വെണ്ണിലാവേ..💔: ഭാഗം 9

vennilave niha

രചന: NIHAA

കണ്ണ് ഒന്ന് ചിമ്മി തുറന്ന വെണ്ണിലയുടെ മിഴികൾ ആദ്യം തന്നെ ചെന്നു പതിച്ചത് ദർശന്റെ നെഞ്ചിലെ രോമവും വെള്ളി ചെയിനും അതിൽ കെട്ടി പിണഞ്ഞു കിടക്കുന്ന രുദ്രാക്ഷവും.. ദർശന്റെ നെഞ്ചിൽ ആണെന്ന് കാണെ അവൾ കൊട്ടിപിടഞ്ഞു എഴുനേൽറ്റു.. ഒന്ന് കുറുകി കൊണ്ട് മറുഭാഗത്തേക്ക് അവൻ തിരിഞ്ഞു കിടന്നതും നെഞ്ചിൽ കൈ വെച്ചു ആശ്വസിച്ചു.. അവനെ ഒന്നുടെ നോക്കിയ ശേഷം കിടക്കയിൽ നിന്ന് നിലത്തേക്ക് കാൽ ഊന്നി വെച്ചവൾ പതിയെ നടന്നു.. ദാവണി ഇന്നലെ ഉടുത്തത് ആണേലും മുഷിഞ്ഞിട്ട് ഉണ്ട്. അതുകൊണ്ട് തന്നെ ഷെൽഫിൽ നിന്നൊരു സാരിയും എടുത്തവൾ കുളിമുറിയിലേക്ക് നടന്നു.. കുളി കഴിഞ്ഞു മുടിയിൽ തോർത്ത്‌ മുണ്ട് കെട്ടി കൊണ്ട് വെണ്ണില പുറത്തേക്ക് നടന്നു.. കണ്ണാടിക്ക് മുന്നിൽ ആയി വന്നു നിന്ന അവൾ കണ്ണാടി ചില്ലിൽ ഒട്ടിച്ചു വെച്ച കുഞ്ഞ് കറുത്ത പൊട്ട് എടുത്ത് നെറ്റിയിൽ തൊട്ട ശേഷം സിന്തൂരചെപ്പിൽ നിന്ന് ഒരു നുള്ള് എടുത്തു സീമന്തരേഖയിൽ നീട്ടി വരഞ്ഞു.. തന്നെ ഒന്നുടെ വിസ്തരിച്ചു നോക്കിയ ശേഷം അവൾ പുറത്തേക്ക് നടന്നു.. അടക്കളയിലേക്ക് ആയി പ്രവേശിച്ച വെണ്ണില ലക്ഷ്മിയേ നോക്കി പുഞ്ചിരി തൂകി കൊണ്ട് ലക്ഷ്മി ഇട്ടു വെച്ച കട്ടൻ എടുത്ത് ഗ്ലാസ്സിലേക്ക് പകർന്നു.. അതിലേക്ക് അൽപ്പം പഞ്ചസാര ഇട്ടു കൊണ്ട് അവൾ ഇളക്കി.. "മോൾ എന്തെ ഇന്ന് വൈകി.. " "കിടക്കാൻ വൈകി അമ്മാ.. " ചെയ്യുന്ന ജോലിയിൽ നിന്ന് ശ്രദ്ധ മാറ്റാതെ അവൾ പറഞ്ഞു..

"മ്മ്.. ഇന്ന് ഒന്ന് മോളും ദേവും കൂടേ അമ്പലത്തിൽ ഒന്ന് പോയേച്ചു വാ..അവൻ എഴുനേൽറ്റോ.? " "ഇല്ലാ.. ഞാൻ വരുമ്പോൾ ഉറങ്ങുവായിരുന്നു.. " ഗ്ലാസ് ചുണ്ടോട് ചേർത്തു കൊണ്ട് അവൾ മറുപടി നൽകി.. "ഹ. എന്നാ മോൾ ചെന്ന് അവനെ ഉണർത്തിക്കോ.. " ദര്ശന് ആയി ഇട്ട നല്ല ചൂട് പാൽചായ നീട്ടി കൊണ്ട് ലക്ഷ്മി പറഞ്ഞതും വെണ്ണില കുഞ്ഞ് ചിരിയോടെ അതും വാങ്ങി.. കയ്യിലെ കുടിച്ചു കഴിഞ്ഞ ഒഴിഞ്ഞ ഗ്ലാസ് സ്ലാബിൽ വെച്ചു കൊണ്ട് അവൾ നടന്നു... മുകളിൽ എത്തിയ വെണ്ണില അടച്ചിട്ട മുറിയുടെ ഡോർ ശബ്ദം ഉണ്ടാക്കാതെ തുറന്നു.. Ac യുടെ തണുപ്പിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ എന്നൊണം പുതപ്പിനുള്ളിൽ ചുരുണ്ട് കൂടി കിടക്കുന്നവനിലേക്ക് അവൾ നടന്നു.. "ദേവേട്ടാ.. ദേവേട്ടാ.. " കയ്യിലെ ചായ തൂവി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട് പതിയെ കുനിഞ്ഞവൾ ദർശനെ തട്ടി വിളിച്ചു.. അവളുടെ വിളി സഹിക്ക വയ്യാതെ പല്ല് കടിച്ചു കൊണ്ട് കണ്ണ് തുറക്കാതെ തന്നെ തലയും ചൊറിഞ്ഞവൻ എഴുന്നേൽറ്റിരുന്നു.. "മ്മ്.. എന്താ..? " കണ്ണ് തുറക്കാതെ മുഷിപ്പോടെ ചോദിക്കുന്ന ദർശനെ വെണ്ണില മിഴിച്ചു നോക്കി.. "അത് പിന്നേ ചായ.. " കയ്യിലെ ചായ നീട്ടി കൊണ്ട് പറഞ്ഞു.. അതിന് അവൻ കണ്ണ് അടച്ചു കൊണ്ട് തന്നെ തല കുലുക്കി.. "ആഹ്.. ആയിക്കോട്ടെ.."

അവന്റെ ഉറക്കത്തിൽ ഉള്ള മറുപടി കേട്ട് വെണ്ണില അറിയാതെ ചിരിച്ചു പോയി.. "അല്ല.. ചായ.. " പൊട്ടി വരുന്ന ചിരിയെ മറച്ചു കൊണ്ട് അവൾ പിന്നേം പറഞ്ഞതും ദർശൻ ഈർഷ്യയോടെ ഇരു കൈകളും മുടിയിൽ കോർത്തു വലിച്ചു കൊണ്ട് അലറി.. "ആഹ്.. ഒന്ന് പോ നിലെ.. എനിക്ക് ഉറങ്ങണം.. " ഒരു അലറൽ ആയിരുന്നു അവൻ..എന്നിട്ട് അവൻ പുതപ്പ് തല വഴി മൂടി പിന്നേം ഉറക്കം ആരംഭിച്ചു.. അവന്റെ അലറൽ കേൾക്കെ വെണ്ണില ഒന്ന് നെഞ്ചത്ത് കൈ വെച്ചു.. "ഹോ..ദേവേട്ടാ.. " വീണ്ടും അവൾ ചിണുങ്ങി കൊണ്ട് വിളിച്ചു.. ചൂടുള്ള ചായ അവളുടെ കൈകളെ പൊള്ളിച്ചു കൊണ്ടിരുന്നു.. "എന്താടി.. "" മുഖത്തു നിന്ന് പുതപ്പ് മാറ്റി വെണ്ണിലയേ തുറിച്ചു നോക്കി കൊണ്ട് ദർശൻ ചോദിച്ചു.. "അമ്മ പറഞ്ഞായിരുന്നു അമ്പലത്തിൽ പോകണം എന്ന്.. " അവന്റെ തുറിച്ചു നോട്ടം കണ്ട് അൽപ്പം പതർച്ചയോടെ വെണ്ണില പറഞ്ഞു.. "പൊക്കോ.. ഞാൻ പിടിച്ചു വെച്ചോ.. " ചുണ്ട് ഒന്ന് കോട്ടി കൊണ്ട് അവൻ പറഞ്ഞതും വെണ്ണിലയുടെ കണ്ണ് കൂർത്തു.. അത് പോലെ തന്നെ ചുണ്ടും.. കണ്ണും ചുണ്ടും ഒരുപോലെ കൂർപ്പിച്ചു വെച്ചു കൊണ്ട് അവൾ കയ്യിലെ തിളയ്ക്കുന്ന ചായ അടുത്തുള്ള ബെഡ് ബോക്സിൽ വെച്ച ശേഷം സാരിയുടെ അറ്റം ഇടുപ്പിൽ കുത്തി.. "ദേവേട്ടാ.. "

പിന്നേം പുതപ്പ് മൂടി കിടക്കുന്നവനെ അവന് നോവാത്ത വിധം അടിച്ചു കൊണ്ട് അവൾ വിളിച്ചു.. "എന്താണ് നിലെ.. " വീണ്ടും പുതപ്പ് മാറ്റി കൊണ്ട് ഒരു കൊച്ച് കുഞ്ഞ് ചോദിക്കുന്ന കണക്കെ ചുണ്ട് പിളർത്തി ദർശൻ ചോദിച്ചതും അവന്റെ മുഖഭാവം കണ്ട് വെണ്ണിലക്ക് ചിരി ഇങ്ങ് എത്തി.. എങ്കിലും അവൾ പിടിച്ചു നിന്നു.. "ദേവേട്ടനേം കൂട്ടി പോകാനാ പറഞ്ഞെ.." ചിരിയെ മറച്ചു പിടിച്ചു കൊണ്ട് വെണ്ണില ഗൗരവത്തോടെ പറഞ്ഞതും ദർശൻ നാക്ക് കടിച്ചു.. "എന്നേ കൊണ്ട് ഒന്നും വയ്യ.. നീ വേണേൽ ലച്ചൂനേ കൂട്ടിന് വിളിച്ചോ.. " വീണ്ടും പുതപ്പ് തല വഴി മൂടി കൊണ്ട് ദർശൻ പറഞ്ഞു.. "അതിന് അമ്മ നിങ്ങളേം കൂട്ടി പോകാൻ അല്ലെ പറഞ്ഞെ.. " "എന്നാ നീ നിന്റെ ആദിയെ വിളിച്ചോ.. " അവളുടെ വാക്കുകൾക്ക് മറുപടി എന്നോണം മുഷിപ്പോടെ അവൻ പറഞ്ഞതും വെണ്ണില അവൻ പറഞ്ഞ വാക്കുകളിൽ തറഞ്ഞു നിന്നു.. മുഖത്തെ പുഞ്ചിരി മാഞ്ഞു.. പകരം അവിടം വേദന തളം കെട്ടി.. മിഴികൾ കാർമേഘം പോൽ ഉരുണ്ട് കൂടി.. അതൊരു പേമാരിയായി അവളുടെ കവിളിണകളെ ചുംബിക്കാൻ അധികനേരം ഒന്നും വേണ്ടി വന്നില്ല.. പുതപ്പിനുള്ളിൽ കിടക്കുന്നവനെ അവൾ നീറുന്ന മനസ്സോടെ നോക്കി.. ""വേണ്ടിയിരുന്നില്ല.. മറന്നു തുടങ്ങുന്ന ആ പേരിനേ വീണ്ടും വീണ്ടും ഓർമപ്പെടുത്തി മനസ്സ് വേദനിപ്പിക്കേണ്ടിയിരുന്നില്ല ദേവേട്ടാ .. എനിക്ക് അറിയാം അറിയാതെ നാവിൽ നിന്ന് വീണു പോയത് ആണെന്ന്.. എങ്കിലും ചങ്കിൽ ആരോ പിടിമുറുക്കും പോലെയാ.. ""

ഒഴുകി ഇറങ്ങുന്ന കണ്ണുനീരിനെ അമർത്തി തുടച്ചു കൊണ്ട് ദർശനെ നോക്കി അത്രയും പറഞ്ഞവൾ തിരിഞ്ഞു നടക്കാൻ ഭാവിച്ചു.. എന്നാൽ ഞൊടി ഇട കൊണ്ട് അവളുടെ കയ്യിൽ പിടി വീണിരുന്നു.. അവൻ പിടിച്ച കൈകളിലേക്ക് അവൾ മങ്ങിയ ചിരിയോടെ നോക്കി.. പെട്ടന്ന് ദർശൻ അവളെ ബെഡിലേക്ക് വലിച്ചിട്ടതും അവളുടെ മിഴികൾ പുറത്തേക്ക് തുറിച്ചു.. ___💔 വെണ്ണിലയുടെ ഒരു കയ്യിൽ പിടി മുറുക്കി മറു കൈ കൊണ്ട് തലക്ക് താങ്ങ് കൊടുത്തു കിടക്കുന്ന ദർശനെ വെണ്ണില ഞെട്ടലോടെ നോക്കി..കണ്ണുനീർ തളം കെട്ടിയ ആ കണ്ണുകളിൽ പകപ്പ് നിറഞ്ഞു.. "എന്താ നിന്റെ പ്രശ്നം.. അവന്റെ പേര് പറയുമ്പോഴേക്കും ഇങ്ങനെ കരയാൻ മാത്രേ നിനക്ക് അറിയൂ? ഇത്തിരി കൂടി ബോൾഡ് ആക് നിലാ.. എല്ലാത്തിനും ഇങ്ങനെ കരഞ്ഞു മൂക്ക് ഒലിപ്പിച്ചോളും.. " അൽപ്പം ദേഷ്യത്തോടെയാണ് അവൻ പറഞ്ഞത്.. അവന്റെ ദേഷ്യം നിറഞ്ഞ മുഖഭാവം കാണെ വെണ്ണില കിടന്ന കിടപ്പിൽ മിഴികൾ താഴ്ത്തി കൊണ്ട് അടങ്ങി ഒതുങ്ങി കിടന്നു.. വെണ്ണിലയുടെ കഴുത്തിലെ താലിയിൽ ദർശന്റെ മിഴികൾ ഉടക്കിയതും കൈ നീട്ടി അവൻ അതിൽ പിടിത്തം ഇട്ടു.. ചൂണ്ടവിരലിൽ ആ താലി ചരട് ഒന്ന് ചുഴറ്റി കൊണ്ട് അവൻ വലിച്ചതും വെണ്ണില കിടക്കുന്നിടത്തു നിന്ന് അവനിലേക്ക് ഒന്ന് ഏങ്ങി.. ""നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിക്ക് ഞാൻ എന്ന ഒരു അവകാശി ഉണ്ട്.. അത് മറക്കണ്ട.. "" അവളെ നോക്കി ദർശൻ പറയുമ്പോഴും വെണ്ണിലയുടെ മിഴികൾ ദർശന്റെ കണ്ണിലേക്കു ഉറ്റു നോക്കി. ""മനസ്സിൽ ആയോ.. ""

അവന്റെ കടുപ്പിച്ചുള്ള ചോദ്യത്തിനു അവൾ പതിയെ തല കുലുക്കി.. ""വാ.. അമ്പലത്തിൽ പോകാം... " അത്രയും പറഞ്ഞു കിടക്കയിൽ നിന്ന് എഴുനേൽറ്റു അവൾ വെച്ച ചായയും എടുത്തു ചുണ്ടോട് ചേർത്തു പോകുമ്പോൾ അവന്റെ ചുണ്ടിൽ ഒരു കുസൃതിചിരി മിന്നി.. അവളെ നോക്കി കണ്ണ് ഇറുക്കി കൊണ്ട് അവൻ പോയി.. അവന്റെ ചൊടികളിലെ കള്ളചിരിയും കണ്ണ് ഇറുക്കലും കാണെ തന്നെ പേടിപ്പിച്ചത് ആണെന്ന് വെണ്ണിലക്ക് മനസ്സിൽ ആയി.. അവളുടെ മിഴികൾ അവന്റെ നുണക്കുഴി കാട്ടിയുള്ള ചിരിയിൽ തങ്ങി നിന്നു.. എന്തു കൊണ്ടോ അറിയാതെ അവളുടെ ചെടികളിലും കുസൃതി നിറഞ്ഞ ചെറു ചിരി വിടർന്നു... മനോഹരം ആയി... ____💔 ഓടക്കുഴൽ ചുണ്ടോട് ചേർത്തു മനോഹരം ആയ പുഞ്ചിരിയോടെ നിൽക്കുന്ന കള്ളകണ്ണനെ നോക്കി കൈ കൂപ്പി നിൽക്കുന്ന വെണ്ണിലയേ ദർശൻ ഇടം കണ്ണാലെ നോക്കി.. സെറ്റ് സാരിയാണ് വേഷം.. കുളിപ്പിന്നൽ ഇട്ട് വിടർത്തി ഇട്ടേക്കുന്ന മുടിഇഴകളിൽ തുളസികതിർ.. നെറ്റിയിൽ കുഞ്ഞ് കറുപ്പ് പൊട്ടും സിന്തൂരവും അല്ലാതെ വേറെ ചമയങ്ങൾ ഒന്നും തന്നെ ഇല്ല.. ഇരുകൈകളിലും അഞ്ചേണ്ണം വീതം കൈകളിൽ കറുപ്പ് കൂപ്പിവളകൾ.. കാതിൽ കുഞ്ഞ് ജിമിക്കി കമ്മൽ . അവന്റെ മിഴികളിൽ കള്ളത്തരം നിറഞ്ഞു..

നിന്ന നിൽപ്പിൽ നിന്ന് പതിയെ നീങ്ങി കൊണ്ട് വെണ്ണിലയുടെ ഓരം ചേർന്നു നിന്നു.. അവളുടെ പുറം അവന്റെ നെഞ്ചിൽ തട്ടുന്ന രീതിയിൽ.. വെണ്ണിലയേ ഒന്നുടെ പാളി നോക്കിയ ശേഷം അവളുടെ കാതിലേക്ക് പതിയെ ഊതി..അവന്റെ ഊത്തിന്റെ ഫലം എന്നോണം കാതിലെ കുഞ്ഞ് ജിമിക്കി ഒന്ന് തത്തി കളിച്ചു.. കാറ്റ് പോലുള്ള അവന്റെ നിശ്വാസം തട്ടിയതിന്റെ ഫലം ആയി വെണ്ണില കണ്ണ് തുറക്കാതെ തന്നെ ഒന്ന് പുളഞ്ഞു.. ശേഷം കഴുത്തു വെട്ടിച്ചു.. അവൻ ചേർന്നു നിന്നതു കൊണ്ട് വിറക്കുന്ന ആ പെണ്ണുടലിനെ ദർശൻ കുസൃതിയോടെ നോക്കി കഴുത്തിന്റെ പിൻഭാഗം ഒന്ന് ഒഴിഞ്ഞു കൊണ്ട് അവൻ അവളിൽ നിന്ന് അകന്നു നിന്നു.. അവൻ തന്നിൽ നിന്ന് അകന്നു മാറിയത് അറിഞ്ഞു വെണ്ണില പകപ്പോടെ മിഴികൾ വലിച്ചു തുറന്നു..ദർശനെ ഒന്ന് പിടക്കുന്ന മിഴികളോടെ നോക്കി കൊണ്ട് അവൾ മുന്നിൽ വന്നു നിന്ന പൂജാരി നീട്ടിയ പ്രസാദവും ആയി തിരിഞ്ഞു നടന്നു.. കൂടേ തന്നെ കുസൃതി ചിരിയോടെ ദർശനും.. തനിക്ക് ഒപ്പത്തിനൊപ്പം കാൽ ചുവട് വെക്കുന്ന ദർശനെ വെണ്ണില കൗതുകത്തോടെ നോക്കി.. അവളുടെ മിഴികൾ അവനിലേക്ക് ഇടക്ക് ഇടക്ക് ഇടക്ക് പാറി വീണു കൊണ്ടിരുന്നു.. തൊരുത്തു വെച്ച കറുപ്പ് ഷർട്ടും കറുപ്പ് കരയുള്ള വെള്ളമുണ്ടും ആണ് വേഷം.. കഴുത്തിലെ വെള്ളി ചെയിനും രുദ്രാക്ഷവും കഴുത്തിൽ തൂങ്ങിയാടുന്നു.. വല്ലാത്തൊരു ആകർഷണീയത.. ഒറ്റനോട്ടത്തിൽ ആരും ഒന്ന് നോക്കി പോകും..

ചുണ്ടിൽ സദാസമയം കള്ളത്തരം നിറഞ്ഞ പുഞ്ചിരി.. ആരെയും മയക്കുന്ന പോൽ.. ""സൂക്ഷിച്ചു.. എന്നേ പിന്നേ നോക്കാം." അവനെ നോക്കി നടന്ന വെണ്ണില അമ്പലനട എത്തിയത് അറിഞ്ഞിരുന്നില്ല..അതുകൊണ്ട് തന്നെ ഇറങ്ങാൻ ഉള്ള പടിയിൽ എത്തിയതും കാൽ മുന്നോട്ട് വെക്കാൻ തുനിഞ്ഞതും ദർശൻ അവളെ കൈ പിടിച്ചു വെച്ചു.. അവന്റെ വാക്കുകൾ കേൾക്കെ അബദ്ധം പറ്റിയ കണക്കെ കണ്ണ് ഇറുക്കി അടച്ചു.. " ഇപ്പൊ നീ നട ഇറങ്ങാൻ ഉള്ള പടി നോക്കിയാൽ മതി.. എന്നേ നോക്കാൻ ഇനി അങ്ങോട്ട് സമയം നീണ്ടു പരന്നു കിടക്കുവല്ലേ ഭാര്യേ.. " ചുണ്ടിൽ ഊറിയ കള്ളച്ചിരിയോടെ അവൻ അവളുടെ ചെവിയിൽ മന്ത്രിച്ചതും വെണ്ണില ചടപ്പോടെ മുഖം വെട്ടിച്ചു.. അവൾക്ക് ആകെ നാണം കെട്ടത് പോലെ തോന്നി.. പടികൾ വേഗത്തിൽ ഇറങ്ങിയവൾ മുന്നോട്ട് നടന്നു.. മുന്നിൽ വേഗത്തിൽ നടക്കുന്നവളെ അടുത്ത് എത്താൻ ദർശൻ ഒന്ന് ഓടി.. അമ്പലനടയും കഴിഞ്ഞു ചെരുപ്പ് ധരിച്ചു മുന്നോട്ട് പോകുന്നവളെ ദർശൻ ഓടി കൊണ്ട് കയ്യിൽ പിടിച്ചു വെച്ചു.. അവൻ പിടിച്ച കൈകളിലേക്ക് അവൾ സംശയത്തോടെ ഉറ്റുനോക്കിയതും.. "അത് ശെരി എന്നേ അവിടെ ഇട്ടിട്ടു പോകാണോ.. " അവളെ നോക്കി കപടഗൗരവത്തോടെ ദർശൻ ചോദിച്ചു.. "അത് പിന്നേ ഞാൻ.. ദേവേട്ടൻ.. അങ്ങനെ.. ഒക്കെ.. പറഞ്ഞപ്പോൾ.. "

പരുങ്ങി കൊണ്ട് അവന്റെ മുഖത്തു നോക്കാതെ വെണ്ണില പറഞ്ഞതും ദർശൻ ഒന്ന് ചിരിച്ചു.. ശേഷം ഒരു പ്രത്യേകശൈലിയിൽ ഒന്ന് താടി ഉഴിഞ്ഞു കൊണ്ട് അവളെ അടിമുടി നോക്കി.. "എങ്ങനെ ഒക്കെ പറഞ്ഞപ്പോൾ.. " പുരികം ഒന്ന് പൊക്കി താഴ്ത്തി താടിയിലെ പിടി വിടാതെ അവൻ ചോദിച്ചു.. അവളിൽ പരവേശം നിറഞ്ഞു.. ക്രമാധീദമായി മിടിക്കുന്ന ഹൃദയം.. "മ്‌ച്ചും.. " ചുമൽ കൂച്ചി കൊണ്ട് അവൾ ഒന്നും ഇല്ലെന്ന് കാണിച്ചു.. *ശ്ശോ.. ദേവേട്ടൻ എന്നേ കുറിച്ച് എന്തു കരുതികാണുമോ എന്തോ.. അയ്യേ എന്നാലും ഞാൻ ദേവേട്ടനെ അത്രയും നേരം വായ്നോക്കി നിന്നല്ലോ.. ഒരു ഉളുപ്പും ഇല്ലാതെ . എന്റെ നിലൂ.. നീ ഒരു പൊട്ടി പെണ്ണ് തന്നെ.. * "തൊട്ട് താ.. " അവളുടെ കൈകളിലേക്ക് നോക്കി കൊണ്ട് ദർശൻ ചോദിച്ചു.അവന്റെ ചോദ്യം കെട്ടവൾ സ്വപ്നലോകത്ത് നിന്നും ഞെട്ടി ഉണർന്നു.. അവൻ എന്താണ് ചോദിച്ചത് എന്ന് അവൾക്ക് അറിയില്ലായിരുന്നു "ഹേ.. " "എടി ഈ കുറി തൊട്ട് താ.. " അവളുടെ കയ്യിലെ വായ ഇലയിൽ ഉള്ള കുറിയിലേക്ക് ചൂണ്ടി കൊണ്ട് അവൻ പറഞ്ഞു.. "ആഹ്.. " സ്വയം തലക്ക് ഒന്ന് കൊട്ടി കുറിയിൽ നിന്ന് ഒരു നുള്ള് ചെറുവിരലിലും തള്ളവിരലിലും കൂട്ടി എടുത്തു കാലിന്റെ തള്ളവിരലിൽ ഒന്ന് ഊന്നി കൊണ്ട് അവന്റെ നെറ്റിയിൽ പതിയെ തൊട്ടു.. അവളുടെ തണുപ്പ് ആർന്ന വിരലുകളുടെ സ്പർശനം ദർശന്റെ നെറ്റിയിൽ പതിഞ്ഞതും ദർശൻ അവളെ കുഞ്ഞ് ചിരിയോടെ നോക്കി..

ശേഷം ഇലയിൽ നിന്ന് കുറി നുള്ളി കൊണ്ട് ഒന്ന് കുനിഞ്ഞു അവളുടെ പൊട്ടിന്റെ മുകൾ ഭാഗത്ത് ആയിട്ട് അവനും തിരിച്ചു വരഞ്ഞു കൊടുത്തു.. ശേഷം വായക്കീറിലെ തെച്ചിപൂ എടുത്തു കൊണ്ട് അവളിലേക്ക് ചാഞ്ഞു.. അവന്റെ സാമീപ്യം അവളെ വിറപ്പിച്ചതും കയ്യിലെ ഇലയിൽ പിടി മുറുക്കി കൊണ്ട് വെണ്ണില ഒന്ന് ഒതുങ്ങി കൂടി.. ഒതുങ്ങി കൂടി പിടക്കുന്ന മിഴികളോടെ നിൽക്കുന്നവളെ ഒന്നുടെ നോക്കിയ ശേഷം അവൻ അവളുടെ മുടി ഇഴകളിൽ ചാർത്തിയ തുളസിക്കതിരിന്റെ കൂടേ ആ മനോഹരം ആർന്ന ചുവന്ന തെച്ചിപൂവും പിടിപ്പിച്ചു.. അവളുടെ മുടിഇഴകളിൽ നിന്ന് വമിക്കുന്ന തുളസിയുടെ ഗന്ധം ഒന്ന് നാസികയിലേക്ക് ആവാഹിച്ചെടുത്തു കൊണ്ട് അവൻ അവളിൽ നിന്ന് അകന്നു നിന്നു... "പോകാം.. " അതിന് അവൾ സമ്മതം എന്നോണം തല കുലുക്കിയതും ദർശൻ അവളുടെ കൈകളിൽ പിടുത്തം ഇട്ടു കൊണ്ട് മുന്നോട്ട് നടന്നു.. പിറകെ അവൻ പിടിച്ച മിഴികളിലേക്ക് നോക്കി കൊണ്ട് വെണ്ണിലയും.. ____💔 "നാളത്തോടെ എന്റെ ലീവ് കഴിയും.. " അമ്പലത്തിൽ നിന്ന് നടക്കാൻ ഉള്ള ദൂരമേ ഒള്ളു വീട്ടിലേക്ക്.

അതുകൊണ്ട് തന്നെ ഇരുവരും നടന്നിട്ട് ആണ് പോകുന്നത്.. അവർ നടന്നു നീങ്ങുന്ന ഇടവഴിയിലെ ഇളം പുല്ലുകളെ തട്ടി തഴുകി മന്ദം മന്ദം നടന്നു നീങ്ങുന്ന വെണ്ണിലയേ നോക്കി ദർശൻ പറഞ്ഞു.. "അപ്പോ നാളെ മുതൽ ദേവേട്ടൻ ജോലിക്ക് പോയി തുടങ്ങും അല്ലെ.. " ഒരു ഇളം പുല്ലിൽ നിന്ന് ഒന്ന് പിഴുതു കൊണ്ട് അവൾ അതും വായിൽ ഇട്ട് ചോദിച്ചു.. "മ്മ്.. " പുല്ല് കടിച്ചു കൊണ്ട് വരുന്നവളെ ഒന്നുടെ തിരിഞ്ഞു നോക്കി കൊണ്ട് അവൻ മൂളി.. "എന്താ ഒരു മൂളൽ.. " അവന്റെ മൂളൽ കേൾക്കെ നെറ്റി ചുളിച്ചു കൊണ്ട് അവനെ അടിമുടി നോക്കി അവൾ ചോദിച്ചു.. "വേറെ എന്താ.. ഇത്രയും ദിവസം ലീവ് എടുത്തില്ലേ. അതിന്റെ ഒരു മടി.. വേഗം വാ.. വീട്ടിൽ ചെന്നിട്ട് എനിക്ക് നേത്രയേ അവളുടെ വീട് വരെ പോയി കൊണ്ട് വിടാൻ ഉള്ളതാ.. " അത്രയും പറഞ്ഞു കൊണ്ട് ദർശൻ മുന്നോട്ട് നടന്നതും വെണ്ണിലയുടെ മുഖം കടന്നൽ കുത്തിയ കണക്കെ വീർത്തു വന്നു.. "ഹും.. എന്തൊരു ശുഷ്‌കാന്തി.. " എന്നും പിറുപിറുത്തു കൊണ്ട് ചുണ്ട് ഒന്ന് പുച്ഛത്തോടെ കോട്ടി കൊണ്ട് അവൾ അവന് പിറകെ വെച്ചു പിടിച്ചു......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story