വിശ്വാമിത്രം: ഭാഗം 1

viswamithram

എഴുത്തുകാരി: നിലാവ്‌

ആപ്പിൾ പൊട്ടിച്ചു തിരഞ്ഞതും സ്സ്സ് സ്സ്സ് എന്ന് സൗണ്ട് കേട്ട് ഞാൻ തിരിഞ്ഞു നോക്കി... അപ്പൊ ആരാ ഒരു വല്യ പാമ്പ് പത്തി വിടർത്തി നിൽക്കുന്നു.. കാ എന്നോ മാ എന്നോ ആണ് അയിന്റെ പേര്... നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ... അവൾ പുരികം ചുളിച്ചു കൊണ്ട് ചോദിച്ചു.. മ്മ്മ്.... ട്ടോ... (എന്നിട്ടോ ) തൊട്ടടുത്തു ഇരിക്കുന്ന ആളിൽ നിന്നും മറുപടി വന്നു... മറുപടി കിട്ടിയതും ന്നിട്ട് ഇപ്പോൾ എന്താ 🙄..അവള് ആലോചിച്ചു കൊണ്ട് അവൻ കാണാതെ പട്ടുപാവാടയുടെ ഇടയിൽ ഒളിച്ചു വെച്ച കഥാപുസ്തകം നോക്കി... എന്നിട്ടില്ലേ.. അവന്റെ മരം ആണ് അവന്റെ ആപ്പിൾ ആണെന്നും പറഞ്ഞു എന്റെ മേലേക്ക് അവൻ ചീറ്റി.. അത് കണ്ടതും എനിക്ക് ദേഷ്യം പിടിച്ചില്ലേ... ഞാൻ ഉണ്ടോ വിടുന്നു... ഞാൻ അപ്പോൾ തന്നെ അവന്റെ മൂക്കിനിട്ട് ഒരു ഇടി കൊടുത്തു വിത്ത്‌ ഡയലോഗ് "നിന്റെ കുടുംബ സ്വത്ത്‌ ഒന്നും അല്ലല്ലോടാ പന്നി പാമ്പേ "എന്ന്... ഇടി കിട്ടിയതും അവന്റെ ഒരു പോക്ക് കാണണമായിരുന്നു ഇഴഞ്ഞിഴഞ്ഞു... ഹഹഹ.. ബെഡിൽ അടിച്ച് കൊണ്ട് അവള് പൊട്ടിപ്പൊട്ടി ചിരിച്ചു... പാമ്പ് എന്നാ മലയാളം ഒക്കെ പറയാൻ തുടങ്ങിയെ... ഓഹ് ഹൈടെക്... അല്ല പാമ്പ് പണ്ടൊക്കെ ഓടിയാണല്ലോ ലെ പോയിരുന്നെ..

നിന്റെ ഇടി കിട്ടിയപ്പോൾ ആണ് ഇഴയാൻ തുടങ്ങിയെ ശോ... എല്ലാം കേട്ട് കൊണ്ട് വന്ന ആള് പറഞ്ഞു.. മ്മ്മ്... അതിനും തൊട്ടടുത്തിരിക്കുന്ന ആള് മൂളി... നീയാരാടാ എല്ലാത്തിനും മൂളി കേൾക്കാൻ...നിന്നെ മൂളലിന്റെ അംബാസിഡർ ആക്കിയോ... അവന്റെ തോളിൽ തട്ടി കൊണ്ട് അവള് ചൂടായി... എന്റെ മോളെ മൗഗ്ലിടെ കഥ പറയുമ്പോൾ അറ്റ്ലീസ്റ്റ് ആ പേരെങ്കിലും ഒന്ന് മാറ്റിക്കൂടെ.. ഓഹ് എന്ത് ദാരിദ്രം ആണെടി പെണ്ണെ.. അവളുടെ അടുത്തിരുന്നു കൊണ്ട് അയാള് പറഞ്ഞു.. ഓ പിന്നെ മൂളി കേൾക്കുന്ന ഇവനോട് ഞാൻ പിന്നെ ഇന്ത്യൻ ഇക്കോണമിയെ കുറിച്ച് വിവരിച്ചു കൊടുക്കാം.. ഒന്ന് പോ അപ്പാ.. ചിറിയും കോട്ടി അവള് തിരിഞ്ഞിരുന്നു.. മ്മ്മ്.. പിന്നെയും മൂളൽ വന്നു.. എടാ മോയന്തേ ഇനി നീ മൂളിയാൽ ഞാൻ പിച്ചക്കാരിക്ക് വിക്കും നിന്നെ ഹാ.. കൈ ചൂണ്ടി കൊണ്ട് അവള് ഒച്ചയെടുത്തതും അവന്റെ ചുണ്ട് പിളർന്നു വന്നു... അടി കിട്ടും നിനക്ക് പെണ്ണെ.. 20 വയസായി എന്നിട്ടാ കൊഞ്ചൽ.. അതിനെ കരയിച്ചപ്പോൾ നിനക്ക് സന്തോഷം ആയോ.. വേഗം പാക്ക് ചെയ്യാൻ നോക്ക് 4 മണിക്ക് അല്ലെ ബസ്.. അവന്റെ കരച്ചിൽ നിർത്താൻ വേണ്ടി പതിയെ മുകളിലേക്ക് എറിഞ്ഞു പിടിച്ചു കൊണ്ട് അയാള് പറഞ്ഞു..

ഞാൻ അവനെ നോക്കിക്കോളാം അപ്പ ഈ ബാഗിൽ എല്ലാം എടുത്ത് വെക്ക്.. വെക്കുമ്പോൾ ആ ഡ്രെസ്സും കൂടി വെക്കണേ.. അയാളുടെ കയ്യിൽ നിന്നും കൊച്ചിനെ വാങ്ങി കൊണ്ട് റൂമിൽ നിന്നും അവള് ഇറങ്ങിയോടി... നല്ല ചേലായി ഓഹ്... അമ്മ കുടുംബശ്രീക്ക് പോയേക്കുവാ വേണേൽ ചോറെടുത്തു കഴിച്ചോ.. നിന്റെ നുണകഥ പറഞ്ഞു സമയം 2 ആയി... ഓടി പോവുന്ന മകളെ നോക്കി അയാള് വിളിച്ചു പറഞ്ഞു.. അപ്പ കഴിഞ്ഞു വാ ഒരുമിച്ചിരിക്കാം... അമ്മ ഇനി എപ്പോ വരാനാണോ എന്തോ... അവള് വിളിച്ചു പറഞ്ഞു... °°°°°°°°✨️✨️°°°°°°° മണിയെ എല്ലാം എടുത്ത് വെച്ചോ.. ബാഗും എല്ലാം സെറ്റ് അല്ലെ എന്ന് നോക്കി നിൽക്കുന്ന മിത്രയെ നോക്കി അയാള് ചോദിച്ചു... ദേ അപ്പാ.. അപ്പൻ എന്റെ അപ്പൻ ആണെന്നെന്നും ഞാൻ നോക്കില്ല.. എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് എന്നേ ഇങ്ങനെ മണി എന്ന് വിളിക്കല്ലേ എന്ന്... കാൾ മി മിത്ര.. ബാഗിന്റെ വള്ളി വലിച്ചിട്ട് മുഖം തിരിച്ചു കൊണ്ട് അവള് പറഞ്ഞു.... എന്താടി മണിക്ക് ഒരു കുഴപ്പം എന്റെ അമ്മൂമ്മയുടെ പേരല്ലേ അത്.. മണിമിത്ര... ആഹാ.. അമ്മ പൊക്കിക്കൊണ്ട് പറഞ്ഞു.. കിളവിമാരുടെ പേരൊക്കെ എനിക്കിട്ടപ്പോഴോ.. വല്ല നയൻ‌താര എന്നോ കാജൽ എന്നോ ഇട്ടൂടായിരുന്നോ...

ഇതൊരു മണിമിത്ര.. കയ്യോണ്ട് ആക്ഷൻ കാണിച്ചു കെറുവിച്ചു കൊണ്ട് അവള് പറഞ്ഞു... മര്യാദക്ക് ഈ പട്ടുപാവാട എടുത്തിട്ട് പോവാൻ നോക്കെടി.. പുതിയതായി അടിച്ച് കൊടുത്ത പട്ടുപാവാട എടുത്ത് നീട്ടി കൊണ്ട് അമ്മ പറഞ്ഞു.. ഒരു പട്ടുപാവാട.. കണ്ടാൽ തോന്നും ഞാൻ വല്ല കുഗ്രാമത്തിലും ആണ് പഠിക്കുന്നത് എന്ന്... കൊച്ചിയിലാ ഞാൻ കൊച്ചിയിൽ..... എന്ന് ലീവിന് വന്നു പോയാലും പുതിയ ഒരു ടോപ് എടുത്ത് തരില്ല.. അതിന് പകരം പട്ടുപാവാട അടിച്ചു കൂട്ടും.... സത്യം പറയ് അമ്മേ നിങ്ങൾക്ക് ആരാ പാട്ടുപാവാടയിൽ കൈവിഷം തന്നെ... കളിയാക്കി കൊണ്ട് മിത്ര ചോദിച്ചു.. നിന്റെ ഇമ്മാതിരി വർത്താനം കൊണ്ടാണ് സസ്പെഷൻ കിട്ടി നീ ഇവിടെ ഇങ്ങനെ ഇരിക്കുന്നെ.... എടുത്തടിച്ച പോലെ അമ്മ പറഞ്ഞു.. സസ്പെൻഷനോ.. എനിക്കോ.. അമ്മ ഇതെന്തൊക്കെയാ പറയുന്നേ.. വിക്കിക്കൊണ്ട് മിത്ര പരുങ്ങി കളിച്ചു.. പരുങ്ങണ്ട.. ഞങ്ങൾ ഒക്കെ അറിഞ്ഞു.. എന്നാലും ആ ചെക്കന്റെ തല അടിച്ച് പൊട്ടിക്കണ്ടായിരുന്നു... ഞാൻ അപ്പോഴേ പറഞ്ഞതാ തല്ലും കുത്തും പഠിപ്പിക്കാൻ വിടണ്ട അതിന് പകരം വല്ല ഡാൻസോ പാട്ടോ മതിയെന്ന്.. അപ്പൊ അച്ഛനും മോൾക്കും എന്തായിരുന്നു... അനുഭവിക്ക്... ദേഷ്യത്തോടെ അമ്മ പറഞ്ഞു..

അത് അവനെന്നെ വെറുതെ ചൊറിയാൻ വന്നിട്ടല്ലേ അമ്മക്കിളി.. അവനും കിട്ടിയല്ലോ സസ്പെൻഷൻ.. ഹിഹി.. ഇളിച്ചു കൊണ്ട് കൂടുതൽ പറയാൻ നിക്കാതെ മിത്ര വേഗം ഡ്രസ്സ്‌ മാറ്റി ബാഗും എടുത്ത് വന്നു... അപ്പേ എന്നാൽ ഞാൻ പോട്ടെ... വലിയ ബാഗ് തോളിൽ ഇട്ടു കൊണ്ട് മിത്ര പറഞ്ഞു.. പോയി വരട്ടെ എന്ന് പറയ് മണി... അല്ല മോളെ.. പറയാൻ വന്നത് വിഴുങ്ങി കൊണ്ട് അയാള് പറഞ്ഞു... അവിടെ ചെന്ന് ഉള്ള സപ്പ്ളി ഒക്കെ ഇനി വാങ്ങിക്കൂട്ടാൻ നിക്കല്ലേ.. ഇനി മൂന്നാം വർഷം ആണ്.. വാങ്ങിയതൊക്കെ വേഗം എഴുതിയെടുക്ക്.... ഞാൻ അപ്പോഴേ പറഞ്ഞതാ കല്ലിനെയും പാറയെയും കുറിച്ച് പഠിക്കാൻ പോണ്ട എന്ന്... താടിക്ക് കൈ കൊടുത്ത് കൊണ്ട് അമ്മ പറഞ്ഞു.. അമ്മ പിന്നെ എന്തിനാ എന്നോട് പോവാൻ പറഞ്ഞിട്ടുള്ളത് ഓഹ്.... ജിയോളജി എന്താ അത്ര മോശം സബ്ജെക്ട് ആണോ.. പിന്നെ 4 സപ്പ്ളി അല്ലെ ഉള്ളൂ... സപ്പ്ളി പിന്നെ ഡിഗ്രി പിള്ളേരുടെ അഹങ്കാരം അല്ലെ.. പോട്ടെ അമ്മേ.. കുട്ടൂസെ പോട്ടെടാ ചക്കരെ.. മാധുവിനെ എടുത്ത് ഒന്ന് കറക്കി കൊണ്ട് കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് അവനെ അമ്മയെ ഏൽപ്പിച്ചു അവള് മുന്നോട്ട് നടന്നു... പിന്നാലെ വേഗം സ്കൂട്ടിയുടെ ചാവി എടുത്ത് അവളുടെ അപ്പനും... മന്യേ.... താത്താ അവള് മുറ്റത്തേക്കിറങ്ങിയതും മാധു കൈ മാടി കണ്ണ് നിറച്ചു കൊണ്ട് വിളിച്ചു പറഞ്ഞു ...

ഓഓഓ ഇവനെ ഞാൻ ഇന്ന്... അപ്പ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്യ്‌ ഞാൻ ദേ ഇപ്പൊ വരാം.. കൈ കൊണ്ട് ആക്ഷൻ കാണിച്ചു കണ്ണടിച്ചു കൊണ്ട് മിത്ര തിരിഞ്ഞു മാധുവിന്റെ അടുത്തേക്ക് ചെന്നു.. വേഗം വരണേ അല്ലേൽ ബസ് പോവും... അയാള് വിളിച്ചു പറഞ്ഞു... ആദ്യം ആ പാട്ട സ്കൂട്ടി ഒന്ന് സ്റ്റാർട്ട് ചെയ്യെന്റെ അപ്പേ.. തലക്കും കൈ കൊടുത്ത് പടി കെട്ട് ഓടി കയറി അവള് കുട്ടൂസിനെ വാരി എടുത്തു.. മണി നിന്റെ അപ്പൻ.. ചെവിയിൽ അവനു കേൾക്കാൻ പാകത്തിൽ പറഞ്ഞു കൊണ്ട് അവനെ നിലത്ത് നിർത്തി മിത്ര തിരിഞ്ഞോടി... പട്ടുപാവാടയും പുറത്തൊരു വലിയൊരു ബാഗും.. നല്ല കോമ്പിനേഷൻ അലുവയും മത്തിക്കറിയും പോലെ.. പൊക്കിപ്പിടിച്ച പാവാടയിൽ നോക്കിക്കൊണ്ട് അവള് പിറുപിറുത്തു.. അവളെന്താ നിന്നോട് പറഞ്ഞെ.. തോളിലേക്ക് ചാഞ്ഞ മാധുവിനോട് അമ്മ ചോദിച്ചു.. അപ്പ.. വായിൽ വിരൽ ഇട്ടു നുണഞ്ഞു കൊണ്ട് അവൻ പറഞ്ഞു.. അഹങ്കാരി.. തിരിച്ചു ഇങ്ങ് വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ... ഒരു ചിരിയോടെ അമ്മ പറഞ്ഞു.... മ്മ്മ്.. അതിനും അവനൊന്നു മൂളി.... ✨️✨️✨️✨️✨️✨️✨️

ഇവൾ മണിമിത്ര.... സേതുവിന്റെയും പ്രീതയുടെയും ഒരേ ഒരു സൽപുത്രി.. എല്ലാവരുടെയും മണി... പക്ഷെ മൂപ്പത്തിക്ക് മണി എന്ന് വിളിക്കുന്നത് കണ്ടൂടാ.. ആളിത്തിരി പിശകാണ്.. അല്ലറ ചില്ലറ വഴക്കും വക്കാണവും അത്രേയുള്ളൂ... താഴെ ഒരു കുഞ്ഞനിയൻ ഉണ്ട്.. ഒന്നര വയസ്... നേരത്തെ മൂളി കേട്ടു കൊണ്ടിരുന്നത് മൂപ്പരാണ്.. മാധവ്... എല്ലാവർക്കും മാധു ആണേൽ മിത്രക്ക് മാത്രം അവൻ അവളുടെ കുട്ടൂസ് ആണ്.. 18ആം വയസിൽ തനിക്ക് വൈകി കിട്ടിയ കുഞ്ഞനിയൻ.... സേതു സ്കൂൾ മാഷ് ആണ്.. പക്ഷെ പ്രീത വീട്ടമ്മയും അല്ലറ ചില്ലറ തുന്നലും ആയി നടക്കുന്നു... മിത്ര ഇപ്പോൾ ഡിഗ്രി സെക്കന്റ്‌ ഇയർ ആണ് അതും bsc geology... ഇപ്പോൾ യാത്ര കോളേജിലേക്കാണ്.. നാളെ മുതൽ സെക്കന്റ്‌ ഇയർ ലാസ്റ്റ് എക്സാം തുടങ്ങുവാണ്... അതിന്റെ സ്റ്റഡി ലീവ് എന്ന് പറഞ്ഞാണ് പുള്ളിക്കാരി വീട്ടിലേക്ക് വന്നത്.. പക്ഷെ അതിന്റെ കൂടെ ഒരു ചെക്കന്റെ തല അടിച്ച് പൊട്ടിച്ചതിന് സസ്പെൻഷൻ കൂടി കിട്ടി എന്ന് മാത്രം..... അതുകൊണ്ട് അറ്റന്റൻസ് മിസ്സ്‌ ആയില്ല.. ഒരു വെടിക്ക് രണ്ട് പക്ഷി... 😁 തുടരും.....

Share this story