വിശ്വാമിത്രം: ഭാഗം 15

viswamithram

എഴുത്തുകാരി: നിലാവ്‌

ഒരു പുഞ്ചിരിയോടെ മിത്ര കുട്ടൂസിനെ ചേർത്ത് പിടിച്ചിരുന്നു... അപ്പ വന്നു പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോഴേക്കും അവൻ കുറുമ്പൊടെ മിത്രയുടെ മാറിലേക്ക് വിരൽ നുണഞ്ഞു കൊണ്ട് ചാഞ്ഞു കിടന്നു.... മന്യേ.. എന്തെയാ... അപ്പയെ കൂർപ്പിച്ചു നോക്കി കൊണ്ട് കുട്ടൂസ് കുഞ്ഞി കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു.... നമ്പൂതിരി മന്ത്രോചാരണങ്ങൾ നടത്തുമ്പോൾ മണിയുടെ മനസ് അവിടെ എങ്ങും അല്ലായിരുന്നു... ശ്യോ.... കർട്ടണിൽ മീര എന്ന പേര് പോലും മാറ്റാൻ പറ്റിയില്ല... ഇപ്പോൾ എന്താ വിചാരിക്കാ ഞാൻ ആണ് മീര എന്ന്.. 💞 മണിമിത്ര weds വിശ്വാസ് 💞...

തുഫ്ഫ്..... നേരത്തെ അവളുടെ ഒളിച്ചോട്ടം അറിഞ്ഞിരുന്നേൽ നല്ല എ ഫോർ സൈസ് പേപ്പറിൽ മണി മിത്ര എന്നെഴുതി ഒരു തെണ്ടിയുടേയും സഹായം ഇല്ലാതെ ഞാൻ തന്നെ എന്റെ പേര് തൂക്കിയേനെ... രാവിലെ എന്തായിരുന്നു അവളുടെ കള്ളക്കരച്ചിൽ... ഒടുക്കം അവസാനിച്ചത് എന്നേ തൂക്കിലേറ്റുന്നിടത്തു.... എങ്ങനെ നടന്ന ഞാനാ ദൈവമേ ഇപ്പൊ ഇവിടം വരെ എത്തി.... എന്റെ ഗതി ആർക്കും വരുത്തല്ലേ.... കഴുത്തിലേറ്റ തണുപ്പാണ് മിത്രയെ ചിന്തയിൽ നിന്നും ഉയർത്തിയത്... തൊട്ട് മുന്നിൽ തന്റെ കഴുത്തിലേക്ക് താലി ചാർത്തുന്ന വിശ്വാസിന്റെ മുഖത്ത് ഉടക്കി നിന്നു.... എത്ര പവൻ ഉണ്ടോ എന്തോ... കോളേജിൽ പോയിട്ട് വേണം പറ്റ് വീട്ടാൻ...

പ്രാർത്ഥിക്കേണ്ട സമയത്ത് മിത്ര ചിന്തിച്ചു കൂട്ടിയത് അതാണ്... താലി അണിയിച്ചു അവളിൽ നിന്നും വിട്ടു മാറുന്നതിനു മുന്നേ വിശ്വാസിന്റെ ചുണ്ട് മിത്രയുടെ കവിളിൽ ഒന്ന് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചുംബിച്ചു മാറി.... പെട്ടെന്നായതിനാൽ എതിർക്കാൻ പോലും ആവാതെ മിത്ര അവനെ ഉറ്റു നോക്കി.... ചട്ടി തലയൻ... പട്ടി.. കുരിപ്പ്.... ബോധം വന്നതും അവന്റെ കയ്യിൽ ആരും കാണാതെ നല്ലൊരു നുള്ള് കൊടുത്തു കൊണ്ട് മിത്ര എല്ലാവരെയും നോക്കി ചിരിച്ചു... ഓഹ്.. ഭാഗ്യം ആരും കണ്ടില്ല .. എന്നും മനസ്സിൽ പറഞ്ഞു മിത്ര നേരെ നോക്കിയത് ദിച്ചിയുടെ മുഖത്തേക്ക്.... അവളുടെ ഓഞ്ഞ ചിരി കണ്ടപ്പോഴേ മിത്രക്ക് മനസിലായി എല്ലാം അവൾ വെടിപ്പായി കണ്ടു എന്നത്....

മണി വേഗം തന്നെ നോട്ടം മാറ്റി... മന്യേ.... ഉമ്മാ... മണിയുടെ മടിയിൽ കേറി നിന്ന് മുടിയിൽ പിടിച്ചു അവളുടെ കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് കുട്ടൂസ് ഉമ്മ വെച്ചു... മുടിയിൽ പിടിക്കല്ലേഡാ കുട്ടി പിശാശ്ശെ.. ആകെ ഒരുങ്ങാൻ തന്ന 10 മിനിറ്റിൽ കെട്ടിപ്പടുത്ത സാമ്രാജ്യം ആണത്.... ശോ നീയും കണ്ടല്ലേ കുമ്മനം അടിച്ചത്... കുട്ടൂസിന് മാത്രം കേൾക്കാൻ പാകത്തിന് മിത്ര ചോദിച്ചു... മ്മ്മ്... ഒരു മൂളലിൽ അവന്റെ മറുപടി ഒതുങ്ങി പോയി... ചാർത്തിക്കോളൂ... സിന്ദൂരം എടുത്ത് വിശ്വാസിന്റെ കയ്യിൽ കൊടുത്തു കൊണ്ട് കാർന്നോർ പറഞ്ഞു... ഇയാളിത്.. ഇവനെന്താ അച്ഛനും അമ്മയും ഇല്ല്യേ കേറി ഇടപെടാൻ.... തന്തേ യുവർ കൗണ്ട് ഡൗൺ സ്റ്റാർട്ടഡ്...

അയാളെ നോക്കി പിറുപിറുത്തു കൊണ്ട് മിത്ര തലതാഴ്ത്തി.... കുറച്ചിട്ടാൽ മതി... ഇല്ലേൽ ആകെ പരക്കും... തന്റെ നെറ്റിയിലേക്ക് നീളുന്ന കൈകൾ കണ്ടപ്പോൾ തലയുയർത്തി കൊണ്ട് മിത്ര പറഞ്ഞു... അത് കേൾക്കേണ്ട താമസം കയ്യിൽ ഉണ്ടായിരുന്ന സിന്ദൂരച്ചെപ്പിൽ നിന്നും വിരലിൽ ഒതുങ്ങാവുന്ന അത്രയും കുങ്കുമം വാരി അവൻ മിത്രയുടെ നെറുകയിൽ പരക്കത്തക്ക രീതിയിൽ വട്ടത്തിൽ ചാർത്തി..... ഉഫ്ഫ്ഫ്...... അപ്പൊ നീ പണി തുടങ്ങി അല്ലെ അയ്യായിരമേ..... മൂക്കിലേക്ക് വീണ കുങ്കുമം ചുണ്ട് കോട്ടി ഊതി തെറിപ്പിച്ചു കൊണ്ട് മിത്ര മനസ്സിൽ പറഞ്ഞു... എണീറ്റ് മാല ചാർത്തിക്കോളൂ... രണ്ടാളെയും അനുഗ്രഹിച്ചു എണീറ്റ് കൊണ്ട് നമ്പൂതിരി പറഞ്ഞു...

രണ്ടാളും പരസ്പരം മാല ചാർത്തുമ്പോൾ തിരിച്ചു അവനെന്താ പണി കൊടുക്കുക എന്നായിരുന്നു മിത്രയുടെ ആലോചന.. ബൊക്ക കൈ മാറി അപ്പ വന്നു വിശ്വാസിന്റെ കയിലേക്ക് മണിയുടെ കൈ ചേർത്ത് വെച്ചു... മണിയുടെ കയ്യ് അവന്റെ കയ്യിൽ തൊട്ടതേ അവനോർമയുള്ളു... മിത്ര അവന്റെ കൈ കൈകളിൽ കിട്ടിയതും ഞെരിക്കാൻ തുടങ്ങി... ഭാവങ്ങൾ പുറത്ത് വരാതിരിക്കാൻ മൂപ്പരാൾ കിടഞ്ഞു ശ്രമിക്കുന്നുണ്ട്... തനിക്കെന്നെ ഒരു വില ഇല്ല അല്ലെടോ... ഈ മിത്ര ആരാണെന്ന് താൻ അറിയും.. ഓസിക്ക് എന്നേ കിട്ടിയതും പോര അഹങ്കാരം കണ്ടില്ലേ... ചുറ്റഡോ മണ്ഡപം... അവനോട് ചേർന്ന് നിന്ന് കൊണ്ട് മണി ചുണ്ടിൽ പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു.. ആർക്കും ചംചയം തോന്നരുതല്ലോ.. 😜😜

മണ്ഡപം മൂന്ന് തവണ വലം വെക്കുന്നത് വരെ മിത്രയുടെ കയ്യിൽ വിശ്വാസിന്റെ കൈ സുരക്ഷിതം ആയിരുന്നു... 😆😆 ചുറ്റുമ്പോൾ ഒപ്പം തന്നെ മിത്രയുടെ ഇടത് കയ്യിൽ കുട്ടൂസിന്റെ കയ്യും ഉണ്ടായിരുന്നു...... മിത്ര കൈ അയച്ചതും ഒരു കുടച്ചിലോടെ അവൻ കൈ നോക്കി.... എടി വിലപേശി... കട്ടപ്പല്ലി നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി... നിന്നെ അങ്ങോട്ട് കെട്ടിയെടുക്കുമല്ലോ... പിറുപിറുത്തു കൊണ്ട് അവൻ മിത്രയെ രൂക്ഷത്തോടെ നോക്കി... Iam waiting.... വിശ്വാസിന്റെ ഭാവമാറ്റം മനസിലാക്കിയ മിത്ര പുച്ഛത്തോടെ പറഞ്ഞു തല വെട്ടിച്ചു.... ✨️✨️✨️✨️ ഹൈ ഏട്ടത്തി... സ്റ്റേജിലേക്ക് കയറി വന്ന ഒരുത്തൻ മിത്രയുടെ അടുത്ത് ചെന്ന് വിളിച്ചു... നീയെതാടാ ബുൾഗാൻ താടി...

ഏട്ടത്തിയോ നിന്റെയോ.. നിന്നെ കണ്ടാൽ എന്നെക്കാളും പ്രായം തോന്നുമല്ലോ.... മിത്ര അവനെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു... ഓഹ് ചേച്ചി നല്ല ചൂടിൽ ആണല്ലോ... ഒരു ചിരിയാലെ അവൻ ചോദിച്ചു... അത് പിന്നെ പറയാനുണ്ടോ.. എസി കണ്ടില്ലേ അങ്ങോട്ടാ തിരിച്ചു വെച്ചേക്കുന്നേ.. അപ്പോ ചൂടെടുക്കാതെ ഇരിക്കുമോ.. ഊതി കൊണ്ട് മിത്ര പറഞ്ഞു... അയ്യോ.... ഞാൻ വികാസ്.. അനിയനാ... വിശ്വാസിനെ കണ്ണ് കൊണ്ട് കാണിച്ചു കൊണ്ട് അവൻ പറഞ്ഞു... ഓഓഓഓഓ അങ്ങനെ... ഇത്‌ മാധവ് എന്റെ അനിയനാ... ഒട്ടും കുറക്കാതെ നിലത്ത് മിത്രയെ തന്നെ പിടി വിടാതെ ചുറ്റി പിടിച്ചു നിൽക്കുന്ന മാധുവിനെ എടുത്ത് ഒക്കത്തിരുത്തി കൊണ്ട് മിത്ര പറഞ്ഞു..... ഹ്ഹ.... ഒരു സെൽഫി എടുക്കാം...

പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് കൊണ്ട് വികാസ് ചോദിച്ചു... പിന്നെന്താ.. ഫോൺ ഇങ്ങ് തന്നെ ഞാൻ എടുക്കാം... അവന്റെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു വാങ്ങി ഓരോ പോസിൽ നിന്ന് മിത്ര പിക് എടുത്തു.... ഒരു മിനിട്ടെ ഇപ്പൊ തരാവേ.... കുട്ടൂസിനേം എടുത്ത് അങ്ങനേം ഇങ്ങനേം നിന്ന് പിക് എടുക്കുന്നതിനിടയിൽ മിത്ര പറഞ്ഞു.. നമ്മൾ ആരായി.... വിശ്വയെ നോക്കി വികാസ് കൈ മലർത്തി ചോദിച്ചു... വിശ്വ ഒന്നും മിണ്ടാതെ കോട്ടിൽ പോയിരുന്നു.. അല്ലാതെ എന്ത് ചെയ്യാൻ... ഫോൺ മാറ്റാനായി ട്ടോ.. തീരെ ക്ലാരിറ്റി ഇല്ല്യാ ക്യാമറക്ക്... ഞാൻ വാട്സ്ആപ്പ് നമ്പർ പറഞ്ഞു തരാം ബുൾഗാൻ താടി അതൊക്കെ സെന്റി തരണേ... ട്ടുട്ടുരു..

അവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് മിത്ര വിശ്വയുടെ അടുത്ത് ചെന്നിരുന്നു... ഇത്തവണ ഗ്യാപ്പ് ഇട്ടിരുന്നത് വിശ്വ ആയിരുന്നു... വേണ്ടായിരുന്നു എന്ന് തോന്നിക്കാണും... (വേണ്ടെങ്കിൽ എണീച്ചു പോണം മിഷ്ടർ ഇവിടെ ആൾക്കാർ ക്യു ആണ് 🙄🙄🙄...) മാഡം,, സർ ഒന്ന് ചേർന്നിരിക്കാമോ ഫോട്ടോ എടുക്കാൻ.. കാമറമാൻമാരിൽ ഒരാള് പറഞ്ഞു.. ഓഹ് മാഡം എന്ന്... ഞാനെയ്.. ഇതൊ സാറോ.. പ്ര്ര്ര്ർ.. ഒന്ന് പുച്ഛിച്ചു കൊണ്ട് മിത്ര ഒരു നിമിഷം കോളേജിലെ ടീച്ചർമാർ വിളിക്കുന്നത് ഒന്ന് ഓർത്തു പോയി... ഓഹ് കല്യാണമോ ഇങ്ങനെ ആയി ഫോട്ടോ എടുപ്പെങ്കിലും നന്നാക്കണം.... എന്നും വിചാരിച്ചു മിത്ര ഒന്നെഴുന്നേറ്റു നിന്നു സാരിയൊക്കെ നേരെയാക്കി... ഒരു കണ്ണാടി കിട്ടുമോ,,

ഫോൺ ആയാലും മതി മുഖം ഒന്ന് നോക്കാനാ... കാമറാമാന്മാരുടെ അടുത്തേക്ക് ചെന്ന് കൊണ്ട് മിത്ര ചോദിച്ചു... ഇതെന്തോന്നെടേയ്... എന്ന എക്സ്പ്രേക്ഷനും ഇട്ടു അവിറ്റങ്ങൾ പരസ്പരം നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല... ആഹാ ക്യാമറ ഉണ്ടായിട്ടായിരുന്നോ ഇത്ര ബിൽഡ് അപ്പ്‌.. ഇങ്ങ് തന്നെ ഞാൻ ഒന്ന് മുഖം നോക്കിയിട്ട് തരാം.. രണ്ട് സെക്കന്റിന്റെ കാര്യമെ ഉള്ളൂ... അയാളുടെ കയ്യിൽ നിന്നും ക്യാമറ വാങ്ങി തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് പറഞ്ഞു... ഇതിന് സെൽഫി ഇല്ല്യേ.. അയ്യേ... ഇനി ഞാൻ എങ്ങനെ മുഖം നോക്കും....എന്റെ കുട്ടൂസിന്റെ കല്യാണം ആവുമ്പോഴേക്കും സെൽഫീ കാമറ ആക്കണം ട്ടോ.. ചിൽ യാർ....

അവിടേം ഇവിടേം ഒക്കെ ഞെക്കി കാമറ തിരികെ കൊടുത്ത് കൊണ്ട് മിത്ര പറഞ്ഞു.... അവൾ പറഞ്ഞതിനൊക്കെ തലയാട്ടി നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു... മണീ.... പുറകിൽ നിന്നും ശാസനയോടെയുള്ള വിളി കേട്ടതും,,, ഓ നിർത്തിയെ... കൈ രണ്ടും പൊക്കി പുറകിലേക്ക് കാണിച്ചു കൊണ്ട് മിത്ര സ്റ്റേജിലേക്ക് കയറി... കുട്ടൂസ് ആണെങ്കിൽ കിട്ടിയ തക്കത്തിന് കൊത്തി പിടിച്ചു കേറി അളിയന്റെ മടിയിൽ കയറി ഇരുന്ന് അവനെ തന്നെ നോക്കുവാണ്.. ആയാ... ഇയായാ.. (ആരാ ഇയാരാ ) കൈ മലർത്തി കൊണ്ട് കുട്ടൂസ് അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു... ഞാനോ... ഞാനെയ്.... അവൻ എന്തോ പറയാൻ വേണ്ടി വന്നതും,, അയാള് വകയിൽ നിന്റെ കൊച്ചച്ചൻ ആയി വരും പ്രായം അത്രക്ക് ണ്ടേയ്....

കേറി ഇരിക്കുന്നത് കണ്ടില്ലേ... ഹും.... ഇടയിൽ കേറി പറഞ്ഞു കൊണ്ട് കുട്ടൂസിനെ പിടിച്ചിരിക്കുന്ന വിശ്വായുടെ കൈ തട്ടി മാറ്റി മിത്ര അവനെ എടുത്ത് മടിയിൽ വെച്ചു.. കൊച്ചച്ചൻ നിന്റെ അപ്പൂപ്പൻ.... അവളെ നോക്കി അവൻ പിറുപിറുത്തു.. എന്റെ അപ്പൂപ്പന് തന്റെ അത്ര പ്രായം ഇല്ല്യാ.. പോയി ഡൈ ചെയ്യടോ.. ചിറിയും കോട്ടി മിത്ര മുഖം വീർപ്പിച്ചിരുന്നു... മന്യേ... വാവു... ഊൗൗ... സീമന്തരേഖയിൽ നിന്നും താഴേക്ക് പരന്നു കിടക്കുന്ന സിന്ദൂര ചുവപ്പിലേക്ക് ഊതി കൊണ്ട് അവൻ ചുണ്ട് ചുളുക്കി... അയാളുടെ പണിയാ കുട്ടൂസെ... സ്സ്സ് നെറ്റിയിൽ തൊട്ട് വേദന ഉള്ളത് പോലെ അഭിനയിച്ചു കൊണ്ട് മിത്ര വിശ്വായെ പാളി നോക്കി... അതി... ആാാ... (അടി... ഹാ )

വിശ്വായെ നോക്കി ചൂണ്ട് വിരൽ ഉയർത്തി നാവ് കടിച്ചു കൊണ്ട് കുട്ടൂസ് പറഞ്ഞു.... എന്നിട്ട് പതിയെ മിത്രയുടെ നെറ്റിയിൽ തലോടുകയും ഊതി കൊടുക്കുകയും ചെയ്തു... അതുവരെ ദേഷ്യത്തോടെ വലിഞ്ഞു മുറുകിയ വിശ്വായുടെ ചുണ്ടിൽ ഒരിളം പുഞ്ചിരി തത്തി കളിച്ചു.... അവന്റെയൊരു ഇളി.. കും.. മുഖം ഒരു കൊട്ടക്ക് വീർപ്പിച്ചു കൊണ്ട് മിത്ര വിരലും നോക്കിയിരുന്നു... ഓഹ് ഒരു മൈലാഞ്ചിയും ഇട്ടില്ല നെയിൽ പോളിഷും ഇട്ടില്ല സോ shaad 🤕🤕......അയ്യോ നഖം പൊട്ടി.. ഇതിപ്പോ എങ്ങനെ നേരെയാക്കാ... കടിച്ചാൽ അപ്പ കണ്ടാൽ പിന്നെ പൂരപ്പാട്ട് ആവും... നാലോറം നോക്കിക്കൊണ്ട് കൈ വായിലേക്ക് കൊണ്ട് പോവാൻ തുടങ്ങിയതും,,,, മാഡം..ഒന്ന് ചിരിക്കു.. പല്ല് കാണിച്ച്...

കാമറയും കണ്ണിൽ വെച്ച് കൊണ്ട് ക്യാമറാമാൻ പറഞ്ഞു... ഈ രണ്ട് പല്ല് നിങ്ങൾക്ക് കാണുന്നില്ലേ.. ഇനി പല്ല് കാണിച്ചാൽ എല്ലാം പുറത്ത് ചാടും.. രണ്ട് സൈഡിലുമുള്ള കട്ടപ്പല്ല് കാണിച്ച് കൊണ്ട് മിത്ര പറഞ്ഞു... അതെന്താ ബാക്കിയൊക്കെ വെപ്പ് പല്ലാണോ... വിശ്വായുടെ വകയായിരുന്നു ചോദ്യം.... എന്തായാലും തന്റെ പോലെ വെപ്പ് പല്ല് കൂടെ കൊണ്ട് നടക്കേണ്ട ഗതി ഒന്നും എനിക്ക് വന്നിട്ടില്ല.. വല്ലാതെ ഇളിക്കണ്ട പല്ല് മടിയിലേക്ക് ചാടും.... ഇളിച്ചിരിക്കുന്ന വിശ്വയെ നോക്കി പുച്ഛത്തോടെ പറഞ്ഞതും തുറന്ന വാ അം എന്നും പറഞ്ഞു മൂപ്പര് അടച്ചു...... പിന്നെ അങ്ങോട്ട് മിത്രയുടെ ലീഡർഷിപ്പിൽ ആയിരുന്നു ഫോട്ടോ ഷൂട്ട്.. ക്യാമറാമാൻമാർ ക്ലിക്ക് ചെയ്യാൻ വേണ്ടി മാത്രം....

ദിച്ചി കൂടിയായപ്പോൾ പിന്നെ പൊക ജഗ 😤😤😤... വിശ്വയുടെ അവസ്ഥ ആണേൽ പൈസയില്ലാതെ ഇറച്ചിക്ക് വന്ന ആളെ പോലെ... ഫാമിലി ഫോട്ടോയും നാട്ടുക്കാരുമായുള്ള ഫോട്ടോയും എടുത്ത് കഴിഞ്ഞപ്പോഴേക്കും മിത്ര നന്നേ ക്ഷീണിച്ചിരുന്നു... തുടങ്ങി..... വയറിൽ ഉഴിഞ്ഞു കൊണ്ട് ആരെയും ശ്രദ്ധിക്കാതെ മിത്ര സ്റ്റേജിൽ നിന്നും ഇറങ്ങി.. എങ്ങോട്ടാ മണിക്കുട്ടി... വല്യച്ഛ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു... ചോറ് തിന്നാൻ അല്ലാതെ ഈ നേരത്ത് എങ്ങോട്ടാ.. കോഴിക്കുട്ടി കരയാൻ തുടങ്ങി വല്യച്ചേ... വയറിൽ തടവി കൊണ്ട് മിത്ര ചിരിച്ചു... അവനെ വിളിക്കാതെ ആണോ ഉണ്ണാൻ പോവുന്നെ.. ചെല്ല് ചെന്ന് വിളിക്ക്.. സ്റ്റേജിലേക്ക് നോക്കിക്കൊണ്ട് വല്യച്ഛൻ പറഞ്ഞു...

കുട്ടൂസിനെ ആണോ. അതിവിടുന്നു വിളിച്ചാൽ അവൻ ഓടി വരും.... കുട്ടൂസെ.. ഓടിവാ.. മാമു ചിന്നാം... അവാവു (അവിയൽ) ഉണ്ടല്ലോ.... കൈ മാടി വിളിച്ചു മിത്ര ആളുകളെ ഒന്നും ശ്രദ്ധിക്കാതെ ഉറക്കെ വിളിച്ചു.... അവിയൽ കുട്ടൂസിന്റെ ഭാഷയിൽ അവാവു ആണ്.... അവവാവാവു.... കയ്യിൽ ഉള്ള പൂവ് നിലത്തിട്ട് കൊണ്ട് അവാവുവിന് ഒരു നീട്ടൽ ഒക്കെ കൊടുത്തു കൊണ്ട് അവൻ കുണുങ്ങി കുണുങ്ങി ഓടിയടുത്തു.... നിങ്ങളെ ഒന്നുമല്ല ഞാൻ എന്റെ കുട്ടൂസിനെയാ വിളിച്ചേ... മിത്രയുടെ ശബ്ദം കേട്ട് നോക്കിയ എല്ലാവരെയും നോക്കിക്കൊണ്ട് മിത്ര പറഞ്ഞു... മിത്രയുടെ ഓരോ ചേഷ്ടകളും എക്സ്പ്രേഷനുകളും സസൂക്ഷമം ശ്രദ്ധിച്ചു കൊണ്ടിരിക്കുവാണ് വിശ്വ.... അയ്യോടാ.... കൊതിയൻ...

സ്റ്റേജിലേക്ക് ചാരി നിന്നു ഓടി വരുന്ന കുട്ടൂസിനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു പൊക്കിയെടുത്തു കൊണ്ട് മിത്ര പൊട്ടിച്ചിരിച്ചു... മോളെ മണീ.. വിശ്വയെ വിളിക്കാനാ ഞാൻ പറഞ്ഞെ... മിത്രയുടെ അടുത്തേക്ക് ചെന്ന് പതിയെ വല്യച്ഛ പറഞ്ഞു... ആ ഇനി ഞാൻ ഒക്കത്തു കേറ്റിയിരുത്തി കൊണ്ടുവരാം.. വേണെങ്കിൽ വന്നോളും.. ഞാൻ ഉണ്ണാൻ പോവാ.. എന്റെ കുഞ്ഞിന് അവാവു ചിന്നണം... അതും പറഞ്ഞു മിത്ര സദ്യ വിളമ്പുന്നിടത്തേക്കൊരു പോക്ക്.... ✨️✨️✨️✨️ എടി എന്റെ കല്യാണം ഒക്കെ എങ്ങനെ നടത്തണം എന്ന് വിചാരിച്ചതാ.. എല്ലാം പോയി... ഫ്രണ്ട്സിനെ ഇപ്പോൾ വിളിച്ചാൽ വൈകുന്നേരം ആവുമ്പോഴേക്കും എത്തുമോ.. ചോറും വെയിറ്റ് ചെയ്ത് ഇരിക്കുന്നതിനിടയിൽ തൊട്ടപ്പുറത്തിരിക്കുന്ന ദിച്ചിയോട് മിത്ര ചോദിച്ചു ..

ഓ അത്രക്കൊന്നും വേണ്ടടി.. ദേ അഞ്ചു മിനിറ്റ് പോരെ കൊച്ചിയിൽ നിന്ന് പാലക്കാട്ടേക്ക്.. ഒന്ന് പോയെടി... ചുണ്ട് ചുളുക്കി കൊണ്ട് ദിച്ചി ഇലയുടെ വരവും കാത്തിരുന്നു... അപ്പൊ എന്നാൽ ഇന്നത്തെ ചോറും കറിയും പൊതിഞ്ഞു കെട്ടി എടുത്ത് വെക്കാം ലെ... ഫുഡ്‌ ടേബിളിൽ കൊട്ടിക്കൊണ്ട് മിത്ര ചോദിച്ചു.. എന്നാത്തിനാ... ദിച്ചി സംശയത്തോടെ ചോദിച്ചു... ഇനി കോളേജിൽ പോവുമ്പോൾ കല്യാണ സദ്യ കിട്ടീല എന്ന് പറയില്ലല്ലോ.. ഹുഹി... രണ്ട് സൈഡിലേയും കട്ടപ്പല്ല് കാണിച്ചു മിത്ര ചിരിച്ചു.. ഓഹ് തമാശിച്ചതായിരിക്കും അല്ലിയോ... പല്ല് കടിച്ചു കൊണ്ട് ദിച്ചി മുഖം തിരിച്ചു... അല്ല കോമഡിച്ചതാ... കണ്ണിറുക്കി കൊണ്ട് മിത്ര കുട്ടൂസിനെ നോക്കി... മ്മ്ഹ്ഹ...

തൊട്ടടുത്തു ആരുടെയോ മുരടനക്കം കേട്ടപ്പോഴാണ് മിത്ര കണ്ണ് വെട്ടിച്ചു നോക്കിയത്.. അവളെ തന്നെ നോക്കി ഒന്നും അറിയാത്ത ഭാവത്തിൽ ഇരിക്കുന്ന വിശ്വയെ കണ്ടതും മിത്ര ചെയർ ദിച്ചിയോട് നീക്കിയിട്ടിരുന്നു... ചിരി കടിച്ചു പിടിച്ചു കൊണ്ട് വിശ്വ വേറെങ്ങോട്ടോ നോക്കിയിരുന്നു... യുവകോമളന്മാരുടെ പ്ലാനിങ് പ്രകാരം രണ്ടാൾക്കും ഒരില ആണ് ഇട്ടു കൊടുത്തത്... ഇതൊന്നും നടക്കില്ല.. എനിക്ക് ഒറ്റക്ക് വേണം... കുട്ടൂസിനും കൂടി... ഓഹ് പിന്നെ... ഇല തന്റെ അടുത്തേക്ക് നീക്കിയിട്ട് കൊണ്ട് മിത്ര തീർപ്പാക്കി... മിത്ര അമ്പിനും വില്ലിനും അടുക്കുന്നില്ല എന്ന് കണ്ടതും അവന്മാർ ശ്രമം ഉപേക്ഷിച്ചു.... എന്ത് തീറ്റിയാടി... മിത്രയുടെ ആർത്തി പിടിച്ചുള്ള തീറ്റ കണ്ടു വിശ്വ ചോദിച്ചു..

താൻ തന്റെ ചോറിൽ കണ്ണ് വെച്ചാൽ മതി... ഞാൻ തിന്നുന്നത് നോക്കണ്ട.. ഓസിനു കിട്ടുമ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടാവും... എങ്ങനെ ഒക്കെ വിശ്വയെ തളർത്താൻ പറ്റുന്നോ അതിനുള്ള വകയൊക്കെ മിത്ര ഒപ്പിച്ചു കൊണ്ടിരുന്നു... പിന്നെ മിത്രയുടെ സൈഡിലേക്ക് വിശ്വ തിരിഞ്ഞു നോക്കിയിട്ടില്ല.. എന്തിനാ വെറുതെ ഇരന്നു വാങ്ങുന്നെ.... 😝😝 ഫുഡും കഴിച്ചു കുറച്ച് നേരത്തെ വിശ്രമവും ഒരു റൗണ്ട് ഫോട്ടോഷൂട്ട് കൂടിയായപ്പോഴേക്കും മിത്രക്ക് ഇറങ്ങാൻ ഉള്ള ടൈം ആയി.............................തുടരും………

വിശ്വാമിത്രം : ഭാഗം  14

Share this story