വെണ്ണിലാവേ..💔: ഭാഗം 52 | അവസാനിച്ചു

vennilave niha

രചന: NIHAA

"നിലെ.. " മുകളിൽ നിന്ന് വന്ന വിളി കേട്ടവൾ നിശ്വസിച്ചു കൊണ്ട് ഉണ്ടാക്കി കൊണ്ട് ഇരുന്ന കുറുക്ക് വേവ് പാകം നോക്കി സ്റ്റൗ ഓഫ് ചെയ്തു.. "മ്മ്.. എന്താ ദേവേട്ടാ.. " അവൾ മറുപടി നൽകി.നെറ്റിയിൽ ഉള്ള വിയർപ്പ് കണം തുടച്ചുകൊണ്ട്.. "ഇങ്ങട് വന്നേ.. " "എന്താന്ന് പറയ് മനുഷ്യ.. " അവന്റെ കാര്യം വെളിപ്പെടുത്താതെ ഉള്ള വിളി കേട്ട് ഇരച്ചു കയറിയ നില മുഖം ചുളിച്ചു ചോദിച്ചു.. ഒത്തിരി ജോലിയുണ്ട്.. അതും തീർത്തിട്ട് വേണം.. "ഒന്ന് ഇങ്ങോട്ട് വാ കൊച്ചേ.. " "മോൾ ചെല്ല്.. " അവളുടെ കയ്യിൽ ഉള്ള കുറുക്ക് കലക്കിയ പാത്രം വാങ്ങി വെച്ചു ലക്ഷ്മി വെണ്ണിലയോട് പറഞ്ഞു.. അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കൈ സാരി തുമ്പിൽ തുടച്ചു.. ശേഷം മുകളിലേക്ക് തിടുക്കത്തിൽ നടന്നു.. മുറി തുറന്നിട്ടതും കണ്ടു ബെഡിൽ എല്ലാ ഫയൽസും വാരി വലിച്ചിട്ടേക്കുന്നു.. അവളുടെ ശ്വാസം നിലച്ചത് പോലെ നെഞ്ചത്ത് കൈ വെച്ചു.. "ദേവിയെ.. എന്താ ഇത് ദേവേട്ടാ.. " "നിന്റെ കൊച്ചിനോട് ചോദിക്ക്.. " ചിരിച്ചു കൊണ്ട് ഷർട്ടിന്റെ ബട്ടൺ ഇടുന്നവനെ അവൾ കൂർപ്പിച്ചു നോക്കി.. "ഭഗവാനെ..നാളെ സബ്മിറ്റ് ചെയ്യേണ്ട പ്രൊജക്റ്റ്‌ ആണ് അത്.." അത്രയും പറഞ്ഞു കൊണ്ട് അവൾ ബെഡിൽ ഫയലുകൾക്ക് നടുവിൽ ഇരിക്കുന്ന കുഞ്ഞിനെ നോക്കി "എന്താ കണ്ണാ ഇത്.. "

അതിന് ബെഡിൽ ഇരിക്കുന്ന കുഞ്ഞ് അവൾക്ക് മോണ കാട്ടി ചിരിച്ചു..ആ ചിരി കണ്ട് ദീർഘമായി നിശ്വസിച്ചു..മനസ്സ് ശാന്തം ആക്കി കൊണ്ട് അവൾ ബെഡിൽ കിടക്കുന്നതെല്ലാം ഒതുക്കി എടുത്തു ഷെൽഫിലേക്ക് വെച്ചു.. "ഇത് നിങ്ങൾക്ക് ഒന്ന് എടുത്തു വെക്കാൻ മാത്രം അല്ലെ ഒള്ളു ദേവേട്ടാ..ഇതിനാണോ എന്നേ ഇവിടെ വരെ വിളിച്ചു വരുത്തിയേ.. " അതിന് ദർശൻ പല്ലിളിച്ചു കാണിച്ചു..ശേഷം ബട്ടൻസ് കാണിച്ചു കൊടുത്തു..ഒന്ന് ദീർഘമായി ശ്വസിച്ചു കൊണ്ട് അവനെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു.. എങ്കിലും അവളുടെ ചൊടികൾ വിടർന്നിരുന്നു.. അരയിൽ ഉള്ള സാരി തുമ്പ് ഒന്നുടെ ഇടുപ്പിൽ തിരുകി കൊണ്ട് അവന്റെ ബട്ടൻസ് അവൾ ഇട്ടു കൊടുത്തു..ദർശന്റെ വിരലുകൾ നഗ്നമായ ഇടുപ്പിലൂടെ ഇഴയുന്നത് അറിഞ്ഞതും അവൾ അവന്റെ കയ്യിൽ അടിച്ചു.. "അടങ്ങി നിൽക്ക് ദേവേട്ടാ.. " ദർശൻ അവളെ ഒന്നുടെ മുറുക്കിയതും നില അവനെ ഒന്ന് നോക്കി.. "വെണ്ണിലാവേ.. 💔" അവൻ ആർദ്രമായി പതിഞ്ഞ സ്വരത്തിൽ വിളിച്ചു..വെണ്ണിലയുടെ ചുണ്ടിൽ പുഞ്ചിരി തത്തി..ദർശനെ ഒന്ന് ചിരിയോടെ നോക്കി..

"ദേ ആ ഇരിക്കുന്ന മൊതലും എന്നേ വിളിക്കുന്നുണ്ട് അത്.. " ബെഡിൽ കിടക്കുന്ന കുഞ്ഞിനെ അവൾ നോക്കി കൊണ്ട് അവന്റെ നുണക്കുഴി കവിളിൽ വിരൽ കൊണ്ട് കുത്തി.. കവിളിൽ കുത്തിയ വിരലിൽ പിടിച്ചു കൊണ്ട് പല്ലുകൾ ആഴ്ത്തിയ ദർശൻ പതിയെ അവിടം ചുണ്ട് ചേർത്തു... ദർശന്റെ വിരലുകൾ അവളുടെ വിയർപ്പ് ഒപ്പിയെടുത്തു..അവന്റെ വിരലുകൾ കവിളിൽ നിന്ന് കഴുത്തിലേക്ക് സഞ്ചരിക്കുന്നതറിഞ്ഞ വെണ്ണില പിടഞ്ഞു കൊണ്ട് അവനിൽ നിന്ന് അകലാൻ ശ്രമിച്ചതും ദർശൻ പിടിച്ച പിടിയാലേ തന്നിലേക്ക് തന്നെ വലിച്ചിട്ടു.. "വേണ്ട ദേവേട്ടാ. ദേ.. കുഞ്ഞ്.. " "കുഞ്ഞ് അവിടെ നിന്നോളും നിലെ.. " അവൻ തന്നിലേക്ക് കുനിയുന്നത് അറിഞ്ഞു നില പിന്നിലെ കണ്ണാടിചില്ലിൽ അമർന്നു..ദർശന്റെ അധരം വെണ്ണിലയുടെ സിന്തൂരം വരഞ്ഞ നെറുകയിൽ അമർന്നു.. അവിടെ നിന്നും ഒഴുകിയിറങ്ങിയ അവന്റെ അധരം അവളുടെ മിഴികളിലും ചുംബിച്ചു കൊണ്ട് കവിളിലൂടെ മൂക്കിൻ തുമ്പിലേക്ക് ഒഴുകിയ അധരം വെണ്ണിലയുടെ അധരത്തിൽ തട്ടി നിന്നു..

പതിയെ അവളുടെ അധരത്തിലേക്ക് അതിന്റെ ഇണയെ ചേർത്തു വെച്ച ദർശനും വെണ്ണിലയും ഒരുപോലെ കണ്ണടച്ചു.. അത്രമേൽ പ്രണയത്തോടെ.. _____ സാരി തുമ്പ് വലിയുന്നത് അറിഞ്ഞു വെണ്ണില പതിയെ അകന്നു മാറി.. തങ്ങളുടെ കാലിന് ഇടയിൽ നുഴഞ്ഞു കയറുന്ന കുഞ്ഞിനെ ദർശൻ വാരിഎടുത്തു.. കവിളിൽ ചുണ്ട് അമർത്തിയതും കുഞ്ഞു അവന്റെ തോളിലേക്ക് ചാഞ്ഞു.. "വെന്നിതാവെ.. " തന്നെ വിളിക്കുന്ന കുഞ്ഞിനെ വെണ്ണില കണ്ണും വിടർത്തി വെച്ചു നോക്കി.. ശേഷം ദർശനും വെണ്ണിലയും പൊട്ടിച്ചിരിച്ചു..അവരുടെ ചിരി കേട്ട് കുഞ്ഞും.. കാര്യം അറിയാതെ ആണേൽ പോലും അവന്റെ മോണ കാട്ടിയുള്ള ചിരി രണ്ട് പേരുടെയും മനസ്സ് ഒരുപോലെ നിറച്ചു.. ദർശന്റെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിന്റെ ഇരുകവിളിലും ഒരുപോലെ ഒരേ സമയം ചുണ്ട് അമർത്തിയതും ഒരുമിച്ചു ആയിരുന്നു..കുഞ്ഞ് ഒന്ന് പൊട്ടിച്ചിരിച്ചു.. അവന്റെ ചിരി കേട്ട് ദർശനും വെണ്ണിലയും ചിരിച്ചു.. കുഞ്ഞിനെ ഒരു കൈ കൊണ്ട് പിടിച്ച ദർശൻ നിലയെയും പൊതിഞ്ഞു പിടിച്ചു.. അവൾ അവൻറെ നെഞ്ചിൽ തല ചാഴ്ച്ചു.. നിലയുടെ നെറുകയിൽ ചുണ്ട് അമർത്തി കൊണ്ട് ദർശനം പതിയെ മൊഴിഞ്ഞു *വെണ്ണിലാവേ...💔* അവസാനിച്ചു...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story