വെണ്ണിലാവേ..💔: ഭാഗം 44

vennilave niha

രചന: NIHAA

തൊഴുത്തിറങ്ങിയ ആമിയും തേജസും നട ഇറങ്ങി ആൽച്ചുവട്ടിലേക്ക് നടന്നു.. ആമിയുടെ തോളിൽ കിടന്ന തേജസിന്റെ ഷർട്ട്‌ അവൻ എടുത്തിടാനും മറന്നില്ല.. ആൽത്തറയിലേക്ക് ചാടി കയറി ഇരുന്ന തേജസ്‌ ഇടുപ്പിൽ കൈ കുത്തി ചുണ്ടും കൂർപ്പിച്ചു നോക്കുന്നവളെ നോക്കി.. "എന്താടി.. " അവളുടെ കൂർപ്പിച്ചു വെച്ച ഇളംചുവപ്പ് ചുണ്ടിലേക്ക് ഉറ്റുനോക്കിയ തേജസ്‌ പുരികം പൊക്കി സംശയത്തോടെ ചോദിച്ചു . "എന്നെയും.. " പൂർത്തിയാക്കാതെ അവൾ ഇരുകൈകളും പിടിച്ചു ഉയർത്തി.. "നീ മുന്നേയും ഇവടെ വന്നിരുന്നെല്ലോ.. അന്ന് തനിയെ അല്ലെ കയറി ഇരുന്നേ.." തന്റെ ചുരുണ്ട മുടി കോതി ഒതുക്കുന്ന തിരക്കിനിടയിൽ ചുണ്ട് കോട്ടി കൊണ്ട് തേജസ്‌ ചോദിച്ചതും ആമിയുടെ ഇരുകവിളുകളും പരിഭവത്തോടെ വീർത്തു.. "അന്നത്തെ പോലെ അല്ലാലോ.. ഈ നേര്യത് കാരണം നേരാവണ്ണം നടക്കാൻ പോലും വയ്യ.. " വീർപ്പിച്ചു വെച്ച കവിളും ആയി തല താഴ്ത്തി പതിയെ പറയുന്നവളെ അവൻ ചിരി ചുണ്ടിനടിയിൽ ഒളിപ്പിച്ചു നോക്കി.. കാരണം ചുണ്ടും കൂർപ്പിച്ചു കവിളും വീർപ്പിച്ചു തല താഴ്ത്തി പറയുമ്പോൾ അവളുടെ ഉള്ളിലെ കുഞ്ഞ് കാന്താരി മുളകിനെ അവനും നോക്കി കാണുകയായിരുന്നു.. എല്ലാവരും പറയും പോലെ പാവം പിടിച്ച പെണ്ണ് ആണെങ്കിലും ഏതൊരു പെൺകുട്ടിയും തനിക്ക് പ്രിയപ്പെട്ടവർക്ക് മുന്നിൽ മാത്രമേ കുറുമ്പും വാശിയും പിണക്കവും പ്രകടിപ്പിക്കൂ.... 💔

"ഈ പെണ്ണ്.. " സ്വയം നെറ്റിയിൽ അടിച്ചു കൊണ്ട് അവൻ ഇരിപ്പിടത്തിൽ നിന്നും നിലത്തേക്ക് ചാടി.. ശേഷം തന്നെ ഉറ്റുനോക്കുന്നവളുടെ ഇടുപ്പിൽ പിടിച്ചു കയറ്റി ഇരുത്തിയതും ഒരുമിച്ചു ആയിരുന്നു.. കക്ഷത്തു പിടിച്ചു ഉയർത്തും എന്ന് നിനച്ച ആമി അവന്റെ കൈകൾ തന്റെ ഇടുപ്പിൽ ആണ് പതിഞ്ഞത് എന്ന് ഓർക്കേ സ്വബോധം വീണ്ടെടുത്തു നോക്കി.. അവളെ കയറ്റി ഇരുത്തിയ പാടെ ഒരു ഭാവബേധവും ഇല്ലാത്തെ കയറി ഇരിക്കുന്ന തേജസിനെ ഇത് എന്തിന്റെ കുഞ്ഞ് എന്ന മട്ടിൽ ഉറ്റു നോക്കി.. ഇവളൊ.. ഇവൾ ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്.. അല്ലെ ആമി.. !!! ആമിയുടെ കാതിൽ ആ വാക്കുകൾ അലയടിച്ചു..അച്ചുവിനെ പറ്റിക്കാൻ പറഞ്ഞത് ആണെങ്കിലും ഇന്ന് അത് സത്യം ആയിരിക്കുന്നു.. ആ വാക്കുകൾ പറഞ്ഞു തന്നെ ചേർത്തു പിടിച്ചത് ഓർക്കേ അവളിൽ നേരിയ മനോഹരം ആയൊരു പുഞ്ചിരി വിടർന്നു.. കവിളിലേക്ക് ഇരച്ചു കയറിയ രക്തം പതിയെ മൂക്കിൻതുമ്പിലേക്കും പടർന്നു.കൈകൾ തന്റെ കൈകളിൽ പിടി മുറുകുന്നതിന് അനുസരിച്ചു തേജസ്‌ പതിയെ തല ചെരിച്ചു നോക്കി.. ചെറുചിരിയോടെ ഇരിക്കുന്നവളെ അവൻ കണ്ണും വിടർത്തി വെച്ചു നോക്കി..കാതിൽ തൂങ്ങുന്ന കുഞ്ഞ് ജിമിക്കിയിൽ അവന്റെ മിഴികൾ പതിഞ്ഞു..

ആ കുഞ്ഞി കണ്ണുകളിൽ നേരിയ കുസൃതി നിറഞ്ഞു..പതിയെ അവളുടെ കാതിലേക്ക് ഊതിയതും ആ കമ്മൽ ആടുന്നത് കാണെ വീണ്ടും അവൻ ഊതി നോക്കി.. അതുനനുസരിച്ചു അവ തൂങ്ങിയാടാനും... അവന്റെ ചെയ്തികളെ ആമി പുഞ്ചിരിയോടെ നേരിട്ടു... അത്രമേൽ ഇഷ്ട്ടത്തോടെ.... °°°°°°°°°°°° ദിവസങ്ങൾ ശരവേഗത്തിൽ കൊഴിഞ്ഞു കൊണ്ട് ഇരുന്നു..ദർശനും കുടുംബവും തിരിച്ചു നാട്ടിലേക്ക് മടങ്ങി.. വെണ്ണില ph.d പഠനം തുടർന്നു കൊണ്ട് ഇരുന്നു.. ദർശൻ തന്റെ സ്കൂളിൽ പോയി തുടങ്ങി... അതിനിടയിൽ ആമിയേ തേജസ്‌ ഹോസ്റ്റലിലെക്ക് തന്നെ തിരിച്ചു കൊണ്ട് പോയി..ആമി പോകാൻ വിസമ്മതം കാണിച്ചു എങ്കിലും തേജസ്‌ നിർബന്ധിച്ചു പറഞ്ഞയച്ചു.. അതിന് കുറച്ചു ദിവസം പിണങ്ങി നടന്നു എങ്കിലും തേജസ്‌ അവളെ പറഞ്ഞു മനസ്സിൽ ആക്കി തിരികെ അയച്ചു.. അവളുടെ കാർ തേജസ്‌ തിരികെ വീട്ടിലേക്ക് കൊണ്ട് വന്നു... അവളുടെ ഓർമ്മക്കായി അവൻ ഇപ്പോഴും അവളുടെ കറുത്ത മുത്ത് കോർത്ത ചരട് പോക്കറ്റിൽ ഇട്ട് നടക്കുന്നു... ആമിക്ക് പോലും അറിയില്ലെന്ന് വാസ്തവം.. അത് എവിടെയോ കളഞ്ഞു പോയി എന്നാണ് പുള്ളക്കാരിയുടെ വിശ്വാസം... താര ഇപ്പോൾ എൻട്രൻസ് പരീക്ഷയുടെ തിരക്കിൽ ആയത് കൊണ്ട് തന്നെ അവളെ അധികം പുറത്തു കാണാറില്ല..കാണാൻ ശാന്ത സമ്മതിക്കില്ല എന്ന് വേണം പറയാൻ..തന്റെ മുറിയിൽ സദാസമയം പഠിക്കുകയാണ് അവൾ.. മെഡിക്കൽ ഫീൽഡിലേക്ക് ആണ് അവൾക്ക് താല്പര്യം..

മക്കളുടെ ഇഷ്ട്ടങ്ങൾക്ക് വിലങ്ങ് തടിയാകരുത് എന്ന് ദൃഡനിശ്ചയം അവിടെ ഓരോരുത്തർക്കും ഉള്ളത് കൊണ്ട് തന്നെ ആരും തടസ്സം നിൽക്കാറില്ല.. ••••••••••• കയ്യിൽ മുറുകെ പിടിച്ച ഫോണിലേക്ക് അവളുടെ മിഴികൾ ഇടയ്ക്കിടെ പാഞ്ഞു കൊണ്ട് ഇരുന്നു..അവളുടെ നോട്ടവും ചുണ്ടും കൂർപ്പിച്ചുള്ള ഇരുത്തവും കാണെ അടുത്തിരിക്കുന്ന മിഥില ചിരി കടിച്ചു പിടിച്ചിരുന്നു.. "നിന്റെ കെട്ടിയോന് വേറെ വല്ല പെണ്ണുങ്ങളെയും കിട്ടി കാണും.. " തന്റെ ചെവിയിൽ സ്വകാര്യം പോലെ പറയുന്ന മിഥിയേ അവൾ കൂർപ്പിച്ചു നോക്കി.. "പോടീ പട്ടി.. " "ആത്മിക... get out in my class " ശബ്ദം അൽപ്പം കൂടിപോയെന്ന് തോന്നുന്നു.. പിന്നീട് കെട്ടത് സാറിന്റെ അലർച്ച ആയിരുന്നു.ആമിയാണേൽ ഞെട്ടി കൊണ്ട് എഴുന്നേറ്റു..മിഥില അവൾക്കുള്ള യാത്ര നൽകിയതും പല്ല് കടിച്ചു കൊണ്ട് ആമി പുറത്തേക്ക് നടന്നു... സർ അവൾ പോകുവോളും നോക്കി നിന്നു..അയാളുടെ നോട്ടം കാണെ മുഖം തിരിച്ചു കൊണ്ട് ആമി പുറത്തേക്ക് നടന്നു.. നെറ്റിയിൽ സിന്തൂരം പോലും തേജസ്‌ തൊടാൻ സമ്മതിച്ചില്ല..ഒന്ന് മാത്രമേ പറഞ്ഞോളു.. *ഞാൻ കാരണം നിന്റെ സന്തോഷങ്ങൾ തല്ലികെടുത്തരുത്..നിനക്ക് സന്തോഷം ഉള്ള ഒന്ന് ചെയ്യുമ്പോൾ നിന്നേ ഈ താലിയും സിന്തൂരവും തടയും.. അത് വേണ്ടാ.. എനിക്ക് മുന്നിൽ മാത്രം നീ ഇത് അണിഞ്ഞാൽ മതി.. *

എന്നും പറഞ്ഞു നെറുകയിൽ ഉള്ള സിന്തൂരം മായ്ച്ചു കളഞ്ഞതും അവൻ തന്നെ ആയിരുന്നു.താലിയിൽ കൈ വെച്ചപ്പോൾ കരഞ്ഞു കാൽ പിടിച്ചാണ് അതിൽ അവൻ തൊടാത്തത്.. എങ്കിലും ആരും കാണേണ്ട എന്നും പറഞ്ഞു വസ്ത്രത്തിനടിയിൽ ആക്കി തന്നപ്പോൾ തന്റെ സുരക്ഷ മാത്രേമേ അവൻ ഓർത്തൊള്ളൂ.. താൻ പഠിച്ചു ഒരു നിലയിൽ എത്തിയിട്ട് മതി ഒരുമിച്ചുള്ള ജീവിതം എന്നാണ് അവന്റെ പക്ഷം...അതിനെ എല്ലാവരും പിന്തുണച്ചതും തനിക്ക് എതിർ പറയാൻ പറ്റിയില്ല.. നേരിയ തോതിൽ പരിഭവം കാണിച്ചു എങ്കിലും എല്ലാം തന്റെ നല്ലതിന് ആണെല്ലോ എന്ന ആശ്വാസത്തിൽ ആയിരുന്നു ഹോസ്റ്റലിലേക്ക് മടങ്ങിയത്.. അവിടെ എത്തിയതും തനിക്ക് എന്തു സംഭവിച്ചു എന്ന് അറിയാതെ പച്ചവെള്ളം കുടിക്കാതെ ഇരിക്കുന്നവളെ ആയിരുന്നു കണ്ടത്.. തന്നെ കണ്ടതിനു ശേഷം ആയിരുന്നു അവളുടെ നെഞ്ചിൽ എരിയുന്ന കനൽ ഒന്ന് തണുത്തത്.. മറച്ചു വെക്കേണ്ടതില്ല എന്ന് തോന്നിയത് കൊണ്ട് ആകാം എല്ലാം പറഞ്ഞവസാനിപ്പിച്ചു.. അവളിൽ ഒരു തരം ഭയവും ആശ്വാസവും ആയിരുന്നു... പിന്നീട് അങ്ങോട്ട് തന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു മിഥി ..ഇനിയെന്തെങ്കിലും സംഭവിച്ചാൽ ഉത്തരം പറയേണ്ടത് താൻ ആകും എന്ന ഭയം ആണ് പെണ്ണിന്...

ആമിയുടെ ചുണ്ടിൽ അവൾ പോലും അറിയാതെ നേരിയ പുഞ്ചിരി വിടർന്നു.. കയ്യിൽ ഉള്ള ഫോണിൽ നിന്ന് അവൾ തനിക്ക് പ്രിയപ്പെട്ടവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.. എന്നാൽ ഒറ്ററിങ്ങിൽ കട്ടായി പോകുന്നത് അറിഞ്ഞതും നേരിയ ഈർഷ്യയോടെ അവൾ അടുത്തുള്ള ഗുൽമോഹറിന്റെ ചുവട്ടിൽ സ്ഥാനം പിടിച്ചു.. മഴ പെയ്തു തോർന്നതിനാൽ നിലം മുഴുവൻ ഈർപ്പം ആണ്..നിലത്തെ ചുവന്ന മണ്ണിൽ ഒരു പരവതാനി പോൽ കിടക്കുന്ന ചുവന്ന വാകപ്പൂക്കളെ നോക്കി കൊണ്ട് അവൾ ഇരുന്നു...ശേഷം കുനിഞ്ഞു കൊണ്ട് ഒരു ചുവന്ന പൊതിയൊരു പൂ കയ്യിൽ എടുത്തു.. അതിൽ പറ്റിയ മണ്ണ് വിരലിനാൽ തട്ടി കളഞ്ഞു കൊണ്ട് അവൾ അവയെ നോക്കി... പ്രണയത്തിന്റെയും ത്യാഗത്തിന്റെയും നിറം.. ചുവപ്പ്..പല ധീരന്മാരുടെയും ചരിത്രം വിളിച്ചോതപ്പെടുന്ന ഒരു പുഷ്പം ആണ് ഈ വാക.. അവൾ ഓർത്തു.. "ഹെലോ.. " അടുത്തു വന്ന അപരിചിതമായ ശബ്ദം..ആമി പതിയെ മുഖം ഉയർത്തി നോക്കി.. "അമൽ.. " അവളുടെ ചൊടികൾ പതിയെ മന്ത്രിച്ചു.. "അപ്പൊ അറിയാലേ.. അന്ന് തനിക്ക് എന്തേലും സംഭവിച്ചായിരുന്നോ.. " അവളുടെ കണ്ണുകളിൽ നോക്കിയായിരുന്നു അവൻ ചോദിച്ചത്.. "മ്മ്ഹ്ഹ്.. ഇല്ല.. " അമലിന്റെ നോട്ടം കാണെ ആമി പതിയെ നീങ്ങി ഇരുന്നു..അവന്റെ നോട്ടം ഇപ്പോഴും തന്റെ നീലമിഴികളിൽ ആണെന്ന് അറിയവേ അവൾ നോട്ടം താഴേക്ക് ആക്കി ഇരുന്നു.. "ഇത് ഒറിജിനൽ ആണോ.. അതോ ലെൻസ്‌ വെച്ചതോ.."

അവളിലേക്ക് ഒന്നുടെ നീങ്ങി ഇരുന്നു കൊണ്ട് ആ കണ്ണുകളിലേക്ക് ഉറ്റു നോക്കി ചോദിച്ചു.. ആമിയാണേൽ അവന്റെ നോട്ടം വല്ലാതെ അരോചകരം ആയി തോന്നിയതും അവനിൽ നിന്ന് തന്റെ കണ്ണുകളെ മറക്കാൻ പാട് പെട്ടു.. "അത് ഒറിജിനലാ ബ്രോ.. " പിന്നിൽ നിന്ന് കേട്ട അപശബ്ദം..ആമി വെട്ടിത്തിരിഞ്ഞു നോക്കി.. "ഏട്ടത്തി.. " മാറിൽ ഇരുകൈകളും പിണച്ചു കെട്ടി നിൽക്കുന്ന നിലയേ കാണെ ആമിയുടെ മിഴികൾ വെട്ടി തിളങ്ങി.. അവളുടെ വിളി കേൾക്കെ വെണ്ണില കണ്ണൊന്നു ചിമ്മി കാണിച്ചു. അമൽ പതിയെ എഴുന്നേറ്റു.. അവൻ വെണ്ണിലയേ സംശയത്തോടെ നോക്കി.. സാരിയൊക്കെ ഉടുത്തു ഒരു സുന്ദരി പെണ്ണ്..കാണാൻ തന്നെ വല്ലാത്തൊരു ആനച്ചന്തം..അമൽ ആമിയെയും നിലയെയും മാറി മാറി നോക്കി.. "ഏട്ടത്തി എന്താ ഇവിടെ..? " വെണ്ണിലയുടെ കൈകളിൽ പിടുത്തം ഇട്ട ആമി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചതും.. "അതൊക്കെ ഞാൻ പിന്നേ പറയാം.ഇയാൾക്ക് ഇപ്പൊ എന്താ അറിയണ്ടേ.. ഇവളുടെ കണ്ണ് ഒറിജിനൽ ആണോന്ന്.. അല്ലെ.. " ആമിയുടെ കൈകൾ അടർത്തി മാറ്റി കൊണ്ട് വെണ്ണില ചെറുചിരിയോടെ അമലിന്റെ അടുത്തു വന്നിരുന്നു.. "വേ.. വേണോന്ന് ഇല്ല.. " അവളുടെ വരവും പുരികം പൊക്കിയുള്ള ചോദ്യവും കേൾക്കെ പരുങ്ങി കൊണ്ട് അമൽ പറഞ്ഞൊപ്പിച്ചു.. "അതെന്താ..? " "അ.. അത് പിന്നേ.." നിന്ന് പരുങ്ങുന്നവനെ വെണ്ണില ഉറ്റുനോക്കി.. "See mister... " "അമൽ.. " അവളുടെ സംശയം അവൻ തന്റെ പേര് പറഞ്ഞു തീർത്തു..

"ഹാ അമൽ.. വല്ലാണ്ട് പിറകെ നടക്കേണ്ട.. ഇത് വേറൊരുത്തന്റെ പ്രോപ്പർട്ടിയാ..അതുകൊണ്ടെ ഈ പോസ്റ്റിൽ നിന്ന് കമ്പി വലിക്കാൻ നോക്കണ്ട.. " അവനെ ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് ശബ്ദം കനപ്പിച്ചു പറഞ്ഞതും കള്ളം പിടിക്കപ്പെട്ട പോലെ അമൽ തല കുനിച്ചു.. "ഞാൻ.. ഞാൻ അങ്ങനെ ഒന്നും.. " "ഉവ്വാ.. അപ്പൊ പൊട്ടെ.. " എന്നും പറഞ്ഞു ആമിയുടെ കൈകളിൽ പിടുത്തം ഇട്ടു കൊണ്ട് വെണ്ണില വന്ന വഴി നടന്നു.. "ദർശേട്ടനും ഉണ്ടായിരുന്നോ..? " ദൂരെ ആയി നിർത്തിയിട്ട റെഡ് പോളോ ജിടിയിൽ ചാരി നിൽക്കുന്ന ദർശനെ കാണെ ആമി ചിരിയോടെ ചോദിച്ചു.. "മ്മ്.. സുഖം അല്ലെ നിനക്ക്.. പോകെ പോകെ നീ ഞങ്ങളെ ഒക്കെ മറക്കുന്നുണ്ടോ.." അവളുടെ തലയിൽ പതിയെ കൊട്ടി കൊണ്ട് ചോദിച്ചതും ആമിയൊന്നു ചിരിച്ചു.. ആ കാഴ്ച്ച വെണ്ണില ചിരിയോടെ നോക്കി നിന്നു.. "ഹേയ്.. ഞാൻ.. എനിക്ക് സമയം കിട്ടാറില്ല.. " തലയും താഴ്ത്തി കുറ്റം ചെയ്തവളെ പോലെ നിന്നു. "അതിന് നീ എന്തിനാ തല താഴ്ത്തുന്നെ.. " "തേജസ്.. തേജസ്‌ എന്താ ഫോൺ എടുക്കാത്തെ.. വിളിക്കുമ്പോൾ എല്ലാം കട്ട് ചെയ്യുവാ.. " പെട്ടന്ന് തല ഉയർത്തി പരിഭവത്തോടെ കണ്ണിൽ വെള്ളം നിറച്ചു പറയുന്നവളെ കാണെ ദർശനും നിലക്കും ഒരുപോലെ അലിവ് തോന്നി.. ദർശൻ കൈ നീട്ടി അവളുടെ ചെമ്പൻ മുടിയിൽ വാത്സല്യത്തോടെ തലോടി..

"അവൻ ട്രൈനിങ്ങിലാ..നാട്ടിൽ ഇല്ല.. നിന്നോട് പറഞ്ഞില്ലേ.. " "മ്മ്ഹ്.. " ഇല്ലെന്ന് നിഷേധാർത്ഥത്തിൽ തലയാട്ടുന്നത് കാണെ ദർശൻ ഒന്ന് നെടുവീർപ്പ് ഇട്ടു.. സമയം കടന്നു പോയി കൊണ്ടേ ഇരുന്നു.. ദർശനും വെണ്ണിലയും ആമിയും പലതും സംസാരിച്ചു.. എല്ലാത്തിനും തലയാട്ടുന്നവളെ കാണെ ആമി മാനസികമായ ഓക്കേ അല്ല എന്ന് മനസ്സിൽ ആക്കി ദർശനും വെണ്ണിലയും പോകാൻ ആയി ഒരുങ്ങി.. കാറിൽ കയറി പോകുന്ന ദർശനെയും വെണ്ണിലയെയും അവൾ നിർവികാരമായി നോക്കി നിന്നു... മിഴികളിൽ ഒരുവന്റെ മുഖം തെളിഞ്ഞു വന്നു.. എന്തിനോ വേണ്ടി അവളുടെ ചുണ്ടുകൾ ഒന്ന് വിതുമ്പി..മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു... °°°°°°°°°°° Icu വിന്റെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയ വെള്ളവസ്ത്രധാരിയെ കാണെ വരാന്തയിൽ ഇട്ട ബെഞ്ചിൽ ഇരുന്ന ഗൗരി ചാടി എഴുന്നേറ്റു..കരഞ്ഞു വീർത്ത കൺപോളകളും കറുപ്പ് ബാധിച്ച കൺതടവും..അലസമായ ചുറ്റിയ സാരിയും.. മൊത്തത്തിൽ നിസ്സഹായത വിളിച്ചോതുന്ന ഒരു രൂപം.. "ഡോക്ടർ.. എന്റെ മോന്.. " ഇടറുന്ന സ്വരത്തോടെ അവർ ചോദിച്ചു.. .. "ഞാൻ പറഞ്ഞതല്ലെ ശ്രദ്ധിക്കണം എന്ന്..ആദവ് ഡയാലിസിസ് ചെയ്തിട്ട് രണ്ട് മാസത്തിൽ അധികം ആയി..is he mad?.. പറഞ്ഞതല്ലേ അവനോടും നിങ്ങളോടും.. "

ശബ്ദം കടുപ്പിച്ചു ഡോക്ടർ വേണു ചോദിച്ചതും സാരി തുമ്പ് വായിൽ തിരുകി കൊണ്ട് കരച്ചിൽ അടക്കി.. "എനിക്ക് അറിഞ്ഞൂടാ ഡോക്ടർ.. ഡയാലിസിസ് എന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങാറുണ്ട്.. കൂടേ ഞാൻ വരാം എന്ന് പറഞ്ഞാലും അനുസരിക്കില്ല ഡോക്ടർ.. പക്ഷെ ഇവിടെ എത്തുന്നില്ല എന്നുള്ളത് എനിക്ക് അറിയില്ല.. " നിസ്സഹായതയോടെ തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കൊണ്ട് കരഞ്ഞു പറയുന്നവരെ കാണെ ഡോക്ടർ വേണുവിനു അലിവ് തോന്നി.. "ഹേയ്..കരയേണ്ട.. അത്രക്കും ക്രിട്ടിക്കൽ സ്റ്റേജിൽ ആണ് ഇപ്പോൾ.. മരുന്നുകളോട് പോലും പ്രതികരിക്കാത്ത അവസ്ഥ.. ഇനി ഓപ്പറേഷൻ അല്ലാതെ മറ്റൊരു വഴി ഇല്ല.. പക്ഷെ സ്പോൺസർ.. " അയാളുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു.. ഗൗരി തളർച്ചയോടെ തല താഴ്ത്തി.. എന്തു പറയണം എന്ന് അറിയാതെ കുഴങ്ങി.. "സ്പോൺസർ ഉണ്ട്.. " പിന്നിൽ നിന്ന് കേട്ട ശബ്ദം.. ഇരുവരും തിരിഞ്ഞു നോക്കി.. ഗൗരിയുടെ കണ്ണുകൾ ഞെട്ടലോടെ പുറത്തേക്ക് തുറിച്ചു.. "മോളെ..." അവരുടെ അധരം മുന്നിൽ നിൽക്കുന്നവളെ കാണെ മന്ത്രിച്ചു.. "അമ്മ ഒന്നും ഇങ്ങോട്ട് പറയരുത് അമ്മ.. ഞാൻ.. ഞാൻ നൽകിക്കോളാം.. എതിര് നിൽക്കരുത്.. പ്ലീസ്.. " തനിക്ക് മുന്നിൽ കേണുന്നവളെ ഗൗരി നിസ്സഹായതയോടെ നോക്കി.. "കുട്ടി താൻ ഈ പറയുന്ന പോലെ അല്ല..

താൻ ചെറുപ്പം ആണ്..വളരെ ചെറുത്.ഇനിയും നിനക്ക് ജീവിക്കാൻ ഉള്ളതാണ്.... " ഗൗരിയെയും മുന്നിൽ നിൽകുന്ന പെൺകുട്ടിയെയും കുറച്ചു നേരം നോക്കി നിന്ന ഡോക്ടർ അവളെ പറഞ്ഞു മനസ്സിൽ ആക്കാൻ ശ്രമിച്ചു.. "എനിക്ക് ജീവിക്കണം ഡോക്ടർ.. പക്ഷെ എന്റെ വൃക്കയിൽ നിന്നും ഒന്ന് ആദവിനു നൽകിയാലും എനിക്ക് ജീവിക്കാം.. so.. please accept my request.. " താഴ്മയായി ചോദിക്കുന്നവളെ കാണെ ഡോക്ടർ നിസ്സഹായതയോടെ അവളെ ഉറ്റു നോക്കി.. "ശെരി..ആദ്യം തന്നെ ടെസ്റ്റ്‌ ചെയ്യണം.. " വേണോ വേണ്ടയോ എന്ന മട്ടിൽ ഡോക്ടർ പറഞ്ഞു.. അയാളിൽ സങ്കോചം ആയിരുന്നു.. ഇത്രയും ചെറിയ കുട്ടി തന്റെ വൃക്ക ദാനം ചെയ്യുന്നതിൽ അത്ഭുതം കൂടേ ആയിരുന്നു അയാളിൽ.. "ഞാൻ തയ്യാറാണ്.. " "എന്നാ വരൂ.. " അവൾക്കുള്ള വഴി ഒരുക്കി കൊണ്ട് ഡോക്ടർ മുന്നോട്ട് നടന്നു..പിറകെ പോകാൻ നിന്ന അവൾ ഗൗരിയുടെ കൈകളിൽ മുറുകെ പിടിച്ചു കൺ ചിമ്മി "പൊട്ടെ അമ്മാ.. അമ്മ പ്രാർത്ഥിക്ക്.. അമ്മന്റെ മോന്ക്ക് ഒന്നും സംഭവിക്കാതെ ഇരിക്കാൻ..കൂടേ ഈയുള്ളവൾക്കും.. " "മോളെ.. നിന്റെ വീട്ടുകാർ.. !!" തന്റെ വാക്കുകൾ പൂർത്തിയാക്കാൻ പോലും സമ്മതിക്കാതെ തിരിഞ്ഞു നോക്കാതെ പോകുന്നവളെ കാണെ ഗൗരി ചെകുത്താനും കടലിനും ഇടക്ക് പ്പെട്ട അവസ്ഥയിൽ അവിടെ ഉള്ള ബെഞ്ചിൽ ഇരുന്നു.. തളർച്ചയോടെ.. എന്തു സംഭവിക്കും എന്ന് അറിയാതെ.. °°°°°°°°°°°°°

അരയിലൂടെ അരിച്ചിറങ്ങുന്ന വിരൽസപർശം അറിയവേ കാൽ വിരലിൽ നിന്നൊരു മിന്നൽ പിണർപ്പ് തലച്ചോറിലേക്ക് പായുന്നത് അവൾ അറിഞ്ഞു.. "ദേവേട്ടാ.. " "എന്തോ.. " കുസൃതിയോടെ ഉള്ള അവന്റെ വിളി കേൾക്കെ വെണ്ണിലയുടെ മിഴികൾ പിടപ്പോടെ മുന്നോട്ട് പാഞ്ഞു..കാരണം വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ ആണ് ദർശന്റെ ഈ കന്നം തിരിവ്.. "ദേ ഏട്ടാ.. കുസൃതി കാണിച്ചാൽ വണ്ടി എവിടേലും പോയിട്ട് ഇടിക്കും.. അടങ്ങി നിന്നോ.. " അവന്റെ വിരലിൽ പതിയെ അടിച്ചു കൊണ്ട് വെണ്ണില പറഞ്ഞു.. "അതിന് ഓടിക്കുന്നത് ഞാൻ അല്ലേടി.. " എങ്കിലും അവന്റെ ചെയ്തികൾ അവൻ നിർത്തിയില്ല.. അവന്റെ കൈവിരലുകൾ അവളുടെ ഇടുപ്പിൽ നിന്ന് സ്ഥാനം തെറ്റി സഞ്ചരിച്ചു.. പൊള്ളി പിടഞ്ഞു പോകുന്ന വെണ്ണില ആണേൽ അവനെ വെപ്രാളത്തോടെ നോക്കി.. "ആ അതെന്നാ പറഞ്ഞെ.. " ചുണ്ട് കോട്ടി പറയുന്നവളെ കാണെ ദർശന് ആ അധരത്തിൽ അതിന്റെ ഇണയെ ചേർക്കാൻ വല്ലാത്തൊരു കോതി തോന്നി.. ആളുകൾ കുറഞ്ഞ സ്ഥലം നോക്കി വണ്ടി ഒതുക്കിയതും വെണ്ണില ഉമിനീർ ഇറക്കി കൊണ്ട് നോക്കി.. "ദേ...ദേ.. വേട്ടാ.. " പതർച്ചയോടെ അവൾ പിന്നിലേക്ക് ചാഞ്ഞു.. അതിനനുസരിച്ചു ദർശൻ മുന്നോട്ടും.. അവസാനം വെണ്ണില സൈഡിലെ ഗ്ലാസിൽ അമർന്നതും ദർശൻ അവളുടെ മേനിയിൽ അമർന്നു..

"എന്താടി.. " "വൃത്തികേട് കാണിക്കാതെ പോയെ.. " ഉള്ളിലെ വെപ്രാളം മറച്ചു പിടിക്കാൻ പാട് പെട്ടു കൊണ്ട് അവന്റെ നെഞ്ചിൽ വിരൽ വെച്ചു തള്ളി കൊണ്ട് പറഞ്ഞു.. "ഞാൻ നിന്റെ അടുത്തല്ലെടി കാണിക്കുന്നേ.. " "ച്ചി.. വഷളൻ.. " മുഖം തിരിച്ചു കൊണ്ട് അവൾ പിറുപിറുത്തു.. അതൊട്ടും ഇഷ്ട്ടപ്പെടാതിരുന്ന ദർശൻ അവളിലേക്ക് ഒന്നുടെ ചാഞ്ഞു കൊണ്ട് ആ അധരത്തിൽ ചുണ്ട് ചേർത്തു കടിച്ചെടുത്തു നുണയാൻ തുടങ്ങി.. നിലയുടെ വിരലുകൾ അവന്റെ മുതുകിൽ അമർന്നു.. ഒരുതരം ഭ്രാന്തോടെ വെണ്ണിലയുടെ അധരം കടിച്ചു നുണയുന്ന ദർശനിൽ മറ്റൊരു ചിന്തയും ഉണ്ടായിരുന്നില്ല.. വിചാരങ്ങൾക്ക് മുകളിൽ വികാരങ്ങൾ കുമിഞ്ഞു കൂടുന്നത് അറിഞ്ഞു.. നിലയിൽ നിന്ന് ശീൽക്കാരശബ്ദങ്ങൾ ഉയർന്നു.. അത് അവനിൽ ലഹരി കൂട്ടി.. എന്നാൽ പെട്ടന്ന് അടിഞ്ഞ ഫോണിന്റെ ശബ്ദം കേൾക്കെ ദർശൻ മനസ്സില്ലാമനസ്സോടെ അവളിൽ അകന്നു.. വെണ്ണില അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് ചുണ്ട് അമർത്തി തുടച്ചു.. ദർശൻ തന്റെ ചുംബനം മുറിഞ്ഞ ദേഷ്യത്തിൽ ഡാഷ്ബോഡിനു മുകളിൽ കിടന്ന ഫോൺ എടുത്തു അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു.. എന്നാൽ മറുപുറത്ത് നിന്നും കേട്ട വാർത്തയിൽ അവൻ സ്തംഭിച്ചു പോയിരുന്നു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story