വെണ്ണിലാവേ..💔: ഭാഗം 50

vennilave niha

രചന: NIHAA

വർഷങ്ങൾക്ക് ശേഷം.. "കുട്ടി ഡോക്ടറെ സ്ഥലം എത്തി.. " കാതിലേക്ക് തുളച്ചു കയറിയ ശബ്ദം കേട്ടവൾ പതിയെ എഴുനേറ്റു.. ബസ് നിർത്താൻ ആയിരിക്കുന്നു.. കവലയിൽ ബ്രേക്ക്‌ പിടിച്ചതും അവൾ കയ്യിൽ ഉള്ള ബാഗ് മുറുകെ പിടിച്ചിറങ്ങി.. "ഇനിയെന്നാ തിരിച്‌ . " പിന്നിൽ നിന്ന് ശബ്ദം കേട്ടതും അവൾ ചിരിയോടെ തിരിഞ്ഞു കൈ വീശി.. "വൈകാതെ തന്നെ വരാം ചേട്ടാ.. " അത്രയും വിളിച്ചു പറഞ്ഞു കൊണ്ട് അവൾ പതിയെ ചുറ്റും നോക്കി കൊണ്ട് നടന്നു.. എതിരെ വരുന്ന പലർക്കും കുഞ്ഞു പുഞ്ചിരി സമ്മാനിചു കൊണ്ട് അവൾ മുന്നോട്ട് നടന്നു.. വീട്ടിലേക്ക് തിരിയേണ്ട നടവഴിയിലെക്ക് പ്രവേശിക്കാതെ അവൾ നേരെ നടന്നു.. നടക്കുന്ന വഴി അവസാനിക്കുന്നത് നേരെ വയലിലേക്ക് ആണ് എത്തി ചേരുന്നത്..പച്ചപ്പ് നിറഞ്ഞ പാടം ആണ്..കണ്ണിന് കുളിർമയേകുന്ന മനോഹരം ആയ കാഴ്ച്ച.. അവളുടെ ചൊടികൾ പതിയെ വിടർന്നു.. വല്ലാത്തൊരു മനോഹാരിത.. പതിയെ അവൾ വയലിലേക്ക് ഇറങ്ങി..വരമ്പത്തു കൂടേ അവൾ ഓരോ ചുവടും വെച്ചു.. പാടത്തു പണിയെടുക്കുന്ന തമിഴ് സ്ത്രീകളെ നോക്കിയൊന്ന് ചിരിച്ചു..മലയാളികൾ ഈ പണിയെടുക്കുന്നത് പൊതുവെ കുറവാണ്.മരുഭൂമിയിൽ മരിച്ചു പണിയെടുത്താലും സ്വന്തം ഭൂമിയിൽ ഒരു തൈ നടാൻ മടി, നാണക്കേട് തോന്നുന്ന അധഃപതിച്ച സമൂഹം..

അവളുടെ ചുണ്ടുകൾ പുച്ഛത്തോടെ ഒന്ന് കോടി..എന്നാൽ അതിന് നേരെ വിഭരിതം ആണ് തന്റെ മുത്തശ്ശനും അച്ഛനും വലിയച്ഛനും.. സർക്കാർ ജോലിയുണ്ടേൽ പോലും തൂമ്പ പിടിച്ചു തഴമ്പിച്ച ദൃഢമായ കൈകൾ ആണ് അച്ചന്മാർക്ക്.. മുത്തശ്ശന്റെ തൊഴിൽ പിന്നേ ഇത് തന്നെ ആണ്.. ജീവനും ജീവിതവും... ഓർക്കും തോറും അവളിൽ വല്ലാത്തൊരു ബഹുമാനം വർധിച്ചു.. പാടത്തിന്റെ അറ്റത്ത് എത്തിയതും അവൾ ചുറ്റും നോക്കി.. പ്രിയപ്പെട്ടതെന്തോ കണ്ണിൽ പെടാതെ വന്നതും അവൾ നിരാശയോടെ മുഖം താഴ്ത്തി..കൈകൾ ബാഗിൽ മുറുകി..ചുണ്ട് ഒന്ന് പരിഭവത്തോടെ കൂർത്തു.. ____ "അയ്യേ.. താര പെണ്ണ് കരയാൻ പോവാ.. " ചെവിയോരം തട്ടി തെറിച്ച ചുടുനിശ്വാസത്തിന്റെ കൂടേ പതിഞ്ഞ സ്വരം കൂടേ ആയതും ഹൃദയതാളം ഉച്ചത്തിൽ ആകുന്നത് അവൾ അറിഞ്ഞു..കൈകൾ ഒന്നുടെ മുറുകി.. പരിഭവത്തോടെ കൂർപ്പിച്ചു വെച്ച ചൊടികൾ പതിയെ വിരിഞ്ഞു..ഇടുപ്പിൽ കൈ കുത്തി കൊണ്ട് അവൾ തിരിഞ്ഞു..തലയിൽ തോർത്തു കെട്ടി വെച്ചു വിയർത്തൊട്ടിയ ഷർട്ടും ധരിച്ചു ഉടുത്ത കാവിമുണ്ട് മടക്ക് കുത്തിരിയിരിക്കുന്നു.. വെയിൽ കൊണ്ട് ചുവന്ന മുഖത്തേക്ക് അവൾ ഉറ്റു നോക്കി.. ക്ഷീണം വിളിച്ചോതുന്നു..ചെന്നിയിൽ നിന്ന് ഒഴുകിയ വിയർപ്പ്കണം കഴുത്തിലൂടെ ഒലിച്ചിറങ്ങുന്നത് നോക്കി നിന്ന അവൾ അവനെ ഗൗരവത്തോടെ നോക്കി.. "എന്താ.. "വെള്ളം കുടിച്ചായിരുന്നോ.." അവളുടെ ചോദ്യം അവനെ ഒന്ന് ഞെട്ടിപ്പിച്ചു..അവൻ കണ്ണുകൾ ഇറുക്കെ ചിമ്മി തുറന്നു..

"ഹാ.. കുടിച്ചു.. " "എവിടെ.. " "അയ്യോ. അത് വയറ്റിൽ എത്തി.. " വയറ്റിൽ കൈ തടവി ഇല്ലാത്ത കൗതുകം വെച്ചു പറയുന്നവനെ താര പുരികം ചുളുക്കി നോക്കി.. "അതല്ലെടാ പൊട്ടാ..കുടിക്കാൻ വെച്ച വെള്ളം എവിടെ.." "അത് തീർന്നില്ലേ.. " നിഷ്കളങ്കമായി പറയുന്നവനെ കാണെ അവളുടെ കുഞ്ഞി ചുണ്ട് പതിയെ വിടർന്നു.. "ആണോ.. ആദവ് മേനോൻ പറയണ കള്ളം പച്ചവെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം പൊട്ടിയൊന്നും അല്ല താര.. സത്യം പറയ്.. " മാറിൽ കൈ കെട്ടി ഗൗരവത്തോടെ ചോദിക്കുന്നവളെ നോക്കി ആദി ഇളിച്ചു കാണിച്ചു.. അതൊന്നും ഏൽക്കില്ലെന്ന് മനസ്സിൽ ആയതും അവൻ തല താഴ്ത്തി.. പിന്നേ പതിയെ പിന്നിലേക്ക് കൈ ചൂണ്ടി.. അങ്ങോട്ട്‌ നോക്കിയ താരയുടെ മുഖം ദേഷ്യത്തോടെ വീർത്തു.. "ഞാൻ പറഞ്ഞിട്ട് ഉണ്ട്.. ദിവസം മിനിമം മൂന്ന് ലിറ്റർ എങ്കിലും വെള്ളം കുടിക്കണം എന്ന്.. ഈ ജഗ്ഗിൽ ഉള്ള വെള്ളം തൊട്ടിട്ടില്ല.. പോരാത്തതിന് ഈ പൊരിവെയിൽ കൊണ്ടുള്ള പണിയും..എത്ര പറഞ്ഞാലും മനസിൽ ആകില്ല.." തനിക്ക് വേണ്ടി.. തന്റെ നല്ലതിന് വേണ്ടി.. ശകാരിക്കുന്നവളെ ആദി കണ്ണിൽ കൗതുകം തീർത്തു നോക്കി കൊണ്ട് നിന്നു.. അവന്റെ നോട്ടം കണ്ട് ഒന്ന് ഇരുത്തി നോക്കി കൊണ്ട് അവൾ തോളിൽ ഉള്ള ബാഗ് ഒന്നുടെ കയറ്റിയിട്ടു കൊണ്ട് അവൾ മുമ്പിൽ നടന്നു..

"പോവാണോ.. " "ആ.. പോവാ.. " അവന്റെ ചോദ്യത്തിനു അവൾ മറുപടി ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അവൾ നടന്നു.. "എന്നേ ഒറ്റക്ക് ഇട്ടിട്ടോ.. ന്നേ വേണ്ടേ.. " "വോ.. വേണ്ടാ.."😼 അവന്റെ കുറുമ്പൊടെ ഉള്ള ചോദ്യം കേട്ട് അവൾ കേറുവോടെ പറഞ്ഞു..അവളുടെ കുഞ്ഞി ചുണ്ടിൽ മനോഹരം ആയ പുഞ്ചിരി വിടർന്നിരുന്നു.. "ആഹാ..എന്നാ ശെരി.. എനിക്ക് ഈ നാട്ടിൽന്ന് നല്ല പെങ്കൊച്ചിനെ കിട്ടും.. " അവനും വിട്ടു കൊടുക്കാൻ ഭാവം ഇല്ലാത്ത മട്ടിൽ ചുണ്ടും കൂർപ്പിച്ചു ചോദിച്ചു.. "ഏതേലും പെങ്കൊച്ചിനെ കിട്ടിയാൽ കൊന്നു കളയെം ചെയ്യും.. " അവനെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് അവൾ വീണ്ടും വരമ്പത്തൂടെ നടന്നു..ഹൃദയം വല്ലാതെ തുടി കൊട്ടുന്നത് അറിഞ്ഞു.. "താര സുകുമാരന് ഇത്രയും ഉശിരൊ.. " അവന്റെ ചോദ്യം അവളെ പൊട്ടിചിരിപ്പിച്ചു...വലിയ ശബ്ദത്തിൽ കണ്ണ് ചുരുക്കി ചിരിക്കുന്നവളെ അവൻ കൗതുകത്തോടെ നോക്കി.. "ആ.. അതിന്റെ എല്ല് അൽപ്പം കൂടുതലാ.." വിളിച്ചു പറഞ്ഞു പോകുന്നവളുടെ പിന്നിൽ അവനും ഓടി..മുന്നിൽ പോകുന്നവളെ പതിയെ പിന്നിലേക്ക് വലിച്ചു..താര ആദിയുടെ നെഞ്ചിൽ തട്ടി നിന്നു.. "എന്താ.. " പതിഞ്ഞ ശബ്ദം ആയിരുന്നു.. അവന്റെ ആ നീക്കം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..അവളുടെ മിഴികൾ വെപ്രാളം കൊള്ളുന്നത് അറിഞ്ഞു..

കൈകൾ പതിയെ വസ്ത്രത്തിൽ കൊരുത്തു പിടിച്ചു.. "എനിക്ക് ഇന്നത്തേക്ക് ഉള്ള കോട്ട കിട്ടിയില്ല.. " അവന്റെ കുഞ്ഞു ശബ്ദം കേട്ട് അവളുടെ ചൊടികൾ ഒന്നുടെ വിരിഞ്ഞു.. ശേഷം പതിയെ തിരിഞ്ഞു.. അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ ചുറ്റിയിരുന്നു.കണ്ണും അടച്ചു നിൽക്കുന്നവനെ അവൾ കുസൃതിയോടെ നോക്കി..പതിയെ കാലിന്റെ തള്ള വിരലിൽ ഊന്നി കൊണ്ട് അവൾ അവന്റെ കവിളിൽ ചുണ്ട് ചേർത്തു.. °°°°°°°°°° കവിളിൽ തണുപ്പ് അറിഞ്ഞു ആദിയുടെ ചുണ്ടുകൾ നേർമയായി വിരിഞ്ഞു.. തന്റെ കൈക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നയാ കുഞ്ഞി പെണ്ണ് കരഞ്ഞ കണ്ണുകളും ആയി വർഷങ്ങൾക്ക് മുന്നേ ഇഷ്ട്ടം പറഞ്ഞത് ഓർമ വന്നു.. താൻ ഒരുത്തിക്ക് മോഹം കൊടുത്തതിൽ തന്നെ നീറി നീറി ജീവിക്കുമ്പോഴായിരുന്നു അവളുടെ ഇഷ്ട്ടം പറച്ചിൽ.. ദേഷ്യം തലച്ചോറിൽ കയറിയതും കൈ നീട്ടി അടിച്ചു.. മുഖത്തു നോക്കി എന്തെക്കെയൊ വിളിച്ചു പറഞ്ഞു..എന്നാൽ തന്നെ നിറഞ്ഞ കണ്ണുകളും ആയി നോക്കിയ നോട്ടം നെഞ്ചിൽ ആയിരുന്നു.. അന്ന് മനസ്സിൽ ആക്കി വെണ്ണിലയോട് ഉള്ള പ്രണയം യഥാർത്ഥമായിരുന്നില്ല എന്ന്.. അവൾ ഇഷ്ട്ടം പറഞ്ഞപ്പോൾ മനസ്സ് വേദനിക്കണ്ട എന്നൊരു സഹതാപത്തിനു പുറത്തായിരുന്നു താൻ മൂളിയതെന്ന് അന്ന് ആ നിമിഷം മുതൽ താൻ മനസ്സിൽ ആക്കി.. രാത്രിയിൽ ഉറക്കം നഷ്ടപ്പെടാൻ തുടങ്ങി..എത്രയോ യാമങ്ങൾ താൻ ഉറക്കം ഇല്ലാതേ കഴിച്ചു കൂട്ടി..അത് തന്റെ ആരോഗ്യത്തെ ബാധിച്ചു..

അവസാനം തനിക്ക് ആ കുഞ്ഞി പെണ്ണ് ഇല്ലാതെ ശ്വാസം പോലും എടുക്കാൻ കഴിയില്ലെന്ന് യഥാർത്ഥമാക്കിയ നിമിഷം.. പിന്നീട് വീണ്ടും കണ്ടു.. അവളെ.. തന്നെ നോക്കാതെ തലയും താഴ്ത്തി നിൽപ്പാണ്.. അച്ചുവിന്റെ കൂടേ വന്നതായിരുന്നു..മുഖത്തേക്ക് നോക്കുന്നില്ലെന്ന് കണ്ടതും എന്തോ വല്ലാതെ വേദന തോന്നിപോയി.. ഓടിപോയി നെഞ്ചിലേക്ക് അടക്കി പിടിക്കാൻ കൊതി തോന്നിപോയി..തന്റെ നോട്ടം കണ്ടത് കൊണ്ട് ആകാം അച്ചു അവളെ എനിക്ക് മുന്നിൽ ഇട്ടു കൊണ്ട് പോയി.. പോകാൻ തുനിഞ്ഞവളെ കൈ പിടിച്ചു കൊണ്ട് ദയനീയമായി നോക്കിയതും സങ്കടം കൊണ്ട് വിതുമ്പുന്നത് കണ്ടു.. കണ്ണും ചുണ്ടും കവിളും മൂക്കും ചുവപ്പിച്ചു കരയുന്നവളോട് വല്ലാതെ വാത്സല്യം തോന്നി പോയി.. കൈ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടതും അവൾ ഒന്നേ ചോദിച്ചോള്ളൂ.. എന്റെയല്ലേ.. ❤️ എന്ന്..താൻ ആണെന്നോ അല്ലെന്നോ പറഞ്ഞില്ല.. പകരം ആ കുഞ്ഞി പെണ്ണിന്റെ ഉണ്ടകവിളിൽ ചുണ്ട് അമർത്തിയായിരുന്നു നൽകിയത്.. പുറത്തേക്ക് ഉന്തിയ കണ്ണുകളും ആയി നോക്കുന്ന തന്റെ കുഞ്ഞിയെ വീണ്ടും വീണ്ടും ചുംബിക്കാൻ കൊതി തോന്നി.. എങ്കിലും സ്വയം നിയന്ത്രിച്ചു.. എൻട്രൻസിൽ റാങ്ക് ലിസ്റ്റിൽ വന്നത് കൊണ്ട് തന്നെ അവൾ കോളേജിൽ പോകുമായിരുന്നു.. ദൂരെ ഉള്ള ഗവണ്മെന്റ് കോളേജ് ആയത് കൊണ്ട് തന്നെ ഹോസ്റ്റലിൽ ആയിരുന്നു താമസം.. ലീവിന് വല്ലപ്പോഴും വരും.. അന്ന് കണ്ണ് നിറയെ നോക്കി നിന്നു കൊതിയടക്കും..

എങ്കിലും എന്നും അവൾ തന്റെ കവിളിൽ ചുണ്ട് ചേർക്കുമായിരുന്നു.. അത് ഇന്നും തുടരുന്നു.. ഓരോ വരവിലും തങ്ങൾ കൂടുതൽ കൂടുതൽ അടുത്ത് കൊണ്ട് ഇരുന്നു.. ഇന്ന് അവൾ നല്ലൊരു ഡോക്ടർ ആകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.. "എന്താ ആലോചിക്കണേ.. " അവളുടെ ചോദ്യം ആയിരുന്നു അവനെ ഓർമകളിൽ നിന്ന് മുക്തൻ ആക്കിയത്.. അവൻ ചിരിയോടെ കണ്ണ് ചിമ്മി.. "ഹ്മ്മ്.. ഒന്നുല്ല കുഞ്ഞിയെ..എന്റെ നെഞ്ചിൽ ഇങ്ങനെ ആദ്യം ആയി നിന്നത് ഒന്ന് ഓർത്തുപോയതാ.." അത് പറഞ്ഞതും അവളുടെ മുഖം ചുവക്കുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു.. "പോകാം.. " അവളുടെ ചോദ്യത്തിനു അവൻ തലയാട്ടി സമ്മതിച്ചു..അവളുടെ നീണ്ടു മെലിഞ്ഞ വിരലിൽ കോർത്തു പിടിച്ചു കൊണ്ട് അവർ മുന്നോട്ട് നടന്നു.. ആ പച്ചപ്പ് നിറഞ്ഞ വയലിലൂടെ.. തന്റെ പ്രാണന്റെ കൈ കോർത്തു പിടിച്ചു. അത്രമേൽ സന്തോഷത്തോടെ.. ലോകം വെട്ടിപിടിച്ച ആനന്ദത്തോടെ.. തന്റെ പ്രാണനോട് ഉള്ള അകാതമായ പ്രണയത്തോടെ... 💔......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story