💔 വിമോചിത 💔: ഭാഗം 104

vimojitha

രചന: AVANIYA

എബിച്ച അവരെ വിട്.... " അതും പറഞ്ഞു ആദി അവന് അടുത്തേയ്ക്ക് ചെന്നു.... അവർ ഇത്രയൊക്കെ പിടഞ്ഞിട്ടും മറ്റാരും അവനെ തടഞ്ഞില്ല.... അവിടെ ഉണ്ടായിരുന്ന പലർക്കും അത് ചെയ്യാൻ തോന്നിയിരുന്നു എന്നതാണ് സത്യം..... " ഇല്ല ആദി.... ഇവർ ഇവർ എന്റെ ജീവനെയാണ് ഇല്ലാതാക്കിയത്.... എന്നിട്ട് അവർക്ക് എന്തെങ്കിലും കൂസൽ ഉണ്ടോ നോക്കിക്കേ.... ഒരു ദിവസം കൂടി കാത്ത് നിൽകാമായിരുന്നില്ലെ... ഞാൻ കൊണ്ട് പോകുമായിരുന്നു എന്റെ പെണ്ണിനെ.... അവള് പറഞ്ഞില്ലേ നിങ്ങളുടെ അടുത്തേക്ക് വരില്ല എന്ന്.... എന്നിട്ടും ഒരു രാത്രി കൂടി നിങ്ങൾക്ക് അവളെ.... " തുടങ്ങിയത് ദേഷ്യത്തിൽ ആണെങ്കിലും അവസാനിക്കുമ്പോൾ അവന്റെ വാക്കുകൾ ഇടറിയിരുന്നു കണ്ണുകൾ നിറഞ്ഞിരുന്നു.... ആ തക്കം നോക്കി ജോയ് അവനെ പിടിച്ച് മാറ്റി.... അല്ലെങ്കിൽ അവരെ അവൻ കൊല്ലുമെന്ന് ജോയിക്ക് ഉറപ്പായിരുന്നു.... " ജീവൻ വേണമെങ്കിൽ അവന്റെ മുന്നിൽ വരാതെ പോകാൻ നോക്ക് തള്ളേ.... " " എന്നെ വിട്‌ ഇച്ഛായ.... എനിക് കൊല്ലണം അവരെ.... ഇത്ര നാളും നീലുവിന് വാക്ക് കൊടുത്ത് പോയ കൊണ്ടാണ്... ഇനി എനിക് ഒന്നും നോക്കാൻ ഇല്ല....

അവള് എന്നോട് പിണങ്ങിയാലും കുഴപ്പം ഇല്ല... എനിക് കൊല്ലണം അവരെ.... " എബിൻ വല്ലാതെ വയലെന്റ് ആയി തുടങ്ങിയിരുന്നു..... " ആദി.... ഞാൻ ഇവനുമായി ആ റൂമിൽ ഉണ്ടാകും.... ഇച്ചിരി റിസ്ക് ആണ് ഇവിടെ നിറുത്തുന്നത്.... കഴിവതും വേഗം എല്ലാം അവസാനിപ്പിക്കുക.... " അതും പറഞ്ഞു ജോയ് അവനുമായി അടുത്തുള്ള ഒരു മുറിയിലേക്ക് കയറി.... പുറത്ത് നിന്നിരുന്നവർക്ക്‌ അവന്റെ അലറിയുള്ള കരച്ചിൽ കേൾക്കെ ഉള്ളിൽ വല്ലാത്ത നൊമ്പരം തോന്നി.... ഇതേ സമയം എബിൻ ജോയിയെ ചുറ്റി പിടിച്ച് കരയുക ആയിരുന്നു.... ജോയ് അവന്റെ തലയിൽ തലോടി കൊണ്ടിരുന്നു.... " കൊല്ലണം ഇച്ചായാ അവരെ പോലുള്ളവർ ഒന്നും ജീവിക്കാൻ പാടില്ല.... പാവം ആയിരുന്നില്ലേ എന്റെ പെണ്ണ്.... എന്നിട്ടും.... എന്നിട്ടും..... എനിക് കൊല്ലണം അവരെ.... " തിരിച്ച് മറുപടി പറയാൻ ആകാത്ത വിധം ജോയിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... ഇതേ സമയം ആധിയുടെ കണ്ണ് പോയത് എല്ലാം കണ്ട് നില്കുന്ന വാസുകിയിൽ ആണ്.... അവള് ഉടനെ അവരുടെ അടുത്തേയ്ക്ക് ചെന്നു.... " എന്തിനായിരുന്നു ഇൗ നാടകങ്ങൾ ഒക്കെ.... " അവർ ചോദ്യഭാവത്തിൽ ആധിയെ നോക്കി....

" ഞാൻ ഇന്നും ഓർക്കുന്നു ആദ്യമായി വീട്ടിൽ വന്നപ്പോൾ നീലു എന്നും പറഞ്ഞു ആർത്ത് ആർത്ത് കരഞ്ഞ നിങ്ങളെ..... ആദ്യം അതൊരു സങ്കടം എന്നിൽ നിറച്ചു എങ്കിലും പിന്നീട് ഉള്ള നിങ്ങളുടെ പെരുമാറ്റവും സമീപനവും ഒക്കെ വല്ലാതെ different ആയിരുന്നു.... വീണ്ടും നിങ്ങള് ആ അഭിനയം തുടങ്ങിയത് ഇവിടെ വന്നതിനു ശേഷം ആയിരുന്നു.... എന്തിനായിരുന്നു ഇതൊക്കെ.... " " പിടിക്കപ്പെടാതെ ഇരിക്കാൻ.... " ഒറ്റ വാക്കിൽ അവർ ഉത്തരം നിറുത്തി..... അത് കേട്ടതും അവൾക്ക് സത്യത്തിൽ ചിരിയാണ് വന്നത്.... വേദന കലർന്ന ഒരു ചിരി.... അതോടെ അവള് അമ്മച്ചിയുടെ മുന്നിലേക്ക് ചെന്നു.... " അമ്മച്ചി അല്ലേ പറഞ്ഞെ ഇവർ നന്നായി എന്ന്.... ഇവരെ സ്നേഹിക്കാൻ ഒക്കെ.... ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇവർ ഒരിക്കലും നന്നാവില്ല എന്ന്.... ഭ്രാന്ത് ആണ് ഇൗ സ്ത്രീക്ക്.... " " ഇവളുടെ അഭിനയം കണ്ടപ്പോൾ അതൊക്കെ സത്യമാകും എന്ന് കരുതി.... പക്ഷേ അതിന് ഇങ്ങനെ ഒരു ദുരുദ്ദേശം ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ല കുഞ്ഞേ.... " " നൊന്ത് പ്രസവിച്ച ചോര കുഞ്ഞിനെ തന്റെ നിലനിൽപിനായി കൊണ്ട് കളയാൻ പറഞ്ഞവർ... പിന്നീട് വളർത്തി വലുതാക്കിയ മറ്റൊരു മകളെ അഭിമാനം പോകാതെ ഇരിക്കാൻ കൊന്നു.....

എന്നിട്ട് അത് മറ്റ് മക്കളുടെ ജീവിതത്തിന് വേണ്ടിയാണെന്ന് പറഞ്ഞു.... തീർന്നില്ല ഇവരുടെ ദുഷ്‌കർമങ്ങൽ ഒന്ന് കൂടി ഉണ്ട്.... സമൂഹത്തിൽ തല താഴാതെ ഇരിക്കാൻ ഒരു മകളെ കൂടി കൊല്ലാൻ പദ്ധതി ഉണ്ടാക്കി.... പക്ഷേ അത് വേണ്ടി വന്നില്ല.... അതിനു മുന്നേ അവള് ജീവൻ ഒടുക്കി.... " " മോളെ അതിനർത്ഥം.... അപ്പുവിനേയും ഇവർ..." " അതേ ഏട്ടാ.... കൊല്ലാനായി ഇവർ പദ്ധതി ഇട്ടു.... അതിനായി പ്രവർത്തിച്ചു.... നിങ്ങളെ കരുവാക്കി.... പക്ഷേ അതിന് മുന്നേ അവള് മരിച്ചിരുന്നു.... " " എന്നെയോ.... " " അതേ.... ജോലിയിൽ ആയിരുന്ന ഏട്ടനോട് ആരാണ് അവള് ഭക്ഷണം കഴിച്ചില്ല എന്ന് പറഞ്ഞത്.... " " അത് ഇവർ ആയിരുന്നു എന്നോട് അവളൊന്നും കഴിച്ചില്ല എന്ന് പറഞ്ഞത് എന്നിട്ട് അവൾക്ക് കൊടുക്കാൻ ഭക്ഷണവും നൽകി.... " " അതേ അത് തന്നെയാ.... ആ ഭക്ഷണം.... അതിൽ വിഷം ഉണ്ടായിരുന്നു.... അർപിത മരിച്ച മുറിയിലേക്ക് കയറിയപ്പോൾ ആദ്യം കണ്ടത് ടേബിളിൽ ഇരിക്കുന്ന ഭക്ഷണം ആയിരുന്നു.... തുറന്നു ഇരുന്നിട്ട് പോലും അതിന്റെ പുറത്ത് ഒരു ഈച്ച പോലും ഉണ്ടായിരുന്നില്ല....

എന്തോ അത് എന്നിൽ ഒരു സംശയം നിറച്ചു.... അത് കൊണ്ടാണ് അതിലെ ഒരു ഭാഗം ഞാൻ ലാബ് ടെസ്റ്റിന് അയച്ചത്.... അവിടുന്ന് വന്ന വിവരം ഞാൻ കരുതിയത് പോലെ തന്നെ ആയിരുന്നു.... It was poisonous... ഭക്ഷണം ഏട്ടൻ കൊടുക്കാൻ പോയി എന്ന് പറഞ്ഞ കൊണ്ട് ഏട്ടനെ തന്നെ ആയിരുന്നു ഞാൻ സംശയിച്ചിരുന്നത്.... ആ ഭക്ഷണം അല്ല മരണകാരണം എങ്കിലും അത് ചെയ്ത ആളാണ് നീലുവിനെ കൊന്നത് എന്ന് ഞാൻ ഊഹിച്ചു.... " " അതേ ഞാൻ തന്നെയാ.... കൊല്ലണം കരുതിയാണ് വിഷം ചേർത്തത്.... പക്ഷേ എന്റെ മകൾ നല്ലവൾ ആയിരുന്നു.... അവള് എന്നെ കൊണ്ട് ആ പാതകം ചെയിച്ചില്ല.... ആ നശിച്ചവളെ പോലെ... " " നിർത്തിക്കോ നിങ്ങളുടെ അധിക പ്രസംഗം.... ഇനി ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അത് സ്റ്റേഷനിൽ പോയിട്ട് ആകാം.... " " പക്ഷേ അതിന് തെളിവുകൾ വേണ്ടെ.... ഒരു ഫോൺ കോളിന്റെ പേരിൽ തെളിവ് ഉണ്ടെന്ന് പറയാൻ പറ്റില്ല അല്ലോ.... " വാസുകി പുച്ഛത്തോടെ ചോദിച്ചു..... " പറ്റില്ല..... പക്ഷേ ഒരു eye witness ഉണ്ടെങ്കിലോ.... "

വാസുകി അവളെ ചോദ്യഭാവത്തിൽ നോക്കി..... അവരുടെ പുച്ഛം പോയി മറഞ്ഞു.... " വാസുദേവ് എന്ന നിങ്ങളുടെ മൂത്ത ജേഷ്ഠന്റെ ഭാര്യ..... എന്താ ശെരി അല്ലേ വലിയമ്മെ..... നിങ്ങൾക്ക് എന്തൊക്കെയോ അറിയില്ലേ.... " " കൊല്ലുന്നത് ഞാൻ കണ്ടിട്ടില്ല.... പക്ഷേ കൈകളിൽ ചോരയുമായി അവള് പുറത്തേയ്ക്ക് വന്നതും പിന്നീട് ആ മുറി വൃത്തി ആകാൻ വെപ്രാളം കൂട്ടിയതും ഒക്കെ നോക്കുമ്പോൾ ഇവളാണോ ആ പാതകം ചെയ്തത് എന്ന നല്ല സംശയം ഉണ്ടായിരുന്നു എനിക് പക്ഷേ ഒരു അമ്മക്ക് മകളെ കൊല്ലാൻ ആകുമെന്ന് ഞാൻ.... " അവർ പറഞ്ഞു നിറുത്തി.... " അപ്പോ തെളിവുകൾ കിട്ടിയല്ലോ.... അപ്പോ നേരത്തെ പറഞ്ഞ പോലെ ബാക്കി സ്റ്റേഷനിൽ " അതും പറഞ്ഞു ആദി ഹർഷനു നേരെ തിരിഞ്ഞു..... " Take her.... " പക്ഷേ അപ്പോഴാണ് സുബ്രമണ്യന്റേ വാസുകി എന്ന അലർച്ച കേട്ടത്.... തിരിഞ്ഞു നോക്കിയ ആദി അത് കണ്ട് ഞെട്ടി.... കൈയിൽ കത്തിയും ആയി വാസുകി അത് അവർ സ്വന്തം ദേഹത്തേക്ക് കയറ്റാൻ പോവുക ആയിരുന്നു....

" നിങ്ങളുടെ പിടിയിൽ ആകുന്നതിന് തൊട്ട് മുന്നേ എങ്കിലും ജീവൻ വെടിയണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു..... എന്നെ പിടിക്കാൻ പോകുന്ന സ്ഥിതിക്ക് അത് ജീവനോടെ ആകില്ല.... " പറഞ്ഞു തീർന്നതും അവർ അത് സ്വന്തം വയറ്റിലേക്ക് കുത്തി ഇറക്കി.... " വാസുകി...... " സുബ്രമണ്യൻ ആ വിളിയോടെ നെഞ്ചില് കൈ വെച്ച് താഴേയ്ക്ക് വീണിരുന്നു..... " ഹർഷൻ രൂപേഷ് ഇവരെ 2 പേരെയും ഉടനെ പോലീസിൽ ഏൽപ്പിക്കണം ഒരു നിമിഷം പോലും പാഴാക്കരുത്..... മരണം കൊണ്ട് അവർ രക്ഷപെടരുത് അനുവദിക്കരുത് അതിനു..... " " ഒകെ മാഡം.... " സായ് എന്നാല് ഇരുന്നിരുന്ന സോഫയിൽ നിന്നും അണുവിട അനങ്ങിയില്ല.... അച്ഛനും അമ്മയും കൺമുന്നിൽ ജീവന് വേണ്ടി പിടയുന്ന കണ്ടിട്ടും അവന് ഒന്നും തോന്നിയില്ല എന്നതാണ് സത്യം.... വെള്ള പുതപ്പിച്ച് കിടത്തിയ തന്റെ പെങ്ങമാരുടെ ശരീരങ്ങൾ ആയിരുന്നു അവന്റെ കൺമുന്നിൽ.... ആനി അവനെ സമാധാനിപ്പിക്കാൻ അടുത്തേയ്ക്ക് ചെന്നു എങ്കിലും അവൻ അതിനൊന്നും ചെവി കൊടുക്കാതെ എഴുന്നേറ്റു..... " എന്റെ അനിയത്തിയെ കൊന്നത് ആരാണെങ്കിലും അവർ ശിക്ഷിക്കപ്പെടണം....

കൊന്നവർ മാത്രമല്ല..... അതിനു കാരണമായ ഒരാള് പോലും രക്ഷപെടരുത്.... " അതും പറഞ്ഞു അവൻ കാറും എടുത്ത് പാഞ്ഞു..... വയറിലേക്ക് ആഴ്‍ന്ന് ഇറങ്ങിയ കത്തി ഒന്ന് വലിച്ച് ഊരാൻ പോലും അവിടെ നിന്നിരുന്ന ആരും ശ്രമിച്ചില്ല.... അത്രമേൽ വാസുകി അവർക്ക് എല്ലാം വെറുക്കപ്പെട്ടവൾ ആയിരുന്നു..... 🍁🍁🍁🍁🍁🍁🍁🍁 2 വർഷങ്ങൾക്ക് ശേഷം...... " അമ്മചീമ്മെ...... " അനു മോളുടെ വിളി കേട്ടാണ് അമ്മച്ചി തിരിഞ്ഞു നോക്കിയത്.... " എന്താണ് കൊച്ചെ.... " അവള് ഉടനെ ഇട്ടിരിക്കുന്ന ഉടുപ്പ് നിവർത്തി പിടിച്ച് ഒന്ന് കറങ്ങി..... എന്നിട്ട് പൊട്ടി ചിരിച്ചു.... " പപ്പ വാങ്ങി തന്നതാ.... കൊള്ളാവോ അമ്മചീമ്മെ.... " " എന്റെ മാലാഖ കുഞ്ഞു എന്ത് ഉടുത്താലും ചുന്തരി അല്ലേ.... " " എനിച്ച് അറിയാലോ..... " അതും പറഞ്ഞു അവള് അവരുടെ കവിളിൽ ഉമ്മ വെച്ചു.... " അനു മോളെ.... നീ എവിടെയാണ് ഇവിടെ വരുന്നുണ്ടോ.... " ആനിയുടെ വിളി കേട്ട് അമ്മച്ചി അനുവിനേ കൂർപ്പിച്ച് നോക്കി.... അതിനു അവളൊരു കള്ളച്ചിരി ചിരിച്ചു.... " അത് അമ്മചീമ്മെ അമ്മ എനിക് ഉടുപ്പ് ഇട്ട് തന്നപ്പോ അമ്മചീമ്മെയെ കാണിക്കാൻ തോന്നിയൊണ്ട് അല്ലേ ഞാൻ വന്നെ.... പഷെ അമ്മ എങ്ങും പോവരുത് എന്ന് പറഞ്ഞു....

" അവള് ഒന്നുകൂടി കൊഞ്ചികൊണ്ട് പറഞ്ഞു.... അപ്പോഴാണ് മുറിയുടെ വാതിലിൽ ആനി അവളെ നോക്കി കണ്ണുരുട്ടുന്നത് അവള് കണ്ടത്.... " അമ്മചീമ്മെ എന്നെ രശിക്ക് അല്ലേ അമ്മ എന്നെ കൊല്ലും.... അമ്മ ടെറർ മോടിൽ ആണ്.... " " കണ്ട അമ്മച്ചി അവസാനത്തെ പറയാൻ മാത്രം അവൾക്ക് ഒരു കൊഞ്ചലും ഇല്ല തെറ്റും ഇല്ല.... ഇൗ പെണ്ണിനെ എത്ര നേരം ആയെന്നോ ഞാൻ അന്വേഷിക്കുന്നത്.... 10.30ക്ക് അല്ലേ കെട്ട്.... ആദി ബ്യൂട്ടി പാർലറിൽ പോയി വരാൻ ആയി.... ഇനി ഇവിടെ എന്തൊക്കെ ചടങ്ങ് ഉള്ളതാണ് ഇവളെ ഒരുക്കിയിട്ട് വേണം എനിക് ബാക്കി പണി ചെയ്യാൻ.... " " മേച്ച് അപ്പ്‌ ചെയ്യാൻ.... " അനു സ്വകാര്യം പറയുന്ന പോലെ പറഞ്ഞു.... പക്ഷേ ശബ്ദം വളരെ കൂടുതൽ ആയിരുന്നു.... " മേച്ച്‌ അപ്പ് അല്ല കുഞ്ഞാ മേക് അപ്പ്.... നമ്മുടെ ഭാഷയിൽ പറഞ്ഞ നെറോലാക് വാൾ പുട്ടി.... " ചിരിച്ച് കൊണ്ട് സായ് അതും പറഞ്ഞു അവിടേക്ക് വന്നു.... അപ്പോഴാണ് കലിപ്പ് മോഡ് ഓൺ ആയി നില്കുന്ന ആനിയെ കണ്ടത്.... " ദേവിയെ..... "

പെട്ടെന്ന് കണ്ടതും അവൻ ഞെട്ടി കൊണ്ട് വിളിച്ച് പോയി.... അപ്പോഴാണ് ആനി അവനെ കൂർപ്പിച്ച് നോക്കിയത്.... " ദേവി.... ദേവിയെ പോലെ ഇരിക്കുന്ന എന്റെ ഭാര്യയെ ആണോ നീ മേക് അപ്പ് എന്നൊക്കെ പറയുന്നത്.... " " അതിനു കുഞ്ഞല്ല നീയാണ് മേക് അപ്പ് എന്ന് പറഞ്ഞത്.... " അമ്മച്ചി ഉടനെ അതിനിടയിൽ കയറി.... അമ്മച്ചി നിങ്ങളും എന്ന രീതിയിൽ അവരെ അവൻ നോക്കി.... " അതേ അതേ ഞാൻ അല്ല പപ്പയാ അമ്മയെ പുട്ടി എന്ന് പറഞ്ഞെ... " ഉടനെ അവൻ കുഞ്ഞിയെ നോക്കി പേടിപ്പിച്ചു.... അവള് അവനെ നോക്കി കോക്രി കാട്ടി.... " വാ കുഞ്ഞേ.... ബാക്കി അമ്മചീമ്മ ഉടുപ്പിച്ച് തരാം.... " അതും പറഞ്ഞു അനു മോളും ആയി അമ്മച്ചി പുറത്തേയ്ക്ക് പോയി.... " ആനി കൊച്ചെ..... " അതും പറഞ്ഞു അവൻ അവളെ പുറകിൽ നിന്നും കെട്ടിപിടിച്ചു.... " ദ്ദേ മനുഷ്യ എന്നെ വിട്ടോ അല്ലേ പെങ്ങളുടെ കല്യാണത്തിന്റെ അന്നു നിങ്ങളുടെ ശവമടക്ക്‌ നടത്തും ഞാൻ.... " " ആനി കൊച്ച് ടെറർ മോഡിൽ ആണല്ലോ.... " " ഇത് തന്നെയാ ആ കൊച്ചും പറയുന്നത്.... നിങ്ങളാണ് അവളെ ഇതൊക്കെ പഠിപ്പിക്കുന്നതും " അത് കേട്ടതും ആനിക് ഒന്നുകൂടി ഹാലിളകി.... " അന്നമ്മെ..... " അവൻ ഒന്നുകൂടി അവളെ മുറുക്കി കെട്ടിപിടിച്ചു....

പെട്ടെന്നാണ് അവള് അവന്റെ വയറ്റിലേക്ക് മുട്ടുകൈ കൊണ്ട് ഇടിച്ചത്.... " ഔച് എന്റെ കർത്താവേ.... " ( ആനിയും ആയുള്ള സഹവാസത്തിൽ കിട്ടിയതാണ് 😌 ) " എന്നോട് കളിച്ച ഇങ്ങനെ ഇരിക്കും.... " " എന്റെ ദേവിയെ എന്നോട് ഇത് വേണമായിരുന്നോ.... ഒരു പോലീസുകാരിയെ കെട്ടിയപ്പോൾ അവള് അത് സ്വന്തം കെട്ടിയോന്റെ നെഞ്ചത്ത് പരീക്ഷിക്കും എന്ന് ഞാൻ കരുതിയില്ല.... " അവൻ മുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.... " എന്താണ്... " ആനി ഗൗരവത്തോടെ ചോദിച്ചു.... " ഒന്നുമില്ല പെണ്ണേ... ഞാൻ ദേവിയോട് ഒരു സീക്രട്ട് പറഞ്ഞതാണ്.... അല്ല എന്റെ പെണ്ണ് സുന്ദരി ആയിട്ടുണ്ട് അല്ലോ.... " അത് കേട്ടതും അവളിൽ നാണത്തിൽ കലർന്നൊരു പുഞ്ചിരി വിടർന്നു.... തത്ത പച്ച നിറത്തിൽ ഉള്ളൊരു പട്ട് സാരി ആയിരുന്നു അവളുടെ വേഷം.... അതിനു റെഡ് നിറത്തിൽ ഉള്ള ബോഡർ കൂടി ആയിപ്പോൾ വളരെ മനോഹരം ആയിരുന്നു.... റെഡ് നിറത്തിൽ ഉള്ളൊരു ജുബ്ബ ആയിരുന്നു അവന്റെ വേഷം.... " ആദി വരാൻ ആയോ സായ്.... " " മ്മ്‌ വരാൻ ആയിട്ടുണ്ട്.... പള്ളിയിൽ നേരത്തെ എത്തണം.... അവിടെ ഫോട്ടോ ഷൂട്ട് ഉണ്ട്.... " " മ്മ്‌.... " അപ്പോഴാണ് പുറത്തൊരു കാറിന്റെ ശബ്ദം കേട്ടത്............( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story