വിശ്വാമിത്രം: ഭാഗം 17

viswamithram

എഴുത്തുകാരി: നിലാവ്‌

പ്രൗഢിയോടെ നിവർന്നു നിൽക്കുന്ന രണ്ട് നില വീട്.... പുറത്ത് നിന്ന് നോക്കുമ്പോൾ നാലുകെട്ട് മോഡലിൽ ആണ് വീട്... സാധാ ഇരു നില വീടിനേക്കാൾ ഹൈറ്റിൽ ആണ് പണി കഴിപ്പിച്ചേക്കുന്നത്.... ഒരു വളിച്ച ചിരിയോടെ മിത്ര വിശ്വയെ ഒന്ന് നോക്കി... മ്മ്?... ചോദ്യഭാവത്തിൽ നെറ്റി ചുളിച്ചു മൂളി കൊണ്ട് വിശ്വ മിത്രയെ നോക്കി... ച്ചും.. ഹും... ഒന്നുമില്ല എന്നർത്ഥത്തിൽ സൗണ്ട് ഉണ്ടാക്കി മിത്ര മുഖം തിരിച്ചു... വാ ഏട്ടത്തി... അടുത്ത് നിന്ന് വികാസ് വിളിച്ചതും മിത്ര ഒരു ചമ്മിയ ചിരി പാസ്സാക്കി... എന്റെ പരദേവതകളെ എന്നേ കാത്തോളണേ.... വലത് കാല് വെച്ചു തന്നെ മിത്ര ഗേറ്റ് കടന്നു.... താലവും വിളക്കും പിടിച്ചു കൊണ്ട് ആ വീട്ടിലെ സകല ആൾക്കാരും നിരന്നു നിന്നു....

രണ്ട് പേരെയും ആരതി ഉഴിഞ്ഞു... അരിയും പൂവും എടുത്ത് ഓരോരുത്തർ ആയി അവരെ അനുഗ്രഹിച്ചു.... തലേക്ക് എറിയല്ലേ.. വായിലേക്ക് എറിഞ്ഞിരുന്നേൽ ഞാൻ തിന്നേനെ... അരിയെ നിനക്ക് ഭാഗ്യമില്ല എന്റെ വയറ്റില് കിടക്കാൻ... തലയിലേക്ക് വീഴുന്ന അരിയെ നോക്കി മിത്ര ആത്മകഥിച്ചു... ആരും നോക്കുന്നില്ല എന്ന് കണ്ടതും സാരിയുടെ ഞൊറിയിൽ കുടുങ്ങിയ അരി എടുത്ത് മിത്ര വായിലേക്കിട്ടു... ഏഹ്.. നിനക്ക് ഒന്നും തിന്നാൻ കിട്ടാറില്ലേ... അടുത്തേക്ക് വന്നു നിന്ന് കൊണ്ട് വിശ്വ ചോദിച്ചു... ഓസിനു കിട്ടുമ്പോൾ ഇങ്ങനെ.... ഒക്കെ ഉണ്ടാവും എന്നല്ലേ.. സമ്മതിച്ചു.. മിത്രയെ മുഴുവൻ പറയാൻ സമ്മതിക്കാതെ വിശ്വ പറഞ്ഞു.. പഠിച്ചല്ലേ.. ഇനിയും എന്തൊക്കെ പഠിക്കാൻ കിടക്കുന്നു....

ഹിഹി... കുട്ടൂസിനെ തോളത്തേക്ക് കയറ്റി കിടത്തി കൊണ്ട് മിത്ര പറഞ്ഞു.... വിളക്ക് വാങ്ങിച്ചോ മോളെ... കാർന്നോർ ഇളിച്ചു കൊണ്ട് പറഞ്ഞു... ആഹ് അച്ചാച്ചാ... മിത്ര തിരിച്ചും നല്ലൊരു ഇളി പാസാക്കി... കുട്ടൂസ്.... തോളത്തു കുട്ടൂസ് കിടക്കുന്നത് കൊണ്ട് വിളക്ക് വാങ്ങാൻ വയ്യാതെ മിത്ര തല ചൊറിഞ്ഞു.... കുഞ്ഞിനെ ഇങ്ങ് തന്നേക്ക്.. കൂടുതൽ ചോദ്യത്തിനും മറുപടിക്കും കാത്ത് നിൽക്കാതെ വിശ്വ കുട്ടൂസിനെ മിത്രയുടെ തോളത്തു നിന്നും അടർത്തി മാറ്റി അവന്റെ തോളിലേക്ക് ഇട്ടു... ശാന്തമായി ഉറങ്ങുന്ന കുട്ടൂസിനെ കണ്ടതും മിത്ര ചിരിയോടെ വിളക്ക് വാങ്ങി... ഏട്ടൻ കേറിക്കോ.. കൊച്ചിനെ ഞാൻ പിടിച്ചോളാം... വിശ്വയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി കൊണ്ട് വികാസ് പറഞ്ഞു...

മാറ്റി മാറ്റി എന്റെ കുട്ടൂസ് ബാക്കി ഉണ്ടാവുമോ ആവോ... എന്റെ കഷ്ടകാലത്തിന് വിളക്ക് കിടല്ലേ.. പോ കാറ്റേ... വലത് കാല് വെച്ചു അകത്തേക്ക് പോവുമ്പോൾ മിത്ര പിറുപിറുത്തു.... എന്റമ്മോ എന്തൊരു വല്യ വീടാ... അകത്തു തന്നെ നടുമുറ്റവും വല്യ ഹാളും.. ഓഹ്... മിത്ര അകം എല്ലാം നോക്കി നോക്കി നടന്നു.. പൂജ റൂമിൽ ചെന്ന് വിളക്ക് വെച്ചു മിത്ര മനമുരുകി പ്രാർത്ഥിച്ചു... രണ്ട് ദിവസം ഏറി വന്നാൽ ഒരാഴ്ച അതിനുള്ളിൽ എന്നേ ഇവിടുന്ന് പുറത്ത് ചാടാൻ സഹായിക്കണെ.... നടക്കില്ല മോളെ... ബാക്കിൽ നിന്ന് കൊണ്ട് വിശ്വ പറഞ്ഞു... എന്ത് !! ഒന്ന് ഞെട്ടി കൊണ്ട് തല ചെരിച്ചു കൊണ്ട് മിത്ര ചോദിച്ചു... നീ ഇപ്പൊ എന്താണോ പ്രാർത്ഥിച്ചത് അത് തന്നെ... ഒരു ചിരിയോടെ വിശ്വ പറഞ്ഞു....

നടക്കില്ല എന്ന് പറയാൻ ഞാൻ എന്താണ് പ്രാർത്ഥിച്ചേ എന്ന് തനിക്കറിയുമോ... പുച്ഛത്തോടെ ആണ് മിത്ര ചോദിച്ചു.... നിന്റെ സ്വഭാവം വെച്ച് വല്ല കൊനിഷ്ടും ആവുമല്ലോ... വിശ്വ തിരിച്ചും പുച്ഛം വാരി വിതറി.. ഞഞ്ഞായി... ഹും... വിശ്വയെ തട്ടി മാറ്റി കൊണ്ട് മിത്ര പുറത്തേക്ക് നടന്നു... ഇന്ന് വൈകുന്നേരം പാർട്ടി വെച്ചതാ.. വേണ്ട എന്ന് എല്ലാവരോടും വിളിച്ചു പറഞ്ഞു.. മോള് ചെന്ന് ഡ്രസ്സ്‌ മാറ്റി വാ... മിത്ര പൂജ മുറിയിൽ നിന്ന് ഇറങ്ങിയതും ഒരാള് വന്നു പറഞ്ഞു... ആരാ?? സംശയത്തോടെ മിത്ര ചോദിച്ചു.. മോളുടെ അമ്മയാ... പൊട്ടി വന്ന ചിരിയോടെ അവര് പറഞ്ഞു... അപ്പൊ പ്രീതാമ്മ... അപ്പ എന്നേ ചതിക്കുവായിരുന്നുവല്ലേ... എന്റെ പ്രീതാമ്മ അപ്പൊ കുട്ടൂസിന്റെ അമ്മ മാത്രം ആണോ..

അപ്പ എന്തിനാ നിങ്ങളെ ഒഴിവാക്കിയേ അപ്പൊ.. പറയ് ശെരിക്കുള്ള അമ്മേ... അപ്പേ... ഒരു നിമിഷം കൊണ്ട് മിത്ര എന്തൊക്കെയോ ചിന്തിച്ചു കൂട്ടി... മോളിതെന്തൊക്കെയാ പറയുന്നേ.. ഞാൻ വിശ്വയുടെ അമ്മയാ..ഇനി മുതൽ മോളുടെയും.... അവര് കളിയാക്കി ചിരിയോടെ പറഞ്ഞു.... അയ്യേ അങ്ങനെ ആയിരുന്നോ.. അത് പറയണ്ടേ.. ഞാൻ കരുതി... ആരോടും പറയല്ലേട്ടോ.. ഒരു വളിച്ച ചിരിയോടെ മിത്ര പറഞ്ഞു... ഞാൻ അറിഞ്ഞാൽ പ്രശ്നം ഉണ്ടോ ആവോ.. എന്നാലും എന്റെ ഏട്ടത്തി... കുഞ്ഞിനേം എടുത്ത് പുറകിൽ നിന്ന വികാസ് ചോദിച്ചു... അയ്യോടാ... കുഞ്ഞനിയത്തി ആവാൻ പറ്റിയ എന്നെയാ ഏട്ടത്തി എന്ന്.. എങ്ങനെ തോന്നുന്നു.. നോക്കണേ അമ്മേ... മിത്ര വേഗം തന്നെ അമ്മക്ക് സെറ്റ് ആയി...

എടാ നിന്ന് തർക്കിക്കാതെ മോൾക്ക് റൂം കൊണ്ട് പോയി കാണിച്ച് കൊടുക്ക്.. മോള് പോയി ഡ്രസ്സ്‌ മാറ്റി വാ എല്ലാം കബോഡിൽ ഉണ്ട്... വികാസിനെയും മിത്രയെയും നോക്കിക്കൊണ്ട് അമ്മ പറഞ്ഞു... എന്നാൽ പിന്നെ ഞാൻ അടിച്ച് നനച്ചു തളിച്ച് വരാം.. കം ഓൺ ബുൾഗാൻ താടി.. കുഞ്ഞിനെ വികാസിന്റെ കയ്യിൽ നിന്നും വാങ്ങി അവന്റെ പിന്നാലെ സ്റ്റെയർ കേറി കൊണ്ട് മിത്ര പറഞ്ഞു... ✨️✨️✨️✨️ ഇതാണ് ഏട്ടന്റെ റൂം... കബോഡിൽ ഡ്രസ്സ്‌ ഉണ്ട് ഏതാണെന്ന് വെച്ചാൽ എടുത്തോ.... മ്മ്മ് അല്ലേൽ വേണ്ട അതൊക്കെ മീരക്ക് വാങ്ങിയതാ ഏട്ടത്തി... അല്ല മിത്ര വേറെ ഡ്രസ്സ്‌ ഇട്ടാൽ മതി.. ഞാൻ ഇപ്പോ കൊണ്ട് വരാം... അതും പറഞ്ഞു വികാസ് താഴേക്ക് പോയി.. എന്റെ കുട്ടൂസെ എന്തൊരു വല്യ റൂമാ..

ഇനി നിന്റെ അളിയന് സൈഡ് ബിസിനസ്സ് വല്ലോം ഉണ്ടോ ആവോ.. ബെഡിലേക്കിരുന്നു ചുറ്റും നോക്കി ഉറങ്ങി കിടക്കുന്ന കുട്ടൂസിനോടായി പറഞ്ഞു... എനിക്ക് ഡ്രസ്സ്‌ മാറണം... വാതിലിൽ ചാരി നിന്ന് കൊണ്ട് വിശ്വ പറഞ്ഞു... എവിടെന്നാ ഒരു ഗർജ്ജനം... ഏഹ്.. കുഞ്ഞിനെ ബെഡിൽ കിടത്തി കൊണ്ട് മിത്ര കട്ടിലിനടിയിലും സൈഡിലും എല്ലാം നോക്കി... ഏയ് ആരും ഇല്ലല്ലോ ആ തോന്നീതാവും.. ഡ്രസ്സ്‌ എടുക്കാൻ പോയ ആളെവിടെ... അതെ നിൽപ്പിൽ മിത്ര ഓരോന്ന് ആലോചിച്ചു കൂട്ടി... അനങ്ങി പോവരുത്.... മിത്രയുടെ തിരച്ചിൽ കണ്ടു ചിരിയോടെ ശബ്ദം ഉണ്ടാക്കാതെ പിറകിൽ വന്നു നിന്ന വിശ്വ അവളുടെ ചെന്നിയിൽ വിരൽ വെച്ച് കൊണ്ട് പറഞ്ഞു...

ഇത്രേം ആളുകൾ ഉള്ളപ്പോൾ ആരാപ്പാ തോക്കും പിടിച്ചു വന്നേ.... മിത്ര അപ്പോഴും തിങ്കലോഡ് തിങ്കൽ... അനങ്ങാൻ പറ്റില്ലേൽ മുതുകിൽ ചൊറിയുന്നുണ്ട്.. ഒന്ന് ചൊറിഞ്ഞു തരാമോ... കളിയാക്കി കൊണ്ട് മിത്ര പറഞ്ഞു.. മര്യാദക്ക് മൗത്തിന് ഷട്ടർ ഇട്ടോ.. ഹും... വിശ്വ പറയലും മിത്ര തിരിഞ്ഞു വിശ്വയുടെ കൈ പിടിച്ചു തിരിഞ്ഞു വയറ്റിലേക്ക് പഞ്ച് ചെയ്യാൻ നോക്കിയതും... താൻ ആയിരുന്നോ... മുഖത്തേക്ക് നോക്കിയ മിത്ര കൈ പിൻവലിച്ചു മുടിയെല്ലാം ശെരിയാക്കി കുറച്ച് വിട്ട് നിന്ന് കൊണ്ട് ചോദിച്ചു.. പിന്നെ ഞാൻ ഞാൻ അല്ലാതെ വേറെ വല്ലവരും ആവുമോ... പുച്ഛത്തോടെ വിശ്വ ചോദിച്ചു... ഷട്ടർ എന്നൊക്കെ കേട്ടപ്പോൾ ഞാൻ കരുതി എഡ്യൂക്കേഷൻ ഇല്ലാത്ത കുട്ട്യോളെ പിടുത്തക്കാർ ആണെന്ന്..

അല്ലെങ്കിലും എഡ്യൂക്കേഷൻ ഇല്ലല്ലോ.. ലാസ്റ്റ് കുറച്ച് പതുക്കെ ആണ് മിത്ര പറഞ്ഞത്... അയ്യേ ഒരു കുട്ടി വന്നേക്കുന്നു... മാറി നിക്കെടി ഞാൻ ഡ്രസ്സ്‌ മാറ്റട്ടെ... മിത്രയെ തട്ടി മാറ്റി കൊണ്ട് വിശ്വ പറഞ്ഞു.... ശഹ്ഹ്.... കുഞ്ഞെങ്ങാനും എണീറ്റാൽ എന്റെ സ്വഭാവം മാറും ഹാ.... മുഖം കൂർപ്പിച്ചു കൊണ്ട് മിത്ര പറഞ്ഞു... മന്യേ..... കണ്ണ് തുറന്നു പരിചയം ഇല്ലാത്ത സ്ഥലം കണ്ടു ചുറ്റും നോക്കി കൊണ്ട് കുട്ടൂസ് പരിഭ്രമത്തോടെ വിളിച്ചു... ഹാ ഇപ്പൊ നിന്റെ സൗണ്ട് കേട്ടിട്ടാ അവൻ നീറ്റെ... മന്യേ... മിത്രയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് വിശ്വ പറഞ്ഞു... പോടോ.... ഓ മണി ഇവിടെ ഉണ്ട്.. കുഞ്ഞിനെ എടുത്തു കൊണ്ട് മിത്ര അവനെ തുറിപ്പിച്ചു നോക്കി.. സൊത്തുട്ടാ ഇങ്ങ് വന്നേ.. താഴെ നിന്നും അമ്മയുടെ വിളി

കേട്ടതും മിത്ര പൊട്ടിച്ചിരിച്ചു... സൊത്തുട്ടൻ ചെല്ല്... ചിരി കടിച്ചു പിടിച്ചു കൊണ്ട് മിത്ര തലയാട്ടി... ഈ അമ്മ... ധാ വരുന്നു... ചവിട്ടി തുള്ളി ഡ്രെസ്സും എടുത്ത് പോയി ഫ്രഷ് ആയി മിത്രയുടെ മുഖത്തേക്ക് പോലും നോക്കാതെ വിശ്വ താഴേക്കിറങ്ങി പോയി.... നിന്റെ അളിയൻ നാറി.. ഹിഹിഹി... കുട്ടൂസിനെ പൊക്കിപ്പിടിച്ചു വയറിൽ മുഖം പൂഴ്ത്തി ഇക്കിളി ആക്കിക്കൊണ്ട് മിത്ര പറഞ്ഞു.... മന്യേ.. കികികികി.... മണിയുടെ മുടിയിൽ പിടുത്തം ഇട്ടു കൊണ്ട് അവനും പൊട്ടിച്ചിരിച്ചു.. ഇക്കിളി എടുത്തിട്ടെയ്... ഇതാ മിത്രേ ഡ്രസ്സ്‌.... ഒരു കവർ എടുത്ത് മിത്രക്ക് നേരെ നീട്ടി കൊണ്ട് വികാസ് പറഞ്ഞു... ഇതെന്തോന്നിത്.... കിട്ടിയ ഡ്രസ്സ്‌ പൊക്കി പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു.. പട്ടുപ്പാവാടയും ബ്ലൗസും...

ഇളിച്ചു കൊണ്ട് വികാസ് പറഞ്ഞു... ഞാൻ കരുതി സാരി ആണെന്ന്.. ഇത്‌ പട്ടുപ്പാവാട ആണെന്ന് എനിക്കറിയില്ലല്ലോ ലെ... എന്റെ വ്യാകുല മാതാവേ ഇവിടെ എത്തിയാലെങ്കിലും ഇതിൽ നിന്നൊരു മോചനം ഉണ്ടാവുമെന്ന് കരുതിയപ്പോ പിന്നാലെ വരുവാണല്ലോ.... മിത്ര ദേഷിച്ചു കൊണ്ട് പറഞ്ഞു... ഹിഹി.. എന്നാൽ ഞാൻ അങ്ങോട്ട്... എന്നും പറഞ്ഞു വികാസ് വേഗം എസ്‌കേപ്പ് അടിച്ചു.... എന്റെ കുട്ടൂസെ..... മണി പിന്നേം കുടുങ്ങിയല്ലോ... കൊച്ചിനേം എടുത്ത് ബാത്റൂമിലേക്ക് കയറുമ്പോൾ മിത്ര പറഞ്ഞു... മ്മ്മ്..... ഉറക്കം വിട്ട് മാറാതെ മിത്രയുടെ മുഖത്തേക്ക് നോക്കി കോട്ടുവാ ഇട്ടു കൊണ്ട് അവൻ മൂളി... ബാത്ത് ഡബ്ബുo ഉണ്ടോ.. അരെവ്വാ.... ഇതെന്ത് ഫുട്ബോൾ കോട്ടോ....

കുളിമുറിയിലേക്ക് കയറിയതും നാലുപുറം കുഞ്ഞിനേം കൊണ്ട് കറങ്ങി കൊണ്ട് മിത്ര ആരോടെന്നില്ലാതെ പറഞ്ഞു... മ്മ്മ്?? സംശയത്തോടെ മാധു മിത്രയെ നോക്കി... ഒന്നുല്ല്യ.. നമുക്ക് കുളിക്കാം... എന്നും പറഞ്ഞു കുഞ്ഞിനെ നിലത്ത് ഇറക്കിയപ്പോൾ ആണ് ഹാങ്ങ്റിൽ വിശ്വയുടെ ഷർട്ട് ഇരിക്കുന്നത് കണ്ടത്... ഒരു ചിരിയോടെ അതെടുത്തു മുഖത്തോട് അടുപ്പിച്ചു.... നേരെ നെറ്റിയിലേക്ക് കൊണ്ട് പോയി പടർന്ന കുങ്കുമം എല്ലാം ഷർട്ടിൽ നന്നായി ഒരചെടുത്തു.... കുറച്ച് ഇട്ടാൽ മതിയെന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു ഗമ.. ഹും... ഓരോന്ന് പിറുപിറുത്തു കൊണ്ട് മിത്ര മുഖത്തെ പടർന്ന കുങ്കുമം എല്ലാം വിശ്വയുടെ ഷർട്ടിലേക്ക് കോപ്പി പേസ്റ്റ് ചെയ്തു.... തനിക്ക് എന്നേ കെട്ടണം അല്ലേടാ കാലമാട....

എന്നും പറഞ്ഞു ഷർട്ട് നല്ല വൃത്തിക്ക് നിലത്ത് വിരിച്ചിട്ട് കാലിൽ കുറച്ച് വെള്ളം ആക്കി കാലിലെ ചളി എല്ലാം കൂടി ആ നെഞ്ചത്ത് തന്നെ പതിപ്പിച്ചു.... ബലേ ബേഷ്.. കാല് അങ്ങനെ പകർന്നിട്ടുണ്ട്.... എങ്ങനെ ഉണ്ട് അളിയൻ അളിയന്റെ ഷർട്ട്... നിറഞ്ഞ സംതൃപ്തിയോടെ മിത്ര മാധുവിനോട് ചോദിച്ചു... നാ....നും... മന്യേ.... കൈ കൊണ്ട് മിത്രയെ മാടി കൊണ്ട് മാധു പറഞ്ഞു... പിന്നെന്തിനാ കുട്ടൂസെ മണി ജീവിച്ചിരിക്കുന്നെ.. അവന്റെ കാലിലും വെള്ളം ആക്കി പൊക്കി പിടിച്ചു ഷർട്ടിന്റെ വയറിന്റെ ഭാഗത്തായി കുട്ടൂസിന്റെ രണ്ട് കാലും പതിപ്പിച്ചു.. നല്ലസം.... കണ്ണിറുമ്പി ചിരിച്ചു കൊണ്ട് മാധു മിത്രയെ നോക്കി ചിരിച്ചു... അളിയന്റെ നെഞ്ചിനും വയറിനും ഇപ്പൊ ഒരാശ്വാസം ആയി കാണും.. മിത്രയുടെ മനസിനും...

അതും പറഞ്ഞു രണ്ടാളും വേഗം ഫ്രഷ് ആയി അവന്റെ ഷർട്ട് എങ്ങനെ ആണോ കിട്ടിയേ അതെ പോലെ ഹാങ്ങ്റിൽ തൂക്കി കൊണ്ട് ഒന്നും അറിയാത്ത മ്യാൻ കിടാവിനെ പോലെ മിത്രയും കുട്ടൂസും താഴേക്ക് പോയി... ✨️✨️✨️✨️✨️ താഴേക്ക് ചെന്നപ്പോൾ ഒരു വാനരപ്പട തന്നെ മിത്രയെ പരിചയപ്പെടാൻ ഉണ്ടായിരുന്നു... ഓരോന്ന് പരിചയപ്പെട്ടു അവസാനം കഴിയാൻ ആയപ്പോഴേക്കും വികാസ് മിത്രയെയും കൊണ്ട് പുറത്തേക്ക് ചെന്നു.... ചേട്ടൻ സൊത്തുട്ടൻ ആണെങ്കിൽ ബുൾഗാൻ താടിയെ എന്താ വിളിക്കാ... ചിരിയോടെ മിത്ര ചോദിച്ചു... ഹിഹി.. വികാസ് എന്ന് പോരെ... തല മാന്തി കൊണ്ട് വികാസ് ചോദിച്ചു.. പോരല്ലോ... കണ്ണ് ചിമ്മി കാണിച്ച് കൊണ്ട് മിത്ര പറഞ്ഞു...

വിച്ചുട്ടൻ.. മുഖം പൊത്തി വിരലിനിടയിലൂടെ കണ്ണ് പാളി നോക്കി കൊണ്ട് വിച്ചുട്ടൻ പറഞ്ഞു.... അയ്യാ നാണം കണ്ടില്ലേ.. ഞാൻ മണിമിത്ര... കേറുവോടെ മിത്ര പറഞ്ഞു... ഇതിലും ഭേദം എന്റെ പേരാ... വായ പൊത്തി ചിരിച്ചു കൊണ്ട് വിച്ചുട്ടൻ മണിയെയും കൊണ്ട് സൊത്തുട്ടന്റെ അടുത്തേക്ക് കൊണ്ട് പോയി.... മീറ്റ് മൈ വൈഫ്... മിത്ര അടുത്തെത്തിയതും അവളെ ചേർത്ത് പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു.... മിത്ര അപ്പോൾ തന്നെ അവന്റെ കൈ ആരും അറിയാത്ത രീതിയിൽ തട്ടി മാറ്റി... ഹൈ ഞാൻ പ്രവീൺ..പ്രവീൺ കുമാർ... എംഡി ഓഫ് നവരാജ കമ്പനി... അയാൾ കൈ നീട്ടി കൊണ്ട് പറഞ്ഞു.. നമസ്കാരം ഞാൻ മണി.. മണിമിത്ര.. മണിമിത്ര സേതു.. മണിമിത്ര സേതുമാധവൻ..

മണിമിത്ര സേതുമാധവൻ പി.. പി ഇനിഷ്യൽ ആണ് ട്ടോ... ജിയോളജി സ്റ്റുഡന്റ് ഗവണ്മെന്റ് കോളേജ് കൊച്ചി... കൈ നീട്ടിയ അയാൾക്ക് കൈ കൂപ്പി കൊണ്ട് മിത്ര പറഞ്ഞു... വിശ്വ ഒരു വളിച്ച ചിരിയോടെ മിത്രയെ നോക്കി... എങ്ങനെ ഉണ്ട് വെറൈറ്റി അല്ലെ.. മ്മ്... വല്യ ഗമയിൽ മിത്ര പറഞ്ഞു... ഇത്‌..... നാലുപുറം നോക്കി മിത്രയുടെ ഒക്കത്തിരിക്കുന്ന മാധുവിനെ നോക്കി അയാൾ ചോദിച്ചു... എന്റെ അനിയനാ.. മാധു.. മാധവ്... മാധവ്.... മാധവ് സേതുമാധവൻ പി ആയിരിക്കും അല്ലെ... അയാൾ ഇടയിൽ കേറി കൊണ്ട് ചോദിച്ചു.. അതെ... നടരാജ പെൻസിൽ കമ്പനിയിൽ ആണല്ലേ ജോലി ചെയ്യുന്നേ... പെൻസിൽ ഉണ്ടാക്കുന്ന ആളാണോ... മിത്ര ചാടി കേറി ചോദിച്ചു...

മിത്രേ പെൻസിൽ കമ്പനി അല്ല അത്.... ബിസിനസ് ആണ്... പിറുപിറുത്തു കൊണ്ട് വിശ്വ പറഞ്ഞു.. ഓ പിന്നെ എനിക്കറിയാലോ നടരാജ പെൻസിൽ കമ്പനി ആണെന്ന്.. ഒന്ന് പോയെ.. എങ്ങനെ ഉണ്ട് കച്ചോടം ഒക്കെ ഇപ്പൊ അപ്സരക്ക് അല്ലെ ഡിമാൻഡ് കൂടുതൽ... മിത്ര നിർത്താൻ ഉള്ള ഉദ്ദേശം ഇല്ല്യാ... നടരാജ അല്ല നവരാജ കമ്പനി ആണ് ബിസിനസ് കമ്പനി ആണ്.. ഞാൻ അവിടുത്തെ എംഡി ആണ്... അയാൾ തെറ്റു തിരുത്തി കൊണ്ട് പറഞ്ഞു.. നവരാജ ആയിരുന്നോ.. ഇതിപ്പോ ഒരു അക്ഷരത്തിന്റെ വ്യത്യാസം അല്ലെ ഉള്ളൂ... പേര് നോക്കി കോപ്പി അടിച്ചതാണല്ലേ കൊച്ച് കള്ളാ... ഞാൻ പോവാ നിങ്ങള് സംസാരിക്ക്... എന്നും പറഞ്ഞു മിത്ര തിരികെ നടന്ന് ഓരോ ഭാഗവും ചെന്ന് കണ്ടു....

വിശ്വ ബ്ലിങ്കസ്യാ മിത്രയുടെ പോക്കും നോക്കി അങ്ങനെ നിന്നു.. അല്ലാതെ എന്ത് ചെയ്യാൻ.. ഒരു ടവൽ കൊടുക്കുമോ സൊത്തുട്ടൻ നന്നായി വിയർക്കുന്നുണ്ട്.. ടവൽ പോര ഒരു മുണ്ട് തന്നെ ആയിക്കോട്ടെ.... ഓടി വന്നു നവരാജയെ നോക്കി പറഞ്ഞു കൊണ്ട് വന്ന സ്പീഡിൽ മിത്ര തിരിഞ്ഞോടി... ഈ പ്രായത്തിൽ നിനക്ക് പറ്റിയ കൂട്ട്.... പ്രവീൺ വിശ്വയെ നോക്കി കളിയാക്കി പറഞ്ഞു...... മണിക്കുട്ടീ.. നിനക്ക് ഞാൻ ഓങ്ങി വച്ചിട്ടുണ്ട്.... ബോധോം പൊക്കണവും ഇല്യാതെ അവിടെയുള്ള ചെയറിൽ ഇരുന്ന് കുട്ടൂസിന്റെ കയ്യിൽ കൊട്ടി കളിക്കുന്ന മണിക്കുട്ടിയെ നോക്കി സൊത്തുട്ടൻ പിറുപിറുത്തു............................തുടരും………

വിശ്വാമിത്രം : ഭാഗം  16

Share this story