വെണ്ണിലാവേ..💔: ഭാഗം 40

vennilave niha

രചന: NIHAA

വെണ്ണിലയുടെ ചുണ്ടിലും കവിളിലും പറ്റിയ ചോക്ലേറ്റിലേക്ക് ദർശൻ കുറുമ്പൊടെ നോക്കി..വെണ്ണില അവനെ കണ്ണ് തള്ളി പിടിച്ചു നോക്കി.. അവന്റെ അടുത്ത നീക്കം എന്തേന്ന് അറിയാതെ.. അവളിലേക്ക് അവൻ അടുത്ത് കൊണ്ടിരുന്നു.. വെണ്ണില ആണേൽ പിറകിലേക്ക് ചാഞ്ഞു കൊണ്ടും ഇരുന്നു..ഉമിനീർ ഇറക്കി അവൾ കണ്ണ് ഇറുക്കി അടച്ചു.. അവന്റെ തൊട്ടടുത്തുള്ള സാമീപ്യം അറിയവേ മിഴികൾ തുറക്കാതെ തന്നെ അവൾ പിന്നിലേക്ക് ചാഞ്ഞു.. എന്നാൽ ബാലൻസ് നഷ്ടം ആയ വെണ്ണില സെറ്റിയിലേക്ക് മലർന്നടിച്ചു വീണു.. ദർശനിൽ കുസൃതി നിറഞ്ഞു.വെണ്ണില ആണേൽ കിടന്ന കിടപ്പിൽ അവനെ ഉറ്റു നോക്കി..അവൻ തന്നിലേക്ക് അടുക്കുന്നതിന് അനുസരിച്ചു വെണ്ണില ഉടുത്താ ടി ഷർട്ടിൽ പിടി മുറുക്കി കണ്ണ് ഇറുക്കി അടച്ചു.. അവന്റെ നിശ്വാസം ചുണ്ടിൽ തട്ടുന്നു..തന്റെ സാമീപ്യം മൂലം വിറക്കുന്ന.. വിയർക്കുന്ന.. പിടക്കുന്ന.. തന്റെ പെണ്ണിനെ ദർശൻ കൗതുകത്തോടെ നോക്കി.. അടച്ച കൺപോളകൾക്ക് മുകളിൽ പിടക്കുന്ന കൃഷ്ണമണിയുടെ ചലനത്തെ അവൻ കുസൃതിയോടെ നോക്കി..കണ്ണ് ഇറുക്കി അടച്ചു ഒരു കൈ വസ്ത്രത്തിൽ ചുരുട്ടി പിടിച്ചു.. മറുകൈ കയ്യിൽ ഉള്ള ചോക്ലേറ്റ് കവറിലും.. വെണ്ണില ആണേൽ അവന്റെ ചുടു നിശ്വാസം കഴുത്തിലും മുഖത്തും പതിക്കുന്നതിന് അനുസൃതമായി പൊള്ളി പിടഞ്ഞു..തന്റെ ചുണ്ടിലും കവിളിലും അവന്റെ വിരൽ സ്പർശം അറിയവേ ഏങ്ങി കൊണ്ട് അവൾ അനങ്ങാതെ കിടന്നു..

ശേഷം അവന്റെ അനക്കം ഒന്നും ഇല്ലാതെ വന്നതും അവൾ പതിയെ മിഴികൾ തുറന്നു.. തന്റെ കവിളിലും ചുണ്ടിലും പറ്റിയ ചോക്ലേറ്റ് വിരലിനാൽ എടുത്തു നുണയുന്നവനെ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് വെണ്ണില ചവിട്ടി തുള്ളി അകത്തേക്ക് പാഞ്ഞു.. അവളുടെ ഓട്ടം കാണെ ദർശൻ വയറും പൊത്തി പൊട്ടിച്ചിരിച്ചു കൊണ്ട് സെറ്റിയിലേക്ക് കിടന്നു.. അവന് ചിരി അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു.. അവന്റെ ഉറക്കെ ഒള്ള പൊട്ടിച്ചിരി കേൾക്കെ വെണ്ണില പല്ല് കടിച്ചു കൊണ്ട് കയ്യിൽ ഉള്ള പാതി വന്ന ചോക്ലേറ്റ് അവൻ ആണെന്ന് സങ്കൽപ്പിച്ചു കൊണ്ട് കടിച്ചു മുറിച്ചു തിന്നു.. കൂടേ പ്രകാനും മറന്നില്ല.. 😂... ____ തേജസിന്റെ വീട്ടിൽ ഉള്ളവർ തന്റെ ആരെക്കെയോ ആണെന്ന് തോന്നിയിരുന്നു.. അതെല്ലാം തന്റെ പൊട്ടബുദ്ധിക്ക് തോന്നിയത് ആണെന്ന കരുതിയത്.. എന്നാൽ എല്ലാം യാഥാർഥ്യം ആയിരിക്കുന്നു.. ഇന്ന് താൻ ഒരുവന്റെ ഭാര്യയാണ്.. ബുദ്ധി കൊണ്ട് അല്ലെങ്കിലും ഹൃദയം കൊണ്ട് കൊതിച്ച ഒരുത്തനും ആയിട്ട്..തമാശകൾ പറഞ്ഞു കോമാളിയാവുന്ന അവനോട് തനിക്ക് തോന്നിയ വികാരത്തിന്റെ പേര് അറിയില്ലായിരുന്നു.. എന്നാൽ ഇന്ന് അറിയാം.. പ്രണയം.. അതെ പ്രണയം തന്നെ..ജീവിതം മടുത്ത തന്നെ ജീവിക്കാൻ പ്രേരിപ്പിച്ച ഒന്ന്...

അവനെന്ന പുരുഷനോട് തോന്നിയ പ്രണയം.. ഇന്ന് തന്റെ ജീവിതത്തിൽ എന്തെക്കെയോ സംഭവിച്ചു.. പെണ്ണ് എന്നാൽ ഉപയോഗിച്ച് തീർത്തു കറിവേപ്പില പോലെ വലിച്ചെറിയാൻ ഉള്ളത് ആണെന്നും ഉള്ള ചിന്താഗതിയും പണം എവിടെ കാണുന്നോ അവിടെ കണ്ണ് മഞ്ഞളിച്ചു നിൽക്കുന്നനും ആയുള്ള വിവാഹം ആയിരുന്നു ഇന്ന് എന്നാൽ ഒരു നിമിഷം കൊണ്ട് അവയെല്ലാം മാറ്റി ചിന്തിപ്പിച്ചു..വിധിയെന്ന പുസ്തകത്തോടെ ഇന്ന് ഇപ്പോൾ ഈ നിമിഷം മുതൽ തനിക്ക് വിശ്വാസം ആണ്.. തന്റെ ജീവിതം അതിനൊരു തെളിവ് ആണ്.. ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് പണവും സൗന്ദര്യവും അല്ല.. മറിച്ചു മനസ്സമാധാനം, സ്നേഹം, കരുതൽ, കൂടേ ഉണ്ടെന്ന് ഉള്ള ഒരു വാക്ക്.. അത് മതി അവൾക്ക്.. ജീവിക്കാൻ.. പക്ഷെ പലരും അത് മനസ്സിൽ ആക്കുന്നില്ല എന്ന് മാത്രം.... !! കാർ നിന്നതിനെ തുടർന്ന് ആമി അടച്ചു വെച്ച കണ്ണുകൾ വലിച്ചു തുറന്നു..എന്തെക്കെയോ ചിന്തിച്ചു സ്ഥലം എത്തിയത് അറിഞ്ഞില്ല.. കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ മിഴിനീർ വിരലിനാൽ തുടച്ചു നീക്കി കൊണ്ട് അവൾ പുറത്തേക്ക് മിഴികൾ പായിച്ചു.. ഇരുൾ മൂടാൻ വെമ്പി നിൽക്കുന്ന ഒരു കുഗ്രാമം. ഈ നാട് തനിക്ക് പരിചിതം ആണ്.. അവളുടെ കൺകോണിൽ നേരിയ സന്തോഷം ഉണർന്നു.. ഡോർ തുറക്കുന്നത്തിന്റെ ശബ്ദം കേട്ട് അവൾ നോക്കി..ഡോർ മലർക്കെ തുറന്നു തന്നെ കാത്തു നിൽക്കുന്ന തേജസിനെ കാണെ അവൾ ഒന്ന് പുഞ്ചിരി തൂകി.. "പുറത്തേക്ക് വാ.."

അവൻ നീട്ടിയ കൈകളിൽ മടിച്ചു കൊണ്ട് ആണേലും അവൾ അവളുടെ കൈ ചേർത്തു പിടിച്ചു.. ശേഷം അവന്റെ കൈ പിടിച്ചു കൊണ്ട് തന്നെ പുറത്തേക്ക് ഇറങ്ങി..ആമിയുടെ കൈകൾ തേജസിന്റെ കൈകളിൽ ഭദ്രമായിരുന്നു.. ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയ ശാന്ത അവരെ കണ്ട് ഒന്ന് ഹൃദ്യമായി ചിരിച്ചു..താര ആണേൽ വായേം പൊളിച്ചു രണ്ടിനെയും മാറി മാറി നോക്കുന്നു.. അകത്ത്‌ നിന്നും അഞ്ചു തിരിയിട്ട നിലവിളക്കും ആയി മുത്തശ്ശി വന്നതും ശാന്ത അവരിൽ നിന്നും അതുവാങ്ങിച്ചു മുറ്റത്തേക്ക് ഇറങ്ങി. ആമിയാണേൽ വർദ്ധിച്ച ഹൃദയമിടിപ്പോടെ നോക്കി നിന്നു.. നിലവിളക്ക് കൂടേ കണ്ടതും താര ഇപ്പൊ ബോധം പോകും എന്ന അവസ്ഥയിൽ ആണ് നിൽപ്പ്.. 'എടാ ചേട്ടൻ തെണ്ടി.എന്നോട് പറയാതെ കല്യാണോം കഴിച്ചല്ലേ..' തൂണിൽ പിടി മുറുക്കിയവൾ അവൾ പതിയെ മുറുമുറുത്തു.. ശാന്ത നീട്ടിയ നിലവിളക്ക് കാണെ ആമി തേജസിനെ മിഴികൾ ഉയർത്തി നോക്കി..അവൻ കൺ ചിമ്മി കാണിച്ചതും ആമി എല്ലാവരുടെയും മുഖത്തേക്ക് നോക്കി കൊണ്ട് പതിയെ കൈ നീട്ടി വാങ്ങിച്ചു.. താര വീഴാതിരിക്കാൻ തൂണിൽ പിടി മുറുക്കി എന്നേ അങ്ങോട്ട് എടുത്തോ ഈശ്വരാ എന്നുള്ള മട്ടിൽ മുകളിലേക്ക് നോക്കി.. സീരിയൽ നടിമാരെ പോലെ... 😂

ആമി നിലവിളക്കും ആയി വലത് കാൽ വെച്ചു ആദ്യത്തെ പടി ചവിട്ടി അകത്തേക്ക് പ്രവേശിച്ചു.. നിലവിളക്കും ആയി അകത്തേക്ക് കയറിയ ആമി നേരെ പൂജാമുറിയിൽ പ്രവേശിച്ചു കൊണ്ട് നിലവിളക്ക് ദേവിക്ക് മുന്നിൽ വെച്ചു കണ്ണ് അടച്ചു കൈ കൂപ്പി പ്രാർത്ഥിച്ചു.... .................. അകത്തേക്ക് എല്ലാവരും പോയതും തേജസ്‌ ഡിക്കിയിൽ നിന്ന് ആമിയിടെ ബാഗ് എടുത്തു തിരിഞ്ഞതും നടപ്പുറത്ത് ഒരു അടി വീണതും ഒരുമിച്ചു ആയിരുന്നു. പുറം വേദനിച്ചതിനെ തുടർന്നു അലറി കൊണ്ട് അവൻ തിരിഞ്ഞതും പിന്നിൽ ദെ നിൽക്കുന്ന ഒരു കുഞ്ഞ് നാഗവല്ലി.. കണ്ണും ചുവപ്പിച്ചു ദേഷ്യം കൊണ്ട് വിറക്കുന്നവളെ കാണെ തേജസ്‌ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു.. "എന്താടി കുട്ടിത്തേവാങ്കെ.. " "അത് നിന്റെ മറ്റവൾ.. എടാ കാലാ.. ജോലീം കൂലീം ഇല്ലാത്ത നീ അപ്പഴേക്കും പെണ്ണും കെട്ടിയോ.. അതും ഈ എന്നോട് ചോദിക്കാതെ.. " ഉറഞ്ഞു തുള്ളി കൊണ്ട് ഉള്ള താരയുടെ ചോദ്യം കേൾക്കെ ആ കുഞ്ഞി പെണ്ണിനെ തേജസ്‌ ഒന്ന് അടിമുടി നോക്കി.. അതിന് ഇവൾ ഏത് എന്നുള്ള മട്ടിൽ.. "അതിന് നീ ഏതാടി മറുതെ..? " "പോടാ.. അല്ലേലും നിനക്ക് എന്നോട് ഒട്ടും സ്നേഹം ഇല്ല .. അച്ചു ചേച്ചിയെ പറ്റിക്കാൻ ആയിട്ട് അന്ന് അങ്ങനെ പറഞ്ഞപ്പോൾ വിചാരിച്ചില്ല.. നീ പറഞ്ഞ പണി ചെയ്യും എന്ന്.. ഹും..

എന്നാലും എന്നോട് ഒരു വാക്ക്.. എല്ലാം വെറുതെയെ.. നിനക്ക് ഞാൻ ആരും അല്ല.. " ആദ്യം ദേഷ്യത്തോടെ പറഞ്ഞവൾ പിന്നേ സങ്കടത്തോടെ പറയുന്നവളെ കാണെ തേജസ്‌ തല ചൊറിഞ്ഞു.. പിണങ്ങി പോവുന്നവളെ തേജസ്‌ അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് തന്റെ നെഞ്ചിലേക്ക് ഇട്ടു.. "അയ്യോ.. ഏട്ടന്റെ കുട്ടി കരയാ.. കരയണ്ടാട്ടോ.. " അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഒരു കുഞ്ഞ് കുട്ടിയോട് പറയുന്ന പോൽ തേജസ്‌ പറഞ്ഞു.. താര ഒന്ന് മൂക്ക് ചീറ്റി.. "നിനക്ക് ഇപ്പൊ എന്താ പ്രശ്നം.. ഞാൻ വിവാഹം കഴിച്ചത് പറഞ്ഞില്ല.. അതൊരു പ്രത്യേകസാഹചര്യം ആയിരുന്നെടി.. സത്യം..പിന്നേ നിനക്ക് സദ്യയും ബിരിയാണിയും കഴിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ആണേൽ നമുക്ക് ഇനിം ഒരു വിവാഹം കൂടേ കൂടാം.." "ആരുടെ..? " അവന്റെ കാര്യപറച്ചിൽ കേൾക്കെ അത് വരെ മോങ്ങി കൊണ്ട് നിന്ന താര സ്വിച്ച് ഇട്ട പോലെ കരച്ചിൽ നിർത്തി കൊണ്ട് ചോദിച്ചു.. "നിന്റെ.. 😌" "പ്ഫ...... !!" ഒരു ആട്ട് ആയിരുന്നു അവൾ.. പല്ല് തെറിച്ചു പോയോ എന്തോ.. തേജസ്‌ ആണേൽ ഇഞ്ചി കടിച്ച മങ്കിയേ പോലെ നിൽക്കുന്നതും ഉണ്ട്.. " താങ്ക്യു 😁" ശേഷം പല്ലിളിച്ചു കൊണ്ട് തേജസ്‌ നന്ദി പ്രകടിപ്പിച്ചു.. "അവൻ കെട്ടിക്കാൻ നടക്കുന്നു.. നീയോ പെണ്ണ് കെട്ടി കുടുങ്ങി..

ഇനി എന്റെ മൂക്കിൽ കൂടേ കയർ ഇടണ്ടേ.. " അവന്റെ വയറ്റിൽ ഇടിച്ചു കൊണ്ട് താര ചുണ്ട് അമ്പ് പോലെ വളച്ചു വെച്ചു പറഞ്ഞു.. "ഓ.. അല്ലേലും നിന്നേ ഒക്കെ ആര് കെട്ടാനാ.. " "എന്നാലും നീ എന്നോട് ഒരു വാക്🤧" വീണ്ടും അവൾ മോങ്ങാൻ തുടങ്ങിയതും തേജസ്‌ പല്ല് കടിച്ചു കൊണ്ട് തല ചൊറിഞ്ഞു അവളെ തന്നിലേക്ക് ഒന്നുടെ മുറുകെ പിടിച്ചു.. "ഈ പെണ്ണിനെ ഞാൻ.. വാ.." അവളെയും കൊണ്ട് അവൻ ആമിയുടെ ബാഗ് മറുകയ്യിൽ മുറുകെ പിടിച്ചു അകത്തേക്ക് നടന്നു.. °°°°°°°°°°°° ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഇരിക്കുന്നവനെ കാണെ മുഖം വീർപ്പിച്ചു വെച്ചു വെണ്ണില ബാഗും തോളിൽ ഇട്ടു കൊണ്ട് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു അവന്റെ പിറകിൽ കയറി.. അബദ്ധവശാൽ പോലും അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ കയറി ഇരിക്കുന്നവളെ കാണെ ദർശൻ പൊട്ടി വരുന്ന ചിരിയെ ചുണ്ടിനടിയിൽ ഒളിപ്പിച്ചു കൊണ്ട് ബുള്ളറ്റ് മുന്നോട്ട് എടുത്തു.. "പിണക്കാണോ നിലെ.. " പിന്നിൽ നിന്ന് മറുപടി ഒന്നും ഇല്ല.. ദർശൻ കണ്ണാടിയിലൂടെ നോക്കി.. ഇതുവരെ ലോകം കാണാത്ത കുട്ടികളെ പോലെ ഇല്ലാത്ത കൗതുകം ഒക്കെ മുഖത്തു വരുത്തി വെച്ചു പുറത്തേ കാഴ്ചയിലേക്ക് നോക്കി ഇരിക്കുന്നവളെ കാണെ ദർശൻ കീഴ്ചുണ്ട് കടിച്ചു പിടിച്ചു.. "സർപ്രൈസ് വേണ്ടേ നിനക്ക്... "

അത് കെട്ടത് കുട്ടി ദേ നീങ്ങി ഇരിക്കുന്ന ദർശന്റെ അടുത്തോട്ടു.. അവന്റെ വയറിലൂടെ കൈ ചുറ്റി തോളിൽ തല വെച്ചു കൊണ്ട് അവൾ പല്ലിളിച്ചു.. "നീ ആൾ കൊള്ളാലോ.. ഓന്ത്‌ നിറം മാറുന്നത് പോലെ അല്ലെ സ്വഭാവം മാറുന്നത്.." അതിനും അവൾ തന്റെ പല്ല് മുഴുവനും കാണിച്ചു ഇളിച്ചു.. "ഇത് എങ്ങോട്ടാ ദേവേട്ടാ..? " "തറവാട്ടിലോട്ട്. " "ഹേ.. അവിടെ എന്താ വിശേഷിച് .. " "അത് ചെന്നിട്ട് കാണാം.. " "ഓ പിന്നേ.. നിങ്ങളെ പറച്ചിൽ കേട്ടാൽ വിചാരിക്കും ആ ഉടായിപ്പ് തേജസ്‌ പെണ്ണ് കെട്ടിയെന്ന്.. ഹും .. " ചുണ്ട് കോട്ടി പറയുന്നവളെ ദർശൻ മിററിലൂടെ നോക്കി ചിരിച്ചു.. **** തറവാടിന് മുന്നിൽ എത്തിയതും വെണ്ണില ചാടി ഇറങ്ങി..ഉമ്മറത്തെ പടിയിൽ താടക്ക് കൈ കൊടുത്തു എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്ന താരയെ ആയിരുന്നു കണ്ടത്.. അവളുടെ അടുത്തായി പലതും പറഞ്ഞു കൊണ്ട് ഇരിക്കുന്ന തേജസ്‌.. അവന്റെ കല്യാണം കഴിയാൻ ഉള്ള കാരണം വിവരിച്ചു കൊടുക്കുകയാണ് തേജസ്‌.. എന്നാൽ താര ആണേൽ എല്ലാം കേട്ട് കിളി പോയുള്ള ഇരിപ്പും.. വെണ്ണിലയേ കാണെ താര കൊട്ടി പിടഞ്ഞു എഴുന്നേറ്റു.. "നിലുവേച്ചിയെ.. ഈ തേജസ്‌ സുകുമാരൻ നമ്മളോട് പറയാതെ പെണ്ണ് കെട്ടി.. " താരയുടെ അലറിയുള്ള രോദനം കേൾക്കെ വായേം പൊളിച്ചൊരു നോട്ടം ആയിരുന്നു..

തേജസ്‌ ആണേൽ തല ചൊറിഞ്ഞു കൊണ്ട് ഇളിച്ചു.. "എപ്പോ.. " "ഇന്ന് കാലത്ത്.. കാലൻ ഒന്നും പറഞ്ഞില്ല. ന്റെ ഒരു സദ്യയും ബിരിയാണിയും ആണ് മിസ് ആയത്.. 🤧" താര മൂക് ചീറ്റി.. "ആ.. ആരാ.. വധു..? " കേട്ട വാർത്ത വിശ്വസിക്കാൻ ആകാതെ വെണ്ണില ചോദിച്ചു "ഹും.. ചോദിക്ക്.. ചോദിക്ക്.. ഈ തെണ്ടിയോട് തന്നെ ചോദിക്ക്.. " തേജസിനെ ചൂണ്ടി ചുണ്ട് കോട്ടി കൊണ്ട് താര പറഞ്ഞതും വെണ്ണില പകപ്പോടെ നോക്കി.. അവളുടെ നോട്ടം കാണെ തേജസ്‌ ഇളിച്ചു കാണിച്ചു.. "😁😁.. ആത്മിക നാഥ്.. " "ആമിയോ😳.. " വീണ്ടും ഞെട്ടൽ.. "ഹ്മ്മ്😌.. " "ഇതാണോ സർപ്രൈസ്.? "🥴 കണ്ണ് തള്ളി വായേം പൊളിച്ചുള്ള അതെ നിൽപ്പോടെ ദർശനെ നോക്കി ചോദിച്ചതും ദർശൻ അവളെ നോക്കി വെളുക്കനെ ചിരിച്ചു.. "എടാ. ഉടായിപ്പ് തേജസേ.......!!!!!!" അലർച്ചയോടൊപ്പം വെണ്ണില തേജസിന്റെ പിറകെ ഓടിയതും അവൻ ജീവൻ രക്ഷിക്കാൻ ഉള്ള ഓട്ടം ഓടിയതും ഒപ്പം ആയിരുന്നു..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story