വിരൽത്തുമ്പിലാരോ : ഭാഗം 13

viralthumbil aro

രചന: ശിവാ എസ് നായർ

ശ്രീഹരി കൂടെയില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ചിന്തിക്കാൻ അർച്ചനയ്ക്ക് കഴിയുമായിരുന്നില്ല. മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തുകൊണ്ട് അവൾ മേശവലിപ്പ് തുറന്ന് ബ്ലേ ഡ് കയ്യിലെടുത്തു. കുറച്ചുനിമിഷം അവളാ ബ്ലേ ഡിലേക്ക് തന്നെ തുറിച്ചുനോക്കിയിരുന്നു. മനസ്സിലൂടെ നാനാവിധ ചിന്തകൾ കടന്നുപോയി. ഇടത് കൈയിലെ ഞരമ്പിനു മുകളിലായി അർച്ചന ബ്ലേ ഡ് അമർത്തി. മിഴികൾ ഇറുക്കിയടച്ച് അധരങ്ങൾ കടിച്ചുപിടിച്ച് ബ്ലേ ഡ് കൊണ്ട് അവൾ സാവധാനം ഞര മ്പിന് മുകളിലൂടെ ഒന്ന് വരഞ്ഞു. അധികം ആഴമല്ലാത്തൊരു മുറി വാണെങ്കിലും തൊലി മുറിഞ്ഞ് ചോ ര ത്തുള്ളികൾ കൈത്തണ്ടയിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങി. അവളുടെ ആവശ്യവും അതുതന്നെയായിരുന്നു. ശ്രീഹരിയെ അതുകാണിച്ച് പേടിപ്പിച്ചാൽ അവൻ പിന്നീടൊരിക്കലും തന്നെ വിട്ട് പോകില്ലെന്നുള്ള വിശ്വാസത്തിലായിരുന്നു അർച്ചന ഇങ്ങനെയൊരു സാഹസത്തിന് മുതിർന്നത്. അവളുടെ കൈയിലും കിടക്കവിരിയിലുമൊക്കെ ര ക്തം പടർന്നുപിടിച്ചു. മുറിവിൽ നിന്നും ഒഴുകിയിറങ്ങുന്ന ചോ ര ത്തുള്ളി കൾ ഫോണിന്റെ ക്യാമറയിൽ പകർത്തിയ ശേഷം അർച്ചന ആ ഫോട്ടോ ശ്രീഹരിക്ക് അയച്ചുകൊടുത്തു. "ശ്രീയേട്ടൻ കൂടെയില്ലാത്തരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. ഭ്രാന്ത് പിടിക്കും എനിക്ക്.

എന്നെവിട്ട് പോകരുത്, ഞാൻ മരി ച്ചു കളയും. എനിക്കെന്തെങ്കിലും സംഭവിച്ചാൽ ശ്രീയേട്ടൻ മാത്രമായിരിക്കും ഉത്തരവാദി. എന്നെ ഉപേക്ഷിച്ചു പോവല്ലേ... പ്ലീസ്..." ഫോട്ടോയ്ക്കൊപ്പം ആ മെസ്സേജും കൂടി അയച്ചശേഷം അർച്ചന അവന്റെ മറുപടിക്കായി കാത്തിരുന്നു. പോസിറ്റീവായൊരു മറുപടിയാണ് അവൾ ശ്രീഹരിയിൽ നിന്നും പ്രതീക്ഷിച്ചത്. തന്റെ കൈത്തണ്ട മുറിഞ്ഞ് ചോ ര വാർന്നൊഴുകുന്ന ഫോട്ടോ കാണുമ്പോൾ അവന്റെ തീരുമാനം മാറുമെന്നും ഇനിയൊരിക്കലും തന്നെ വിട്ട് പോകില്ലെന്നും അവൻ പറയുമെന്നവൾ പ്രതീക്ഷിച്ചു. ഒടുവിൽ കാത്തിരിപ്പിന് അവസാനമേന്നോണം അർച്ചന അയച്ച ഫോട്ടോയും മെസ്സേജും ശ്രീഹരി കണ്ടു. "നീയെനിക്ക് ഒരു തരത്തിലും സമാധാനം തരില്ലല്ലേ. ഇനി മേലിൽ നിന്നെ എന്റെ മുൻപിൽ കണ്ടുപോകരുത്. ഞാനിത്രയും പറഞ്ഞിട്ടും എന്നെ ഒരുതരി പോലും മനസിലാക്കാത്ത നിന്നെ എന്റെ സുഹൃത്തായി പോലും കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിനക്ക് നിന്റെ വാശി ജയിക്കണം. ഇനി എന്നെ വിളിക്കാനോ മെസ്സേജ് അയക്കാനോ ശ്രമിക്കരുത്." ദേഷ്യത്തോടെ, ടൈപ് ചെയ്ത മെസ്സേജ് അർച്ചനയ്ക്ക് അയച്ച ശേഷം ശ്രീഹരി അവളെ വാട്സാപ്പിൽ ബ്ലോക്ക്‌ ചെയ്തു.

അർച്ചനയോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവളയച്ച ഫോട്ടോ കാണവേ അവന്റെ ഉള്ളിൽ ഭയം വർദ്ധിച്ചിരുന്നു. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ പോലീസ് തന്നെ അന്വേഷിച്ച് വരുമെന്ന് ഓർത്തപ്പോൾ ശ്രീഹരി ഭയന്നുവിറച്ചു. അതോടൊപ്പം അർച്ചനയോട് അവന് കലശലായ ദേഷ്യവും തോന്നി. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഉള്ളിൽ തിങ്ങി നിറയുന്ന ടെൻഷൻ താങ്ങാനാവാതെ ശ്രീഹരി മേശയിലേക്ക് മുഖം ചായ്ച്ച് കണ്ണുകൾ അടച്ചു. കണ്ണടയ്ക്കുമ്പോൾ അർച്ചനയുടെ, ചോ ര യിൽ കുളിച്ചു കിടക്കുന്ന രൂപമാണ് അവന്റെ മനസ്സിലേക്ക് തെളിഞ്ഞുവരുന്നത്. അസ്വസ്ഥത നിറഞ്ഞ മനസ്സോടെ ശ്രീഹരി തലമുടി പിഞ്ഞിവലിച്ചു. അതേസമയം ശ്രീഹരിയുടെ മെസ്സേജ് കണ്ട് ഞെട്ടിയിരിക്കുകയായിരുന്നു അർച്ചന. തന്റെയീ പ്രവർത്തി ശ്രീഹരിയെ ദേഷ്യം പിടിപ്പിച്ചുവെന്ന് അവൾക്ക് മനസിലായി. അതോടൊപ്പം അവൻ അവളെ ബ്ലോക്ക്‌ ചെയ്തിരിക്കുന്നത് കൂടി കണ്ടപ്പോൾ അർച്ചനയ്ക്ക് ഹൃദയം കീറിമുറിക്കുന്ന വേദന തോന്നി.

അപ്പോഴേക്കും കൈയിലെ മുറിവിൽ നിന്നും ചോ ര യൊലി ക്കുന്നത് നിലച്ചിരുന്നു. ആഴമല്ലാത്ത മുറി വാ ണെങ്കിലും അവൾക്ക് നന്നായി നീറിപുകയുന്നുണ്ടായിരുന്നു. പക്ഷേ ആ മുറി വി നെക്കാൾ അർച്ചനയ്ക്ക് വേദന തോന്നിയതും നീറിപുകഞ്ഞതും മനസ്സിനും ഹൃദയത്തിനുമേറ്റ മുറി വിൽ നിന്നായിരുന്നു. ഒരിക്കൽ കൂടി അവൾ ശ്രീഹരിയെ വിളിച്ചു. റിംഗ് ചെയ്തു തുടങ്ങിയപ്പോൾ തന്നെ ശ്രീഹരി കാൾ എടുത്തു. "ശ്രീയേട്ടാ.." ദുർബലമായ സ്വരത്തിൽ അവൾ വിളിച്ചു. "നിനക്കിനി എന്താ വേണ്ടത്. എന്റെ ജീവിതം നശിപ്പിക്കാനുള്ള പുറപ്പാടിലാണോ നീ." ശ്രീഹരിയുടെ സ്വരത്തിൽ അവജ്ഞ നിറഞ്ഞിരുന്നു. "പെട്ടന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ ചെയ്തുപോയതാ. എന്നെ വെറുക്കല്ലേ ശ്രീയേട്ടാ." അപേക്ഷയോടെ അവൾ പറഞ്ഞു. "നീ എന്താ ഇപ്പൊ ചെയ്തതെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ. നിനക്കെന്തെങ്കിലും പറ്റിയാൽ പോലീസ് അന്വേഷിച്ച് വരുന്നത് എന്നെയായിരിക്കും. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവി ച്ചിരി ക്കില്ല അർച്ചന. നാണംകെട്ട് ജീവിക്കുന്നതിനേക്കാൾ ഭേദം ആത്മ ഹ ത്യ യാണ്." "അങ്ങനെയൊന്നും പറയല്ലേ ശ്രീയേട്ടാ. ഞാൻ കാരണം ശ്രീയേട്ടന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.

എനിക്കൊന്നും സംഭവിക്കില്ല. അതോർത്ത് ശ്രീയേട്ടൻ പേടിക്കണ്ട." "നീയാ മുറി വിൽ എന്തെങ്കിലും മരുന്ന് വച്ച് കെട്ട്. ബ്ല ഡ്‌ നിൽക്കുന്നില്ലെങ്കിൽ ഹോസ്പിറ്റലിൽ പോയി കാണിക്ക്. വച്ചോണ്ടിരിക്കണ്ട." അവന്റെ ശബ്ദത്തിലെ ഭയം അവൾക്ക് തിരിച്ചറിയാമായിരുന്നു. "ഞാൻ മരുന്ന് വച്ചോളാം. ശ്രീയേട്ടൻ ടെൻഷൻ ആവണ്ട." "അർച്ചന നീയിനി എന്നെ വിളിക്കരുത്. ഇതുപോലെ നീ ചെയ്യുന്ന പ്രവർത്തികൾക്ക് ടെൻഷൻ അടിക്കാൻ എനിക്ക് വയ്യ. ഇങ്ങനെയൊക്കെ ചെയ്തത് കൊണ്ട് എന്റെ തീരുമാനം മാറുമെന്ന് നീ വിചാരിക്കരുത്. ഇപ്പൊ നിന്നെയെനിക്ക് പേടിയാ. എന്നോട് ഇടപഴകുന്ന ഓരോ നിമിഷവും നീ എന്നെ വീണ്ടും വീണ്ടും ആഗ്രഹിച്ചുകൊണ്ടിരിക്കും. ഇനിയും ഇതുപോലുള്ള ഫുളിഷ്നെസ്സ് നീ ആവർത്തിച്ചെന്നിരിക്കും. അതുകൊണ്ട് ഇനി നീയെന്നെ ശല്യം ചെയ്യരുത്." "ശ്രീയേട്ടാ പ്ലീസ്... ഇനി ഞാൻ ഇങ്ങനെയൊന്നും ചെയ്യില്ല. ഏട്ടനെ ശല്യം ചെയ്യാനൊന്നും ഞാൻ വരില്ല. ഇടയ്ക്ക് വല്ലപ്പോഴും വിളിക്കേം മെസ്സേജ് അയക്കേം ചെയ്താ മതി.

എനിക്ക് അത് മാത്രം മതി. വേറൊന്നും ഞാൻ ആഗ്രഹിക്കില്ല." അർച്ചന യാചനയോടെ പറഞ്ഞു. "എന്നെ എന്റെ വഴിക്ക് വിട്ടേക്ക് അർച്ചന. അല്ലെങ്കിൽ തന്നെ ഒത്തിരി പ്രശ്നങ്ങളുണ്ട്. അതിനിടയിൽ നിന്നെക്കൂടി സഹിക്കാൻ വയ്യ. കുറച്ചുമുൻപ് ഞാനനുഭവിച്ച മാനസിക സമ്മർദ്ദം എനിക്ക് മാത്രേ അറിയൂ. ഇപ്പൊ ഇങ്ങനെ പറഞ്ഞാലും നിന്റെ സ്വഭാവം മാറും. ഇത് ഇങ്ങനെ തീരാനായിരുന്നു വിധി. നിന്നെ ഞാനൊരിക്കലും മറക്കില്ല അർച്ചന. നന്നായി പഠിച്ച് ഒരു ജോലി വാങ്ങി അമ്മയെ നന്നായി നോക്ക്. വേറൊന്നും എനിക്ക് പറയാനില്ല. ഇനി നിന്റെ കാളുകൾ എന്നെത്തേടി വരരുത്." മറുത്തൊന്നും പറയാൻ അർച്ചനയ്ക്ക് അവസരം നൽകാതെ ശ്രീഹരി കാൾ കട്ട്‌ ചെയ്തു. ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് അവനിൽ നിന്നുയർന്നു. അർച്ചനയുമായുള്ള ബന്ധം ഇങ്ങനെ അവസാനിച്ചതിൽ അവനാശ്വാസം തോന്നി. അവളുടെ കാളും മെസ്സേജും ഒക്കെ ശ്രീഹരി ബ്ലോക്ക്‌ ചെയ്തു. ഫേസ്ബുക്കിൽ അവളെ അൺഫ്രണ്ട് ചെയ്തില്ലെങ്കിലും മെസ്സേജ് ഇഗ്നോർ ചെയ്തിട്ടു. അർച്ചനയുമൊത്തുള്ള ഫോട്ടോസൊക്കെ ഫോണിൽ നിന്നും ഡിലീറ്റാക്കി കളഞ്ഞു. അവനെ സംബന്ധിച്ച് അർച്ചനയെന്ന അദ്ധ്യായം അതോടെ അവസാനിച്ചിരുന്നു.

ശ്രീഹരിയെ ഓർത്ത് കരയാൻ വിധിക്കപ്പെട്ട ജന്മമാണ് തന്റേതെന്ന് തിരിച്ചറിയുകയായിരുന്നു അർച്ചന. തനിക്ക് ഭ്രാന്ത് പിടിച്ചുപോകുമോ എന്നുപോലും അവൾക്ക് സംശയമായി. നടന്നതൊക്കെ ഒരു സ്വപ്നമാണെന്ന് കരുതി സ്വയം ആശ്വാസം കണ്ടെത്താൻ പോലും അർച്ചനയ്ക്കായില്ല. മനസ്സിൽ നിറയെ ശ്രീഹരിയുടെ മുഖം മാത്രമാണ്. കാതുകളിൽ അവൻ പറഞ്ഞ വാക്കുകൾ ഓരോന്നും മുഴങ്ങിക്കേട്ടു. ആദ്യപ്രണയം തന്റെ ഹൃദയത്തിലേൽപ്പിച്ച പ്രഹരം താങ്ങാനുള്ള ശേഷി അവൾക്കില്ലായിരുന്നു. ഫോണിലെ ഗാലറിയിൽ അവനുമൊത്തുള്ള സെൽഫികൾ നോക്കി അർച്ചന കണ്ണീരൊഴുക്കി. ************ അമ്മ വരാൻ സമയമായെന്ന് കണ്ടപ്പോഴാണ് അർച്ചന സ്വബോധത്തിലേക്ക് മടങ്ങിവന്നത്. ഫോൺ മേശപ്പുറത്തേക്ക് വച്ച ശേഷം ര ക്തം പുരണ്ട ബെഡ്ഷീറ്റ് എടുത്തുകൊണ്ട് അർച്ചന ബാത്‌റൂമിലേക്ക് നടന്നു. കിടക്കവിരി സോപ്പ് പൊടിയിൽ കുതിർത്തുവച്ചിട്ട് ഡെറ്റോൾ കൊണ്ട് അവൾ കൈയിലെ മുറി വ് കഴുകിതുടച്ചു. മുറി വിലെ വേദനയോ നീറ്റലോ അവൾ കാര്യമാക്കിയില്ല. എല്ലാം കഴിഞ്ഞ് ഒരു ചെറിയ ബാൻഡ്എയ്ഡ് എടുത്ത് മുറി വിൽ ഒട്ടിച്ചുവച്ചു. അമ്മയാ മുറിവ് ശ്രദ്ധിക്കരുതെന്ന് മാത്രമായിരുന്നു അർച്ചനയുടെ മനസ്സിൽ. അഥവാ അമ്മ കണ്ട് എന്തെങ്കിലും ചോദിച്ചാൽ പറയാനൊരു കള്ളത്തരവും അവൾ മനസ്സിൽ കണ്ടുവച്ചു. ************

അനിത വരുമ്പോൾ മുറിയിലിരുന്ന് പഠിക്കുകയായിരുന്നു അർച്ചന. അമ്മയെ കാണിക്കാൻ വേണ്ടി മുന്നിൽ പുസ്തകം തുറന്നുവച്ചിരിക്കുകയായിരുന്നു അവൾ. മനസ്സിൽ മുഴുവനും ശ്രീഹരിയെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു. തന്നിലെ മാറ്റങ്ങൾ അമ്മയിൽ സംശയം ജനിപ്പിക്കരുതെന്ന് കരുതി മാത്രമാണ് അർച്ചന പഠിക്കുകയാണെന്ന് വ്യാജേന പുസ്തകവും തുറന്നുപിടിച്ച് ഇരിക്കുന്നത്. രാത്രി അത്താഴമെടുത്ത് വച്ചപ്പോഴും പിന്നീട് കഴിക്കാമെന്ന് പറഞ്ഞ് അവൾ അമ്മയുടെ മുന്നിലേക്ക് പോയില്ല. അർച്ചനയ്ക്കുള്ള ആഹാരം ഡൈനിഗ് ടേബിളിൽ എടുത്തുവച്ച ശേഷം അനിത ഉറങ്ങാനായി പോയി. അമ്മ ഉറങ്ങിയശേഷം അർച്ചന ആഹാരം കൊണ്ട് കളഞ്ഞ് പാത്രം കഴുകിവച്ചു. ഒരു വറ്റുപോലും കഴിക്കാനുള്ള വിശപ്പ് അവളിൽ ശേഷിച്ചിരുന്നില്ല. ഉറങ്ങാൻ കിടക്കുമ്പോഴും അവന്റെയൊരു കാളിനും മെസ്സേജിനുമായി അർച്ചന കാത്തിരുന്നു. ശ്രീഹരി തന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യുമെന്ന് വെറുതെയെങ്കിലും അവൾ മോഹിച്ചു. പക്ഷേ ഒന്നുമുണ്ടായില്ല. അവൾ അങ്ങോട്ട്‌ വിളിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ മൂന്നുവർഷത്തെ അവരുടെ പ്രണയത്തിന് തിരശീല വീഴുകയായിരുന്നു അന്ന്. ശ്രീഹരിയുടെ അഭാവം അർച്ചനയുടെ മനസ്സിനെ സാരമായി തന്നെ ബാധിച്ചിരുന്നു. അത്രമേൽ അവളുടെ മനസ്സിനേറ്റ പ്രഹരമായിരുന്നു അത്.

കോളേജിൽ സ്ട്രൈക്ക് ആണെന്ന് പറഞ്ഞ് ഒരാഴ്ചയോളം അവൾ ക്ലാസ്സിൽ പോയില്ല. രാവിലെ സമീറിക്കയുടെ വീട്ടിൽ ജോലിക്ക് പോകുന്ന അനിത വൈകുന്നേരമാകുമ്പോഴാണ് തിരിച്ചെത്തുന്നത്. അതുകൊണ്ട് തന്നെ അമ്മ വീട്ടിലില്ലാത്ത പകൽ സമയങ്ങളിൽ കരയാത്തൊരു നിമിഷം പോലും അർച്ചനയുടെ ജീവിതത്തിലുണ്ടായിരുന്നില്ല. അമ്മ വീട്ടിലുള്ളപ്പോൾ സാധാരണ പോലെ പെരുമാറാൻ അവൾ നന്നേ പാടുപെട്ടു. മനസ്സിലെ വിങ്ങൽ മുഖത്ത് വരുത്താതിരിക്കാൻ ശ്രമിച്ചുകൊണ്ട് അർച്ചന അമ്മയ്ക്ക് മുന്നിൽ ഒന്നും സംഭവിക്കാത്തത് പോലെ തുടരാൻ ശ്രമിച്ചു. പഠിക്കാനുണ്ടെന്ന വ്യാജേന കൂടുതൽ സമയവും അവൾ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. അതിനിടയ്ക്ക് കൈയിലെ മുറി വുണങ്ങിയിരുന്നു. അതവൾക്ക് വലിയൊരു ആശ്വാസമായി. അമ്മ മുറിവ് ശ്രദ്ധിക്കാതിരിക്കാൻ അവൾ കുറേ കഷ്ടപ്പെട്ടിരുന്നു. അർച്ചനയുടെ പ്രതീക്ഷ ഒരിക്കലും അവസാനിച്ചിരുന്നില്ല. എന്നും അവൾ ഉറക്കമുണരുന്നത് തന്നെ ഇന്നെങ്കിലും ശ്രീയേട്ടൻ തന്നെ വിളിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം അർച്ചന കോളേജിൽ പോയി തുടങ്ങി. അവന്റെ ഓർമ്മകളിൽ നിന്നൊരു മോചനത്തിനായി കഴിവതും ഓരോരോ തിരക്കുകളിൽ ഏർപ്പെടാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. കോളേജ് ലീവ് ആയ ശനി, ഞായർ ദിവസങ്ങളിൽ അർച്ചന പി.എസ്.സി കോച്ചിംഗിന് പോയിത്തുടങ്ങി.

ഇന്റർവെൽ സമയത്ത് വെറുതെയിരുന്ന് ഓരോന്ന് ചിന്തിച്ചുകൂട്ടാൻ മിനക്കെടാതെ തന്റെ മനസ്സിനെ വായനയിലേക്ക് തിരിച്ചുവിടാനായി അവൾ ലൈബ്രറിയി ൽ സമയം ചിലവഴിച്ചു. എങ്കിലും മനസ്സിന്റെ ഒരു കോണിൽ വിങ്ങലായി ശ്രീഹരിയുടെ ഓർമ്മകൾ അവശേഷിച്ചിരുന്നു. അവനെ ഓർത്ത് കരയാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല. അവന്റെ തിരിച്ചുവരവിനായി അവൾ കാത്തിരുന്നു. ദിവസങ്ങളും മാസങ്ങളും കടന്നുപോയി. അർച്ചനയുടെ കോളേജ് ജീവിതം അവസാനിച്ചിരുന്നു. അത്രയും പ്രശ്നങ്ങൾക്കിടയിലും നല്ല മാർക്ക്‌ വാങ്ങി പാസ്സാകാൻ അവൾ മറന്നിരുന്നില്ല. കോളേജ് കഴിഞ്ഞതിനാൽ അർച്ചന ഒരു ജോലിക്ക് ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ തമ്പാനൂർ സ്റ്റാൻഡിനടുത്തുള്ള ഒരു ഹോണ്ടയുടെ ഷോറൂമിൽ ഓഫീസ് സ്റ്റാഫായി അവൾ ജോലിക്ക് കയറി. വീട്ടിൽ വെറുതെയിരുന്ന് സമയം കളയണ്ടെന്ന് കരുതിയാണ് തല്ക്കാലത്തേക്കെങ്കിലും ഒരു ജോലിക്ക് കയറാൻ അവൾ തീരുമാനിച്ചത്. സ്റ്റാൻഡിന് അടുത്തുള്ള ഒരു പ്രമുഖ കോച്ചിംഗ് സെന്ററിൽ രാവിലെ എഴ് മണിക്കുള്ള ബാച്ചിൽ അവൾ പി. എസ്. സി ക്ലാസ്സിനും ജോയിൻ ചെയ്തു. ഒൻപതരയ്ക്ക് ക്ലാസ്സ്‌ കഴിഞ്ഞ് ജോലിക്ക് കയറാനും അത് എളുപ്പമായിരുന്നു. വരുന്ന പി. എസ്. സി റെയിൽവേ എക്സാംസ് ഒക്കെ നല്ല രീതിയിൽ തന്നെ പഠിച്ചെഴുതാൻ അവൾ ശ്രദ്ധിച്ചിരുന്നു.

ജീവിതം ഒരു കരയ്ക്കെത്തിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിലും ശ്രീഹരിയുടെ ഓർമ്മകൾ അവളുടെ മനസ്സിൽ കൂടുതൽ മിഴിവോടെ ജ്വലിച്ചു നിന്നിരുന്നു. ആദ്യകാലങ്ങളിൽ അവന്റെ നമ്പറിലേക്ക് അർച്ചന ഇടയ്ക്കിടെ വിളിച്ചു നോക്കിയിരുന്നു. ശ്രീഹരിയുടെ ഫോണിൽ അവളുടെ നമ്പർ ബ്ലോക്ക്‌ ആയിരുന്നത് കൊണ്ട് കാളുകൾ ഒന്നും അവന് എത്തുന്നില്ല എന്ന് സ്വയം മനസിലാക്കിയതോടെ അർച്ചന ആ പ്രവർത്തി നിർത്തിയിരുന്നു. വാട്സാപ്പിൽ എന്നെങ്കിലും അവൻ ബ്ലോക്ക്‌ മാറ്റുമെന്ന് കരുതി എന്നും അവൾ അത് ചെക്ക് ചെയ്തിരുന്നു. ഫേസ്ബുക്കിൽ അയക്കുന്ന മെസ്സേജ് ഒന്നും ഡെലിവെർഡ് ആകാത്തോണ്ട് ആ വഴിയും അർച്ചന അവനെ ശല്യം ചെയ്തില്ല. എങ്കിലും ഫേസ്ബുക്കിൽ ഇടയ്ക്കെപ്പോഴെങ്കിലും ശ്രീഹരി പ്രൊഫൈൽ ഫോട്ടോ ചേഞ്ച്‌ ആക്കുന്നതൊക്കെ കാണുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നിയിരുന്നു. താൻ ഒരു ശല്യമായി ഇനിയും തോന്നേണ്ടെന്ന് കരുതി അർച്ചന അവനെ നിശബ്ദമായി പ്രണയിച്ച് കൊണ്ടിരുന്നു. ഇരുവരും തമ്മിൽ കാണാതെയും വിളിക്കാതെയുമായിട്ട് മൂന്നു വർഷങ്ങൾ കഴിഞ്ഞിരുന്നു. അത്രയും നാളുകൾക്ക് ശേഷം മൂന്നുമാസം മുൻപുള്ള ഇരുവരുടെയും കണ്ടുമുട്ടൽ അവസാനിച്ചത് മറ്റൊരു ദുരന്തത്തിൽ ആയിരുന്നു.

ബെഡിൽ കിടക്കുന്ന പ്രെഗ്നൻസി കിറ്റ് കാണവേ അർച്ചനയുടെ ഹൃദയത്തിൽ ഭയം നിറഞ്ഞു. പിറ്റേന്ന് തന്നെ ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണിക്കണമെന്ന് അവൾ തീരുമാനിച്ചു. ************ പിറ്റേന്ന് രാവിലെ തന്നെ കുളിച്ചു വസ്ത്രം മാറി, അർച്ചന ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. സിറ്റിയിലുള്ളൊരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്കാണ് അവൾ ചെന്നത്. ടോക്കൺ എടുത്ത് ഡോക്ടറെ കാണാനായി അവൾ കാത്തിരുന്നു. കാത്തിരിപ്പിനൊടുവിൽ അവളുടെ ഊഴമെത്തി. ഡോക്ടറെ കണ്ട് പീരിയഡ്സ് തെറ്റിയെന്ന് അറിയിച്ചപ്പോൾ ഡോക്ടർ അവൾക്ക് യൂറിൻ ടെസ്റ്റിന് എഴുതി നൽകി. റിസൾട്ടും കൊണ്ട് തന്നെ വന്നുകാണാൻ ഡോക്ടർ പറഞ്ഞു. ഹോസ്പിറ്റൽ ലാബിൽ തന്നെ സാമ്പിൾ കൊടുത്ത് റിസൾട്ടിനായി അർച്ചന കാത്തിരുന്നു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ലാബിൽ നിന്നും ഒരു നേഴ്സ് അവളുടെ പേര് വിളിച്ചു. അർച്ചന, ധൃതിയിൽ നേഴ്സിന് അരികിലേക്ക് നടന്നു. വിറയ്ക്കുന്ന കൈകളോടെയാണ് അവൾ അവരുടെ കയ്യിൽ നിന്നും റിപ്പോർട്ട്‌ വാങ്ങിയത്. പ്രതീക്ഷിച്ചതാണെങ്കിലും റിപ്പോർട്ടിൽ കണ്ട പ്രെഗ്നൻസി ടെസ്റ്റ്‌ പോസിറ്റീവ് എന്ന വാചകം അവളെ തളർത്തി. കാലുകൾക്ക് ബലം നഷ്ടപ്പെട്ട് അർച്ചന അടുത്തുള്ള ചെയറിലേക്ക് തളർന്നിരുന്നു.

ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്ന പോലെ തോന്നിയപ്പോൾ ബാഗിൽ കരുതിയിരുന്ന കുപ്പിയിൽ നിന്നും കുറച്ചു വെള്ളമെടുത്ത് കുടിച്ചുകൊണ്ട് അവൾ ക്ഷീണമകറ്റാൻ ശ്രമിച്ചു. കുറച്ചു സമയം അവിടെ തന്നെ ഇരുന്ന് ഡോക്ടറെ കാണാൻ മാനസികമായി തയ്യാറെടുത്ത ശേഷമാണ് അർച്ചന ഡോക്ടറുടെ അടുത്തേക്ക് പോയത്. ************** "റിസൾട്ട്‌ പോസിറ്റീവ് ആണല്ലോ അർച്ചന... ℂ𝕠𝕟𝕘𝕣𝕒𝕥𝕤... താനൊരു അമ്മയാവാൻ പോവുകയാണ്." അവൾ കൊടുത്ത റിപ്പോർട്ട്‌ നോക്കിയ ശേഷം ചെറിയൊരു പുഞ്ചിരിയോടെ ഡോക്ടർ നിർമല പറഞ്ഞു. "ഡോക്ടർ എനിക്കീ കുഞ്ഞിനെ വേണ്ട... ഇത് ഇല്ലാതാക്കാൻ പറ്റില്ലേ ഡോക്ടർ?" എടുത്തടിച്ചത് പോലുള്ള അവളുടെ ആ ചോദ്യം കേട്ട് ഡോക്ടർ ഒന്ന് ഞെട്ടി. "താനെന്താ ഈ പറയുന്നത്. ഈ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാൻ മാത്രം എന്താ പ്രശ്നം. തന്റെ കൂടെ ആരാ വന്നിട്ടുള്ളത്.?" "ഞാൻ തനിച്ചാണ് ഡോക്ടർ വന്നത്. ഈ കുഞ്ഞ് അബദ്ധത്തിൽ സംഭവിച്ചു പോയതാണ്. ഞാൻ മാരീഡല്ല." അർച്ചന മുഖം കുനിച്ചിരുന്നു. ഡോക്ടർ ചെറുതായി ഒന്ന് ഞെട്ടി. "ഓരോന്ന് ചെയ്തു കൂട്ടുമ്പോൾ ഇതൊക്കെ ആലോചിക്കണമായിരുന്നു അർച്ചന. ആട്ടെ ലാസ്റ്റ് പീരിയഡ്സ് ആയത് എപ്പോഴാണ്?" "മൂന്നുമാസം മുൻപാണ് ഡോക്ടർ... ഡേറ്റ് കൃത്യമായി ഓർക്കുന്നില്ല."

അർച്ചനയുടെ സ്വരം താഴ്ന്നിരുന്നു. "മൂന്നു മാസമായിട്ട് പീരിയഡ്‌സ് ആകാതിരുന്നിട്ടും ഇപ്പോഴാണോ നോക്കാൻ തോന്നിയത്." ഡോക്ടർ ചോദിച്ചു. "മുൻപ് തൈയ്റോഡിന്റെ ചെറിയ പ്രശ്നം ഉണ്ടായിരുന്നു ഡോക്ടർ. അതിന് മരുന്നും കഴിച്ചിരുന്നു. അപ്പോൾ ഇതുപോലെ ഒന്നോ രണ്ടോ മാസം വൈകി പീരിയഡ്‌സ് ആയിട്ടുള്ളത് കൊണ്ട് തൈറോയ്ഡിന്റെ പ്രശ്നം കൊണ്ടാവും വീണ്ടും പീരിയഡ്‌സ് വൈകുന്നതെന്ന് തോന്നി. ഈയിടെയായി നല്ല ക്ഷീണവും രാവിലെ ബ്രഷ് ചെയ്യുമ്പോൾ ഓക്കാനം വരാൻ തുടങ്ങിയപ്പോഴാണ് പ്രെഗ്നൻസി കിറ്റ് വാങ്ങി ടെസ്റ്റ്‌ ചെയ്ത് നോക്കാൻ തോന്നിയത്." "സ്കാനിംഗ് ചെയ്ത് നോക്കിയാലെ കുഞ്ഞിന് എത്രത്തോളം വളർച്ചയെത്തിയെന്നൊക്കെ അറിയാൻ പറ്റുള്ളൂ. നിങ്ങളുടെ മാര്യേജ് ഉടനെ ഫിക്സ് ചെയ്തിട്ടുണ്ടെങ്കിൽ പ്രെഗ്നൻസി കണ്ടിന്യൂ ചെയ്തൂടെ." "മാര്യേജ് ഒന്നും നടക്കില്ല ഡോക്ടർ. അവിചാരിതമായി ഒരിക്കൽ സംഭവിച്ചു പോയതാണ്. പറ്റിപ്പോയി.... അതിങ്ങനെ ആകുമെന്ന് വിചാരിച്ചതുമില്ല." അർച്ചനയുടെ മിഴികൾ ഈറനണിഞ്ഞു. "അല്ലെങ്കിലും ആ സമയത്ത് വരും വരായ്കളെ പറ്റി ചിന്തിക്കാൻ ആർക്കാ നേരം. തന്നെപോലെ ഇങ്ങനെ പ്രെഗ്നന്റ് ആകുന്ന എല്ലാരും പറയുന്ന റീസൺ ആണ് പറ്റിപ്പോയി, ഇങ്ങനെ ആകുമെന്ന് വിചാരിച്ചില്ല എന്നൊക്കെ." ഡോക്ടറുടെ സ്വരത്തിൽ കുറ്റപ്പെടുത്തലുണ്ടായിരുന്നു. "എനിക്കൊരു അമ്മ മാത്രമേയുള്ളു ഡോക്ടർ.

ഒരുപക്ഷേ ഇക്കാര്യമറിഞ്ഞാൽ അമ്മയ്ക്കത് താങ്ങാനായെന്ന് വരില്ല. അതുകൊണ്ട് ഡോക്ടർ, ഈ കുഞ്ഞിനെ ആരുമറിയാതെ എത്രയും പെട്ടന്ന് അബോർഷൻ ചെയ്ത് തരണം." അർച്ചന ഡോക്ടറുടെ മുന്നിൽ തൊഴുകൈയ്യോടെ പറഞ്ഞു. "എല്ലാം ഒപ്പിച്ച് വയ്ക്കുംമുൻപ് തനിക്ക് ഈ അമ്മയെപ്പറ്റി ഒന്ന് ഓർക്കാമായിരുന്നു അർച്ചന. ഇനി പറഞ്ഞിട്ട് കാര്യമില്ല. എന്തായാലും നടക്കാനുള്ളത് നടന്നു. പക്ഷേ അ, ബോ. ർ ഷൻ ഞാനിവിടെ ചെയ്യില്ല. വർഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥനയും വഴിപാടുമായി കഴിയുകയാണ് ഞാനും എന്റെ ഹസ്ബൻഡും. അങ്ങനെയുള്ളപ്പോൾ എന്റെ കൈകൊണ്ട് ഒരു ജീവനെ ഇല്ലാതാക്കാൻ എന്റെ മനസ്സനുവദിക്കില്ല. ഇക്കാര്യത്തിനായി അർച്ചനയ്ക്ക് മറ്റേതെങ്കിലും ഡോക്ടറെ സമീപിക്കാവുന്നതാണ്. തന്റെ മുന്നോട്ടുള്ള ഭാവിക്കും അതാണ് നല്ലത്." ഡോക്ടറുടെ വാക്കുകൾ അവളെ തളർത്തി. ഇതിനായി ഇനി മറ്റൊരു ഹോസ്പിറ്റൽ അന്വേഷിച്ചു കണ്ടെത്തണമല്ലോ എന്നാലോചിച്ചപ്പോൾ അവൾക്ക് നിരാശ തോന്നി. "ശരി ഡോക്ടർ..." ഡോക്ടറോട് നന്ദി പറഞ്ഞ് അർച്ചന എഴുന്നേറ്റു. കുനിഞ്ഞ ശിരസ്സോടെ തനിക്ക് മുന്നിലൂടെ പോകുന്ന അവളെ, ഡോക്ടർ സഹതാപത്തോടെ നോക്കിയിരുന്നു. ഡോക്ടറുടെ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ അർച്ചന തനിക്ക് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒരുനിമിഷം ഒന്ന് ഞെട്ടി.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story