വിശ്വാമിത്രം: ഭാഗം 16

viswamithram

എഴുത്തുകാരി: നിലാവ്‌

ഇറങ്ങാനായി... നേരം തെറ്റുന്നതിന് മുന്നേ പുറപ്പെടാം... ചെയറിൽ നിന്നും എണീറ്റ് മുണ്ടൊന്ന് അഴിച്ചുടുത്തു കൊണ്ട് കാർന്നോർ പറഞ്ഞു.. അതിന് മുന്നേ എനിക്കൊരു കാര്യം പറയാൻ ഉണ്ട്.... മിത്ര സ്റ്റേജിൽ നിന്നിറങ്ങി വന്നു കൊണ്ട് പറഞ്ഞു... എല്ലാവരും മിത്ര എന്താണ് പറയാൻ പോവുന്നതെന്നറിയാൻ വേണ്ടി ശ്രദ്ധയോടെ നോക്കി... അപ്പ ഭയങ്കര പേടിയോടെയാണ് നിന്നത്.. ഇനിയെങാനും പോവില്ല എന്ന് പറഞ്ഞാലോ... നിങ്ങളോടാ എനിക്ക് പറയാൻ ഉള്ളെ... കാർന്നോരുടെ അടുത്തേക്ക് ചെന്നുകൊണ്ട് മിത്ര പറഞ്ഞു... മണീ... അത്രക്കും പരിഭ്രമത്തോടെയാണ് അപ്പ വിളിച്ചത്... അപ്പ മിണ്ടാതിരിക്ക് അപ്പേ.. അല്ലേൽ അപ്പെടെ കയ്യിലെ കാശാ പോവാ... ഇതിന് ഇയാൾ മുടക്കിയേ പറ്റുള്ളൂ...

അപ്പയെ പറയാൻ സമ്മതിക്കാതെ മിത്ര പറഞ്ഞു.. എന്ത്... !!! എല്ലാവരും കാര്യം അറിയാതെ അന്ധാളിച്ചു നിൽക്കുവാണ്... അതേയ് നേരത്തെ കസേര പൊട്ടിച്ചത് കണ്ടില്ല എന്ന് വിചാരിച്ചോ.... അതിന്റെ കാശങ്ങ് കൊടുത്താൽ നമുക്ക് പോവാം.. എന്റെ അപ്പ കൊടുക്കും എന്ന് വിചാരിക്കണ്ട... രണ്ട് കയ്യും കെട്ടി പുച്ഛത്തോടെ മിത്ര പറഞ്ഞു... ഏത്.. എപ്പോ.... അയാള് നിന്ന് പരുങ്ങാൻ തുടങ്ങി.... എന്നേ കെട്ടണം എന്ന് ഈ ചട്ടിത്ത.... അല്ല ഇവര് പറഞ്ഞപ്പോൾ നിങ്ങള് സന്തോഷം കൊണ്ട് എണീറ്റില്ലേ അപ്പോ പൊട്ടിയതാ.. ഇല്ലേൽ ഞാൻ വരത്തില്ല... അവിടെ ഉള്ള ചെയർ വലിച്ചിട്ട് അതിൽ ഇരുന്ന് കൊണ്ട് മിത്ര പറഞ്ഞു.. അതെയതെ.... ഞാനും കണ്ടതാ.. ഞങ്ങൾ ഒരുമിച്ച് നിക്കുമ്പോഴാ...

ദിച്ചിയും കൂടി പറഞ്ഞപ്പോൾ അങ്ങേർക്ക് അയ്യത്തടയായി.... മണിക്കുട്ടീ.... പ്രീതാമ്മ മിത്രയുടെ അരികിലേക്ക് ചെന്ന് കൊണ്ട് തോണ്ടി... അമ്മേ കുറച്ച് കൂട്ടി വാങ്ങിക്കോ... അങ്ങേർക്ക് ഇച്ചിരി കൂടുതലാ.. കമ്മീഷൻ തരണേ.... ഒറ്റക്കണ്ണിറുക്കി കൊണ്ട് മിത്ര പറഞ്ഞു.. ഈ കുട്ടി ഇത്‌... കരയേണ്ട സമയത്ത് പ്രീതമ്മയുടെ ചുണ്ടിൽ ചിരിയാണ് വിരിഞ്ഞത്.... നിക്കപ്പൊറുതി ഇല്ല്യാ എന്ന് കണ്ടതും പോക്കറ്റിൽ നിന്നും ഇരുന്നൂറിന്റെ നോട്ട് എടുത്തു കൊണ്ട് അയാള് അപ്പക്ക് നേരെ നീട്ടി... ഇരുന്നൂറ് അല്ല ഇരുന്നൂറ്റി അൻപതാ ഒരു ചെയറിന്റെ വാടക... കസേരയിൽ നിന്നും എഴുന്നേറ്റ് അയാളുടെ അടുത്ത് വന്നു നിന്ന് കൊണ്ട് മിത്ര പറഞ്ഞു... നീയാണോ കസേര ഇറക്കിയത്.... അവളോട് ചേർന്ന് നിന്ന് കൊണ്ട് വിശ്വ ചോദിച്ചു..

ആണെങ്കിൽ.. വിട്ട് നിക്കടോ.. ലേശം മാറിനിന്ന് കൊണ്ട് മിത്ര പറഞ്ഞു... ചില്ലറ ഇല്ലല്ലോ.. നൂറിന്റെ നോട്ട് കൂടി എടുത്ത് കാണിച്ച് കൊണ്ട് അയാള് പറഞ്ഞു... അത് സാരല്ല്യ.. നമ്മൾ പോയി കഴിഞ്ഞാൽ അവരോട് സമാധാനം പറയേണ്ടത് ഇവരല്ലേ അതിന് കയ്യിൽ ഇരുന്നോട്ടെ.... ഇളിച്ചു കൊണ്ട് ആ നൂറ് രൂപ വാങ്ങി അപ്പയുടെ കയ്യിൽ കൊടുത്തു കൊണ്ട് അവൾ ചിരിച്ചു... ഇത്രയേ പറ്റിയുള്ളൂ.. ബാക്കി അവിടെ ചെന്നിട്ട് നോക്കാം.. അപ്പയെ കെട്ടിപ്പുടിച്ചു കൊണ്ട് മിത്ര പറഞ്ഞു.. ഏറ്റു... അവളുടെ തലയിൽ തലോടി കൊണ്ട് അപ്പ ചിരിച്ചു... അപ്പൊ പോട്ടെ... ഇനി ഇപ്പൊ തുടങ്ങും വെളിച്ചപ്പാട്... വിട്ട് മാറി പതിയെ പറഞ്ഞു കൊണ്ട് മിത്ര അവരോടൊപ്പം ഗേറ്റിലേക്ക് നടന്നു.... വല്യമ്മ വല്യച്ചാ...

കാറിൽ കേറാൻ ആയതും അവരെ വിളിച്ചു ചിരിയോടെ അനുഗ്രഹം വാങ്ങി... കൂടെ വിശ്വയും.... അവരെ ഒന്ന് പുണർന്നു കൊണ്ട് മിത്ര അമ്മയുടെ അടുത്തേക്ക് ചെന്നു... പ്രീതാമ്മക്ക് പിന്നെ സുഖായി.. ഇനി കൊച്ചിനേം കളിപ്പിച്ചിരുന്നാൽ മതിയല്ലോ.... എനിക്കാണേൽ പട്ടുപാവാടയിൽ നിന്ന് ഒരു മോചനവും കിട്ടി അല്ലെ അമ്മാ... പുറത്ത് ചിരിക്കുവാണെങ്കിലും ഉള്ളില് സങ്കടക്കടൽ ആയിരുന്നു... അത് കേട്ടപ്പോഴേക്കും അമ്മ കരഞ്ഞു പോയിരുന്നു.... അയ്യേ തുടങ്ങി... എനിക്കില്ലാത്ത സങ്കടം എന്താവോ നിങ്ങൾക്ക്... ഞാൻ ഹോസ്റ്റലിലേക്ക് പോവുവാണെന്ന് വിചാരിച്ചാൽ പോരെ ലെ... അപ്പേ..... എന്നും വിളിച്ചു അപ്പയുടെ അടുത്തേക്ക് ചെന്നു...

ദേ കുട്ടൂസ് എന്റെ ഒപ്പം ഇത്രേം നാൾ കിടന്നത് കൊണ്ട് നിങ്ങടെ റൊമാൻസ് ഒക്കെ കേമമായി നടക്കുന്നുണ്ടായിരുന്നു.. ഇനിയതൊക്കെ മാറ്റിക്കൊ ട്ടോ ഇന്ന് മുതൽ നടുക്ക് വേറെ ഒരാള് കേറി കിടക്കും... ചമ്മാൻ നിക്കണ്ട... കട്ടപ്പല്ല് വിരിയിച്ചു മിത്ര ചിരിച്ചു... അപ്പ എന്ത് പറയണമെന്ന് അറിയാതെ നിർവികാരമായൊന്ന് ചിരിച്ചു... ഹാ ചിരിക്ക് മാഷേ.... എളിയിൽ കൈ കുത്തി കൊണ്ട് കുറുമ്പൊടെ മിത്ര പറഞ്ഞു... പോടീ കിലുക്കാംപ്പെട്ടി... അവളുടെ തലയിൽ ഒന്ന് കിഴുക്കി കൊണ്ട് അയാള് ചിരിച്ചു.... കണ്ണ് ചിമ്മി കാണിച്ച് കൊണ്ട് മിത്ര ദിച്ചിയുടെ അടുത്തേക്ക് ചെന്നു... മിക്കവാറും ഞാൻ നാളെ അവിടെന്ന് ചാടും.. ഞാൻ വിളിക്കാം.. മുങ്ങിക്കൊ.. ഹോസ്റ്റലിൽ പൊങ്ങാം.. ഇങ്ങോട്ട് വന്നാൽ ഒന്നും നടക്കില്ല..

ദിച്ചിയെ ചേർത്ത് പിടിക്കുമ്പോൾ അവളുടെ ചെവിയിലായി മിത്ര പറഞ്ഞു... ബെസ്റ്റ് ഓഫ് ലക്ക് ഫോർ യുവർ ആദ്യരാത്രി.. ദിച്ചി മറുപടി കൊടുത്തത് അതാണ്.. അയ്യടാ... വാക്കിൽ ഒരു ഊന്നൽ കൊടുത്തു കൊണ്ട് മിത്ര വിട്ട് നിന്നു.... എന്റെ കൊച്ചേ അപ്പന്റെ മുരിഞ്ഞ ദോശ തിന്ന് നീ മുരിയും.. മിക്കവാറും കരിയും... അപ്പയുടെ മുഖത്തേക്ക് പാളി നോക്കി കുട്ടൂസിനോടായി മിത്ര പറഞ്ഞു... മന്യേ... പൂ...വ്വാ... ണാണോ.... ആദ്യം അവനെ തൊട്ട് കൊണ്ട് കൈ മലർത്തി കുട്ടൂസ് ചോദിച്ചു.... മറുപടി പറയാൻ ആവാതെ അമ്മയുടെ കയ്യിൽ നിന്നും അവനെ വാങ്ങി മിത്ര അവന്റെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി..... മന്യേ... ഉം.... മ്മാ..... അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ ചിരിച്ചു....

അവസാനമായി അവന്റെ വിരിഞ്ഞ നെറ്റിയിൽ മുത്തി കൊണ്ട് അമ്മയെ ഏൽപ്പിച്ചു ഒരു വാക്ക് പോലും പറയാതെ മിത്ര കാറ് ലക്ഷ്യമാക്കി നടന്നു.... മന്യേ.. ബാ.... പൂ... വാ.... കൈ മാടി വിളിച്ചു അലറി കരഞ്ഞു കൊണ്ടവൻ വിളിച്ചു.... തിരിഞ്ഞു നോക്കാതെ വിറയ്ക്കുന്ന ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് മിത്ര മുന്നോട്ട് നടന്നു... മന്യേ.. ഉമ്മ ചരാ... ബാ.... മ്മ്മ് കരച്ചിലിനിടയിലും അവന്റെ വാക്കുകൾ മിത്രയുടെ ചെവിയിൽ തുളച്ചു കയറി... അപ്പയും അമ്മയും അവൻ താഴെ ഇറങ്ങി പോവാതിരിക്കാൻ വേണ്ടി പിടിച്ചു വെച്ചേക്കുവാണ്... കണ്ണാണെങ്കിൽ ഒരു ഒഴിവും ഇല്ലാതെ ഒഴുകി കൊണ്ടിരിക്കുവാണ്.. കുട്ടൂസെ...

കയ്യിലെ ബൊക്കെയും കഴുത്തിലെ പൂ മാലയും വലിച്ചെറിഞ്ഞു കൊണ്ട് ആളുകളെ വകഞ്ഞു മാറ്റി മിത്ര തിരിഞ്ഞോടി... മന്യേ..... അമ്മയുടെ കയ്യിൽ നിന്നും കുതറി കയ്യും നീട്ടി പിടിച്ചു അവൻ മിത്രയുടെ അടുത്തേക്ക് ഓടി... നിലത്തേക്ക് മുട്ട് കുത്തി ഇരുന്ന് ഓടി വന്ന മാധുവിനെ ഇറുകെ പിടിച്ചു കൊണ്ട് മിത്ര പുണർന്നു... മന്യേ.... ചിന്നോ.. പൂ... ണ്ട.... കയ്യിൽ ശർക്കര മിട്ടായി അവളുടെ വായിലേക്ക് വെച്ചു കൊടുത്ത് കൊണ്ട് അവൻ പറഞ്ഞു ..... മാഷേ ഞാൻ പോണോ.. അത്രയും കേണു കൊണ്ടാണ് മിത്ര ചോദിച്ചത്.. അത്രയും നേരം നിശബ്ദമായി കരഞ്ഞു കൊണ്ടിരുന്ന മാഷ് ഞെട്ടിക്കൊണ്ട് മണിയെ നോക്കി... പതിയെ കുട്ടൂസിനെ എടുത്ത് മാറ്റി... ഞാൻ പോവില്ല.. ഞാൻ വരില്ല... ഞാൻ എങ്ങും പോവില്ല...

ദേഷ്യവും സങ്കടവും കലർന്ന ഭാവത്തോടെ മിത്ര നിലത്തിരുന്നു.... വിശ്വ ആണെങ്കിൽ ഉള്ളത് ഒളിച്ചോടിയും പോയി കെട്ടിയതിപ്പോ ഇതാ നിലത്തിരുന്നു ഉരുളുന്നു എന്നും ആലോചിച്ചു നിൽപ്പാണ്... കൊച്ചേ.. സമയം വൈകി.. ഇനി നാളെ വന്നു കരയാം... കാർന്നോർക്ക് കിട്ടിയതൊന്നും പോരെന്നു.... മുതുകിളവാ നിങ്ങൾക്കെന്നെ ശരിക്കും അറീല... അല്ലെങ്കിലേ എന്റെ കണ്ട്രോൾ പോയി ഇരിക്കുവാ അതിന്റെ ഇടെകൂടി ഓരോന്നു പറഞ്ഞു എന്നേ ഇളക്കിയാൽ ഉണ്ടല്ലോ നിങ്ങളെ ഞാൻ വെട്ടി നുറുക്കി അടുപ്പത്തു വേവിച്ചു അതെടുത്തു ചതച്ചു അടുപ്പിൽ ഇട്ടു കത്തിച്ചു ആ ചാരം എടുത്ത് ഞാൻ പല്ല് തേക്കും.. ബാക്കി നാട്ടുകാർക്കും തേക്കാൻ കൊടുക്കും... ഹാ...

ഓരോന്നും കൈ കൊണ്ട് ചെയ്ത് കാണിച്ച് കലിച്ചു കൊണ്ട് മിത്ര പറഞ്ഞു... എന്നാൽ പിന്നെ... അവൾക്ക് തോന്നുമ്പോൾ വരാൻ പറയ്.. ഞാൻ വണ്ടിയിൽ ഉണ്ടാവും.. എന്നും പറഞ്ഞു മൂപ്പര് എസ്‌കേപ്പ്... മന്യേ.. പൂവാ.... റ്റാറ്റാ... അപ്പയുടെ കയ്യിൽ നിന്നും ഇറങ്ങി മിത്രയെ പിടിച്ചു വലിച്ചു കൊണ്ട് അമ്മയെയും അപ്പയെയും നോക്കി കൊണ്ട് മാധു പറഞ്ഞു.... അപ്പാ എന്നാൽ കുട്ടൂസ് എന്റെ ഒപ്പം പോന്നോട്ടെ... അപ്പ വരുമ്പോൾ കൊണ്ട് പൊയ്ക്കോ.. ചുണ്ട് വിതുമ്പി കൊണ്ടാണ് മിത്ര പറഞ്ഞത്.. അത് മോളെ.. അതിപ്പോ..... അത് ശെരിയാവില്ല... നെറ്റിയിൽ വിരൽ ഉഴിഞ്ഞു കൊണ്ട് അപ്പ പറഞ്ഞു.. അച്ഛാ ഇവനും പോന്നോട്ടെ.. അതാവുമ്പോൾ ഇവൾക്ക് കൂട്ടാവുമല്ലോ.....

അവൾക്കിപ്പോ നല്ല ബുദ്ധിമുട്ട് ഉണ്ടാവും... മിത്രയെ നിലത്ത് നിന്നും എഴുന്നേൽപ്പിച്ചു കുട്ടൂസിനെ എടുത്തു കൊണ്ട് വിശ്വ പറഞ്ഞു... തിരുവായ ഇപ്പോഴെങ്കിലും തുറന്നല്ലോ.. ചധാമാനം.... മിത്ര പിറുപിറുത്തു കൊണ്ട് വിശ്വയുടെ കൈ തട്ടി മാറ്റി കുട്ടൂസിനെ പിടിച്ചു വാങ്ങി... അപ്പൊ അപ്പാ അമ്മാ ഞാൻ പോയിട്ട് നാളെ വരാമേ.. റ്റാറ്റാ... കുട്ടൂസെ ടാറ്റാ കൊടുത്തേ.. അതുവരെ അലറി വിളിച്ചു കരഞ്ഞ മിത്ര മുഖം എല്ലാം തുടച്ചു കൊണ്ട് കുട്ടൂസിനെ നോക്കി കൊണ്ട് മിത്ര പറഞ്ഞു.. എത്ര പെട്ടെന്ന് സ്വഭാവം മാറി കുരിപ്പിന്റെ..... വിശ്വ പിറുപിറുത്തു... റ്റാറ്റാ... കൈ കൊണ്ട് വീശി കാണിച്ച് കൊണ്ട് അവൻ കാറിനെ ചൂണ്ടി കാണിച്ചു... മിത്ര വേഗം അകത്തേക്കോടി കുട്ടൂസിനുള്ള ഡ്രെസ്സും എടുത്ത് വന്നു...

വെൽ പ്ലാൻഡ് ആയിരുന്നു ലെ... ദിച്ചി അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു അത് പിന്നെ പറയാൻ ഉണ്ടോ... കരഞ്ഞാൽ പിന്നെ അപ്പ മുട്ട് കുത്തും.... ചിരിയോടെ പറഞ്ഞു കൊണ്ട് മിത്ര ബാക്കിയുള്ളവർക്ക് നേരെ തിരിഞ്ഞു പോവാണേ... അവരെ നോക്കി ഒന്നൂടി യാത്ര പറഞ്ഞു കൊണ്ട് മിത്ര കുട്ടൂസിനെ തോളത്തേക്ക് കിടത്തി കാറിന്റെ അടുത്തേക്ക് നടന്നു... ഞാൻ അറ്റത്തു... കേറാൻ നിന്ന വിശ്വയെ തട്ടിമാറ്റി കൊണ്ട് കുഞ്ഞിനേം കൊണ്ട് മിത്ര കാറിലേക്ക് നുഴഞ്ഞു കേറി.... ഇതെന്തിന്റെ കുഞ്ഞാണോ എന്തോ... ദേഷ്യം കൊണ്ട് വിശ്വ പറഞ്ഞപ്പോൾ ശബ്ദം ഇത്തിരി കൂടി പോയി... ഇത്രേം കാലം ആ നിക്കുന്ന സേതുമാധവന്റെയും പ്രീതയുടെയും കുഞ്ഞാണെന്നാണ് എന്റെ അറിവ്...

ഇനി അത്രക്ക് മുട്ടാണെൽ പോയി ചോദിക്ക്.. ഞങ്ങൾ പോവാ ഒരു ഓട്ടോ പിടിച്ചു വന്നേക്ക് അല്ല പിന്നെ..... ✨️✨️✨️✨️ ആദ്യായിട്ട് കാറിൽ കയറിയതിന്റെ എല്ലാ അത്ഭുതവും കുട്ടൂസിന് ഉണ്ടായിരുന്നു... സീറ്റിൽ തൊട്ടും ഗ്ളാസ്സിലൂടെ പുറം കാഴ്ചകൾ കണ്ടും വായിൽ വിരൽ ഇട്ടു നുണഞ്ഞു കൊണ്ട് മിത്രയുടെ മാറിലേക്കവാൻ ചാഞ്ഞു കിടന്നു.... കുട്ടൂസെ.. പാലിന് വേണ്ടി കരയല്ലേ ട്ടോ.. മണിടെ കയ്യിൽ ഇല്ല്യാ.. അമ്മ വീട്ടിലാ... അവന്റെ മുടി മാടി ഒതുക്കി കൊണ്ട് മിത്ര പറഞ്ഞു... ഇയ്യ മന്യേ നാ....നെ ഒങ്ങാ...

തേനൊലിക്കുന്ന കയ്യോടെ തല ഉയർത്തി നോക്കി കൊണ്ട് മിത്രയെ നോക്കി അവൻ പറഞ്ഞു.. ഓഹ് തേനൊലിക്കാൻ തുടങ്ങി.... ഇതൊക്കെ എവിടെ സ്റ്റോക്ക് ചെയ്ത് വെച്ചേക്കുവാ... ടവ്വലിൽ അവന്റെ വിരലും ചുണ്ടും തുടച്ചു കൊടുത്ത് ഒന്നൂടി ചാരി കിടത്തി കൊണ്ട് മിത്ര അവനു ഉറങ്ങാൻ പാകത്തിന് പുറത്ത് തട്ടി കൊടുത്തു... നേരിട്ട് നോക്കാൻ പേടി ഉള്ളത് കൊണ്ട് പതിയെ തല തിരിച്ചും കണ്ണ് വെട്ടിച്ചും മിത്രക്ക് അനിയനോടുള്ള സ്നേഹം ആസ്വദിച്ചു കാണുവാണ് വിശ്വ....

പതിയെ പതിയെ മിത്രയും ഉറക്കത്തിലേക്ക് വീണു..... ആരുടെയൊക്കെയോ ബഹളവും ഒച്ചപ്പാടും കേട്ട് കൊണ്ടാണ് മിത്ര കണ്ണ് തുറന്ന് നോക്കിയത്... പന്തൽ ഒക്കെ ഇട്ടു ആളാരവത്തോടെ നിൽക്കുന്ന വീട് കണ്ടതും ഒരു ചമ്മലോടെ മിത്ര കുഞ്ഞിനെ ഉണർത്താതെ കാറിൽ നിന്നും ഇറങ്ങി... അവൾ വന്നു നിന്നതും തൊട്ടടുത്തു തന്നെ വിശ്വയും സ്ഥാനം പിടിച്ചു... അത് ഇഷ്ടപ്പെടാതെ കുറുമ്പൊടെ മുഖം തിരിച്ചു മുന്നിലേക്ക് നോക്കിയ മിത്ര വിശ്വയുടെ വീട് കണ്ടു ഞെട്ടി തരിച്ചു നിന്നു.... സത്യത്തിൽ ഇയാൾക്ക് വാർക്കപ്പണി തന്നെയാണോ... ഇനി സ്മഗ്ഗളിഗോ കഞ്ചാവോ വല്ലതും ആണോ !!!! വിശ്വയെയും നോക്കി മിത്ര ഒരു നിൽപ്പ്.... ആണോ !!!! ഇനി അതായിരിക്കുമോ... 🙄🤔..........................തുടരും………

വിശ്വാമിത്രം : ഭാഗം  15

Share this story