💔 വിമോചിത 💔: ഭാഗം 94

vimojitha

രചന: AVANIYA

ഹെസ്റ്ററിന്റെ ചവിട്ടേറ്റ് വീണ ദക്ഷനെ കണ്ട് അനങ്ങാൻ ആകാതെ നിൽക്കുക ആയിരുന്നു അശോക്.... അയാള് വളരെ അധികം ഭയന്നിരുന്നു..... " എവിടെ ഡാ നിന്റെ കൂടെ ഉള്ളവൻ.... " " ഹെസ്റ്റർ നിങ്ങള് എന്താണ് ഇൗ ചെയുന്നത്.... " " പറഞ്ഞു അല്ലടാ കാണിച്ച് തരാട....മോനെ... " ഇതൊക്കെ കണ്ട് ഷോക് അടിച്ച് നിൽക്കുക ആയിരുന്നു അശോകൻ.... പെട്ടെന്ന് ബോധം വന്ന പോലെ അയാള് ചോദിച്ചു " ഏയ് നിങ്ങള് എന്താ ഇൗ ചെയുന്നത്.... " " അയ്യോ അങ്കിൾ കണ്ടില്ലേ ഞാൻ എന്താ ചെയ്ത എന്ന്... ഇപ്പൊ കാണിച്ച് തരാട്ടോ.... " അതും പറഞ്ഞു പതിയെ കൈ കുത്തി എഴുന്നേറ്റ ദക്ഷനേ അവൻ വീണ്ടും നിലത്തേക്ക് തൊഴിച്ചു.... " ഇതെന്ത് തോന്നിയവാസം ആണ്.... ഇതെന്താ ഗുണ്ടായിസം ആണോ..." " ചെ അങ്കിൾ എന്താ ഈ പറയുന്നത്.... ഞങ്ങൾ സുഹൃത്തുകൾ ആണ്.... അല്ല അല്ല partners.... അല്ലേ ദക്ഷൻ അയ്യർ " അതിനു അവൻ ഒന്നും മിണ്ടിയില്ല..... " വാ തുറന്നു പറയട കോപ്പെ.... " അതും പറഞ്ഞു അവന്റെ കൈകളിൽ ഹെസ്റ്റർ ഷൂസ് ഇട്ട് ഞെരിച്ചു... " ആാ.... " " കണ്ട അതാണ്.... കേട്ടല്ലോ ഞങ്ങൾ partners ആണ്..... ഇനി എന്താ അങ്കളിന് അറിയേണ്ടത്.... "

" നിങ്ങളെന്ത ഗുണ്ടായിസം ഇറകുക ആണോ.... ഞാൻ ആരാണെന്ന് അറിയോ നിനക്ക്.... കാണിച്ച് തരാം നിനക്ക്.... " അയാള് വീറോടെ പറഞ്ഞു.... " അച്ഛാ... വേണ്ട.... " ദക്ഷൻ ദയനീയതയോടെ പറഞ്ഞു..... അത് കേട്ട് അശോകൻ അവനു അടുത്തേയ്ക്ക് ചെന്നു.... " നീ എന്തിനാ ഇവനെ പേടിക്കുന്നത്.... ഇവിടേ പോലീസ് ഉണ്ടല്ലോ... അതല്ലെങ്കിൽ കൈയും കാലും തല്ലി ഒടിക്കാൻ നല്ല ആൺപിള്ളേർ ഉണ്ട്.... " " അങ്കിൾ ഞാൻ കരുതിയ പോലെ അല്ലല്ലോ.... വലിയ teams ആണല്ലോ.... " ഹെസ്റ്റർ പരിഹാസ ചുവയോടെ പറഞ്ഞു.... " അച്ഛാ... പ്ലീസ് ഞാൻ പറയുന്ന ഒന്ന് കേൾക്കൂ.... ഇവൻ നമ്മൾ കരുതും പോലെ അല്ല.... International drug മാഫിയ ആണ്.... പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.... " " എങ്കിൽ പോലീസിനെ വിളിക്കാം..... " " അച്ഛൻ കുറച്ച് നേരം ഒന്ന് മിണ്ടാതെ നില്ക്കു.... " " Uncle.... ഗുണ്ടകൾ വരുന്നില്ലേ.... " പുച്ഛത്തോടെ ഹെസ്റ്റർ ചോദിച്ചു.... " Hester നിങ്ങള് എന്തിനാ ഇവിടേക്ക് വന്നത്.... " ദക്ഷൻ വിനയത്തോടെ ചോദിച്ചു.... അവനെ പിണകുന്നത് ബുദ്ധിയല്ല എന്നവന് അറിയാം.... " Uncle... ഞങ്ങള് partners ആണെന് പറഞ്ഞില്ലേ....

എന്നിട്ട് ഇൗ മോൻ എന്നോട് ഒരു ചതി ചെയ്തു.... ഒരു വലിയ ചതി..... എല്ലാം ഞാൻ ക്ഷമിക്കും.... പക്ഷേ ചതി അതിനുള്ള ശിക്ഷ മരണമാണ്..... " ഒരു പ്രത്യേക ഭാവത്തോടെ ഹെസ്റ്റർ പറഞ്ഞു.... " ഞാൻ എന്ത് ചെയ്തെന്നാണ്.... " " നിനക്ക് അറിയില്ല അല്ലേട.... ഞാൻ അറിയിച്ച് തരാം.... " " Hester സത്യമായിട്ടും ഞാൻ ഒന്നും.... " " സായിയുടെ ആക്സിഡന്റ് ഉത്തരവാദി ആരാണ്.... " ദക്ഷൻ പറഞ്ഞു തീരും മുമ്പ് ഹെസ്റ്ററിന്റെ ചോദ്യമെത്തി.... അത് കേട്ട് ദക്ഷനും അവന്റെ അച്ഛനും ഒന്ന് പേടിച്ച്.... അവൻ അത് കൊണ്ടാണ് തങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് എന്നവർ തെറ്റിദ്ധരിച്ചു.... " Hester തെറ്റ് പറ്റി പോയി.... Please ഒന്ന് ക്ഷമിക്കൂ... നിങ്ങള് ഇവിടുന്ന് പോകു.... " " ക്ഷമ..... ഹെസ്റ്ററുടെ ഡിക്ഷണറിയിൽ അങ്ങനെ ഒരു വാക്ക് ഇല്ല എന്ന് ദക്ഷൻ മറന്നോ.... " " Please ദക്ഷൻ.... പെട്ടെന്ന് വന്ന ദേഷ്യത്തിൽ ചെയ്തു പോയതാണ്.... I am really sorry.... " പറഞ്ഞു തീർന്നതും ദക്ഷന്റെ ആ എന്നൊരു അലർച്ച കേട്ടു തിരിഞ്ഞു നോക്കിയ അശോകൻ ഒന്ന് നടുങ്ങി.... നെഞ്ചില് കത്തി കുത്തി ഇറങ്ങിയിരിക്കുന്നു.... " I am really sorry ദക്ഷൻ.... പെട്ടെന്ന് വന്ന ദേഷ്യത്തിൽ ചെയ്തു പോയതാണ്.... " വളരെ നിസ്സാരമായി ഹെസ്റ്റർ പറഞ്ഞു....

" ഡാ നീ എന്റെ മോനെ.... " അതും പറഞ്ഞു ഹെസ്റ്ററിന്റെ കോളറിൽ പിടിച്ച അശോകനെ നോക്കി അവൻ വല്ലാതെ ഒന്ന് ചിരിച്ചു.... പെട്ടെന്ന് അവൻ തന്റെ കൈകൾ തലങ്ങും വിലങ്ങും കൊണ്ട് പോയി.... അവന്റെ പ്രവർത്തികൾ കണ്ട് അശോകൻ ഒന്ന് പകച്ച് എങ്കിലും അയാള് അവന്റെ കോളറിൽ നിന്നും വിട്ടില്ല.... വേദനയാൽ പിടയുന്ന മകൻ മാത്രം ആയിരുന്നു മുന്നിൽ.... കൈകൾ കൊണ്ടുള്ള പരാക്രമത്തിന് ശേഷം ഹെസ്റ്റർ ചോര പുരണ്ട 2 സർജിക്കൽ blade അയാളെ കാണിച്ച് കൊടുത്തു.... അയാള് എന്താ നടന്നത് എന്നറിയാതെ നോക്കിയപ്പോൾ താഴെ മുഴുവൻ ചോര ആയിരുന്നു.... തന്റെ കൈകളിൽ നോക്കിയപ്പോൾ മുഴുവൻ ഞെരമ്പുകളും വരഞ്ഞിരുന്നു.... " ആ.... " അയാള് അലറി.... " ശൂ.... മിണ്ടരുത്..... " അതും പറഞ്ഞു അവൻ അയാളുടെ നാക്ക്‌ മുറിച്ച് കളഞ്ഞു.... പേടിച്ചിരുണ്ട കണ്ണുകളോടെ ആയാൽ അവനെ നോക്കി.... " ഇനി അങ്കിൾ അവിടെ വിശ്രമിക്കൂ.... " അതും പറഞ്ഞു അവൻ അയാളെ അവിടെ ഉള്ള സോഫയിലേക്ക് തള്ളിയിട്ടു....

നെഞ്ചില് അനുഭവപ്പെടുന്ന വേദനയെക്കാൾ ദക്ഷൻ മുന്നിൽ കാണുന്ന കാഴ്ചയിൽ ഭയപെട്ടിരുന്നു.... " How poor ദക്ഷൻ.... സാധാരണ നെഞ്ചില് ഒരു കുത്ത് കൊണ്ടാൽ within minutes ചാകേണ്ടത് ആണ്.... But തനിക്ക് ആ ഭാഗ്യം പോലും ഇല്ലല്ലോ ഡോ.... ചാകുന്ന വരെ വേദനിപ്പിക്കുക എന്നത് എന്റെ ഒരു ഹോബി ആണെന്നെ.... " " ഹെസ്റ്റർ please leave me... എന്നെ ഒന്ന് ചെയ്യരുത്.... " " കുറച്ച് കൂടി ശബ്ദത്തിൽ കരയൂ ദക്ഷ.... അതൊരു ലഹരിയാണ്.... കൊല്ലാൻ നിൽകുമ്പോൾ മുന്നിൽ ഉള്ളവൻ ഇങ്ങനെ ജീവനായി കേഴുന്നത് വല്ലാത്തൊരു ഹരമാണ് എനിക്.... " അതും പറഞ്ഞു നെഞ്ചില് ഉള്ള കത്തി അവൻ വലിച്ച് ഊരി.... എന്നിട്ട് അത് ദൂരേക്ക് വലിച്ച് എറിഞ്ഞു.... " ഇതിന് വലിയ മൂർച്ച ഇല്ല എന്നെ.... " അതും പറഞ്ഞു കൈയിൽ ഉള്ള blade എടുത്ത് അവൻ.... " Hester no... Please.... " അവൻ അത് കൊണ്ട് ദക്ഷന്റെ ദേഹത്ത് നീളത്തിൽ വരഞ്ഞു.... " ആ...... " " ശേ... Pitch പോര.... എടോ അതിന്റെ മലയാളം എന്താ.... " " ശ്രുതി... " Manager അവനു ഉത്തരം നൽകി.... " ആഹ് അത് തന്നെ.... You are brave man.... ശ്രുതി പോര ദക്ഷ.... കുറച്ച് കൂടി മയത്തിൽ ആകട്ടെ.... " അതും പറഞ്ഞു അവൻ നേരത്തെ കത്തി കുത്തി ഇറങ്ങിയ ഇടത്ത് ഒന്ന് കൂടി blade ആഴ്ത്തി....

ദക്ഷൻ നേരത്തേതേക്കാൾ ഒച്ചത്തിൽ അലറി..... " Now it sounds good... " ഒരു ഗാനം ആസ്വദിക്കുന്ന ലാഘവത്തോടെ അവൻ പറഞ്ഞു..... 🍁🍁🍁🍁🍁🍁🍁 ആദി പറഞ്ഞത് ശെരി ആണെന്ന് മനസ്സിലായത് കൊണ്ട് ജോയിയും ആദിയും urgent ആയി ഫ്ലൈറ്റ് എടുത്തു..... ഇത് സർക്കാരിന്റെ അഭിമാന പ്രശ്നം ആയ കൊണ്ട് അധികം കടും പിടുതങ്ങൾ ഉണ്ടായില്ല.... നിമിഷങ്ങൾക്ക് ഉള്ളിൽ അവൻ കോയമ്പത്തൂർ എയർപോർട്ടിൽ എത്തിയിരുന്നു.... ജോയിയുടെ നിർദ്ദേശ പ്രകാരം അവിടെ അവർക്കായി ഒരു വണ്ടി ഉണ്ടായിരുന്നു..... ആധിയുടെ ഡ്രൈവിംഗ് സ്കില്ലിനാൽ അവർ വേഗം തന്നെ പാലക്കാട് എത്തിയിരുന്നു.... " ആദി ഇവിടെ എവിടെ പോയി അന്വേഷിക്കാൻ ആണ്.... " " അവൻ അവിടുന്ന് ഇവിടേക്ക് എത്തിയിട്ട് ഉണ്ടെങ്കിൽ അത് അവരെ അന്വേഷിച്ച് തന്നെ ആയിരിക്കണം.... " " ആരെ.... " " ധക്ഷനേയും നവീനെയും.... " അതും പറഞ്ഞു അവള് വണ്ടി അശോകന്റെ വീട്ടിലേയ്ക്ക് വിട്ടു.... 🍁🍁🍁🍁🍁🍁🍁

അനു മോൾ ഉള്ള കൊണ്ട് കൊള്ളാനും തള്ളാനും വയ്യാത്ത അവസ്ഥയിൽ ആണ് ആനി..... " വാവക്ക്‌ വിശകുന്നുണ്ടോ.... " സായ് അവളോട് സ്നേഹത്തോടെ തിരക്കി.... " ചെറുതായി പപ്പെ.... " " ആനി.... ആ നമ്പറിൽ വിളിച്ച് ഫുഡ് ഓടർ ചെയ്യുമോ... കുഞ്ഞിന് വിശകുന്നുണ്ട്.... " അതിനു അവള് ഒന്നും മിണ്ടാതെ പറഞ്ഞത് അനുസരിച്ചു.... കുറച്ച് നേരത്തിനു ഉള്ളിൽ ഭക്ഷണം എത്തിയിരുന്നു.... " അനു വന്നെ... അമ്മ വാരി തരാം.... " അവള് അനുസരണയുള്ള കുട്ടിയെ പോലെ ചെന്നു.... പക്ഷേ ആനി അവൾക്ക് നൽകിയതും അവള് തല വെട്ടിച്ചു.... " എന്താ അനു കുറച്ച് കൂടുന്നുണ്ട് നിനക്ക്.... " " പപ്പാക്ക്‌ ഉവ്വാവു ആ.... കയിക്കാൻ പറ്റൂല.... അമ്മ വാരി കൊടുക്ക്.... " " അനു " ക്ഷമ നശിച്ച പോലെ ആനി അവളെ വിളിച്ചു.... " വാവേ... പപ്പ കഴിച്ച് കൊള്ളാം നീ കഴിക്ക്‌.... പറയുന്ന കേൾക്കൂ.... " " ഇല്ല.... എനിച് മാണ്ട.... പപ്പാക്കും കൊടുക്ക്.... എനിക് ഉവാവു വരുമ്പോ വാരി തരുലോ.... " " അനു നീ വേണമെങ്കിൽ കഴിക്ക്.... " " ഇല്ല... ഇല്ല.... പപ്പക്കും കൊടുക്കണം.... " അവള് വാശിയോടെ കരഞ്ഞു തുടങ്ങി..... " വാവേ... കരയല്ലേ.... പപ്പക്ക്‌ ഇപ്പൊ വേണ്ട.... വാവ കഴിക്കൂ.... " " ഇല്ല ഇല്ല.... " " ഒന്ന് കഴികു.... "

പറഞ്ഞു തീരും മുമ്പേ അവന്റെ വായിലേക്ക് വലിയൊരു ഉരുള അവള് കുത്തി കേറ്റി.... അത് കിട്ടിയതും അവന്റെ കണ്ണുകൾ മിഴിഞ്ഞു.... " ഹഹ പപ്പാക്കും കൊടുതൂലോ.... " അവള് സന്തോഷത്തോടെ കൈ കൊട്ടി.... പക്ഷേ ആനിയുടെ മുഖ ഭാവം കണ്ടതും അവള് എല്ലാം ഒരു നിമിഷം കൊണ്ട് നിറുത്തി ഒന്ന് അറിയാത്ത കുട്ടിയെ പോലെ വേഗം വന്നു ഭക്ഷണം കഴിച്ചു.... ആദ്യത്തെ അമ്പരപ്പ് മാറിയതും സായിയുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായി.... ആരും കാണാതെ ആനിയുടെ ചുണ്ടിലും.... 🙈 🍁🍁🍁🍁🍁🍁🍁 മനസ്സിന് ഒരു സമാധനാവും ഇല്ലാത്ത കൊണ്ട് ഒന്ന് പുറത്തേയ്ക്ക് പോയത് ആയിരുന്നു നവീൻ.... തിരികെ വന്നപ്പോൾ ഏകദേശം സന്ധ്യ ആയിരുന്നു.... ഉമ്മറത്ത് ആരെയും കണ്ടില്ല.... എന്തിനേറെ പറയുന്നു ഒരു ലൈറ്റ് പോലും ഇട്ടിട്ടില്ല.... ചെറിയമ്മ ഇല്ലാത്ത കൊണ്ട് ഇവർ ലൈറ്റ് കൂടി ഇല്ല.... ഒന്നോർത്താൽ നന്നായി.... എന്നാലും ചെറിയച്ചനും ധക്ഷനും എന്തേ.... അവൻ അതും ആലോചിച്ച് അകത്തേയ്ക്ക് കയറി....

അടച്ചിരുന്നു മുൻവാതിൽ തുറന്നപ്പോൾ അകത്തും light ഇല്ല എന്നത് അവനെ ഒന്ന് ആശങ്കയിൽ ആഴ്‍തി.... ഇവർ ഇത് എവിടെ പോയി..... അതും ആലോചിച്ച് അവൻ ലൈറ്റ് ഇട്ടതും സോഫയിൽ കാലിൽ കാൽ കയറ്റി നെറ്റിയിൽ കൈ വെച്ച് വിശ്രമിക്കുന്ന ഹെസ്റ്ററിനെ ആണ് കണ്ടത്.... എന്തോ അത് കണ്ടതും അവന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി.... അവൻ മറ്റൊന്നും ശ്രദ്ധിക്കാതെ അയാളെ മാത്രം നോക്കി.... " ആ താൻ വന്നോ.... " കൗശലത്തോടെ ഹെസ്റ്റർ ചോദിച്ചു.... " ഹെസ്... Hester എന്താ ഇവിടേ.... " " എടോ താൻ അറിഞ്ഞില്ലേ.... ഏതോ പന്ന മോൻ എന്നെ ഒറ്റി.... എനിക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി അവർ.... Safe ആയൊരു place ഓർത്തപ്പോൾ ആണ് ഇവിടെ ഓർമ വന്നത്.... " " അവർ... അവരൊക്കെ എന്തേ.... " " അതാണോ താൻ ഇങ്ങനെ പേടിച്ച് നില്കുന്നത്.... അവർ ദ്ദേ ആ മുറിയിൽ ഉണ്ട്.... എന്തോ കാര്യത്തിന് പോയതാണ്... താൻ ചെന്നു നോക്ക്.... " അതും പറഞ്ഞു ഹെസ്റ്റർ വീണ്ടും പഴയ പോലെ ഇരുന്നു.... മനസ്സിൽ സംശയം ഉണ്ടായെങ്കിലും അവൻ മറ്റവരുടെ ബലത്തിൽ അകത്തേയ്ക്ക് ചെന്നു.... മുറിയുടെ അകത്തേയ്ക്ക് കയറിയപ്പോൾ ചോരയുടെ ഗന്ധം അവനു അനുഭവപ്പെടും പോലെ തോന്നി....

എന്തോ ഉള്ളിൽ ഭയം നിറഞ്ഞു കൊണ്ടിരുന്നു.... അവിടുത്തെ കാഴ്ച കണ്ട അവൻ തറഞ്ഞു നിന്നു.... ചോരയുടെ നിറത്താൽ പൊതിഞ്ഞ 2 ശരീരങ്ങൾ.... അവരുടെ മുഖം പോലും മനസ്സിലാകുന്നില്ല അത്രമേൽ വികൃതം ആയിരുന്നു.... " ദ... ദക്ഷ... " അവൻ പേടിച്ച് വിളിച്ചു.... " വിളിക്കേണ്ട.... ഉറക്കത്തിൽ ആണ്.... അന്ത്യ വിശ്രമം.... " പുറകിൽ ഹെസ്റ്ററിന്റെ ശബ്ദം കേട്ട് അവൻ വെട്ടി വിറച്ചു..... " എന്നെ... എന്നെ ഒന്നും ചെയ്യരുത്.... " " ഏയ് നോ നോ.... കൊല്ലുക മാത്രേ ഉള്ളൂ... മറ്റൊന്നും ചെയില്ലാ don't worry.... " " ഞാൻ.... ഞാൻ.... " അപ്പോഴേക്കും ഹെസ്റ്റർ തന്റെ കൈകളിൽ ഉള്ള blade കൊണ്ട് അവന്റെ ഉള്ളം കൈയിൽ ഒന്ന് വരഞ്ഞു.... " ആ.... " " ചെ ചെ.... ശബ്ദം പോരല്ലോ നവീനെ.... " അതും പറഞ്ഞു അവൻ ഉള്ളം കൈയിൽ അത് കുത്തി ഇറക്കി.... " ആ........... " കുറച്ച് കൂടി ഉച്ചത്തിൽ അവൻ അലറി.... " ഗുഡ്.... കൂടുതൽ അലർച്ച കേട്ട് ആസ്വദിക്കണം എന്ന് ഉണ്ട്... But unfortunately time ഇല്ല.... ഇന്ന് രാത്രി എനിക് ഇവിടുന്ന് പറക്കണം... So good bye man.... " അതും പറഞ്ഞു ഹെസ്റ്റർ അത് അവന്റെ നെഞ്ചിലേക്ക് കുത്താൻ പോയതും നവീൻ കണ്ണും ഇറുക്കി അടച്ചു.... അപ്പോഴാണ് മറ്റൊരു അലർച്ച കേട്ടത്.... കണ്ണുകൾ തുറന്നു നോക്കുമ്പോൾ കൈകളിൽ തോക്കുമായി അവള്..... അഥീന ജോൺ കുരിയാക്കോസ്..............( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story