വിശ്വാമിത്രം: ഭാഗം 11

viswamithram

എഴുത്തുകാരി: നിലാവ്‌

ഹൈ കുന്തം കുലുക്കി.... കൈ നീട്ടി കൊണ്ട് മുന്നിൽ ഇളിച്ചു നിൽക്കുന്നമിഥുനെ കണ്ടപ്പോൾ മിത്രക്ക് അവന്റെ മുഖത്തേക്ക് കൈ നീട്ടി അടിക്കാൻ ആണ് തോന്നിയത്... നീയോ.. നീയെന്താ ഇവിടെ... ആദ്യം കണ്ടപ്പോൾ ഉള്ള പരിഭ്രമം മറച്ചു വെച്ചു മുഖത്ത് വേഗം ദേഷ്യം കുത്തി കയറ്റി രണ്ട് കയ്യും മാറിൽ കെട്ടി കൊണ്ട് മിത്ര ചോദിച്ചു.... നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി അച്ചായത്തി പിശാശ്ശെ... മനസ്സിൽ നന്നായിട്ട് ദിച്ചിയെ സ്മരിച്ചു കൊണ്ടിരുന്നു... ഞാൻ കല്യാണ വീട്ടിലേക്ക് വന്നത്... താൻ ഇന്ന് ഭയങ്കര ക്യൂട്ട് ആയിട്ടുണ്ടല്ലോ... ചുണ്ടിൽ ചിരി ഒളിപ്പിച്ചു ഒറ്റ കണ്ണിറുക്കി കൊണ്ട് മിഥുൻ പറഞ്ഞു... കല്യാണ വീട് ആണെന്ന് തന്നെ പോലെ എനിക്കും അറിയാം....

തന്നെ ആരാടോ ഇങ്ങോട്ട് ക്ഷണിച്ചത്... മനസ്സിൽ ദേഷ്യം കുമിഞ്ഞു കൂടിയത് മിത്രയുടെ വാക്കിൽ വെളിവായി.. കൂൾ മിത്ര.... തന്റെ ചേച്ചി i mean മീര അവരുടെ ഒപ്പം പഠിച്ചതാണ് ദേ എന്റെ ചേച്ചി.. മുന്നിലെ സ്റ്റേജിലേക്ക് ചൂണ്ടി കൊണ്ട് മിഥുൻ പറഞ്ഞതും മിത്ര തിരിഞ്ഞു നോക്കി... സ്റ്റേജിൽ പുഞ്ചിരിയോടെ മീരക്കൊപ്പം നിൽക്കുന്ന പെൺകുട്ടിയെ കണ്ടതും മിത്ര ദേഷ്യം കടിച്ചമർത്തി കണ്ണ് അടച്ച് തുറന്നു... കൊച്ചിയിൽ നിന്ന് പാലക്കാടേക്ക് ചേച്ചിയെ ഒറ്റക്ക് വിടാൻ പപ്പക്കും മമ്മക്കും പേടി.. അപ്പൊ പിന്നെ അനിയൻ ആയ ഞാൻ കൂടെ പോരണമല്ലോ... ഇപ്പൊ മനസിലായോ കുന്തം കുലുക്കി... തിരിഞ്ഞു നിൽക്കുന്ന മിത്രയോട് ചേർന്ന് നിന്ന് കാതോരം അവൻ പതിയെ പറഞ്ഞു... You.... !!!

ദേഷ്യത്തോടെ തിരിഞ്ഞു അവനെ തള്ളി മാറ്റി കൊണ്ട് മിത്ര മുഷ്ടി ചുരുട്ടി... ഹാ ഇങ്ങനെ ചൂടായാൽ എങ്ങനെയാ.. കല്യാണം കൂടാൻ വന്ന അതിഥിയെ ഇങ്ങനെ അഭാമാനിച്ചു വിട്ടാലോ... വീഴാതെ പിടിച്ചു നിന്ന് കൊണ്ട് അവനൊരു കള്ളച്ചിരിയോടെ ചോദിച്ചു... കല്യാണം കൂടാൻ വന്നതാണെങ്കി കൂടീട്ട് പൊക്കോണം.. ഇങ്ങനെ തൊട്ടുരുമ്മി നിക്കാൻ ആണേൽ മോൻ പോവുന്നതിനു മുന്നേ വിവരം അറിയും... തീക്ഷ്ണതയോടെ മിത്ര പറഞ്ഞൊപ്പിച്ചു... ഹാ താൻ അല്ലെ എന്റെ മുന്നിലേക്ക് വന്നു ചാടിയെ.. ഞാൻ ചുമ്മാ ഇവിടെ നിക്കുവല്ലായിരുന്നോ... എന്നിട്ടിപ്പോ എന്നോട് കയർക്കുന്നോ.. നോട്ടി കുന്ത.... ഇനി നീ ഒരു തവണ കൂടി എന്നേ ആ പേര് വിളിച്ചാൽ....

മിഥുനെ ഇപ്പൊ കണ്ടത് പോലെ ആവില്ല മിത്ര.. ഒന്ന് പോടാ ചെക്കാ.. പറഞ്ഞു മുഴുമിക്കാൻ സമ്മതിക്കാതെ അവനെ തട്ടിമാറ്റി മിത്ര അകത്തേക്ക് ഓടി... നിന്നെ ഞാൻ എടുത്തോളാം... മീശ പിരിച്ചു ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു... ✨️✨️✨️✨️ ഓടി ചെന്ന് മിത്ര നേരെ എത്തിയത് ദിച്ചിയുടെ മുന്നിൽ ആണ്... അവളേം വലിച്ചു മീരയുടെ റൂമിലേക്ക് ചെന്ന് വാതിൽ കുറ്റിയിട്ട് വാതിലിനോട് ചേർന്ന് നിന്ന് മിത്ര ദിച്ചിയെ കണ്ണുരുട്ടി നോക്കി.. എന്താണ് മോളുസേ ഓട്ടവും കിതപ്പും വല്ലാത്തൊരു നോട്ടവുമൊക്കെ.. some... thing.. something...

. ഒരു ഊന്നൽ കൊടുത്ത് കൊണ്ടാണ് ദിച്ചി ചോദിച്ചത്... പ്ഫ എരപ്പെ... &%$$#$%%#$ അവള് പ്രൈവസി ഉണ്ടാക്കി തന്നിരിക്കുന്നു... എടി.. എടി.. എടി... എന്റെ മറ്റവൻ ആണോടി വന്നിരിക്കുന്നെ പ്രൈവസി ഉണ്ടാക്കാൻ.. എനിക്കവനെ കണ്ടാൽ തന്നെ.... പന്നി പട്ടി... മിത്ര റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... അതിനിപ്പോ എന്താടി ഇത്ര ദേഷ്യപ്പെടാൻ... അവര് കല്യാണം വിളിച്ചത് കൊണ്ടല്ലേ വന്നേ... ഇന്ന് മാത്രം നിനക്കെന്താ ഇത്രേ ദേഷ്യം.. വല്ലതും തന്നോ കാര്യം ആയിട്ട്.. മ്മ്.. കളിയാക്കി ചോദിച്ചതേ ദിച്ചിക്ക് ഓർമ ഉള്ളൂ പിന്നെ മൂപ്പത്തി നിലത്താ.... നിനക്കെന്നതാടി കോപ്പേ.. നീ കല്യാണം വിളിച്ചത് കൊണ്ടല്ലേ അങ്ങേര് വന്നത്..

എന്നാ പിന്നെ നിങ്ങള് സംസാരിച്ചോട്ടെ എന്ന് കരുതി നിന്നെ അവരുടെ അടുത്തേക്ക് ആക്കി തന്നതിന് എന്നേ കൊല്ലാകൊല ചെയ്യുന്നോ.. ബ്ലഡി പാലക്കാട്‌ കൺട്രി... മുതുവിനും കൈ കൊടുത്ത് കൊണ്ട് ദിച്ചി എണീച്ചിരുന്നു... ഞാനോ.. ഞാനോ... നീ കണ്ടോ ഞാൻ ആ എമ്പോക്കിയെ കല്യാണത്തിന് വിളിക്കുന്നത്.. ഏഹ് കണ്ടോ എന്ന്... നിനക്കറിഞ്ഞൂടെ എനിക്കവനെ കണ്ണിന് നേരെ കണ്ടൂടാ എന്ന്.. ഉഫ്... ഒരു കൈ ഊരക്കും ഒരു കൈ തലക്കും കൊടുത്ത് മടുപ്പോടെ ഒരു നാഗവല്ലി ആയി മാറുകയായിരുന്നു മിത്ര...... ഒഞ്ഞു പോടീ... നിനക്കെന്താടി.. ഞാൻ ksrtc ക്ക് അല്ലെ അന്ന് വന്നത്... ആനവണ്ടി തന്ന മുട്ടായി അല്ലെ നീ ഞം ഞം തിന്നത്..

നീ പറയാതെ അവരെങ്ങനെ അറിയാൻ ആണ് നിന്റെ ചേച്ചിയുടെ കല്യാണം.. കൂടുതൽ വിളച്ചിൽ ഈ അച്ചായതിയോട് എടുക്കല്ലേ.. ചൂണ്ട് വിരൽ ചൂണ്ടി കൊണ്ട് ദിച്ചി പറഞ്ഞു.. ആനവണ്ടിയൊ.. മിഥു.... മിഥുൻന്റെ കാര്യം അല്ലെ നീ പറയുന്നേ... അവന്റെ അടുത്തേക്ക് അല്ലെ നീ എന്നേ കൊണ്ട് പോയെ.. സംശയത്തോടെ ദിച്ചിയുടെ അടുത്തിരുന്നു മിത്ര ചോദിച്ചു.. മിഥുനോ... അവൻ എന്ത്.. ഞാൻ നിന്നെ ആനവണ്ടിയുടെ അടുത്തേക്കല്ലേ കൊണ്ടാക്കിയെ.. എന്നിട്ട് അവരെങ്ങനെ മിഥുൻ ആയി.. നിനക്കെന്താ മിത്രേ... ഒരു വളിച്ച എക്സ്പ്രേഷനോടെ ദിച്ചി പറഞ്ഞു.. എടി സത്യം പറയ് വന്നോ.. നീ പറഞ്ഞ സ്ഥലത്തേക്ക് ഞാൻ ചെന്നപ്പോൾ ആ കാലമാടൻ തെണ്ടി മിഥുനെയാ കണ്ടത്..

അതുകൊണ്ടാ ഞാൻ ദേഷ്യപ്പെട്ടെ... ചുന്ദരി വാവേ.. ദിച്ചിയുടെ കവിളിൽ പിടിച്ചു കൊണ്ട് മിത്ര പറഞ്ഞു.. അവനെന്താടി ഇവിടെ.. നീയിനി അവനെയും വിളിച്ചോ... ഇളിച്ചു കൊണ്ട് ദിച്ചി ചോദിച്ചു.. ഡീ ഡീ... അവന്റെ ചേച്ചി മീരയുടെ ഒപ്പം പഠിച്ചതെന്നോ എന്തൊക്കെയോ പറഞ്ഞു തെണ്ടി പട്ടി.. നീയൊന്ന് വാടി നമുക്ക് പോയി നോക്കാം... പ്യാവം റിസ്ക് എടുത്ത് വന്നതല്ലേ.. ദിച്ചിയുടെ കയ്യും പിടിച്ചു കൊണ്ട് വന്നതിനേക്കാൾ സ്പീഡിൽ മിത്ര തിരിച്ചോടി... ✨️✨️✨️✨️ താഴേക്ക് ചെന്നപ്പോൾ മിത്രയും ദിച്ചിയും കണ്ടത് അപ്പയോട് കൈ കൊടുത്ത് സംസാരിക്കുന്ന ആനവണ്ടിയെ... ഈശോയെ പെട്ടോ... തലക്കും കൈ കൊടുത്ത് അച്ചായത്തി ഒരു നിൽപ്പ്...

ആരാടി പെറ്റത്.... ഏഹ്... ദിച്ചിയുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ട് മിത്ര ചോദിച്ചു.. പെറ്റത് ആരോ.. പെട്ടത് നീ... മുന്നിലേക്ക് നോക്കെടി.... തല മുന്നിലേക്ക് വെട്ടിച്ചു കൊണ്ട് ദിച്ചി പറഞ്ഞു.. ഹ്ഹ... ന്റെ കുഞ്ഞിഷ്ണാ... അപ്പ... മുന്നിലെ കാഴ്ച കണ്ടു നെഞ്ചിൽ കൈ വെച്ചു കൊണ്ട് മിത്ര തിരിഞ്ഞു... മണീ..... പിന്നിൽ നിന്നും അപ്പയുടെ വിളി വന്നതും മിത്ര സ്വിച്ചിട്ട പോലെ നിന്നു... ദിച്ചി തിരിഞ്ഞു നോക്കണ്ട.. നേരെ നടന്നോ... പിറുപിറുത്തു കൊണ്ട് മിത്ര പറഞ്ഞു.. അപ്പ വിളിച്ചു നിന്നിട്ടാണോ നേരെ നോക്കി നടക്കാൻ പറയുന്നേ... അപ്പക്ക് ഡൌട്ട് അടിക്കും.. നീ പോയിട്ട് വാ ദേ ഞാൻ ഇവിടെ നിന്നെ കാത്തിരിക്കാം... അപ്പാ അവളിപ്പം വരും... ഈൗ...

അവിടെ ഉള്ള ചെയറിൽ ഇരുന്ന് മിത്രയുടെ പെട്ടിയുടെ ലാസ്റ്റ് ആണിയും നല്ല മുറുക്കത്തിൽ തന്നെ ദിച്ചി അടിച്ച് താഴ്ത്തി... വരണപ്പാ... ഒരു മിനിറ്റ്.... ആനവണ്ടിയുടെ മുഖത്തേക്ക് പോലും നോക്കാതെ ദിച്ചിയെ നിർവികാരതയോടെ നോക്കി മിത്ര അകത്തേക്ക് പോയി... ഇതൊക്കെ എന്ത്..എന്ന എക്സ്പ്രെഷൻ ഇട്ടു ചുണ്ടും കൂർപ്പിച്ചു സെൽഫി എടുക്കേണ്ട തിരക്കിൽ ആണ് ദിച്ചി... ഉറങ്ങിയ കുട്ടൂസിനെ എണീപ്പിച്ചു തോളിൽ കിടത്തി ഇളിച്ചു വരുന്ന മിത്രയെ കണ്ടപ്പോൾ ദിച്ചി അവളെ ഒന്ന് അടിമുടി നോക്കി... ഒരു മുൻ‌കൂർ ജാമ്യം.. എങ്ങാനും അപ്പ വഴക്ക് പറഞ്ഞാൽ ഇവൻ കരയും അപ്പൊ ഞാൻ രക്ഷപ്പെടുകയും ചെയ്യും... അതിന് നിന്നെ അപ്പ ഇതുവരെ വഴക്ക് പറഞ്ഞിട്ടില്ലല്ലോ..

സംശയത്തോടെ ദിച്ചി ചോദിച്ചു... ഇന്ന് പറയുമല്ലോ.. അതിനുള്ള എല്ലാ ചാൻസും ഉണ്ട്... ഒരു വളിച്ച ചിരി ചിരിച്ചു മിത്ര അപ്പയുടെ അടുത്തേക്ക് നടന്നു.... എന്താ അപ്പേ... നിഷ്കുവോടെ മിത്ര ചോദിച്ചു... ഇതാരാ... ആനവണ്ടിയെ ചൂണ്ടി കൊണ്ട് അപ്പ ചോദിച്ചു.. അത് അ.... അപ്പാ.. ആ.. ആാാ.. ന വണ്ടി.... തപ്പി തടഞ്ഞു കൊണ്ട് മിത്ര പറഞ്ഞു... ഓക്കേ.... മോനെ ഇതാരാ.. തിരിച്ചു ആനവണ്ടിയോട് ആ ചോദ്യം അപ്പ ചോദിച്ചതും മിത്ര ഞെളിഞ്ഞു നിന്നു... അത്... അ.. അങ്കിൾ.. ക.. കട... ല മിട്ടായി... മിത്ര പറഞ്ഞ അതെ ശ്രുതിയിലും താളത്തിലും പിച്ചിലും ആനവണ്ടിയും പറഞ്ഞു... നശിപ്പിച്ചു !!... മിത്ര പിറുപിറുത്തു കൊണ്ട് പറഞ്ഞു...

ചുരുക്കം പറഞ്ഞാൽ നിനക്കിവൻ ആനവണ്ടിയും ഇവന് നീ കടലമിട്ടായിയും അല്ലെ.. മാറിൽ കൈ കെട്ടി രണ്ടാളെയും മാറി മാറി നോക്കിക്കൊണ്ട് അപ്പ പറഞ്ഞു... അതപ്പാ...ബസിൽ ചില്ലറ ഇല്ലാഞ്ഞപ്പോൾ മിട്ടായി തന്ന് ഇന്നേ പറ്റിച്ചു... അപ്പൊ ഞാൻ പൈസ തന്നെ മതിയെന്ന് പറഞ്ഞു അങ്ങനെ പിന്നെ മിട്ടായി എന്നും തന്ന് എന്നേ വശത്താക്കി അയാള് ആനവണ്ടി ആയി ഞാൻ കടലമിട്ടായി ആയി.. എന്നിട്ട്.. പിന്നെ... ഞാൻ അറിഞ്ഞില്ല അപ്പേ ഇയാൾക്ക് കൂടോത്രം ഉണ്ടെന്ന്... അപ്പാ... മണി ഉൾവലിയാൻ ഒരു ശ്രമം നടത്തി.... മണീ.... അപ്പ ഒരു ഈണത്തോടെ വിളിച്ചതും ആനവണ്ടി അവളെ സംശയത്തോടെ നോക്കി... മണീ എന്ന് ഇവര് സ്നേഹത്തോടെ വിളിക്കുന്നതാ..

പേര് അതൊന്നും അല്ലാട്ടോ.. പിന്നെ ഇവര് വിളിക്കുമ്പോൾ എങ്ങനെയാ വിളി കേൾക്കാതെ ഇരിക്കുന്നെ... എപ്പഴും മണീ എന്ന് വിളിച്ചു പിന്നാലെ ഉണ്ടാവും... ഞാൻ പറഞ്ഞിട്ടുള്ളതാ അങ്ങനെ വിളിക്കല്ലേ എന്ന്.. പേര് പ്രവി എന്നാ.. ഹിഹി... ഒരു നിമിഷം കൊണ്ട് ഒരു പേര് മാറ്റൽ ചടങ്ങ് തന്നെ അവിടെ കഴിഞ്ഞു... എടി പെണ്ണെ... അപ്പ ശാസനയോടെ കയ്യോങ്ങിയതും... കണ്ടോ വെരി നോട്ടി ബോയ് ആണ്.. അപ്പന്റെ കൈ എടുത്ത് പിടിച്ചു താഴ്ത്തി കൊണ്ട് അവൾ പറഞ്ഞു.. ഒരു ചിരിയോടെ അവളുടെ കുസൃതികളും സംസാരവും വിടരുന്ന കണ്ണുകളും ആസ്വദിച്ചു നിൽക്കുവാണ് ആനവണ്ടി... മന്യേ..... കോട്ടുവാ ഇട്ടു കൊണ്ട് കുട്ടൂസ് നീട്ടി വിളിച്ചു...

വരുന്ന പല്ല് ഞാൻ അടിച്ച് കൊഴിക്കും കുട്ടി പിശാശ്ശെ മിണ്ടാതെ ഇരുന്നോ.. ഹിഹി.. കണ്ടോ ഇവര് വിളിക്കുന്നത് കേട്ടിട്ട് ഇവൻ വരെ ഇങ്ങനെയാ വിളിക്കാ.. എന്ന് വെച്ചു എന്റെ പേര് മണിമിത്ര എന്നല്ലാട്ടോ... കുട്ടൂസിന്റെ ചെവിയിൽ ദേഷ്യത്തോടെ പറഞ്ഞു മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് മിത്ര പറഞ്ഞു.. മ്മ്... എല്ലാം മനസിലായെന്ന രീതിക്ക് അവനൊന്നു തലയാട്ടി... മനിത്ത.... ഉമ്മാ... (മണിമിത്ര )... അവളുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു കൊണ്ട് അവൻ കുഞ്ഞു ചുണ്ട് മിത്രയുടെ കവിളിൽ ആഴ്ത്തി.... പ്രവി.. പ്രവി.... ആനവണ്ടിയെ നോക്കി വീണ്ടും അവളാ പേര് ഊട്ടി ഉറപ്പിച്ചു.... അതൊക്കെ അവിടെ നിക്കട്ടെ.... അപ്പൊ ഇങ്ങോട്ട് വരുമ്പോൾ ഇടക്കിടക്ക് കൊണ്ടുവരാറുള്ള കടലമിട്ടായി ഇതാണല്ലേ...

അപ്പ വീണ്ടും കാര്യത്തിലേക്ക് വന്നു... എന്നേ കൊണ്ട് നിർബന്ധിപ്പിച്ചു വാങ്ങിപ്പിക്കുന്നതാ അങ്കിൾ... മുഖത്ത് കുറച്ച് സങ്കടം ഫിറ്റ്‌ ചെയ്ത് കൊണ്ട് അയാള് പറഞ്ഞു... പിന്നെ രണ്ട് രൂപയുടെ കടലമിട്ടായി വാങ്ങാൻ ഇയാൾ ഇയാളുടെ വീട് വരെ വിറ്റു അപ്പേ.. ഇനി ഇയാൾ ബസ് വിക്കാൻ നടക്കുവാ.. അപ്പയുടെ പരിചയത്തിൽ ഉള്ള ആരെങ്കിലും ഉണ്ടേൽ പറഞ്ഞു കൊടുക്ക്... പുച്ഛത്തോടെ മിത്ര പറഞ്ഞു.. മണീ.... മണിയെ ചേർത്ത് പിടിച്ചു കൊണ്ട് അയാള് വിളിച്ചു... അ.... പ്പാ... കുണുങ്ങി കൊണ്ട് അവൾഅയാളെ നോക്കി... ഓ നിർത്തി.. ഇവൻ എല്ലാം പറഞ്ഞു നീ കല്യാണം വിളിച്ചതും... ഒരു ചിരിയോടെ അപ്പ അവളെ നോക്കി... അയിന്... വല്യ കൂസൽ ഇല്ലാതെ അവൾ ഗൗണിൽ പിടിച്ചു നിന്നു...

അതിനൊ...ഫുഡ്‌ കഴിക്കുന്നിടത്തേക്ക് ആക്കിക്കൊടുക്ക്... മിത്ര മോളെ.. കളിയാക്കി കൊണ്ട് അപ്പ പറഞ്ഞു... ഓ പിന്നെ.. എന്നാ പിന്നെ മടിയിലിരുത്തി ഞാൻ ചോറ് കൂടി വാരി കൊടുക്കാം... നാലുപുറം നോക്കി ചുണ്ടനക്കി കൊണ്ട് മിത്ര പറഞ്ഞു.... ഞാൻ കഴിച്ചോളാം അങ്കിൾ.. കടലമിട്ടായി നീട്ടി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.. ഹൈ... ഉത്സാഹത്തോടെ അവളത് വാങ്ങിയതും ഒരു കള്ളച്ചിരിയോടെ അവൻ നടന്നകന്നു.... അപ്പയെ നോക്കി കടലമിട്ടായി പൊക്കികാണിച്ചു കൊണ്ട് മിത്ര തിരിഞ്ഞു നടന്നു... അങ്കിൾ.... അയാൾ തിരിഞ്ഞു ഫുഡ്‌ കൊടുക്കുന്ന സ്ഥലത്തേക്ക് നടന്നതും പിറകിൽ നിന്ന് വിളി കേട്ട് തിരിഞ്ഞു നോക്കി...

പരിചയമുള്ള സൗണ്ട് കേട്ട് പൊട്ടിച്ച കടലമിട്ടായി തുണ്ട് കുട്ടൂസിന്റെ വായിലേക്ക് വെച്ചു കൊടുത്തു കൊണ്ട് മിത്രയും തിരിഞ്ഞു നോക്കി... ഓഹ് അടുത്തത്... പുഞ്ചിരി തൂകി നിൽക്കുന്ന മിഥുനെ കണ്ടതും കയ്യിലെ കടലമിട്ടായി വായിൽ ഇട്ടു ചവച്ചരച്ചു കൊണ്ട് മിത്ര മനസ്സിൽ പറഞ്ഞു.. ആഹ് എന്താ മോനെ... അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് അപ്പ ചോദിച്ചു... ഹൈ മിത്ര.. അവൻ ആദ്യായിട്ട് കാണുന്ന പോലെ നിന്നു... അപ്പ സംശയത്തോടെ മിത്രയെ നോക്കി... അപ്പാ ഇത്‌ മീരയുടെ ഫ്രണ്ടിന്റെ അനിയൻ.. എന്റെ കോളേജിലാണ് പഠിക്കുന്നെ.. സീനിയർ ആണ്.. തനി കോയി... പറഞ്ഞു പോയപ്പോൾ അറിയാതെ മിത്രയുടെ വായിൽ നിന്നും വീണുപോയി...

എല്ലാവരുടെയും കോഴി അല്ല ഒരാളുടെ മാത്രം കോഴി ആണ്.. മിത്രയെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു... മണീ നിനക്കിത്തിരി കൂടുന്നുണ്ട്.. ഒരാള് വരുമ്പോൾ ഇങ്ങനെ ആണോ സംസാരിക്കുന്നെ... കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും,,, അപ്പാ ഞങ്ങൾ അങ്ങനെ ആണ് ലെ മിഥുൻ ഏട്ടാ.. എന്നും പറഞ്ഞു അവനോട് ചേർന്ന് നിന്ന് നടുപ്പുറം നോക്കി ഒന്ന് കൊടുത്തു.. മര്യാദക്ക് പൊക്കോ അല്ലേൽ എന്റെ സ്വഭാവം നീ അറിയും.. അവന് കേൾക്കാൻ പാകത്തിന് അവൾ പറഞ്ഞു.. ഞാൻ പോവാ.. അതിന് മുന്നേ എന്റെ അമ്മായിഅപ്പനെ കാണാം എന്ന് കരുതി.. മിത്രയെ നോക്കി പറഞ്ഞു കൊണ്ട് അവൻ അപ്പയുടെ അടുത്തേക്ക് നീങ്ങി നിന്നു...

കേട്ടോ അങ്കിൾ അധികം വൈകാതെ നമ്മൾ ഒരു കുടുംബം ആവും... ചുണ്ടിൽ എപ്പോഴും തെളിയാറുള്ള കള്ളച്ചിരി വിരിയിച്ചു കൊണ്ട് അവൻ പറഞ്ഞു ... അതെന്താടോ... ചിരിയോടെ അദ്ദേഹം ചോദിച്ചു.... അത് പിന്നെ അപ്പാ മീരയുടെ ഫ്രണ്ട് ആണല്ലോ ഇവന്റെ ചേച്ചി ഇവൻ എന്റെ സീനിയർ ആണല്ലോ അപ്പൊ മീരയുടെ കല്യാണം കഴിഞ്ഞാൽ ഇവന്റെ ചേച്ചിക്ക് ഏട്ടൻ ആങ്ങള ആണല്ലോ അപ്പൊ ഇവന് അളിയൻ ആണല്ലോ അങ്ങനെ നോക്കുമ്പോൾ ഇവൻ നമ്മുടെ കുടുംബം ആവുമല്ലോ... കിട്ടിയതെല്ലാം വെച്ചു ബോധോം പൊക്കണവും ഇല്ലാതെ മിത്ര പറഞ്ഞു.. ഇവളിതെന്ത്... അപ്പ എന്തോ പറയാൻ വന്നതും.... അപ്പ എന്താ ഇവിടെ നിക്കണേ..

വല്യച്ഛൻ എത്ര നേരം കൊണ്ട് അപ്പയെ വിളിക്കുവാ.. ചെന്നെ.. അയാളെ ഉന്തി പറഞ്ഞയച്ചു കൊണ്ട് മിത്ര നെടുവീർപ്പിട്ടു... അപ്പക്കെങ്ങാനും മനസിലായിരുന്നേൽ നിന്നെ ഞാൻ പച്ചക്ക് കത്തിച്ചേനെ... തോളിൽ കിടക്കുന്ന കുട്ടൂസിനെ എടുത്ത് ഒക്കത്തിരുത്തി കൊണ്ട് മിത്ര പറഞ്ഞു... എന്തായാലും നിന്റെ അപ്പൻ ഇതൊക്കെ അറിയേണ്ടതല്ലേ മണിമോളെ... കള്ളച്ചിരിയോടെ അവൻ പറഞ്ഞു... മന്യേ... മിഥുനെ നോക്കി സംശയത്തോടെ കുട്ടൂസ് വിളിച്ചു... കോഴിയാ കുട്ടൂസെ.. കൊക്കോകൊക്കോക്കോ. മിത്ര ട്യൂൺ ഇട്ടു കൊടുത്തു... അല്ലാട്ടോ നിന്റെ അളിയനാ കുഞ്ഞളിയാ.... ഇത്തിരി ഗ്യാപ്പ് ഇട്ടു കൊണ്ട് അവൻ പറഞ്ഞതും.... ഓടെടാ തെണ്ടി..

താഴെ കിടക്കുന്ന വടിയെടുത്തു ഓങ്ങി കൊണ്ട് ദേഷ്യത്തോടെ മിത്ര പറഞ്ഞു... അവൻ ഓടി ഇരുളിലേക്ക് മറഞ്ഞതും മിത്ര പിറുപിറുത്തു കൊണ്ട് തിരിച്ചു നടന്നു... എന്താ മണീ... കയ്യിൽ വടി ഉണ്ടല്ലോ... വല്യമ്മ മിത്രയുടെ വരവ് കണ്ടു ചോദിച്ചതും... കുറുക്കനാ വല്യമ്മേ കോഴിക്കൂട് ആണ് ലക്ഷ്യം... പിന്നിലേക്ക് നോക്കി വടി താഴേക്ക് ഇട്ടു കൊണ്ട് മിത്ര സ്റ്റെപ്പിലേക്ക് കയറി നിന്നു.. കോഴിക്കൂട് അടച്ചോ.. അല്ലേൽ ഒക്കെ കുറുക്കന്മാർ കൊണ്ടുപോവും... ഇരുളിലേക്ക് നോക്കിക്കൊണ്ട് വല്യമ്മ പറഞ്ഞു... ഞാൻ ഭദ്രമായി അടച്ചിട്ടുണ്ട്... വേണ്ടോളം കിട്ടിയിട്ടുണ്ട്.. ഇനി ഇങ്ങോട്ട് വരില്ല... ദേഷ്യത്തോടെ അവൾ അകത്തേക്ക് കയറി പോയി...........................തുടരും………

വിശ്വാമിത്രം : ഭാഗം  10

Share this story