വെണ്ണിലാവേ..💔: ഭാഗം 5

vennilave niha

രചന: NIHAA

എന്നാൽ മുന്നിൽ നിൽക്കുന്നവളെ കാണെ വെണ്ണിലയുടെ നെറ്റിയിൽ ചുളിവുകൾ വീണു.. .. വളഞ്ഞ പുരികക്കൊടികൾ ചുളിഞ്ഞു.. മിഴികൾ സംശയത്താൽ ഇടുങ്ങി... തോളിൽ ഒരു ബാഗും ഏന്തി ഒരു കാൽ കുത്തി വെച്ചു മറുകൈ തൂണിൽ കുത്തി നിർത്തി നിൽക്കുന്നവളെ വെണ്ണില അടിമുടി നോക്കി.. മാന്യമായ വേഷം.. കാണാനും സുന്ദരി.. ഓറ്റനോട്ടത്തിൽ ആരും ഒന്ന് നോക്കി പോവും.. കുഞ്ഞ് അധരങ്ങളും കുഞ്ഞി കണ്ണും നീണ്ടു മെലിഞ്ഞ മൂക്കും.. തന്നെ തുടുത്തത് അല്ലെങ്കിലും അൽപ്പം ഉരുണ്ട കവിളുകൾ.. പേരിന് പോട്ട് പോലും ഇല്ല..പാകത്തിന് തടിയും അതിനൊത്ത നീളവും.. കണ്ടാൽ ആരും കുറ്റം പറയില്ല.. ""ആരാ..? "" നോട്ടം നിർത്തി വെണ്ണില ചോദിച്ചതും അത് വരെ ചിന്തയിൽ മുഴുകിയ ആ പെണ്ണ് ഒന്ന് ഞെട്ടി.. അത് പുറമേക്ക് പ്രകടിപ്പിക്കാതെ തന്നെ അവളെ ഒന്ന് പുച്ഛിച്ചു തള്ളി കൊണ്ട് പടികൾ ഓരോന്ന് ആയി കയറി വെണ്ണിലയുടെ തൊട്ടുമുന്നിൽ വന്നു നിന്നു.. ""അത് ചോദിക്കാൻ നീയേതാടി.? "" പുരികം ഒന്ന് പൊക്കി താഴ്ത്തി കൊണ്ട് ചുണ്ടിൽ പുച്ഛം നിറച്ചു ചോദിക്കുന്നവളെ കാണെ വെണ്ണില എന്തു പറയണം എന്ന് അറിയാതെ നിന്നു..

അവളെ ചോദ്യം കേട്ട് പകച്ചത് ആയിരുന്നു നിലു.. ""ഞാൻ.. ഞാൻ ദേവിന്റെ ഭാര്യ.. "" അവളെ ചോദ്യം കേട്ട് അൽപ്പം പാതാർച്ചയോടെ വെണ്ണില പറഞ്ഞു.. ""ഭാര്യ.. ഹോ ഭാര്യ അല്ലെ...അല്ല നീ എന്താ വിളിച്ചേ.. ദേവ് എന്നോ.. നിനക്ക് ബഹുമാനം ഒന്നും നിന്റെ വീട്ടുകാർ പഠിപ്പിച്ചു തന്നിട്ട് ഇല്ലേ..? ദേവേട്ടൻ എന്ന് പറയടി.. !!"" ശബ്ദം അൽപ്പം കൂടേ കടുപ്പിച്ചതും വെണ്ണിലാ ഞെട്ടി.. അവൾക്ക് കരച്ചിൽ ഇങ്ങ് എത്തിയിരുന്നു.. ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് നിന്നു.. ""സോറി.. ദേ.. ദേവേട്ടൻ.. "" ഇടറിയ സ്വരത്തോടെ വെണ്ണില പറഞ്ഞു. ""മ്മ്.. അപ്പൊ മോൾക്ക് ബഹുമാനിക്കാൻ ഒക്കെ അറിയാം.. ഏതായാലും എന്റെ സ്ഥാനം തട്ടിയെടുത്തവൾ ആണ് നീ..മനസ്സിൽ ആയില്ല അല്ലെ. ദേവേട്ടനും ആയി വീട്ടുകാർ പണ്ടേ എന്റെ കല്യാണം ഉറപ്പിച്ചതാ.. ഞാൻ ഒന്ന് മാറി നിന്നപ്പഴേക്കും ഇങ്ങനെ ഒക്കെ സംഭവിച്ചു പോയി.. അതുകൊണ്ട് നിന്നെ ഞാൻ വെറുതെ വിടും എന്ന് ഒന്നും കരുതണ്ട.. "" ഭീക്ഷണിസ്വരത്തിൽ കൈ ചൂണ്ടി കൊണ്ട് അവൾ പറഞ്ഞതും വെണ്ണില ചുണ്ട് കടിച്ചു പിടിച്ചു നിന്നു.. ഒന്നും പറയാൻ ഉണ്ടായിരുന്നില്ല അവൾക്ക്.. അല്ലേലും എന്തു പറയാൻ.. മനസ്സിൽ ഒരു പുരുഷന് സ്ഥാനം ഉണ്ട്.. എങ്കിലും എന്തോ നെഞ്ച് വല്ലാതെ പിടിക്കുന്നു.. വല്ലാതെ നീറുന്ന പോലെ..

ഹൃദയത്തിൽ ചോര കനിയും പോലെ.. !!എന്തിനു വേണ്ടി.. നിറഞ്ഞു വന്ന മിഴികളും.. വിതുമ്പി പിടിച്ച ചൊടികളും . പതിയെ പതിയെ അവളുടെ കരച്ചിലിന്റെ ചീളുകൾ ഉയർന്നു.. അവളുടെ തേങ്ങലുകൾ അവിടെ ആകെ പ്രതിധ്വനിച്ചു.. ""അയ്യോ... ഏട്ടത്തി കരയല്ലേ.. ഞാൻ ചുമ്മാ പറഞ്ഞതാ.. "" പെട്ടന്ന് ഗൗരവം നിറഞ്ഞ സ്വരം മാറ്റി കൊണ്ട് അബദ്ധം ആയ കണക്കെ നാക്ക് കടിച്ചു അവൾ പറഞ്ഞു.. അത് കേൾക്കെ വെണ്ണില പകപ്പോടെ മുഖം ഉയർത്തി നോക്കി.. മുന്നിൽ വളിഞ്ഞ ഇളിയും ഇളിച്ചു നിൽക്കുന്നവളെ കാണെ വെണ്ണിലയുടെ തേങ്ങലുകൾ നിന്നു.. ""ഞാൻ നേത്ര.. ഞാൻ ലച്ചുമ്മയുടെ ആങ്ങളയുടെ മോളാ.. അത് പിന്നേ കല്യാണത്തിന് കൂടാൻ എന്നേ കൊണ്ട് പറ്റിയില്ല.. അതിന് ഉള്ള ഒരു ചിന്ന പണി അത്രയേ ഉദ്ദേശിച്ചൊള്ളു😁... പക്ഷെ ചേച്ചി കരയും എന്ന് ഞാൻ കരുതിയില്ല.. സത്യായിട്ടും 😁.. "" പല്ലിളിച്ചു കൊണ്ട് പറയുന്നവളെ കാണെ വെണ്ണിലയുടെ മുഖം വിടർന്നു.. നിറഞ്ഞു വന്ന മിഴികൾ അമർത്തി തുടച്ചു കൊണ്ട് അവളും പുഞ്ചിരിച്ചു.. എങ്കിലും ഉള്ളിലെ സങ്കടത്തിന്റെ ഫലം എന്നോണം ഒന്ന് തേങ്ങിയതും നേത്ര തല ചൊറിഞ്ഞു.. ""സോറി ഏട്ടത്തി.. സങ്കടം ആവും എന്ന് കരുതിയില്ല.. ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കിയത് അല്ലെ.. ഇത്രേ ഒള്ളോ നിങ്ങൾ.. ഇങ്ങനെ ആയാൽ പോരാട്ടോ..

ഞങ്ങളെ ദർശന്റെ മുന്നിൽ പിടിച്ചു നിൽക്കേണ്ടവളാ.. അൽപ്പം ധൈര്യം ഒക്കെ വേണം.. "" വെണ്ണിലയുടെ തോളിലൂടെ കൈ ഇട്ടു കൊണ്ട് നേത്ര അതും പറഞ്ഞു അവളേം കൊണ്ട് മുന്നോട്ട് നടന്നു.. അവളെ ഒന്ന് നോക്കി കൊണ്ട് കൂടേ വെണ്ണിലയും.. ___💔 ചെരുപ്പ് അഴിച്ചു അകത്തേക്ക് കയറിയ ദർശന്റെ പുറത്ത് ശക്തമായ പ്രഹരം ഏറ്റതും ഒരു അലർച്ചയോടെ അവൻ തിരിഞ്ഞു.. പിന്നിൽ മുപ്പത്തി രണ്ടു പല്ലും കാണിച്ചു ഇളിച്ചു നിൽക്കുന്ന നേത്രയേ കണ്ട് ദർശൻ ഞെട്ടി കൊണ്ട് പിന്നിലേക്ക് വേച്ചു.. ""അമ്മാ.. യക്ഷി.. "" അലറലോടൊപ്പം അവൻ വാതിലിനു പിന്നിൽ ഒളിച്ചു നിന്നു..പേടിച്ചരണ്ട മുഖവും ആയി അവൻ നേത്രയേ തലയിട്ടു നോക്കി.. ""പോടാ പട്ടി.."" അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് നേത്ര അലറിയതും ദർശൻ പല്ലിളിച്ചു.. ""ഇല്ലാത്ത ഭാവങ്ങൾ ഒക്കെ മുഖത്തു വാരി വിതറി എന്നേ ഒന്ന് കളിപ്പിച്ചത് ആയിരുന്നു.. പക്ഷെ എല്ലാം എട്ടു നിലയിൽ പൊട്ടിയത് കൊണ്ട് ചീറ്റി പോയി അല്ലെ.. "' അവനെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞതും ദർശൻ തല ചൊറിഞ്ഞു.. ""മനസ്സിൽ ആയല്ലേ.. "" ""ഇല്ലെടാ.. നിന്നെ ഇനിം മനസ്സിൽ ആക്കിയില്ലേൽ പിന്നേ എന്തിനാ പെങ്ങൾ ആണെന്നും പറഞ്ഞു നടക്കുന്നേ.."" അവനിലേക്ക് ഉറഞ്ഞു തുള്ളി കൊണ്ട് നേത്ര മുരണ്ടതും ദർശൻ അവളെ പിടിച്ചു വെച്ചു..

""ഞാൻ ഒരു ഭർത്താവ് ആണ്.. എന്റെ നിലയും വിലയും കളയരുത്..പ്ലീസ്.. "" അവളെ നോക്കി കൈ കൂപ്പി കൊണ്ട് അപേക്ഷസ്വരത്തിൽ ദർശൻ പറഞ്ഞു.. ""അതിന് നിനക്ക് ഇവിടെ എന്നാ വിലയാടാ.. "" ലാലേട്ടന്റെ ഡയലോഗ് എടുത്തു കാച്ചി കൊണ്ട് അവനെ അടപടലം പുച്ഛിച്ചു തള്ളിയതും ദര്ശന് ശെരിക്കും രാജേട്ടന്റെ ഭാവം ആയിരുന്നു🥴.. അവളെ നോക്കി പല്ല് കടിച്ചു കൊണ്ട് ദർശൻ ചവിട്ടിതുള്ളി പോയതും നേത്ര ഒന്ന് കുലുങ്ങി ചിരിച്ചു.. ""ഹ.. നിക്ക് മാഷേ.. പിണങ്ങല്ലേ.. "" ചവിട്ടി കുലുക്കി പോകുന്ന അവന്റെ അടുത്തേക്ക് ഓടി കൊണ്ട് തോളിലൂടെ കൈ ഇട്ടു അവളും അവന്റെ കൂടെ മുന്നോട്ട് നടന്നു... ""നിലുചേച്ചി നിന്നെ എന്താടാ വിളിക്കാറ്.."" നടത്തിനിടയിൽ ഉള്ളിൽ കിടന്നു അലട്ടിയ ചോദ്യം നേത്ര ചോദിച്ചു.. വേറെ ഒന്നും കൊണ്ട് അല്ല. നേരത്തെ വെണ്ണില ദേവ് എന്ന് പറഞ്ഞത് കൊണ്ടായിരുന്നു.. ""എന്നേ പ്രത്യേകിച്ച് ഒന്നും വിളിക്കാർ ഇല്ല.. "" അവളെ ചോദ്യം കേട്ട് ദർശൻ ഒന്ന് നിന്നു.. ശേഷം ചുണ്ട് ഒന്ന് കോട്ടി കൊണ്ട് അവൻ പറഞ്ഞതും നേത്രയുടെ നെറ്റി ചുളിഞ്ഞു.. ""അതെന്താടാ.."" വീണ്ടും നേത്ര ചോദിച്ചു.. ""എനിക്ക് അറിഞ്ഞൂടാ.. "" ചുമൽ ഒന്ന് കൂച്ചി കൊണ്ട് താല്പര്യം ഇല്ലാത്ത മട്ടിൽ അലസമായി അവൻ മറുപടി കൊടുത്തു.. അവന്റെ ഓരോ ഭാവങ്ങളും വീക്ഷിച്ച നേത്രയിൽ സംശയം കുമിഞ്ഞു കൂടി..

""ഹ പറയെടാ പൊട്ടാ.. "" ദർശന്റെ തലക്ക് ഇട്ട് ഒന്ന് കൊട്ടി കൊണ്ട് നേത്ര പറഞ്ഞതും ദർശ് അവളെ നോക്കി കണ്ണുരുട്ടി.. ""പൊട്ടൻ നിന്റെ @&**.."" ബാക്കി അവളെ നോക്കി ചുണ്ടനക്കി തെറി വിളിച്ചതും നേത്ര ഇളഭ്യയായി.. ""ശ്യേ ഒരു പെൺകുട്ടിയുടെ മുഖത്തു നോക്കി ഇങ്ങനെ തെറി വിളിക്കരുത്ട്ടോ ദർശാ.. മോശം ആണ് മോശം.."" മുഖം ചുളിച്ചു കൊണ്ട് എന്തോ വൃത്തികെട്ടത് കേട്ട കണക്കെ നേത്ര പറഞ്ഞു.. ""ഓഹ്.. ഞാൻ അങ്ങ് സഹിച്ചു.. തമ്പുരാട്ടി എന്റെ തോളിൽ ഉള്ള പിടി വിട്ടേ.. "" കാലിൽ ഊന്നി കഷ്ടപ്പെട്ടു നേത്രയുടെ കൈ പിടിച്ചു ദർശൻ തന്റെ തോളിൽ നിന്നും എടുത്തു മാറ്റി.. അവന്റെ ചെയ്തി ഒട്ടും ഇഷ്ട്ടപ്പെടാതിരുന്ന നേത്ര മുഖം ചുളിച്ചു.. ""അല്ലേടാ.. ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ചേച്ചി നിന്നോട് ഒന്നും മിണ്ടാർ ഇല്ലേ.. "" വലിയ ആകാംഷയോടെ ചോദിക്കുന്ന നേത്രയേ കാണെ ദർശൻ തറഞ്ഞു നിന്നു.. എന്തു പറയണം അവളോട്..തന്നോട് മിണ്ടുന്നതു പോയിട്ട് തനിക്ക് നേരെ ഒരു നോട്ടം കൊണ്ട് പോലും പരിഗണിക്കാർ ഇല്ലെന്നോ.. കല്യാണം കഴിഞ്ഞു ഇന്നേക്ക് ഒരു ആഴ്ച്ചയോളം ആയിട്ട് തന്നെ നോക്കി ഒന്ന് പുഞ്ചിരിചിട്ട് പോലും ഇല്ലെന്നോ.. അവളോട് എന്തു പറയണം എന്ന് അറിയാതെ അവൻ കുഴങ്ങി.. ഉളളം വല്ലാതെ പിടക്കുന്നു.. നെഞ്ചിൽ ഒരു വിങ്ങൽ..

""മിണ്ടാർ ഒക്കെ ഉണ്ട് .. അച്ഛനോടും ലച്ചൂനോടും ഒക്കെ നന്നായി സംസാരിക്കും. എന്നോടും വല്ലപ്പോഴും ഒക്കെ.. പൊതുവെ അവൾ അത്ര സംസാരപ്രിയ അല്ല.. അതാവും.. "" അവന്റെ മറുപടി നേത്രയിൽ തൃപ്തി ആയില്ല.. അവളെ മനസ്സിൽ പലതും അലട്ടി കൊണ്ടിരുന്നു.. നേത്രക്ക് മറുപടി നൽകി കൊണ്ട് ദർശൻ നീറുന്ന മനസ്സും ആയി മുകളിലേക്ക് നടന്നു.. ""ഇനി ഇപ്പൊ നിലു ചേച്ചിക്ക് ദർശനെ ഇഷ്ട്ടം അല്ലെ.. ഇഷ്ട്ടം അല്ലാതെ കല്യാണം കഴിച്ചത് ആവോ.. !!"" അവന്റെ പോക്ക് നോക്കി നിന്ന നേത്ര സ്വയം ഒന്ന് ചോദിച്ചു... ___💔 ""മോളെ നീ അവനെ ഒന്ന് കഴിക്കാൻ വിളിച്ചു കൊണ്ട് വാ.."" ഉച്ചയൂട്ടിലേക്ക് ഒരുക്കിയ വിഭവങ്ങൾ ഓരോന്നും ഡൈനിങ് ടേബിളിൽ കൊണ്ട് വന്നു വെച്ച വെണ്ണിലയോട് ആയി കയ്യിലെ കറിപത്രവും ഏന്തി കൊണ്ട് വന്ന ലക്ഷ്മി പറഞ്ഞു.. അത് കേട്ട് വെണ്ണില തല കുലുക്കി സമ്മതിച്ചു മുകളിലേക്ക് നടന്നു.. ""നേരത്തെ എങ്ങാനും കയറി പോയതാ.. ചെക്കനെ പിന്നേ കണ്ടിട്ട് ഇല്ല.. എന്തു പറ്റി എന്നാവോ.. "" കഴിക്കാൻ ആയി ഒരുങ്ങി തയ്യാർ ആയി കൈ കഴുകി വന്ന നേത്ര അത് കേട്ട് ഒന്ന് നിന്നു..

ശേഷം സ്റ്റെയർ കയറി പോകുന്ന വെണ്ണിലയെയും നോക്കി.. അവന്റെ ഉള്ളിൽ എന്തോ ഒന്ന് അലട്ടുന്നുണ്ട് എന്ന് നേത്രക്ക് തോന്നി.. ചെറുപ്പം മുതൽക്കേ കളിക്കൂട്ടുകാർ ആയതു കൊണ്ട് നന്നായി അറിയാം ദർശൻ ദേവിനെ..അതുകൊണ്ട് അവന്റെ മുഖം ഒന്ന് വാടിയാൽ തനിക്ക് മനസ്സിൽ ആകും.. തിരിച്ചും അങ്ങനെ തന്നെ.. .... മുറിയുടെ വാതിൽ തുറന്ന വെണ്ണില കണ്ണിനു മുകളിൽ കൈ വെച്ചു കിടക്കുന്ന ദർശനെ കാണെ അവൾ അങ്ങോട്ട് നടന്നു.. ബെഡിന്റെ ഓരത്ത് എത്തിയതും വെണ്ണില ഒന്ന് നിന്നു.. ശേഷം.. ""ദേ.. ദേവേട്ടാ.. "" അൽപ്പം വിറയലോടെ അവൾ വിളിച്ചു.. ഹൃദയം വല്ലാതെ മിടിക്കുന്നു.. അത് അല്ലേലും അങ്ങനെയാണ്. ദേവിന്റെ അടുത്തേക്ക് വരുമ്പോൾ വല്ലാത്ത വിറയൽ ആണ്.. അവൻ പ്രതികരിക്കുന്നില്ലെന്ന് കാണെ അവൾ അൽപ്പം മടിച്ചിട്ട് ആണേലും അവന്റെ ശരീരത്തിൽ കൈ വെച്ചു.. അവന്റെ ശരീര ഊഷ്മാവ് കയ്യിൽ അരിച്ചു കയറിയതും അവളെ ശരീരം ഒന്ന് വിറച്ചു.. ഒരു പുരുഷന്റെ ചൂട് തട്ടിയതിനാൽ ആവാം.. എങ്കിലും കൈ പിൻവലിക്കാതെ അവനെ കുലുക്കി വിളിച്ചു.. ""ദേവേട്ടാ.. എഴുന്നേൽക്ക്..ഊണ് കഴിക്കാൻ വാ.. അമ്മയും നേത്രയും അവിടെ കാത്തിരിക്കുവാ.. "" അവളെ വിളി ഒന്നുടെ ഉറക്കെ ആയതും ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ദർശൻ ദേഷ്യത്തോടെ മിഴികൾ വലിച്ചു തുറന്നു..

എന്നാൽ വെണ്ണിലയേ കാണെ ഉയർന്ന ദേഷ്യത്തെ അടക്കി കൊണ്ട് എഴുനേൽറ്റ് ഇരുന്നു.. അവന് ആകപ്പാടെ കിളി പോയ പോലെ തോന്നി .. ഈ സമയത്ത് ഉറക്കം പതിവ് അല്ല.. കണ്ണ് ഒന്നുടെ തിരുമ്മി കൊണ്ട് അവൻ ബെഡിൽ ചമ്രം പടിഞ്ഞിരുന്നു.. ""നില ഒന്ന് നിന്നേ.. "" തിരിഞ്ഞു നടക്കുന്നവളെ അവൻ കൈ മാടി വിളിച്ചു.. അവന്റെ നിലഎന്ന അഭിസംബോധന കേട്ട് വെണ്ണില ഒന്ന് പകച്ചു.. ആദ്യം ആയിട്ട് ആണ് തന്നെ ആ പേര് വിളിക്കുന്നത്..ആരും വിളിക്കാറ് ഇല്ല.. അൽപ്പം മടിച്ചു കൊണ്ട് ആണേലും അവൾ അവന്റെ അടുത്തേക്ക് നടന്നു ചെന്നു.. ""ഇവിടെ ഇരിക്ക് . "" ബെഡിൽ കൈ അടിച്ചു അവിടെ ഇരിക്കാൻ ആജ്ഞ കല്പിച്ചതും എന്തിനെന്നു അറിയാത്ത പരിഭ്രമത്തോടെ അവന്റെ അടുത്ത് വന്നിരുന്നു..മുഖത്തു പതിവ് ചിരിയൊന്നും ഇല്ല.. ഗൗരവം.. !!അവൾ ആദ്യം ആയിട്ട് കാണുകയായിരുന്നു അവനിലെ ഗൗരവഭാവം.. ''എ.. എന്താ..? "" ദർശന്റെ കണ്ണിലേക്കു അൽപ്പം പേടിയോടെ ഉറ്റു നോക്കി പതറി കൊണ്ട് അവൾ ചോദിച്ചു.. ''നീ എന്നേ എന്താ വിളിച്ചേ.. "" പുരികം ഒന്ന് പൊക്കി താഴ്ത്തി കൊണ്ട് അവൻ ചോദിച്ചു..

ഗൗരവം വിടാതെ തന്നെ.. അവന്റെ ചോദ്യം കേൾക്കെ വെണ്ണില ഒന്ന് പകച്ചു.. നേത്ര അങ്ങനെ പറഞ്ഞത് കൊണ്ടാണ് വിളിച്ചത്.. ഇഷ്ട്ടപ്പെടില്ല എന്നായിരുന്നേൽ താൻ വിളിക്കില്ലായിരുന്നു.. ""ദേ.. ദേവേട്ടൻ...!!.ഇ.ഇഷ്ട്ടായില്ലേ.. ഇല്ലേൽ ഞാൻ.. ഞാൻ.. വിളിക്കുന്നില്ല.. "" ഉള്ളിൽ പറഞ്ഞത് അവൾ പുറമേക്ക് അവനോട് പറഞ്ഞു..അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിയ ദർശന്റെ മുഖത്തെ ഗൗരവം മാഞ്ഞു.. പകരം അവിടം കുസൃതി നിറഞ്ഞു . ചൊടികളിൽ വിരിഞ്ഞ കള്ളചിരിക്ക് ഫലം എന്നോണം കവിളിണകളിൽ ആഴത്തിൽ ഉള്ള നുണക്കുഴി വിരിഞ്ഞു.. തലയും താഴ്ത്തി പിടിച്ചു സാരി തുമ്പിൽ വിരൽ കോർത്തു ചുറ്റി ഉള്ളിലെ പരിഭ്രമം കാണിക്കുന്നവളെ ദർശൻ കൗതുകത്തോടെ നോക്കി.. താഴ്ത്തി പിടിച്ച മിഴികളുടെ കൺപോളകൾക്ക് മേലെ അവളുടെ കണ്ണുകളുടെ പിടപ്പോടെ ഉള്ള ചലനം നിഴലിച്ചു കാണുന്നുണ്ട്..അവളുടെ പിടിക്കുന്ന മിഴികളിലേക്ക് ദർശൻ അത്രമേൽ കൗതുകത്തോടെ ഉറ്റു നോക്കി.. ""നിനക്ക് ജന്മനാ വിക്ക് ഉണ്ടോ.. "" ദർശൻ അവളിൽ ഉള്ള നോട്ടം വിടാതെ പൊട്ടി വരുന്ന ചിരിയെ അടക്കി കൊണ്ട് ചോദിച്ചു.. അവന്റെ ചോദ്യം കേട്ട അവൾ ഞെട്ടി പിടഞ്ഞു കൊണ്ട് അവനെ നോക്കി.. ഇല്ലെന്ന് തലയനക്കി കൊണ്ട് അവൾ പിടഞ്ഞെഴുനേൽറ്റു... കാലുകൾ വേഗത്തിൽ ചാലിപ്പിച്ചു കൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു.. ഓടി എന്ന് വേണേൽ പറയാം.. വെളിയിൽ എത്തിയതും ആഞ്ഞു ശ്വാസം വലിച്ചു കൊണ്ടിരുന്ന അവൾ നെഞ്ചിൽ കൈ വെച്ചു ചുവരിൽ ചാരി നിന്നു..

""''ഈശ്വരാ എന്നേ എന്തിനാ ഇങ്ങനെ പരീക്ഷിക്കണേ..നിനക്ക് അറിഞ്ഞൂടെ.. അയാളെ കാണുമ്പഴേ എന്റെ കയ്യും കാലും വിറക്കും എന്ന്.. അയാളുടെ നോട്ടം പോലും എന്നേ വല്ലാതെ തളർത്തുന്നുണ്ട് . എനിക്ക് അറിഞ്ഞൂടാ..ആദിയേട്ടനോട് ഇഷ്ട്ടം പറയുമ്പോഴും വല്ലാത്ത ഒരു ധൈര്യം ഉണ്ടായിരുന്നു.. എന്നാൽ ഇയാളെ കാണുമ്പഴേ എന്റെ ദേഹം തളരും പോലെയാ.. "" ""എന്താ എനിക്ക് മാത്രം ഇങ്ങനെ..? "" ഓരോന്നും മുകളിലെ ദൈവത്തിനോട് പരിഭവം പോൽ അവൾ ചോദിച്ചു.. ശേഷം ആഞ്ഞൊന്ന് ശ്വാസം വലിച്ചു വിട്ടവൾ താഴേക്ക് നടന്നു.. ___💔 ""ദേവേട്ടൻ.. മ്മ് കൊള്ളാം.. "" സ്വയം ഒന്ന് പറഞ്ഞു കൊണ്ട് ദർശൻ ചുണ്ടിൽ ഊറിയ പുഞ്ചിരിയോടെ കഴിക്കാൻ ആയി താഴേക്ക് നടന്നു.. നീറുന്ന നെഞ്ചകത്തിൽ ആരോ വെള്ളം കോരി ഒഴിച്ച സുഖം.. വല്ലാതെ നൊന്തിരുന്നു.. നേത്ര അങ്ങനെ കൂടേ ചോദിച്ചപ്പോൾ വല്ലാതെ ഉളളം പിടച്ചിരുന്നു.. ഇത്രയും ദിവസം തന്നെ ഒന്ന് നോട്ടം കൊണ്ട് പോലും പരിഗണിക്കുന്നില്ല എന്ന് ഓർക്കവേ.. എന്നാൽ ഇന്ന് ആ വിഷമം ഇല്ല. അവൾ എന്നേ ദേവേട്ടാന്ന് വിളിച്ചിരിക്കുന്നു.. അത് അല്ലേലും അങ്ങനെയാണ് നമ്മുക്ക് ഇഷ്ട്ടപ്പെട്ട പേര് മറ്റൊരാൾ വിളിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി ആയിരിക്കും.. അത് കൂടുതൽ ഇഷ്ട്ടപ്പെടുന്നവരിൽ നിന്നാകുമ്പോൾ അതിന്റെ മാധുര്യം ഒന്നുടെ വർധിക്കും.. 🥀.....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story