വെണ്ണിലാവേ..💔: ഭാഗം 49

vennilave niha

രചന: NIHAA

"മിസ് ചെയ്തോ..? " തേജസിന്റെ സ്വരം ആർദ്രമായിരുന്നു.ആമിയുടെ ചെവിയിലേക്ക് ഒരു കാറ്റു പോൽ വന്നലട്ടി.. അവൾ കീഴ്ചുണ്ട് കടിച്ചു പിടിച്ചു..സങ്കടം തികട്ടി വരുന്നുണ്ടേൽ പോലും ആ പെണ്ണിന് അവന്റെ സ്വരം കേട്ടാൽ മതിയായിരുന്നു.. മറുപുറത്ത് തികഞ്ഞ നിശബ്ദത അറിഞ്ഞു തേജസ്‌ ഒന്ന് ചിരിച്ചു.. "ആമി.. " "മ്മ്ഹ്.. " അവളൊന്നു മൂളി.. "ലവ് യു.. ❤️" ആമിയുടെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി വിടർന്നു.തലയൊന്ന് താഴ്ത്തി ഉയർത്തിയ അവൾ നേർമയായി പൊട്ടിചിരിച്ചു.. അവന് മാത്രം കേൾക്കാൻ എന്നാ പോൽ.. അവളുടെ അടക്കിയുള്ള കുഞ്ഞ് പൊട്ടിച്ചിരി കേട്ട് അവനൊന്നു നിറഞ്ഞു ചിരിച്ചു..അവനിൽ വാത്സല്യമോ.. പ്രണയമോ എന്തെല്ലാമോ നിറഞ്ഞു.. "ഇത് കേൾക്കാൻ വേണ്ടിയിട്ട് ആണോടി നീ എന്നേ പ്രാകുന്നത്.. " "പോടാ പട്ടി.. " അവൾ കേറുവോടെ വിളിച്ചു..അവന്റെ ചുണ്ടിലെ ചിരി മാഞ്ഞു.. "ഡി.. " ആമിയൊന്നു പൊട്ടിച്ചിരിചു.. മറുപടിയായി അവനും..അവരിലെ പ്രണയനിമിഷങ്ങൾ അങ്ങനെ ആയിരുന്നു.. അത്രമേൽ മനോഹരം ആയത്.. അകലെ ആണേൽ പോലും പരസ്പരം നൽകുന്ന നിറഞ്ഞ ചിരി അത് മതിയായിരുന്നു ഇരുവർക്കും ജീവിക്കാൻ.. ഭാവി ജീവിതം നെയ്തു കൂട്ടാൻ... °°°°°°°°°°°°°°°°°

"നിലെ.. " കണ്ണും അടച്ചു ചുവരിൽ ചാരി കിതക്കുന്നവളെ അവൻ പ്രണയത്തോടെ വിളിച്ചു..തന്റെ പ്രവർത്തി മൂലം ചുവന്ന അവളെ അവൻ കുസൃതിയോടെ നോക്കി... അവന്റെ വിരലുകൾ അവളുടെ കവിളിൽ തഴുകി പോയ്‌.. ഒന്ന് ഏങ്ങി പോയ വെണ്ണില കണ്ണ് തുറക്കാതെ തന്നെ നിന്നു.. അവളുടെ മാറിടം ഉയർന്നു താഴുന്നുണ്ടായിരുന്നു.. ഉയർന്ന നെഞ്ചിടിപ്പോടെ അവൾ കിതച്ചു.. അൽപ്പനിമിഷം മുന്നേ അവൻ തന്നെ ചുംബിച്ച രംഗം ഓർക്കേ അവളുടെ കവിളിലെക്ക് ഒന്നുടെ രക്തം ഇരച്ചു കയറി.. "മ്മ്.. " അവന്റെ വിളിക്ക് അവൾ വൈകിയൊന്നു മൂളി.. "പോകണ്ടേടി.. നിന്നേ യൂണിവേഴ്സിറ്റിയിൽ ഇറക്കിയിട്ട് വേണം എനിക്ക് സ്കൂളിൽ പോകാൻ.. ലേറ്റ് ആകാൻ വയ്യ പെണ്ണെ.. " ആർദ്രമാണേൽ പോലും കുസൃതിയോടെ..പൊള്ളിപിടഞ്ഞു പോയ വെണ്ണില മിഴികൾ ഉയർത്താതേ കണ്ണ് തുറന്നു.. "പോകാലോ.. " അവൾ പതിയെ പറഞ്ഞു.. "എന്നാ ഈ വസ്ത്രം മാറിയിട്ട് വാ..ഈ വേഷത്ത"ിൽ ഞാൻ മാത്രം കണ്ടാൽ മതി.. താടിയൊന്നു ഉഴിഞ്ഞു കൊണ്ട് അഴിഞ്ഞുലഞ്ഞ ദാവണിയും ആയി ചുവരിൽ പറ്റിച്ചേർന്നു നിൽക്കുന്നവളെ അവൻ കള്ളച്ചിരിയോടെ നോക്കി..അവൾ ഒന്നുടെ പൊള്ളിപ്പിടഞ്ഞു.. എങ്കിലും അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു..

"You are a little too selfish.. " അവൾ ചിരിയടക്കി പറഞ്ഞു.. "ആ.. അങ്ങനെ എങ്കിൽ അങ്ങനെ.. നീ വാ.. " അത്രയും പറഞ്ഞു പോകുന്നവനെ അവൾ ചിരിയോടെ നോക്കി ശേഷം അഴിഞ്ഞുലഞ്ഞ ദാവണി പൊക്കി മാറിയുടുക്കാൻ ഉള്ളത് കൂടേ എടുത്തു കൊണ്ട് ഡ്രസിങ് റൂമിലേക്ക് നടന്നു.. ______ കട്ടിലിൽ ആയാസപ്പെട്ട് ഇരിക്കുന്ന അശ്വതിയെ ആദവ് ഉറ്റു നോക്കി കൊണ്ട് ഇരുന്നു..അവനിൽ പകപ്പോ... അത്ഭുതമോ.. എന്തെല്ലാമോ നിറഞ്ഞു.. താൻ ഇന്ന് ജീവിച്ചിരിക്കാൻ കാരണം പോലും തനിക്ക് മുന്നിൽ വേദന കടിച്ചമർത്തി ഇരിക്കുന്നവൾ ആണെന്നുള്ള പൂർണബോധത്തോടെ ആയിരുന്നു ആദവ് അവളെ ഉറ്റു നോക്കിയത്.. അവന്റെ ഇമ വെട്ടാതെ ഉള്ള നോട്ടം കണ്ട് അശ്വതി വേദനക്ക് ഇടയിലും ഒന്ന് നിറഞ്ഞു ചിരിച്ചു.. "ഇത്രയ്ക്ക് ത്യാഗം ചെയ്യാൻ മാത്രം ഞാൻ നിന്റെ ആരാ.. " അതിന് അവൾ ഒന്ന് ചിരിച്ചു.. "എന്തായാലും അജ്ഞാതകാമുകിയൊന്നും ഇല്ല.. " ചുണ്ടിലെ കള്ളച്ചിരിയൊന്നു മറച്ചു പിടിച്ചു കൊണ്ട് അവൾ അവനെ നോക്കി.. അവളുടെ മറുപടിയിൽ അനിഷ്ടം തോന്നിയ ആദി മുഖം തിരിച്ചു.. എന്തുകൊണ്ടോ ആ മറുപടി ഇഷ്ട്ടം ആയില്ല.. തന്നെ കളിയാക്കുന്നത് പോലെ.. വില കുറച്ചു കാണുന്നത് പോലെ..കൈ മുഷ്ടിയൊന്നു ചുരുട്ടി പിടിച്ച ആദി ദീർഘമായി ശ്വാസം വലിച്ചു വിട്ടു..

"ചുണ്ടിൽ എപ്പോഴും ചിരിയുമായി നടക്കുന്ന ആദവ് എപ്പോഴാ ഈ ദേഷ്യം ഒക്കെ പഠിച്ചേ.." അവനെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് അശ്വതി ചോദിച്ചു.. "നിനക്ക് ഇപ്പൊ എന്താ വേണ്ടേ.. ഞാൻ നിന്റെ വായ്ത്താളം കേൾക്കാൻ ഇരിക്കുവല്ല..മനുഷ്യന് ഇവിടുന്ന് ഒന്ന് അനങ്ങാൻ പോലും കഴിയാത്തത് കൊണ്ടാ.. " അവന് കൈമുഷ്ടി ചുരുട്ടി.. എങ്ങനെ എങ്കിലും അവളിൽ നിന്ന് ഒന്ന് മറയുവാനേ അവൻക്ക് കൊതിയുണ്ടായിരുന്നൊള്ളു.. "ഹാ.. കിടന്നു പെടക്കാതെ ചെക്കാ.." "പിന്നേ.. എനിക്ക് ഇപ്പൊ അറിയണം.. നീ എന്തിന് നിന്റെ അവയവം തന്നു എന്റെ ജീവൻ രക്ഷിച്ചു എന്ന്.. പണത്തിനു വേണ്ടിയാണോ.. " പറഞ്ഞു തീർന്നതും അവന്റെ കവിൾ പുകയും വിധം അടി വീണിരുന്നു..ബെഡിലെക്ക് തന്നെ വേച്ചു പോയ ആദി ഇടുപ്പിന്റെ ഭാഗത്തു അസഹനീയമായ വേദന അനുഭവപ്പെട്ടതും അവൻ കടിച്ചു പിടിച്ചു.. കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. അവൻ വാശിയോടെ അവയെ പിടിച്ചു നിർത്തി.. "മക്കളുടെ കല്യാണം നടത്താനും.. ജീവിതം അടിച്ചു പൊളിക്കാനും.. ഐ ഫോൺ വാങ്ങാനും കിഡ്നി വിൽക്കുന്നവരെ നീ കണ്ടിട്ട് ഉണ്ടാകും..അതിൽ പ്പെട്ടത് അല്ല ഞാൻ.. അത്രക്ക് തരം താഴ്ന്നിട്ടൊന്നും ഇല്ല ഈ അശ്വതി..പിന്നേ ഞാൻ എന്തിന് എന്റെ അവയവം തന്നു എന്നുള്ള ചോദ്യത്തിനു ഒരു ഉത്തരമേ ഒള്ളു..

ഞാനും നീയും ഒരമ്മയുടെ വയറ്റിൽ ഒരുമിച്ചു പിറന്നത് കൊണ്ട്.. " ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു അവൾ..ശരീരം നുറുങ്ങുന്ന വേദന ഉണ്ടേൽ പോലും അവന്റെ ചോദ്യം ആയിരുന്നു അവളെ ഏറെ വേദനിപ്പിച്ചത്.. ഹൃദയത്തിനു ഏറ്റ വേദനയോളം ഇല്ലായിരുന്നു ശരീരത്തിനു.. ആദവ് അവൾ പറഞ്ഞ മറുപടിയിൽ തറഞ്ഞു ഇരിക്കുകയായിരുന്നു.. "എന്താ.. എന്താ പറഞ്ഞെ.. " "അതേടാ.. നിന്റെ കൂടപ്പിറപ്പാ ഞാൻ..നീ ഗൗരിയമ്മേടെയും മേനോനിന്റെയും മോനും അല്ല.. ഞാൻ നാരായണന്റെയും ഗീതയുടെയും മോളും അല്ല... ഇത്രയും അറിഞ്ഞാൽ മതിയോ ആദവിന്.. " അലർച്ചയായിരുന്നു.. എന്നാൽ കരഞ്ഞു കൊണ്ട്. തന്റെ കൂടെപ്പിറപ്പിനെ കണ്ടതിൽ ഉള്ള ആനന്ദവും..അവളുടെ കണ്ണുകളിൽ നിന്ന് മിഴിനീർ മുത്തുകൾ പൊഴിഞ്ഞു കൊണ്ടേ ഇരുന്നു.. അവന്റെ കണ്ണുകളിൽ നിന്നും നിർത്താതെ പെയ്തു കൊണ്ട് ഇരുന്നു.. ആദവ് ഒന്നും ഉരിയാടാതെ തറഞ്ഞിരുന്നു.. എന്തു കൊണ്ടോ നാക്ക് പോലും ചലിക്കുന്നില്ല.. അവൻ അശ്വതിയെ പകപ്പോടെ നോക്കി..ചുണ്ട് വിതുമ്പി കൊണ്ട് ഇരിക്കുന്ന കാണെ നെഞ്ച് പിടയും പോലെ.. നുറുങ്ങും പോലെ..

"എ.. എനിക്ക് എല്ലാം അറിയണം.. " "കൊച്ചിയിൽ നിന്ന് വന്ന സേതുരാമൻ..അയാളുടെ ഭാര്യ ലത.. ഇരുവർക്കും ഉണ്ടായ ഇരട്ടകൾ ആണ് ഞാൻ എന്ന അശ്വതിയും നീയെന്ന ആദവും.. മലബാറിലെക്ക് ദേശാടനത്തിനായി വന്ന ഇവർക്ക് യാത്രമദ്ധ്യേ ഉണ്ടായ കൊള്ളസംഘത്തിന്റെ ആക്രമണം..സ്വന്തം മക്കളെ പോലും നഷ്ടപ്പെട്ട നിര്ഭാഗ്യവാൻമാർ..ആ ക്രൂരൻമാരുടെ രണ്ട് വെടിയുണ്ടക്ക് ഉള്ള ആയുസേ അവർക്ക് ഉണ്ടായിരുന്നുള്ളു.. നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ യാർദർശ്ചികമായി എത്തി ചേർന്നത് സഹോദരിമാർ ആയ ഗൗരിയുടെയും ഗീതയുടെയും കൈകളിൽ.. പണ്ടേ പെൺകുട്ടികളോട് പ്രത്യേകവാത്സല്യമായിരുന്ന നാരായണ് എന്നേ മതിയായിരുന്നു.. നേരെ മറുസ്വഭാവം ഉള്ള മേനോന് ആവിശ്യം നീയെന്ന ആൺകുട്ടിയോടും.. ഇത്രയേ.. ഇത്രയേ.. എനിക്ക് അറിയൂ.. ഇനിയൊന്നും എന്നോട് ചോദിക്കരുത്..ഒരു കൂടപ്പിറപ്പിനു നൽകാൻ പറ്റുന്ന മൂല്യമുള്ള ഒന്ന് ഞാൻ ഇതെ കണ്ടോള്ളൂ..ഒരു മനുഷ്യന് ജീവിക്കാൻ ഒരു വൃക്ക മതിയെല്ലോ..അതാ ഞാൻ.. " അവൾ തന്നെ കിതച്ചിരിക്കുന്നു..ശ്വാസം പോലും ആഞ്ഞു വലിക്കുന്നവളെ അവൻ ദയനീയമായി നോക്കി.. അവനിൽ ഒരുതരം പകപ്പായിരുന്നു..മിഴിഞ്ഞ കണ്ണുകളോടെ അവൻ അവളെ ഉറ്റു നോക്കി കൊണ്ട് ഇരുന്നു.. തന്റെ ചോര..

ഒരേ വയറ്റിൽ പിറന്നവൾ..അവന് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി.അവൻ വിശ്വാസം വരാത്ത മട്ടിൽ ഉറ്റു നോക്കി കൊണ്ട് ഇരുന്നു.. ഇരിപ്പിടത്തിൽ തലയും താഴ്ത്തി തേങ്ങുന്നവളെ അവൻ അവിശ്വസനീയതയോടെ നോക്കി കൊണ്ട് ഇരുന്നു.. ഒരു വയറ്റിൽ പിറന്നിട്ട് പോലും തനിക്ക് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞല്ലല്ലോ എന്ന കുറ്റബോധം ആദിയിൽ നിറഞ്ഞു.. അവനിൽ ഒരേ സമയം സന്തോഷവും സങ്കടവും ഉണർന്നു..തന്റെ കൂടപ്പിറപ്പിനേ കണ്ടതിൽ ഉള്ള സന്തോഷം ആണെങ്കിൽ താൻ കാരണം അവളുടെ ജീവൻ പോലും അപകടത്തിൽ ആണെല്ലോ എന്നുള്ള സങ്കടം ആയിരുന്നു.. അശ്വതി അവനെ നോക്കാതെ തലയും താഴ്ത്തി ഇരുന്നു.. "അച്ചു.. " അവൻ പതിയെ വിളിച്ചു.. അലിവോടെ.. അശ്വതി ഞെട്ടി കൊണ്ട് നോക്കി..അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ചുണ്ടുകൾ വിതുമ്പിയിരുന്നു.. "നീ.. എന്നേ പോലെ ആണോ.. നീ ഒരു പെൺകുട്ടിയല്ലേ..നിനക്ക് ഇനിയും ജീവിക്കണ്ടേ..ഒരു മനുഷ്യന് ഒരു വൃക്ക മതിയെങ്കിലും മറ്റൊരു അസുഖം വന്നാൽ തീരാവുന്നതേ അല്ലെ ഒള്ളു.. പ്രതിരോധശേഷി പോലും കുറഞ്ഞു പോകും.. " അവൻ പതിയെ പറഞ്ഞു.. സ്നേഹത്തോടെ വാത്സല്യത്തോടെ.. എന്നാൽ അച്ചുവിന്റെ മുഖം വീർത്തു.. "അസുഖം വന്നാൽ അല്ലെ.. " വീറോടെ കെറുവിക്കുന്നവളെ കാണെ അവൻ ഒന്ന് നിറഞ്ഞു ചിരിച്ചു.. "നിനക്ക് പറഞ്ഞാൽ മനസ്സിൽ ആവില്ല.. " സ്വയം ഒന്ന് തലക്ക് കൊട്ടി കൊണ്ട് അവൻ ബെഡിൽ ചാഞ്ഞു കിടന്നു..

അവന്റെ അടുത്തായി പതിയെ കിടന്ന അച്ചു അവനോട് ചേർന്നു കിടന്നു..അവളുടെ സാന്നിധ്യം അറിഞ്ഞ ആദിയുടെ ചുണ്ടിൽ കുഞ്ഞ് ചിരി മൊട്ടിട്ടു.. മനോഹരം ആയ ഒന്ന്.. °°°°°°°°°°°°° "ഞാൻ ഒന്ന് നടന്നോട്ടെ അച്ചേ.. " നിഷ്കളങ്കമായി ചോദിക്കുന്ന താരയെ സുകുമാരൻ അലിവോടെ നോക്കി.. "അമ്മയോട് പറയണ്ട.. പ്ലീസ് അച്ചേ.. ഒറ്റ പ്രാവിശ്യം.. കൊതിയായിട്ടാ.. " കുഞ്ഞു കുട്ടികളെ പോലെ ഇരുകണ്ണുകളും തുടരെ തുടരെ ചിമ്മി കാണിച്ചു ചോദിക്കുന്നവളെ അയാൾ ചിരിയോടെ നോക്കി.. പക്ഷെ അവളുടെ കണ്ണുകളിൽ നനവ് കണ്ട് അയാളുടെ ഹൃദയം ഒന്ന് പിടഞ്ഞു.. "അയ്യേ അതിന് ന്റെ കുട്ടി കരയാ.. അച്ഛാ നടപ്പിക്കാം.. വാ.. " അയാൾ തന്റെ മകളെ പതിയെ പിടിച്ചെഴുനേൽപ്പിച്ചു.. കാലിന് ചെറിയ ഒരു ചതവ് ഒഴിച്ച് മറ്റു പ്രശ്നം ഒന്നും ഇല്ല.. തോൾഎല്ല് പൊട്ടിയത് കൊണ്ട് ഓപറേഷൻ നടത്തി.. പ്ലാസ്റ്റർ ഇട്ടിരിക്കുന്നു..ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ഒത്തിരി ദിവസം ആയെങ്കിൽ പോലും ശാന്ത നിലത്ത് കാലു തൊടാൻ സമ്മതിച്ചില്ല.. ഒരമ്മക്ക് ഉള്ള ആധി.. വേവലാതി.. അത്രമാത്രം.. താരയും ആസ്വദിക്കുകയായിരുന്നു..ആ അമ്മായിടെ കളങ്കം ഇല്ലാത്ത സ്നേഹത്തെ.. ആനന്ദിക്കുകയായിരുന്നു അച്ഛയുടെ വാത്സല്യത്തെ.. പതിയെ നിലത്ത് കാൽ കുത്തിയ താര നിലത്ത് വിരിച്ച കാവിയുടെ തണുപ്പിൽ ഒന്ന് പുളഞ്ഞു..ഉളളം കാലിലേക്ക് അരിച്ചു കയറിയ തണുപ്പിൽ അവളുടെ ഉളളം ഒന്ന് തണുത്തു..

അടുത്ത കാൽ മുന്നൊട്ട് വെച്ചതും ആദ്യം ആയി പിച്ച വെച്ച കുഞ്ഞിന്റെ സന്തോഷം ആയിരുന്നു അവളിൽ.. അവളുടെ കണ്ണു നിറഞ്ഞു.. അത്പോലെ സുകുമാരന്റെയും. സന്തോഷം കൊണ്ട് തുടി കൊട്ടിയ താര ഓരോ അടിയും സൂക്ഷ്മമായി മുന്നോട്ട് വെച്ചു.. കൗതുകത്തോടെ.. തന്റെ ചെറുപ്പകാലം തിരിച്ചു വന്നത് പോലെ.. തന്റെ വിരലിൽ പിടിച്ചു നിറയെ മുത്തു നിറഞ്ഞ കൊലുസ്സ് അണിഞ്ഞ കുഞ്ഞികാലുകളും ആയി ഓരോ അടിയും മുന്നോട്ട് വെക്കുന്ന ഒരു പിഞ്ചു കുഞ്ഞിന്റെ മുഖം തെളിഞ്ഞു.. അന്ന് താൻ എന്ത് മാത്രം സന്തോഷവാൻ ആയിരുന്നു.. അതെ സന്തോഷം ഇപ്പോഴും തോന്നുന്നു.. സുകുമാരൻ ചിരിയോടെ ഓർത്തു.. കുറച്ചു നടന്നു.. ക്ഷീണിച്ച മട്ടിൽ താര അയാളുടെ നെഞ്ചിൽ ചാരി നിന്നു.. അയാളിൽ എല്ലാ ഭാരവും അർപ്പിച്ചു കൊണ്ട്.. സുകുമാരൻ അവളെ പൊതിഞ്ഞു പിടിച്ചു..മുറിക്ക് പുറത്ത് നിന്നും ഇതെല്ലാം വീക്ഷിച്ച ശാന്ത ചിരിയോടെ തിരിഞ്ഞു നടന്നു.. പകരം വെക്കാൻ ആകാത്തതോ.. തിരികെ ചോദിക്കുന്നതോ..തന്ന സ്നേഹം കണക്ക് പറയാത്തവരോ ആയി ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് മാതാപിതാക്കൾ മാത്രം ആണ്.. അവർക്ക് പകരം ആരെയും ഉൾകൊള്ളാൻ ആകില്ലെന്നുള്ളത് ആണ് വാസ്തവം... 💔......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story