വിശ്വാമിത്രം: ഭാഗം 13

viswamithram

എഴുത്തുകാരി: നിലാവ്‌

ഓടിയതിനേക്കാൾ സ്പീഡിൽ മിത്ര തിരികെ വന്നു.. മുഖത്തെ പരിഭ്രമം കാണിക്കാതെ മണ്ഡപത്തിന്റെ അടുത്ത് നിൽക്കുന്ന അപ്പയുടെ അടുത്തേക്ക് തിരക്കിട്ടു മിത്ര നടന്നു... മോളെ അവൾ എന്ത്യേ... തിരക്കിട്ടു വരുന്ന മിത്രയെ നോക്കി വല്യച്ഛൻ ചോദിച്ചു.. ഇപ്പൊ വരും വല്യച്ഛ.. ബാക്കിലേക്ക് കൈ ചൂണ്ടി മുഖത്ത് ചിരി വരുത്തി കൊണ്ട് മിത്ര പറഞ്ഞു.. ഓഹ് മുഹൂർത്തം അടുത്തപ്പോൾ ആണോ ഒരുക്കം... അയാള് ആരോടെന്നില്ലാതെ പിറുപിറുത്തു... അപ്പാ ഒന്നിങ്ങു വന്നേ...

അപ്പയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മിത്ര കണ്ണ് കാണിച്ചു.... എന്താ മണിക്കുട്ടീ.. അവിടെ മുഹൂർത്തം ആയി.. ആളൊഴിഞ്ഞ സ്ഥലത്തേക്ക് മിത്ര അയാളെ കൂട്ടി കൊണ്ട് പോയതും അപ്പ പറഞ്ഞു... അ... പ്പാ... മീ... ര... മീരയെ.. കാ.. ണുന്നില്ല... ഒരു നിമിഷം ശ്വാസം വലിച്ചു വിട്ട് ഉയർന്നു വരുന്ന നെഞ്ചിടിപ്പിനെ പിടിച്ചു നിർത്തി കൊണ്ട് മിത്ര പറഞ്ഞു... കാണുന്നില്ലെന്നോ.. നീയല്ലേ പറഞ്ഞെ ഇപ്പോൾ വരുമെന്ന്.. മണിക്കുട്ടീ കളിക്കല്ലേ... ഒത്തിരി തമാശയോടെ അപ്പ പറഞ്ഞു..

അല്ല അപ്പേ.. ഞാൻ എല്ലായിടത്തും നോക്കി കാണുന്നില്ല.... സത്യമാ.. വിറയ്ക്കുന്ന ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് അവൾ അപ്പയുടെ ഷർട്ടിൽ പിടി മുറുക്കി... അയ്യോ.... മുൻഭാഗത്തു നിന്നും നിലവിളി കേട്ടതും... അപ്പാ വല്യമ്മ.. സൗണ്ട് കേട്ട് അപ്പയെ നോക്കി അവൾ മുൻഭാഗത്തേക്ക്‌ ഓടി... തളർന്നിരിക്കുന്ന വല്യച്ചനെയും നിലത്ത് ഇരുന്ന് വലിയ വായിൽ കരയുന്ന വല്യമ്മയെയും കണ്ടപ്പോൾ എല്ലാം എല്ലാവരും അറിഞ്ഞെന്നു മിത്രക്ക് മനസിലായി.... എല്ലാവരെയും ഒന്ന് നോക്കി ഒഴുകി വരാൻ വെമ്പി നിൽക്കുന്ന കണ്ണീരിനെ തടഞ്ഞു നിർത്തി മിത്ര പ്രീതാമ്മയെ ഒന്ന് നോക്കി...

അവിടെയും നിസ്സഹായാവസ്ഥ... ഒരുവേള അമ്മയുടെ ബേക്കിൽ ഇരുന്ന് കരയാൻ ചുണ്ട് തുറക്കുന്ന കുട്ടൂസിനെ കണ്ടതും മിത്രയുടെ കാലുകൾ അങ്ങോട്ട് ചലിച്ചു... കരയാൻ സമ്മതിക്കാതെ അവനെ വാരി പുണർന്നു കൊണ്ട് തോളത്തേക്ക് കിടത്തി... മന്യേ.... തിക്കും തിരക്കിനിടയിൽ പെട്ടുപ്പോയ കുട്ടിക്ക് അമ്മയെ കിട്ടിയ പോലുള്ള സന്തോഷത്തോടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു അവൻ ചിരിയോടെ വിളിച്ചു... എല്ലാവരെയും സങ്കടക്കടലിൽ ആക്കിയ ആ സമയത്ത് കുട്ടൂസിന്റെ ചിരി ഉയർന്നു കേട്ടു...

""പെണ്ണിന് ഇങ്ങനെ ഒരു ബന്ധം ഉണ്ടെങ്കിൽ പറയാമായിരുന്നില്ലേ വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ.. ശോ... "" ""കല്യാണത്തിന്റെ അന്ന് തന്നെ വേണമായിരുന്നോ ഈ പണിക്ക് നിക്കാൻ... ചെക്കൻ വീട്ടുകാരുടെ മുന്നിൽ വെച്ചു തന്നെ..... "" ""പുറപ്പിട്ട് നിൽക്കുന്നത് ഞാൻ കണ്ടതല്ലേ... അപ്പോൾ പണ്ടം കൊണ്ടായിരിക്കും പോയിട്ടുണ്ടാവുക... അതിന് കാത്തു നിന്നതാവുമെന്നെ.. "" തന്റെ പുറകിൽ നിന്ന് പലരും കുശുകുശുക്കുന്നത് കേട്ടതും അത്രക്കും ദേഷ്യത്തോടെ മിത്ര അവരെ എല്ലാവരെയും നോക്കി...

ആ ഒരൊറ്റ നോട്ടത്തിൽ തന്നെ പലരുടെയും വായ അടഞ്ഞു പോയി... വല്യമ്മേ... ഇനിയും ഇങ്ങനെ നിന്നിട്ട് കാര്യം ഇല്ല എന്നറിഞ്ഞത് കൊണ്ടാവണം മിത്ര വല്യമ്മയുടെ അടുത്തിരുന്നു കൊണ്ട് വിളിച്ചു... ചതിച്ചല്ലോ മണിക്കുട്ടീ അവൾ ഞങ്ങളെ.. മിത്ര വരാൻ കാത്തു നിന്നെന്ന വണ്ണം അതും പറഞ്ഞു കരഞ്ഞു കൊണ്ട് അവര് മിത്രയുടെ തോളിലേക്ക് ചാഞ്ഞു.. ഇങ്ങനെ കരയാതെ വല്യമ്മേ.. കരഞ്ഞാൽ അവൾ തിരിച്ചു വരുമോ.. അവൾക്ക് നമ്മളെ വേണ്ടാത്തൊണ്ടല്ലേ... അത്രക്കും അമർഷത്തോടെയാണ് മിത്ര പറഞ്ഞത്...

എന്തിനാ മണീ അവൾ നമ്മളോട് ഇങ്ങനെ ചെയ്തേ.... വല്യമ്മ ഓരോന്ന് പറഞ്ഞു കൊണ്ട് കരച്ചിൽ ആണ്... മിത്ര ആണെങ്കിൽ എന്ത് പറയണം എന്നറിയാതെ ദേഷ്യവും സങ്കടവും കൂടി കലർന്നൊരു ഭാവത്തിൽ ആണ്... മിത്രേ... തോളിൽ കൈ വെച്ചു കൊണ്ട് ദിച്ചി വിളിച്ചതും മിത്ര വല്യമ്മയെ നോക്കി കുട്ടൂസിനെ അമ്മയുടെ കയ്യിൽ കൊടുത്തു എഴുന്നേറ്റു... മിത്രയെയും വിളിച്ചു ദിച്ചി അകത്തെ റൂമിലേക്ക് കൊണ്ടുപോയി വാതിൽ അടച്ചു.. ആ ഒരൊറ്റ നിമിഷത്തിൽ ദിച്ചിയെ ഇറുക്കി കെട്ടിപ്പിടിച്ചു കൊണ്ട് മിത്ര പൊട്ടിക്കരഞ്ഞു...

ദിച്ചിക്കതൊരു അത്ഭുതം ആയിരുന്നു.. ഈ രണ്ട് വർഷക്കാലത്തു ഒന്നിനും വേണ്ടിയും ഒരിറ്റ് കണ്ണുനീർ മിത്രയുടെ കണ്ണിൽ നിന്നും വീഴുന്നത് ദിച്ചി കണ്ടിട്ടില്ല... അയ്യേ കടലമിട്ടായി കരയുവാ.. ബോൾഡ് ആയി നിന്ന് അവരെയൊക്കെ സമാധാനിക്കേണ്ട മണിക്കുട്ടി അല്ലെ നീ... അവൾക്ക് നിങ്ങേടെ ഇനിയുള്ള സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഇല്ല്യാ.. ദേ കണ്ണൊക്കെ തുടച്ചു എണീറ്റെ... എടി ഉള്ള പുട്ടി പോവും ട്ടോ.. മിത്രയെ സമാധാനപ്പെടുത്താൻ എന്നവണ്ണം തമാശയോടെ ദിച്ചി പറഞ്ഞു... പോയോടി...

ദിച്ചിയിൽ നിന്നും മാറി നിന്ന് കയ്യിലെ ടവ്വൽ എടുത്ത് കണ്ണീര് ഒപ്പിക്കൊണ്ട് മിത്ര ചോദിച്ചു.. നൈസ് ആയിട്ട് ഇങ്ങ് താ... രണ്ടാളും മീര ഒളിച്ചോടിയത് പോലും മറന്ന് ഒപ്പലിനും ഒപ്പിക്കലിലും ഏർപ്പെട്ടു... പെട്ടെന്നെന്തോ ഓർത്തു കൊണ്ട് മിത്ര ദിച്ചിയെ മറി കടന്നു ജനവാതിൽ വലിച്ചു തുറന്ന് പുറത്തേക്ക് നോക്കി... എന്താടി.. നീയെന്താ തിരയുന്നെ.. മിത്രയുടെ നോട്ടം കണ്ടു ദിച്ചി സംശയത്തോടെ ചോദിച്ചു... ഇനി അവളെങ്ങാനും കല്യാണം ആണെന്ന് ഓർമയില്ലാതെ പറമ്പിൽ മൂത്രഴിക്കാൻ പോയോ എന്ന് നോക്കിയതാ..

ഞങ്ങടെ സ്ഥിരം പ്ലേസ് അവിടെയാണെ.. വീണ്ടും ചുറ്റും കണ്ണോടിച്ചു കൊണ്ട് മിത്ര പറഞ്ഞു... ശ്യോ.. പാത്തലോ... തലക്കും കൈ കൊടുത്ത് കൊണ്ട് ദിച്ചി പറഞ്ഞു.... ഒരു കത്ത് പോലും എഴുതി വെക്കാതെ പോയല്ലോടി.. ചടങ്ങിൽ ഞാൻ ഇട്ടു കൊടുത്ത മാലയും കൊണ്ടോയി തോന്നുന്നു... ശോ നല്ല പാലാക്കാമാല ആയിരുന്നു... ചിറിക്കും കൈ കൊടുത്ത് മിത്ര നിന്നു... എച്ചി... മേലേക്ക് നോക്കി ദിച്ചി ഉരുവിട്ടു.. എന്നാലും ആ തെണ്ടി അങ്ങനെ ചെയ്തില്ലേ.. കുരിപ്പിനോട് ഞാൻ എത്ര തവണ ചോദിച്ചതാ അളിയന് ശ്ശെ ആ ചെക്കനെ ഇഷ്ടം അല്ലെങ്കി പറയ് ഞാൻ വല്യച്ചനോട് പറയാം എന്ന്..

അപ്പൊ അവൾക്ക് എന്തൊക്കെ ആർന്നു... നല്ല കേറിങ് ആണ് എനിക്കിഷ്ടമാണ് അപ്പോഴത്തെ സിറ്റുവേഷനിൽ പറഞ്ഞതാണ് ചക്ക ആണ് തെങ്ങേടെ തല ആണ്... ഇഷ്ടം വേറെ ആളോട് ആണെന്ന് മനസിലാക്കണമായിരുന്നു ഞാൻ.. എന്നാലും ഒരു ഡൌട്ട് പോലും എനിക്ക് തോന്നിയില്ലല്ലോടി ദിച്ചി... അപ്പൊ ഞാൻ അന്ന് ആരോടാ സംസാരിച്ചേ ഇവനാണോ അതോ മറ്റവൻ ആണോ... കയ്യ് കൊണ്ട് ആക്ഷൻ കാട്ടി മിത്ര പലതും ഓർത്തെടുത്തു... എനിക്കെങ്ങനെ അറിയാനാണ് ഞാൻ എന്റെ അപ്പന്റെ കൂടെ.... റബ്ബർ വെട്ടാൻ പോയതാവും അപ്പൊ ലെ.. ഇളിച്ചു കൊണ്ട് ഇടയിൽ കേറി മിത്ര ചോദിച്ചു.. യാഹ് ബേബ്... ഒരു പ്രത്യേക ട്യൂണിൽ ദിച്ചി പറഞ്ഞു... എടി അതല്ലെടി...

ഇക്കണ്ട ആൾക്കുള്ള ചോറ് ഇപ്പോൾ പാചകക്കാർ അടുപ്പത്തു ഇട്ടിട്ടുണ്ടാവില്ലേ.. അതെന്താ ചെയ്യാ... സദ്യ കിട്ടില്ലേ ഇനി.... നിരാശയോടെ മിത്ര തലതാഴ്ത്തി... ഇവള് തന്നെയാണോ ഇത്ര നേരം കഴുതയെ പോലെ മോങ്ങിയിരുന്നെ എന്ന് ആലോചിക്കുവാണ് ദിച്ചി.. മ്മ് ഇന്ന് സദ്യ ഉണ്ട്... നല്ല സാമ്പാറിന്റെ മണം വരുന്നില്ലേ ദിച്ചി.. ഹാ.. മണം മൂക്കിലേക്ക് വലിച്ചു കേറ്റിക്കൊണ്ട് മിത്ര പറഞ്ഞു... മാതാവേ എന്റെ തീറ്റി ബാധ ഇവളുടെ മേലിലേക്ക് കേറിയോ.. ഒന്ന് ആത്മിച്ചു കൊണ്ട് ദിച്ചി മിത്രയെ ഒന്ന് ഇരുത്തി നോക്കി...

എന്നാലും അവൾ നമ്മളെ ഇട്ടേച്ചു പോയല്ലോ... വല്യച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലും എനിക്ക് പറ്റുന്നില്ല... നിരാശയോടെ മിത്ര ബെഡിൽ ഇരുന്നു... അതെന്താ നിനക്ക് കണ്ണിൽ കുരു ആണോ.. പകർന്നാലോ എന്ന് കരുതിയാണോ മിത്രേ.. അപ്പൊ നീ വല്യമ്മയുടെ അടുത്ത് പോയി നോക്കിയതോ.. ദിച്ചിക്ക് ഇടക്കിടക്ക് ഇങ്ങനെ ആണ് ബുദ്ധി പോവും... നീയെന്നെ ഗംഗയുടെ അനിയത്തി ആക്കരുത്.. ഏഹ്.. ദേഷിച്ചു കൊണ്ട് മിത്ര പറഞ്ഞു.. എന്നാൽ പിന്നെ ഞാൻ സണ്ണിയുടെ അനിയത്തി ആവും.. ഹുഹുഹു...

ഇളിച്ചു കൊണ്ട് ദിച്ചി പറഞ്ഞു... ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് കലിപ്പാവുന്ന മിത്രക്ക് ദേഷ്യം വന്നു എന്തോ പറയാൻ വേണ്ടി തുനിഞ്ഞതും താഴെ നിന്ന് ഒച്ചപ്പാടും ബഹളവും കേട്ടു... എടി താഴെ എന്താ..ഇനി ചെക്കന്റെ വീട്ടുകാര് വല്ലതും... നീ വന്നേ... ദേഷ്യം മാറി പരിഭ്രമത്തോടെ ദിച്ചിയെയും വലിച്ചു മിത്ര ഗോവണി ഇറങ്ങി.... വിളിച്ചു വരുത്തി ആളെ കളിപ്പിക്കുവാ നിങ്ങള്... താഴേക്ക് ചെന്നപ്പോൾ കണ്ടത് ചെക്കന്റെ കൂട്ടരിലെ ആരോ ഒരാള് വല്യച്ചനോട് കയർക്കുന്നതാണ്... ഛെ.. അല്ലാതെ തന്നെ ആള് തകർന്നിരിക്കുവാ..

എന്നിട്ടാ കിളവന്റെ അഹങ്കാരം... കുഴീക്ക് കാല് നീട്ടി ഇരിക്കേണ്ട പ്രായത്തിലും അയാളുടെ വർത്താനം കേട്ടില്ലേ.. രണ്ട് പോയി പൊട്ടിച്ചാലോ... മുഖത്ത് ദേഷ്യം വലിഞ്ഞു മുറുക്കി കൊണ്ട് മിത്ര പറഞ്ഞു... എന്നിട്ട് വേണം ആ ചീത്ത പേരും കൂടി കേൾക്കാൻ.. ചുമ്മാ ഇരി മിത്രേ.. മിത്രയെ തട്ടി കൊണ്ട് ദിച്ചി പറഞ്ഞു... മുഹൂർത്തം കഴിഞ്ഞു തുടങ്ങി ഇനി ഞങ്ങളെന്താ വേണ്ടേ ഉച്ചക്ക് ചോറ് കഴിച്ച് ഇല മടക്കി പോവേ... വന്ന ആള് വിടാൻ ഉള്ള ഉദ്ദേശം ഇല്ല്യാ... കഴുകി വെച്ചാൽ രാത്രി അതിൽ തന്നെ ചോറുണ്ണാം എന്തെ കൊണ്ടോവണോ ആവോ അപ്പൂപ്പന്...

മിത്ര പിറുപിറുത്തു.... നിങ്ങളിങ്ങനെ പറഞ്ഞാൽ ഞങ്ങൾ ഈ സമയത്ത് എന്ത് പറയാനാ.. മോൾക്ക് ഇങ്ങനെ ഒരു ബന്ധം ഉണ്ടെന്ന് ഞങ്ങളോട് അവൾ സൂചിപ്പിച്ചു പോലും ഇല്ല്യാ... ഞങ്ങളിപ്പോൾ... അവരെ സമാധാനിപ്പിക്കാൻ വേണ്ടി മിത്രയുടെ അപ്പൻ പറഞ്ഞു.. പിന്നെ ഒളിച്ചോടി പോവാൻ തീരുമാനിച്ചവർ എല്ലാം പറഞ്ഞിട്ടല്ലേ പോവാറ്... ഞങ്ങടെ കുട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിക്കോളാ.. എന്നും പറഞ്ഞു അയാള് കസേരയിലേക്ക് ഇരുന്നു... വല്യ ഡയലോഗ് അടിച്ചിട്ട് വാടകക്ക് എടുത്ത കസേരയിൽ ഞെളിഞ്ഞിരിക്കുന്നത് കണ്ടില്ലേ തന്ത....

ഈശ്വരാ അതിന്റെ കാല് പൊട്ടണെ... നെഞ്ചത്ത് കൈ കൂട്ടി വെച്ചു കണ്ണടച്ച് കൊണ്ട് മിത്ര പറഞ്ഞു... ഞങ്ങൾ ഇപ്പൊ എന്ത് പറയാനാ... മോന് ഇപ്പോൾ കെട്ടിച്ചു തരാൻ പ്രായം ആയ കുട്ടികൾ ഒന്നും ഇല്ലല്ലോ ഇവിടെ.... വല്യച്ഛൻ ആണത് പറഞ്ഞത്... ചെക്കൻ എന്താടി തലയും താഴ്ത്തി ഇരിക്കുന്നെ.. ഇനി കരയുവാണോ.. മുഖം അങ്ങോട്ട് വ്യക്തമാവുന്നില്ല... കാര്യം നടക്കുമ്പോഴും എത്തിപ്പാളി മിത്ര സീൻ പിടിക്കാൻ നോക്കുവാണ്... ഉണ്ട് അങ്ങനെ ഒരാളുണ്ട്...

തലയുയർത്താതെ തന്നെ മണ്ഡപത്തിൽ ഇരിക്കുവായിരുന്ന കല്യാണ ചെക്കൻ പറഞ്ഞു... ആരാ കുട്ട്യേ.... ഇരുന്ന കാർന്നോരു എണീറ്റ് ചോദിച്ചതും കസേര പൊട്ടി... ഛെ ടൈമിംഗ് തെറ്റി... തലയിൽ കൈ വെച്ച് നാവ് കടിച്ചു കൊണ്ട് മിത്ര പറഞ്ഞു.... അവൾ... മിത്രയെ ചൂണ്ടി അവൻ പറഞ്ഞതും,,,, തലതാഴ്ത്തി ഇരിക്കുവായിരുന്ന വല്യമ്മ പോലും തലയുയർത്തി ആരാണെന്ന് അറിയാൻ നോക്കി.....

മിത്ര ഇതൊന്നും ശ്രദ്ധിക്കാതെ ഒടിഞ്ഞ കസേരയുടെ പൈസ പോവുന്നതിനു മുന്നേ തന്ത കിളവന്റെ കയ്യിൽ നിന്നും വാങ്ങണം എന്ന ചിന്തയിൽ ആണ്... എടി അങ്ങോട്ട് നോക്കിയേ... മിത്രയെ തട്ടി കൊണ്ട് ദിച്ചി പറഞ്ഞതും.... കസേര കാലിൽ നിന്നും കണ്ണെടുത്തു ദിച്ചി കണ്ണ് കാണിച്ച സ്ഥലത്തേക്ക് നോക്കി... ഒരുവേള മുന്നിൽ തന്നെയും ചൂണ്ടി നിൽക്കുന്ന ആളെ കണ്ടതും ഒന്ന് അനങ്ങാൻ പോലും ആവാതെ മിത്ര തരിച്ചു നിന്നു.... !!!............................തുടരും………

വിശ്വാമിത്രം : ഭാഗം  12

Share this story