വിശ്വാമിത്രം: ഭാഗം 18

viswamithram

എഴുത്തുകാരി: നിലാവ്‌

അപ്പാ..... ഗേറ്റിൽ നിന്നും കടന്നു വരുന്ന അപ്പയെയും വീട്ടുകാരെയും കണ്ടതും കുട്ടൂസിനെ ഒക്കത്തിരുത്തി കൊണ്ട് മിത്ര അടുത്തേക്കോടി.... മണിക്കുട്ടി... ലക്കും ലെവലും ഇല്ല്യാത്ത ഓട്ടം കണ്ടതും അമ്മ ശാസനയോടെ വിളിച്ചു... ഇവിടേം പട്ടുപാവാട ആണമ്മേ.. തല ചൊറിഞ്ഞു കൊണ്ട് മിത്ര കൊഞ്ചി... നിനക്കത് വേണം എന്തൊക്കെയായിരുന്നു... പൊട്ടി വന്ന ചിരി പുറത്തേക്ക് വിടാതെ അമ്മ ചോദിച്ചു.. മന്യേ ഇയായാ.... ഇയായാ... കൈ മലർത്തി കാണിച്ച് കൊണ്ട് കുട്ടൂസ് ചോദിച്ചു... അതന്നെ ഇതാരാ.. നമുക്കറിയില്ല അല്ലെ ഇവരെ കുട്ടൂസെ... പോവാൻ പറയ്... കുട്ടൂസിന് കൂട്ട് നിന്ന് കൊണ്ട് മിത്രയും പറഞ്ഞു... 😁😁😁കികികി....

വിടർന്ന ചിരി ചിരിച്ചു കാര്യം മനസിലായ പോലെ കുട്ടൂസ് കൈ കൊണ്ട് ആക്ഷൻ കാണിച്ച് മിത്രയുടെ തോളിലേക്ക് തല വെച്ചു കിടന്നു... അമ്പടാ കേമാ...... കുട്ടൂസ് പിണങ്ങി.... താടിക്കും കൈ കൊടുത്ത് അപ്പ പറഞ്ഞു... ആഹാ വഴിയിൽ തന്നെ നിക്കുവാണോ.. കേറി വരു.. സൊത്തുട്ടൻ ആണ് മുൻകൈ എടുത്ത് വിളിച്ചത്... കേറി വരാൻ അറീല.. നടന്ന് വന്നാൽ മതിയോ... സൊത്തുട്ടനിട്ട് താങ്ങി കൊണ്ട് മിത്ര ചോദിച്ചു... മണീ... അമ്മയുടെ വിളി കേട്ടതും മിത്ര സൈലന്റ് ആയി.... ഞാൻ ഇപ്പൊ വരാം അമ്മാ.. കണ്ണിറുക്കി കാണിച്ച് തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞ പോലെ മിത്ര വീടിന്റെ സൈഡിലേക്ക് പോയി....

ദേ മണിയെ ആ കിളവനെ കൊണ്ട് കെട്ടിക്കാൻ വേറൊരു കിളവൻ മുൻകൈ എടുത്തില്ലേ... ആ കിളവൻ ആണ് ദാ നിൽക്കുന്നത്... ഫുഡിന്റെ അടുത്ത് നിൽക്കുന്ന ആ തന്ത കിളവനെ ചൂണ്ടി കൊണ്ട് മിത്ര പറഞ്ഞു.. മ്മ്മ്..... അയാളെ തന്നെ നോക്കിക്കൊണ്ട് കുട്ടൂസ് ഒന്ന് മൂളി... നമ്മടെ അപ്പയെ കുറെ കുറ്റം പറഞ്ഞു വല്യച്ചനെയും അപ്പൊ ഒരു പണി കൊടുക്കണ്ടേ.. മ്മ്.... നാലുപുറം തിരഞ്ഞു കൊണ്ട് മിത്ര ചോദിച്ചു... മന്യേ... ഹ്മ്മ്മ്.... ഇത്തവണ മാധു കനതോടെയാണ് മൂളിയത്... ന്നാൽ പിന്നെ കട്ടക്ക് പിടിച്ചോ.... എന്നും പറഞ്ഞു അയാളുടെ ബാക്കിൽ തന്നെ പോയി നിന്നു... മണി ഇപ്പൊ വെള്ളം എടുത്ത് തരാട്ടോ...

അടവ് കാണിച്ച് അയാളെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് മിത്ര ഗ്ലാസ്‌ കയ്യിൽ എടുത്തു... വലിച്ചോ.. നല്ലോണം മുറുക്കി വലിച്ചോ.. മധുവിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് മിത്ര പിന്തിരിഞ്ഞു വെള്ളം എടുക്കുന്നതിൽ ശ്രദ്ധ തിരിച്ചു... ഔ.. കുട്ട്യേ മുടിയിൽ നിന്ന് പിടി വിട്... മാധു അയാളുടെ മുടിയിൽ പിടുത്തം ഇട്ടതും അയാൾ അലറി കൊണ്ട് പറഞ്ഞു.. ഒന്നൂടി മുറുക്കി വലിക്ക് കുട്ടൂസെ.. ദേഷ്യം വരുമ്പോൾ എന്റെ മുടി പിടിച്ചു വലിക്കുന്ന പോലെ.. കം ഓൺ... മിത്ര ഇൻസ്പിറേഷൻ കൊടുത്തു കൊണ്ടിരുന്നു... മന്യേ... എന്നും വിളിച്ചു ഏന്തി വലിഞ്ഞു കൊണ്ട് രണ്ട് കൈ കൊണ്ടും അവൻ അയാളുടെ മുടിയിൽ പിടുത്തം ഇട്ടു... അയ്യോ.. കൊച്ചേ മുടി വിട്...

അയാൾ ചാടി തുള്ളി കൊണ്ട് പറഞ്ഞു.. അയ്യോ എന്ത് പറ്റി.. കുട്ടൂസെ അപ്പൂപ്പന്റെ മുടി വിടെടാ... അയാളുടെ അടുത്തേക്ക് നീങ്ങി നിന്നു കൈ വിടുവിപ്പിക്കാൻ എന്ന വ്യാജേന മിത്ര അയാളുടെ മുടിയിൽ പിടിച്ചു വലിച്ചു.. പിന്നെ പതിയെ മുടിയിൽ നിന്ന് പിടി വിട്ട് കൊണ്ട് നേരെ നിന്നു... സോറി ട്ടോ... അവൻ അറിയാതെ... സകല പുച്ഛവും ഉള്ളിലേക്ക് കയറ്റി നിറെ നിറെ നിഷ്കു പറത്തി കൊണ്ട് മിത്ര പറഞ്ഞു.. സാരമില്ല കുഞ്ഞല്ലേ... തലയിൽ തടവി കൊണ്ട് അയാളൊരു വളിഞ്ഞ ചിരി ചിരിച്ചു.. കാര്യം സാധിച്ചതും മിത്ര കണ്ണിറുക്കി കൊണ്ട് തിരിഞ്ഞു നടന്നു... ഉഫ്ഫ്ഫ്... കയ്യിലെ മുടി പറത്തി വിട്ട് കൊണ്ട് മിത്ര കുട്ടൂസിനെ നോക്കി ചിരിച്ചു.. മന്യേ.. ഊൗ...

അവനും അതുപോലെ ചെയ്ത് മണിയുടെ കഴുത്തിലേക്ക് മുഖം വെച്ച് കിടന്നു.... അപ്പൊ ഇതിനായിരുന്നുവല്ലേ തുള്ളി ചാടി ഇങ്ങോട്ട് വന്നേ... മുന്നിൽ കൈ കെട്ടി നിൽക്കുന്ന വിശ്വ ചോദിച്ചു... എന്തിന്... കേറുവോടെ മിത്ര ചോദിച്ചു... ഇപ്പൊ കുറച്ച് മുടി പറത്തി കളിചില്ലേ അതിന്... അതെ ടോണിൽ തന്നെ വിശ്വ ചോദിച്ചു.. കുട്ടൂസ് പിടിച്ചു വലിച്ചപ്പോൾ ഞാനും സഹായിച്ചു എന്നേ ഉള്ളൂ... സിംപിൾ എക്സ്പ്രെഷൻ ഇട്ടു കൊണ്ട് മിത്ര പറഞ്ഞു... എന്തിന് സഹായിച്ചെന്ന്... ഒരടി മുന്നിലേക്ക് വെച്ചു കൊണ്ട് വിശ്വ ചോദിച്ചു... വലിക്കാൻ... മുഖം വെട്ടിച്ചു കൊണ്ട് മിത്ര പറഞ്ഞു... നിന്നെ ഇന്ന്.... മിത്രയുടെ വലത് കയ്യിൽ പിടുത്തം ഇട്ടു കൊണ്ട് വിശ്വ മുന്നോട്ട് നടന്നു... ഹേയ് ഓൾഡ് മാൻ....

കൈ കുടഞ്ഞു കൊണ്ട് മിത്ര പ്രത്യേക ട്യൂണിൽ വിളിച്ചു... ഓൾഡ് മാൻ നിന്റെ അപ്പൻ സേതുമാധവൻ പി... പി ഇനിഷ്യൽ ആണേ... മുഖം മിത്രയോട് അടുപ്പിച്ചു കൊണ്ട് വിശ്വ പറഞ്ഞു... പോടോ സൊത്തുട്ടാ... വിശ്വയെ തള്ളി മാറ്റി കൊണ്ട് മിത്ര ഉമ്മറത്തേക്ക് ഓടി.... ✨️✨️✨️✨️✨️ ഫുഡടിയും സംസാരവുമൊക്കെ കഴിഞ്ഞു സേതുമാധവൻ പിയും കുടുംബവും ഇറങ്ങാൻ നിക്കുവാണ്.. കൂടെ വിശ്വയുടെ കുഞ്ഞളിയനും... വല്ലാതെ കണ്ണീര് ഒഴുക്കണ്ട.. ഞാൻ നാളെ അവിടെ പൊങ്ങും... മാറി നിന്ന് മുണ്ടിൽ കണ്ണ് തുടക്കുന്ന അപ്പയുടെ തോളിലൂടെ കയ്യിട്ട് കൊണ്ട് മണി പറഞ്ഞു... ഒന്ന് പോ പെണ്ണെ..

ഇന്നെങ്കിലും മനസമാധാനത്തോടെ നിന്റെ അമ്മയുടെ ഒപ്പം കിടന്നുറങ്ങാലോ എന്ന് ആലോചിച്ചു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ... അപ്പ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... അപ്പൊ കുട്ടൂസ് ഇവിടെ നിക്കുവാണോ... ഒത്തിരി സന്തോഷത്തോടെയാണ് മിത്ര ചോദിച്ചത്.... ഓ ഞാൻ ആയിട്ട് നിന്റെ ഫസ്റ്റ് നൈറ്റ്‌ കളയുന്നില്ല... അപ്പ നാലുപുറം നോക്കിക്കൊണ്ട് പറഞ്ഞു... എന്താണ് അപ്പയും മോളും കൂടി... അമ്മ ഇടക്ക് കേറി വന്നു ചോദിച്ചു... കുട്ടൂസിനെ ഇവിടെ നിർത്താം എന്ന് പറഞ്ഞപ്പോൾ ഇവള് പറയാ അവളുടെ ഫസ്റ്റ് നൈറ്റ്‌ മുടങ്ങും എന്ന്... എന്താലെ.. അപ്പ മിത്രക്കിട്ട് താങ്ങി.. കള്ള മാഷേ ചൂരൽ എടുത്ത് ആസനം നോക്കി ഒന്ന് തന്നാലുണ്ടല്ലോ ഒരാഴ്ചക്ക് നിങ്ങള് ഇരിക്കില്ല....

അപ്പയെ ചെറഞ്ഞു നോക്കിക്കൊണ്ട് മിത്ര പറഞ്ഞു... ഓ അതിനൊന്നും ഞാൻ നിക്കുന്നില്ല.. ഞാൻ ഇന്റെ വീട്ടിലേക്ക് പോവാണേ.... പുറത്തേക്ക് നടന്നു കൊണ്ട് അപ്പ പറഞ്ഞു... അച്ഛൻ ഒന്ന് കൊണ്ടും വിഷമിക്കണ്ട... അവളെ എങ്ങനെ നോക്കും എന്നൊന്നും എനിക്ക് പറയാൻ അറിയില്ല... പ്രവർത്തിച്ചു കാണിച്ച് തരാം വിശ്വയുടെ പാതിയെ നോക്കുന്നത്... ഇറങ്ങാൻ നേരം അപ്പയെ ചേർത്ത് പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു... എന്താ പറഞ്ഞെ.... ആംഗ്യത്തിൽ ചോദിച്ചു കൊണ്ട് മിത്ര ചോദിച്ചു... പോടീ... കൊഞ്ഞനം കാട്ടിക്കൊണ്ട് അപ്പ മുഖം തിരിച്ചു... കൺട്രി അപ്പ.... പിറുപിറുത്തു കൊണ്ട് മിത്ര അമ്മയുടെ അടുത്തേക്ക് നടന്നു... എന്റെ പ്രീതാമ്മേ പട്ടുപാവാടയിൽ നിന്നൊരു പ്രൊമോഷൻ ഉണ്ടാവുമോ നിക്ക്..

ഇട്ടിരുന്ന പട്ടുപാവാടയിൽ പിടി മുറുക്കി കൊണ്ട് മിത്ര ചോദിച്ചു... പുതിയൊരു തുണി ഞാൻ വാങ്ങി വെച്ചിട്ടുണ്ട്... നീ വരുമ്പോൾ ഞാൻ പട്ടുപാവാട അടിച്ച് വെക്കണ്ട് ട്ടാ... അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു... ഹാ അതും ഗോവിന്ദ.... അതും പറഞ്ഞു തിരിഞ്ഞതും മുടിയിൽ കുട്ടൂസിന്റെ പിടി വീണിരുന്നു... മന്യേ.. റ്റാറ്റാ... നാ.... ണെ... പൂ... വാ.... ബാ...ബാ..ബൂ... മണിയുടെ പുറകിൽ കൊട്ടി കൊണ്ട് അവൻ പറഞ്ഞു... വേഗം ഉറങ്ങിക്കോ അല്ലെങ്കിൽ അപ്പയുടെ കഞ്ഞി കുടി മുട്ടും.. കുറെ മോഹങ്ങളും ആയിട്ടാണ് നിന്റെ അപ്പയുടെ വരവ്.... കുട്ടൂസിന്റെ ഉണ്ട കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് മിത്ര പറഞ്ഞു... മ്മ്മ്... മിത്രയുടെ താലിയിൽ പിടി മുറുക്കി കൊണ്ട് അവൻ മൂളി....

ഒരു പുഞ്ചിരിയോടെ മിത്ര എല്ലാവരെയും യാത്ര ആക്കി.... കണ്ണിൽ നിന്നും മറയുന്ന വരെ കുട്ടൂസ് കൈ വീശി കാണിക്കുന്നുണ്ടായിരുന്നു... ✨️✨️✨️✨️ അമ്മാ ഇതാരാ... ചുമരിൽ വലുതായി ഫ്രം ചെയ്ത് മാല തൂക്കി ഇട്ടിരിക്കുന്ന ഫോട്ടോ നോക്കി മിത്ര ചോദിച്ചു... ഇതാണ് മകളുടെ അച്ഛൻ.... വിച്ചുട്ടന് രണ്ട് വയസുള്ളപ്പോൾ അങ്ങേര് പോയി.... പിന്നെ ഇവിടെ എല്ലാം സൊത്തുട്ടൻ ആണ് നോക്കിയേ.... അമ്മ മിത്രയെ തലോടി കൊണ്ട് പറഞ്ഞു... സങ്കടവാക്കുകൾക്കിടയിലും സൊത്തുട്ടൻ എന്ന് കേട്ടതും മിത്രക്ക് ചിരി പൊട്ടി.... അപ്പക്ക് എന്തായിരുന്നു അമ്മാ അസുഖം... ഫോട്ടോയിലെക്ക് തന്നെ നോക്കിക്കൊണ്ട് മിത്ര ചോദിച്ചു.. എന്ത് അസുഖം... അങ്ങേര് ഗൾഫിൽ പോയെന്നാ പറഞ്ഞെ...

ഇപ്പോഴും അതാ നല്ലോണം തിന്ന് കുടിച്ചു നടക്കുന്നു.. ഓഹ്... ഫോട്ടോയിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് അമ്മ പറഞ്ഞു... അപ്പൊ പിന്നെന്തിനാ ഫോട്ടോ മാലയിട്ട് തൂക്കിയിരിക്കുന്നെ... മിത്ര സംശയത്തോടെ അമ്മയെ നോക്കി... എല്ലാരും കേറി വരുമ്പോൾ അങ്ങേരെ കാണണം എന്നും പറഞ്ഞു പറഞ്ഞു ഏറ്റവും നല്ല ചിത്രം എടുത്ത് ഫ്രെയിം ചെയ്തു വെച്ചതാ.. രണ്ട് ദിവസം ആണ് പട്ടിണി കിടന്നത് ഇതിന് വേണ്ടി.. അമ്മ താടിക്കും കൈ കൊടുത്തു കൊണ്ട് പറഞ്ഞു... പട്ടിണി കിടന്നത് നിങ്ങടെ മുന്നിൽ... ഞാൻ രാത്രി എണീറ്റ് നല്ലോണം തിന്നിട്ടാ കിടക്കാറ്... വിശപ്പ് കളഞ്ഞു ഒരു കളി ഇല്ല്യാ... കയ്യിൽ ബിരിയാണി പാത്രവും പിടിച്ചു ചവച്ചു കൊണ്ട് ഒരാള് പറഞ്ഞു... ഇതാരാ...

അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്നു കൊണ്ട് മിത്ര ചോദിച്ചു... ഇതിനെ കുറിച്ചാ ഞാൻ ഇത്ര നേരം പറഞ്ഞിരുന്നേ.. ഇവരുടെ അച്ഛൻ... ഒരു വളിച്ച ചിരിയോടെ അമ്മ പറഞ്ഞു... അപ്പാ.. രണ്ടിലും നല്ല വ്യത്യാസം ഉണ്ട് അപ്പയെ കാണാൻ.. എനിക്ക് മനസിലായില്ലെന്നേ.. ശ്യോ.. അപ്പയുടെ അടുത്ത് ചെന്ന് പ്ലേറ്റിൽ നിന്ന് ചിക്കൻ കഷ്ണം എടുത്ത് വായിലേക്കിട്ട് കൊണ്ട് മിത്ര പറഞ്ഞു... മോള് എന്റെ റേഞ്ച് ആടി.. ഞാൻ എത്ര കാലം കൊണ്ട് തിരഞ്ഞു നടക്കുവാ ഇങ്ങനെ ഒരു കൊച്ചിനെ.. മീര പോയത് നന്നായി.. അപ്പ ഒരുരുള ചോറെടുത്തു മിത്രയുടെ വായിലേക്ക് തിരുകി കൊണ്ട് പറഞ്ഞു... അച്ഛാ... സ്റ്റെപ് ഇറങ്ങി വരുന്ന വിശ്വ അത് കേട്ട് ദേഷ്യത്തോടെ വിളിച്ചു... ഞാൻ ഇനിയും പറയും..

എന്തൊക്കെയായിരുന്നു നിനക്ക്.. ഇപ്പൊ കണ്ടോ തങ്കം പോലുള്ള കൊച്ചാ എനിക്ക് മോളായി കിട്ടിയേ.. തിന്ന് മോളെ.. എന്നും പറഞ്ഞു അപ്പ കുറച്ചൂടി അവളുടെ വായിലേക്ക് തിരുകി... വിശ്വയെ നോക്കി മിത്ര ഒരു വിജയ ചിരി ചിരിച്ചു... അവളെ നോക്കി ചിറി കോട്ടി വന്ന പോലെ തന്നെ വിശ്വ സ്റ്റെപ് കേറി... ഏട്ടൻ ചമ്മി പോയി.. അതുവരെ ഒളിച്ചു നിന്ന് എല്ലാം വീക്ഷിക്കുവായിരുന്ന വിച്ചുട്ടൻ കളത്തിലേക്ക് ഇറങ്ങി കൊണ്ട് പറഞ്ഞു... പോടാ.... മേലെ നിന്നും ഒരു പാന്റ് എടുത്ത് വിശ്വ വികാസിന്റെ തലയിലേക്കിട്ടു... മീര മതിൽ ചാടി പകരം മിത്ര വന്നു വിശ്വ ബാക്കിയായി... വിശ്വയെ നോക്കി കളിയാക്കി കൊണ്ട് വികാസ് റൂമിൽ കേറി വാതിൽ അടച്ചു... ✨️✨️✨️

ചെല്ല് മോളെ.. സമയം 11 മണിയായി.. ഇത്രയും നേരം വൈകിയാണോ കിടക്കാറ്... അടുക്കളയിൽ സ്ലാബിന്മേൽ കയറി ഇരിക്കുന്ന മിത്രയോട് അമ്മ ചോദിച്ചു... 9 മണിക്ക് കട്ടില് കണ്ടാൽ ശവം ആവുന്ന എന്നോടോ അമ്മാ.... മിത്ര മനസ്സിൽ ഉരുവിട്ടു... ഹോസ്റ്റലിൽ അല്ലെ അമ്മാ... എല്ലാരും കൂടി ആവുമ്പോൾ വൈകും കിടക്കാൻ... തലമാന്തി കൊണ്ട് മിത്ര പറഞ്ഞു... പറയാൻ പറ്റുമോ മകനെ പേടിച്ചിട്ടാണ് എന്ന് 🤣🤣...

എന്നാൽ പിന്നെ ഇന്നൊരു ദിവസത്തേക്ക് നേരത്തെ കിടന്നോ.. നാളെ വീട്ടിലേക്ക് പോവാൻ ഉള്ളതല്ലേ.... ചിരിയോടെ അമ്മ മിത്രയെ മുകളിലേക്ക് തള്ളി വിട്ടു... റൂമിന് വാതിൽക്കൽ എത്തി മറഞ്ഞു നോക്കിയപ്പോഴെ കണ്ടു കുട്ടൂസും മിത്രയും കൂടി ഡിസൈൻ ചെയ്ത ഷർട്ടും കയ്യിൽ പിടിച്ചു നിൽക്കുന്ന വിശ്വയെ... പണി പാളി.... മുഖം ഒക്കെ കൊട്ടക്ക് വീർത്തല്ലോ ഭഗവാനെ... പുറത്തെ ചുമരിനോട് ചാരി നിന്ന് നഖം കടിച്ചു കൊണ്ട് മിത്ര പിറുപിറുത്തു.... മിത്രാ...... 😡😠!!!!! അപ്പോഴേക്കും റൂമിൽ നിന്നും ഗർജ്ജനം വന്നിരുന്നു..............................തുടരും………

വിശ്വാമിത്രം : ഭാഗം  17

Share this story