വെണ്ണിലാവേ..💔: ഭാഗം 45

vennilave niha

രചന: NIHAA

ഹോസ്പിറ്റൽ കോറിഡോറിലൂടെ ഓടിയ ദർശനും വെണ്ണിലയും സുകുമാരനെ കാണെ കാലുകൾ കെട്ടിയ കണക്ക് തറഞ്ഞു നിന്നു.. ദർശന്റെ മിഴികൾ ചുവന്നിട്ടുണ്ട്.വെണ്ണിലയാണേൽ ആണെങ്കിൽ കരഞ്ഞു വീർത്ത കണ്ണുകളും ആയി നിൽക്കുന്നു.. "ചെറിയച്ഛ.. താരക്ക്.. താരക്ക് എന്താ.. " ചുവരിൽ ചാരി കണ്ണ് അടച്ചു പിടിച്ചു നിൽക്കുന്ന സുകുമാരന്റെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ദർശൻ ചോദിച്ചു.. "നിക്ക് ഒന്നും അറിഞ്ഞൂടാ ദർശാ.ചോരയിൽ കുളിച്ചു കിടക്കുന്ന ന്റെ കുഞ്ഞിനെ മാത്രേ കണ്ടോള്ളൂ.." അയാളുടെ കണ്ണുകൾ നിറഞ്ഞു ചുവന്നിരിക്കുന്നു. "ആരാ.. ആരാ ഇവിടെ എത്തിച്ചേ..?" ഇടർച്ചയോടെ ചോദിക്കുന്നവനെ അയാൾ നിർവികാരം ആയി നോക്കി. ശേഷം പതിയെ വിരൽ ചൂണ്ടി. അയാൾ തന്നെ തളർന്നു പോയിരുന്നു.. "ദോ.. ആ പയ്യനാ.. " ദർശൻ ചുവരിൽ ചാരി ഇരിക്കുന്ന ഒരുവനിലേക്ക് ഓടി.. "എന്താ.. പറ്റിയെ.. " "എന്റെ കാറിന് നിയന്ത്രണം വിട്ടുപോയി.. നേരെ ചെന്നിടച്ചത് റോഡ് ക്രോസ് ചെയ്യാൻ നിന്നതായിരുന്നു ആ കുട്ടി..ഇടിച്ചതു ഓർമയുണ്ട്.. പിന്നീട് വായുവിൽ ഉയരുന്നതാ കണ്ടേ.. " അത്രയും പറഞ്ഞു കൊണ്ട് അവൻ തല താഴ്ത്തി.. ദർശന് ഭ്രാന്ത് പിടിക്കും പോലെ തോന്നി.. തന്റെ തിങ്ങിയ മുടിയിൽ കൈ കോർത്തു വലിച്ചു കൊണ്ട് അവൻ അസ്വസ്ഥത പ്രകടിപ്പിച്ചു..

കാറിൽ ഇരിക്കുമ്പോൾ കേട്ട വാർത്ത താര കാറിടിച്ചു ഹോസ്പിറ്റലിൽ സീരിയസ് ആണെന്ന് ആയിരുന്നു..കേട്ടത് സത്യം ആകല്ലേ എന്നേ പ്രാർത്ഥിച്ചോള്ളൂ..നോവും ആ പെണ്ണിന്.. താങ്ങാൻ ഉള്ള ശേഷി ഇല്ലയാ കുഞ്ഞി പെണ്ണിന്.. ദർശന്റെ മിഴികൾ കലങ്ങി മറിഞ്ഞു.. വാ തോരാതെ സംസാരിക്കുന്നവളെ ഓർത്തു..നീറ്റ് എക്സാമിന് ആയി താൻ ആണ് സെന്ററിൽ കൊണ്ട് വിട്ടത്.. കൂടെ വെണ്ണിലയും ഉണ്ടായിരുന്നു.. നിലക്ക് ആമിയേ കാണണം എന്ന് പറഞ്ഞത് കൊണ്ട് ആയിരുന്നു ആമിയുടെ കോളേജിലേക്ക് പോയത്..എല്ലാം കൂടേ ഓർക്കേ അവന് ഭ്രാന്ത് പിടിച്ചു..കുപ്പിവള പോലെ ചിരി കാതിൽ അലയടിച്ചു.. വെണ്ണില ആണേൽ അവന്റെ അടുത്തായി വന്നിരുന്നു..ഒത്തിരി സന്തോഷത്തോടെയാ എക്സാമിന് പോയത്.. ഇന്നത്തെ പരീക്ഷയേ കുറിച്ച് വാ തോരാതെ പറയാൻ ഉളളം വെമ്പുന്നുണ്ടായിരുന്നു.. ഘടികാരം സഞ്ചരിച്ചു കൊണ്ടേ ഇരുന്നു.. എന്നാൽ മൂവർക്കും ഓരോ നിമിഷങ്ങളും ഓരോ യുഗം പോലെ തോന്നിച്ചു.. അകത്തു കിടക്കുന്ന പ്രാണനെ ഓർത്തു.. °°°°°°°°°°° "ആധവിന്റെ കൂടേ .. " വിളി കേട്ട ഗൗരി പതിയെ തല ഉയർത്തി നോക്കി.. ശേഷം ഇരിപ്പിടത്തിൽ നിന്നും കൊട്ടിപിടഞ്ഞെഴുനേറ്റു.. "ഡോക്ടർ.. " "ഓപ്പറേഷൻ ഇപ്പോൾ സ്റ്റാർട്ട്‌ ചെയ്യും. അത്രയും ക്രിട്ടിക്കൽ സ്റ്റേജിൽ ആയത് കൊണ്ട് ആണ് ഇത്രയും പെട്ടന്ന് ഇമ്മിഡിയറ്റെലി ഓപ്പറേഷൻ നടത്തുന്നത്..അറിയാലോ.. അത്രയും മോശം ആയിട്ടുണ്ട് അവന്റെ അവസ്ഥ.. "

ഗൗരി കണ്ണീരോടെ തലയാട്ടി.. "എനിക്ക് ചെയ്യാൻ കഴിയുന്നത് എല്ലാം ഞാൻ ചെയ്തോളാം.. ബാക്കി എല്ലാം മുകളിൽ ഇരിക്കുന്നവന്റെ കൈകളിൽ മാത്രം.. പ്രാർത്ഥിച്ചോളൂ.. ദൈവം കേൾക്കാതിരിക്കില്ല... " അത്രയും പറഞ്ഞു കൊണ്ട് അയാൾ ഓപ്പറേഷൻ തിയേറ്ററിന്റെ അകത്തേക്ക് കയറി പോയി..അടുത്തുള്ള പരിചയക്കാരന്റെ സഹായത്തോടെ ഓപ്പറേഷന് വേണ്ട എമൗണ്ട് പാതി അടച്ചിട്ടുണ്ട്. പാതി അടക്കാം എന്ന് വാക്ക് കൊടുത്തു.. എന്ത് ചെയ്യണം എന്ന് അറിയില്ല തനിക്ക്..ആദവിന്റെ അച്ഛൻ ഉണ്ടായിരുന്നേൽ എന്ന് ആ സ്ത്രീ കൊതിച്ചു പോയി.. അവരിൽ നിന്നൊരു തേങ്ങൽ ഉയർന്നു.. നിമിഷങ്ങൾ കടന്നു പോയി.. ഗൗരിയിൽ ആധി നിറഞ്ഞു.. അതെ സമയം വൃക്ക നൽകാം എന്ന് വാഗ്ദാനം നൽകിയ ആ പെൺകുട്ടിയേ ഓർത്തും..എന്തിനായിരിക്കും അവൾ ഇങ്ങനെ ത്യാഗം ചെയ്യുന്നത്.. അറിയില്ല.. ഒന്നുവില്ലേലും ആ കുട്ടിക്ക് വീട്ടുകാർ ഇല്ലേ.. ആ വീട്ടുകാരോട് എന്ത് പറയും.. ആ കുട്ടിയേ കുറ്റപ്പെടുത്തില്ലേ.. വഴക്ക് പറയില്ലേ.. അടിക്കില്ലേ.. സ്വയമേ തന്റെ ശരീരത്തിൽ ഉള്ളൊരു അവയവം നൽകാൻ പോലും കാണിച്ച ധൈര്യം തന്റെ വീട്ടുകാർക്ക് മുന്നിൽ നിൽക്കുമ്പോൾ ഉണ്ടാകുമോ.. അറിയില്ല... !!!! ••••••••••••••

മനസ്സ് അസ്വാസ്ഥമാകുന്നത് അറിഞ്ഞു തേജസ്‌ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി കൊണ്ട് ഇരുന്നു..കേൾക്കാൻ കൊതിക്കാത്ത എന്തോ ഒന്ന് തന്നെ കാത്തിരിക്കുന്നു എന്നൊരു ചിന്ത തന്നെ വേട്ടയാടുന്നു.. അറിയില്ല.. എന്തിനെന്നില്ലാതെ ഹൃദയം ക്രമാതീതമായി മിടിക്കുന്നു.. ഉളളം നീറുന്നു.. എന്തിനെന്നില്ലാതെ കണ്ണുകൾ നിറയുന്നു.. നിറഞ്ഞ മിഴികൾ അമർത്തി തുടച്ച തേജസ്‌ തന്റെ ചുരുണ്ട മുടിയൊന്ന് കോർത്തു വലിച്ചു.നെറ്റിയിൽ വിരൽ വെചുഴിഞ്ഞ തേജസ്‌ രണ്ടും കല്പ്പിച്ചു കോൺടാക്ട് എടുത്തു ആമിയുടെ നമ്പർ എടുത്തു.. ആമിയുടെ നമ്പർ ഡയൽ ചെയ്ത തേജസ്‌ അക്ഷമൻ ആയി കാത്തിരുന്നു.. അൽപ്പനേരം റിങ് ചെയ്തതും മറുപുറത്തു കാൾ അറ്റൻഡ് ചെയ്തത് അറിഞ്ഞു അവന്റെ നേത്രഗോളങ്ങൾ ഒന്ന് തിളങ്ങി.. മറുപുറത് നിറഞ്ഞ നിശബ്ദത.. എന്നാൽ ആ നിശബ്ദതയെ പോലും കീറി മുറിച്ചു കൊണ്ട് ഒരു തേങ്ങൽ ഉയർന്നു.. അവന്റെ കണ്ണുകൾ പിടച്ചു.. നെഞ്ചിടിപ്പ് ഏറി.. "ആ.. ആമി.. " "മ്മ്ഹ്.. " എന്തെക്കെയോ ചോദിക്കണം എന്നുണ്ട്.. പക്ഷെ നാവ് വഴങ്ങുന്നില്ല..അവനിൽ നേർത്തൊരു നോവ് ഉണർന്നു.. "ആമി.. സുഖം.. സുഖല്ലേ നിനക്ക്.. " ഇടർച്ചയോടെ അവൻ ചോദിച്ചു..അവനിൽ ആധിയായിരുന്നു.. വേദനയായിരുന്നു.. മറ്റെന്തക്കയോ വികാരം ആയിരുന്നു "മ്മ്ഹ്.. " "@പറ്റുന്നില്ല തേജസ്‌.. " അവളുടെ നേർത്ത സ്വരം കേൾക്കെ അവൻ ഒന്ന് വേദനയോടെ ചിരിച്ചു. "നിക്ക്.. നിക്ക് മനസ്സ് കൊണ്ട് ഒരു സുഖവും ഇല്ല.. എനിക്ക് അറിഞ്ഞൂട ആമി..

അരുതാത്തത് എന്തോ സംഭവിച്ച പോലെ.. എന്റെ ഹൃദയതാളം പോലും എന്നേ ഭയപ്പെടുത്തുന്നു.. നീ.. നീ ഒക്കെ അല്ലെ.." എങ്ങനെ ഒക്കെയോ അവൻ പറഞ്ഞൊപ്പിച്ചു..വാക്കുകൾ മുറിഞ്ഞു പോകുന്നു.. "മ്മ്ഹ്.. " അവൾ ഒന്ന് മൂളി.. "ആമി.." അവൻ വീണ്ടും വിളിച്ചു. മനസ്സ് ശാന്തം ആക്കാൻ എന്നോണം.. വിശ്വാസം വരാത്ത മട്ടിൽ.. "മ്മ്.. " "എന്താടാ.. " അവന്റെ സ്വരം നേർത്തിരുന്നു.. അവയിൽ ഒരുപാടു വേദനകൾ നിറഞ്ഞത് പോലെ.. അകാരണം ആയൊരു ഭയം നിറഞ്ഞത് പോലെ. "താര.." പറച്ചിലോടോപ്പം ആമിയിൽ നിന്നൊരു നേർത്ത തേങ്ങൽ ഉയർന്നു.. "താരക്ക് എന്താ.. " ആധിയോടെ.. അതിലുപരി വെപ്രാളത്തോടെ ഉള്ള അവന്റെ ചോദ്യം കേൾക്കെ ആമി മിഴികൾ ഇറുക്കെ ചിമ്മി.. കാതിൽ ചേർത്ത ഫോൺ മുറുകെ പിടിച്ചു..മിഴികൾ നിറഞ്ഞു തുളുമ്പുന്നു... "ആ... ആക്സിഡന്റ്... " ഹൃദയം നിശ്ചലമായത് പോലെ..തൊണ്ട ഇടറുന്നു..മിഴികൾ നിറഞ്ഞു തുളുമ്പി.. കൈകളിൽ നിന്ന് ഊർന്നു വീഴാൻ പോയ മൊബൈൽ എങ്ങനെയോ അവൻ പിടിച്ചു.. ചുണ്ടുകൾ വിതുമ്പി.. "തേജാ.. " ആമി പതിയെ വിളിച്ചു... മറുപുറത് നിറഞ്ഞ നിശബ്ദതയായിരുന്നു.. അടക്കി പിടിച്ചു കരയുകയാണെന്ന് അവൾ ഊഹിച്ചു.. "തേജാ.. "

അവളുടെ നേർത്ത സ്വരത്തിൽ ഉള്ള വിളി കേൾക്കെ മിഴികൾ തോൾ കൊണ്ട് ഒന്ന് അമർത്തി തുടച്ചു കൊണ്ട് അവൻ കരച്ചിൽ അടക്കാൻ പാട് പെട്ടു.. "എന്നിട്ട്. നീ.. നീ.. എവിടെ..? " "പോകണം.. എനിക്ക് പോകണം.. ന്റെ കുഞ്ഞനിയത്തിയാ.. ഞാൻ പോകും തേജാ.. പക്ഷെ.. ന്നേ കൊണ്ട് അവളെ കാണാൻ കഴിയോ എന്ന് എനിക്ക് അറിയില്ല.. എനിക്ക് അതിനുള്ള കരുത്തുണ്ടൊന്ന് പോലും... " പറഞ്ഞൊപ്പിക്കുകയായിരുന്നു അവൾ.. തലയങ്ങോട്ടും ഇങ്ങോട്ടും ആട്ടി കൊണ്ട്.. വല്ലാത്തൊരു അവസ്ഥയിൽ പുലമ്പുകയായിരുന്നു അവൾ.. "ഞാൻ.. ഞാൻ വരാം.. എങ്ങനെ എങ്കിലും.. അല്ലേൽ എനിക്ക്..എനിക്ക്.. ഭ്രാന്ത് ആകും.. . " തിരിച്ചു മറുപടി മൗനമായിരുന്നു..തേജസ്‌ മൊബൈൽ കാതിൽ നിന്നും അടർത്തി മാറ്റി ബെഡിലേക്ക് ഇട്ടു.. നിലത്ത് മുട്ട് കുത്തി ഇരുന്ന അവൻ ചുണ്ട് കടിച്ചു പിടിച്ചു നിലത്തേക്ക് ഊന്നി.. അവനിൽ നിന്ന് തേങ്ങലുകൾ ഉയർന്നു.. പതിയെ കരച്ചിലുകളുടെ ചീളുകൾ പുറത്തേക്ക് തള്ളി.. അവ പതിയെ പൊട്ടി കരച്ചിൽ ആയി.. അലറിയുള്ള കരച്ചിൽ ആയി...ഭ്രാന്തമായി കരയുന്നതോടൊപ്പം അവൻ തന്റെ മുടി ഇഴകൾ പിച്ചി പറിച്ചു കൊണ്ട് ഇരുന്നു.. ഒരുതരം ഭ്രാന്തോടെ.... 💔 °°°°°°°°°°°°° വെണ്ണിലയുടെ മിഴികൾ നിറഞ്ഞു.. അവളുടെ മിഴികളിൽ നിന്ന് കണ്ണുനീർ ഉതിർന്നു വീണു കൊണ്ട് ഇരുന്നു..

ദർശന്റെ സാമീപ്യം പോലും ഇല്ല.. അവൻ ബ്ലഡ്‌ നൽകാൻ ആയി പോയി.. താരയുടെ ശരീരത്തിൽ നിന്നും നന്നായി രക്തം വാർന്നൊഴുകിയത് കൊണ്ട് തന്നെ രക്തം ആവിശ്യം ആയിരുന്നു.. ഒരേ ബ്ലഡ്‌ ഗ്രൂപ്പ്‌ ആയത് കൊണ്ട് തന്നെ ദർശൻ മുന്നിട്ടിറങ്ങി.. സുകുമാരൻ തളർന്നിരിപ്പുണ്ട്.. അടുത്ത് എന്തെക്കെയോ പറഞ്ഞാശ്വസിപ്പിച്ചു കൊണ്ട് സുമേഷും...വിവരം ശാന്ത അറിഞ്ഞിട്ടില്ല.. അറിയിക്കണ്ടാ എന്ന് എല്ലാവരും തീരുമാനിചു.. ആ അമ്മയുടെ ഹൃദയം നിലക്കും എന്ന് എല്ലാവർക്കും അറിയാം..icu തുറന്നങ്ങോട്ടും ഇങ്ങോട്ടും ഓടുന്നവരെ കാണെ നെഞ്ചിടിപ്പ് ഏറി.. ചുവരിലേക്ക് തല ചേർത്തു മിഴികൾ ഇറുക്കി അടച്ച അവളുടെ കൺകോണിൽ പൊട്ടിച്ചിരിച്ചു കൊണ്ട് തമാശ പറയുന്ന കുഞ്ഞി പെണ്ണിന്റെ മുഖം തെളിഞ്ഞു..നിലയിൽ നിന്നൊരു തേങ്ങൽ ഉയർന്നു... .......... ദൂരെ നിന്നും കാലുകൾ വേഗത്തിൽ ചലിപ്പിച്ചു ഓടി വരുന്ന ആമിയേ കാണെ വെണ്ണില പിടഞ്ഞെഴുനേറ്റു.. കൂടേ മറ്റൊരു പെൺകുട്ടിയും.. അവളുടെ നിറഞ്ഞ നീലമിഴികൾ കാണെ എല്ലാം അറിഞ്ഞെന്നു വെണ്ണില മനസ്സിൽ ആക്കി.. "എന്താ പറഞ്ഞെ.. " Icu വിലേക്ക് നോക്കി ആമി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു... ഇല്ലെന്ന് വെണ്ണില നിഷേധാർത്ഥത്തിൽ തലയാട്ടി..ആമി പിടച്ചിലോടെ icu വിലേക്ക് നോക്കി.. ശേഷം മിഥിയെയും ദയനീയമായി നോക്കിയ ആമി വെണ്ണിലയുടെ കൈകളിൽ പിടിച്ചു.. ഉയർന്നു താഴുന്ന നെഞ്ചിടിപ്പിലേക്ക് ഏറെ നേരം നോക്കി നിന്ന വെണ്ണില ആമിയേ തന്റെ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി... അതിന് കാത്തെന്ന പോലെ ആമി അവളെ ചുറ്റിപ്പിച്ചു തോളിൽ മുഖം അമർത്തി ശബ്ദം ഇല്ലാതേ കരഞ്ഞു.. അത്രമേൽ നോവോടെ.... 💔........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story