വിരൽത്തുമ്പിലാരോ : ഭാഗം 24

viralthumbil aro

രചന: ശിവാ എസ് നായർ

"സ്പോട്ടിൽ തന്നെ ആള് തീർന്നൂന്നാ കണ്ടുനിന്നവരൊക്കെ പറഞ്ഞത്." ആരോ ബൈക്ക് കിടക്കുന്നയിടവും ആക്‌-സിഡന്റ് നടന്ന ഭാഗവും ചൂണ്ടിക്കാണിച്ച് മറ്റാരോടോ പറയുന്നത് ഇരുവരും കേട്ടു. "ചേട്ടാ ഇവിടെ എന്താ ഉണ്ടായേ.?" സുധീഷ് അവിടെ നിന്ന നാട്ടുകാരിൽ ഒരാളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു. "രണ്ടുപിള്ളേർ ബൈക്കിൽ ഓവർ സ്പീ-ഡിൽ വരുവായിരുന്നു. എതിരെ വന്ന വേറൊരു ബൈക്കിൽ ഇവന്മാർ ചെന്നങ്ങ് ഇടി-ച്ചു. ഇവരിൽ ഏതോ ഒരാൾ തെറിച്ചുവീണത് വേറൊരു ലോറിക്കടിയിലാ. എല്ലാത്തിനും സീരി-യസ് ആണ്. ഒരാൾ സ്പോട്ടിൽ തന്നെ തീർ-ന്നൂന്നാ കേക്കണത്." കുറച്ച് മുൻപിലായി ലോറി ഒതുക്കിയിട്ടിരിക്കുന്നതും മറുസൈഡിൽ മാറ്റിയിട്ടിരിക്കുന്ന മറ്റൊരു ബൈക്കും ചൂണ്ടിക്കാണിച്ച് അയാൾ പറഞ്ഞു. "മൊത്തം മൂന്നുപേർക്കാണോ ആക്‌സി-ഡന്റ് ഉണ്ടായത് ചേട്ടാ." "ആ മൂന്നാൾ ഉണ്ടായിരുന്നു.." "ഈ ബൈ-ക്കിൽ വന്നത് എന്റെ സുഹൃത്താണ് ചേട്ടാ. ആൾക്ക് എന്തെങ്കിലും പറ്റിയോ?"

"അവന്മാര് വന്നി-ടിച്ചത് ഈ ബൈക്കിൽ വന്ന പയ്യനെയാ. ഇവരിൽ ആരാ ലോറിക്കടിയിലേക്ക് തെറിച്ചുവീ-ണതെന്ന് കൃത്യമായി അറിയില്ല. ലോറിയുടെ ടയർ കയ-റിയിറങ്ങി മൊത്തം ചോ-രയിൽ കുളിച്ച് കിടന്നിരുന്നത് കൊണ്ട് മുഖം മനസ്സിലായില്ല. ഇവിടുന്ന് കൊണ്ടുപോകുമ്പോ ആ പയ്യൻ ഏതാണ്ട് തീർ-ന്നപോലെയാ തോന്നിയെ. ബാക്കി രണ്ടുപേർക്കും സാരമായ പരി-ക്കുണ്ട്." "അവരെ ഏത് ഹോസ്-പിറ്റലിലേക്കാ കൊണ്ടുപോയതെന്ന് അറിയോ?" അയാൾ സുധീഷിന് ഹോ-സ്പിറ്റലിന്റെ പേര് പറഞ്ഞുകൊടുത്തു. അർച്ചനയുടെ അമ്മയെ അഡ്-മിറ്റ്‌ ചെയ്തിരുന്ന അതേ ഹോസ്-പിറ്റലിൽ തന്നെയാണ് ആക്‌-സിഡന്റ് ആയവരെയും കൊണ്ടുപോയിരിക്കുന്നത്. "അനികുട്ടാ വണ്ടിയെടുക്ക്, നമുക്ക് ഹോസ്-പിറ്റൽ വരെയൊന്ന് പോയിനോക്കാം." സുധീഷിന്റെ സ്വരത്തിൽ ഭീതി നിറഞ്ഞിരുന്നു. അനീഷ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. സുധീഷ് അവന് പിന്നിലായി കയറി. റോഡിൽ മൊത്തം തളംകെട്ടി കിടന്നിരുന്ന ര-ക്തം കണ്ടതും അവർക്ക് മനംപുരട്ടൽ വന്നു. അവിടുത്തെ കാറ്റിൽ പോലും ചോ-രയുടെ ഗന്ധം നിറഞ്ഞിരുന്നു. "ചേട്ടാ... ശ്രീഹരിക്കെന്തെങ്കിലും പറ്റിക്കാണുമോ?"

അനീഷ് തന്റെ സംശയം പ്രകടിപ്പിച്ചു. "അതോർത്താ എന്റെയും പേടി... ഒന്നും സംഭവിക്കാതിരിക്കട്ടെ." സുധീഷ് അവനോട് പറഞ്ഞു. ************** പാർക്കിങ്ങ് ഏരിയയിൽ ബൈക്ക് വച്ചിട്ട് ഇരുവരും ഹോസ്-പിറ്റലിനുള്ളിലേക്ക് നടന്നു. റിസപ്ഷനിൽ ചെന്ന് കാര്യം തിരക്കിയപ്പോൾ, ആക്‌സി-ഡന്റിൽപ്പെട്ട് കൊണ്ടുവന്ന മൂന്നുപേരെയും ഐ.സി.യുവിലേക്ക് മാറ്റിയെന്ന് അറിയാൻ കഴിഞ്ഞു. സുധീഷും അനീഷും ഐ.സി.യുവിന്റെ ഭാഗത്തേക്ക്‌ പോയി. ആക്‌സി-ഡന്റിൽപ്പെട്ടവരുടെ പോക്കറ്റിൽ നിന്നും ലഭിച്ച പേഴ്സിൽ നിന്നും മൂന്നുപേരെയും അതിനോടകം തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. പോലീസിന്റെ നടപടി ക്രമങ്ങളും മുറയ്ക്ക് നടക്കുന്നുണ്ട്. ഐ.സി.യുവിൽ നിന്ന് പുറത്തേക്കിറങ്ങി വരുന്ന പരിചയമുള്ള ഒരു നേഴ്സിനെ കണ്ടതും സുധീഷ് അവരുടെ അടുത്തേക്ക് ചെന്നു. "സിസ്റ്റർ... കുറച്ചു മുൻപ് ആക്‌-സിഡന്റ് ആയിട്ട് കൊണ്ടുവന്നവർക്ക് ഇപ്പൊ എങ്ങനെ യുണ്ട്? അതിലൊരാൾ എന്റെ സുഹൃത്താണ്."

"ഒരാളുടെ അവസ്ഥ കുറച്ചു ക്രിട്ടി-ക്കലാണ്, രക്ഷപ്പെടാൻ ചാൻസ് കുറവാണെന്നാണ് ഡോക്ടർ പറഞ്ഞത്. മറ്റ് രണ്ടുപേരിൽ ഒരാളുടെ തലയ്ക്ക് ചെറിയ പൊട്ട-ലുണ്ട് പിന്നെ ഇടത് കൈക്കും വലതുകാലിനും ഒടി-വുമുണ്ട്. മറ്റേ ആൾക്ക് രണ്ടുകാലും ഒടി-ഞ്ഞുതൂ-ങ്ങിപ്പോയി. തലയ്ക്കും കാര്യമായ പരി-ക്കുണ്ട്. നിങ്ങളുടെ സുഹൃത്തിന്റെ പേരെന്താണ്?" "ശ്രീഹരി." സുധീഷ് പറഞ്ഞു. "തലയ്ക്ക് ചെറിയ പൊ-ട്ടലും കൈക്കും കാലിനും ഒടി-വുള്ള-തും ശ്രീഹരിക്കാണ്. അവരുടെ പോക്കറ്റിൽ നിന്നും തിരിച്ചറിയൽ കാർഡ് പോലീസിന് കൈമാറിയത് ഞാനാണ്. ഇവിടെ കൊണ്ടുവരുമ്പോൾ ചെറുതായി ബോ-ധമുണ്ടായിരുന്നതും ശ്രീഹരിക്കാണ്. അതുകേട്ടപ്പോൾ സുധീഷിനും അനീഷിനും തെല്ലൊരു ആശ്വാസം തോന്നി. "ഒന്ന് അകത്തേക്ക് കയറി കാണാൻ പറ്റുമോ സിസ്റ്റർ?" സുധീഷ് ചോദിച്ചു. "ഡോക്ടറുടെ പെർമിഷൻ ഇല്ലാതെ ആരെയും അകത്തേക്ക് കയറ്റി വിടരുതെന്ന് പറഞ്ഞിട്ടുണ്ട്. തല്ക്കാലം നിങ്ങളിവിടെ വെയിറ്റ് ചെയ്യൂ." അത്രയും പറഞ്ഞ ശേഷം നേഴ്സ് അവിടെ നിന്നും പോയി. ************** പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ശ്രീഹരിയുടെ വീട്ടിൽ നിന്നും മറ്റ് രണ്ടുപേരുടെ വീട്ടിൽ നിന്നും ആളുകൾ എത്തിയിരുന്നു.

ശ്രീഹരിയുടെ അച്ഛനോടും ചേട്ടനോടും സുധീഷ് തന്നെയാണ് കാര്യങ്ങൾ പറഞ്ഞത്. ആരെയും ഐ.സി.യുവിനുള്ളിൽ കയറി കാണാനുള്ള അനുവാദം ഡോക്ടർ നല്കാത്തത് കൊണ്ട് സുധീഷും അനീഷും രാവിലെ വരാമെന്ന് ശ്രീഹരിയുടെ അച്ഛനോടും ചേട്ടനോടും പറഞ്ഞ ശേഷം ഹോസ്-പിറ്റലിൽ നിന്നിറങ്ങി. രണ്ടുദിവസം കഴിഞ്ഞാൽ ശ്രീഹരിയെ റൂമിലേക്ക് മാറ്റുമെന്നും തല്ക്കാലം പേടിക്കാനൊന്നുമില്ലെന്നും ഡോക്ടർ പറഞ്ഞിരുന്നതിനാൽ ആശ്വാസത്തോടെയാണ് സുധീഷും അനീഷും വീട്ടിലേക്ക് മടങ്ങിയത്. പക്ഷേ ശ്രീഹരിക്ക് കാലിന് ഒടി-വുള്ളത് കൊണ്ട് നാല് മാസത്തേക്കെങ്കിലും നടക്കാൻ കഴിയില്ല. എന്തായാലും അവന്റെ ജീ-വന് ഒരാ-പത്തും സംഭവിക്കാതിരുന്നതിൽ മനസ്സുകൊണ്ട് ഇരുവരും ദൈവത്തോട് നന്ദി പറഞ്ഞു. ************** പിറ്റേന്ന് രാവിലെ അർച്ചനയുടെ വീട്ടിലേക്കാണ് സുധീഷും അനീഷും ആദ്യം പോയത്. അവർ ചെല്ലുമ്പോൾ അർച്ചനയും നിത്യയും പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു.

"നിങ്ങള് ഇത്ര രാവിലെ തന്നെ വരുമെന്ന് വിചാരിച്ചില്ല." അവരെ കണ്ടതും ചിരിയോടെ നിത്യ പറഞ്ഞു. അർച്ചന ഇരുവരെയും നോക്കി വാടിയ ഒരു പുഞ്ചിരി സമ്മാനിച്ചു. "ഇവിടെ വന്ന് നിങ്ങളെ കണ്ട ശേഷം ഞങ്ങൾക്ക് ഹോസ്-പിറ്റൽ വരെയൊന്ന് പോകാനുണ്ട്. അതാ നേരത്തെ വന്നത്." സുധീഷിനെ പാളി നോക്കികൊണ്ടാണ് അനീഷ് അത് പറഞ്ഞത്. "ഹോസ്-പിറ്റലിലോ? എന്തുപറ്റി?" നിത്യ ചോദിച്ചു. "ഇന്നലെ ഇവിടുന്ന് പോയ ശ്രീഹരിക്ക് ഒരാക്-സിഡന്റ് ഉണ്ടായി." സുധീഷ് അത് പറയുമ്പോൾ എല്ലാവരുടെയും കണ്ണുകൾ അർച്ചനയിലായിരുന്നു. സുധീഷ് പറഞ്ഞത് കേട്ട് പ്രതീക്ഷിച്ച ഞെട്ടലൊന്നും അർച്ചനയിൽ ഉണ്ടായില്ല. നിത്യ തലേ ദിവസം തന്നെ അനീഷിൽ നിന്നും സംഭവം അറിഞ്ഞിരുന്നത് കൊണ്ട് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും അവളിലുമുണ്ടായില്ല. അർച്ചനയോട് തല്ക്കാലം ഇക്കാര്യം പറയണ്ടെന്ന് അനീഷ് പറഞ്ഞിരുന്നത് കൊണ്ട് നിത്യ അവളോട്‌ ആക്‌സി-ഡന്റിന്റെ കാര്യം പറഞ്ഞിരുന്നില്ല. ശ്രീഹരിക്ക് അപക-ടമുണ്ടായത് അറിയുമ്പോൾ അർച്ചനയുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നാലോചിച്ച് ടെൻഷനിലായിരുന്നു അവർ. അവൾ വീണ്ടും അവനെ തേടിചെല്ലുമോ എന്നൊരു ഭയം മൂവരിലുമുണ്ടായിരുന്നു.

ആദ്യം, അർച്ചനയെ ഈ വിവരം അറിയിക്കേണ്ടെന്ന് തന്നെയായിരുന്നു അവർ തീരുമാനിച്ചിരുന്നത്. പിന്നെ അവർക്ക് തോന്നി അവൾ അത് അറിയുന്നതാണ് നല്ലതെന്ന്. ശ്രീഹരിക്ക് ആക്‌സി-ഡന്റ് പറ്റിയതറിഞ്ഞ് അവളുടെ തീരുമാനം മാറുമോ ഇല്ലയോ എന്നറിയാനാണ് മൂവരും അവളെ വിവരം ധരിപ്പിക്കാൻ തീരുമാനിച്ചത്. "എനിക്കിത് ഇന്നലെ രാത്രി തന്നെ മനസ്സിലായി. ഞാനുറങ്ങിയെന്ന് കരുതി ഇന്നലെ ഇക്കാര്യം നിത്യ അനീഷേട്ടനുമായി സംസാരിക്കുന്നതൊക്കെ ഞാൻ കേട്ടിരുന്നു. ഇതൊക്കെ കേട്ടാൽ വീണ്ടും ഞാനയാളുടെ അടുത്തേക്ക് പോകുമെന്ന് നിങ്ങൾ വിചാരിച്ചോ..." പറഞ്ഞുവന്നത് പകുതിക്ക് നിർത്തി എല്ലാവരെയും മാറി മാറി നോക്കിയ ശേഷം അവൾ സംസാരം തുടർന്നു. "എനിക്ക് ഒരു തീരുമാനമേയുള്ളു, അർച്ചന ഇനിയൊരിക്കലും ശ്രീഹരിയെ അന്വേഷിച്ചു പോകില്ല. അത്രമാത്രം വേദ-ന ആ മനുഷ്യൻ എനിക്ക് തന്നുകഴിഞ്ഞു. ഇനിയും എന്റെ ആത്മാഭിമാനം പണയം വച്ച് അയാൾക്ക് പിന്നാലെ ഞാൻ പോവില്ല.

അതുകൊണ്ട് ആ കാര്യമോർത്ത് ആരും പേടിക്കണ്ട." അത്രയും പറഞ്ഞ ശേഷം അർച്ചന എഴുന്നേറ്റ് തന്റെ മുറിയിലേക്ക് നടന്നു. വാതിൽക്കൽ വരെ എത്തിയിട്ട് അവൾ തിരിഞ്ഞ് സുധീഷിനെയും അനീഷിനെയും നോക്കി. "ശനിയാഴ്ച ഞാൻ ചെന്നൈയ്ക്ക് പോകും. പറ്റുമെങ്കിൽ അനീഷേട്ടൻ ഒന്ന് കൂടെ വരണം. ആദ്യമായിട്ടല്ലേ പരിചയമില്ലാത്ത സ്ഥലത്തേക്ക് പോകുന്നത്." "ഞാൻ വരാം അർച്ചന.." അനീഷ് പറഞ്ഞു. "പിന്നെ ദിവസവും ഇങ്ങോട്ട് വന്ന് ബുദ്ധിമുട്ടണ്ട. രണ്ടാൾക്കും ജോലിക്ക് പോകാനുള്ളതല്ലേ. ഞാനിപ്പോൾ ഓക്കേയാണ്, കൂട്ടിനിവിടെ നിത്യയും ഉണ്ടല്ലോ. അതുകൊണ്ട്, ഇനി ദിവസവും ഇങ്ങോട്ട് ഓടിവരാൻ നിക്കണ്ട. ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം." അവരെ നോക്കി ചുണ്ടിൽ ചെറുപുഞ്ചിരി വരുത്തി അത് പറഞ്ഞശേഷം അവൾ മുറിയിലേക്ക് പോയി. "അവൾക്ക് നല്ല സങ്കടമുണ്ട്, നമ്മുടെ മുന്നിൽ കാണിക്കാത്തതാണ്." അർച്ചന പോയ വഴിയേ നോക്കി നിത്യ പറഞ്ഞു. "അവൾക്കുള്ളിലെ മുറി-വുണങ്ങാൻ സമയമെടുക്കും.

ഇവിടുന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോൾ അർച്ചനയിലും മാറ്റങ്ങൾ ഉണ്ടാകും." സുധീഷാണ് അത് പറഞ്ഞത്. "എന്തായാലും അർച്ചന ബോൾഡായി ഒരു തീരുമാനം എടുത്തല്ലോ, അതുമതി. എനിക്കൊരു പേടിയുണ്ടായിരുന്നു എല്ലാം അറിയുമ്പോൾ വീണ്ടും ശ്രീഹരിക്ക് പിന്നാലെ അവൾ പോകുമോന്ന്. ഏതായാലും അതുണ്ടായില്ല." അനീഷ് ഇരുവരെയും നോക്കി. "ഞങ്ങളെന്നാ ഇറങ്ങുവാ... അർച്ചനയോട് പറഞ്ഞേക്ക്." സുധീഷ് നിത്യയോട്‌ പറഞ്ഞ ശേഷം തന്റെ ബൈക്കിനടുത്തേക്ക് നടന്നു. "പോയിട്ട് വരാം." അവളെ നോക്കി കൈവീശിയ ശേഷം അനീഷ് സുധീഷിന് പിന്നിലായി കയറി. ഇരുവരും കണ്ണിൽ നിന്നും മറയുന്നത് വരെ നിത്യ നോക്കി നിന്നു. അവർ പോയതും ഗേറ്റ് അടച്ച് ഓടാമ്പൽ ഇട്ട ശേഷം അവൾ അർച്ചനയ്ക്കടുത്തേക്ക് പോയി. ************** ദിവസങ്ങൾ കടന്നുപോയി... അർച്ചനയ്ക്ക് ചെന്നൈയിലേക്ക് പോകാനുള്ള ദിവസവും അടുത്തു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story