വെണ്ണിലാവേ..💔: ഭാഗം 7

vennilave niha

രചന: NIHAA

ഓർഡർ ചെയ്ത മസാലദോശ വന്നതും നേത്ര കിട്ടിയ പാടെ ചാടി കഴിക്കാൻ ഇരുന്നു.. നല്ല വിശപ്പ് ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിൽ ആക്കാം.. അവളെ ഒന്ന് പുഞ്ചിരിയോടെ നോക്കി കൊണ്ട് വെണ്ണിലയും ദർശും കഴിപ്പ് തുടങ്ങി.. നാവിൽ ഊറുന്ന കൊതിയോടെ ഓരോ മസാലദോശയുടെ കഷ്ണവും രുചിയോടെ വെണ്ണില ആസ്വദിച്ചു കഴിച്ചു.. കഴിപ്പിനിടയിൽ പതിയെ മുഖം പൊന്തിച്ചു ദർശനെ പാളി നോക്കിയതും അവനും കഴിക്കുന്ന തിരക്കിൽ ആണ്. അവനെ ഒന്നുടെ നോക്കി കൊണ്ട് അവൾ കഴിപ്പ് തുടർന്നു... സ്നേഹിക്കില്ല.. നോട്ടം കൊണ്ട് പോലും പരിഗണന നൽകില്ലെന്ന ദൃഢനിശ്ചയം പോലും പാഴ് വാക്ക് ആയെന്ന് തോന്നുന്നു.. താൻ പോലും അറിയാതെ തന്റെ കണ്ണുകൾ അയാളിലേക്ക് പാളി വീഴുന്നു.. എന്തു കൊണ്ട് ആവാം.. തന്നെ ഇപ്പോൾ ആദിയേട്ടന്റെ ഓർമ്മകൾ അലട്ടുന്നില്ല.. താൻ ആദിയേട്ടനെ മറന്നുവോ.. ഇല്ല.. തന്നെ കൊണ്ട് മറക്കാൻ ആവുമോ.. ഇല്ല.. പക്ഷെ എന്തു കൊണ്ട് തനിക്ക് ആദി എന്ന ഓർമ്മകൾ ഇപ്പോൾ തന്നെ വേദനിപ്പിക്കുന്നില്ല.. !! ഓരോന്നും ഒർത്തവൾ മിണ്ടാതെ കഴിപ്പ് തുടർന്നു..

""പോവാം.. "" എല്ലാവരും കഴിച്ച് കഴിഞ്ഞതും ദർശൻ ചോദിച്ചു.. അത് കേട്ട് വെണ്ണിലയും നേത്രയും കൈ കഴുകാൻ ആയിട്ട് എഴുനേൽറ്റു നടന്നു.. പിറകിൽ ദർശനും.. ___💔 ഇരുട്ടിന്റെ ഭീകരതയേ കീറി മുറിച്ചു കൊണ്ട് അവരുടെ പോളോ ജിടി മുന്നോട്ട് അതിവേഗത്തിൽ കുതിച്ചു.. വിജനമായ പാതയിൽ അങ്ങും ഇങ്ങും ഉള്ള തെരുവ് വിളക്കിന്റെ വെളിച്ചം മാത്രം.. സമയം പതിനൊന്നിനോട് അടുത്തിരിക്കുന്നു.. വഴിവക്കിലെ കച്ചവടക്കാരും കട ഉടമകളും തങ്ങളുടെ ഉപജീവനമാർഗം അടച്ചു വീട്ടിൽ പോയി അന്തി ഉറങ്ങാൻ ഉള്ള തന്ത്രപ്പാടിൽ ആണ്.. പിറകിലെ സീറ്റിൽ ഇരുന്ന നേത്ര ഉറക്കം പിടിച്ചിട്ട് ഉണ്ട്.. ദർശൻ പിന്നേ ഡ്രൈവിങ്ങിൽ ശ്രദ്ധ പതിപ്പിച്ചു ഇരിക്കുകയാണ്.. വെണ്ണിലക്ക് ഉറക്കം വരുന്നുണ്ട് എങ്കിലും അവൾ കണ്ണ് മുഴുക്കെ തുറന്നു വെച്ചിരുന്നു.. രാത്രിയുടെ യാമത്തിൽ ഇങ്ങനെ ഒരു യാത്ര കുറവ് ആണ്.. ആ ഇരുട്ടിനെ കീറി മുറിച്ചുള്ള യാത്രയോട് വല്ലാതെ പ്രണയം ആണ്.. എങ്കിലും സാധിച്ചിരുന്നില്ല.. എന്നാൽ ഇപ്പോൾ എല്ലാം യാഥാർഥ്യമാണ്.. അവൾക്ക് നേരിയ സന്തോഷം തോന്നി.. ചൊടികളിൽ നേർത്ത പുഞ്ചിരി വിടർന്നു..

സൈഡിലെ ഗ്ലാസിലേക്ക് തല മുട്ടിച്ചവൾ ഇരുന്നു.. കാറിലെ AC തണുപ്പിൽ അവൾ ഒന്ന് വിറച്ചു.. കൈകൾ പരസ്പരം കൂട്ടി പിടിച്ചു കൊണ്ട് അവൾ പതിയെ ദർശനെ തല ചെരിച്ചു നോക്കി.. സ്റ്റിയറിങ് ഒരു കൈ ചേർത്തു വെച്ചു മറു കൈ ഗിയറിലും വെച്ചു വണ്ടി ഓടിക്കുന്നവനെ അവൾ വിടർന്ന മിഴിയാലെ നോക്കി. കാറ്റിൽ പാറി പറന്ന തിങ്ങിയ മുടി ഇഴകൾ.. പാതി തുറന്നിട്ട നെഞ്ചും അവിടെ അനാവൃതമായ തിങ്ങിയ നെഞ്ചിൻ രോമങ്ങളും.. അവനിൽ നിന്ന് വമിക്കുന്ന പെർഫ്യൂന്റെ വശ്യമായ ഗന്ധം അവിടെ ആകമാനം ഒഴുകി നടന്നു.. ഒതുക്കി വെട്ടിയ താടി ഇപ്പോൾ വളർന്നു വരുന്നുണ്ട്.. പിരിച്ചു വെച്ച മീശക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന ഇളം ചുവപ്പ് അധരങ്ങൾക്ക് മാറ്റ് കൂട്ടാൻ എന്ന വണ്ണം ചുണ്ടിൽ ആരെയും മയക്കുന്ന ചെറു ചിരി.. ആ ചിരിക്ക് ഒന്നുടെ ഭംഗിയേറാൻ താടിക്കിടയിലൂടെ ഉള്ള ആഴത്തിൽ ഉള്ള നുണക്കുഴിയും.. വെണ്ണിലയുടെ മിഴികൾ അവന്റെ മുഖത്തു ആകമാനം ഓടി നടന്നു.. ""കഴിഞ്ഞോ..? "" പെട്ടന്ന് ആയിരുന്നു അവന്റെ ചോദ്യം.. അവനിൽ നിന്ന് ഉള്ള നോട്ടം അവൾ പിടപ്പോടെ പിൻവലിച്ചു..

നെഞ്ചിടിപ്പ് ഉയർന്നു.. ""എ.. എന്ത്..? "" അവന്റെ മുഖത്തു നോക്കാതെ ഉള്ളിലെ പതർച്ച മറച്ചു പിടിച്ചു കൊണ്ട് അവൾ ചോദിച്ചു.. ""എന്നേ നോക്കി കഴിഞ്ഞോ എന്ന്.. '" ചുണ്ടിൽ പൊട്ടിയ കുസൃതി ചിരിയോടെ അവളെ ഒന്ന് ചൂഴ്ന്നു നോക്കി കൊണ്ട് ദർശൻ ചോദിച്ചതും വെണ്ണില ഇരുന്ന ഇരുപ്പിൽ ചൂളി പോയി.. കണ്ണ് ഇറുക്കി അടച്ചു കൊണ്ട് ചുണ്ട് കടിച്ചു പിടിച്ചു ഇരുന്നു.. ""അത്രക്ക് ഭംഗി ഉണ്ടോ ഞാൻ.. "" കുസൃതിയോടെ കണ്ണ് ഒന്ന് ഇറുക്കി കാണിച്ചു ദർശൻ ചോദിച്ചതും വെണ്ണില വെളുക്കെ ചിരിച്ചു കൊണ്ട് അതെ എന്ന് തലയാട്ടി.. പിന്നീട് ബോധം ഉദിച്ചതും അല്ലെന്ന് തല കുലുക്കി.. അവളുടെ ഓരോ പ്രവർത്തികളും നോക്കി നിന്ന ദർശൻ ഡ്രൈവിംഗിൽ നിന്ന് നോട്ടം വിടാതെ അവളുടെ മുടിഇഴകളിൽ ഒന്ന് തലോടി.. അവന്റെ കൈകളുടെ സ്പർശം അവളുടെ മുടിഇഴകളിൽ ഏറ്റതും ഒന്ന് പുളഞ്ഞു കൊണ്ട് വെണ്ണില നേരെ ഇരുന്നു... ഇനിയും ദൂരം ഉണ്ട് വീട്ടിൽ എത്താൻ. ഒരു പാട്ട് ആയാലോ.. അവന്റെ പെട്ടന്ന് ഉള്ള മറ്റൊരു ചോദ്യം കേട്ട് അവൾ ഒന്ന് അന്താളിച്ചു നിന്നു.. ശേഷം തല ഒന്ന് കുലുക്കി സമ്മതം അറിയിച്ചതും ദർശൻ എഫ്. എം ഓൺ ചെയ്തു..

❤️പറയാതെ ഇളം ജീവനിൽ നിറമേകി അറിയാതെ മറുപാതിയായി എന്നുള്ളിൽ നീ പടരുന്നു മായാതെ.. നിലാവേ.. വെണ്ണിലാവേ.. 💔 മഞ്ഞുമായേ മണ്ണിലായ് നീ വാ തുടിക്കും നെഞ്ചിലായ് എന്നേ മൂടും പൊന്നിലാവേ വാ.. പറന്നേറാം നാം ഒരുക്കും വിണ്ണിലാകെ വാ.. ഓ.. ഓഓഓഓ. ഓ❤️ എഫ്. എം ഇൽ നിന്ന് അലയടിച്ച ഈരടിയിൽ വെണ്ണില ഒന്ന് തറഞ്ഞു പോയി.. ഉച്ചത്തിൽ മിടിക്കുന്ന ഹൃദയതാളം പോലും അവളെ വല്ലാതെ തളർത്തും പോലെ.. ഇരിപ്പിടത്തിൽ പിടി മുറുക്കി കൊണ്ട് ഇരുന്നു.. പതിയെ ദർശനെ നോക്കി.. അലയടിക്കുന്ന സംഗീതത്തിനു അനുസൃതമായി സ്റ്റീയറിങ്ങിൽ താളം പിടിച്ചു പതിയെ മൂളി കൊണ്ട് ഇരിക്കുന്നവനെ കാണെ അവൾ പിടപ്പോടെ മുഖം തിരിച്ചു.. തനിക്ക് എന്താണ് സംഭവിക്കുന്നത്. ഒരു പാട്ട് കേട്ടപ്പഴേക്കും ഇങ്ങനെ തളർന്നു പോകാൻ മാത്രം.. അതിൽ തന്റെ പേര് ഉള്ളത് കൊണ്ട് ആവുമോ.. പക്ഷെ എന്തിന്? പേര് ഉള്ളത് കൊണ്ട് ഒരു പാട്ട് കേട്ടാൽ ഇങ്ങനെ ഒക്കെ താളരാൻ മാത്രം.. അറിയില്ല.. ഒന്നും അറിയില്ല.. തനിക്ക് എന്തൊക്കയോ സംഭവിക്കുന്നുണ്ട്.. താൻ പോലും അറിയാതെ തന്റെ മനസ്സ് പലയിടത്തേക്കും ചാഞ്ചാടുന്നുണ്ട്..

ദേവേട്ടനിൽ നിന്ന് വമിക്കുന്ന ഗന്ധം പോലും തന്നെ വേറൊരു അനുഭൂതിയിൽ എത്തിക്കുന്നുണ്ട്.. എന്തു കൊണ്ട് ആവാം.. ഉള്ളിൽ നാമ്പിട്ട പ്രണയത്തിനു താൻ വില കൽപ്പിക്കുന്നില്ലേ.. മനസ്സിൽ കൊണ്ട് നടന്ന പുരുഷനെ മറന്നുവോ.. അതാവുമോ താലി കെട്ടിയവനിലേക്ക് തന്റെ മനസ്സ് ചാഞ്ചാടുന്നത്... !!! ____💔 വീട്ടിൽ എത്തിയതും വെണ്ണില ഡോർ തുറന്നു തുറന്നു പുറത്തേക്ക് ഇറങ്ങി. പിറകെ തന്നെ ദർശനും.. വീട്ടിൽ ലൈറ്റ് അണച്ചിട്ട് ഉണ്ട്.. ഉമ്മറത്തു ചെറിയ ഒരു വെട്ടം ഉണ്ട്.. പിറകിലെ ഡോർ തുറന്നു കൊണ്ട് ദർശൻ നേത്രയേ എടുത്തു തോളിൽ ഇട്ടു കൊണ്ട് ഉമ്മറത്തേക്ക് നടന്നു..അവർ വന്ന ശബ്ദം കേട്ട് കൊണ്ട് വന്ന ലക്ഷ്മി വാതിൽ തുറന്നു കൊടുത്തതും അവർക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു കൊണ്ട് ദർശൻ നേത്രയെയും കൊണ്ട് അവളുടെ മുറിയിലെക്ക് പോയി.. അവരെ പോക്ക് നോക്കി നിന്ന വെണ്ണിലയുടെ ചുണ്ട് ഒന്ന് കൂർത്തു.. മിഴികളിൽ അരിശം നിറഞ്ഞു.. ""തട്ടി വിളിച്ചു നടത്തി കൊണ്ട് പോയാൽ പോരെ.. തോളത്തു ഒക്കെ ഇടണോ..""

പല്ല് കടിച്ചു കൊണ്ട് അവൾ ഉള്ളിലെ ഈർഷ്യയേ പുറമേക്ക് പ്രകടിപ്പിച്ചു.. ""എടുത്തോണ്ട് പോകാൻ അവൾ ഇങ്ങേരെ ഭാര്യ ഒന്നും അല്ലല്ലോ.. സ്വന്തം പെങ്ങൾ അല്ലാലോ.. എന്തൊക്ക പറഞ്ഞാലും മുറപ്പെണ്ണ് അല്ലെ.."" അവൾ പതിയെ പിറു പിറുത്തു.. ഉള്ളിലെ കുശുമ്പ് എങ്ങനെ പ്രകടിപ്പിക്കണം എന്ന് അവൾക്ക് അറിയില്ലായിരുന്നു.. കൈ മുഷ്ടി ചുരുട്ടി.. ദേഷ്യം പല്ലിൽ കടിച്ചമർത്തി അവൾ ഉമ്മറത്തേക്ക് പതിയെ നടന്നു.. ""മോൾ എന്താ അവിടെ തന്നെ നിന്നു കളഞ്ഞേ.. ഇങ്ങ് വാ പെണ്ണെ..രാത്രിയാണ്.. വല്ല ജീവികളും ഉണ്ടാകും.. "" അവളുടെ അരിച്ചരിച്ചുള്ള നടപ്പ് കണ്ട് നെറ്റി ചുളിച്ചു ലക്ഷ്മി ചോദിച്ചതും അവൾ ഉള്ളിലെ ദേഷ്യം അടക്കി കൊണ്ട് പുറമേക്ക് പുഞ്ചിരിച്ചു.. ""ഒന്നും ഇല്ല അമ്മാ.. "" അത്രയും പറഞ്ഞവൾ അകത്തേക്ക് കയറി.. അവളുടെ പിറകെ വാതിൽ അടച്ചു കൊണ്ട് ലക്ഷ്മിയും.. ""എങ്ങനെ ഉണ്ടായിരുന്നു യാത്ര ഒക്കെ.. "" ""കൊള്ളാം.. "' ""എന്തേലും കഴിച്ചായിരുന്നോ? "" ""ഹ.. കഴിച്ചായിരുന്നു.. അമ്മയോ.. "" ""ഞാനും നിങ്ങളുടെ അച്ഛനും കഴിച്ചു.. അച്ഛൻ കിടന്നു.. ഇനി മോളും വൈകിക്കേണ്ട..

ദേവൻ മോൻ മുകളിലേക്ക് പോയി.. "" അതിന് അവൾ പുഞ്ചിരിയോടെ തലയാട്ടി കൊണ്ട് മുകളിലേക്ക് നടന്നു.. ""ഒരു ദേവൻ മോൻ.. ഹും.. ദേവൻ അല്ല കൂമൻ ആണ്.. "" ചുണ്ടും കണ്ണും ഒരുപോലെ കൂർപ്പിച്ചു വെച്ചവൾ ഉറക്കെ ശബ്ദം ഉണ്ടാക്കി ചവിട്ടി കൊണ്ട് മുറിയിലേക്ക് കയറി.. ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ട് ബാത്‌റൂമിന്റെ ഡോറിലേക്ക് നോക്കി കൊഞ്ഞനം കുത്തി അവൾ കുളിച്ചു വൃത്തിയാവാൻ പോലും നിൽക്കാതെ ബെഡിലേക്ക് മറിഞ്ഞു.. ബെഡിൽ നീണ്ടു നിവർന്നു മലർന്നു കിടന്നു കൊണ്ട് സീലിംഗിലെക്ക് ഉറ്റു നോക്കി.. "ദേവേട്ടൻ തന്റെ പെങ്ങളെ തോളത്തിട്ടതിനു ഇത്രക്ക് ദേഷ്യം കാണിക്കാൻ മാത്രം തനിക്ക് എന്താണ്.. അവർ ആങ്ങള പെങ്ങൾ ബന്ധം എന്നതിൽ ഉപരി വേറെ ഒന്നും ഇല്ല.. അതിന് ഇങ്ങനെ ഒക്കെ ദേഷ്യം കാണിക്കാൻ മാത്രം അയാളോട് തനിക്ക് എന്ത്.. " സ്വയം ചോദിച്ചവൾ ചിന്തയിൽ ആണ്ടു.. ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവനെ കാണാൻ താല്പര്യം ഇല്ലാത്ത മട്ടിൽ മുഖം ചെരിച്ചു കൊണ്ട് കണ്ണും അടച്ചു പിടിച്ചവൾ ഉറക്കം നടിച്ചു..

ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ ദർശൻ ഉടുത്ത സാരി പോലും മാറ്റാതെ ഉറങ്ങുന്നവളെ കാണെ നെറ്റിയിൽ ഒന്ന് അടിച്ചു.. ""നിലാ.. ഡി നിലാ.. !!"" ആദ്യം ശബ്ദം കുറച്ചു വിളിച്ച ദർശൻ അലറിയതും വെണ്ണില കൊട്ടി പിടഞ്ഞു എഴുനേൽറ്റു ""എന്താ....? "" കിതച്ചു കൊണ്ട് അവനോട് പേടിച്ചരണ്ട മുഖവുമായി ചോദിച്ചതും അവളുടെ മുഖഭാവം കണ്ട ദർശൻ പൊട്ടി വരുന്ന ചിരിയെ അടക്കി കൊണ്ട് ഗൗരവം നടിച്ചു.. അവൾ വല്ലാതെ കിതക്കുണ്ടായിരുന്നു.. ""പുറത്ത് പോയി വന്നാൽ കുളിക്കണം എന്നുള്ള പരിവാടി ഒന്നും നിനക്ക് ഇല്ലേ.. ""? കണ്ണുരുട്ടി കൊണ്ട് ദർശൻ ചോദിച്ചതും വെണ്ണില പേടിയോടെ ഉണ്ടെന്ന് തല കുലുക്കി..അവന്റെ രൗദ്രഭാവം അവൾ ആദ്യം ആയി അല്ലെങ്കിലും വീണ്ടും കാണുകയായിരുന്നു.. ""എന്നാ പോയി വൃത്തിയായി വാ.. മ്മ് പോ.. വേഗം.. വേഗം.. "" ബാത്‌റൂമിലെക്ക് ചൂണ്ടി പറയുന്ന ദർശനെ നോക്കി പേടിയോടെ ഉമിനീർ ഇറക്കി അവൾ ബെഡിൽ നിന്ന് നിലത്തേക്ക് ഊർന്നിറങ്ങി.. ഷെൽഫിൽ നിന്നൊരു ദാവണിയും എടുത്തു കൊണ്ട് അവൾ ബാത്‌റൂമിലെക്ക് പാഞ്ഞതും അവളുടെ വാണം വിട്ട പോലുള്ള ഓട്ടം കണ്ട് ഒന്ന് കുലുങ്ങി ചിരിച്ചു കൊണ്ട് അവൻ തല തുവർത്താൻ ആയി കണ്ണാടിക്ക് മുന്നിൽ പോയി നിന്നു... ____💔

കുളിച്ചു വൃത്തിയായി ഒരു കരിനീല ദാവണിയും ഉടുത്തു തലയിൽ തോർത്ത്‌ മുണ്ട് ചുറ്റി കൊണ്ട് വെണ്ണില പുറത്തേക്ക് ഇറങ്ങി.. ബെഡിൽ ഇരുന്നു കുറച്ചു പേപ്പേഴ്സ് ഒക്കെ നോക്കി കൊണ്ട് ഇരിക്കുന്ന ദർശനെ കാണെ അവൾ ഒന്ന് പേടിയോടെ ഉമിനീർ ഇറക്കി.. പിന്നേ ഒന്ന് ചുണ്ട് കോട്ടി അവനെ നോക്കി പുച്ഛിച്ചു കൊണ്ട് തലയിൽ കെട്ടി വെച്ച തോർത്ത്‌ അഴിച്ചെടുത്തു ഹാങ്ങറിൽ വിരിച്ചിട്ടു കൊണ്ട് അവൾ കിടക്കാൻ ആയി ബെഡിന്റെ അരികിലേക്ക് നടന്നു.. അവൻ ചെയ്യുന്ന പ്രവർത്തിയിലേക്ക് അവൾ ഒന്ന് പാളി നോക്കി.. ഒരുപാട് പേപ്പേഴ്സ് കാണെ അവളുടെ നെറ്റി ചുളിഞ്ഞു.. "'ഇതൊക്കെ എന്താ..? "" അവനിലേക്ക് ഒന്നുടെ ചാഞ്ഞു കൊണ്ട് അവൾ ചോദിച്ചു.. ""പരീക്ഷപേപ്പർ..എന്തെ.. "" തന്റെ പിറകിലൂടെ മുഖം കൊണ്ട് വന്നു വിടർന്ന മിഴിയാലെ കൗതുകത്തോടെ ചോദിക്കുന്നവൾക്ക് ദർശൻ മറുപടി നിൽകി.. ഇത്രയും അടുത്തു നില്കുന്നത് ആദ്യം ആയിട്ട് ആണ്.. അവനിൽ പേര് അറിയാത്ത പല വികാരങ്ങളും ഉടൽ എടുത്തു.. ""ഇയാൾ മാഷ് ആണോ..? ""

അവന്റെ കയ്യിലെ പേപ്പേഴ്‌സിൽ നിന്ന് നോട്ടം വിടാതെ അവൾ ചോദിച്ചതും അവൻ ഒന്ന് മൂളി.. അവളിൽ നിന്ന് വമിക്കുന്ന സോപ്പിന്റെ ഗന്ധം പോലും അവനെ വല്ലാതെ ആകർഷിച്ചു.. ""മ്മ്.. ഹൈ സ്കൂൾ അദ്ധ്യാപകൻ ആണ്.."" അവളിൽ നിന്ന് ഉള്ള നോട്ടം വിടാതെ തന്നെ അവൻ മറുപടി നൽകിയതും വെണ്ണില അതെയോ എന്ന മട്ടിൽ പുരികം ഒന്ന് പൊക്കി താഴ്ത്തി.. "'ഏതാ വിഷയം.. "" ""മാത്‍സ്.. "" അവന്റെ മറുപടി കെട്ടവളുടെ മുഖം ചുളിഞ്ഞു.. ചുണ്ട് പിളർത്തി കൊണ്ട് അവൾ അവനെ മുഖം ചെരിച്ചു നോക്കി.. തന്നോട് ഇഞ്ചോട് ഇഞ്ചു വ്യത്യാസത്തിൽ നിൽക്കുന്ന ദർശനെ കാണെ അവൾ പെട്ടന്ന് അകന്നു നിന്നു. അവൾക്ക് മുഖത്തു നോക്കാൻ മടി തോന്നി . ഇത്രയും നേരം താൻ അയാളോട് ചേർന്നു നിന്നു എന്ന് ഓർക്കേ അവളിൽ ഒരു അവജ്ഞ രൂപ്പപ്പെട്ടു.. അവനിൽ നിന്ന് മുഖം ചെരിച്ചവൾ പതിയെ ബെഡിൽ ഇരുന്നു.. അവളുടെ ഇരുത്തം നോക്കി നിന്ന ദർശൻ പുഞ്ചിരിയോടെ ഒരു ചോദ്യം ഉന്നയിച്ചു... ആരാ ആദി..? !!!.....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story