വെണ്ണിലാവേ..💔: ഭാഗം 42

vennilave niha

രചന: NIHAA

"വേണേൽ വന്നു കിടക്കാൻ നോക്ക് കൊച്ചേ.. ഇനി നിന്നേ ആനയിച്ചു കൊണ്ട് വരണോ.. " തലയൊന്ന് ഉയർത്തി ചോദിക്കുന്നവനെ ആമി കണ്ണും മിഴിച്ചൊന്ന് നോക്കിയ ശേഷം ചുമൽ കൂച്ചി..അവൻ കിടക്കുന്ന ബെഡിന്റെ ഓരത്ത് ആയി അവളും കിടന്നു.. ജനലിന്റെ ഓരത്തേക്ക് ആയി കമിഴ്ന്നു കിടന്ന തേജസ്‌ പതിയെ തല ചെരിച്ചു നോക്കി..തന്റെ ഭാഗത്തേക്ക് ആയി ചെരിഞ്ഞു കിടന്നു കണ്ണ് തുറന്ന് കിടക്കുന്നവളെ ഒന്ന് നോക്കിയ തേജസ്‌ പതിയെ മലർന്നു കിടന്നു.. "വാ.. " ഒരു കൈ നീട്ടി പിടിച്ചു വിളിച്ച തേജസിനെ ആമി ഒന്ന് നോക്കി.. അവളുടെ നീല മിഴികൾ വിടർന്നു..പതിയെ ബെഡിൽ നിന്നും നിരങ്ങി കൊണ്ട് അവൾ അവന്റെ കൈകൾക്കുള്ളിൽ സ്ഥാനം പിടിച്ചു അവന്റെ നെഞ്ചിൽ കവിൾ ചേർത്തു.. അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് തേജസും.. തേജസിന്റെ നെഞ്ചിൽ കവിൾ ചേർത്തു കൊണ്ട് തുറന്നിട്ട ജാലകത്തിലൂടെ അവൾ മാനത്തേക്ക് നോക്കി.. മുറ്റത്തെ തെങ്ങിൻ ഓലയേ കൂടേ വകഞ്ഞു മാറ്റി പാളി നോക്കുന്ന നിലാവിൽ കുളിച്ച ചന്ദ്രനെയും നോക്കി കൊണ്ട് ആമി കിടന്നു.. നിലാവിന്റെ ശോഭയേക്കാൾ ഉദിച്ചു നിൽക്കുന്ന തന്റെ പെണ്ണിനേയും അവളുടെ ഭംഗിയാർന്ന മിഴികളിലേക്കും തേജസ്‌ ഉറ്റു നോക്കി..വല്ലാത്ത ഭംഗിയാണ് തന്റെ പെണ്ണിന് എന്ന് അവൻ ഓർത്തു പോയി.. വീട് മാറിയത് കൊണ്ടും വീട്ടുകാരെ താത്കാലികമായി നഷ്ടപ്പെട്ടത് കൊണ്ടും നിദ്ര പുൽകാൻ അൽപ്പം താമസിക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ് അവളെ കൈ നീട്ടി നെഞ്ചിലേക്ക് കിടത്തിയത്..

അവളിൽ നിന്ന് ഉതിരുന്ന ചെമ്പകം പൂത്ത ഗന്ധം നാസികയിലേക്ക് ആവാഹിച്ചെടുത്തു കൊണ്ട് തേജസ്‌ കിടന്നു.. പ്രിയപ്പെട്ടവർ അടുത്തുണ്ടാവുമ്പോൾ അവരുടെ നെഞ്ചിൽ കിടന്നു അവരുടെ ഗന്ധം ആസ്വദിച്ചു കിടക്കുമ്പോൾ നിദ്ര പുൽകുന്നത് അറിയില്ല...... !❤️ ഇരുവരെയും തഴുകി കൊണ്ട് ഒരിളം കാറ്റ് കടന്നു പോയി..പ്രണയത്തിന്റെ ഗന്ധം ഉള്ള.. പ്രണയത്തിന്റെ നറുമണം ഉള്ള............. °°°°°°°°°°°° ബെഡിൽ വിരിച്ച ബെഡ്ഷീറ്റ് എടുത്തു കൊട്ടിയതും വെണ്ണില ആഞ്ഞു തുമ്മി. "ഹോ.. ന്തൊരു പൊടിയാ.. " ബെഡിൽ ഉള്ള ബെഡ്ഷീറ് എടുത്തു ചുരുട്ടി കൂട്ടി മൂലക്ക് ഇട്ട ശേഷം വെണ്ണില കബോഡിൽ നിന്നും മറ്റൊന്ന് എടുത്തു വിരിച്ചു..നല്ല തണുപ്പ് ആയത് കൊണ്ട് രാത്രി തണുത്തു വിറക്കും എന്ന് അറിയാവുന്നത് കൊണ്ടും വെണ്ണില ഒരു ദുവൈറ്റും എടുത്തു ബെഡിൽ വെച്ച ശേഷം താരയിൽ നിന്ന് വാങ്ങിച്ച ഡ്രെസ്സും എടുത്തു ബാത്‌റൂമിലെക്ക് നടന്നു.. വരുന്നത് അറിയാത്തത് കൊണ്ട് ഡ്രസ്സ്‌ എടുക്കാൻ പറ്റിയില്ല..അതുകൊണ്ട് മുറിയിലേക്ക് വരുന്നതിന് മുന്നേ തന്നെ താരയോട് മാറി ഉടുക്കാൻ ഉള്ള വസ്ത്രം ചോദിച്ചു വാങ്ങിയിരിക്കുന്നു.. അവളുടെ പക്കൽ ഉള്ളതിൽ വെച്ചു വലുത് തന്നിട്ട് ഉണ്ട്..അതികം ആർഭാടം ആക്കി കുളിക്കാൻ വയ്യ. വെള്ളത്തിനു ഒക്കെ എന്നാ തണുപ്പ് ആന്നെ..അതുകൊണ്ട് ശരീരത്തിൽ വെള്ളം ഒഴിച്ചു കൊണ്ട് അതെ പടി വസ്ത്രം മാറി കൊണ്ട് പുറത്തേക്ക് പാഞ്ഞു.. നേരെ ചെന്നിടിച്ചതോ ദർശന്റെ നെഞ്ചിലും..

നെഞ്ചിൽ അവളുടെ തല ശക്തിയിൽ ഇടിച്ചതും മുഖം ചുളിച്ചു കൊണ്ട് അവൻ തല താഴ്ത്തി അവളെ നോക്കി.. വെണ്ണില വെളുക്കെ ചിരിച്ചു.. "ഹൂ... എന്തൊരു തണുപ്പാ.. " "അതിനാണോ ഈ വാണം വിട്ട പോലെ ഓടുന്നത്.. " അവളെ ഒന്ന് ഇരുത്തി കൊണ്ട് ദർശൻ ചോദിച്ചു..വെണ്ണില ചുണ്ട് പിളർത്തി.. "😁..തണുപ്പ് കൊണ്ട് അല്ലെ.. " "ഈ തണുപ്പത് നീ അല്ലാതെ വേറെ ആരേലും കുളിക്കോ.. " അവളെ കളിയാക്കി കൊണ്ട് ചോദിക്കുന്നവനെ വെണ്ണില ചുണ്ട് കൂർപ്പിച്ചു നോക്കി.. "ഹോ.. കുളത്തിൽ വീണ തേജസിനെ ഒക്കെ സമ്മതിക്കണം.. പയർ പോലെ അല്ലെ ചെക്കൻ എഴുന്നേറ്റു വന്നത്.. " പതിയെ പിറു പിറുത്ത വെണ്ണില നെടുവീർപ്പ് ഇട്ടു.. "മ്മ്? 🤨" "മ്മ്ഹ്.. ഒന്നുല്ല.. " "വല്ലാണ്ട് ഇളിക്കണ്ട നീയ്യ്.. നീ ഒറ്റരുത്തി കാരണം അവന്റെ നെറ്റി പൊട്ടി മുറിഞ്ഞിട്ട് ഉണ്ട്.. " അവളുടെ തലയിൽ കൊട്ടി കൊണ്ട് ദർശൻ പറഞ്ഞതും വെണ്ണില മിഴിച്ചൊന്ന് നോക്കി.. "അയ്യോ എന്നിട്ട് ഞാൻ കണ്ടില്ലല്ലോ.." "നീ കാണില്ല.. നിനക്ക് തള്ളിയിടാൻ മാത്രം അല്ലെ അറിയൂ.. " "അതിന് ഉള്ള മരുന്ന് ആമി കൊടുത്തോളും.. " കള്ളച്ചിരിയോടെ പറയുന്നവളെ ദർശനും കുസൃതിയോടെ നോക്കി..തന്റെ നെഞ്ചിൽ താട കുത്തി വെച്ചാണ് ഈ വാചകമടിയൊക്കെ.. "കാണിച്ചു തരാടി.." ഉള്ളിൽ കുസൃതിയോടെ പറഞ്ഞു കൊണ്ട് ദർശന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ഇഴഞ്ഞു..

ചൂടുള്ള ഇടുപ്പിൽ അവന്റെ തണുത്തുറഞ്ഞ കൈകൾ ഇഴഞ്ഞതും നില പൊള്ളി പിടഞ്ഞു ദർശൻ അവളുടെ നഗ്നമായ ഇടുപ്പിൽ പിടി മുറുക്കി..വെണ്ണില ഒന്ന് ഏങ്ങി കൊണ്ട് തള്ളവിരലിൽ ഊന്നി നിന്നു.വല്ലാതെ വിയർക്കുന്നു.പിടക്കുന്നു.. തനിക്ക് നിമിഷനേരം കൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങൾ അവൾ അറിഞ്ഞു തുടങ്ങി.. "ദേ.. ദേവേട്ടാ.. " അൽപ്പം പതർച്ചയോടെ അവൾ അവനെ വിളിച്ചു.. അവന്റെ കണ്ണിൽ ഇത് വരെ കാണാത്ത പ്രത്യേകതരം കുസൃതി കാണെ വെണ്ണില ഒന്ന് ഉമിനീർ ഇറക്കി.. "എന്തോ..? " കുസൃതിയോടെ ഉള്ള അവന്റെ വിളി കേൾക്കെ വെണ്ണില ചുണ്ട് പിളർത്തി.. "തണുപ്പാ. " "അൽപ്പം ചൂട് തരട്ടെ.." വീണ്ടും അവന്റെ കുസൃതിയോടെ ഉള്ള ചോദ്യം .. എന്തോ അവളും ആഗ്രഹിക്കുന്നത് പോലെ.. അവനെ കൺനിറയെ ഒന്നുടെ നോക്കി കൊണ്ട് പതിയെ മിഴികൾ അടച്ചു.. അവളുടെ സമ്മതം എന്നോണം ദർശൻ ആ പെണ്ണുടലിനെ എടുത്തു ഉയർത്തി തന്റെ അരക്കെട്ടിൽ കയറ്റി ഇരുത്തിയ ശേഷം പതിയെ അവളുടെ അധരത്തെ സ്വന്തമാക്കി.. കീഴ്ച്ചുണ്ടിനെയും മേൽച്ചുണ്ടിനെയും മാറി മാറി ചുംബിച്ച ദർശനിൽ വികാരത്തിന്റെ വേലിയേറ്റം തന്നെ ഉണ്ടാകുന്നത് അവൻ അറിഞ്ഞു..ചുംബനത്തിന്റെ തീവ്രത കൊണ്ടോ എന്തോ വെണ്ണിലയെയും കൊണ്ട് അവൻ ചുവരിൽ ഇടിച്ചു. മുതുക് ഇടിച്ചതിനാൽ നൊന്തു എങ്കിലും അവന്റെ ചുംബനത്തോളം വരില്ലായിരുന്നു ഒരു നോവും..

അത്രമേൽ മധുരമായിരുന്നു അവൻ നൽകുന്ന ഓരോ ചുംബനവും.. നില പൂർണമായും ഏറ്റു വാങ്ങി.. പ്രണയത്തോടെ... അവളെന്ന പെണ്ണിനെ പൂർണമായും അറിയണം.. അവളെന്നെ പെണ്ണിനെലേക്ക് പൂർണമായും അലിഞ്ഞു ചേരണം.. വേർപ്പെടാൻ സാധിക്കാത്ത തരത്തിൽ..... ഭ്രാന്തമായ ചുംബനം..തിരിച്ചു ചുംബിക്കാതെ വെണ്ണിലക്ക് കഴിഞ്ഞില്ല..അവളിലും പ്രണയം നിറഞ്ഞു. കൈകൾ അവന്റെ തിങ്ങിയ മുടിയിൽ കോർത്തു വലിച്ചു... നാവുകൾ പരസ്പരം കെട്ടി പിണഞ്ഞു.. അവളെയും ആയി ബെഡിലേക്ക് ചായുന്നത് അവൾ അറിഞ്ഞു.. പതിയെ പതിയെ അഴിഞ്ഞു മാറുന്ന വസ്ത്രങ്ങൾ.. എല്ലാം അറിയുന്നുണ്ട്.. പക്ഷെ മിഴികൾ തുറന്നില്ല...സമ്മതം ആയിരുന്നു.. അവനെന്ന പുരുഷൻ തന്നിലേ സ്ത്രീയിലേക്ക് അലിഞ്ഞു ചേരുന്നതിൽ.. അവന്റെ അധരങ്ങൾ അവളിലെ ഓരോ അണുവിലും ചുംബിച്ചു..അവന്റെ കൈകൾ ഇഴഞ്ഞു നടന്നു..തടുത്തില്ല.. പരസപരം ഒരു നൂൽബന്ധം പോലും ഇല്ലാതെ ദർശൻ തന്റെ പ്രണയം വെണ്ണിലയിലേക്ക് പൂർണമായും ചൊരിഞ്ഞു.. ഒരു പ്രണയമഴ പോൽ.. അവന്റെ പ്രണയം ഏറ്റു വാങ്ങിയ വെണ്ണിലയിൽ പ്രണയം അലതല്ലി.. മനസ്സ് കൊണ്ട് മാത്രം അല്ല ശരീരം കൊണ്ടും ഒന്നായ ആ പ്രണയദമ്പതികൾക്ക് കൂട്ടായി പുറത്ത് കോരിച്ചൊരിയുന്ന പ്രണയമഴ പെയ്യുന്നുണ്ടായിരുന്നു.. ആ പ്രണയനിമിഷത്തിന് ഒരു സാക്ഷി എന്ന പോൽ .. ❤️ •••••••••••••••

കണ്ണിലേക്കു തുളച്ചു കയറിയ വെളിച്ചം.. ആമി പതിയെ മിഴികൾ തുറന്നു..കണ്ണുകൾ ആദ്യം ഉടക്കിയത് തേജസിന്റെ വകഞ്ഞു മാറിയ മുടി ഇഴകൾക്ക് ഇടയിലൂടെ കാണുന്ന ബാൻഡേജ് ഒട്ടിച്ച മുറിവിൽ ആയിരുന്നു.. തന്നെ പൊതിഞ്ഞു പിടിച്ചയാ കൈകൾ മാറ്റാതെ തന്നെ അവൾ ഒന്ന് നിരങ്ങി കൊണ്ട് അവന്റെ മുടി ഇഴകൾ ഒന്നുടെ വകഞ്ഞു മാറ്റി..ഇപ്പോൾ ബാൻഡേജ് പൂർണമായും കാണാൻ സാധിക്കുന്നുണ്ട്.. അവളുടെ നെഞ്ചകം ഒന്ന് പിടഞ്ഞു.. പതിയെ നീങ്ങി കൊണ്ട് അവന്റെ മുറിവിൽ നോവാത്ത വിധം ചുണ്ടുകൾ അമർത്തിയ ആമി വേർപ്പെടാതെ അൽപ്പനിമിഷം കിടന്നു.. അവൻ അനങ്ങുന്നത് അറിയവേ പൊടുന്നനെ അടർന്നു മാറി കൊണ്ട് ബെഡിൽ നിന്നും ഇറങ്ങി നടന്നു.. ............ പൂർണമായും നഗ്നയായി തന്നിലേക്ക് ചേർന്നു കിടക്കുന്നവളെ ദർശൻ എത്ര നേരം എന്നില്ലാതെ നോക്കി കിടന്നു. ചുവന്നിരിക്കുന്ന കഴുത്തിലേക്കും ചുണ്ടിലേക്കും അവൻ ഉറ്റു നോക്കി..തന്റെ പെണ്ണിന് നൊന്ത് കാണും.. അവനിൽ വേദന നിറഞ്ഞു.. അവളുടെ നെറ്റിത്തടത്തിൽ അമർത്തി ചുംബിച്ച ദർശൻ പതിയെ അടർന്നു മാറി.. അവളെ ഒന്നുടെ പുതപ്പിച്ചു കൊണ്ട് അവൻ പതിയെ ബാത്‌റൂമിലെക്ക് നടന്നു.. കുളിയെല്ലാം കഴിഞ്ഞു താഴോട്ട് ഇറങ്ങിയ ദർശൻ ഉമ്മറത്തേക്ക് നടന്നു.. ...........

ദർശൻ മുറിയിൽ നിന്ന് പുറത്ത് പോയത് അറിഞ്ഞു വെണ്ണില പതിയെ എഴുന്നേറ്റു ഇരുന്നു.. തന്റെ ശരീരത്തിലേക്ക് അൽപ്പനേരം ഉറ്റു നോക്കി..തലേ ദിവസത്തെ പ്രണയനിമിഷങ്ങൾ ഓർക്കവേ നാണം കൊണ്ട് ചുവന്നു തുടുത്ത നില കവിളുകൾ ഇരുകൈകൾ കൊണ്ടും പൊത്തി പിടിച്ചു.. രക്തം ഇരച്ചു കയറിയ കവിളുകളും മൂക്കിൻ തുമ്പും അത് അവൾക്ക് വല്ലാത്തൊരു ഭംഗിയായിരുന്നു.. പതിയെ നിലത്തേക്ക് ഇറങ്ങിയ വെണ്ണിലയിൽ നിന്ന് ഷീറ്റ് ഊർന്നിറങ്ങിയതും അതിനെ ഗൗനിക്കാതെ നിലത്ത് ചിതറി കിടക്കുന്ന വസ്ത്രവും എടുത്തു നടന്നു.. ശരീരത്തിലേക്ക് വെള്ളം തട്ടുന്നതിന് അനുസരിച്ചു വെണ്ണില എരിവ് വലിച്ചു കൊണ്ടിരുന്നു.. അവന്റെ ചുംബനത്തിന്റെ ഫലമായി ദന്തങ്ങൾ ആഴ്ന്നിറങ്ങിയതിനാൽ വെള്ളം തട്ടുന്നതിന് അനുസരിച്ചു നീറുന്നു.. എങ്കിലും അവളിൽ നിറഞ്ഞ സംതൃപ്തിയായിരുന്നു.. അവനെന്ന പുരുഷൻ തന്നിൽ അലിഞ്ഞു ചേർന്നതിൽ..... ❤️ °°°°°°°°°°°°° "ചേട്ടാ..... !!!!" താഴെ നിന്നും ഉയർന്ന താരയുടെ ശബ്ദം കേൾക്കെ തേജസ്‌ താഴോട്ട് പാഞ്ഞിറങ്ങി..നടുത്തളത്തിൽ കണ്ണും തള്ളി പിടിച്ചു നിൽക്കുന്നവളെ കാണെ തേജസ്‌ ഓടി ചെന്നു അവളെ പിടിച്ചു കുലുക്കിയതും താര അവനെ ഞെട്ടി കൊണ്ട് നോക്കി.. അവളുടെ അലർച്ച കേട്ട മുത്തശ്ശിയും എല്ലാവരും വന്നു.. അത്രക്ക് പേടി പെടുത്തുന്ന ശബ്ദം ആയിരുന്നു അവളുടേത്.. ആര് കേട്ടാലും എന്തോ സംഭവിചെന്നെ തോന്നൂ.. "എന്താടി.. അലറുന്നെ.. മനുഷ്യൻ എന്തോരം പേടിച്ചൂന്ന് അറിയോ.. കാര്യം പറയെടി പിശാശ്ശെ.... "

പെട്ടന്ന് അവൾ അലറിയത് കൊണ്ട് തന്റെ പെങ്ങൾക്ക് എന്തോ സംഭവിച്ചെന്ന് ഭയത്തോടെ ആയിരുന്നു ഇറങ്ങി വന്നത്.. "നീ പോടാ പൊട്ടാ..അതിലും വല്യ ഷോക്കിൽ ആണ് ഞാൻ നിൽക്കുന്നത്.." അവന്റെ മുഖത്തിന് ഇട്ട് ഒരു തട്ട് കൊടുത്തു കൊണ്ട് താര തല ചൊറിഞ്ഞു.. "കാര്യം പറയെടി മറുതെ.. " വീണ്ടും അവൻ ശബ്ദം ഉയർത്തിയതും താര ചെവിയിൽ കൈ വെച്ചു..ശാന്ത പതിയെ നടുത്തളത്തിലേക്ക് ഇറങ്ങി.. "സിവിൽ സർവീസ് റിസൾട്ട്‌ വന്നു. ഫസ്റ്റ് റാങ്ക് നിനക്ക്.. എന്താ ഞെട്ടിയോ.. " അവളുടെ പുരികം പൊക്കിയുള്ള ചോദ്യം കേൾക്കെ തേജസിന് തന്റെ ചെവിയിൽ നിന്നും പുക ഉയരുന്നത് പോലെ തോന്നി..കേട്ടവർ പരസ്പരം മുഖത്തോട് മുഖം നോക്കി പകപ്പോടെ നിന്നു.. "എന്നേ അങ്ങട് എടുത്തോ ദേവിയെ... " അതും പറഞ്ഞു തേജസ്‌ ദേ കിടക്കുന്നു ബോധം മറഞ്ഞു നിലത്ത്.. അവൻ വീണത് കാണെ ആമി വെപ്രാളത്തോടെ ഓടി വന്നു.. അവളിൽ ആധി നിറഞ്ഞു.. "ചേച്ചി പേടിക്കണ്ട..ഇതൊക്കെ സാദാരണയാ.. പെട്ടന്ന് കേട്ടതിന്റെ ഷോക്ക്.. ഒന്ന് വെള്ളം തളിച്ചാൽ മതി.. "

ഒരു ഡോക്ടറുടെ ഭാവത്തോടെ പറയുന്നവളെ കാണെ ആമി മിഴിച്ചു നോക്കി.. "ഹേ.. " "ഹ്മ്മ്😌എന്നാലും ഈ പൊട്ടന് എങ്ങനെയാ ഫസ്റ്റ് റാങ്ക് കിട്ടി..? " നഖം കടിച്ചു കൊണ്ട് താര ബോധം കെട്ടു കിടക്കുന്ന തേജസിന്റെ അടുത്ത് ചമ്രം പടിഞ്ഞു ഇരുന്നു.. താടക്ക് കൈ കൊടുത്തു.. "എവിടെ നോക്കട്ടെ..? ശാന്ത ഉത്സാഹത്തോടെ വന്നു.. താര ആണേൽ കയ്യിൽ ഉള്ള ദിനപത്രം അവർക്ക് നീട്ടി..ഫസ്റ്റ് പേജിൽ തന്നെ തേജസിന്റെ ചിരിക്കുന്ന മുഖം കാണെ ശാന്ത വിശ്വാസം വരാതെ ഉറ്റു നോക്കി.. ശേഷം ബോധം മറഞ്ഞു കിടക്കുന്ന തേജസിനെയും. സ്വയം നെറ്റിയിൽ അടിച്ചു കൊണ്ട് അവർ നടുത്തളത്തിൽ ഇരുന്നു.. ആമിയിൽ വല്ലാത്തൊരു സന്തോഷം ഉടൽ എടുത്തു..ജോലിയും കൂലിയും ഇല്ലെന്ന് പറഞ്ഞു.. പക്ഷെ ഒരു തരത്തിൽ അത് കള്ളമായിരുന്നു എന്ന് പറയാം... ആമി വേഗം നടുത്തളത്തിലെ വെള്ളം സംഭരിച്ചു വെച്ച കുട്ടകത്തിൽ നിന്നും അൽപ്പം കൈ കുമ്പിളിൽ എടുത്തു കൊണ്ട് അവന്റെ മുഖത്തു തളിച്ചു.. കൺചിമ്മി തുറന്ന തേജസ്‌ താരയുടെ താടക്ക് കൈ കൊടുത്തുള്ള ഇരുത്തം കാണെ എല്ലാം സത്യം ആണെന്ന വിശ്വാസത്തോടെ എഴുനേറ്റ് ഇരുന്നു..കാരണം തനിക്ക് എന്തെലും അത്ഭുതം സംഭവിച്ചാൽ അവളുടെ ഈ ഇരുത്തം പതിവ് ആണ്.. ഒരുമാതിരി കിളി പോയ പോലെ.., 😂 തേജസ്‌ പതിയെ ആമിയേ നോക്കി.. പെണ്ണ് ആണേൽ അവൻ നോക്കുന്നുണ്ട് എന്ന് അറിഞ്ഞത് മുഖം തിരിച്ചു വെച്ചു..അതൂടെ കണ്ടതും അവൻ തല ചൊറിഞ്ഞു.. ""Congratulation bro... ""......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story