വെണ്ണിലാവേ..💔: ഭാഗം 4

vennilave niha

രചന: NIHAA

"എല്ലാം നിന്റെ നല്ലതിന് ആണെന്ന് കരുതിയാൽ മതി.. ആധവിനെ നീ മറക്കണം നിലൂ.. അവൻ നിനക്ക് ചേർന്നത് അല്ല.. പകരം ദേവിനെ നീ പ്രണയിക്കണം.. ആത്മാർത്ഥമായി.. എനിക്ക് അറിയാം നിന്നെ കൊണ്ട് കഴിയില്ലന്ന്.. സമയം എടുത്തോ.. എത്ര വേണം എങ്കിലും. എങ്കിലും അവനെ നിരാശപ്പെടുത്തരുത്.. താലി കെട്ടിയവൻ ആണ്.. താലി കെട്ടിയവനെ അവഗണിച്ചാൽ.. വെറുത്താൽ ശാപം തലയിൽ നിന്ന് വിട്ടു പോകില്ല..തീർച്ച.. "" ""എല്ലാം നിന്റെ നല്ലതിന് വേണ്ടി മാത്രം ആണ് നിലൂ.."" കാതുകളിൽ അച്ഛന്റെയും അമ്മയുടെയും വാക്കുകൾ തികട്ടി വന്നു.. മുന്നിലെ കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് അവൾ ഉറ്റു നോക്കി.. "മറക്കാനോ.. എനിക്ക് ചേരില്ലെന്നോ.. അച്ഛനും അമ്മയും എന്താണ് ഉദേശിച്ചത്‌. അറിയില്ല.. അറിയണം എങ്കിൽ ചോദിച്ചിട്ടും കാര്യം ഇല്ല.. എങ്കിലും അറിയും എന്നെങ്കിലും.. !!" *നിങ്ങൾ എന്നിൽ നിന്ന് എന്തേലും മറച്ചു വെക്കുന്നുണ്ടോ.. * എന്നൊരു ചോദ്യം താൻ ഉന്നയിച്ചപ്പോൾ പോകാൻ തുനിഞ്ഞ അമ്മയുടെ കാലുകൾ നിശ്ചലമായിരുന്നു . തറഞ്ഞു നിൽക്കുന്ന അവർ പകപ്പോടെ തന്നെ നോക്കിയിരുന്നു ..താൻ ഉറ്റു നോക്കുന്നത് കാണെ അവരുടെ ചെന്നിയിൽ നിന്ന് വിയർപ്പ് ഒഴുകിയിരുന്നു . പാട് പെട്ട് ഉമിനീർ ഇറക്കി കൊണ്ട് തിരിഞ്ഞിരുന്നു.. ..

അതിന് അർത്ഥം താൻ കേൾക്കാൻ കൊതിക്കാത്തത് എന്തോ.. തന്റെ കാതിലേക്ക് അലയടിക്കാൻ പാടില്ലാത്ത എന്തോ.. എന്തോ ഒന്ന് അവർ തന്നിൽ നിന്ന് മറക്കുന്നുണ്ട്.. എല്ലാത്തിനും എങ്ങനെ എങ്കിലും ഉത്തരം കിട്ടിയേനെ.. ആദിയേട്ടനെ ഒന്ന് കണ്ടിരുന്നു എങ്കിൽ.. എന്നാൽ വെറും പ്രതീക്ഷ മാത്രം ആണ്.. ആദിയേട്ടൻ എന്തായിരിക്കും തന്നെ കാണാൻ വരാത്തത്.. തന്നെ മറന്നോ.. നാട് മുഴുവൻ കൊട്ടി ആഘോഷിച്ച തന്റെ കല്യാണം ആദിയേട്ടൻ അറിഞ്ഞിരിക്കില്ലേ.. അതിന് വഴി ഇല്ല.. ഇനി ആദിയേട്ടൻ തന്നെ ചതിക്കുകയാണോ.. അത് കൊണ്ട് ആണോ അച്ഛൻ കർക്കശമായ നിലപാട് എടുത്തത്.. ശാപവാക്കുകള തൊര്ത്തു വിട്ടു തന്റെ മനസ്സിനെ വേദനിപ്പിച്ചത്.. ആധിയേട്ടന് അങ്ങനെ ചെയ്യാൻ കഴിയോ.. ഇല്ല.. ഒരിക്കലും കഴിയില്ല. അത്രത്തോളം ഇഷ്ട്ടം ആണ് തന്നെ.. ഒരിക്കലും ഉള്ളിൽ ഉള്ള ഇഷ്ട്ടം ഒരു ചുംബനത്തിലൂടെയോ ചേർത്തു പിടിച്ചോ പ്രകടിപ്പിച്ചിട്ട് ഇല്ല.. അതൊരിക്കലും തന്നെ ഇഷ്ട്ടം അല്ലാഞ്ഞിട്ടു അല്ല.. പകരം താൻ എന്ന പെണ്ണിനെ ബഹുമാനിക്കുന്നത് കൊണ്ട് മാത്രം ആയിരുന്നു.. മോശമായ രീതിയിൽ ഒന്ന് നോക്കുകയോ സ്പർശിക്കുകയോ ചെയ്തിട്ട് ഇല്ല.. ആദിയേട്ടന്റെ കരങ്ങളാൽ ചേർത്തു പിടിക്കുക പോലും ചെയ്യാത്ത പരിശുദ്ധയാണ് താൻ..

മനസ്സ് കൊണ്ട് ഒത്തിരി കൊതിച്ചിട്ട് ഉണ്ട്.. ആദിയേട്ടൻ തന്നെ ഒന്ന് ചേർത്തു പിടിച്ചെങ്കിൽ.. ഒന്ന് പ്രണയത്തോടെ നോക്കിയിരുന്നു എങ്കിൽ.. പക്ഷെ വെറും വ്യാമോഹം മാത്രം ആയിരുന്നു.. പരാതി ഇല്ലായിരുന്നു..തന്റെ കഴുത്തിൽ ഒരു താലി കെട്ടിയാൽ തന്നെ പ്രണയം നിറഞ്ഞ കണ്ണുകളോടെ നോക്കുന്നതും ചേർത്തു പിടിക്കുന്നതും താൻ സ്വപ്നം കണ്ടിരുന്നു.. പക്ഷെ എല്ലാം അവതാളത്തിൽ ആക്കി കൊണ്ട് ദർശൻ ദേവ്മായുള്ള തന്റെ വിവാഹം.. ഉൾകൊള്ളാൻ ആകുന്നില്ല.. ഒരു പക്ഷെ ആധവ് എന്ന ഓർമ്മകൾ ഇല്ലായിരുന്നേൽ താൻ ദേവിനെ പരിഗണിക്കുമായിരുന്നു.. സ്നേഹിക്കപ്പെടുമായിരുന്നു.. പക്ഷെ.. !! ആദി എന്ന ഓർമ്മകൾ.. പ്രണയം അലട്ടുന്ന ഓർമ്മകൾ.. അവളുടെ ഓർമ്മകൾ പ്രണയം പൂത്ത ഭൂതകാലങ്ങളിലേക്ക് സഞ്ചരിച്ചു..പ്രണയത്തിന്റെ ചിത്രശലഭം പോൽ 🦋... തന്റെ പ്ലസ് ടൂ കാലഘട്ടം.. ___💔 പ്ലസ്ടൂ അവസാനപരീക്ഷയും കഴിഞ്ഞു കവലയിൽ ബസ് ഇറങ്ങി കൊണ്ട് അവൾ വേഗത്തിൽ ചുവടുകൾ വെച്ചു.. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു..സമുദ്രത്തിൽ മുങ്ങി താഴാൻ വെമ്പുന്ന സൂര്യൻ.. ആ സൂര്യനിൽ നിന്ന് പ്രകാശിക്കുന്ന സ്വർണവെളിച്ചം.. വല്ലാത്തൊരു ശോഭ.. ആരും ഒന്ന് നോക്കി പോവും..

കവലയിൽ പുക തുപ്പി കൊണ്ട് പോയ ആ തിങ്ങിയ ബസിൽ നിന്ന് ഇറങ്ങിയപ്പോൾ ലോകം വെട്ടി പിടിച്ച സന്തോഷം ആയിരുന്നു അവൾക്ക്.. ശ്വാസം മുട്ടുന്നത് പോലെ ആയിരുന്നു.. അതിന്റെ ഫലം എന്നോണം കഴുത്തിലും മൂക്കിൻ നെറ്റിയിലും പൊടിഞ്ഞ വിയർപ്പ്.. സൂര്യന്റെ വെളിച്ചത്തിൽ അവ ഒന്ന് വെട്ടി തിളങ്ങി.. ""ഇരുട്ടും മുന്നേ വേഗം പൊക്കോ കൊച്ചേ.. ആ കാവിന്റെ അരികിൽ പെടാതെ സൂക്ഷിച്ചോ.."" പിന്നിൽ ഉള്ള ഹോട്ടലിൽ നിന്ന് തലയിട്ടു കൊണ്ട് വിളിച്ചു പറയുന്ന ഭാസ്കരെട്ടനെ നോക്കി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ നടത്തത്തിന്റെ വേഗത കൂട്ടിയവൾ നടന്നു.. അയാൾ പറഞ്ഞ പോലെ ഇരുട്ടും മുന്നേ കാവ് കടക്കണം.. വേറെ ഒന്നും കൊണ്ട് അല്ല.. സർപ്പക്കാവിന്റെ തൊട്ടടുത്തുള്ള ഒരു ചെറിയ ഒരു കുടിൽ ഉണ്ട്.. അവിടെയാണ് നാട്ടിലെ തൊമ്മാടികളുടെ സകലതോന്നിവാസങ്ങളും.. അവരുടെ കയ്യിൽ അകപ്പെട്ടാൽ പിന്നേ എന്തിന് ജീവിക്കണം.. പെണ്ണ് എന്ന് പറഞ്ഞാൽ അവർക്ക് കാമം ആണ്.. ഭോഗിക്കാൻ ഉള്ള ഒരു വസ്തു മാത്രം.. ആവിശ്യം കഴിഞ്ഞാൽ കറിവേപ്പില വലിച്ചെറിയും പോലെ ഉപേക്ഷിച്ചു തള്ളും.. പിന്നീട് വേറെ ഒരു പേര് വരും.. പിഴച്ചവൾ..!! നിയമത്തിനു മുന്നിൽ ഇര.. !! പിന്നീട് അതുവരെ കെട്ടിപ്പൊക്കിയ നാളും പേരും ഊരും ഒന്നും ആയിരിക്കില്ല.

. വെറും പിഴച്ചവൾ മാത്രം ആണ്.. ഓരോന്നും ഓർത്തവൾ വേഗത്തിൽ നടന്നു.. എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ.. കാവ് എത്തിയതും നേരം തന്നെ ഇരുട്ടി.. ചീവീടുകളുടെയും വവ്വാലുകളുടെയും ശബ്ദം അവളെ പേടിപ്പെടുത്തി.. ധൈര്യത്തിനു എന്നോണം കൈ മുറുകെ പിടിച്ചവൾ നടന്നു.. കുറച്ചു ദൂരം കൂടേ നടന്നതും പിന്നിൽ ഉണങ്ങിയ ഇലകൾ ഞെരിഞ്ഞമരുന്ന ആരുടെ ഒക്കെയോ കാലൊച്ച കേട്ടു.. പേടി കൊണ്ട് അവളുടെ ഹൃദയം അതിശക്തിയായി മിടിച്ചു.. കൈകൾ യൂണിഫോമിൽ പിടി മുറുക്കി കൊണ്ട് അവൾ തിരിഞ്ഞു.. പിന്നിൽ ഒരു കൂട്ടം ചെന്നായ്ക്കൾ.. കാമവെറിയോടെ ചുണ്ടിൽ ക്രൂരത നിറച്ചു നിൽക്കുന്നവരെ കാണെ അവളെ തൊണ്ടക്കുഴിയിൽ നിന്ന് ഉമിനീർ ഇറങ്ങാതെ തോന്നി.. ചെന്നിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന വിയർപ്പിനെ അവൾ മറന്നു പോയിരുന്നു.. എന്തു ചെയ്യണം എന്ന് അറിയാതെ നിൽക്കുകയാണ് അവൾ.. ഓടണോ.. ഓടിയാൽ തന്നെ എത്ര വരെ ഓടും.. അറിയില്ല.. പക്ഷെ ഈ ക്രൂരന്മാർക്ക് ഇര ആകാൻ വയ്യ..നാളെ മാനം നഷ്ട്ടപ്പെട്ടു ഒരു മുഴം കയറിൽ തൂങ്ങേണ്ടി വരും.. എന്തു ചെയ്യും.. പെട്ടന്ന് ആയിരുന്നു.. ഒരു കാറ്റ് വെണ്ണിലയേ വന്നു പൊതിയുന്നതും അവളുടെ കൈകൾ പിടിച്ചു വലിച്ചു ഓടുന്നതും.. എന്തു സംഭവിച്ചു എന്ന് അറിയില്ല..

പക്ഷെ താൻ നിർത്താതെ ഓടുകയാണ്.. മുന്നിൽ കാറ്റ് പോലെ പായുന്നത് ആരാണെന്ന് അറിയില്ല.. എങ്കിലും ദൈവദൂതൻ ആണെന്ന് തോന്നി പോയി.. അവൾക്ക്.. കാവ് കഴിഞ്ഞു ഒരുപാടു ദൂരം പിന്നിട്ടു.. ഇനി ഓടാൻ കഴിയില്ല എന്ന് അറിഞ്ഞതും മുന്നിൽ തന്റെ കൈകൾ വലിച്ചോടുന്നവന്റെ കൈകൾ കുടഞ്ഞെറിഞ്ഞവൾ കൈ മുട്ടിൽ കൈ വെച്ചു കുനിഞ്ഞു നിന്നു കിതച്ചു കൊണ്ടിരിന്നു.. ശ്വാസം തിങ്ങുന്ന പോലെ.. നെഞ്ചിൽ കൈ ചേർത്തവൾ കിതപ്പ് ഒരു വിധം അടങ്ങിയതും തല ഉയർത്തി നോക്കി.. മുന്നിൽ തന്റെ അതെ അവസ്ഥയിൽ നിൽക്കുന്ന ഒരുവൻ.. ശ്വാസം എടുക്കാൻ തന്നെ പാട് പെടുന്നുണ്ട്.. തന്റെ നോട്ടം കണ്ടത് കൊണ്ടോ എന്തോ അവനും അവളെ തിരിച്ചു നോക്കി.. വെണ്ണിലയുടെ നേത്രഗോളങ്ങൾ വികസിച്ചു.. തലയിലൂടെ ഒരു മിന്നൽ പിളർപ്പ് പാഞ്ഞത് അവൾ അറിഞ്ഞു..അവന്റെ കാന്തത്തെക്കാൾ ശക്തിയുള്ള മിഴിയിൽ അവൾ ഒരു നിമിഷം ലയിച്ചു പോയി.. വെട്ടി ഒതുക്കിയ താടിയും മീശയും സൈഡിലേക്ക് വൃത്തിയായി ചീകി വെച്ച മുടിയിഴകൾ..കരിനീല ഷർട്ടും അതെ കരയുള്ള വെള്ളമുണ്ടും.. നെറ്റിയിൽ ചന്ദനകുറി.. ഹൃദയതാളത്തിനു പ്രത്യേകരീതി.. !! ""താൻ എന്താടോ എന്നേ ഇങ്ങനെ നോക്കുന്നെ.. "" അവന്റെ ചോദ്യം കെട്ടവൾ ഞെട്ടി പിടഞ്ഞു..

പിടപ്പോടെ മിഴികൾ വലിച്ചവൾ മുഖം തിരിച്ചു.. ""ഈ സമയത്ത് അല്ലാതെ താൻ ഒക്കെ ആ കാട്ടുമുക്കിലൂടെ പോകോ കൊച്ചേ..പിന്നേ അവന്മാരെ തല്ലി തളർത്താൻ ഉള്ള കൈ കരുത്തു ഒന്നും എനിക്ക് ഇല്ല.. അതാ ഞാൻ കയ്യും പിടിച്ചു ഓടിയത്.. സോറി.."" തലയൊന്ന് ചൊറിഞ്ഞു കൊണ്ട് പറയുന്ന അവനെ അവൾ വിടർന്ന മിഴിയാലേ നോക്കി..മുന്നോട്ട് പതിയെ നടക്കുന്ന അവന്റെ പിറകെ അവളും വെച്ചു പിടിച്ചു.. ""നന്ദി.. !!"" നടത്തത്തിനിടയിൽ പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.. ""നന്ദി ഒക്കെ പൊട്ടെ.. ഇന്ന് എന്താ ഇത്ര നേരം വൈകിയത്.."" അവളുടെ തല കുനിച്ചുള്ള നടത്തം കണ്ട് നെറ്റി ചുളിച്ചു അവളെ ആകമാനം നോക്കി കൊണ്ട് അവൻ ചോദിച്ചു.. ""ഇന്ന് പ്ലസ് ടൂ ലാസ്റ്റ് എക്സാം ആയിരുന്നു.. സെൻറ് ഓഫും കലാപരിവാടികളും കരച്ചിലും പിഴിച്ചിലും ഒക്കെ ആയി നേരം പോയത് അറിഞ്ഞില്ല.. "" നിമിഷനേരം കൊണ്ട് അവൾ പഴയ വെണ്ണിലയായി.. ആവേശത്തോടെ അതിലുപരി ഉത്സാഹത്തോടെ അവൾ പറഞ്ഞു.. എങ്കിലും ആ മിഴികളിൽ തന്റെ ഉറ്റകൂട്ടുകാരെ വേർപിരിഞ്ഞ വേദനയും നിറഞ്ഞിരുന്നു.. അവളെ തന്നെ ഉറ്റു നോക്കിയ അവൻ ചുണ്ടിൽ ചിരി വരുത്തി.. ""ആഹാ..പ്ലസ് ടൂ ജീവിതത്തിനു തിരശീല വീണല്ലേ.. നീ ആ വിശ്വേട്ടന്റെ മോൾ അല്ലെ..? "" ""മ്മ് അറിയോ..? "" അവന്റെ ചോദ്യം കെട്ടവൾ അവനോട് ആയി ചോദിച്ചു.. ""ഹ വിശ്വേട്ടനെ അറിയാത്തവർ ആയി ആരുണ്ട്.. പിന്നേ ഇയാളുടെ പേര് എന്താ..? "" നടത്തത്തിന്റെ വേഗത അൽപ്പം കൂട്ടി കൊണ്ട് അവൻ ചോദിച്ചു..

""വെണ്ണില വിശ്വനാഥൻ.. "" അവനിലേക്ക് വേഗത്തിൽ കാലുകൾ ചലിപ്പിച്ചു കൊണ്ട് അവൾ മറുപടി നൽകി ""ആഹാ.. നല്ല പേര്.. പിന്നേ വേഗം വാ.. നിന്നെ വീട്ടിൽ കൊണ്ട് വിട്ടതിനു ശേഷം വേണം എനിക്ക് അങ്ങാടിയിൽ പോകാൻ.."" അവളെ ഒന്നുടെ തിരിഞ്ഞു നോക്കി കൊണ്ട് അവൻ നടന്നു.. അവന്റെ കൂടേ എത്തിപിടിക്കാൻ പാട് പെട്ടു കൊണ്ട് അവളും.. ""ഇയാൾ പൊക്കോ ഞാൻ തനിയെ പൊക്കോളാം.. "" അവന്റെ പറച്ചിൽ ഒട്ടും ഇഷ്ട്ടപ്പെടാതിരുന്ന അവൾ മുഖം വീർപ്പിച്ചു ചുണ്ട് ഒന്ന് കോട്ടി കേറുവോടെ പറഞ്ഞു.. ഒരു നോട്ടം ആയിരുന്നു അവൻ.. കത്തിച്ചു കളയാൻ പാകത്തിൽ ഉള്ള.. അത് കണ്ടവൾ ചുണ്ടിലെ പുച്ഛം മാഞ്ഞു.. വീർപ്പിച്ചു വെച്ച മുഖം ബലൂൺ കാറ്റ് അഴിഞ്ഞ പോലെയായി.. പേടി കൊണ്ട് ഒന്ന് പിറകിലേക്ക് വേച്ചു.. ""ഇനിയും നിനക്ക് ആപത്തിൽ പോയി ചാടണം അല്ലെ.. നടക്കടി അങ്ങോട്ട്.. "" അവളുടെ കയ്യും വലിച്ചു കൊണ്ട് അവൻ നടന്നു.. പിറകെ തന്നെ അവളും.. ____💔 തന്റെ വീടിന്റെ പടിക്കൽ വരെ കൊണ്ട് വിട്ടു തിരിച്ചു പോകുന്നവനെ അവൾ പടിക്കൽ നിന്നു കൊണ്ട് നോക്കി.. വല്ലാത്തൊരു അനുഭൂതി..മുണ്ട് മടക്കി കുത്തി പോകുന്നവനെ ആരാധനയോടെ ഉറ്റു നോക്കി.. അവന്റെ രൂപവും ഭാവവും മനസ്സിൽ കൊത്തി വെച്ചു കൊണ്ട് ചുണ്ടിലെ പുഞ്ചിരി വിടാതെ പടിക്കലിൽ നിന്ന് മുറ്റത്തേക്കു നടന്നു..

പേര് അറിയില്ല.. ഊര് അറിയില്ല.. നാള് അറിയില്ല.. ഒന്നും അറിയില്ല.. പക്ഷെ മനസ്സിൽ നിന്ന് ആ മുഖം മാഞ്ഞു പോകുന്നില്ല.. തന്റെ ഉറക്കം പോലും കെടുത്തുന്നു.. അതിനർത്ഥം എന്താണ്.. അയാളിലേക്ക് തന്റെ മനസ്സ് ചാഞ്ചാടുന്നുണ്ട് എന്നോ.. ഇത് വരെ തോന്നാത്ത പ്രത്യേകതരം അനുഭൂതി.. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവളെ ഉറക്കം പുൽകിയില്ല.. ഇനി ഇതാണോ പ്രണയം.. ഇതിന്റെ പേര് ആണോ പ്രണയം.. ഒന്ന് അറിയാം ഇന്നേ വരെ ആരോടും തോന്നാത്ത എന്തോ ഒന്ന് അയാളോട് തനിക്ക് ഉണ്ട്.. അത്രമാത്രം.. !! പിന്നീട് അങ്ങോട്ട് കവലയിലേക്ക് പോകുമ്പോഴും നാട്ടിലെ ലൈബ്രറിയിലും അമ്പലത്തിലും കാണുന്നത് സ്ഥിരം അല്ലെങ്കിൽ കാണുന്നത് പതിവായി.. എപ്പോഴും തന്നെ നോക്കി ഒരു പുഞ്ചിരിയുണ്ട്.. അയാൾക്ക് വേണ്ടി അവളുടെ ചുണ്ടിൽ ഒരു നന്ദി നിറഞ്ഞ പ്രണയം ചാലിച്ച പുഞ്ചിരിയും.. പിന്നീട് എപ്പോഴോ പേര് അറിഞ്ഞു ആദവ്.. ഈ നാട്ടിൽ പുതിയത് ആണ്.. കുടുംബസമേതം സ്ഥലം മാറി വന്നത് ആണ്.. കുറച്ചു ദിവസം കൊണ്ട് ആണേലും നാട്ടുകാരെ കയ്യിൽ എടുത്ത ചെറുപ്പക്കാരൻ.. ചുണ്ടിൽ സദാസമയം പുഞ്ചിരി.. അതിന്റെ ഫല എന്നോണം മിഴികളിൽ പ്രത്യേകമായൊരു തിളക്കം.. അവളുടെ ഒറ്റക്ക് ഇരുന്നുള്ള ഓർത്തിരിപ്പും പുഞ്ചിരിയും കണ്ട് അച്ഛൻ കയ്യോടെ തന്നെ പിടികൂടി..

പിറകിൽ എരിതീയിൽ ഊതി പെരുപ്പിക്കാൻ അമ്മയും.. അച്ഛൻ ഒന്ന് കണ്ണുരുട്ടിയതും കാര്യം തുറന്നു പറഞ്ഞു.. കുറച്ചു നേരം ഗൗരവം നടിച്ചങ്കിലും പിന്നീട് ആ അച്ഛനും ചിരിയോടെ തല കുലുക്കുകയായിരുന്നു..അച്ഛൻ അമ്മക്ക് പൂർണസമ്മതം.. എത്രയും വേഗം തന്റെ പ്രണയം കൈമാറാൻ അവൾക്ക് ദൃതിയായി.. ഒരു ദിവസം അവൾ പറയുക തന്നെ ചെയ്തു.. ആദ്യം ആയി ധൈര്യത്തോടെ തന്നുള്ളിലെ പ്രണയം തുറന്നു പറഞ്ഞു.. അവളെ നിരാശപെടുത്താതെ തന്നെ അവൻ സമ്മതം എന്നോണം കണ്ണ് ചിമ്മിയപ്പോൾ അവൾ നിലത്ത് ഒന്നും അല്ലായിരുന്നു.. പിന്നീട് അങ്ങോട്ട് വെണ്ണിലയുടെയും ആദവിന്റെയും പ്രണയം നിറഞ്ഞ നാളുകൾ.. അത്രമേൽ സന്തോഷകരം ആയിരുന്നു ആ നിമിഷങ്ങൾ ഓരോന്നും.. അതിനിടക്ക് അവളുടെ ബിരുദാനന്തര തുടർ പഠനവും നടന്നു കൊണ്ടിരിന്നു.. രണ്ട് വർഷത്തോളം പ്രണയിച്ചു നടന്ന വെണ്ണില❤️

ആദവ് പ്രണയജോഡികളിൽ ഇന്ന് വെണ്ണില മറ്റൊരുവന്റെ താലിക്ക് അവകാശി.. പൂർണമാകാതെ പോയ പ്രണയം.. ഓർമ്മകളിൽ നിന്ന് മുക്തയായ വെണ്ണിലയുടെ ചുണ്ടുകളിൽ വേദന നിറഞ്ഞു.. ചുവന്നു കലങ്ങിയ മിഴികളിൽ നഷ്ടബോധത്തിന്റെ കണിക.. വേദനയുടെ നീരൊഴുക്ക്.. ചൊടികളിൽ വിഷാദം.. !! ടാപ് തുറന്നു കൊണ്ട് മുഖത്തേക്ക് വെള്ളം ആഞ്ഞു വീശി.. ആ തണുത്ത വെള്ളം അവളെ ശമിപ്പിച്ചു.. സ്ഥാനം തെറ്റിയ സാരി ഒന്ന് നേരെ ഇട്ടു കൊണ്ട് അവൾ മുറി പുറത്തേക്ക് നടന്നു.. സ്റ്റെയർ കേസ് ഇറങ്ങി അടുക്കളയിലെക്ക് ഉള്ള ഇടനാഴിയിലേക്ക് തിരിയാൻ നിന്ന അവൾ കാളിങ് ബെൽ അടിക്കുന്നത് കേട്ട് നേരെ മുൻവശത്തെ വാതിലിനരികിലേക്ക് നടന്നു.. തുടർച്ചയായി മുഴങ്ങുന്ന ബെല്ലിന്റെ ശബ്ദം കേട്ട് അവൾ ധൃതിയിൽ വാതിൽ തുറന്നു.. എന്നാൽ മുന്നിൽ നിൽക്കുന്നവളെ കാണെ വെണ്ണിലയുടെ നെറ്റിയിൽ ചുളിവുകൾ വീണു.. .. വളഞ്ഞ പുരികക്കൊടികൾ ചുളിഞ്ഞു.. മിഴികൾ സംശയത്താൽ ഇടുങ്ങി......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story