വെണ്ണിലാവേ..💔: ഭാഗം 41

vennilave niha

രചന: NIHAA

"എടാ. ഉടായിപ്പ് തേജസേ.......!!!!!!" അലർച്ചയോടൊപ്പം വെണ്ണില തേജസിന്റെ പിറകെ ഓടിയതും അവൻ ജീവൻ രക്ഷിക്കാൻ ഉള്ള ഓട്ടം ഓടിയതും ഒപ്പം ആയിരുന്നു.. സാരി എളിയിൽ തിരുകി വെച്ചു കാറ്റ് പോലെ വെണ്ണില ഓടി..സ്വന്തം ഏട്ടത്തിയമ്മയാണെങ്കിലും സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് തന്നെ ആയിരുന്നു തേജസ്‌ ജീവൻ രക്ഷിക്കാൻ ഓടിയത്.. അവരുടെ ഓട്ടം വാ പൊളിച്ചു നോക്കിയ താരക്ക് വെളിവ് വന്നതും അവളും പിറകെ വെച്ചു പിടിച്ചു.. "ഹോ.. അങ്ങനെ അവന്റെ കാര്യത്തിൽ തീരുമാനം ആയി.. അങ്ങനെ നീ ആദ്യരാത്രി ആഘോഷിക്കണ്ടെടാ പന്നി.. 😏"" ദർശൻ അവരുടെ ഓട്ടം കാണെ മനഃസംതൃപ്തിയോടെ പതിയെ പറഞ്ഞു നിലത്ത് കിടക്കുന്ന വെണ്ണിലയുടെ ഹാൻഡ് ബാഗും എടുത്തു അകത്തേക്ക് നടന്നു.. നടുത്തളത്തിൽ ആമിക്ക് ചുറ്റും പലരും ഇരിക്കുന്നുണ്ട്..ലക്ഷ്മിയും കേട്ട വാർത്ത വിശ്വസിക്കാൻ ആകാതെ വന്നിട്ട് ഉണ്ട്..ലക്ഷ്മിയേ കാണെ ദർശൻ ചിരിച്ചു കൊണ്ട് അവരുടെ അടുത്തു ചെന്നു ബാഗ് അവിടെ ഇട്ട ശേഷം അവരുടെ മടിയിൽ തല വെച്ചു കിടന്നു.. ലക്ഷ്മിയാണേൽ അവനെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് പതിയെ അവന്റെ തിങ്ങി നിറഞ്ഞ മുടി ഇഴകളിൽ തലോടാനും തുടങ്ങി..

ആമിയോട് ശാന്തയും മുത്തശ്ശിയും അപ്പച്ചി(മാധവി) യും പലതും ചോദിച്ചറിയുന്നു.. അവരെ മുഷിപ്പിക്കാതെ ആമി തക്കമായ മറുപടിയും നൽകി.. അലസമായി ബൺ ചെയ്തു വെച്ച ചെമ്പൻ മുടി ഇഴകൾ നടുത്തളത്തിലെ തുറന്ന മച്ചിൽ നിന്നും വീശുന്ന രാത്രിയിലെ ഇളം കാറ്റിൽ കുസൃതി കാണിച്ചു കൊണ്ടിരുന്നു.. അവയെ എല്ലാം ഒതുക്കാൻ അവൾ തന്നെ ബുദ്ധിമുട്ടി.. *** ഓടിയോടി അവസാനം എത്തിപ്പെട്ടത് കുളപ്പുരയിൽ ആയിരുന്നു. ഇരുട്ട് ആണേൽ പോലും നല്ല നിലാവെളിച്ചം ഉണ്ട്.. അതിനാൽ തന്നെ മൂവർക്കും പേടി തോന്നിയില്ല.. തേജസിന് ആകപ്പാടെ പേടി തോന്നിയത് ഉഗ്രരൂപിണിയായി ഉറഞ്ഞു തുള്ളുന്ന വെണ്ണിലയേ മാത്രം ആയിരുന്നു.. ഇരുട്ടിലും കത്തി ജ്വലിക്കുന്ന അവളെ കാണെ തേജസ്‌ ഉമിനീർ ഇറക്കി.. ഒരിക്കൽ ദർശനെ കുടിപ്പിച്ചു കിടത്തിയതിനു തന്നെ കുളത്തിലേക്ക് എറിഞ്ഞത് അവന് ഓർമ വന്നു.. " എന്നേ തല്ലരുത്.. പ്ലീസ്.. ഒരു പ്രത്യേകസാഹചര്യത്തിൽ എനിക്ക് ആമിയേ കെട്ടേണ്ടി വന്നു.." അവളുടെ കാലു പിടിച്ചു കൊണ്ട് തേജസ്‌ പറഞ്ഞു.. "കണ്ടവളുമാർക്ക് ഒക്കെ ജീവിതം കൊടുത്തു ത്യാഗം ചെയ്യാൻ നീ ആരാടാ പുണ്യാളനോ.. " "അതിന് പുണ്യാളൻ കെട്ടിയിട്ട് ഉണ്ടോ..🙄 " മോങ്ങൽ എല്ലാം നിർത്തി തല ഉയർത്തി കൊണ്ട് ചോദിച്ചതും വെണ്ണിലയും താരയും ഒരുപോലെ പല്ല് കടിച്ചു..

"പോടാ നാറി.. " ""എന്റെ പൊന്നു ഏട്ടത്തി. ആമിടെ അവസ്ഥ അതായിരുന്നു.. ആ പന്ന മോൻ അർജിത്ത് അവളെ ബലം ആയി പിടിച്ചോണ്ട് പോയി.. അതും അവൾ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ.. അതും കണ്ട് കൊണ്ടാ ഞാൻ വന്നത്.. പിന്നേ ഒന്നും നോക്കിയില്ല ദർശനെയും അച്ഛനെയും വല്യച്ചനെയും ഒക്കെ വിളിച്ചു വരുത്തി.. അവിടെ ചെന്നപ്പോൾ അവളുടെ കല്യാണം.. എല്ലാം കൊണ്ടും ഭ്രാന്ത് പിടിച്ചു എനിക്ക്.. അർജിത്തിന് അവൾ സ്വന്തം ആയാൽ അവന്റെ സ്വഭാവം വെച്ചു എന്തൊക്കെയാ ചെയ്തു കൂട്ടുന്നെ എന്ന് പറയാൻ പറ്റില്ല.. അത്രയും നെറി കെട്ടവൻ ആണവൻ.. അതാ ദർശൻ അവനെ മണ്ഡപത്തിൽ നിന്ന് തള്ളിയിട്ടപ്പോൾ ഞാൻ താലി കെട്ടിയത്.. "" അവന്റെ വലിയ വിവരണം കേട്ട് വെണ്ണില എന്തോ ആലോചിച്ചു. ശേഷം അവൻ പറഞ്ഞത് വീണ്ടും റിമൈൻഡ് ചെയ്തു നോക്കി. ശേഷം അവൻ പറഞ്ഞതിൽ നിന്ന് എന്തോ ഒന്ന് കത്തിയതും അവൾ തേജസിനെ അടിമുടി ഇരുത്തിയൊന്ന് നോക്കി.. "വെയിറ്റ്.. വെയിറ്റ്.. അവളെ കിഡ്നാപ് ചെയ്തത് നീ കണ്ടു.. പക്ഷെ നീ എങ്ങനെ അവിടെ എത്തി.. അതും അവളുടെ ഹോസ്റ്റലിനു മുന്നിൽ.. ഹേ.. 🤨" "ദൈവമേ പെട്ടു.. 😁.. ചുമ്മാ.. " വെണ്ണിലയുടെ പുരികം പൊക്കി കൊണ്ട് ഉള്ള ചോദ്യം കേൾക്കെ തേജസ്‌ കിടന്നിടത്തു കിടന്നു കൊണ്ട് പല്ലിളിച്ചു..

ഇനി സത്യങ്ങൾ എല്ലാം പുറത്ത് വരും എന്ന് അറിയാവുന്നത് കൊണ്ട് താരയെ അവൻ ദയനീയമായി നോക്കി.. എവിടെ കൊച്ച് നിലാവ് ആദ്യം ആയി കാണുന്ന കൗതുകത്തിൽ ആണ്.. "ചുമ്മാതെ നീ എവിടെയും പോകില്ല.. പറ മോനെ.. എന്തായിരുന്നു ഉദ്ദേശം.. അവളെ കാണാൻ ആണോ.. അതോ മറ്റെന്തെങ്കിലും.. ഹ്മ്മ്..? " "മ്മ്.. " അവന്റെ നാണത്തോടെ ഉള്ള മൂളൽ കേൾക്കെ താര കണ്ണ് തള്ളി പിടിച്ചു നോക്കി.വെണ്ണിലയിൽ ചെറു ചിരി മൊട്ടിട്ടു എങ്കിൽ ചുണ്ടിനടിയിൽ ഒളിപ്പിച്ചു കൊണ്ട് ഗൗരവത്തോടെ നോക്കി.. "എന്ത് കും.. വാ തുറന്നു പറയെടാ പട്ടി.. " ഒരു അലർച്ച ആയിരുന്നു.. എന്നാൽ തേജസിന്റെ നാണം ഒക്കെ റ്റാറ്റ ബൈ ബൈ പറഞ്ഞു പോയി എന്ന് പറയാം.. "പറ്റിപ്പോയി.. ഞാൻ ആമിയേ കാണാൻ ചെന്നതാ.. " "അതിന് അല്ലല്ലോ ഇവിടെ പ്രസക്തി.. എന്തിനു പോയി..? അവളെ കാണാൻ പോകാനുള്ള കാരണം.. " അവളുടെ വീണ്ടും ഉള്ള കുത്തി കുത്തിയുള്ള ചോദ്യം കേൾക്കെ ഈ പെണ്ണുമ്പിള്ള മുഴുവൻ പറയാതെ വിടില്ല എന്ന് മനസ്സിൽ ആക്കി.. "കാണണം തോന്നി.. പോയി.. " തല താഴ്ത്തി ആയിരുന്നു മറുപടി.. "ആഹാ.. എന്നിട്ട്. " "എനിക്ക് ഇഷ്ട്ടം ആയോണ്ടല്ലേ.. " അവളുടെ മാറിൽ കൈ കെട്ടിയുള്ള ചോദ്യം കേൾക്കെ തേജസ്‌ കമിഴ്ന്നു കിടന്നു തല താഴ്ത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

"എടാ ഭീകരാ.. അതിന് ഇടക്ക് ഇങ്ങനെ ഒരു കമ്പി വലി കൂടേ ഉണ്ടായിരുന്നോ.. അപ്പൊ നീയാ അശ്വതിയേ പറ്റിക്കാൻ പറഞ്ഞത് അല്ലായിരുന്നോ ." "മ്‌ച്ചും.. അത് ചുമ്മാ ആയിരുന്നു.. എന്നാലും മോഹം ഉണ്ടായിരുന്നു.." അവളുടെ ചോദ്യം കേൾക്കെ തേജസ്‌ ചുമൽ കൂച്ചി കൊണ്ട് മറുപടി നൽകി.. അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു... അത് പതിയെ വെണ്ണിലയിലേക്കും താരയിലേക്കും പകർന്നു.. "ങാ.. എന്നാലും നിനക്കും പ്രേമവോ.." "അതെന്താ എനിക്ക് പ്രേമിച്ചൂടെ.. " ചുണ്ട് കൂർപ്പിച്ചുള്ള മുടിയന്റെ ചോദ്യം കേൾക്കെ താര വാ പൊത്തി പിടിച്ചു ചിരിച്ചു.. "നീ കൂടുതൽ വാചകം അടിക്കേണ്ട..നിന്നേ ഞാൻ വെറുതെ വിടും എന്ന് തോന്നേണ്ട.. " "അയ്യോ ഏട്ടത്തി ചതിക്കരുത്.. എന്റെ ആദ്യരാത്രി ആണിന്ന്.." വെണ്ണിലയുടെ കാലിൽ പിടിച്ചു പടിയിൽ കമിഴ്ന്നു കിടന്നു മോങ്ങുന്നവനെ വെണ്ണില വന്യമായി നോക്കി..നീണ്ട പരിശ്രമത്തിനു ശേഷം ഓടിച്ചിട്ട് പിടിച്ചത് ആണ്... "നിന്നേ ഞാൻ ആഘോഷിക്കാൻ വിടാടാ.. എന്നാലും എന്റെ തേജസേ.. എന്നേ നീ ഇത്രേം പെട്ടന്ന് ഏട്ടത്തിയമ്മയാക്കും എന്ന് കരുതിയില്ല.." അത്രയും പറഞ്ഞു പടിയിൽ കിടന്നു പട്ടി കിടന്നു മോങ്ങുന്ന പോലെ മോങ്ങുന്നവനെ നോക്കി കാലു ഉയർത്തി ഒരറ്റ തൊഴി ആയിരുന്നു.

.പടിയിലൂടെ ഉരുണ്ടുരുണ്ടു വീണ തേജസ്‌ അവസാനം കുളത്തിൽ വലിയ ഒരു ശബ്ദത്തോടെ വീണു പതിച്ചു.. വെണ്ണിലയുടെ ചവിട്ട് കാണെ താര വാ പൊളിച്ചു നോക്കി നിന്നു പോയി.. എളിയിൽ കുത്തിയ സാരി വലിച്ചെടുത്തു പടികൾ കയറി പോകുന്നവളെ താര വാ പൊളിച്ചു കൊണ്ട് തന്നെ നോക്കി നിന്നു.. ശേഷം കുളത്തിൽ നീന്തി തുടിക്കുന്ന തേജസിനെയും നോക്കി.. ഒരു ചവിട്ട് കിട്ടിയിട്ടും ഒരു ഭാവമാറ്റവും ഇല്ലാതെ കുളത്തിൽ നീന്തുന്നവനെ താര ചുണ്ട് പുറത്തേക്ക് ഉന്തി അയ്യേ എന്ന മട്ടിൽ നോക്കി കൊണ്ട് കുളപ്പുര കടന്നു പുറത്തേക്ക് പോയി.. വെണ്ണിലയിൽ നിന്ന് ആ ചവിട്ട് കിട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ ആയിരുന്നു പടിയിൽ കാലു പിടിക്കുന്ന പോലെ കിടന്നു കൊടുത്തത്.. അല്ലേൽ നിന്നിടത്തു നിന്നും ചവിട്ടും എന്ന് അവൻക്ക് അറിയാമായിരുന്നു... 🤭 ••••••••••••• അകത്തേക്ക് കയറി വന്ന വെണ്ണില ആമിയുടെ അടുത്തേക്ക് ചെന്നു.. "അവിടെ എന്താ ഒചേം ബഹളോം ഒക്കെ കേട്ടിരുന്നെ.. ആ കുളത്തിൽ എന്തോ വീഴുന്ന ശബ്ദോം ഒക്കെ കേട്ടല്ലോ.." "അതൊരു കൊട്ടത്തേങ്ങ വീണതാ ചെറിയമ്മേ. " ശാന്തയുടെ ചോദ്യത്തിന് തക്കമായ ഉത്തരം വെണ്ണില നൽകിയതും താര വാ പൊത്തി പിടിച്ചു ചിരിച്ചു.. ലക്ഷ്മിയുടെ മടിയിൽ കിടക്കുന്ന ദർശനും ചിരിച്ചു..

നടുത്തളത്തിൽ ഇരിക്കുന്ന ആമിയുടെ അടുത്തേക്ക് ആയി വെണ്ണിലയും താരയും വന്നിരുന്നു.. ആമി അവരെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു..വെണ്ണിലയും നല്ല ഒരു ചിരി നൽകി.. "ചേച്ചി എവിടെ ആയിരുന്നു.. കണ്ടില്ലല്ലോ.. " "ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു.." ആമിയുടെ ചോദ്യത്തിനു വെണ്ണില മറുപടി നൽകി.. പിന്നേ അങ്ങ് മൂന്നും കൂടേ അപാര കത്തി വെപ്പ് ആയിരുന്നു.. വെണ്ണില പൊതുവെ സംസാരപ്രിയ അല്ലെങ്കിലും ഇപ്പോൾ അവളുടെ സ്വഭാവത്തിൽ വലിയ വെത്യാസം ഉണ്ട്.. ആമിയും നന്നായി സംസാരിക്കുന്നുണ്ട്.. അടുക്കളയിലൂടെ കയറി വരുന്ന തേജസിനെ കാണെ ആമി പതിയെ ആ കരിമഷി കറുപ്പ് ഇല്ലാത്ത നീല മിഴികൾ ഉയർത്തി നോക്കി.. നനഞു കുളിച്ചു വരുന്നവനെ ശാന്ത പലതും പറഞ്ഞു വഴക്ക് പറയുന്നും ഉണ്ട്. അത്പോലെ തന്നെ അവന്റെ തല തുവർത്തി കൊടുക്കുന്നതും ഉണ്ട്.. ആമി ആ കാഴ്ചയിലേക്ക് ഉറ്റു നോക്കി കൊണ്ടിരുന്നു..താരയും വെണ്ണിലയും പറയുന്നത് ഒന്നും അവളുടെ കാതിൽ അലയടിച്ചില്ല.. മിഴികളിൽ തല താഴ്ത്തി പിടിച്ചു നിൽക്കുന്ന തനിക്ക് പ്രിയപ്പെട്ടവനും അവനെ ശകാരിച്ചു തല തുവർത്തി കൊടുക്കുന്നയാ അമ്മയും നിറഞ്ഞു നിന്നു.. തങ്ങൾ സംസാരിക്കുന്നത് ഒന്നും കേൾക്കാതെ ആമി നോക്കി ഇരിക്കുന്നിടത്തേക്ക് വെണ്ണിലയും താരയും നോക്കി..

അവൾ നോക്കുന്നിടത്തേക്ക് നോക്കിയ ഇരുവരിലും ഒരു കള്ളച്ചിരി മൊട്ടിട്ടു.. അതെ ചിരിയോടെ തന്നെ അവർ തങ്ങളുടെ സംസാരം തുടർന്നു.. വെണ്ണിലയുടെ നോട്ടം ഇടക്കിടെ ലക്ഷ്മിയുടെ മടിയിൽ കിടക്കുന്ന ദർശനിലേക്ക് നീണ്ടു.. കണ്ണും അടച്ചു ചെറുചിരിയോടെ കിടക്കുകയാണ്.. ഇടക്ക് കണ്ണ് തുറന്നു വെണ്ണിലയേ നോക്കി കണ്ണിറുക്കി കാണിച്ചു.. അവന്റെ കള്ളച്ചിരിയോടെ ഉള്ള കണ്ണിറുക്കൽ കാണെ കണ്ണുരുട്ടി കൊണ്ട് അവൾ മുഖം തിരിച്ചു... °°°°°°°°°°°°° നനഞ്ഞ മുടി ഒന്നുടെ തുവർത്തി തോർത്ത്‌ എറിഞ്ഞു കൊണ്ട് കബോഡിൽ നിന്നും ഒരു ടി ഷർട്ട്‌ എടുത്തു തല വഴി കമിഴ്ത്തിയ ശേഷം അവൻ കണ്ണാടിയിൽ നോക്കി.. കുളപ്പടവിലൂടെ ഉരുണ്ടത് കൊണ്ട് നെറ്റി എവിടെയോ ഇടിച്ചു മറിഞ്ഞിരിക്കുന്നു..ചോര പൊടിയുന്നുണ്ട്.. ഉരുണ്ടപ്പോൾ ഏതെങ്കിലും ഒരു കരിങ്കല്ലിൽ തള്ളിയത് ആവാം..നനഞു കുതിർന്നപ്പോൾ വല്ലാതെ നീറുന്നു.. അവന്റെ ചുരുണ്ട മുടി വകഞ്ഞു മാറ്റിയപ്പോൾ കണ്ടത് ആണ്.. മുടി തുമ്പ് തട്ടി നീറുന്നത് അറിഞ്ഞു നോക്കിയത് ആണ്.. അല്ലേൽ ശ്രദ്ധിക്കില്ലായിരുന്നു.. ഷെൽഫിൽ നിന്നും FA ബോക്സ്‌ എടുത്തു തുറന്നപ്പോൾ അതിൽ ഒരറ്റ ബാൻഡേജും ഇല്ല..വിരൽ കൊണ്ട് നെറ്റി ഒന്ന് ഉഴിഞ്ഞു കൊണ്ട് തേജസ്‌ ആ ബോക്സ്‌ അടച്ചു വെച്ചു തിരിഞ്ഞതും കണ്മുന്നിലെക്ക് നീണ്ട bandage wound കാണെ അവന്റെ മിഴികൾ ഒന്ന് വിടർന്നു..

ശേഷം അത് നീട്ടിയ ആളിലേക്ക് അവന്റെ മിഴികൾ നീണ്ടു..ഒരു ബാൻഡേജും പിടിച്ചു നിൽക്കുന്ന ആമിയേ കാണെ അവൻ ഒന്ന് ചിരിച്ചു കാണിച്ചു.. തേജസ്‌ മുടി എല്ലാം കൂടേ മുകളിലേക്ക് ഉയർത്തി പിടിച്ചു അവൾക്ക് സൗകര്യം ആകാൻ ആയി കുനിഞ്ഞു കൊടുത്തു..ബാൻഡേജിന്റെ സ്റ്റിക്കർ കളഞ്ഞ ശേഷം ആമി പതിയെ ആ മുറിവിൽ വെച്ചു കൊടുത്തു..മുറിവിൽ തട്ടിയതും തേജസ്‌ ഒന്ന് എരിവ് വലിച്ചതും ആമി ആധിയോടെ അവിടം ഊതി കൊടുത്തു.. നെറ്റിയിൽ തട്ടുന്ന ചുടു നിശ്വാസം അറിയവേ തേജസ്‌ വിടർന്ന മിഴിയാലെ നോക്കി..ആധിയോടെ കണ്ണിൽ വേദനയോടെ ഊതുന്നവളെ അവൻ കൗതുകത്തോടെ നോക്കി നിന്നു.. "നീ എന്തിനാ കണ്ണ് നിറക്കുന്നേ.. " അവളുടെ നിറഞ്ഞ കണ്ണുകൾ കാണെ തേജസ്‌ തെല്ലൊരു പരിഭ്രമത്തോടെ ചോദിച്ചതും ആ പെണ്ണ് ഒന്ന് തേങ്ങി.. "ഞാൻ.. ഞാൻ കാരണം അല്ലെ.. " പതിഞ്ഞ സ്വരത്തിൽ പറയുന്നവളെ തേജസ്‌ ചിരിയോടെ നോക്കി കൊണ്ട് മനസ്സിൽ മൊഴിഞ്ഞു "" എന്തൊരു പാവം ആണിത്... "" °°°°°°°°°°°°

ഭക്ഷണം എല്ലാം കഴിച്ചു കുറച്ചു നേരം പരസ്പരം സംസാരിച്ചും കളിതമാശയും ഒക്കെ ആയി എല്ലാവരും അവനവന്റെ മുറിയിലേക്ക് നടന്നു.. തേജസിനെ നോക്കി ഒരു ആക്കി ചിരിയോടെ എല്ലാവരും പോയതും തേജസ്‌ എല്ലാം എനിക്ക് പുല്ലാണ് എന്ന മട്ടിൽ ഗോവണിപടി കയറി.. അല്ലേലും തൊലിക്കട്ടി അൽപ്പം കൂടുതലാ. 🤭 അവൻക്ക് പിറകെ കൈകൾ ഉടുത്ത മിഡിയിൽ കൊരുത്തു പിടിച്ചു വെപ്രാളത്തോടെ ആമിയും..അവളുടെ നടത്തവും വെപ്രാളവും ശ്രദ്ധിച്ച തേജസ്‌ തലയൊന്ന് കുടഞ്ഞു കൊണ്ട് നടന്നു.. മുറിയിലേക്ക് വന്ന തേജസ്‌ വന്ന പാടെ കട്ടിലിലേക്ക് മറിഞ്ഞതും ഒരുമിച്ചു ആയിരുന്നു..കട്ടിലിന്റെ അരികിൽ തലയും താഴ്ത്തി പിടിച്ചു നിൽക്കുന്നവളെ തേജസ്‌ വാ പൊളിച്ചു നോക്കി.. "വേണേൽ വന്നു കിടക്കാൻ നോക്ക് കൊച്ചേ.. ഇനി നിന്നേ ആനയിച്ചു കൊണ്ട് വരണോ.. "........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story