വിരൽത്തുമ്പിലാരോ : ഭാഗം 14

viralthumbil aro

രചന: ശിവാ എസ് നായർ

ഡോക്ടറുടെ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ അർച്ചന തനിക്ക് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒരുനിമിഷം ഒന്ന് ഞെട്ടി. "നിത്യ..." അവളുടെ അധരങ്ങൾ മന്ത്രിച്ചു. ഭിത്തിയിൽ ചാരി കൈകൾ പിണച്ചുകെട്ടി അർച്ചനയെ തന്നെ നോക്കി നിൽക്കുകയായിരുന്നു നിത്യ. അവളുടെ കണ്ണുകൾ നിറയെ പിണക്കവും പരിഭവവും മാത്രമായിരുന്നു. ആദ്യത്തെ ഞെട്ടലൊന്ന് മാറിയപ്പോൾ പരിസരം മറന്നുകൊണ്ട് അർച്ചന, ഓടിച്ചെന്ന് നിത്യയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അപ്രതീക്ഷിതമായ അവളുടെയാ പ്രവർത്തി നിത്യയെ ഞെട്ടിച്ചുവെങ്കിലും സമചിത്തത വീണ്ടെടുത്ത്, അവൾ അർച്ചനയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. "അച്ചു നിനക്കിതെന്തുപ്പറ്റി? നീയെന്തായീ കാണിക്കുന്നേ? ആളുകൾ ശ്രദ്ധിക്കുന്നുണ്ട്." നിത്യയുടെ കണ്ണുകൾ ചുറ്റിലും പരതി. അർച്ചന അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. നിത്യ അവളെ ബലമായി തന്നിൽ നിന്നകത്തി മാറ്റി. കരഞ്ഞുകലങ്ങിയ അർച്ചനയുടെ മുഖം കണ്ടപ്പോൾ നിത്യയുടെ ഉള്ളം തേങ്ങി. "നമുക്കിവിടുന്ന് മാറിനിൽക്കാം. ഇവിടെ എല്ലാവരും നമ്മളെ തന്നെ നോക്കിനിൽക്കാ." അർച്ചനയുടെ കൈപിടിച്ച് നിത്യ, ഹോസ് പിറ്റലിന്റെ മറ്റൊരു ഭാഗത്തേക്ക്‌ പോയി. തികട്ടിവന്ന തേങ്ങൽ ഉള്ളിലടക്കി അർച്ചന അവൾക്കൊപ്പം നടന്നു.

ഒരു റൂമിലേക്കാണ് നിത്യ അർച്ചനയെ കൊണ്ടുപോയത്. ഒഴിഞ്ഞുകിടന്ന ബെഡിൽ അവളെ ഇരുത്തിയ ശേഷം ഫ്ലാസ്കിൽ നിന്നും കുറച്ച് ചായ പകർന്ന് നിത്യ അർച്ചനയ്ക്ക് നൽകി. "ദാ ഇത് കുടിക്ക്." ചായ നിറച്ച കപ്പ് അവൾക്ക് നേരെ നീട്ടികൊണ്ട് നിത്യ പറഞ്ഞു. അർച്ചന കപ്പ്‌ വാങ്ങി. അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കിനിൽക്കുകയാണ് നിത്യ. ഇരുവരും തമ്മിൽ കണ്ടിട്ട് മൂന്നുവർഷം കഴിഞ്ഞിരുന്നു. കുറേ സമയത്തേക്ക് ഇരുവരും ഒന്നും മിണ്ടിയില്ല. "നീയെന്താ നിത്യ ഇവിടെ?" മൗനം ഭേദിച്ചു കൊണ്ട് അർച്ചന മെല്ലെ ചോദിച്ചു. "ഹോ ഇപ്പോഴെങ്കിലും എന്തെങ്കിലും ചോദിച്ചല്ലോ?" നിത്യ ദേഷ്യത്തോടെ പറഞ്ഞു. നിറഞ്ഞ മിഴികളോടെ അർച്ചന അവളെ നോക്കി. "എന്റെ അമ്മയെ ഇവിടെ അഡ്മിറ്റ്‌ ചെയ്തേക്കുവാ, ഇന്നൊരു ഓപ്പ റേഷൻ ഉണ്ട്. അമ്മയ്ക്ക് യൂട്ര സിൽ ഒരു മുഴ വന്നു. അത് സീരിയസ് ആയി. അതുകൊണ്ട് യൂട്ര സ് റിമൂവ് ചെയ്യുവാ. നീ കാണാൻ കയറിയ ഡോക്ടറാണ് അമ്മയുടെ ഓപ്പ റേഷൻ ചെയ്യാൻ പോകുന്നത്.

ഓപ്പ റേഷന് മുൻപ് അമ്മയെ ഒന്ന് കയറി കാണാൻ പറ്റുമോന്ന് ചോദിക്കാനായി ഞാൻ ഡോക്ടറെ കാണാൻ വന്നപ്പോഴാണ് നീ ഡോക്ടറുടെ റൂമിലേക്ക് പോകുന്നത് കണ്ടത്. കുറേ നാളിന് ശേഷം നിന്നെ പെട്ടന്ന് ഇവിടെ വച്ച് കണ്ടപ്പോൾ ഞാൻ എന്ത് ഹാപ്പിയായെന്ന് നിനക്കറിയോ അച്ചു. നീ പുറത്ത് വരുന്നതും നോക്കി അവിടെ വെയിറ്റ് ചെയ്യുകയായിരുന്നു ഞാൻ." "നിനക്ക് സുഖമാണോ?" അർച്ചന ചോദിച്ചു. "എന്റെ സുഖാന്വേഷണമൊക്കെ അവിടെ നിൽക്കട്ടെ. നിനക്കെന്ത് പറ്റി? ആദ്യം അത് പറയ്യ്. നിന്റെ മുഖം കണ്ടാലറിയാം അച്ചു, എന്തോ സീരി യസ് ഇഷ്യൂ ഉണ്ടെന്ന്." "പറയാനാണെങ്കിൽ ഒരുപാടുണ്ട്... ആരോടെങ്കിലും എല്ലാം തുറന്നുപറഞ്ഞില്ലെങ്കിൽ എനിക്ക് ചിലപ്പോൾ ഭ്രാ ന്ത് പിടിക്കും നിത്യ." "നീയൊന്ന് വിളിച്ചിട്ട് തന്നെ എത്ര വർഷമായി അച്ചു. അമ്മയുടെ ഫോണിൽ നിന്നും നിന്നെ എത്ര തവണ ഞാൻ വിളിച്ചു. ഒരിക്കൽ പോലും നീ എന്റെ കാൾ എടുത്തില്ലല്ലോ. അനീഷേട്ടന്റെ കാര്യമറിഞ്ഞ ശേഷം ഇതുവരെ അച്ഛനെനിക്ക് ഫോൺ പോലും തന്നിട്ടില്ല. വീട്ടീന്ന് കോളേജ്, കോളേജ് കഴിഞ്ഞാൽ വീട്. എവിടെയെങ്കിലും പോകാനും പെർമിഷൻ ഇല്ല. അല്ലെങ്കിൽ നിന്നെ ഞാൻ എപ്പോഴേ വന്നു കാണുമായിരുന്നു."

"അനീഷേട്ടന് സുഖമാണോ? നിങ്ങൾ തമ്മിൽ കാണാറുണ്ടോ?" വാക്കുകൾ മുഴുമിക്കാതെ അർച്ചന നിത്യയെ നോക്കി. "നേരിട്ട് കണ്ടിട്ട് കുറച്ചു ദിവസമായി. പിന്നെ ഞാൻ പി. ജി ക്ക് ചേർന്ന കോളേജിൽ തന്നെ അനീഷേട്ടനും അഡ്മിഷൻ എടുത്തായിരുന്നു. എനിക്ക് വേണ്ടി ഒരു വർഷം പി. ജി ചെയ്യാതെ കാത്തിരിക്കുകയായിരുന്നു. അതുകൊണ്ട് രണ്ടുവർഷക്കാലം പി. ജി ചെയ്യുമ്പോൾ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. നീ കൂടെ ഇല്ലെന്നുള്ള ഒരു വിഷമം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. പിന്നെ കോളേജും പഠിത്തവുമൊക്കെ കഴിഞ്ഞ് റിസൾട്ട്‌ വെയിറ്റ് ചെയ്യുമ്പോഴാണ് അമ്മ ബാത്‌ റൂമിൽ വീണിട്ട് കാലി ന്റെ എല്ല് പൊട്ടി ഹോസ് പിറ്റലിൽ അഡ്മിറ്റ്‌ ആകുന്നത്. അതൊന്ന് റെഡിയായി വന്നപ്പോൾ യൂട്രസിന് പ്രശ്നം തുടങ്ങി. അങ്ങനെ അമ്മയെ നോക്കി ഞാൻ വീട്ടിൽ തന്നെ ഇരിപ്പായി. അമ്മയൊന്ന് സുഖമായിട്ട് വേണം എനിക്കെന്തെങ്കിലും ജോലി നോക്കാൻ. ഇടയ്ക്ക് അമ്മ കാണാതെ അമ്മയുടെ ഫോണിൽ നിന്ന് അനീഷേട്ടനെ വിളിക്കാറുണ്ട് ഞാൻ. അനീഷേട്ടന് ടെക്നോപാർക്കിൽ ജോലി കിട്ടി. സമയം കിട്ടിയാൽ ഇന്നോ നാളെയോ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്. അച്ഛൻ പിന്നെ രാത്രിയേ വരൂ. ജോലിക്ക് പോകാതിരിക്കാൻ പറ്റില്ലല്ലോ."

അനീഷിന്റെ കാര്യം പറയുമ്പോൾ നിത്യയുടെ മിഴികളിൽ വിരിയുന്ന സന്തോഷം അർച്ചന കണ്ടു. "പലപ്പോഴും നിന്നെ വിളിക്കണമെന്ന് ഞാൻ വിചാരിക്കാറുണ്ട് നിത്യ. പക്ഷേ നിന്നോട് പറയാൻ എനിക്ക് നല്ല വിശേഷങ്ങൾ ഒന്നുമില്ലായിരുന്നെടി. പിന്നെ നിന്നെ വിളിക്കുമ്പോഴൊക്കെ നിന്റെ അമ്മ കൂടെ ഉണ്ടാവില്ലായിരുന്നോ... അതൊക്കെ കൊണ്ട് നിന്നോട് മനസ്സ് തുറന്നൊന്ന് സംസാരിക്കാൻ പോലും പറ്റില്ലായിരുന്നല്ലോ. പിന്നീട് ഓരോരോ പ്രശ് നങ്ങൾ കാരണം ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങിപ്പോയി." "നീയെന്താ എന്നെ വിളിക്കാത്തതെന്ന് എനിക്കറിയാം. ശ്രീയേട്ടനുമായി പിരിഞ്ഞത് എന്നോട് പറയേണ്ടി വരുമെന്ന് വിചാരിച്ചിട്ടല്ലേ നീ ഞാനുമായിട്ടുള്ള കോൺടാക്ട് വേണ്ടെന്ന് വച്ചത്." നിത്യയുടെ ചോദ്യം അർച്ചനയെ ഞെട്ടിച്ചു. പകപ്പോടെ അവൾ നിത്യയെ നോക്കി. "നീ എങ്ങനെ അറിഞ്ഞു..?" അവളുടെ സ്വരം നേർത്തുപോയിരുന്നു. "അനീഷേട്ടൻ പറഞ്ഞ് അറിഞ്ഞതാ. നിന്നെപ്പറ്റി ഒരു വിവരവും ഇല്ലാതായപ്പോൾ അനീഷേട്ടൻ അനീഷേട്ടന്റെ ബ്രദർ സുധീഷേട്ടനോട്, നിന്റെ കാര്യങ്ങൾ ശ്രീയേട്ടൻ പറയാറുണ്ടോന്ന് ചോദിച്ചപ്പോഴാ നിങ്ങൾ തമ്മിൽ പിരി ഞ്ഞുവെന്ന് ശ്രീയേട്ടൻ പറഞ്ഞുവെന്ന് സുധിയേട്ടൻ പറയുന്നത്.

കാരണമെന്താന്ന് സുധിയേട്ടനും അറിയില്ല, അതിനെപ്പറ്റി ചോദിച്ചിട്ട് ശ്രീയേട്ടൻ ഒന്നും വിട്ടുപറഞ്ഞതുമില്ലെന്ന് അറിഞ്ഞപ്പോൾ എനിക്കാകെ വിഷമമായി. ഇതൊക്കെ എന്നോട് പറയേണ്ടി വരുമെന്ന് ഓർത്തിട്ടായിരിക്കും നീയെന്നെ വിളിക്കാതിരിക്കുന്നതെന്ന് അനീഷേട്ടനും പറഞ്ഞു." "ശരിയാ നിത്യ... നിന്നെ വിളിച്ചാൽ ഞാനെല്ലാം പറഞ്ഞുപോകുമായിരുന്നു. ആരുമൊന്നും അറിയണ്ടെന്ന് കരുതിയാ നിന്നെ വിളിക്കാതിരുന്നത്. എന്റെ വേദ ന ഞാൻ മാത്രം അറിഞ്ഞാൽ മതിയെന്ന് തോന്നി." "ഇപ്പോ നിനക്കെന്താ അച്ചു പ്രശ്നം? ഇതുവരെ നീ പറഞ്ഞില്ലല്ലോ?" "പറയാം നിത്യ ഞാനെല്ലാം പറയാം." അർച്ചന ദീർഘമായി ഒന്ന് നിശ്വസിച്ചു. അവളെന്താകും പറയാൻ പോകുന്നതെന്നറിയാതെ നിത്യ ആകാംക്ഷയോടെ അർച്ചനയെ നോക്കി. "നിത്യാ ഞാൻ മൂന്നുമാസം പ്രെഗ്ന ന്റാണ്." അതുപറയുമ്പോൾ അവളുടെ മുഖം താഴ്ന്നു. "ഹെന്ത്..!" ഞെട്ടിത്തരിച്ചുപ്പോയ നിത്യ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു. അവളിൽ നിന്നും താൻ കേട്ട വാക്കുകൾ സത്യമോ മിഥ്യയോ എന്നറിയാതെ നിത്യ പകച്ച് നിന്നു. "പറഞ്ഞത് സത്യം തന്നെയാ." കൈയിലിരുന്ന ലാബ് റിപ്പോർട്ട് അർച്ചന അവൾക്ക് നേരെ നീട്ടി. വിറയ്ക്കുന്ന കരങ്ങളോടെയാണ് നിത്യ ലാബ് റിപ്പോർട്ട് വാങ്ങിയത്.

നിർവികാരയായിരിക്കുന്ന അർച്ചനയെ ഒന്ന് നോക്കിയ ശേഷം അവൾ റിപ്പോർട്ട് തുറന്നു വായിച്ചു. 'പ്രെഗ്ന ൻസി പോസിറ്റീവ് ' എന്ന റിസൾട്ട്‌ കണ്ടതും ഒരു ഈർച്ചവാ ൾ ഹൃദയത്തിൽ കു ത്തിയിറ ക്കിയത് പോലെയാണ് നിത്യയ്ക്ക് തോന്നിയത്. "അച്ചു... ഇത്... ഇതെങ്ങനെ സംഭവിച്ചു? ആരുടെയാ ഈ കുഞ്ഞ്?" ഞെട്ടൽ വിട്ടുമാറാതെ അവൾ അർച്ചനയ്‌ക്കരികിലിരുന്നു. "എന്റെ വയറ്റിൽ വളരുന്നത് ശ്രീയേട്ടന്റെ കുഞ്ഞാണ് നിത്യ." അവളുടെ വലതുകരം വയ റ്റിലമർന്നു. മിഴികൾ നിറഞ്ഞു തുളുമ്പി. "അപ്പോ നിങ്ങൾ തമ്മിൽ ഇപ്പോഴും ഇഷ്ടത്തിലാണോ?" "അല്ല നിത്യ, മൂന്നുവർഷം മുൻപ് എല്ലാം പറഞ്ഞവസാനിപ്പിച്ച് പോയതാ ശ്രീയേട്ടൻ." അന്ന് നടന്ന കാര്യങ്ങളൊക്കെ അർച്ചന അവളോട്‌ പറഞ്ഞു. "അന്നേ നിങ്ങൾ തമ്മിൽ പിരിഞ്ഞെങ്കിൽ പിന്നെങ്ങനെ ഇത് സംഭവിച്ചു.? അതിനുശേഷം നിങ്ങൾ വീണ്ടും റിലേഷൻ തുടങ്ങിയിരുന്നോ?" നിത്യ തന്റെ സംശയം ചോദിച്ചു. "മൂന്ന് വർഷങ്ങൾക്കിപ്പുറം ശ്രീയേട്ടനെ ഞാൻ വീണ്ടും കണ്ടു." "എവിടെ വച്ച്? എന്നിട്ടെന്തുണ്ടായി?" "കഴിഞ്ഞ ഒരുവർഷമായി തമ്പാനൂർ സ്റ്റാന്റിനടുത്തുള്ള ഒരു പി. എസ്. സി കോച്ചിംഗ് സെന്ററിൽ ഞാൻ മോർണിംഗ് ക്ലാസ്സിന് പോകുന്നുണ്ട്.

ക്ലാസ്സ്‌ കഴിഞ്ഞ് അതിന് തൊട്ടടുത്തുള്ള ഹോണ്ടയുടെ ഷോറൂമിലാണ് ഞാൻ ജോലിക്ക് പോകുന്നതും. ജോലിക്ക് പോകാനും ക്ലാസ്സിനും എനിക്ക് അതായിരുന്നു സൗകര്യം. അതാണ് ഞാൻ അവിടെ ചേരാൻ കാരണം. കുറച്ചു മാസങ്ങൾക്ക് മുൻപാണ് കോച്ചിംഗ് ക്ലാസ്സിന് മുൻപിൽ വച്ച് ഞാൻ ശ്രീയേട്ടനെ കാണുന്നത്. ശ്രീയേട്ടൻ എന്നെ കണ്ടിരുന്നില്ല. പത്തുമണിക്കുള്ള ബാച്ചിന്റെ കൂടെയാണ് ശ്രീയേട്ടൻ പി. എസ്. സി ക്ലാസ്സിനിരിക്കുന്നതെന്ന് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. രണ്ടുവർഷത്തോളമായി ശ്രീയേട്ടൻ അവിടെ പഠിക്കാൻ വരുന്നുണ്ടായിരുന്നു. അന്ന് മോർണിംഗ് ക്ലാസ്സ്‌ കഴിഞ്ഞ് പതിവിലും വൈകിയാണ് ഞാൻ ഇറങ്ങിയത്. അതുകൊണ്ടാണ് ശ്രീയേട്ടനെ കാണാനിടയായതും. ദൂരെ നിന്നെങ്കിലും ശ്രീയേട്ടനെ ഒരുനോക്ക് കാണാൻ ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം ശ്രീയേട്ടനെ അവിടെ വച്ച് കണ്ടപ്പോൾ അടുത്തേക്ക് ഓടിച്ചെല്ലാനും വിശേഷം തിരക്കാനുമൊക്കെ മനസ്സാഗ്രഹിച്ചെങ്കിലും ഞാൻ അടുത്തേക്ക് പോയില്ല. എന്നെ കണ്ടിട്ട് ഇനി അവിടെ നിന്നും ക്ലാസ്സ്‌ മതിയാക്കി പോകാൻ ഇടവരുത്തണ്ടെന്ന് ഞാൻ വിചാരിച്ചു. പിന്നെ പിന്നെ മറഞ്ഞുനിന്ന് ശ്രീയേട്ടനെ കാണുന്നതൊരു ശീലമായി മാറി.

മുന്നിലേക്ക് ചെല്ലാനുള്ള ധൈര്യമില്ലായിരുന്നു എനിക്ക്. അങ്ങനെ കാണുന്നതുമൊരു സന്തോഷമായിരുന്നു." "നിന്നെ വേണ്ടെന്ന് പറഞ്ഞ് പോയ ആളല്ലേ. പിന്നെയെന്തിനാ അവനെക്കുറിച്ചോർത്ത് നീ ദുഃ ഖിച്ചു നടക്കുന്നത്. ആ ത്മാ ഭിമാനം എന്നൊന്ന് നിനക്കില്ലേ?" നിത്യയ്ക്ക് രോഷമടക്കാനായില്ല. "പറയുന്നവർക്ക് അങ്ങനെയൊക്കെ പറയാം. ശ്രീയേട്ടനെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മാത്രേ അറിയൂ." "ബാക്കി കൂടി കേൾക്കട്ടെ എന്നിട്ട് തീരുമാനിക്കാം ആരുടെ ഭാഗത്താണ് തെറ്റും ശരിയുമെന്ന്." അർച്ചനയുടെ മനസ്സിൽ മൂന്നുമാസം മുൻപ് നടന്ന കാര്യങ്ങൾ തെളിഞ്ഞുവന്നു. അന്ന് നല്ല മഴയുള്ള ഒരു ദിവസമായിരുന്നു. ഒരാഴ്ചയായി ശ്രീഹരി ക്ലാസ്സിന് വന്നിട്ട്. എന്നത്തേയും പോലെ അന്നും അർച്ചന അവനെ കാണാനായി കോച്ചിംഗ് സെന്ററിൽ കാത്തിരുന്നു. പത്തുമണിക്കുള്ള ബാച്ചിലെ മിക്കവരും വന്നിരുന്നു. ശ്രീഹരി വരേണ്ട സമയം കഴിഞ്ഞിരുന്നു. പക്ഷേ ആ ദിവസവും അവനെത്തിയില്ല. ഇനിയും അവനെ കാത്ത് നിൽക്കുന്നതിൽ അർത്ഥമില്ലെന്നവൾക്ക് തോന്നി. ഒരുപക്ഷേ താൻ ഇവിടെ വരുന്നതറിഞ്ഞ് ശ്രീഹരി ക്ലാസ്സ്‌ മതിയാക്കി പോയതായിരിക്കുമോ എന്ന് അർച്ചനയ്ക്ക് സംശയമായി.

അവൻ വരാതിരിക്കുന്നതിന്റെ കാരണമറിയാത്തത് കൊണ്ട് അർച്ചനയ്ക്കൊരു സമാധാനവും ഉണ്ടായിരുന്നില്ല. ശ്രീഹരിയുടെ ബാച്ചിലെ ആരെയെങ്കിലും കണ്ട് കാര്യം തിരക്കാൻ തന്നെ അവൾ തീരുമാനിച്ചു. അവന്റെ ബാച്ചിലെ ഒരു പയ്യനെ കണ്ട് അന്വേഷിച്ചപ്പോഴാണ് ശ്രീഹരി ഒരു ഓപ്പ റേഷൻ കഴിഞ്ഞു കിടക്കുകയാണെന്ന് അർച്ചന അറിഞ്ഞത്. ഡീറ്റൈൽ ആയിട്ട് ആ പയ്യനും അറിയില്ലായിരുന്നു. കുറച്ചുദിവസം ക്ലാസ്സിൽ വരില്ലെന്നും തനിക്കൊരു ഓപ്പ റേഷൻ ഉണ്ടെന്നും ശ്രീഹരി പറഞ്ഞിരുന്നെന്ന് അവൻ അവളോട്‌ പറഞ്ഞു. ഓപ്പ റേഷൻ എന്ന് കേട്ടപ്പോൾ തന്നെ അർച്ചനയ്ക്കാകെ പരിഭ്രമമായി. ഓഫീസിൽ പോയിട്ടും അവൾക്കൊരു സമാധാനം കിട്ടിയില്ല. കുറേ നേരത്തെ ആലോചനയ്ക്കൊടുവിൽ രണ്ടുംകല്പ്പിച്ചവൾ തന്റെ ഓഫീസ് ഫോണിൽ നിന്നും ശ്രീഹരിയുടെ നമ്പറിലേക്ക് വിളിച്ചുനോക്കി. "ഹലോ ആരാണ്..?" റിംഗ് ചെയ്തു തീരാറായപ്പോൾ ശ്രീഹരി കാൾ അറ്റൻഡ് ചെയ്തു. അവന്റെ സ്വരം കാതിൽ പതിഞ്ഞപ്പോൾ അവൾക്ക് എന്തെന്നില്ലാത്തൊരാശ്വാസം തോന്നി. "ശ്രീയേട്ടാ..." മടിച്ചുമടിച്ചവൾ വിളിച്ചു. "അർച്ചനാ നീയോ..?" ശ്രീഹരി അത്ഭുതത്തോടെ ചോദിച്ചു. "അപ്പോ എന്നെ മറന്നിട്ടില്ലല്ലേ..?"

അവളുടെ സ്വരത്തിൽ നോവ് പടർന്നു. "അങ്ങനെ മറക്കാൻ പറ്റില്ലല്ലോ... ഇപ്പൊ എന്താ വിളിച്ചേ.?" ആകാംക്ഷയോടെ അവൻ തിരക്കി. "ഓപ്പ റേഷൻ കഴിഞ്ഞെന്ന് അറിഞ്ഞു. അത് കേട്ടപ്പോൾ മുതൽ കാര്യമെന്താന്ന് അറിയാത്തത് കൊണ്ട് ഉള്ളിൽ വല്ലാത്തൊരു ഭയമായിരുന്നു. അതാ ഞാൻ വിളിച്ചുനോക്കിയത്. ബുദ്ധിമുട്ടായോ ഞാൻ വിളിച്ചത്?" ചെറിയൊരു പേടിയോടെ അർച്ചന ചോദിച്ചു.. "നീയെങ്ങനെ അറിഞ്ഞു ഓപ്പ റേഷന്റെ കാര്യം?" ശ്രീഹരിയിൽ ജിജ്ഞാസ പടർന്നു. "ശ്രീയേട്ടൻ പി. എസ്. സി ക്ലാസ്സിന് വരുന്ന കോച്ചിംഗ് സെന്ററിൽ തന്നെയാ ഞാനും പഠിക്കുന്നത്. മോർണിംഗ് ബാച്ചിലാ ഞാൻ. എന്റെ ക്ലാസ്സ്‌ കഴിഞ്ഞ് പോകുമ്പോൾ ശ്രീയേട്ടനെ ഞാൻ കാണാറുണ്ടായിരുന്നു. ശല്യമാകണ്ടെന്ന് കരുതിയാ അടുത്തേക്ക് വരാതിരുന്നത്. ഒരാഴ്ചയായി കാണാത്തോണ്ട് ശ്രീയേട്ടന്റെ ബാച്ചിലെ ഒരു പയ്യനോട് ഇന്ന് അന്വേഷിച്ചപ്പോഴാ ഓപ്പ റേഷൻ കഴിഞ്ഞു കിടക്കുകയാണെന്ന് അറിഞ്ഞത്. ഇപ്പൊ എങ്ങനെയുണ്ട്, സുഖമായോ?" "സുഖമായി വരുന്നു.." "ഹോസ് പിറ്റലിൽ ആണോ ഉള്ളത്?" "അല്ല വീട്ടിലാ.." "എനിക്കൊന്ന് കണ്ടാൽ കൊള്ളാമെന്ന് തോന്നുന്നുണ്ട്. ഞാൻ... ഞാൻ... ശ്രീയേട്ടനെ കാണാൻ വന്നോട്ടെ? പഴയ കാര്യം പറഞ്ഞ് ശല്യം ചെയ്യാൻ വരുകയാണെന്ന് തെറ്റിദ്ധരിക്കരുത്.

അങ്ങനെയായിരുന്നെങ്കിൽ അത് നേരത്തെ ഇവിടെ വച്ച് കണ്ടപ്പോൾ ആകാമായിരുന്നു." "ഞാൻ തെറ്റിദ്ധരിക്കില്ല നീ വന്നോ." ശ്രീഹരി പറഞ്ഞത് കേട്ട് അർച്ചന ഞെട്ടി. അവൻ കാണാൻ വരാൻ സമ്മതിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഫോൺ വിളിച്ചത് താനാണെന്ന് അറിയുമ്പോൾ ദേഷ്യം പിടിച്ചു കട്ട്‌ ചെയ്യുമെന്നാണ് അർച്ചന കരുതിയത്. പക്ഷേ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചിരിക്കുന്നത്. "പക്ഷേ എനിക്ക് വീട്ടിലേക്ക് വരാനുള്ള വഴിയൊന്നും അറിയില്ലല്ലോ. ശ്രീയേട്ടൻ ലൊക്കേഷൻ അയച്ചു തരുമോ?" "ലൊക്കേഷൻ ഞാൻ വാട്സാപ്പ് ചെയ്യാം. നീ എന്നാ വരുന്നത്.?" "ഇന്നുതന്നെ വന്നോട്ടെ... കണ്ടില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല അതാ." "ഉം വന്നോളു.." ശ്രീഹരി സമ്മതമെന്നോണം പറഞ്ഞു. "ആട്ടെ എന്ത് ഓപ്പ റേഷനായിരുന്നു.?" അവൾ ആകാംക്ഷയോടെ ചോദിച്ചു. "തലയ്ക്കു പിന്നിൽ ചെറിയൊരു മുഴയുണ്ടായിരുന്നു. അത് ഓപ്പ റേഷൻ ചെയ്തു മാറ്റിയതാ." "ആണോ, ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ?" "ഇല്ല... ഇപ്പൊ പ്രശ്നമൊന്നുമില്ല." "ശ്രീയേട്ടന് എന്നോട് ദേഷ്യമുണ്ടോ?" "എന്തിന്?" "അന്ന് ഞാൻ കൈ മു റിച്ച തിന്... അങ്ങനെയൊക്കെ സംസാരിച്ചതിന്.." "ഇല്ല... അതൊക്കെ കഴിഞ്ഞ കാര്യമല്ലേ. നിന്നോടുള്ള ദേഷ്യമൊക്കെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ മാറി.

പിന്നെ കോൺടാക്ട് ചെയ്യാതിരുന്നത്, ഞാൻ വീണ്ടും വിളിച്ചാൽ വേണ്ടാത്തതൊക്കെ നീ വീണ്ടും ആഗ്രഹിക്കുമെന്ന് ഓർത്തിട്ടാ. നീ എന്നും എന്റെ മനസ്സിലുണ്ടായിരുന്നു. അന്ന് പ്രായത്തിന്റെ പക്വതയില്ലായ്‌മ കൊണ്ട് നീ കാണിച്ച മണ്ടത്തരമൊക്കെ ഞാൻ അന്നേ മറന്നു." "താങ്ക്സ് ശ്രീയേട്ടാ... എന്നെ മറക്കാ ത്തതിനും, ദേഷ്യമില്ലെന്ന് പറഞ്ഞതിനും. ഞാൻ സ്റ്റോപ്പിൽ ബസ് ഇറങ്ങുമ്പോൾ വിളിക്കാം. ശ്രീയേട്ടൻ ലൊക്കേഷൻ അയച്ചേക്ക്." "ഓക്കേ ഞാൻ അയക്കാം. എത്തുമ്പോൾ വിളിക്ക്." "ശ്രീയേട്ടാ ഇതെന്റെ ഓഫീസ് നമ്പറാണ്. എന്റെ നമ്പറിൽ വിളിക്കുമ്പോൾ കാൾ കണക്ട് ആകുന്നില്ല. ശ്രീയേട്ടൻ ബ്ലോക്ക്‌ ഒന്ന് മാറ്റുമോ?" "മാറ്റാം... നീ എവിടെയാ വർക്ക്‌ ചെയ്യുന്നത്." "തമ്പാനൂർ സ്റ്റാന്റിനടുത്തുള്ള ഹോണ്ടയുടെ ഷോറൂമിലാ, ഓഫീസ് സ്റ്റാഫായിട്ട്." "അപ്പോ ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ ഈസി ആണല്ലോ." "അതുകൊണ്ടാ അവിടെ മോർണിംഗ് ബാച്ചിൽ ചേർന്നത് തന്നെ." "ശരി അർച്ചനാ നീ എത്തിയിട്ട് വിളിക്ക്." "ഓക്കേ ശ്രീയേട്ടാ... ഞാൻ വിളിക്കാം."

അർച്ചന കാൾ കട്ട്‌ ചെയ്ത് കുറച്ചുസമയം ഫോണിലേക്ക് തന്നെ നോക്കിയിരുന്നു. അത്രയും നാൾ മനസ്സിനെ മൂടിയിരുന്ന കാർമേഘം വിട്ടൊഴിയുന്നതുപോലെ അവൾക്ക് തോന്നി. മാനേജറിനെ കണ്ട് സുഖമില്ലെന്ന് പറഞ്ഞ് അർച്ചന അന്നത്തെ ദിവസം ലീവാക്കി ഓഫീസിൽ നിന്നിറങ്ങി. ബസ്സിലിരിക്കുമ്പോൾ അവളുടെ നെഞ്ചിടിപ്പേറിയിരുന്നു. തന്നെ കാണുമ്പോഴുള്ള ശ്രീഹരിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് അവൾ ആലോചിച്ചു. തന്നെ കാണുമ്പോൾ ആ കണ്ണുകളിൽ തെളിയുന്ന ഭാവമെന്താണെന്നറിയാൻ അർച്ചനയ്ക്ക് ആകാംക്ഷയായി. ശ്രീഹരി അയച്ചുകൊടുത്ത ലൊക്കേഷൻ നോക്കി അവൾ അടഞ്ഞുകിടന്ന ഒരു ഗേറ്റിന് മുന്നിൽ എത്തിച്ചേർന്നു. ഓടാമ്പൽ നീക്കി അകത്തേക്ക് കയറി ഗേറ്റ് അടച്ച് തിരിഞ്ഞതും വാതിൽ തുറന്ന് ശ്രീഹരി പുറത്തേക്ക് വന്നു. ഒരുനിമിഷം, വാതിൽ തുറന്ന് തന്റെ മുൻപിൽ തെല്ലൊരു പുഞ്ചിരിയോടെ നിൽക്കുന്നവനെ കണ്ണിമ വെട്ടാതെ അവൾ നോക്കിനിന്നു. തന്നെ കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ മിന്നിമറയുന്ന ഭാവമാറ്റങ്ങൾ നോക്കികാണുകയായിരുന്നു അർച്ചന......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story