വിശ്വാമിത്രം: ഭാഗം 10

viswamithram

എഴുത്തുകാരി: നിലാവ്‌

അപ്പൊ ഞാൻ നിന്നോട് പറഞ്ഞതല്ലേ എടുക്കാൻ.. എന്നിട്ടെന്തേ... മിത്ര ഊരക്ക് കൈ കൊടുത്ത് നിന്നു.. സത്യായിട്ടും മറന്നതാടി.. സംഭവം അവിടെ മടക്കി വെച്ചിട്ടുണ്ട്..അമ്മച്ചി എടുത്ത് വെച്ചില്ല അതാണ്... ഇനി എന്തോ ചെയ്യും.. ദിച്ചി നഖം കടിച്ചു ആലോചനയിൽ ആണ്... എന്ത് ചെയ്യാൻ നീ മാത്രം വേറെ കളർ ഡ്രസ്സ്‌ ഇടുന്നു ഞങ്ങൾ മഞ്ഞ ഡ്രെസ്സും ഇടുന്നു.. ഗൗൺ കയ്യിലെടുത്തു കൊണ്ട് മിത്ര പറഞ്ഞു.. മീരയുടെ മഞ്ഞൾ കല്യാണത്തിന് ഇടാൻ വെച്ച ഡ്രസ്സ്‌ ദിച്ചി കൊണ്ട് വന്നിട്ടില്ല.. അതിന്റെ സംസാരം ആണ് ഇപ്പോൾ കഴിഞ്ഞത്.. ഒരൈഡിയ... എന്റെ കയ്യിൽ മഞ്ഞ അണ്ടർവെയർ ഉണ്ട് അത് വെച്ചു അഡ്ജസ്റ്റ് ചെയ്താലോ മഞ്ഞ അല്ലെ.. വിരൽ ഞൊടിച്ചു കണ്ണ് വികസിപ്പിച്ചു കൊണ്ട് ദിച്ചി പറഞ്ഞു..

ഡ്രെസ്സിന്റെ വെളിയിലൂടെ ഇട്ടോ അതാവുമ്പോൾ ആൾക്കാർക്ക് അറിയാലോ നീ മഞ്ഞ ഇട്ടിട്ടുണ്ടെന്ന്... മിത്ര പുച്ഛിച്ചു കൊണ്ട് പറഞ്ഞു.. ഞാൻ എന്താണ് ഡിങ്കനോ ഡ്രെസിന്റെ മേലേക്കൂടെ ഷെട്ടി ഇടാൻ... ദിച്ചി ദേഷിച്ചു കൊണ്ട് കട്ടിലിലേക്കിരുന്നു.. ആവോ.. നീ അങ്ങനെ പറഞ്ഞത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ പറഞ്ഞെ.. ഇനി മുഖം വീർപ്പിച്ചിരിക്കണ്ട.. നിനക്കുള്ള ഡ്രസ്സ്‌ എന്റെ കയ്യിൽ ഉണ്ട്.. കബോഡിൽ നിന്നും മിത്രയുടെ അതെ പോലെയുള്ള ഡ്രസ്സ്‌ എടുത്ത് ദിച്ചിക്ക് നേരെ നീട്ടിക്കൊണ്ട് മിത്ര പറഞ്ഞു.. അല്ലേലും നീ പൊളിയാ..

ഇങ്ങ് തന്നെ ഞാൻ മാറട്ടെ.... മിത്രയെ കൊഞ്ചിച്ചു കൊണ്ട് ദിച്ചി ഇളിച്ചു കാട്ടി.. അല്ലേലും നിന്നെ കഴിഞ്ഞിട്ടേ സോപ്പിടാൻ ഈ ലോകത്ത് വേറെ ആളുള്ളൂ... ദിച്ചിയുടെ കൈ തട്ടി മാറ്റിക്കൊണ്ട് മിത്ര ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു... മന്യേ.. തൊക്ക്.... വാതിലിൽ തട്ടും മുട്ടും കേട്ടതും മിത്ര കയ്യിലെ കണ്മഷി തിരികെ വെച്ചു വാതിലിനടുത്തേക്ക് പോയി.. നീ വേഗം പുറപ്പിട്ടോ.. അവൻ വന്നാൽ ഒന്നിനും സമ്മതിക്കില്ല... വാതിൽ തുറക്കുന്നതിനിടയിൽ ദിച്ചിയെ നോക്കി മിത്ര പറഞ്ഞു... ആടി.... എനിക്കിത്തിരി സമയം വേണം..

മേക്കപ്പ് ബോക്സ്‌ എടുത്ത് വെളിയിലേക്ക് വെച്ചു കൊണ്ട് ദിച്ചി പല്ലിളിച്ചു.. നന്നാവില്ല കുരിപ്പ്... പിറുപിറുത്തു കൊണ്ട് മിത്ര ഡോർ തുറന്നു... ഹേയ്.. ആരാപ്പത്.. ചെക്കൻ മാറി പോവുമല്ലോ കുട്ടൂസിനെ കണ്ടാൽ... മഞ്ഞ ബേബി ഡ്രസ്സ്‌ ഇട്ടു നിൽക്കുന്ന കുട്ടൂസിനെ വാരി എടുത്ത് കൊണ്ട് മിത്ര പറഞ്ഞു.. മന്യേ.. അവവൗ... മിത്രയുടെ കവിളിൽ കുഞ്ഞി പല്ല് ആഴ്ത്തി അവൻ ഓരോ സൗണ്ട് ഉണ്ടാക്കി... നിനക്കെന്നും അപ്പൻ വിളി കേട്ടില്ലേൽ സമാദാനം ആവില്ലേ... വാതിൽ ചാരി കുഞ്ഞിനെ ബെഡിൽ ഇരുത്തി കൊണ്ട് മിത്ര ചോദിച്ചു.. മ്മ്... പൗഡർ ഡപ്പി കയ്യിൽ കിട്ടിയതും അത് വായിലേക്ക് വെച്ചു കൊണ്ടവൻ മൂളി.... എടി കുഞ്ഞിനെ ഒരുക്കേടി.. അപ്പോഴേക്കുമേ എന്റെ ഒരുക്കം കഴിയുള്ളു...

കോംപാക്ട് പൗഡർ മുഖത്തേക്ക് കമിഴ്ത്തി കൊണ്ട് ദിച്ചി പറഞ്ഞു... ഉവ്വേ.... മറുപടി പറയുന്നതിനോടൊപ്പം മിത്ര കുട്ടൂസിനെ ഒരുക്കി ബെഡിൽ കിടത്തി... അനങ്ങരുത് അവിടെ കയ്യും കെട്ടി കിടന്നോളണം... ഹാ.. കണ്ണുരുട്ടി കൊണ്ട് മിത്ര പറഞ്ഞു... മന്യേ.. കയ്യ് കെട്ടി തലപൊക്കി കൊണ്ട് അവൻ വിളിച്ചു... എന്താടാ മുത്തുമന്യേ... ദേഷ്യത്തോടെ കടുപ്പിച്ചു കൊണ്ട് മിത്ര കുഞ്ഞിനെ നോക്കി... നാനെ... നല്ലസാ.... സ്വയം തൊട്ട് കൊണ്ട് അവൻ കൊഞ്ചലോടെ പറഞ്ഞു.. അതേലോ.. കുഞ്ഞു നല്ലസാ. എച്ചിച്ചിയേ പോലെ മേക്കപ്പ് ഒന്നുമല്ല ട്ടോ... മിത്ര എങ്ങനെ ഉണ്ട്... ഒന്ന് കറങ്ങി കൊണ്ട് മിത്ര ചോദിച്ചു.. ഏഹ്.. സംശയത്തോടെ അവൻ മിത്രയെ ഒന്ന് നോക്കി..

സ്വന്തം ചേച്ചിയുടെ പേരിന്റെ തല മാത്രേ കൊച്ചിനറിയു വാലറിയില്ല... കണ്ണെഴുതുന്നതിനിടയിൽ ദിച്ചി പറഞ്ഞു... നിന്റെ തലയും വാലും ഞാൻ ശെരിയാക്കി താരാടി... മിത്ര ദേഷ്യത്തോടെ രണ്ടാളെയും മാറി മാറി നോക്കി... മണി എങ്ങനെ ഉണ്ട്.... കേൾക്കാത്ത പോലെ കുട്ടൂസിനെ നോക്കി ദിച്ചി ചോദിച്ചു.. നല്ലസാ... വിരിഞ്ഞ ചിരിയോടെ അവൻ കൈ കൊട്ടി.... അപ്പൊ ഞാനോ... വല്യ ഗമയിൽ ദിച്ചി ചോദിച്ചു... എച്ചിച്ചി.. അതും പറഞ്ഞു അവൻ ചുണ്ട് പിളർത്തി കാണിച്ചു... പരമ ബോർ ആണെന്ന്.. ഹിഹി... മിത്ര വായ പൊത്തി ചിരിച്ചു... പോടീ അത് പരിചയ കുറവിന്റെയാ.. ഓഹ്... അതും പറഞ്ഞു എച്ചിച്ചി ബാക്കി മേക്കപ്പ് കൂടി ചെയ്യാൻ തുടങ്ങി... ✨️✨️

താഴേക്ക് ചെന്നപ്പോൾ സുന്ദരിക്കോത ആയി മീര സ്റ്റേജിൽ തിളങ്ങി നിൽപ്പുണ്ട്... കുട്ടൂസിനെ അപ്പയെ ഏൽപ്പിച്ചു മിത്രയും ദിച്ചിയും മീരയുടെ അടുത്തേക്ക് ചെന്നു... ഓഹ് ഈ ചിരി ചെക്കൻ വരുമ്പോൾ നാണം ആവുമല്ലോ എന്ന് ഓർക്കുമ്പോഴാ.. മീരയെ കളിയാക്കി കൊണ്ട് മിത്ര ദിച്ചിയോടായി പറഞ്ഞു... ഒന്ന് പോടീ... അതിന് ഏട്ടന്റെ വീട്ടിൽ നിന്ന് ആരും വരില്ലല്ലോ... ഇത്തിരി നിരാശയോടെ ആണ് മീര അത് പറഞ്ഞത്.. അതെന്താ സാധാരണ മഞ്ഞൾ കല്യാണത്തിന് ചെക്കൻ ഒക്കെ വരില്ലേ.. ഇവിടെ അങ്ങനെ ഒന്നും ഇല്ല്യേ.. ബ്ളാഹ്... കെറുവിച്ചു കൊണ്ട് ദിച്ചി മുഖം തിരിച്ചു... ആ എനിക്കറിയാൻ പാടില്ല.. വരില്ല എന്ന് അച്ഛൻ പറഞ്ഞു.. എന്തെ ആവോ ലെ.. ചുണ്ട് ചുളുക്കി ക്കൊണ്ട് മീര മിത്രയെ നോക്കി..

എന്റെ പൊന്നു മീരേ ഇന്നൊരൊറ്റ രാത്രിയുടെ കാര്യം അല്ലെ ഉള്ളൂ.. അതിന് നീയിങ്ങനെ ടെൻഷൻ അടിച്ചാലോ. നാളെ കൺകുളിർക്കെ നീ അളിയനെ കണ്ടൊന്നെ.. മീരയുടെ കവിളിൽ പിച്ചിക്കൊണ്ട് മിത്ര ചിരിച്ചു.. നിനക്കും ഇങ്ങനെ ഒക്കെ അവസരം വരും.. അപ്പോഴും ഇങ്ങനെ ഒക്കെ പറയണം.. തിരികെ മീരയും മിത്രയുടെ കവിളിൽ പിടിമുറുക്കി... ആഘോഷങ്ങളും പാട്ടും ഡാൻസും ആയി സമയം അങ്ങനെ കടന്നു പോയി.. പ്രീതാമ്മ തിരക്കിൽ ആയത് കൊണ്ട് കുഞ്ഞിന് ഫുഡ്‌ കൊടുക്കാൻ വേണ്ടി മിത്രയും കുട്ടൂസും കൂടി കിച്ചണിലേക്ക് പോയി... ഡാങ്കിനിയുടെ കുട്ടൂസിന് ഇറച്ചി മാമു വേണോ അതോ വെറും മാമു വേണോ.. ഓരോ പാത്രവും തുറന്ന് നോക്കുന്നതിനിടയിൽ മിത്ര ചോദിച്ചു.. മന്യേ....

എച്ചിച്ചി... വിരൽ നുണഞ്ഞു കൊണ്ട് അവൻ മിത്രയെ നോക്കി.. ഓഹ് ചോദിച്ചപ്പോഴേക്കും തേനൊലിച്ചോ... ഒഴുകി വരുന്ന ഉമിനീരിനെ ടവൽ കൊണ്ട് തുടച്ചു മാറ്റിക്കൊണ്ട് മിത്ര അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... കഴിക്കുന്നതിനിടയിൽ ഏലക്കായ വായിൽ പെട്ടതും. മന്യേ ചിന്നോ.. നല്ലസാ.. മുഖം ചുളിച്ചു കൊണ്ട് വായിൽ നിന്നും ഏലക്ക എടുത്ത് മിത്രയുടെ വായിലേക്ക് നീട്ടിക്കൊണ്ട് അവൻ പറഞ്ഞു.. അല്ലെങ്കിലും നിനക്ക് പറ്റാത്തതൊക്കെ എനിക്ക് തിന്നൽ അല്ലെ പണി.. എന്നിട്ടൊരു വാക്കും.. നല്ലസാ എന്ന്.. ഇത്രക്ക് രസം ഉണ്ടേൽ തിന്നൂടെ. ചിക്കൻ കഷ്ണം എടുത്ത് ഞെരിച്ചു ചെറുതാക്കി അവന്റെ വായിലേക്ക് വെച്ചു കൊടുത്തു കൊണ്ട് മിത്ര പറഞ്ഞു... മ്മ്മ്...

ഒരു മൂളലോടെ അവൻ കൊടുത്തത് ഞം ഞം എന്ന് പറഞ്ഞു തിന്നു.. അല്ലേലും നിനക്ക് രക്ഷപ്പെടാൻ ഉള്ള മാർഗം ആണല്ലോ ഈ മ്മ് മ്മ്.. ഒരു കഷ്ണം അവളുടെ വായിലേക്ക് ഇട്ടു ചമച്ചു കൊണ്ട് മിത്ര ഇളിച്ചു... ആഹാ കുഞ്ഞിന് കൊടുക്കാൻ എന്ന വ്യാജേന ഇവിടെ വന്നു മൂക്ക് മുട്ടെ തിന്നുവാണല്ലേ... ആരും കാണില്ലെന്ന് കരുതിയോ... ഏഹ്. പിറകിൽ നിന്നും വാതിൽ പടിയിൽ ചാരി കൊണ്ട് ദിച്ചി ചോദിച്ചു.. എരു ഉണ്ടോന്ന് നോക്കിയതാ... ഈ... തലതിരിച്ചു ദിച്ചിയെ നോക്കി മിത്ര പല്ലിളിച്ചു.. ഓ ഇനി അത് പറ... നീയിങ്‌ വന്നേ നിനക്കൊരു സർപ്രൈസ് ഉണ്ട്.. ഉത്സാഹത്തോടെ ദിച്ചി അവളുടെ അടുത്തേക്ക് ചെന്നു.. എന്താടി.. കല്യാണപ്പെണ്ണിന് ഇല്ല്യാത്ത സർപ്രൈസ് എനിക്കൊ..

നീ ചുമ്മാ പോയെ.. ഞാൻ ഇത്‌ ഇവന് കൊടുക്കട്ടെ.. ഒരുരുള അവന്റെ വായിലേക്ക് നീട്ടിയതും കൈ തട്ടി കൊണ്ട് ഒരു മൂളലോടെ കുട്ടൂസ് മിത്രയുടെ തോളിലേക്ക് ചാഞ്ഞു.. അവന് മതിയായി.. നീ കൈ കഴുകി വാടി.. നിനക്ക് ഒരുപാട് സന്തോഷം ഉള്ള കാര്യമാ.. നറു ചിരിയോടെ ദിച്ചി പറഞ്ഞു... മതിയോ.. എന്നാൽ പിന്നെ നമുക്ക് വായ കഴുകി എച്ചിച്ചി എന്താണ് പറഞ്ഞതെന്ന് പോയി നോക്കാം ലെ... ചിരിയോടെയും അത്രയും വെപ്രാളത്തോടെയും മിത്ര പറഞ്ഞു.. കുഞ്ഞിനെ കൊണ്ട് പോവണോ.. പ്രൈവസി വേണ്ടേ..

തലമാന്തി കൊണ്ട് ദിച്ചി ചോദിച്ചു.. പ്രൈവസിയൊ. എന്തിന് ഞാൻ ഒന്നിനൊന്നും അല്ലല്ലോ പോവുന്നെ... സർപ്രൈസ് ഇവനും കാണട്ടെ. എന്നാലല്ലേ എന്റെ കല്യാണത്തിന് ഇങ്ങനെ ഇവന് സർപ്രൈസ് തരാൻ പറ്റുള്ളൂ.. അല്ലേടാ കുട്ടൂസാ... കുട്ടൂസിന്റെ പുറത്ത് തലോടി കൊണ്ട് മിത്ര ചോദിച്ചു.. മ്മ്... മിത്ര ഇട്ടിരുന്ന മാലയിൽ പിടിമുറുക്കി കൊണ്ട് അവൻ കോട്ടുവാ ഇട്ടു... ആ ചെക്കന് സമയം ആയി.. നീ വാ നമുക്ക് പോയി നോക്കാം... എന്നും പറഞ്ഞു മിത്ര ഉമ്മറത്തേക്ക് നടന്നു...

ദേ അങ്ങോട്ട് ചെന്ന് നോക്ക്.. ഞാൻ ഇല്ല്യാ.. നീ പോയിട്ട് വാ.. പന്തൽ ഇട്ട ഭാഗത്തേക്ക്‌ ചൂണ്ടി കൊണ്ട് ദിച്ചി മാറിപ്പോയി.. ഇവളിതെന്തോന്നിത്... ആ.. തലക്കൊരു കൊട്ടും കൊടുത്ത് മിത്ര ദിച്ചി ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് ചെന്നു... ഓരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും മിത്രയുടെ ഹൃദയതാളം കൂടി കൊണ്ടിരുന്നു.... ഇതിനാണോ ഇവള് പ്രൈവസി വേണമെന്ന് പറഞ്ഞത്... !!! മുന്നിൽ നിൽക്കുന്ന ആളെ കണ്ടു മിത്ര അറിയാതെ പറഞ്ഞു പോയി........................തുടരും………

വിശ്വാമിത്രം : ഭാഗം  9

Share this story