വിരൽത്തുമ്പിലാരോ : ഭാഗം 16

viralthumbil aro

രചന: ശിവാ എസ് നായർ

ആ തണുത്ത അന്തരീക്ഷത്തിലും ഇരുവരും വിയർത്തൊലിച്ചു. ഇരുഉടലുകളും പരസ്പരം കെട്ടിപ്പുണർന്നു. പൂർണ്ണമനസ്സോടെ, തന്റെ ശരീരം അവനായി സമർപ്പിക്കുമ്പോൾ അർച്ചനയ്ക്ക് യാതൊരു നഷ്ടബോധ-വും തോന്നിയിരുന്നില്ല. ശ്രീഹരിയുടെ നെഞ്ചിലെ ചൂടേറ്റ് അവൾ കണ്ണുകൾ അടച്ച് കിടന്നു. മനസ്സും ശരീരവും ഒന്നായതിന്റെ നിർവൃതിയിലായിരുന്നു ഇരുവരും. രണ്ടുപേരും നന്നായി ക്ഷീണിച്ചിരുന്നു. പരസ്പരം മിഴികളിൽ നോക്കി ഏറെ നേരം അവരാ കിടപ്പ് തുടർന്നു. "അർച്ചനാ..." അവൻ മെല്ലെ വിളിച്ചു. "എന്താ ശ്രീയേട്ടാ..." അവൾ മുഖമുയർത്തി ശ്രീഹരിയെ നോക്കി. പറയാൻ വന്നത് തൊണ്ടയിൽ തടഞ്ഞുനിർത്തി മുകളിൽ, കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് നോക്കി, ശ്രീഹരി കിടന്നു. ശ്രീഹരിയുടെ നെ-ഞ്ചിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നത് അർച്ചനയ്ക്ക് തിരിച്ചറിയാമായിരുന്നു. ഇങ്ങനെയൊക്കെ നടന്നതുകൊണ്ട് ഇനിയൊരിക്കലും അവൾ തന്നെ വിട്ട് പോകാതിരിക്കുമോ എന്നൊരു ഭയം അവന്റെയുള്ളിൽ ഉറഞ്ഞുകൂടി. ഒരു നിമിഷത്തെ കൈയബദ്ധം കൊണ്ട് സംഭവിച്ചതാണ്. അവളിപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ട്. ഇപ്പൊ എല്ലാ അർത്ഥത്തിലും താനവളെ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്നത്തേക്കാലത്ത് ഇതൊക്കെ പലരുടെയും ഇടയിൽ സംഭവിക്കാവുന്നതാണ്. ഇവളെ ഞാൻ വിവാഹം കഴിക്കണമെന്നിനി ആവശ്യപ്പെടുമോ?

നാനാവിധ ചിന്തകൾ അവന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. "ശ്രീയേട്ടനെന്താ ആലോചിക്കുന്നത്?" അർച്ചന അവന്റെ നെ-ഞ്ചിൽ നിന്നെഴുന്നേറ്റ് ഭിത്തിയിലേക്ക് ചാരിയിരുന്നു. "ഒന്നുമില്ല, നീയൊത്തിരി മാറിയിട്ടുണ്ട് അർച്ചന. പക്ഷേ മാറാത്തത് ഒന്നുമാത്രമാണ്, എന്നോടുള്ള നിന്റെ പ്രണയം." പ്രണയപൂർവ്വം അവനവളെ തന്റെ നെ-ഞ്ചിലേക്ക് വലിച്ചിട്ടു. "ശ്രീയേട്ടനോടുള്ള എന്റെ പ്രണയം മര-ണം വരെ മാറ്റമില്ലാതെ തുടരും. ഇങ്ങനെ സ്നേഹിക്കുന്നതിനും ഒരു പ്രത്യേക സുഖമാണ് ശ്രീയേട്ടാ. ഇപ്പൊ എനിക്കിത് ശീലമായി." ശ്രീഹരിയുടെ മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്ത് അർച്ചന മനസ്സിൽ മന്ത്രിച്ചു. സമയമപ്പോൾ നാലര കഴിഞ്ഞിരുന്നു. പുറത്ത് മഴ തോർന്നുതുടങ്ങി. "സമയം ഒത്തിരിയായി, ഞാനിറങ്ങട്ടെ." "ഉം... അർച്ചന പൊയ്ക്കോളൂ... മഴ തോർന്നിട്ടുണ്ട്." അവനരികിൽ നിന്നെഴുന്നേറ്റ് നിലത്ത് അഴിച്ചിട്ടിരുന്ന വസ്ത്രങ്ങളെടുത്ത് ധരിച്ചശേഷം അർച്ചന ബാത്‌റൂമിലേക്ക് നടന്നു. കൈയും കാലും മുഖവും കഴുകി ഫ്രഷായി വരുമ്പോൾ ശ്രീഹരിയും എഴുന്നേറ്റ് ഡ്രസ്സ്‌ ധരിച്ചിരുന്നു. "ചായ ഇടട്ടെ ഞാൻ..." ശ്രീഹരി ചോദിച്ചു. "ഒന്നും വേണ്ട ശ്രീയേട്ടാ... ഞാൻ ഇറങ്ങുവാ."

യാത്ര പറയുമ്പോൾ ഒരിക്കൽ കൂടി, അർച്ചന അവനെ ഇറുക്കെ-പ്പുണർന്ന് നെറ്റിയിലൊരു ചുംബ-നം സമ്മാനിച്ചു. പടിയിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. മഴയിലേക്കിറങ്ങി കുടചൂടി നടന്നുപോകുന്ന അർച്ചനയെ നോക്കി ശ്രീഹരി വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഗേറ്റിന്റെ ഓടാമ്പൽ നീക്കി പുറത്തേക്കിറങ്ങുമ്പോൾ അർച്ചന ശ്രീഹരിയെയൊന്ന് തിരിഞ്ഞുനോക്കി. കണ്ണുകൾ കൊണ്ട് ഒരിക്കൽകൂടി യാത്ര പറഞ്ഞവൾ അവന്റെ കൺവെട്ടത്ത് നിന്നും അകന്നുപോയി. ************** നടന്ന കാര്യങ്ങൾ നിത്യയോട്‌ ഏറ്റുപറയുമ്പോൾ ഹൃദ-യത്തിൽ നിന്നും വലിയൊരു ഭാരം ഇറക്കിവച്ചത് പോലെയാണ് അർച്ചനയ്ക്ക് തോന്നിയത്. "അതിനുശേഷം നീ പിന്നീട് ശ്രീഹരിയെ കണ്ടിരുന്നോ?" എല്ലാം കേട്ടതിനുശേഷം നിത്യ ചോദിച്ചു. "ഉവ്വ്, ശ്രീയേട്ടന് സുഖമാകും വരെ ഒന്നുരണ്ട് തവണ ഞാൻ വീട്ടിൽ പോയിരുന്നു. പക്ഷേ അന്നത്തെ പോലെ പിന്നീട് ഉണ്ടായിട്ടില്ല. അതൊക്കെ കഴിഞ്ഞ് ശ്രീയേട്ടൻ ക്ലാസ്സിന് വന്നുതുടങ്ങിയപ്പോൾ കോച്ചിംഗ് ക്ലാസ്സിന്റെ മുന്നിൽ വച്ച് വല്ലപ്പോഴും കാണുമായിരുന്നു. പഴയപോലെ ദിവസേന ഫോൺ വിളിയോ, ചാറ്റിങ്ങോ ഒന്നുമില്ലായിരുന്നു.

ശ്രീയേട്ടനെ ശല്യം ചെയ്യാനോ ആ ജീവിതത്തിലേക്ക് ഇടിച്ചുകയറാനോ ഒന്നും ഞാൻ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. പക്ഷേ പ്രെ-ഗ്നൻസി കൺഫേം ചെയ്തപ്പോൾ എനിക്ക് പെട്ടെന്നെന്താ ചെയ്യേണ്ടതെന്ന് ഒരൂഹവും കിട്ടിയില്ല. ഇങ്ങനെയൊരു കാര്യം ഞാൻ ശ്രീയേട്ടനോടല്ലാതെ വേറെയാരോടാ പറയ്യാ? അമ്മയ്ക്ക് സംശയം തോന്നും മുൻപ് ഇതെങ്ങനെയെങ്കിലും ഇല്ലാതാക്കണമെന്നേ ഇപ്പൊ എന്റെ മനസ്സിലുള്ളു. വിവാഹം കഴിക്കാതെ മകൾ ഗർ-ഭിണിയായത് അറിഞ്ഞാൽ അതൊന്നും സഹിക്കാനുള്ള ത്രാണി അമ്മയ്ക്കുണ്ടാവില്ല. ശ്രീയേട്ടനോട് ഞാനിക്കാര്യം പറഞ്ഞപ്പോൾ പ്രതികരണം രൂക്ഷമായിരുന്നു. എന്നെ വിവാഹം കഴിക്കാൻ വേണ്ടി ഞാൻ നുണ പറയുകയാണെന്നാണ് ശ്രീയേട്ടൻ ധരിച്ചുവച്ചിരിക്കുന്നത്. അന്ന് അങ്ങനെയൊന്നും നടന്നില്ലായിരുന്നെങ്കിൽ എനിക്കിന്ന് ഈ അവസ്ഥയുണ്ടാകുമായിരുന്നില്ല." കുറ്റ-ബോധത്തോടെ അർച്ചന പറഞ്ഞു. "ഇവിടെ നിങ്ങളുടെ രണ്ടുപേരുടെയും ഭാഗത്ത്‌ തെറ്റുണ്ട്. എല്ലാം കഴിഞ്ഞിട്ട് ഇനി അമ്മയെ പറ്റി ഓർത്തിട്ട് എന്ത് കാര്യം അർച്ചന. സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു കഴിഞ്ഞു. ഇനി ഇതിനൊരു സൊല്യൂഷൻ കണ്ടുപിടിക്കുക എന്നതാണ് അത്യാവശ്യം, അതും എത്രയും പെട്ടന്ന് തന്നെ."

"വേണം നിത്യ... ഇപ്പൊ തന്നെ കുഞ്ഞിന് മൂന്നുമാസത്തെ വളർച്ചയുണ്ടാകും. ഇനിയും എനിക്കിത് മറ്റുള്ളവരിൽ നിന്നും ഒളിപ്പിക്കാൻ കഴിയില്ല." "ഒരു ജോലി ഇല്ലാത്തത് കൊണ്ട് തന്നെയാണോ ശ്രീഹരി നിന്നെ വേണ്ടെന്ന് വച്ചത്.?" നിത്യ തന്റെ സംശയം പ്രകടിപ്പിച്ചു. "അതേ നിത്യ... ശ്രീയേട്ടൻ അങ്ങനെയാണ് എന്നോട് പറഞ്ഞത്. അല്ലാതെ മറ്റ് കാരണങ്ങൾ ഒന്നും ഞാൻ കാണുന്നില്ല." "പക്ഷേ എനിക്കെന്തോ അങ്ങനെ തോന്നുന്നില്ല അർച്ചന. ഏതായാലും നമുക്ക് വേറൊരു ഡോക്ട-റെ കണ്ട് ഇതിനൊരു തീരുമാനമുണ്ടാക്കണം. അതുവരെ നീ ശ്രീഹരിയെ വിളിക്കാനോ മെസ്സേജ് അയക്കാനോ പോകരുത്. ഇനിയെങ്കിലും നീ ഇങ്ങനെ ആത്മാ-ഭിമാനമില്ലാത്തവളെ പോലെ ബിഹേവ് ചെയ്യരുത്." "ഇല്ല നിത്യ... ബട്ട്‌ ശ്രീയേട്ടനുണ്ടായ തെറ്റിദ്ധാ-രണയെങ്കിലും മാറ്റിയെടുക്കണം." "ഇപ്പൊ അക്കാര്യമൊന്നുമല്ല പ്രധാനം. നിന്നെപ്പറ്റി ശ്രീഹരി എന്ത് ചിന്തിച്ചാലും അത് നിന്നെ ബാധിക്കുന്നതല്ല. നാളെ തന്നെ വേറെ ഡോക്ട-റെ കാണാം നമുക്ക്." "നിന്നോട് കുറച്ചു കാര്യങ്ങൾ കൂടി പറയാനുണ്ട് നിത്യ. അത് ഞാൻ നാളെ പറയാം. ഇപ്പൊ ഞാൻ വീട്ടിലേക്ക് പോട്ടെ." "ഇനിയെന്താ നിനക്ക് പറയാനുള്ളത്. ശ്രീഹരിയുടെ കാര്യമാണോ?"

"അല്ല നിത്യ. ഇത് വേറൊരു കാര്യമാണ്. നാളെ കാണുമ്പോൾ സംസാരിക്കാം നമുക്ക്." "ശരി നിന്റെ ഇഷ്ടം. ഞാൻ അമ്മയുടെ ഫോണിൽ നിന്ന് നിന്നെ വിളിക്കും, നീ ഫോൺ എടുക്കാതിരിക്കരുത്." "എന്റെ സങ്കടങ്ങൾ കേൾക്കാൻ നീയല്ലേ എനിക്കുള്ളൂ നിത്യ." അർച്ചന അവളെ കെട്ടിപിടിച്ചു. "സാരമില്ല... ഇനിയൊന്നും ഓർത്ത് വിഷമിക്കണ്ട, നിനക്ക് ഞാനില്ലേ. ഈയൊരവസ്ഥയിൽ നിന്നെ കുറ്റപ്പെടുത്താനും പറ്റുന്നില്ല. ഇനിയെങ്കിലും ഓരോന്ന് ചെയ്യുമ്പോൾ നന്നായി ആലോചിച്ചു മാത്രം പ്രവർത്തിക്കുക." "ശ്രമിക്കാം.." "നിനക്ക് വീട്ടിൽ പോയിട്ട് അത്യാവശ്യമില്ലെങ്കിൽ ഞാൻ പോയി അമ്മയെ കണ്ടിട്ട് വരാം. എന്നിട്ട് നമുക്കൊരുമിച്ച് ഹോസ്പിറ്റൽ കാന്റീനിൽ നിന്ന് എന്തെങ്കിലും കഴിക്കാം." "എനിക്കൊന്നും വേണ്ട നിത്യ, വിശപ്പില്ല." അർച്ചന ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. "അതൊന്നും പറഞ്ഞാൽ പറ്റില്ല. നിന്നെ എന്തെങ്കിലും കഴിപ്പിച്ചിട്ടേ ഞാൻ വിടു. മര്യാദക്ക് ഇവിടെ അടങ്ങിയൊതുങ്ങി ഇരുന്നോ." അർച്ചനയെ അവിടെ പിടിച്ചിരുത്തിയ ശേഷം നിത്യ മുറിവിട്ട് പുറത്തേക്ക് പോയി. ഡോക്ട-റുടെ പെർമിഷൻ വാങ്ങി അമ്മയെ കയറി കണ്ടശേഷം നിത്യ തിരികെ റൂമിലേക്ക് വരുമ്പോൾ കാണുന്നത് ബെഡിൽ തളർന്ന് കിടക്കുന്ന അർച്ചനെയാണ്.

"എന്താടി നിനക്ക് നല്ല ക്ഷീണമുണ്ടോ?" "ഉം.. ശരീരത്തിന് നല്ല തളർച്ച തോന്നുന്നുണ്ട്." "ഈ സമയം അങ്ങനെയൊക്കെ ഉണ്ടാകും അച്ചു. ഓരോരുത്തർക്കും ഓരോരോ ലക്ഷണങ്ങളായിരിക്കും." "നിന്റെ അമ്മയ്ക്കിപ്പോ എങ്ങനെയുണ്ട്." "ഞാൻ കയറി കാണുമ്പോൾ അമ്മ നല്ല ഉറക്കത്തിലായിരുന്നു. മരുന്നിന്റെയൊക്കെ ക്ഷീണമുണ്ടാകും." "അച്ഛൻ രാത്രി ഇവിടെ ഉണ്ടാകോ?" "ആഹ്, അച്ഛൻ ജോലി കഴിഞ്ഞ് വീട്ടിൽ പോയി കുളിച്ച് ഡ്രസ്സ്‌ മാറി വരും. രാത്രി മുഴുവനും അച്ഛനും കൂടി ഇവിടെ ഉണ്ടാകും. രാത്രി പെട്ടെന്നെന്തെങ്കിലും അത്യാവശ്യം വന്നാലും അച്ഛനുള്ളത് കൊണ്ട് പേടിക്കണ്ട. പിന്നെ റൂമെടുത്തിട്ടുള്ളതുകൊണ്ട് സ്റ്റേ ചെയ്യാനുള്ള ബുദ്ധിമുട്ടുമില്ല. രാവിലെയാകുമ്പോൾ അച്ഛൻ ജോലിക്ക് പോകും." "ഇന്നുതന്നെ അമ്മയുടെ ഓപ്പ-റേഷൻ ഉണ്ടാകുമോ?" "ഉണ്ടാകും... നീ വാ നമുക്ക് കാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാം. അപ്പോ നിന്റെയീ തളർച്ചയും ക്ഷീണവുമൊക്കെ മാറും." അവളെയും വിളിച്ചുകൊണ്ട് നിത്യ കാന്റീനിലേക്ക് നടന്നു. ************** പതിവിലും നേരത്തെയാണ് അർച്ചന അന്ന് വീട്ടിലെത്തിയത്. ബാഗിൽ നിന്നും താക്കോൽ എടുത്ത് അവൾ വാതിൽ പഴുതിലേക്കിട്ടു. പക്ഷേ വാതിൽ അകത്തുനിന്നും ബോൾട്ടിട്ടിരുന്നു.

"അമ്മയിന്ന് സമീറിക്കയുടെ വീട്ടിൽ പോയില്ലേ.?" ആത്മഗതം ചെയ്തുകൊണ്ട് അവൾ കാളിങ് ബെല്ലിൽ വിരലമർത്തി. കുറച്ചുസമയം കഴിഞ്ഞാണ് അനിത വാതിൽ തുറന്നത്. "അമ്മയിന്ന് ജോലിക്ക് പോയില്ലേ.?" അമ്മയെ കണ്ടതും അർച്ചന ചോദിച്ചു. "ഇല്ല ഇന്ന് പോയില്ല." അവരുടെ സ്വരത്തിൽ പതിവില്ലാത്തൊരു ഗൗരവം കലർന്നിരുന്നു. "എന്തുപറ്റി സുഖമില്ലേ.?" "ഹാ... ഇന്ന് ശരീരത്തിന് നല്ല സുഖം തോന്നിയില്ല. അല്ല നീയെന്താ ഇന്ന് നേരത്തെ?" അനിതയുടെ മിഴികൾ അവളെ അടിമുടി ഉഴിഞ്ഞു. "ഇന്ന് നേരത്തെ ഇറങ്ങി അമ്മേ... വല്ലാത്ത തലവേദന. ഇന്നല തുടങ്ങിയ തലവേദനയാ." അകത്തേക്ക് നടക്കുന്നതിനിടയിൽ അർച്ചന പറഞ്ഞു. ഹാളിലിട്ടിരുന്ന സോഫയുടെ ഒരു വശത്തേക്ക് ബാഗ് വച്ച ശേഷം അവൾ അവിടെ ഇരുന്നു. "അമ്മേ, എനിക്ക് അമ്മയോടൊരു കാര്യം പറയാനുണ്ടായിരുന്നു." അർച്ചന വിളിച്ചു പറഞ്ഞു. വാതിലടച്ച് കുറ്റിയിട്ട ശേഷം തന്റെ മുറിയിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു അനിത. അർച്ചനനെയൊന്ന് ചുഴിഞ്ഞുനോക്കികൊണ്ട് അവൾ പറഞ്ഞത് കേൾക്കാത്ത മട്ടിൽ അനിത തന്റെ മുറിയിലേക്ക് പോയെങ്കിലും ഉടനെതന്നെ തിരിച്ചുവന്നു. അവരുടെ മുഖം ദേഷ്യത്തിൽ വലിഞ്ഞുമുറുകിയിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു.

"ഇതാണോ നിനക്ക് പറയാനുള്ളത്." അത് ചോദിക്കുമ്പോൾ അനിതയുടെ സ്വരം ഇടറിയിരുന്നു. തലേ ദിവസം, അർച്ചന പ്രെ-ഗ്നൻസി കൺഫേം ചെയ്ത പ്രെഗ്ന-ൻസി കിറ്റ് ആയിരുന്നു അത്. "അമ്മേ... ഞാൻ..." ഞെട്ടലോടെ അർച്ചന സോഫയിൽ നിന്നും പിടഞ്ഞെണീറ്റു. അവളുടെ മുഖം വിളറി വെളുത്തു. എന്താണോ അമ്മ അറിയരുതെന്ന് താൻ ആഗ്രഹിച്ചത് അത് തന്റെ അശ്രെദ്ധ കൊണ്ടുതന്നെ അമ്മയിപ്പോൾ അറിഞ്ഞിരിക്കുന്നു. ഇനി എന്തും സംഭവിക്കാം. അർച്ചനയുടെ ഹൃദ-യമിടിപ്പ് വർദ്ധിച്ചു. ഭയവും നാണക്കേടും കാരണം അവൾക്ക് അനിതയുടെ മുഖത്തേക്ക് നോക്കാനായില്ല. ആ പ്രെ-ഗ്നൻസി കിറ്റ് കളയാൻ മറന്നതാണ് അവൾക്ക് അബദ്ധമായി ഭവിച്ചത്. രാവിലെ അടിച്ചുവാരാൻ അർച്ചനയുടെ മുറിയിൽ കയറിയപ്പോഴാണ് അനിത അത് കാണുന്നതും. "ഇതിനായിരുന്നോ ദിവസവും രാവിലെ നീ വീട്ടിൽ നിന്നും കെട്ടിയൊരുങ്ങി പൊയ്ക്കോണ്ടിരുന്നത്.?" ചോദ്യവും അ-ടിയും ഒരുമിച്ചായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത അ-ടിയായിരുന്നതിനാൽ നിലതെറ്റിയ അർച്ചന സോഫയിലേക്ക് വീണുപോയി.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story