💔 വിമോചിത 💔: ഭാഗം 29

vimojitha

രചന: AVANIYA

മുന്നിൽ കണ്ട അടിയിൽ പകച്ച് പണ്ടാരം അടങ്ങി നിൽക്കുക ആണ് സുഹൃത്തുകളെ ബാക്കി ഉളളവർ.... എന്നിട്ട് അവള് ഷൂസ് കൊണ്ട് അവന്റെ കാലുകൾക്ക് ഇടയിൽ ചെറുതായി ചവിട്ടി.... ചവിട്ട് ചെറുതായിരുന്നു എങ്കിലും അപ്രതീക്ഷം ആയിരുന്ന കൊണ്ടും അവിടെ ആയത് കൊണ്ടും അവൻ ചെറുതായി ഒന്ന് നിലവിളിച്ചു.... " ഇതിന്റെ ബലത്തിൽ അല്ലേ ഡാ .... മോനെ നീ കെടന്നു ചിലച്ചത്.... ഞാൻ ആഞ്ഞ് ഒന്ന് തന്നാൽ അവിടെ തീരും നിന്റെ ആണത്തം.... വേണോ ഡാ ....... " " അയ്യോ എന്നെ ഒന്നും ചെയ്യല്ലേ.... ഞാൻ ഇനി അങ്ങനെ ഒന്നും പറയില്ല..... " അത് കേട്ടതും ചുറ്റും ഉണ്ടായിരുന്നവർക്ക് ചിരിയാണ് വന്നത്.... " ഹർഷൻ... അവനെ പിടിച്ച് നേരെ ഇരുത്ത്.... എന്നിട്ട് കുറച്ച് വെള്ളം കൊടുക്ക് ചേട്ടൻ നന്നായി പെടിച്ചിട്ട് ഉണ്ടാകും " ഉടനെ ആദി പറഞ്ഞ പോലെ ഒരു കുപ്പിയിൽ അയാൾക്ക് വെള്ളം നൽകി... വെള്ളം കാണാത്ത ആളെ പോലെ അയാള് അത് ആർത്തിയോടെ കുടിച്ചു.... " അപ്പോ പറ മോനെ ജോണിച്ച നീ എന്തിനാണ് ആര് പറഞ്ഞിട്ട് ആണ് സമീറയേ കൊന്നത്.... " " അത് ശെരിക്കും ഒരു ആക്സിഡന്റ് ആയിരുന്നു മാഡം.... എന്റെ കൈയബദ്ധം.... " " ഓ കൈ അബദ്ധം നിങ്ങളെ പോലെ ഉള്ളവർക്ക് ഒരു വീക്ക്നെസ് ആണെന്ന് തോന്നുന്നു.... ആര് ജോണിയെ..... "

" ഇല്ല മാഡം ശെരിക്കും അത്.... " പറഞ്ഞു തീരും മുമ്പേ shoes കൊണ്ട് അവന്റെ കാലിലെ വിരലുകൾ ഞെരിച്ചിരുന്ന്.... അവൻ അലമുറയിട്ടു.... " ഞാൻ കുടിച്ചിരുന്ന് മാഡം അത് കൊണ്ട് പറ്റിയത് ആണ്..... " " അപ്പോ നിന്റെ കൂട്ടാളി ദേവസ്സി ഡിജിപി ജോൺ കുരിയാക്കോസിനെ കൊന്നതും ഇതേ കൈ അബദ്ധം ആയിരുന്നോ.... " ആ പേര് കേട്ടതും അവന്റെ കണ്ണുകളിൽ പേടി നിറയുന്നത് അവള് നോക്കി കണ്ടൂ..... " ഡിജിപി.... ഡിജിപി സാറിന്റെ ആരാണ്..... " അവന്റെ ചെന്നിയിൽ വിയർപ്പ് പൊടിഞ്ഞിരുന്ന്.... " പറഞ്ഞാല് ചിലപ്പോ അറിയും അദ്ദേഹത്തിന്റെ മകൾ...... പേര് " " അഥീന ജോൺ കുരിയാക്കോസ് " ആദി തന്റെ പേര് പറയും മുമ്പേ അയാള് പറഞ്ഞത് കേട്ട് ആശ്ചര്യത്തിൽ നിൽക്കുക ആയിരുന്നു ബാക്കി ഉളളവർ.... " അപ്പോ മറന്നിട്ടില്ല അല്ലേ ജോണിച്ഛ രണ്ടര വർഷങ്ങൾക്ക് മുമ്പ് ഉഴിച്ചിലും പിഴിച്ചിലും ആയി നടന്നത്.... " അവൻ അവളെ നോക്കി പേടിയോടെ ഉമിനീർ ഇറക്കി..... " അപ്പോ ഇനി ജോണിച്ചൻ എല്ലാം വേഗം വേഗം പറയും അല്ലേ.... അല്ലെങ്കിൽ നമുക്ക് കുറച്ച് മർമ പ്രാധാന്യം നോക്കാം..... " " അയ്യോ വേണ്ട മാഡം.... ഞാൻ... ഞാൻ എല്ലാം പറയാം... എന്നെ ഒന്നും ചെയ്യരുത്.... വീട്ടിൽ 2 പിള്ളേർ ഉള്ളതാണ്.... അന്ന് തന്നെ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.... കിടപ്പാടം വരെ വിൽക്കേണ്ടി വന്നു....

" എന്താണ് ആദി ഇൗ പറയുന്നത്.... ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല.... " " അത് ഒരു പഴയ കഥയാണ് ആനി.... പപ്പ മരിച്ച് കുറച്ച് നാളുകൾ കഴിഞ്ഞു എനിക് കൊലപാതകം ആണെന്ന് സംശയം തോന്നിയപ്പോൾ ഞാൻ കംപ്ലൈന്റ് ചെയ്തിരുന്നു.... പക്ഷേ അന്ന് രാത്രി വീട്ടിലേക്ക് എത്തിയ എന്നെ വരവേറ്റത് 2 തടിമാടന്മാർ ആയിരുന്നു.... മുഖം ഒക്കെ മറച്ചു.... പക്ഷേ ഇരുട്ട് ആയിരുന്ന കൊണ്ട് അവർ എന്നെയും കണ്ടില്ല.... ഞാനൊരു പെണ്ണ് ആയത് കൊണ്ട് ഇവർ വലിയ ആയുധങ്ങൾ ഒന്നും കരുതിയിരുന്നില്ല..... പക്ഷേ boxing champion ആയിരുന്ന എന്നോട് മുട്ടാൻ കുറച്ച് കഷ്ടപ്പെട്ടു.... കൂടാതെ സ്വയം രക്ഷക്ക് ആയി എനിക് ഇവരുടെ മർമത്ത് കൊടുക്കേണ്ടി വന്നു.... അപ്പാപൻ ( അപ്പന്റെ അപ്പൻ ) ഒരു കളരി ആശാൻ ആയിരുന്നു അത് കൊണ്ട് അതും നന്നായിട്ട് അറിയാം..... അത് കൊണ്ട് എന്തായാലും ഇവന്മാർ ഒരു 6 മാസം എങ്കിലും ഉഴിച്ചികും പിഴിച്ചിലും ആയി നടക്കേണ്ടി വന്നിട്ട് ഉണ്ടാകും.... " " അങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടല്ലേ.... " അതിനു അവളൊന്നു ചിരിച്ചു.... " ഏയ് ഞാൻ ഒന്നും ചെയ്യില്ല.... നീ സത്യം സത്യമായി പറഞ്ഞ മതി.... ആര് പറഞ്ഞിട്ട് ആയിരുന്നു ആ ആക്സിഡന്റ്.... എന്തിന് വേണ്ടിയാണ് അത് ചെയ്തത്.... " " പറയാം മാഡം ഞാൻ എല്ലാം പറയാം....

എംഎൽഎ മുകുന്ദൻ സാറിന്റെ മകൻ ജീവൻ പറഞ്ഞിട്ടാണ് ഞാൻ ആ ആക്സിഡന്റ് create ചെയ്തത്... " " ആനി സ്വിച്ച് ഓൺ the ക്യാം.... റെക്കോർഡ് ചെയ്..... " " ഒകെ മാഡം... " 🦋🦋🦋🦋🦋🦋 2 ദിവസങ്ങൾക്ക് ശേഷം..... ഇലക്ഷൻ സമയം അടുത്ത് നിൽക്കുന്നത് കൊണ്ട് തന്നെ മുകുന്ദന്റെ വീട് മുഴുവൻ ആളുകൾ ആയിരുന്നു.... " മുകുന്ദൻ സാറേ ഇൗ വട്ടവും നമുക്ക് തന്നെ ആകും അല്ലേ സീറ്റ്‌..... " " സംശയം ഉണ്ടോ മുകുന്ദൻ സാർ എന്ന് പറഞ്ഞാല് നാട്ടുകാർക്ക് ഒക്കെ കണ്ണിൽ ഉണ്ണി അല്ലേ.... " " ഇൗ പ്രാവശ്യവും സീറ്റ് കിട്ടുക ആണെങ്കിൽ അടുത്ത മുഖ്യമന്ത്രി ആണ്.... " " മതിയട മതി.... എല്ലാം മുകളിൽ ഉള്ളവന്റെ കൃപ.... " " അല്ല സാറേ.... ജീവൻ കുഞ്ഞിന് സുഖമല്ലേ.... " " അതെടോ അവൻ അവിടെ സേഫ് ആണ്.... " " അതാണ് സാറേ നല്ലത് പ്രതിപക്ഷം കൊറേ കളികൾ കളിക്കുന്നുണ്ട് ജീവൻ മോനെ പൂട്ടാൻ ഒരു കേസ് ഒക്കെ വന്നായിരുന്ന് അല്ലോ.... " " ആ ഇപ്പൊ കേസും ഇല്ല അന്വേഷിക്കുന്ന ആളും ഇല്ല.... കുഞ്ഞു എവിടെയാ മൂന്നാർ ആണോ.... " " അല്ലേടോ എന്റെ ഒരു എസ്റ്റേറ്റിൽ ആണ്.... അല്ലേലും കേസ് ഒക്കെ പ്രതിപക്ഷത്തിന്റെ കളി അല്ലേ.... " " ആ പോക്ക് കേസ് പെണ്ണിനെ കൊണ്ട് കെട്ടിക്കണ്ട എന്ന് ഞങൾ പറഞ്ഞ അല്ലേ സാറേ.... എന്നിട്ട് ഇപ്പൊ ഒടുക്കം അവള് അങ്ങ് ചത്ത്... നമ്മുടെ കുഞ്ഞ് ഇങ്ങനെ താമസിക്കേണ്ടി വന്നു.... " " ഇനി പറഞ്ഞിട്ട് കാര്യമില്ല അല്ലോ.... വരുന്ന പോലെ വരട്ടെ.... എന്തായാലും കേസ് എന്നും പറഞ്ഞു ഒരാളും ഇൗ മണ്ണിൽ കാൽ കുത്തില്ല....

ഞങ്ങളുടെ നിരപരാധിത്വം ഞങ്ങൾക്ക് അറിയാം.... " എല്ലാവർക്കും മുന്നിൽ അയാള് ആട്ടിൻ തോലിട്ട ചെന്നായ തന്നെ ആയിരുന്നു.... A political criminal..... കൂടാതെ നല്ലൊരു അഭിനേതാവു.... ആളുകളെ കൈയിൽ എടുക്കാൻ അറിയുന്ന അഭിനേതാവ്.... ഇലക്ഷൻ പ്രവർത്തനങ്ങൾ തകൃതിയായി അവിടെ നടകുക ആയിരുന്നു..... അന്നേരമാണ് പൊടി പറത്തി കൊണ്ട് ഒരു പോലീസ് വാഹനം ആ മുറ്റത്ത് വന്നു നിറുത്തിയത്..... അതിൽ നിന്നും പോലീസ് വേഷധാരികൾ ആയ 4 പേര് ഇറങ്ങി..... അത് ആദിയും കൂട്ടരും ആയിരുന്നു.....അവരെ കണ്ടതും അണികൾ തന്റെ പണിയൊക്കെ നിറുത്തി അവരെ നോക്കി.... " എന്താണ് എല്ലാവരും തങ്ങളുടെ ജോലി ചെയ്തോളൂ " മുകുന്ദന്റെ ഉത്തരവ് കിട്ടിയതും എല്ലാവരും തങ്ങളുടെ ജോലികളിലേക് തിരിഞ്ഞു.... " കാക്കി ധാരികൾക്ക്‌ ഇൗ മുറ്റത്ത് എന്താ കാര്യം.... " നേരത്തെ മുകുന്ദനോട് സംസാരിച്ച് നിന്നിരുന്ന ഒരുവൻ വന്നു ആദിയോട് ചോദിച്ചു..... " വന്ന കാര്യം എന്താണെന്ന് ഉടമയോട് പറഞ്ഞു കൊള്ളാം അടിമ തൽകാലം അങ്ങോട്ട് മാറി നിൽക്കു..... " " എന്ത് പറഞ്ഞു നീ.... " അയാള് വല്ലാതെ രോഷാകുലനായി വന്നതും ആധിയുടെ ഒരു നോട്ടത്തിനു മുന്നിൽ പതറി.....

" എന്താണ് മാഡം എന്താണ് കാര്യം... എന്തിനാ നിങ്ങള് എല്ലാവരും കൂടി ഇങ്ങോട്ട് വന്നത്.... അകത്തേയ്ക്ക് ഇരിക്കാം.... " " Thank you sir but താങ്കളുടെ ക്ഷണം സ്വീകരിച്ച് വന്ന അതിഥികൾ അല്ല ഞങ്ങൾ.... ഞങ്ങൾ ഒരു അറസ്റ്റ് വാറന്റ് ആയാണ് വന്നത്..... " " അറസ്റ്റ് വാറന്റോ.... എത്ര ധൈര്യം ഉണ്ടായിട്ടാണ് ഇതുമായി ഇങ്ങോട്ട് വന്നത്..... ഇതാരുടെ വീടാണ് എന്ന് അറിയുമോ..... " നേരത്തെ കണ്ട ആ ഞാനൂൾ തല പൊക്കിയത് ആണ്..... " തല ഇരിക്കുമ്പോൾ വാൽ ആടേണ്ട കാര്യമില്ല.... ഇനി വാ തുറന്നാൽ ഇൗ കാക്കി വേഷത്തിന്റെ പവർ ഖതർ അറിയും.... വാൽ ഒടിച്ച് മടക്കാൻ എനിക് അധികം നേരം വേണ്ട.... " " സുദർശ അവിടുന്ന് മാറി നിൽക്ക്.... എന്താണ് മാഡം ആരെ അറസ്റ്റ് ചെയ്യാൻ ആണ്.... അകത്തേയ്ക്ക് വരു " മുകുന്ദന്റെ ശബ്ദം കേട്ടതും അയാള് നീങ്ങി നിന്നു.... ഉടനെ ആദിയും കൂടെ ഉള്ളവരും അകത്തേയ്ക്ക് ചെന്നു.... " മാഡത്തിന് എന്തോ wrong information കിട്ടിയിരിക്കുന്ന ആണ്.... ഇവിടെ ആരും തെറ്റൊന്നും ചെയ്തിട്ടില്ല.... ആരെയാണ് മാഡം അറസ്റ്റ് ചെയ്യാൻ വന്നത്.... " " താങ്കളുടെ മകൻ ജീവനെ.... " " ജീവ... ജീവനോ.... അവൻ അവൻ എന്ത് ചെയ്തിട്ടാണ്.... എന്റെ മോനെ ആരോ ചതിയിൽ പെടുത്തിയത് ആണ്.... മാഡം തെറ്റിദ്ധാരണ കൊണ്ട് എന്റെ മകനെ കൊണ്ട് പോകരുത്.... പിന്നെ അവൻ ഇവിടെ ഇല്ല..... "

" സർ ഞാൻ ഒരു suspect ഇനെ പൊക്കാൻ വന്നത് അല്ല.... ഒരു പ്രതിയെ അറസ്റ്റ് ചെയ്യാൻ കോർട്ട് ഓടർ കൊണ്ട് വന്നതാണ്.... പിന്നെ ഇവിടെ മുഴുവൻ പരിശോധിക്കുവാൻ ഉള്ള search വാറന്റ് ഉം ഉണ്ട്.... സർ ദയവായി ഞങ്ങളോട് സഹകരിക്കണം.... " അന്നേരം പുറത്ത് വലിയ ശബ്ദത്തിൽ അണികൾ മുദ്രാവാക്യം വിളിച്ച് കൊണ്ടിരുന്നു..... * പോലീസ് നീതി പാലിക്കുക..... ഇവിടെ നിന്നും പോകുക..... നീതി പാലിക്കുക.... * " സർ ഞങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടാക്കാൻ താല്പര്യമില്ല.... സഹകരിക്കണം... ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്തേ പറ്റൂ.... സഹകരിച്ചില്ല എന്ന് ഉണ്ടെങ്കിൽ ഞങ്ങൾക്ക് കൂടുതൽ ഫോഴ്സിന്റെ സഹായം തേടേണ്ടി വരും.... " " മാഡം എന്റെ മകൻ ഇവിടെ ഇല്ല പിന്നെ എന്തിനാ.... " " സർ please make us to do our duty.... താങ്കൾ ഒരു ജനപ്രിയ രാഷ്ട്രീയ നേതാവ് അല്ലേ..... നിങ്ങള് അല്ലേ മാതൃക ആകേണ്ടത്..... " " ഒകെ മാഡം.... ചെയ്തോളൂ.... " എന്നിട്ട് അയാള് പുറത്തേയ്ക്ക് പോയി അണികളെ അടക്കി നിറുത്തി..... അപ്പോ ഒക്കെയും തന്റെ മകൻ സേഫ് ആണല്ലോ എന്ന വിശ്വാസത്തിൽ ആയിരുന്നു അയാള്...... " ഒകെ guys 4 പേരും 4 വഴിക്ക് വിട്ടോ.... കുന്തം പോയാൽ കുടത്തിലും തപ്പണം എന്നല്ലേ.... So make sure that you all search every single corner.... " അതും പറഞ്ഞു അവർ നാല് വഴിക്ക് പിരിഞ്ഞു..............( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story