ്സ്.. തുടങ്ങി ഒട്ടനവധി ആളുകൾ.. കൂടാതെ കല്യാണം കൂടാൻ വന്ന ആയിരക്കണക്കിന് ആളുകൾ.. നാഥ് ഗ്രൂപ്പ്‌ ഓണർമാരുടെ പെങ്ങളുടെ കല്യാണം കൂടാൻ വന്നത് ആണ് ഓരോരുത്തരും.. എല്ലാം നോക്കി കണ്ട ആമി സങ്കടം പല്ലിൽ കടിച്ചമർത്തി മുറ്റത്തേക്ക് ഇറങ്ങി ചെന്നു.. അവളുടെ അസാധരണവും വിധത്തിൽ ഉള്ള സൗന്ദര്യത്തിൽ ആ കല്യാണത്തിനു വന്നവർ മതിമറന്നു പോയിരുന്നു... അവിടെ കൂടിയ ഓരോരുത്തരും ഇമ ചിമ്മാൻ പോലും മറന്ന് അവളെ നോക്കി നിന്നു പോയി.. രേഷ്മ അവളുടെ കയ്യിൽ താലം ഏൽപ്പിച്ചു.. കയ്യിൽ സ്വർണതാലവും ഏന്തി കൊണ്ട് ആമി മണ്ഡപത്തിലേക്ക് കയറി ചെന്നു. മണ്ഡപത്തിൽ കയറിയതും ആ അഗ്നിയേ ഒന്ന് വലയം വെച്ചു കൊണ്ട് വേളിക്ക് കൂടിയ ജനസാഗരത്തിന് കൈകൾ കൂപ്പി.. നിറഞ്ഞു വരുന്ന കണ്ണുകളെ ഒരുവിധം അടക്കി പിടിച്ചവൾ പതിയെ ലഹങ്ക ഒതുക്കി പിടിച്ചു അഗ്നിക്ക് മുന്നിൽ ആയി ഇരുപ്പ് ഉറപ്പിച്ചു...ഒരു നിമിഷം ഈ തീ ഒന്ന് ശരീരത്തിലേക്ക് പടർന്നിരുന്നേൽ വെന്തുരുകി മരിക്കാമായിരുന്നു എന്ന് അവൾ ആശിച്ചു പോയി.. അത്രക്ക് മടുത്തിരുന്നു ഈ നശിച്ച ജീവിതത്തോടെ...

കല്യാണദിവസം ആയിട്ടും പുതുപെണ്ണിന്റെ മുഖത്തൊരു പുഞ്ചിരി പോലും കാണാത്തതിൽ മുറുമുറുപ്പ് ഉയർന്നു.. അടുത്തിരിക്കുന്ന അർജിത്തിനെ നോക്കാൻ പോലും തുനിയാതെ അവൾ തല താഴ്ത്തി... മനോഹരം ആയൊരു പുഞ്ചിരിക്ക് ഇടയിലൂടെ അർജിത്തിന്റെ ചുണ്ടിൽ വിരിയുന്ന നിഗൂഢത നിറഞ്ഞ പരിഹാസചിരി അത് തന്നെ കൊല്ലാതെ കൊല്ലും പോലെ... തന്നെ കാത്തു പലതും നെയ്തു കൂട്ടിയത് പോലുള്ള പുച്ഛം നിറഞ്ഞ നോട്ടം... കണ്ണുകൾ പതിയെ ഉയർത്തി.. വേളി കൂടാൻ വന്നവരിൽ എവിടെ എങ്കിലും തനിക്ക് പ്രിയപ്പെട്ടവന്റെ മുഖം ഉണ്ടോന്ന് എന്ന് ആ നീലമിഴികൾ പായിച്ചു നോക്കി... നിരാശയായിരുന്നു ഫലം..കൊതിച്ചു പോകുന്നു..ഒരു വട്ടം എങ്കിലും കാണാൻ.. വെറുതെയാണ്.. കാരണം തനിക്ക് എന്തു സംഭവിച്ചു എന്ന് പോലും അവൻ അറിഞ്ഞു കാണില്ല... മിഴികൾ നിറഞ്ഞു തുളുമ്പി... കണ്ണിൽ എഴുതിയ കരിമഷി വാട്ടർ പ്രൂഫ് ആയത് കൊണ്ട് മാത്രം കവിളിലൂടെ ഒഴുകി ഇറങ്ങിയില്ല എന്ന് പറയാം.. "ആരെ കാണിക്കാൻ ആണെടി ഈ പ്രസഹനം.. നിന്നേ തേടി ഒരു മറ്റവനും വരില്ല.എന്റെ കാൽച്ചുവട്ടിൽ കിടന്നു നരകിക്കാനേ നിനക്ക് യോഗം ഒള്ളു.." തന്റെ കാതിൽ സ്വകാര്യം ആയി പറഞ്ഞു പൊട്ടി ചിരിക്കുന്നവനെ ആമി നിറഞ്ഞ കണ്ണോടെ തുറിച്ചു നോക്കി..

അവന്റെ ചിരിയും പറച്ചിലും മറ്റുള്ളവർക്ക് കാണുമ്പോൾ അവളുടെ കാതിൽ പ്രണയം പറയുകയാണെന്നേ തോന്നൂ. പൂജാരി എന്തെക്കെയോ ഉരുവിടുന്നു.. നാമം ജപിക്കുന്നു.എല്ലാം അവളിൽ നിരാശ പടർത്തി...കണ്ണുകൾ വെറുതെ ആണേൽ പോലും അലഞ്ഞു.. ഇല്ല.. തനിക്ക് പ്രിയപ്പെട്ടവന്റെ മുടിതുമ്പ് പോലും കാണ്മാൻ ഇല്ല.. അൽപ്പനിമിഷത്തിനു ശേഷം പൂജാരിയിൽ താലി കെട്ടിക്കോളൂ എന്നൊരു വാക്ക് കേട്ടു.. ആമിയൊന്ന് ഞെട്ടി വിറച്ചു.. കുതന്ത്രചിരിയോടെ തന്നെ അർജിത്ത് പൂജാരി നീട്ടിയ മഞ്ഞചരടിൽ തീർത്ത തല മാല കൈപറ്റി...ശേഷം ആമിയിലേക്ക് തിരിഞ്ഞു..ഒന്നും നേരിടാൻ ആവാതെ ഒന്നും ഉൾകൊള്ളാൻ ആവാതെ അവൾ കണ്ണുകൾ അടച്ചു... ഹൃദയമിടിപ്പ് ഏറി.. കൈകൾ ലഹങ്കയിൽ പേടിയോടെ കൊരുത്തു പിടിച്ചു.. നിമിഷങ്ങൾ പിന്നിട്ടു.. കഴുത്തിൽ ഒരു സ്പർശനം അറിയാതെ അവൾ കണ്ണുകൾ സംശയത്തോടെ വലിച്ചു തുറന്നതും ആ നിമിഷം തന്നെ വീടിനെ പോലും ഇളകി മറിക്കുന്ന രീതിയിൽ അലർച്ച മുഴങ്ങി.. "ആആഹ്ഹ... " അർജിത്തിന്റേത് ആയിരുന്നു...

ആമി പകപ്പോടെ നോക്കി...അവിടെ ഓരോരുത്തരും ഞെട്ടി കൊണ്ട് നോക്കി.. അഗ്നികുണ്ടിലേക്ക് അവന്റെ തല പിടിച്ചു നീട്ടി വെച്ചിരിക്കുന്ന കൈകൾ കാണെ ആമിയുടെ കണ്ണുകൾ ആാ കൈകളുടെ ഉടമയിലേക്ക് നീണ്ടു.. വലിഞ്ഞു മുറുകിയ മുഖവും ആയി കണ്ണുകൾ ചുവപ്പിച്ചു ക്രോധത്തോടെ നിൽക്കുന്ന ദർശനെ കാണെ ആമി ശ്വാസം വിടാൻ പോലും മറന്ന് നോക്കി നിന്നു.... അർജിത്ത് മരണം മുന്നിൽ കണ്ട നിമിഷത്തെ പകപ്പോടെ നോക്കി.. കണ്മുന്നിൽ എരിയുന്ന തീഗോളം.. ഒന്നുടെ മുന്നോട്ട് തള്ളിയിരുന്നേൽ തന്റെ മുഖം ആകെ പൊള്ളി നാശം ആയേനെ.. അവന് ആശ്വാസം തോന്നി എങ്കിലും തന്നെ പിടിച്ചു തള്ളിയവനെ കാണാൻ അവന്റെ സിരകളിൽ രക്തം തിളച്ചു... താൻ കയ്യിൽ എടുത്ത താലിമാല തള്ളിന്റെ ശക്തി കൊണ്ട് അഗ്നിയിലേക്ക് തെറിച്ചു തീയിൽ കത്തിചാമ്പൽ ആയിരിക്കുന്നു... അവന്റെ പേശികൾ വലിഞ്ഞു മുറുകി... വേളി കൂടാൻ വന്നവരിൽ നിന്ന് മുറുമുറുപ്പ് ഉയർന്നു.. കല്യാണചെക്കനെ ഉപദ്രവിച്ചതിൽ എല്ലാവരും ഒരുതരം പകപ്പോടെ ആയിരുന്നു നോക്കി നിന്നത്..റാമും കാശിയും എന്തെക്കെയോ പറയണം എന്നുണ്ടേലും ദർശന്റെ തീക്ഷ്ണമായ നോട്ടത്തിൽ അടിപതറുന്നു..

ഞൊടി ഇട കൊണ്ട് അർജിത്തിനെ ദർശൻ പിന്നിലേക്ക് വലിച്ചിട്ടു..മണ്ഡപത്തിൽ നിന്ന് കാർപെറ്റ് വിരിച്ച നിലത്തേക്ക് അവൻ തലയടിച്ചു വീണു.. ആമിയുടെ കണ്ണുകൾ ആണേൽ ദർശന്റെ വലിഞ്ഞു മുറുകിയ മുഖത്തേക്കും തീയിൽ കത്തിയമരുന്ന താലിയിലേക്ക് മാറി മാറി പകപ്പോടെ നോക്കി കൊണ്ട് ഇരുന്നു.. 'ദർശേട്ടൻ വന്നിട്ട് ഉണ്ടേൽ തേജസ്‌ ഉണ്ടാവുമായിരിക്കും.. ' ജിജ്ഞാസയോടെ അവൾ മിഴികൾ ചുറ്റും പായിച്ചു..എവിടെയും ഇല്ല..നിരാശയോടെ ആ മിഴികൾ താണു.. "കല്യാണചെറുക്കനെ ആണോടാ കൈ വെക്കുന്നെ.." ഈ കാഴ്ചകൾ നോക്കി നിന്ന ഒരാൾ സട കുടഞ്ഞു കൊണ്ട് ദർശനിലെക്ക് അടുത്ത്.. "ഹ.. നാക്ക് അടക്കി വെക്ക് കാർന്നോരെ.. " "പിന്നേ ഞങ്ങൾ മിണ്ടാതെ നിക്കണോ.. കല്യാണം കഴിക്കാൻ പോകുന്ന എന്റെ മോനെയാ താൻ കൈ വെച്ചിരിക്കുന്നത്.. " "എന്നാലെ പൊന്നു മോന്റെ ചരിത്രം ഞാൻ ഇവിടെ വിളമ്പിയാൽ ഈ പൂവിട്ടു പൂജിക്കുന്ന മകന്റെ മുഖത്തു കാർക്കിച്ചു തുപ്പും.. വെറുതെ എന്നേ കൊണ്ട് കടും കൈ ഒന്നും ചെയ്യിക്കരുത് കാർന്നോരെ.. " ദർശനും അർജിത്തിന്റെ അച്ഛൻ വേണുഗോപാലനും കൂടേ ഉള്ള വാക്ക് തർക്കം തുടർന്നു കൊണ്ടിരുന്നു.. °°°°°°°°°° എല്ലാം കേട്ടു നിന്ന ആമിയുടെ മിഴികൾ തനിക്ക് പ്രിയപ്പെട്ടവനെ പ്രതീക്ഷിച്ചു കൊണ്ട് കണ്ണുകൾ ഓടിച്ചു.. "ഇവിടെ.. ഇവിടെ.. ഞാൻ ഇവിടെയാ ഞാൻ ഒള്ളെ .". കാതിൽ പതിഞ്ഞ ചുടുനിശ്വാസത്തിന് കൂടേ കാറ്റ് പോൽ പതിഞ്ഞ സ്വരം..

ആമിയുടെ നീലമിഴികൾ വികസിച്ചു.. ഞെട്ടി കൊണ്ട് തല ചെരിച്ചു നോക്കി.. ചുണ്ടിൽ കള്ളച്ചിരിയോടെ അവളോട് ചേർന്നു അവളുടെ മുടിയൻ.. കണ്ണുകൾ വിശ്വാസം വരാതെ പുറത്തേക്ക് തുറിച്ചു.. "തേജസ്‌.. " അവളുടെ ചുണ്ടുകൾ ഇടർച്ചയോടെ മൊഴിഞ്ഞു.. "അതേലോ.. തേജസ്‌ തന്നെയാ.. അപ്പൊ എങ്ങനെയാ കെട്ടിക്കോട്ടെ ഞാൻ .. സമ്മതം ഉണ്ടേൽ മാത്രം.. " ആമിയുടെ നാക്ക് ചലിച്ചില്ല.. എന്തു പറയണം എന്ന് അറിയാതെ കുഴങ്ങി.. കണ്ണുകൾ നിറഞ്ഞു വന്നു.. തല താഴ്ത്തി പിടിച്ച അവൾ പതിയെ തലയനക്കി.. അവളുടെ സമ്മതം കിട്ടിയതും അവൻ പോക്കറ്റിൽ കിടന്ന താലിമാല അവളുടെ കഴുത്തിൽ ചാർത്തി.. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ ഉളളം വിങ്ങിയിരുന്നു..അവൻ മൂന്ന് കെട്ടിനാൽ ആ താലി കഴുത്തിൽ കെട്ടിയതും ആമി പൊട്ടിക്കരഞ്ഞു പോയിരുന്നു.. തേജസ്‌ പതിയെ എഴുന്നേറ്റു കൊണ്ട് അഗ്നിയേ വലയം വെച്ചു.. പിന്നിൽ ഒരു ശില പോലെ ആമിയും നടന്നു.. എല്ലാ ചടങ്ങുകളും കഴിഞ്ഞതും മുന്നിൽ കണ്ട കാഴ്ച്ചയിൽ അവിടെ ഓരോരുത്തരും തറഞ്ഞു നോക്കി..സദസ്സ് മുഴുവനും നിശബ്ദത തളം കെട്ടി.. നിമിഷനേരം കൊണ്ട് നടന്നത് ഓരോന്നും ഓർത്തെടുക്കവേ ദേഷ്യം കൊണ്ട് വിറച്ച റാം അവരിലേക്ക് പാഞ്ഞു വരാൻ തുനിഞ്ഞതും അയാളുടെ കഴുത്തിലൂടെ ഒരു കൈകൾ ഇഴഞ്ഞു വന്നു അയാളെ പോകാൻ സമ്മതിക്കാതെ നിർത്തി..

പെട്ടന്ന് ഉണ്ടായ നീക്കത്തിൽ പകച്ചു പോയ റാം തന്നെ പിടിച്ചു വച്ചവരെ തല ചെരിച്ചു.. മുന്നിലെ കാഴ്ച്ചയിലേക്ക് പുഞ്ചിരിയോടെ നോക്കുന്ന അമ്പത്തിനോട് പ്രായം തോന്നിക്കുന്ന ആളെ കണ്ടതും അയാളുടെ നെറ്റി ചുളിഞ്ഞു.. വയസ്സ് പത്തമ്പത് ആയിട്ട് ഉണ്ടേലും അയാളുടെ ദൃഢമായ പിടിത്തം മുറുകുന്നതിന് അനുസരിച്ചു റാം വേദന കൊണ്ട് മുഖം ചുളിച്ചു "ഹാ.. അടങ്ങി നിൽക്ക് മോനെ.. എന്റെ പൊന്നുമോൻ ഒന്ന് കല്യാണം കഴിച്ചോട്ടെന്നേ.. " "അത് പറയാൻ നീ ഏതാടാ.. " പിടി മുറുകുന്നതിന് അനുസരിച്ചു റാം മുരണ്ടു.. "ഞാനോ.. ഞാൻ.. സുകുമാരൻ.. സുകുമാര കുറുപ്പ് അല്ലാട്ടോ.. സുകുമാരൻ പിള്ളയാണന്നേ.. ഒന്നുടെ തെളിയിച്ചു പറയണേൽ ദാ.. തന്റെ കുഞ്ഞി പെങ്ങളെ കെട്ടിയ അവന്റെ തന്ത... " പരിഹാസത്തോടെ പറയുന്ന സുകുമാരനെ അയാൾ പകപ്പോടെ നോക്കി.. ഇതെല്ലാം കണ്ണിൽ പെട്ട കാശി അവരിലേക്ക് അടുക്കാൻ നിന്നതും സുമേഷ് വന്നു കാശിയെയും ലോക്ക് ചെയ്തു... "വല്ലാതെ ബലം പ്രയോഗിക്കണ്ട.. തൂമ്പ പിടിച്ചു തഴമ്പിച്ച കൈകളാ.." സുകുമാരൻ പ്രത്യേകതാളത്തിൽ പറഞ്ഞു നിർത്തി..

റാമും കാശിയും പല്ല് കടിച്ചു..ചടങ്ങുകൾ എല്ലാം പെട്ടന്ന് അവസാനിപ്പിച്ചു തേജസ്‌ മണ്ഡപത്തിൽ നിന്ന് ഇറങ്ങി.. നെറ്റിയിൽ ഭസ്മകുറിയും ചുരുണ്ട മുടി ഇഴകൾ വിരലിനാൽ കോതി ഒതുക്കി കൊണ്ട് അവൻ അർജിത്തിന്റെ അടുത്തു വന്നു നിന്നു.. ദർശന്റെ പിടിയിൽ നിന്ന് കുതറി മറിയ അർജിത്ത് തേജസിനെ രൂക്ഷമായി നോക്കി.. അവന്റെ നോട്ടം കാണെ തേജസ്‌ നിഷ്കളങ്കമായി ഒന്ന് ഇളിച്ചു കാട്ടി.. "എന്തു ചെയ്യാനാ..മൂന്ന് ദിവസം കൊണ്ട് ആണേലും പ്രേമം അസ്ഥിക്ക് പിടിച്ചു പോയെടോ.. സാരില്ല.. നിനക്ക് ഞാൻ നല്ലൊരു പെണ്ണിനെ കണ്ട് പിടിച്ചു കൊണ്ട് വരാട്ടോ.. അതുവരെ അനിയൻ ഒന്ന് ക്ഷമി.. " "ഡാ... !!" അവന്റെ പറച്ചിൽ ഒട്ടും ഇഷ്ട്ടപ്പെടാതിരുന്ന അർജിത്ത് അവനെ നേരെ മുരണ്ടു കൊണ്ട് അടിക്കാൻ കയ്യോങ്ങിയതും ദർശൻ അവന്റെ മുടിയിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു.. "വാ അടച്ചു വെക്കടാ മൈ.. #%@$%* മോനെ.. " പറച്ചിലിനോടൊപ്പം തേജസ്‌ കൈ മുഷ്ടി ചുരുട്ടി അർജിത്തിന്റെ മൂക്കിൽ ആഞ്ഞു കുത്തിയിരുന്നു.. "മോനെ ദർശാ.. നിന്റെ തനി റൗഡി സ്വഭാവം എടുക്കരുത്.. കുറച്ചു മയത്തിൽ പണിതാൽ മതി.. കേട്ടല്ലോ.. ഞാൻ എന്റെ ഭാര്യയേ നോക്കട്ടെ.. " ദർശന്റെ കോളർ തട്ടി കൊടുത്തു തടിയിൽ ഒന്ന് പിടിച്ചു വലിച്ചു കൊണ്ട് ഇളിച്ചതും ദർശൻ പല്ല് കടിച്ചു..

"ഡാ പട്ടി.. എനിക്ക് ഒറ്റക്ക് ഇട്ട് തന്നു മുങ്ങുവാണല്ലേ.. " "അതിനിപ്പോ എന്റെ കൈ വെക്കേണ്ട എന്ന് ആവിശ്യം ആണെടാ ഒള്ളെ.. നീ എന്റെ ചേട്ടൻതെണ്ടി അല്ലെ..പിന്നേ നിന്റെ ഒരു കിക്ക് മതിയെല്ലോ അവൻ പരലോകം ജസ്റ്റ്‌ വിസിറ്റ് ചെയ്തു വരാൻ.. u continue😌" അതും പറഞ്ഞു മുങ്ങുന്നവനെ ദർശൻ പിറകിൽ നിന്ന് കോളറിൽ പിടിച്ചു വെച്ചു.. "രണ്ട് പേരും കൂടേ പണിയും.. so പൊന്നു മോൻ മുങ്ങാൻ നോക്കണ്ട കേട്ടല്ലോ... 😏 °°°°°°°°°°°°° ബസ് ഇറങ്ങിയ വെണ്ണില പതിയെ നടന്നു.. കവലയിൽ ഇറങ്ങി മുന്നോട്ട് നടന്ന അവൾ കാവും കഴിഞ്ഞു വീടിന്റെ പടിക്കലേക്ക് കയറി.. മുറ്റത്തു എന്തെക്കെയോ പണിയിൽ ഏർപ്പെട്ടിരുന്ന സുമിത്ര ആരുടെയോ കാൽപ്പെരുമാറ്റം അറിയവേ തല ഉയർത്തി.. മൂളി പാട്ടും പാടി പടി കടന്നു നടന്നു വരുന്നവളെ കാണെ അവർ ഞെട്ടി കൊണ്ട് എഴുന്നേറ്റു..ആ കണ്ണുകളിൽ സന്തോഷവും സങ്കടവും നിറഞ്ഞു.. എളിയിൽ കുത്തിയ സാരി വലിച്ചെടുത്തു കൊണ്ട് അവർ അവളിലേക്ക് നടന്നു.. "അമ്മക്കുട്ടിയെ.. " നീട്ടി വിളിച്ചു കൊണ്ട് വെണ്ണില അവരുടെ അടുത്തേക്ക് ഓടി അടുത്തു.. "ഓ.. പൊന്നു മോൾക്ക് ഇപ്പോഴാണോ ഞങ്ങളെ ഒക്കെ ഓർമ്മ വന്നത്.. അല്ല ദർശൻ എവിടെ.. " അവളുടെ വിളിയിൽ സന്തോഷം തോന്നി എങ്കിലും സുമിത്ര കണ്ണുരുട്ടി കൊണ്ട് ചോദിച്ചതും വെണ്ണില ഇളിച്ചു കാണിച്ചു.

. "😁😁.. തിരക്കിൽ ആയിരുന്നു അമ്മ.. പിന്നേ ദേവേട്ടൻ സ്കൂളിൽ പോയി.. " "ഓഹ്.. സ്വന്തം അച്ഛനെയും അമ്മയെയും മറന്നിട്ട് ആണെല്ലോ നിനക്ക് തിരക്ക്.. " ചുണ്ട് ഒന്ന് കോട്ടി കൊണ്ട് സുമിത്ര പറഞ്ഞു... "അയ്യോ.. പിണങ്ങല്ലേ.. ഞങ്ങൾ വീട്ടിൽ അല്ലായിരുന്നു.. തറവാട്ടിൽ പോയത് ആയിരുന്നു.. വന്നിട്ട് കുറച്ചു ദിവസം ആയിട്ടേ ഒള്ളു.. " "എന്നിട്ട് നീ എന്താ തനിച്ചു വന്നേക്കുന്നെ.. " താൻ യൂണിവേഴ്സിറ്റിയിൽ ഫിലോസഫി ഡോക്ട്ടറേറ്റ് പഠിക്കാൻ താല്പര്യം കാണിച്ചതിനെ തുടർന്ന് അപ്ലൈ ചെയ്തതും ഇന്ന് ഇന്റർവ്യൂ അറ്റൻഡ് ചെയ്തു വരുന്ന വഴിയാണെന്നും ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തിയതും സുമിത്ര പുഞ്ചിരിയോടെ നോക്കി.. തന്റെ മകൾക്ക് ഉണ്ടായ ഓരോ മാറ്റവും നോക്കി കാണുകയായിരുന്നു അവർ.. പുഞ്ചിരിയോടെ തന്നെ അവളെ ചേർത്തു പിടിച്ചവർ അകത്തേക്ക് നടന്നു... °°°°°°°°°°°° അർജിത്തിന്റെ നെഞ്ചിൽ ദർശന്റെ കാൽ ശക്തിയായി പതിഞ്ഞതും അർജിത്ത് പിന്നിലേക്ക് മലർന്നടിച്ചു വീണു.. ആമിയുടെ വീടിന്റെ വളപ്പിൽ ആണ് തേജസും ദർശനും അർജിത്തിനെ കൊണ്ട് വന്നത്.. അർജിത്തിനെ സംരക്ഷിക്കാൻ വന്ന അവന്റെ അച്ഛൻ ആ കാഴ്ചകൾ നോക്കി പകപ്പോടെ നോക്കി... പൊട്ടിയ ചുണ്ട് തുടച്ചു കൊണ്ട് അർജിത്ത് എഴുന്നേറ്റു കൊണ്ട് ചുണ്ട് കോട്ടി ചിരിച്ചു..

"നീ കെട്ടിയെന്ന് വെച്ചു എനിക്ക് അവളെ കിട്ടാതിരിക്കില്ലല്ലോ തേജസ്‌.. ഏത് വിതേനെ ആണേലും ഞാൻ അവളെ സ്വന്തം ആക്കിയിരിക്കും . " "നിന്നേ കൊണ്ട് ഒരു ചുക്കും ചെയ്യാൻ പറ്റില്ലെടാ ചെറ്റേ.. " പറച്ചിലോടൊപ്പം തേജസ്‌ അവനിലേക്ക് പാഞ്ഞു കൊണ്ട് അവന്റെ വയറ്റിലേക്ക് കാൽ മുട്ട് കയറ്റിയിരുന്നു...ഒരു അലർച്ചയോടെ അവൻ വീണ്ടും നിലം പതിച്ചു.. എങ്കിലും അവന്റെ ചുണ്ടിലെ പുച്ഛം മാഞ്ഞിട്ട് ഇല്ലായിരുന്നു . "മകനെ വേണം എന്നുണ്ടേൽ കൊണ്ട് പോടോ.." അർജിത്തിനെ ഒന്നുടെ കാൽ കൊണ്ട് തൊഴിച്ചു ദർശൻ അതും പറഞ്ഞു കൊണ്ട് കാർക്കിച്ചു തുപ്പി കൊണ്ട് ആമിയുടെ വീട്ടിലേക്ക് നടന്നു.. ദർശനെയും തേജസിനെയും പലരും ആരാധനയോടെ നോക്കി.. തേജസ്‌ ആമിക്ക് സ്വന്തം ആയതു കൊണ്ട് തന്നെ പലരും ദർശനെ ആയിരുന്നു പെൺകുട്ടികൾ കണ്ണിമ വെട്ടാതെ നോക്കിയിരുന്നത്.. ഇൻ ചെയ്ത ഷർട്ട്‌ പുറത്തേക്ക് വലിച്ചിട്ടു ഷർട്ട്‌ തൊരുത്തു വെച്ചു വലിഞ്ഞു മുറുകിയ മുഖവും ആയിട്ട് അർജിത്തിനെ തല്ലിയ രംഗം വല്ലാത്തൊരു രോമാഞ്ചം ആയിരുന്നു എന്ന് പറയാം.. മുറ്റത്തേക്ക് ചെന്ന അവർ കാണുന്നത് തലക്ക് താങ്ങു കൊടുത്തു ഇരിക്കുന്ന റാമിനെയും കാശിയെയും ആയിരുന്നു.. പലതും പറഞ്ഞു മനസ്സിൽ ആക്കുന്ന സുമേഷും സുകുമാരനും..

പിന്നേ കബനിയും രേഷ്മയും... തൊട്ട് അടുത്തായി തല കുനിച്ചു നിൽക്കുന്നവളെ കാണെ തേജസ്‌ കണ്ണിമവെട്ടാതെ നോക്കി.. കല്യാണത്തിനു വന്ന പലരും ഭക്ഷണം കഴിച്ചു പിരിഞ്ഞു പോയിരിക്കുന്നു.. നാണം കെട്ടത് കൊണ്ട് തന്നെ അർജിത്തിന്റെ വീട്ടുകാർ വേഗം സ്ഥലം വിട്ടിരുന്നു.. ചുരുക്കം ചിലർ മാത്രമേ അവിടെ ഒള്ളു.. അതും കൂട്ടം കൂടി ഇരുന്നും ചിന്നി ചിതറിയും ഇരിക്കുന്നുണ്ട്.. നിൽക്കുന്നുണ്ട്.. സംസാരവിഷയം ഇന്നത്തെ സംഭവം തന്നെ... എല്ലാം നോക്കി നിന്ന തേജസ്‌ വീണ്ടും ആമിയേ തന്നെ നോക്കി.. കടും ചുവപ്പ് ഹെവി വർക്ക്‌ ലഹങ്ക.. അതിന് ഒത്തിണങ്ങിയ ആഭരണങ്ങൾ..എന്നാൽ അവന്റെ കണ്ണുകൾ ചെന്നു നിന്നതു അവളുടെ നഗ്നമായ വെളുത്തു ചുവന്നു വയറിൽ ആയിരുന്നു.. ആ നാഭിചുഴി കാണെ അവൻ ഇമവെട്ടാതെ നോക്കി നിന്ന് പോയി.. കൈകൾ പോക്കറ്റിൽ ഉള്ള ആമിയുടെ ചരടിൽ ഞെരിഞ്ഞമർന്നു... അവന്റെ വിടാതെ ഉള്ള നോട്ടം കണ്ടത് കൊണ്ട് ആണോ എന്തോ ആമി പിടപ്പോടെ ദുപ്പട്ട കൊണ്ട് വയർ മറച്ചു പിടിച്ചു.. ദുപ്പട്ടയുടെ സ്റ്റോൺ വർക്ക്‌ കഴിഞ്ഞാൽ ആ ദുപ്പട്ട നെറ്റിന്റേത് ആയിരുന്നു.. എങ്കിലും വയർ നേരിയ തോതിൽ കാണുന്നു.. അവൾ വയർ മറച്ചത് കാണെ തേജസ്‌ അബദ്ധം പറ്റിയ കണക്ക് നാക്ക് കടിച്ചു കൊണ്ട് പതിയെ നോട്ടം മാറ്റി.. "ശിവനെ🤦‍♂️"

റാമിന്റെയും കാശിയുടെയും മുഖത്തു എല്ലാ സത്യങ്ങളും അറിഞ്ഞ ഭാവം.. ആമിയേ നോക്കാൻ പോലും അവർക്ക് ജാള്യത തോന്നി. സ്വയം വെറുപ്പ് തോന്നി..പതിയെ ആമിയേ തല ചെരിച്ചു നോക്കിയ കാശി കാണുന്നത് തേജസിനെ നോക്കി പിടപ്പോടെ വയർ മറക്കുന്നതും അത് കാണെ നാക്ക് കടിച്ചു കൊണ്ട് നോട്ടം മാറ്റുന്നതും ആയിരുന്നു.. അത് കാണെ കാശി ഒന്ന് ചിരിച്ചു.. ശേഷം എഴുന്നേറ്റു കൊണ്ട് ആമിയുടെ കൈകൾ പിടിച്ചു വലിച്ചു കൊണ്ട് തന്റെ നെഞ്ചോട് ചേർത്തു..ഒന്ന് പകച്ചു പോയ ആമിയിൽ നേർത്ത മനോഹരം ആയൊരു പുഞ്ചിരി വിടർന്നു.. അൽപ്പനേരം അങ്ങനെ നിന്നതും റാമും എഴുന്നേറ്റു വന്നു ഇരുവരെയും പൊതിഞ്ഞു പിടിച്ചു.. ഇരുവർക്കും ഇടയിൽ നിന്ന് കൊണ്ട് ആമി ആനന്ദാശ്രൂക്കൾ പൊഴിച്ചു .. അവളിൽ നിന്ന് പൊടുന്നനെ അകന്ന ഏട്ടന്മാർ രണ്ട് പേരും തേജസിനെ വിളിപ്പിച്ചു.. പതിയെ നടന്നടുത്ത തേജസ്‌ അവരെ രണ്ട് പേരെയും മാറി മാറി നോക്കി.. ആദ്യം കണ്ണ് ഉടക്കിയത് ഉരുട്ടി കയറ്റി വെച്ച കാശിയുടെ മസിലിൽ ആയിരുന്നു..അത് കാണെ ഉമിനീർ ഇറക്കി കൊണ്ട് പതിയെ അവരിലേക്ക് അടുത്തു.. "ഹ.. പേടിച്ചു നിൽക്കാതെ ചെല്ലെടാ പൊട്ടാ.. " അവനെ പിടിച്ചുന്തി കൊണ്ട് ദർശൻ പറഞ്ഞു.. "പട്ടി😬.. " ചുണ്ടനക്കി ദർശനെ തെറി വിളിച്ച തേജസ്‌ അവരെ നോക്കി വെളുക്കനെ ഇളിച്ചു.. "കൈ നീട്ടി വെക്കേടാ.. " "അയ്യോ.. എനിക്ക് വേണ്ടാ.. ഇവളെ നിങ്ങൾ തന്നെ എടുത്തോ.. "

കൈ നീട്ടാൻ പറഞ്ഞതും തേജസ്‌ പതിയെ പിറുപിറുത്തു... "എന്താ..? " "മ്മ്ഹ്.. ഒന്നും ഇല്ലാ.. ഇന്നാ.. " പറച്ചിലോടൊപ്പം തന്നെ പേടിയോടെ കൈ നീട്ടിയതും റാം അവളുടെ കൈ എടുത്തു അവന്റെ ഉളളം കയ്യിലേക്ക് ചേർത്തു വെച്ചു കൊടുത്തു.. "എന്റെ പെങ്ങളെ നോക്കാൻ നിന്റെ കയ്യിൽ എന്തു ഉണ്ട്.. " "ഇവളുടെ കുഞ്ഞി വയർ നിറക്കാൻ അല്ലെ അതൊക്ക ഉണ്ട്.. " അഭിമാനത്തോടെ പറയുന്നവനെ സുകുമാരനും ദർശനും സുമേഷും കണ്ണും മിഴിച്ചു നോക്കി.. ജോലിയും കൂലിയും ഇല്ലാത്ത ഇവനോ.. എന്നായിരുന്നു ആ നോട്ടത്തിന് അർത്ഥം.. "പക്ഷെ പോകുന്നത് എന്റെ പോക്കറ്റിൽ നിന്ന് ആണെന്ന് മാത്രം.. " സുകുമാരന്റെ പറച്ചിൽ അവിടെ കൂട്ടച്ചിരി മുഴങ്ങി.. തേജസ്‌ അത് വരെ മുഖത്തു കയറ്റി വെച്ച അഹങ്കാരം ഒറ്റയടിക്ക് ചോർന്നു പോയി.. ജാള്യതയോടെ തല ചൊറിഞ്ഞു.. കാശിയും റാമും മുഖത്തോട് മുഖം നോക്കി ചിരിച്ചു.. പട്ടിണി ആണേൽ പോലും തേജസിന്റെ കൂടേ എന്നും തന്റെ പെങ്ങൾ സന്തോഷവതിയായിരിക്കും എന്ന് അവർ മനസ്സാലെ മൊഴിഞ്ഞു.. റാമിന്റെ നെഞ്ചോട് ചേർന്നു നിന്ന ആമി കണ്ണുനീർ വാർത്തു.. സന്തോഷം കൊണ്ട് ആണെന്ന് മാത്രം.. ഒരു സങ്കടം ഒരു സന്തോഷത്തിലേക്ക് പരിണമിക്കും എന്ന ഒരു വിശ്വാസം അവളിൽ ഉടൽ എടുത്തു.. അതിന് തെളിവ് ആണ് തന്റെ ജീവിതം.. "അല്ല.. ഇവൾക്ക് ആപത്തു പറ്റി എന്ന് നിങ്ങൾ എങ്ങനെയാ അറിഞ്ഞേ.." ചോദ്യം കാശിയുടേത് ആയിരുന്നു.. ദർശനും തേജസും മുഖത്തോട് മുഖം നോക്കി.. തേജസ്‌ തന്റെ ഓർമ്മകളിലേക്ക് ചേക്കേറി ...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story