വെണ്ണിലാവേ..💔: ഭാഗം 39

vennilave niha

രചന: NIHAA

ആമിയുടെ അധരത്തിൽ നിന്നും അതിന്റെ ഇണയെ മോചിപ്പിച്ച തേജസ്‌ ആമിയുടെ നീല മിഴികളിലേക്ക് ഉറ്റു നോക്കി.. വല്ലാത്തൊരു കൗതുകത്തോടെ.. ഈ കണ്ണുകൾ തനിക്ക് എന്നും കൗതുകം മാത്രമേ നൽകിയിട്ടുണ്ട് ഒള്ളു.. അവൻ ഓർത്തു.. കരിമഷിയാൽ അതിർവരമ്പുകൾ തീർത്ത സാഗരം പോൽ അലയടിക്കുന്ന മിഴികളിൽ കൈ വന്ന പഴയ തിളക്കം കാണെ അവന്റെ കണ്ണുകൾ വിടർന്നു.. കണ്മുന്നിലേക്ക് തൂങ്ങിയാടുന്ന ചുരുണ്ട മുടി ഇഴകൾ വകഞ്ഞു മാറ്റാതെ അവൻ അവളുടെ ഇടുപ്പിൽ ഉള്ള പിടി മെല്ലെ അയച്ചു.. അവന്റെ കാലിൽ നിന്നും നിലത്തേക്ക് ഇറങ്ങിയ ആമി എന്തു ചെയ്യണം എന്ന് അറിയാതെ പകപ്പോടെ നിന്നു.. വിരലുകൾ ഉടുത്ത ചുവന്ന ലഹങ്കയിൽ ഞെരിഞ്ഞമർന്നു.. തന്നെ പിടപ്പോടെ അതിലുപരി വെപ്രാളത്തോടെ നോക്കുന്നവളെ മുഖത്തു പോലും നോക്കാൻ മടിക്കുന്നവളെ കൗതുകത്തോടെ ആയിരുന്നു തേജസ്‌ നോക്കി നിന്നത്.. തന്റെ കൈകൾ അമർന്ന വെളുത്ത വയർ ചേച്ചി വന്നു കിടക്കുന്നത് കാണെ കൈ നീട്ടി പതിയെ വിരലിനാൽ തഴുകിയവനിൽ അലിവ് തോന്നി.. തന്റെ പിടുത്തം അൽപ്പം മുറുകിയത് കൊണ്ട് ആണ് അവിടം ചുവന്നു തിണർത്തത് ഓർക്കേ അവനിൽ അലിവ് ഉണർന്നു.. തന്റെ ചുംബനത്താൽ അവളുടെ ചുണ്ടിലെ മുറിവ് തെളിഞ്ഞു കാണുന്നു..

വല്ലാതെ വേദന തോന്നി അവന്.. തല താഴ്ത്തി തന്നെ നോക്കാതെ നിൽക്കുന്ന ആമിയുടെ അടുത്തേക്ക് നിന്നു കൊണ്ട് നെറ്റിയിൽ നേർമയായ് ചുണ്ട് അമർത്തിയതും ആമി കണ്ണുകൾ പൊടുന്നനെ ഉയർത്തി നോക്കി.. പിടക്കുന്നയാ നീലമിഴികളിലേക്ക് ഉറ്റു നോക്കി അവൻ ഇരുമിഴികളും ചിമ്മി കാണിച്ചു.. "പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യ്.. " തങ്ങളെ പൊതിഞ്ഞു പിടിച്ച കർട്ടൻ മാറ്റി കൊണ്ട് അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും അവൾ അവന്റെ മുഖത്തു നോക്കാതെ ആമി പതിയെ തിരിഞ്ഞു നടന്നു.. മുറിയിലേക്ക് നടന്ന ആമി ധരിച്ച ദുപ്പട്ട ഒന്നുടെ തന്നിലേക്ക് പൊതിഞ്ഞു പിടിച്ചു.. അതിശക്തിയായി മിടിക്കുന്ന ഹൃദയം പോലും തന്നെ വെപ്രാളപെടുത്തും പോലും.. അവന്റെ അധരം ചേർന്ന തന്റെ ചുണ്ടുകൾക്ക് വല്ലാത്തൊരു വിറയൽ.അവന്റെ ഉളളം കൈ പതിഞ്ഞ ഇടുപ്പിൽ താപം..എല്ലാം ഓർക്കേ മുഖത്തെ ചായങ്ങൾക്ക് മറവിൽ രക്തം ഇരച്ചു കയറിയ കവിളിൽ പതിയെ കൈ ചേർത്തു കൊണ്ട് അവൾ മുറിയിലേക്ക് കയറി... അവളുടെ പോക്ക് കാണെ തേജസിന്റെ ചുണ്ടിൽ മനോഹരം ആയ പുഞ്ചിരി വിടർന്നു..പതിയെ തിരിഞ്ഞു നടന്ന തേജസ്‌ സ്റ്റെയർ ഇറങ്ങി താഴേക്ക് ഇറങ്ങി ചെന്നു.. °°°°°°°°°°° "ഓയ്.. " പിന്നിൽ നിന്നുള്ള വിളി കേൾക്കെ അവൻ പതിയെ തിരിഞ്ഞു നോക്കി.

മുട്ടിനിറക്കം ഉള്ള ഉടുപ്പും ഇട്ട് കയ്യിൽ പാൽ പാത്രവും പിടിച്ചു നിൽക്കുന്നവളെ അവൻ അടിമുടി ഒന്ന് നോക്കി.. "എന്താ? " "അത് പിന്നേ.. പാൽ.. പാൽ തരാൻ.. " ആദവിന്റെ ചോദ്യം കേൾക്കെ താര പരുങ്ങി കൊണ്ട് പല്ലിളിച്ചു.. "എന്നാ ആ പടിയിൽ വെച്ചിട്ട് പൊക്കോ.. " അവൾക്ക് മുഖം കൊടുക്കാതെ പറയുന്നത് കേൾക്കെ താരയുടെ മുഖം കൊട്ടക്ക് വീർത്തു വന്നു.. "ഓ.. പോകുവാ.. അല്ലേലും ആര് നിൽക്കുന്നു.. ഞാൻ പോവാ.. " ചുണ്ട് കോട്ടി കെറുവിച്ചു കൊണ്ട് പറയുന്നയാ കുഞ്ഞി പെണ്ണിനെ അവൻ ഗൗനിക്കാതെ വീടിന്റെ വലത് വശത്തേക്ക് നടന്നതും അവന്റെ പുറകിൽ നിന്നും കൊഞ്ഞനം കുത്തിയ താര മുഖം വീർപ്പിച്ചു തിരിഞ്ഞു നടന്നു.. ആ ഉണ്ടകവിളുകൾ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു.. കുഞ്ഞി ചുണ്ടുകൾ പുറത്തേക്ക് ഉന്തി.. കണ്ണുകളിൽ പരിഭവം നിറഞ്ഞു.. "ആരാ അത്." പിന്നിൽ നിന്നൊരു അശരീരി കേൾക്കെ താര പതിയെ കണ്ണും കൂർപ്പിച്ചു തിരിഞ്ഞു നോക്കി..ആ കൂർപ്പിച്ചു വെച്ച കണ്ണുകൾ വിടർന്നു..പുറത്തേക്ക് ഉന്തിയ ചൊടികൾ വിടർന്നു.. "ഗൗരിയമ്മ.. " താരയുടെ അധരം മന്ത്രിച്ചു..പ്രായം അമ്പത്തിനോട് തോന്നിക്കുന്ന അൽപ്പം തടിച്ച ഒരു സ്ത്രീ.. നേര്യത് ആണ് വേഷം.. കാതിൽ നേരിയ പാലക്കാ കമ്മൽ.. കഴുത്ത് ഒഴിഞ്ഞു കിടക്കുന്നു..

കൈകളിൽ നേരിയ രണ്ട് വള..താഴ്മ വിളിച്ചോതുന്ന കണ്ണുകൾ.. "മാധവേട്ടന്റെ കൊച്ചുമോൾ അല്ലെ.. " കണ്ണൊന്നു ചുരുക്കി വെച്ചു നോക്കി കൊണ്ട് അവർ പറഞ്ഞതും താര ചിരിക്കാൻ ശ്രമിച്ചു.. "മ്മ്ഹ്.. അമ്മക്ക് അറിയോ.. " കണ്ണൊന്നു വിടർത്തി വെച്ചു കൊണ്ട് താര ചോദിച്ചു.. "കണ്ടിട്ടില്ല..കേട്ടു പരിജയം ഉണ്ട്.. " അതിന് താരയൊന്നു നനുത്ത പുഞ്ചിരി നൽകി.. "മോൾ എന്തിനാ വന്നേ.. " നേര്യത്ന്റെ തലപ്പിൽ കൈ തുടച്ചു കൊണ്ട് അവർ ചോദിച്ചതും താര അവരുടെ പ്രവർത്തി നോക്കി കൊണ്ട് തന്നെ മറുപടി നൽകി.. "പാൽ തരാൻ.. " "എന്നിട്ട് എവിടെ..? " "ദോ.. ആ പടിയിൽ.." അവൾ ചൂണ്ടിയ ഇടത്തേക്ക് അവരും തിരിഞ്ഞു നോക്കി.. "മോൾ ഇവിടെ വന്നപ്പോൾ ആരും ഇല്ലായിരുന്നോ? " "ഹ.. ഇവിടുത്തെ ചേട്ടൻ ഉണ്ടായിരുന്നു.. ആ ചേട്ടനാ പറഞ്ഞെ അവിടെ വെച്ചോളാൻ.. " "ഈ ചെറുക്കന്റെ ഒരുകാര്യം..അല്ല വന്ന പാടെ പോകുവാണോ.. " "ഹ.. പോവാ.. അമ്മ അന്വേഷിക്കും.. എന്നാ പൊട്ടെ അമ്മ.. " അത്രയും പറഞ്ഞു കൊണ്ട് താര തിരിഞ്ഞോടി..അവളുടെ ഓട്ടം നോക്കി നിൽക്കേ ഗൗരിയിൽ ചെറുചിരി മൊട്ടിട്ടു.. "കുഞ്ഞി പെണ്ണ്.." ••••••••••••

സ്റ്റെയർ ഇറങ്ങി വന്ന ആമിയേ കാണെ എല്ലാവരും പോകാൻ ആയി ഇറങ്ങി..ankle length ബ്ലാക്ക് skirt and ഇൻ ചെയ്തു വെച്ച വൈറ്റ് ഫുൾ സ്ലീവ്‌ സ്വെയ്റ്റർ ആണ് വേഷം.. ചെമ്പൻ മുടി ഇഴകൾ ഉച്ചിയിലേക്ക് അലസമായി ഉയർത്തി കെട്ടി വെച്ചു ബൺ ചെയ്തു വെച്ചിരിക്കുന്നു.. കാലിൽ ബ്ലാക്ക് ഫ്ലാപ് സിപ് sandle... പിന്നേ പ്രത്യേകിച്ച് ചമയങ്ങൾ ഒന്നും തന്നെ ഇല്ല.. കയ്യിൽ ഒരു ബാഗ് മാത്രം.. കബനി ഏട്ടത്തി തന്നതിൽ ഉപരി തന്റെ കുറച്ചു ഇമ്പോര്ടന്റ്റ്‌ തിങ്സ് കൂടേ എടുക്കാൻ ഉണ്ടായിരുന്നു .. "ഇനി ഇപ്പൊ കല്യാണം കഴിഞ്ഞ പെണ്ണ് സ്വന്തം വീട്ടിൽ തന്നെ നിൽക്കുന്നു എന്ന അഭ്യൂഹം വേണ്ട.. അല്ലെ.. " കാശിയുടെ സംസാരം കേൾക്കെ എല്ലാവരും ചിരിച്ചു.. എന്നാൽ ആമി അവരെ തന്നെ ഉറ്റു നോക്കി.. ഈ തമാശ പറയുന്നത് വിങ്ങുന്ന നെഞ്ചകത്തെ ആശ്വസിപ്പിക്കാൻ ആണെന്നും നിറഞ്ഞു വരുന്ന കണ്ണുകൾ മറക്കാൻ ആണെന്നും അറിയാവുന്ന ആമി ചിരിയോടെ കാശിയുടെ നെഞ്ചിലേക്ക് ഒതുങ്ങി നിന്നു.. "പൊട്ടെ.. " പരമാവധി പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും എന്തു കൊണ്ടോ കണ്ണ് നിറഞ്ഞു പോയി.. സ്വരം ഇടറി പോയി..കരയാതിരിക്കാൻ പാട് പെട്ടു കൊണ്ട് അവൾ കീഴ്ചുണ്ട് കടിച്ചു പിടിച്ചു കാശിയെ കൈ കൊണ്ട് വട്ടം ചുറ്റി.. "വേഗം വരാം.. " "അതിനാണോ നീ കെട്ടു കെട്ടി പോകുന്നത്..

ഇങ്ങോട്ട് എങ്ങാനും വന്നാൽ മുട്ടുകാൽ തല്ലിയൊടിക്കും ഞാൻ.. പോ പെണ്ണെ.." റാം അവളുടെ കെട്ടി വെച്ച തലയിൽ കൊട്ടി പറഞ്ഞതും ആമി അവരെ ചുണ്ട് കൂർപ്പിച്ചു നോക്കി.. "മ്മ്ഹ് ഞാൻ വരും.. എന്റെ കൂടേ വീടാ.. " ചുണ്ട് കൂർപ്പിച്ചു പറയുന്നവളെ കാശിയും റാമും ചിരിയോടെ നോക്കി.. കബനിയും രേഷ്മയും പരസ്പരം നോക്കി ചിരിച്ചു.. "പോയിട്ട് വാ മോളെ.." അവളുടെ തലയിൽ താൻ കൊട്ടിയ ഇടം പതിയെ വിരലിനാൽ തഴുകി കൊണ്ട് റാം പറഞ്ഞു.. "ന്നേ മറക്കോ.. " ചോദ്യം നിഷ്കളങ്കമായിരുന്നു.. എന്നാൽ പരിഭവം നിറഞ്ഞത്.. കേൾക്കുന്നത് ആരായാലും നെഞ്ച് ഒന്ന് പിടഞ്ഞു പോകും.. അത്രയും പരിഭവത്തോടെ ആയിരുന്നു ആ ചോദ്യം . കണ്ണുകൾ ഉയർത്തി റാമിന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നവളെ കാണെ റാമും കാശിയും നിറഞ്ഞ ചിരി നൽകി.. "അങ്ങനെ മറക്കാൻ പറ്റുവോ.. ഞങ്ങളെ പെങ്ങൾ എന്നതിൽ ഉപരി ഞങ്ങളുടെ മകൾ കൂടിയാ നീ.. കാണണം എന്ന് തോന്നിയാൽ വാ.." കാശിയുടെ മറുപടി അവളുടെ ഉള്ളിൽ കത്തിയമരുന്ന അഗ്നിയിൽ വെള്ളം കോരി ഒഴിച്ച പ്രതീതി ആയിരുന്നു.. അവരിൽ നിന്ന് അകന്നു മാറിയ ആമി കബനിയോടും രേഷ്മയോടും യാത്ര പറഞ്ഞ ശേഷം പൂജയിലേക്കും പല്ലവിയിലേക്കും തിരിഞ്ഞു..

രണ്ടിന്റെയും മുഖത്തു കള്ളച്ചിരി കാണെ ആമി ഒന്ന് അമർത്തി നോക്കി കൊണ്ട് രണ്ട് പേരെയും ചേർത്തു പിടിച്ചു.. "പൊട്ടെ.. " രണ്ട് പേരെയും ഒരുപോലെ ഇരുകൈകൾ കൊണ്ട് ചേർത്തു പിടിച്ചതും.. "ഹാപ്പി ഫസ്റ്റ് നൈറ്റ്‌.. " രണ്ടും കൂടേ ഒരുമിച്ചു അവളുടെ കാതിൽ മന്ത്രിച്ചു കൊണ്ട് പൊട്ടിച്ചിരിച്ചു.. അവരുടെ മറുപടി കേൾക്കെ ആമി പല്ല് കടിച്ചു കൊണ്ട് രണ്ടിനെയും ഒന്നുടെ മുറുക്കി.. "പോടീ പട്ടികളെ.. " പതിഞ്ഞ ശബ്ദത്തിൽ ആമി അവരുടെ ചെവിയിൽ തെറി വിളിച്ച ശേഷം പുച്ഛിച്ചു തള്ളി... അതിന് ശേഷം അവൾ എല്ലാവരെയും ഒന്നുടെ നോക്കി കൊണ്ട് സിറ്റ് ഔട്ടിലേക്ക് നടന്നു..മുറ്റത്തു കാറിൽ കയറാൻ ആയി നിൽക്കുന്ന സുമേഷും സുകുമാരനും.. ദർശൻ ആണേൽ തന്റെ ബുള്ളറ്റ് എടുക്കാൻ ആയി പോയി.. വീടിന് വെളിയിൽ ആണ്.. ആമിയിൽ നിന്ന് ബാഗ് വാങ്ങി ഡിക്കിയിൽ വെച്ച തേജസ്‌ ഡിക്കി അടച്ച ശേഷം ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു..കോ-ഡ്രൈവർ സീറ്റിൽ സുമേഷും.. സുകുമാരൻ പിറകിലും കയറി.. എല്ലാവരോടും ഒന്നുടെ കണ്ണ് കൊണ്ട് യാത്ര പറഞ്ഞ ആമി പിന്നിലെ സീറ്റിൽ ഇരുന്നു..തന്നെ കൈ വീശി യാത്രയാക്കുന്നവരെ അവൾ കണ്ണിൽ നിന്ന് മറയുവോളം നോക്കി ഇരുന്നു.. കണ്ണിൽ നിന്ന് മാഞ്ഞതും അവൾ ഗ്ലാസ്സിലേക്ക് കവിൾ ചേർത്തു കൊണ്ട് പുറത്തേ കാഴ്ച്ചയിലേക്ക് നോക്കി ഇരുന്നു..

സമുദ്രത്തിലേക്ക് മുങ്ങി താഴാൻ വെമ്പി നിൽക്കുന്ന അസ്തമയ സൂര്യന് വല്ലാത്തൊരു ശോഭയായിരുന്നു... മനോഹരം ആയ മൂവന്തി ചുവപ്പിനോട് അവൾക്ക് വല്ലാത്തൊരു ഇഷ്ട്ടം തോന്നിm പോയിരുന്നു.. °°°°°°°°°°°°°° ഭൂമിയിൽ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു.. ദർശൻ ബൈക്കിന്റെ പരമാവധി വേഗത കൂട്ടി.. വെണ്ണിലയുടെ വീടിന്റെ പടിക്കലേക്ക് കയറ്റി കൊണ്ട് അവൻ ബൈക്ക് ഓഫ് ചെയ്തു കൊണ്ട് അവൻ ഇറങ്ങി.. ശബ്ദം കേട്ട് ഓടി വന്ന വെണ്ണില അവനെ വിടർന്ന മിഴിയോടെ നോക്കി.. ഉമ്മറത്തു നിന്നും ഇറയത്തേക്ക് ഇറങ്ങിയ വെണ്ണില ചുണ്ട് പിളർത്തി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്നു..അവന്റെ ദൃഢമായ നെഞ്ചിൽ മുഖം ഉരസി കൊണ്ട് അവൾ അവനിലേക്ക് ഒതുങ്ങി കൂടി.. അവളെ തന്നിലേക്ക് അവൻ ചേർത്തു പിടിച്ചു... തന്റെ നെഞ്ചിൽ മൂക്കും കവിളും ഉരസി സ്നേഹം പ്രകടിപ്പിക്കുന്നവളെ ദർശൻ ചിരിയോടെ നോക്കി.. "നീ ആരാടി.. പട്ടിക്കുട്ടിയോ.. " "പോടാ പട്ടി.. " ഉരുളയ്ക്ക് ഉപ്പേരി കണക്കെ ദർശന് അവന്റെ ചോദ്യത്തിനു മറുപടി ലഭിച്ചിരിരുന്നു..അവളുടെ അരയിൽ അവന്റെ വിരലുകൾ അമർന്നു..അതിന്റെ പരിണിത ഫലം എന്നോണം ഒന്ന് പുളഞ്ഞ വെണ്ണില അവനെ കണ്ണുരുട്ടി പേടിപ്പിച്ചു.. "സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞിട്ട്.. "

വെണ്ണിലയുടെ ചോദ്യം കേൾക്കെ ദർശൻ കണ്ണ് ഇറുക്കെ ചിമ്മി.. "ഹ.. അതിപ്പോഴല്ല.. വീട്ടിൽ ചെന്നിട്ട്.." "മ്മ്.. എന്നാ വാ.. " അവനെയും കൊണ്ട് അവൾ അകത്തേക്ക് നടന്നു..വെണ്ണിലയുടെ അമ്മ അകത്തേക്ക് ക്ഷണിച്ചിരുത്തി.. ഹാളിലെ സെറ്റിയിൽ ഇരിപ്പ് ഉറപ്പിച്ച ദർശൻ ചാഞ്ഞിരുന്നു.. അവനുള്ള ചായയും ആയി വന്ന വെണ്ണില അവന് നേരെ നീട്ടി കൊണ്ട് അവന്റെ അടുത്തായി ഇരുന്നു.. ചായ വാങ്ങിച്ച ദർശൻ വെണ്ണിലയേ അടിമുടി നോക്കി..തന്റെ വീട്ടിൽ ധരിക്കുന്ന പോലെ സാരിയോ ദാവണിയോ അല്ല..ട്രാക്ക് പാന്റും ടി ഷർട്ടും ആണ്.. മുടി ആണേൽ ഉച്ചിയിലേക്ക് ഉയർത്തി കെട്ടിയിരിക്കുന്നു.. "നിങ്ങൾ എന്താ മനുഷ്യ ന്നേ ഇങ്ങനെ നോക്കുന്നെ.. ആദ്യം ആയിട്ട് കാണുകയാണോ.. " അവന്റെ നോട്ടം കണ്ട് വെണ്ണില അവനെ സൂക്ഷ്മം ആയി നോക്കി കൊണ്ട് ചോദിച്ചു.. "ഒന്നുല്ല.. ന്റെ ഭാര്യന്റെ ചന്തം നോക്കി നിന്നതാ.. " "ഔ.. സുഖിച്ചു.." അവളുടെ ഇല്ലാത്ത നാണം അഭിപ്രായം അഭിനയിച്ചു കണ്ണ് പൊത്തി കൊണ്ട് പറയുന്നവളെ ദർശൻ ചിരിയോടെ നോക്കി..അവളുടെ തലയിൽ പതിയെ തലോടിയ ദർശൻ പോക്കറ്റിൽ നിന്ന് ചോക്ലേറ്റ് എടുത്തു നീട്ടി.. പാക്കറ്റ് പൊട്ടിച്ചു ചോക്ലേറ്റ് നുണഞ്ഞു തിന്നുന്നവളെ അവൻ ചിരിയോടെ നോക്കി..

ചുണ്ടിലും കവിളിലും പറ്റി കിടക്കുന്ന ചോക്ലേറ്റിൽ അവന്റെ കണ്ണുകൾ ഉടക്കി നിന്നു.. ഉമിനീർ ഇറക്കി കൊണ്ട് അവൻ അവളുടെ ചുണ്ടിലേക്ക് തന്നെ കൗതുകത്തോടെ നോക്കി.. അതൊന്നും തുടച്ചു മാറ്റാൻ പോലും മുതിരാതെ തിരക്കിട്ടു കഴിക്കുന്നവളെ അൽപ്പനേരം നോക്കി നിന്ന ദർശൻ നാല് പാടും മിഴികൾ പായിച്ചു കൊണ്ട് അവളിലേക്ക് ചാഞ്ഞു.. തന്റെ അധരത്തിൽ തട്ടുന്ന ചുടുനിശ്വാസം അറിയവേ അവൾ കഴിപ്പ് നിർത്തി മിഴികൾ ഉയർത്തി..തന്നെ കള്ളച്ചിരിയോടെ നോക്കുന്നവനെ കാണെ വായിൽ വെച്ച ചോക്ലേറ്റ് വിഴുങ്ങാതെ അവൾ അവനെ പകപ്പോടെ നോക്കി.. അവളിലേക്ക് ഒന്നുടെ ചാഞ്ഞ ദർശൻ വെണ്ണിലയുടെ അധരത്തിലേക്ക് അതിന്റെ ഇണയെ ചേർത്തു വെച്ചു..അവളുടെ പല്ലിനിടയിൽ ഉള്ള ചോക്ലേറ്റ് നാവിനാൽ വായിൽ ആക്കിയ ദർശൻ വായിൽ എത്തിയ ചോക്ലേറ്റ് നുണഞ്ഞു കൊണ്ടിരിന്നു .. അവളുടെ ചുണ്ടിലും കവിളിലും പറ്റിയ ചോക്ലേറ്റിലേക്ക് അവൻ കുറുമ്പൊടെ നോക്കി..വെണ്ണില അവനെ കണ്ണ് തള്ളി പിടിച്ചു നോക്കി.. അവന്റെ അടുത്ത നീക്കം എന്തേന്ന് അറിയാതെ.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story