വിശ്വാമിത്രം: ഭാഗം 14

viswamithram

എഴുത്തുകാരി: നിലാവ്‌

എടി ഇത്‌ അയാള് അല്ലെ 5000...നമ്മൾ കാഷ് വാങ്ങിയ കാര്യം അയാളിവിടെ ഫ്ലാഷ് ആക്കിയോ.. മിത്ര അയാളെ തന്നെ നോക്കിക്കൊണ്ട് ദിച്ചിയോട് ചോദിച്ചു.. ഇല്ലെടി അതൊന്നും അറിഞ്ഞില്ല... സങ്കടത്തോടെ ദിച്ചി പറഞ്ഞു.. പിന്നെന്താടി അയാള് എന്നേം ചൂണ്ടി നിൽക്കുന്നെ.. ആൾക്കാരൊക്കെ എന്നേ നോക്കുന്നു... എല്ലാവരെയും നോക്കി ചിരി പാസാക്കി കൊണ്ട് മിത്ര ചുണ്ടനക്കി ചോദിച്ചു... അയാൾക്ക് നിന്നെ കെട്ടണം എന്ന്.. ചിരിക്കാൻ ശ്രമിച്ചത് വിഫലമായിക്കൊണ്ട് ദിച്ചി തലതാഴ്ത്തി.. അത്രേയുള്ളോ.. കെട്ടട്ടെ.. ഏഹ് !!!ആരെ കെട്ടാൻ... ആദ്യം വല്യ കൂസൽ ഇല്ലാതെയും പിന്നെ ഞെട്ടിക്കൊണ്ടും മിത്ര ചോദിച്ചു... നിന്നെ കോപ്പേ... മിത്രയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ദിച്ചി പറഞ്ഞു...

ഞാനോ.. എപ്പോ.. എന്നേ പിടിച്ചോടി... എന്നും പറഞ്ഞു നിന്നിരുന്ന സ്റ്റെപ്പിൽ മിത്ര ഇരിപ്പുറപ്പിച്ചു... പറ്റുമോ... ഈ മുഹൂർത്തത്തിൽ എനിക്ക് അവളെ കല്യാണം കഴിച്ച് തരാൻ പറ്റുമോ.. മിത്രയെ തന്നെ ഉറ്റു നോക്കിക്കൊണ്ട് അയാള് പറഞ്ഞു... ഇയാൾ ചോറ് വേണം എന്ന് പറയുന്ന ലാഘവത്തോടെ ആണല്ലോ എന്നേ കെട്ടണം എന്ന് പറയുന്നേ.. ഇപ്പൊ കെട്ടിക്കും.. എന്റെ അപ്പ അവന്റെ തല ഇന്നെടുക്കും... തലക്കും കൈ കൊടുത്ത് കൊണ്ട് മിത്ര പിറുപിറുത്തു.... സമ്മതം.... മോളെ പോയി ഒരുക്കി കൊണ്ട് വാ പ്രീതേ...

അമ്മയെ നോക്കി അപ്പ അത് പറഞ്ഞതും മിത്ര തലയുയർത്തി അപ്പയെ ഒന്ന് നോക്കി... മിത്രയുടെ മുഖത്തേക്ക് നോക്കാതെ നിസ്സഹായാവസ്ഥയോടെ അയാള് തല വെട്ടിച്ചു... എന്നാൽ ഒരുക്കങ്ങൾ തുടങ്ങിക്കോളൂ... നേരത്തെ കയർത്തു സംസാരിച്ച ആള് എല്ലാവരും കേൾക്കെ പറഞ്ഞു... ഇയാളെ ഞാൻ ഇന്ന് പെട്ടിയിലാക്കും... ഇത്ര മുട്ടാണെൽ അയാൾക്ക് കെട്ടിക്കൂടെ.. എനിക്ക് വേണ്ട ദിച്ചി.. എന്നും പറഞ്ഞു എണീറ്റ് ആൾക്കാരെ വകഞ്ഞു മാറ്റി മിത്ര അകത്തേക്കോടി... മോളെ... എന്നും വിളിച്ചു അമ്മയും വല്യമ്മയും പിന്നാലെയും...

കുഞ്ഞിഷ്ണാ.. ഞാൻ അയാളുടെ കൂടിയാൽ രാവിലെ സഞ്ചിയും തൂക്കി പണിക്ക് പോവേണ്ടി വരും.. അപ്പ എന്നോട് ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല... റൂമിൽ കേറിയിരുന്നു ഓരോന്ന് ചിന്തിച്ചു കൂട്ടുവാണ് മിത്ര.... മണീ... കരഞ്ഞു കൊണ്ട് വന്ന പ്രീതാമ്മ ആലോചിച്ചിരിക്കുന്ന മിത്രയെ നോക്കി വിളിച്ചു... അതുവരെ കരയാതിരുന്ന മിത്ര അമ്മയെ കണ്ടതും ഇല്ലാത്ത കണ്ണീര് ഉണ്ടാക്കി കൊണ്ട് അലറി കരയാൻ തുടങ്ങി... അമ്മ എനിക്ക് വേണ്ടമ്മാ ഈ കല്യാണം... അയാൾക്ക് എന്റെ അച്ചാച്ചൻ ആവാൻ ഉള്ള പ്രായം ഉണ്ടമ്മാ....

ചിണുങ്ങി കൊണ്ട് മിത്ര അമ്മയുടെ കയ്യിൽ കേറി പിടിച്ചു... മിത്രേ നിന്നെ അതിന് ആ അച്ചാച്ചൻ അല്ല കെട്ടുന്നേ.. കല്യാണചെക്കൻ ആണ്.. നീ വല്ലാതെ തെറ്റിദ്ധരിച്ചു.. പിന്നാലെ വന്ന ദിച്ചി പറഞ്ഞു.. എന്നാൽ പിന്നെ നീ കെട്ടിക്കോടി.. ഞാൻ വിളിച്ചു നിന്റെ അപ്പനെ വരുത്താം.. അമ്മാ.. കരച്ചിലിനിടയിലും മിത്ര ദേഷ്യപ്പെട്ടു... അത് വേണ്ട.. റബ്ബർ വെട്ടുന്ന പോലെ അപ്പ എന്നേ അറഞ്ചം പുറഞ്ചം വെട്ടും... ഹിഹി.. സാരി തുമ്പിൽ പിടിച്ചു തിരുപ്പിടിച്ചു കൊണ്ട് ദിച്ചി പറഞ്ഞു..

മണീ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് നമ്മൾ കരുതിയോ.. അപ്പ വാക്ക് കൊടുത്തില്ലേ മോളെ... പൊട്ടിക്കരഞ്ഞു കൊണ്ട് പ്രീതാമ്മ പറഞ്ഞു... എന്നാൽ പിന്നെ അപ്പയോട് കെട്ടാൻ പറയ്.. അമ്മാ എനിക്ക് പഠിക്കണം അമ്മാ... അമ്മയെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് മിത്ര പറഞ്ഞു.. സപ്പ്ളി വാരി കൂട്ടാൻ അല്ലെ... നീ സമ്മതിക്ക് മിത്രേ.. ദിച്ചി പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുവാണ്... അയാൾക്ക് വാർക്കപ്പണി ആണമ്മാ.. ഞാൻ ഡിഗ്രി അല്ലെ അമ്മാ.. എനിക്കാ ചട്ടിതലയനെ വേണ്ടമ്മാ.. അമ്മാ അപ്പയോട് പറയമ്മാ... മിത്ര സമ്മതിക്കുന്ന മട്ടില്ല... നീ ഇതെന്തറിഞ്ഞിട്ടാ പറയണേ.. നല്ല പയ്യനാ അവൻ... ഞാൻ പറയുന്നതൊന്ന്.... പറഞ്ഞു തീർക്കും മുന്നേ അത്ര നേരം പുറത്ത് നിന്നിരുന്ന വല്യമ്മ കേറി വന്നു..

. മണി മോളെ.... നിനക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട.. പ്രീതേ മീര ചെയ്ത തെറ്റിന് മണിമോളെ അതിലേക്ക് വലിച്ചിഴക്കണ്ട.. എന്റെ കുട്ടിക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ടാട്ടോ.. വല്യമ്മ പറഞ്ഞോളാം കാര്യങ്ങൾ.. അവളെ തലോടി കൊണ്ട് വല്യമ്മ റൂം വിട്ടിറങ്ങി.. എത്ര സ്നേഹിക്കുന്നതാടി ചേച്ചി നിന്നെ... എന്നിട്ട് നിന്നെ കൊണ്ട് കിട്ടിയ ഉപകാരം ആണത്... നിന്നെ അത്രത്തോളം സ്നേഹിക്കുന്ന അപ്പയെയും വല്യമ്മയെയും വല്യച്ചനെയും സങ്കടപ്പെടുത്തിയിട്ടാണ് നിനക്ക് സന്തോഷം കിട്ടുന്നതെങ്കിൽ അങ്ങനെ ചെയ്യ്‌..

നീ ധിക്കരിക്കില്ലെന്നറിഞ്ഞു കൊണ്ടാവും അപ്പ അത്രയും ജനങ്ങൾക്കിടയിൽ നിന്ന് അവർക്ക് വാക്ക് കൊടുത്തത്.. മണി മോളെ.... അവസാനമായി ഒന്നൂടി അവളെ വിളിച്ചു കൊണ്ട് അമ്മ അവളെ നോക്കി കണ്ണ് നിറച്ചു... അമ്മക്ക് എന്നേ മനസിലാക്കാൻ പറ്റുന്നില്ലേ... ഞാൻ എങ്ങനാ അമ്മാ... അയാളെ എനിക്ക് പിടിച്ചില്ല അമ്മാ.. ഞങ്ങൾ തമ്മിൽ..... 10:30ക്ക് മുഹൂർത്തം തീരും.. സമയം ഇപ്പോൾ 10:5...10 മിനിറ്റ് സമയം ഞാൻ തരും...

അപ്പയോട് സ്നേഹം ഉണ്ടെങ്കിൽ വല്യമ്മയുടെയും വല്യച്ചന്റെയും വിഷമം മനസിലാക്കുന്നുണ്ടേൽ നീ താഴേക്ക് വരണം... എന്നും പറഞ്ഞു കബോഡിൽ നിന്നും നല്ലൊരു പട്ടുസാരിയും മാലയും എടുത്ത് ബെഡിൽ വെച്ച് കണ്ണും തുടച്ചു പോയി... അമ്മ എത്ര സിമ്പിൾ ആയിട്ടാ ദിച്ചി പറയുന്നേ.. ഞാനും അയാളും ഒക്കത്തില്ല ദിച്ചി... എന്നേക്കാൾ എത്ര വയസിനു മൂത്തതാ.. ഞാൻ പോവില്ല... കയ്യും മാറിൽ കെട്ടി ദേഷ്യത്തോടെ മിത്ര ബെഡിലേക്കിരുന്നു... ദിച്ചി ആണേൽ എന്ത് പറയണം എന്നറിയാതെ അങ്ങനെ നിന്നു... ✨️✨️✨️✨️

അവൾ വരില്ല സേതുവേട്ടാ.... അല്പം മാറി നിൽക്കുന്ന അപ്പയുടെ തോളിൽ കൈ വെച്ചു നിരാശയോടെ അമ്മ പറഞ്ഞു... ഞാനും ഓർക്കേണ്ടതല്ലേ പ്രീതേ... അവൾക്കും ഉണ്ടാവില്ലേ ഓരോ ആഗ്രഹങ്ങൾ... എടുത്ത് ചാടി ഞാൻ ഒന്നും പറയേണ്ടിയിരുന്നില്ല.. ശ്ശെ എന്റെ കുട്ടിക്ക് എന്തെ തോന്നിക്കാണാ ആവോ... ഇപ്പൊ ഞാൻ അങ്ങനെ തീരുമാനം എടുത്തിട്ട് എന്താ ജീവിതകാലം മുഴുവൻ അവളല്ലേ അവന്റെയൊപ്പം ജീവിക്കേണ്ടത്... ആശ്വാസവാക്ക് പറയുമ്പോഴും അപ്പയുടെ നെഞ്ച് ഉരുകുവായിരുന്നു...

കുറച്ച് നേരം കയ്യിലേക്ക് തല ചായ്ച്ചു കൊണ്ട് അപ്പ അങ്ങനെ ഇരുന്നു.. എങ്ങനെ കാര്യം അവതരിപ്പിക്കും എന്ന ചിന്തയിൽ ആയിരുന്നു അദ്ദേഹം... സമയം പോവുന്തോറും ആളുകൾ മുറുമുറുക്കാൻ തുടങ്ങി.. വീണ്ടും കുത്തുവാക്കുകൾ കേട്ട് തുടങ്ങിയതും... പെയ്യാൻ വെമ്പി നിന്ന കണ്ണുകൾ മുണ്ടിൽ അമർത്തി തുടച്ചു കൊണ്ട് അദ്ദേഹം വീണ്ടുമൊരു നാണം കെടലിലേക്ക് കാലെടുത്തു വെച്ചു.. എന്തെ ഇനി തന്റെ മകൾക്കും സംബദ്ധം ഉണ്ടോ.. അല്ല കുറെ നേരായല്ലോ ഞങ്ങളെ വിളിച്ചിവിടെ ഇരുത്തിയിട്ട്..

റൂമിൽ പോയി നോക്ക് ചിലപ്പോൾ അവളും..... എന്നേ ഓർത്തു ആരും വേവലാതി പെടേണ്ട.. ഞാൻ എങ്ങും പോയിട്ടില്ല.... കയ്യിൽ താലവും അമ്മ എടുത്ത് വച്ച സാരിയും അണിഞ്ഞു ദിച്ചിയോടൊപ്പം മുറ്റത്തേക്കിറങ്ങിയ മിത്ര അയാളെ നോക്കി രൂക്ഷ ഭാവത്തോടെ പറഞ്ഞു... അതുവരെ വിളറി വെളുത്ത മുഖവുമായി നിന്ന അപ്പയുടെ കണ്ണിൽ തെളിഞ്ഞു നിന്നത് മിത്രയുടെ കയ്യിലുള്ള താലമാണ്.... അത്ഭുതത്തോടെ നോക്കി നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ നറുചിരിയോടെ മിത്ര അടുത്തേക്ക് ചെന്നു...

അതൊക്കെ മണിയുടെ നമ്പർ അല്ലെ.. എന്റെ ലോകം നിങ്ങളിൽ അല്ലെ അമ്മാ... ഒറ്റക്കണ്ണിറുക്കി അമ്മയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് മിത്ര ചിരിച്ചു.... അമ്മടെ മണീ... ആ നിൽപ്പിൽ തന്നെ അമ്മ അവളെ ചേർത്ത് പിടിച്ചു കൊണ്ട് കരഞ്ഞു.... മിത്ര ഒരു തുള്ളി പോലും കണ്ണീരൊഴുക്കാതെ ചിരിച്ചു നിന്നതേ ഉള്ളൂ... വിട്ടേ പെണ്ണെ മുഹൂർത്തം ആയി.. ഇനി അത് തെറ്റിയിട്ട് ആ തന്ത കിളവൻ ചോറുണ്ണാൻ പോലും സമ്മതിക്കാതെ ഓടാൻ.. അയാൾക്ക് ഞാൻ വച്ചിട്ടുണ്ട് പണ്ടാരക്കാലൻ... പിറുപിറുത്തു കൊണ്ട് മിത്ര അമ്മയിൽ നിന്നും വിട്ട് നിന്നു.. അവിടെ നിന്നും തിരക്കിട്ടു അപ്പയുടെ അടുത്തേക്ക് ചെല്ലുമ്പോൾ മുഖം സങ്കടം കൊണ്ട് നിറയുന്നത് മിത്ര ഇരു കണ്ണാലെ കണ്ടു...

എന്റെ മാഷേ.. രണ്ടേ രണ്ട് ദിവസം അത് കഴിഞ്ഞാൽ ഞാൻ ഇങ്ങോട്ട് ചാടിപ്പോരും.. എനിക്കെയ് മുരിഞ്ഞ ദോശ തിന്നില്ലേൽ സമാധാനം ഇല്ലെന്നേ... അപ്പയുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് മിത്ര കട്ടപ്പല്ലു കാട്ടി ചിരിച്ചു... താലം.. ഒറ്റക്കയ്യിൽ പിടിച്ചിരിക്കുന്ന താലത്തേക്ക് കണ്ണ് കാണിച്ചു കൊണ്ട് അപ്പ ചുണ്ടനക്കി... ഒറ്റക്കയ്യിൽ പിടിക്കാൻ ഉള്ള ആരോഗ്യം ഒക്കെ ഉണ്ടെനിക്ക്... മുരിഞ്ഞ ദോശയുടെ പവറാ.. കയ്യിലെ മസിൽ പൊക്കി കാണിച്ചു കൊണ്ട് അവൾ കണ്ണിറുക്കി... ഹാ വേഗം വരാ.. സമയം കഴിഞ്ഞു തുടങ്ങി... കാർന്നോർ അപ്പോഴേക്കും നിലവിളിക്കാൻ തുടങ്ങി... കണ്ടാൽ തോന്നുമല്ലോ അയാളാ എന്നേ കെട്ടുന്നേ എന്ന്.. ഒന്ന് കൊടുക്കട്ടെ....

ചിരിച്ചിരുന്ന മുഖം പെട്ടെന്ന് മാറി ദേഷ്യം കടിച്ചമർത്തി കൊണ്ട് ദിച്ചി അപ്പയെ നോക്കി ചോദിച്ചു.. ഇവിടെ നിന്ന് വേണ്ട അവിടെ ചെന്ന് ഒന്ന് ശ്രമിച്ചോ.. കുറച്ച് കൂടുതലാ അങ്ങേർക്ക്... സങ്കടം മാറി ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അപ്പ പറഞ്ഞു... കൊട് കൈ... അപ്പൊ പൊളിക്കണം.... ചിരിയോടെ മിത്ര പറഞ്ഞു.... ✨️✨️✨️✨️✨️✨️ അപ്പായുടെയും വല്യച്ചന്റെയും ഒപ്പം ആണ് മിത്ര താലവും എടുത്ത് മണ്ഡപത്തിലേക്ക് കയറിയത്... താലം തീകുണ്ഡത്തിന്റെ അടുത്ത് വെച്ചു മിത്ര വല്യച്ഛന്റെ കാലിലേക്ക് വീണ് അനുഗ്രഹം വാങ്ങി.... അതിനൊപ്പം തന്നെ വല്യമ്മയുടെയും.. ഒരു കരച്ചിലിലൂടെയാണ് അവരവളെ അനുഗ്രഹിച്ചത്... അയ്യേ.. ഞാൻ കല്യാണത്തിന് സമ്മതിച്ചതിനാണോ കരയുന്നെ..

മോശം മോശം.. ഞാൻ താലികെട്ട് കഴിഞ്ഞു വരാട്ടോ ഇല്ലേൽ ആ തന്ത കിളവൻ ഇപ്പൊ തുടങ്ങും.. രണ്ടാളെയും കെട്ടിപ്പിടിക്കുന്നതിനിടയിൽ മിത്ര പറഞ്ഞു... കാറൊഴിഞ്ഞ മേഘം പോലെ അവരുടെ ചുണ്ടിൽ ഒരു ചിരി ആ വാക്കുകൾ സമ്മാനിച്ചിരുന്നു.... അപ്പയെയും അമ്മയെയും നോക്കി നറു ചിരിയോടെ ചെക്കന്റെ അടുത്ത് ഇരിക്കാൻ വേണ്ടി തുനിഞ്ഞതും സാരിയിൽ പിടി വീണിരുന്നു... മന്യേ.....

തേനൊലിക്കുന്ന ചുണ്ടുമായി അവന്റെ വിളി കേട്ടതും എന്നും ദേഷ്യം കാണിക്കാറുള്ള മിത്ര അവനെ വാരി എടുത്തു കൊണ്ട് മുഖം മുഴുവൻ ചുംബിച്ചു... ചേച്ചിയുടെയും അനിയന്റെയും സ്നേഹപ്രകടനം നീണ്ടു പോവുവാണെന്ന് കണ്ടതും അപ്പ അവനെ അവളുടെ കയ്യിൽ നിന്നും വാങ്ങി.... മനസില്ലാ മനസോടെ ആണെങ്കിലും അവന്റെ അടുത്ത് കുറച്ച് അകലം പാലിച്ചു മിത്ര ഇരുന്നു... അപാ... പിടിച്ചു വെച്ച അപ്പന്റെ കൈ തട്ടി മാറ്റി കുണുങ്ങി ഓടികൊണ്ട് കുട്ടൂസ് അപ്പോഴേക്കും മിത്രയുടെ മടിയിൽ സ്ഥാനം പിടിച്ചിരുന്നു............................തുടരും………

വിശ്വാമിത്രം : ഭാഗം  13

Share this story