വെണ്ണിലാവേ..💔: ഭാഗം 43

vennilave niha

രചന: NIHAA

"Congratulations bro.. " ഉമ്മറത്ത് നിന്നും വന്ന ദർശൻ ചിരിയോടെ പറഞ്ഞതും തേജസ്‌ വെളുക്കനെ ഇളിച്ചു..ദർശൻ ആണേൽ അവന്റെ തൊട്ട് അടുത്തായി വന്നിരുന്നു.. "എന്നാലും നിനക്ക് എങ്ങനെയാടാ..? " "ബുദ്ധി കൂടി പോയത് എന്റെ കുഴപ്പം ആണോ ഏട്ടത്തി.." ദർശന് മുഖം കൊടുക്കാതെ വെണ്ണില അതും ചോദിച്ചോണ്ട് വന്നതും തേജസ്‌ മുടിയൊന്നു ഇളക്കി കൊണ്ട് പറഞ്ഞു..അവൻ പറഞ്ഞു കഴിഞ്ഞതും താരയും വെണ്ണിലയും അയ്യേ എന്ന മട്ടിൽ നോക്കി..അതിന് അവൻ ഒന്ന് പല്ലിളിച്ചു.. നടുത്തളത്തിലെ തറയിൽ ഇരുന്നാണ് ഈ വാചകമടിയൊക്കെ. ആമി എല്ലാം കേട്ടു കൊണ്ട് അവന് മുഖം കൊടുക്കാതെ പടിയിൽ ഇരുന്നു.. ഉള്ളിൽ വല്ലാതെ സന്തോഷം അലയടിക്കുന്നുണ്ട്.എങ്കിലും പുറമേക്ക് പ്രകടിപ്പിക്കാതെ അവൾ ഇരുന്നു.. "ഏതായാലും ഒരു സന്തോഷവാർത്ത കേട്ടത് അല്ലെ.. പിന്നേ ഇന്നലെ യാദൃച്ഛികമായിട്ട് ആണേലും വിവാഹവും കഴിഞ്ഞു..ഒന്ന് അമ്പലത്തിൽ പോയി തൊഴുതേച്ചു വാ.. " ശാന്തയുടെ പറച്ചിൽ കേൾക്കെ തേജസ്‌ തലയാട്ടി സമ്മതിച്ചു.. ആമിയേ തല ചെരിച്ചൊന്ന് നോക്കി.. അവൾ പതിയെ എഴുന്നേറ്റു.. "മോൾ വാ.. " അതും പറഞ്ഞു കൊണ്ട് ശാന്ത ആമിയെയും കൊണ്ട് മുറിയിലേക്ക് ചെന്നു.. അവരുടെ പോക്ക് ഒന്ന് നോക്കി നിന്ന ദർശൻ വെണ്ണിലയേ നോക്കി.. പെണ്ണ് ആണേൽ പിടപ്പോടെ മുഖം തിരിച്ചു കൊണ്ട് താരയിലേക്ക് തിരിഞ്ഞു.. നിമിഷനേരം കൊണ്ട് ചുവന്നു തുടുക്കുന്ന കവിളുകളും മൂക്കിൻതുമ്പും.

എല്ലാം മറ്റുള്ളവരിൽ നിന്നും മറക്കാൻ അവൾ പാട് പെട്ടു.. "എന്നാലും തേജസ്‌.. നീ എന്താടാ പറയാത്തെ. സിവിൽ സർവീസ് എക്സാം എഴുതി റിസൾട്ട്‌ വരാൻ കാത്തു നിൽക്കുകയാണെന്ന്..? " "ഏട്ടത്തി ph. D എടുത്തു ഇന്റർവ്യൂ പാസ്സ് ആയത് എന്നോടും പറഞ്ഞില്ലല്ലോ.. " അവന്റെ ഉരുളയ്ക്ക് ഉപ്പേരി കണക്കെ ഉള്ള മറുപടി കേൾക്കെ വെണ്ണില ചിരിച്ചു.. "അത് ഇന്നലെ അല്ലെ..നിന്റേത് അത് പോലെ ആണോ... എന്നാലും നിന്റെ ഈ ചുരുണ്ട മുടിക്ക് ഉള്ളിൽ ഇത്രേം ബുദ്ധി ഉണ്ടെന്ന് അറിഞ്ഞില്ല.. " അവന്റെ ചുരുണ്ട മുടിയൊന്ന് വലിച്ചു കൊണ്ട് വെണ്ണില ചോദിച്ചതും തേജസ്‌ വല്യ ആൾ ആയി കോളർ പൊക്കി കാണിച്ചു.. "ഹ... എന്തു ചെയ്യാൻ അൽപ്പം കൂടി പോയി.. " "പോടാ.. " അതും പറഞ്ഞു വെണ്ണില എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നു.. പിറകെ തന്നെ താരയും.. എല്ലാവരും രംഗം വിട്ടൊഴിഞ്ഞതും അവിടെ തേജസും ദർശനും മാത്രം ബാക്കിയായി.. •••••••••• "അല്ല ദർശാ നിന്റെ കഴുത്ത് എന്താടാ ചുവന്നു കിടക്കുന്നെ..ചുണ്ട് ഒക്കെ പൊട്ടിയിട്ടു ഉണ്ടെല്ലോ.. " "ചു.. ചുവരിൽ ഇടിച്ചതാ.. "

പെട്ടന്ന് ആയിരുന്നു തേജസിന്റെ ചോദ്യം.. ഓർക്കാപ്പുറത് ആയത് കൊണ്ട് ദർശൻ ഒന്ന് പരുങ്ങി കളിച്ചു.. ശേഷം ഒരു കള്ളം എങ്ങനെ ഒക്കെയോ ഒപ്പിച്ചു.. "കഴുത്തും.. " "അത് വല്ല എട്ടുകാലിയും കടിച്ചത് ആകും.. " കഴുത്തിൽ വെണ്ണിലയുടെ ദന്തങ്ങൾ ആഴ്ന്ന പാടിൽ വിരലിനാൽ തഴുകി കൊണ്ട് ദർശൻ വീണ്ടും ഒളിച്ചു കളിച്ചു.. അത് കൃത്യമായി തേജസ്‌ കണ്ട് പിടിക്കേം ചെയ്തു.. "ആ എട്ടുകാലിയുടെ പേര് വെണ്ണില വിശ്വനാഥൻ അല്ലെ.. " കുസൃതിയോടെ ഉള്ള തേജസിന്റെ ചോദ്യം കേൾക്കെ ദർശൻ ഉമിനീർ തരിപ്പിൽ കയറി ചുമച്ചു.. "ഡാ.. പന്നി.. " പതർച്ച മറച്ചു വെച്ചു തന്നെ തെറി വിളിക്കുന്നവനെ നോക്കി തേജസ്‌ തലയാട്ടി ചിരിച്ചു.. "അയ്യോ ഇതെന്നാ നാണമോ.. ആണുങ്ങൾ നാണിക്കോ.. " "പോടാ.. " തേജസിന്റെ ചോദ്യം കേൾക്കെ ദർശൻ മുഖം തിരിച്ചു.. മനസ്സിൽ പ്രകാനും മറന്നില്ല.. "മ്മ്.. അപ്പൊ കാര്യം ആയിട്ട് എന്തോ നടന്നിട്ട് ഉണ്ട്..എനിക്ക് ചെറിയച്ഛൻ ആകാനുള്ള സ്കോപ് ഉണ്ടോ.. " തേജസിന്റെ കള്ളച്ചിരിയോടെ ഉള്ള ചോദ്യം കേൾക്കെ ദർശൻ മിഴിഞ്ഞ കണ്ണോടെ നോക്കി. "ഈ തെണ്ടിയേ ഞാൻ.. നിനക്ക് എന്താടാ നാറി വേണ്ടത്.. " "അയ്യോ..നടക്കട്ടെ.. ഹ.. എന്റെ മാവ് എന്നാണാവോ പൂക്കുന്നത്.. " നെടുവീർപ്പ് ഇട്ടു കൊണ്ട് രോദനം പറയുന്നവനെ ദർശൻ പുരികം ചുളിചു നോക്കി..

"നിന്റെ മാവ് പൂത്തില്ലേ.. " "ദേ അനാവശ്യം പറയരുത്.. " കൈ ചൂണ്ടി തേജസ്‌ അവന് നേരെ ചാടി കുരച്ചതും ഒരുമിച്ചു ആയിരുന്നു.. ദർശൻ പിന്നിലേക്ക് വേച്ചു അവനെ നോക്കി.. "ഇതിൽ എന്തോന്ന് അനാവശ്യം.. നിന്റെ ഫസ്റ്റ് നൈറ്റ്‌ ഇന്നലെ അല്ലായിരുന്നോ.. " "കപ്പ്‌ അടിച്ചത് നീയല്ലേ.. 😏" പുച്ഛത്തോടെ ചുണ്ട് കോട്ടി തേജസ്‌ പറഞ്ഞതും ദർശൻ പല്ലിളിച്ചു. "😁.. അത് പൊട്ടെ.. ഞാൻ നിന്നോട് എപ്പോഴും പറയണം എന്ന് കരുതുന്നതാ.. നിന്നേ കാണാൻ ഇല്ലേ.. രാമയ്യ വസ്ത്തവയ്യാ മൂവിയിലെ റാമിനെ പോലെ ഉണ്ട്.. ആ ചുരുണ്ട മുടിയും.മുളച്ചു നിൽക്കുന്ന താടിയും മീശയും.. കയ്യിൽ മൊത്തം പൊട്ടത്തരവും.. " വിഷയം മാറ്റാൻ എന്നോണം ദർശൻ അക്കാര്യം എടുത്തിട്ടതും തേജസ്‌ അത് മനസ്സിൽ ആയ കണക്കെ തലയാട്ടി.. "പക്ഷെ ലവൻ പ്രണയത്തിനു വേണ്ടി എന്തും ചെയ്യുന്നവൻ ആണ്.. " "നീയും അത് പോലെ ത്യാഗം ചെയ്തില്ലേ.. പക്ഷെ നീ അടിയൊന്നും കൊണ്ടിട്ടില്ല.. " തേജസിന്റെ പുറം ഉഴിഞ്ഞു കൊണ്ട് ദർശൻ പരിഭവത്തോടെ പറഞ്ഞു.. തേജസ്‌ അവനെ അടിമുടി ഇരുത്തി നോക്കി.. "പോടാ പട്ടി.. എന്നിട്ട് വേണം അടി കൊണ്ട് കിടക്കാൻ.. അതിന് പകരം നിന്റെ പെണ്ണുമ്പിള്ള പലിശ സഹിതം തരുന്നുണ്ടല്ലോ.. " "ഉവ്വാ.. 😂" മൂക്കും ചീറ്റി തേങ്ങുന്നവനെ കാണെ ദർശൻ കുലുങ്ങി ചിരിച്ചു..

"ഞാൻ വേറൊരു കാര്യം പറഞ്ഞോട്ടെ.. നിന്റെ ആമിയേ കാണാൻ ഒരു നോർത്ത് ഇന്ത്യൻ ആക്ടറെ പോലെ ഇല്ലേ.. " ആമിയുടെ പേര് പറഞ്ഞതും തേജസിന്റെ മിഴികൾ വിടരുന്നത് ദർശൻ ശ്രദ്ധിച്ചു.. അവനിൽ നേരിയ ചിരി വിടർന്നു.. "അത് അവളുടെ കണ്ണും മുടിയും കണ്ടിട്ടാ.. സ്വഭാവം തനി മലയാളി. " പതിഞ്ഞ സ്വരത്തിൽ തേജസ്‌ ചെറുചിരിയോടെ പറഞ്ഞതും ദർശൻ ശെരി വെച്ചു.. "എന്തൊരു പാവം ആണത്..എല്ലാത്തിനും തലയാട്ടിക്കോളും. എനിക്ക് ഒരുത്തി ഉണ്ട്.. ഒന്ന് പറഞ്ഞു രണ്ടാമതിന് ചാടി കളിക്കാൻ വന്നോളും.. " "നീ മിണ്ടരുത്.. മോന്റെ വർഷങ്ങളോളം നീണ്ട ദിവ്യപ്രണയം ആണെന്ന് ഓർത്തോ " "😁😌.. " പല്ലിളിച്ചു കൊണ്ട് ദർശൻ തിരിഞ്ഞതും മുന്നിലെ കാഴ്ച്ച കണ്ട് അവന്റെ മിഴികൾ ഒന്ന് വിടർന്നു..ചുണ്ടിൽ നേരിയ പുഞ്ചിരി വിടർന്നു.. നിലത്തു ചമ്രം പടിഞ്ഞിരുന്നു എന്തോ കൂട്ടിയും കിഴിക്കിയും ഇരിക്കുന്ന തേജസിനെ അവൻ തോൾ കൊണ്ട് തട്ടി വിളിച്ചു..കൂട്ടി കൊണ്ട് ഇരുന്ന എണ്ണം തെറ്റിയതും പല്ല് കടിച്ചു കൊണ്ട് മുഖം ഉയർത്തിയ തേജസ്‌ ദർശൻ നോക്കുന്നിടത്തേക്ക് നോക്കി.. അവന്റെ ഹൃദയം ഒരുനിമിഷം നിശ്ചലമായത് പോലെ..അവന്റെ കുഞ്ഞി നേത്രഗോളങ്ങൾ വികസിച്ചു... നേർത്ത ചൊടികൾ വിടർന്നു.. തന്നിലേക്ക് ഒരു ഇളംതെന്നൽ അടിച്ചു വീശുന്ന പോലെ..

ചെമ്പകം പൂത്ത ഗന്ധം ഉള്ള ഒരിളം തെന്നൽ... 🍂 °°°°°°°°°° തേജസിന്റെ മിഴികൾ ആമിയിൽ ആകെ ഓടി നടന്നു. സെറ്റ് മുണ്ട് ആണ് വേഷം.. സ്വർണനിറത്തിൽ ഉള്ള പട്ടിന്റെ ബ്ലൗസും അതെ കരയുള്ള നേര്യതും.. കൈകളിൽ അണിഞ്ഞ ഒരുപാട് കറുപ്പ് കുപ്പി വളകളും.. കഴുത്തിൽ തേജസ്‌ കെട്ടിയ താലിക്ക് അപ്പുറം നേരിയ ഒരു ചെയിനും.. കാലിൽ നിറയെ മുത്ത് നിറഞ്ഞ സ്വർണകൊലുസ്സും..വല്ലാത്തൊരു ഭംഗിയായിരുന്നു അവളെ ആ വേഷത്തിൽ കാണാൻ. എന്നാൽ തേജസിന്റെ മിഴികൾ അവളുടെ വയറിൽ ഉടക്കി നിന്നു.വയർ അൽപ്പം കൂടുതൽ നഗ്നമാണ്.. ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ തേജസ്‌ ആമിയിലേക്ക് നടന്നു.. അവൻ വരുന്നത് ആമി ഒരു തരം പകപ്പോടെ നോക്കി.. ശാന്ത ആണേൽ അവനെ കണ്ണും മിഴിച്ചു നോക്കി.. ആമിയുടെ തൊട്ട് അടുത്ത് എത്തിയ തേജസ്‌ കൈകൾ നീട്ടി വയറിൽ ചുറ്റിയ മുണ്ട് പിടിച്ചു ഉയർത്തി വയർ മറച്ചതും ഒരുമിച്ചു ആയിരുന്നു.. അവന്റെ തണുത്ത കൈകൾ വയറിൽ സ്പർശിച്ചതും ഒന്ന് പൊള്ളി പിടഞ്ഞ ആമി അവനെ പിടപ്പോടെ നോക്കി.. ആമിയേ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ച തേജസ്‌ ശാന്തയേയും നോക്കി പേടിപ്പിക്കാൻ മറന്നില്ല.. ശാന്ത ആണേൽ വായും പൊളിച്ചു അവനെ നോക്കി.. "ഉടുക്കാൻ അറിയില്ലേൽ ഉടുപ്പിച്ചും കൊടുക്കരുത്.. "

താക്കീതോടെ പറഞ്ഞു കൊണ്ട് തേജസ്‌ നടന്നു.. "ഞാൻ ഒരുങ്ങിയിട്ട് ഇപ്പൊ വരാം.. " അത്രയും പറഞ്ഞു ഗോവണി പടി ഓടികയറുന്നവനെ ശാന്തയും ദർശനും വായും പൊളിച്ചു നോക്കി നിന്നു.. ആമിയാണേൽ അവന്റെ കൈ വയറിൽ പതിഞ്ഞ ഷോക്കിൽ തറഞ്ഞു നിൽക്കുകയും ചെയ്തു.. പെണ്ണ് കെട്ടിയപ്പോൾ അൽപ്പം പക്വത ഒക്കെ വന്നോ.... 👀 ••••••••••• "ദേവേട്ടാ വേണ്ടാട്ടോ.. ഇനിയും എന്നേ കൊണ്ട് താങ്ങാൻ വയ്യ.. " തന്നിലേക്ക് ചേർന്നു നിൽക്കുന്നവന്റെ നെഞ്ചിൽ കൈത്തലം പതിച്ചു ഉന്തിയതും ദർശൻ ഒരടി അനങ്ങാതെ തന്നെ നിന്നു.. നില ചുണ്ട് പിളർത്തി.. "അത്രക്ക് ക്ഷീണിച്ചു പോയോ പെണ്ണെ.." "ഒന്ന് പോ മനുഷ്യ.. ഈ ഭാരം മൊത്തം താങ്ങിയത് ഞാനാ.. " അവന്റെ ദൃഢമായ നെഞ്ചിൽ വിരൽ കുത്തി ചുണ്ട് പിളർത്തി വെച്ചു പറയുന്നവളെ അവൻ അലിവോടെ നോക്കി.. "നൊന്തോ പെണ്ണെ.. ഞാൻ കാരണം.. " പറഞ്ഞു മുഴുവൻ ആക്കും മുന്നേ വെണ്ണിലയുടെ കൈകൾ അവന്റെ വാ മൂടി.. അരുതെന്ന് തല ചലിപ്പിച്ചു.. ദർശന്റെ വിരലുകൾ അവളുടെ കഴുത്തിലെ ചുവന്നു തിണർന്നു കിടക്കുന്ന പാടിൽ തഴുകി. അവൻക്ക് വല്ലാതെ അലിവ് തോന്നി.. ഒന്ന് കുനിഞ്ഞു കൊണ്ട് ദർശൻ ആ ചുവന്ന പാടിൽ ചുണ്ട് ചേർത്തു.. "സ്സ്.. " നേരിയ തോതിൽ നീറിയതും നില ഒന്ന് എരിവ് വലിച്ചു.. "സോറി.. "

അവന്റെ ചൊടികൾ പതിയെ മന്ത്രിച്ചു..നിലയുടെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി.. അവനെന്ന പുരുഷനിലേക്ക് താനെന്ന സ്ത്രീ അലിഞ്ഞു ചേർന്നതിൽ... °°°°°°°°°°°° "മെല്ലെ നടക്ക്.. " പിന്നിൽ നിന്നും ഉയർന്ന പതിഞ്ഞ സ്വരം.. തേജസ്‌ പതിയെ നിന്നു..തന്നിലേക്ക് ഓടിയെത്തിയവൾ കിതപ്പടക്കി കൊണ്ട് അവനെ മിഴികൾ ഉയർത്തി നോക്കി.. "വാ.. " അവളുടെ കൈ തന്റെ കൈകൾക്ക് ഉള്ളിൽ ഭദ്രമായി മുറുകെ പിടിച്ചു..സെറ്റ് മുണ്ട് ഉടുത്തു ശീലം ഇല്ലാത്തത് കൊണ്ട് തന്നെ പാട് പെട്ടാണ് ആമി നടക്കുന്നത്.. തേജസ്‌ ആണേൽ അവൾക്ക് ഒപ്പത്തിന് ഒപ്പം പതിയെ നടന്നു.. നടക്കുന്നതിന് അനുസരിച്ചു അവളുടെ കാലിന്റെ കൊലുസ് കിലുങ്ങി കൊണ്ട് ഇരുന്നു.. ആ കിലുക്കം ശ്രവിച്ചു കൊണ്ട് തേജസ്‌ മന്ദം മന്ദം നടന്നു.. എതിരെ വരുന്ന പലരും തേജസിനെ അത്ഭുതത്തോടെ നോക്കി. ഇതു വരെ കാണാത്ത ഒരു മുഖം.. അതും തേജസിന്റെ കൈകൾ പിടിച്ചു.. താലിയണിഞ്ഞു സിന്തൂരം തൊട്ട ഒരു പെൺകുട്ടി..അതും തേജസിന്റെ കൂടേ.. എല്ലാവരും നോക്കുന്നുണ്ട് എന്ന് അറിഞ്ഞതും തേജസ്‌ നെഞ്ചും വിരിച്ചു നടന്നു..

"ജോലിയും കൂലിയും ഇല്ലെന്ന് പറഞ്ഞു പരിഹാസകഥാപാത്രം ആകുമ്പോൾ ഒന്ന് വാ തുറന്നു പറഞ്ഞൂടായിരുന്നോ..? സിവിൽ സർവീസ് എഴുതി റിസൾട്ട്‌ വരാൻ കാത്തു നിൽക്കുകയാണെന്ന്. എന്തിനാ മറ്റുള്ളവർക്ക് മുന്നിൽ കോമാളിയാകുന്നെ.. " നടത്തത്തിനിടയിൽ ആമി തല ഉയർത്തി ആമി ചോദിച്ചതും തേജസ്‌ ഒന്ന് തറഞ്ഞു നിന്നു.. "ഞാൻ കാരണം ആർക്കെങ്കിലും സന്തോഷം നൽകുന്നുണ്ട് എങ്കിൽ അതിന് വേണ്ടി ഏത് കോമാളിയാകാനും ഞാൻ തയ്യാറാണ് ആമി..ഞാൻ കാരണം മറ്റുള്ളവർ മനസ്സറിഞ്ഞു ചിരിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം എവിടെ പോയാലും കിട്ടില്ല.. അത് അനുഭവിച്ചു തന്നെ അറിയണം.. " നിറഞ്ഞ ചിരിയോടെ അതും പറഞ്ഞു മുന്നോട്ട് പോകുന്നവനെ ആമി ആരാധനയോടെ നോക്കി നിന്നു..ഉള്ളിൽ വല്ലാത്തൊരു ഇഷ്ട്ടം കുമിഞ്ഞു കൂടി..അവളിൽ പ്രണയത്തിന്റെ നാമ്പ് പൊട്ടിയത് അറിഞ്ഞു ചുണ്ടിൽ വിരിഞ്ഞ മനോഹരം ആയ ചിരിയോടെ അവൻക്ക് പുറകെ വെച്ചു പിടിച്ചു......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story