വെണ്ണിലാവേ..💔: ഭാഗം 51

vennilave niha

രചന: NIHAA

എയർപോർട്ടിൽ വന്നു നിന്ന ബ്ലൂ വോൾവോയിൽ നിന്ന് അവൻ ഷർട്ട്‌ ഒന്ന് കുടഞ്ഞിട്ട് കൊണ്ട് ഇറങ്ങി.മുന്നിലേക്ക് തൂങ്ങിയ ചുരുണ്ട മുടി മാടിയൊതുക്കി കൊണ്ട് അവൻ കണ്ണിലെ ഗ്ലാസ് അൽപ്പം താഴ്ത്തി. ഡിസ്ട്രിക്ട് കളക്ടറേ കണ്ട പലരും അവനടുത്തേക്ക് ഓടി വരുന്നത് ശ്രദ്ധിച്ചു..തനിക്ക് ഏർപ്പെടുത്തിയ പോലീസ് ഗാർഡ്‌സ് അവനെ വലയം ചെയ്യാൻ വന്നതും അവന്റെ കൈകൾ പതിയെ പൊങ്ങി.. അരുതെന്ന് വിലക്കി കൊണ്ട്..കണ്ണിൽ വെച്ച സൺ ഗ്ലാസ്‌ അഴിച്ചു മാറ്റി കൊണ്ട് അവൻ ചുറ്റും നോക്കി കാറിൽ ചാരി നിന്നു..പലരും അവനെ ശ്രദ്ധിക്കുന്നുണ്ടേൽ പോലും അവന്റെ ചുണ്ടിൽ കുഞ്ഞു പുഞ്ചിരിയുണ്ടായിരുന്നു.. ആരെയും ആകർഷിക്കാൻ കഴിവുള്ള ഒന്ന്.. കാറ്റിൽ പാറി പറക്കുന്ന മുടിയൊന്നു അവൻ കയ്യിട്ടിളക്കി..ഇൻ ചെയ്യാതെ അഴിച്ചിട്ടിരിക്കുകയാണ് ഷർട്ട്‌..കയ്യിൽ ഒരു ബാൻഡ് വാച്ച് കെട്ടിയിരിക്കുന്നു.. "ആഹാ.. കളക്ടർ സർ എന്താ പുറത്ത് നിൽകുന്നെ.. " 'ഒന്നുല്ല.. ഞാൻ എന്റെ വൈഫിനെ ഒന്ന് പിക് ചെയ്യാൻ വന്നതാ.. " നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൻ ചോദ്യം ഉന്നയിച്ചവർക്ക് മറുപടി നൽകി.. അഞ്ചു മിനുട്ട് കാത്തു നിൽക്കേണ്ടി വന്നില്ല..അതിന് മുന്പേ അവന് പ്രിയപ്പെട്ടത് മുന്നിൽ പ്രത്യക്ഷപെട്ടിരുന്നു..

അവന്റെ നേർത്ത ചൊടികൾ വിടർന്നു..അവൾക്കായി മാത്രം.. കാറിന്റെ തുറന്നിട്ട ഗ്ലാസ്സിനുള്ളിലൂടെ കൈ കടത്തി കൊണ്ട് അവൻ നിറയെ റെഡ് റോസ് അടങ്ങിയ വലിയ ബൊക്കെ കയ്യിൽ എടുത്തു..നാസികയിലേക്ക് തുളച്ചു കയറിയ പനിനീരിന്റെ ഗന്ധം അവനെ മത്ത് പിടിപ്പിക്കുന്നതായിരുന്നു.. പിന്നിൽ വന്നു നിന്ന തനിക്ക് പ്രിയപ്പെട്ടവളുടെ സാന്നിധ്യം അവനെ ഒന്നുടെ സന്തോഷവാൻ ആക്കി..അവന്റെ ചൊടികളിൽ പുഞ്ചിരി വിരിച്ചു.. "തേജാ.. " പതിഞ്ഞ സ്വരം..അവൻ കയ്യിൽ ഉള്ള ബൊക്കെ ഒന്നുടെ മുറുകെ പിടിച്ചു കൊണ്ട് തിരിഞ്ഞു..പിന്നിൽ നീലക്കണ്ണുകൾ വിടർത്തി വെച്ചു കൊണ്ട് തന്നെ നോക്കുന്നവളുടെ മുന്നിലേക്ക് തേജസ്‌ ബൊക്കെ നീട്ടിയതും അവളുടെ നീലമിഴികൾ ഒന്നുടെ വിടരുന്നത് നോക്കി നിന്നു.. "ഹേ.. ഇഷ്ടായോ ആമിച്ചി.. " പോക്കറ്റിൽ തിരുകിയ കൈ പുറത്തേക്ക് വലിച്ചു കൊണ്ട് അവൻ ചോദിച്ചു.. അവന്റെ കണ്ണുകളിൽ കുസൃതിയായിരുന്നു.. "ഞാൻ പറഞ്ഞിട്ടുണ്ട് എന്നേ അങ്ങനെ വിളിക്കരുത് എന്ന്.." അവനെ കപടദേഷ്യത്തോടെ നോക്കി പറഞ്ഞു കൊണ്ട് അവൾ കയ്യിൽ ഉള്ള ബൊക്കെയിലേക്ക് ശ്രദ്ധ ഊന്നി.. "ഇതൊക്കെ ഒരു ഹരല്ലേ പെണ്ണെ.. " അവളുടെ വിരലിൽ പതിയെ കടിച്ചു കൊണ്ട് അവൻ നിഷ്കളങ്കമായി പറഞ്ഞു.

.വിരൽ തുമ്പ് നൊന്തതും അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് കൈ വലിച്ചു.. "പിന്നേ..ഹരം തന്നെയാ.. " അത്രയും പറഞ്ഞു കയ്യിൽ ഉള്ള വലിയ ബൊക്കെ വിരലിനാൽ തഴുകുന്നവളുടെ അരയിലൂടെ കൈ ചുറ്റി കൊണ്ട് തന്നിലേക്ക് വലിച്ചിട്ടു.. "തേജാ.. ആൾക്കാർ ശ്രദ്ധിക്കുന്നു.. " ചുറ്റും വെപ്രാളത്തോടെ മിഴികൾ പായിച്ചു പറയുന്നവളുടെ മൂക്കിൻതുമ്പിൽ അവൻ പതിയെ പല്ലുകളെ ആഴ്ത്തി..അവരെ ശ്രദ്ധിച്ച പലരും ചിരിയോടെ മുഖം തിരിച്ചു.. "അതിനെന്താ ശ്രദ്ധിച്ചോട്ടെ..എന്റെ ഭാര്യ ആയ the famous business women ആത്മിക തേജസിനെ അല്ലെ ഞാൻ പിടിച്ചേ..അല്ലാതെ അപ്പുറത്തൂടെ പോയ പെണ്ണിനെ ഒന്നും അല്ലാലോ.." വല്യ കാര്യത്തിൽ അവളുടെ കവിളിൽ പിച്ചി മൂക്കിൽ ചുണ്ട് അമർത്തി കൊണ്ട് അവൻ വീമ്പു പറഞ്ഞു.. "ഉഉഹ്.. ഈ ചെക്കൻ.. വല്യ ജില്ലാ കളക്ടർ ആണെന്നെ ഒള്ളു.. വാ തുറന്നാൽ ചളിയെ വരൂ.. " അവന്റെ ചുരുണ്ട മുടിയൊന്ന് വലിച്ചു കൊണ്ട് അവൾ അവനെ കളിയാക്കി..അതൊട്ടും ഇഷ്ട്ടപ്പെടാതിരുന്ന തേജസ്‌ ആമിയുടെ കവിളിൽ വിരലിനാൽ ഒരു കുത്ത് വെച്ചു കൊടുത്തു.. "ഓഹ്. ഇപ്പൊ നിനക്ക് എന്നേ പിടിക്കുന്നില്ലാലെ.. ഓക്കേ..ഞാൻ പൂവാ.. അല്ലേലും നമ്മളെ ഒന്നും ആർക്കും.. " അവളെ വിട്ടു കൊണ്ട് അവൻ കുഞ്ഞു കുട്ടികളെ പോലെ കവിൾ വീർപ്പിച്ചു കൊണ്ട് നിന്നു..

ആമി അവന്റെ കവിളിലേക്ക് ചിരിയോടെ നോക്കി.. "മതി.. എന്നും പറയണ ഡയലോഗ് അല്ലെ ഇത്.. മാറ്റിപ്പിടിക്ക് തേജാ.. " അവന്റെ മുതുകിൽ കൊട്ടി കൊണ്ട് ആമി പറഞ്ഞു.. "തേജസ്‌ മാറില്ലെടി.. അതിന് ഏത് കാലൻ വന്നു പറഞ്ഞാലും. " അവളെ നോക്കി പുച്ഛിച്ചു തള്ളി കൊണ്ട് തേജസ്‌ പറഞ്ഞു..ആമിയുടെ ചുണ്ട് ഒന്ന് കോടി.. "അത് എനിക്കും അറിയാം.. വാ കാലാ.." അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ആമി പറഞ്ഞു.. "കാലനോ.. നീ കേരളം വിടാൻ തുടങ്ങിയപ്പോൾ കൂതറയാകുന്നുണ്ടോ.. " "ഇത് കേരളം വിട്ടത് കൊണ്ട് ഒന്നും അല്ല.ഞാൻ എന്റെ കുരങ്ങൻ കെട്ടിയോന്റെ കയ്യീന്ന് പഠിച്ചതാ.. " തേജസിന്റെ കവിൾ അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കൊണ്ട് ആമി കാര്യത്തോടെ പറഞ്ഞതും തേജസ്‌ ബോധം ഇല്ലാത്ത മട്ടിൽ സമ്മതിച്ചു.. "ഓഹ്.. ഏഹ്.. അത് ഞാൻ അല്ലേടി.. " അവൻ അലർച്ചയായിരുന്നു.. ആമിയൊന്നു പൊട്ടിചിരിച്ചു.. "അതേലോ.. ഇങ്ങനെ ഒരു പൊട്ടൻ.. " "പൊട്ടൻ നിന്റെ തന്ത.. " അവളുടെ ഇടുപ്പിൽ പിച്ചി കൊണ്ട് തേജസ്‌ കെറുവിച്ചു.. "ദേ.. തന്തക്ക് വിളിച്ചാൽ ഉണ്ടെല്ലോ.. " "വിളിച്ചാൽ.. വിളിച്ചാൽ എന്തോ ചെയ്യും.. " കൈ ചൂണ്ടി അവന് നേരെ അവൾ ഉറഞ്ഞു തുള്ളിയതും തേജസ്‌ അവൾ ചൂണ്ടിയ വിരലിൽ വീണ്ടും കടിച്ചു..ആമി കൈ വലിച്ചു കൊണ്ട് കുടഞ്ഞു..

"പോടാ പട്ടി.. " അതും വിളിച്ചു ചുണ്ടും കൂർപ്പിച്ചു പോകുന്നവളുടെ അരയിലൂടെ കൈ ഇട്ടു കാറിലേക്ക് ചേർത്തതും ഒരുമിച്ചായിരുന്നു..അവന്റെ ചെയ്തിയിൽ ഒന്ന് പകച്ചു പോയ ആമി അവനെ തുറിച്ച കണ്ണുകളോടെ നോക്കി.. അവളുടെ പുറം കാറിൽ അമർന്നു.. അവളുടെ ദേഷ്യത്തോടെ വീർത്ത കവിളിൽ കൈ ചേർത്തു വെച്ചു കൊണ്ട് തേജസ്‌ ആമിയുടെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങിയതും ഒരുമിച്ചായിരുന്നു.. ആമിയുടെ മിഴികൾ ഒന്നുടെ പുറത്തേക്ക് ഉന്തി...തന്റെ അധരത്തിൽ ചുണ്ട് ചേർത്തു നുണയുന്നവനെ ഒരുതരം പകപ്പോടെ നോക്കി.. അവന്റെ കൈ അവളുടെ അരയിൽ മുറുകി..ആമിയെ ഒന്നുടെ കാറിലേക്ക് ചായ്ച്ചു കൊണ്ട് അവൻ ചുംബിച്ചു കൊണ്ട് ഇരുന്നു..അവളുടെ വിരലുകൾ അവന്റെ പിൻമുടിയിൽ മുറുകി.. ആ കാഴ്ച്ച കണ്ണിൽ പ്പെട്ട പലരും നാണത്തോടെ മുഖം കുനിച്ചു.. !! വായിൽ ഇരുമ്പ് ചുവ കലർന്നു ശ്വാസം വിലങ്ങിയതും തേജസ്‌ പതിയെ പിൻവാങ്ങി..

കിതപ്പോടെ കാറിൽ ചാരിയ ആമി മിഴികൾ തുറക്കാതെ നിന്നു.. തേജസ് ചുണ്ടൊന്ന് അമർത്തി തുടച്ചു കൊണ്ട് കുസൃതിയോടെ അവളെ നോക്കി ഇടുപ്പിൽ ഒന്ന് നുള്ളി.. പൊള്ളിപ്പിടഞ്ഞു പോയ ആമി അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി.. എന്തു കൊണ്ടോ അവനെ നോക്കാൻ മടി തോന്നിയവൾക്ക്.. നാണമോ.. മറ്റെന്തക്കയോ വികാരം തന്നെ പൊതിയുന്നത് അവൾ അറിഞ്ഞു.. തേജസിന്റെ കൈകൾ അവളുടെ അരയിലൂടെ മുറുകെ ചുറ്റി.. തന്റെ നെഞ്ചിൽ മുഖം അമർത്തി നിൽക്കുന്നവളുടെ മൂർദ്ധാവിൽ ചുണ്ട് ചേർത്തതും അവൾ ഒന്നുടെ കുറുകി കൊണ്ട് മുഖം അമർത്തി.. "ആമി.. " "മ്മ്ഹ്.. " "Love you..❤️" അവൻ പതിയെ മൊഴിഞ്ഞു..ആമിയുടെ ചുണ്ടുകൾ വിടർന്നു.. മനോഹരം ആയ പുഞ്ചിരി തത്തി.. അവൾ അവനിലേക്ക് ഒന്നുടെ ഒതുങ്ങി.. വല്ലാത്തൊരു ഇഷ്ട്ടം പൊതിയുന്നത് അറിഞ്ഞു.. "Love you too... ❤️"......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story