വിശ്വാമിത്രം: ഭാഗം 19

viswamithram

എഴുത്തുകാരി: നിലാവ്‌

ഈശ്വരാ എങ്ങോട്ട് ഓടും 🙄🙄.... മിത്ര ചുമരിലങ്ങോട്ട് ഒട്ടി നിന്ന് ആലോചിക്കുവാ... മിത്രേ...... ഒച്ച കുറച്ച് കൂടി കൂടിയോ എന്നൊരു ഡൌട്ട്... അലറണ്ട ഞാൻ ഇവിടെ ഉണ്ട്.. കതകിന്റെ അടുത്ത് നിന്ന് തലയിട്ട് നോക്കി കൊണ്ട് മിത്ര പറഞ്ഞു... ഇതെന്താത്... ഷർട്ട് അവളുടെ മുന്നിലേക്ക് പൊക്കി പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... ഇത്‌... ഇത്‌ നിങ്ങടെ ജെട്ടി അല്ലെ... ചെന്നിയിൽ വിരൽ വെച്ച് തിങ്കി കൊണ്ട് മിത്ര പറഞ്ഞു... എടി... ഇതെന്റെ കല്യാണ ഷർട്ട് അല്ലെ.. കൂടുതൽ അഭിനയിക്കല്ലേ... ഷർട്ട് കയ്യിലിട്ട് ചുരുട്ടി കൊണ്ട് വിശ്വ പറഞ്ഞു... അറിയാലോ അതാണെന്ന്.. പിന്നെ എന്നോട് ചോദിക്കാൻ വരണോ.. ഹോ...

പുച്ഛം വാരി വിതറി അകത്തേക്ക് കയറാതെ മിത്ര അവിടെ തന്നെ ചുറ്റി പറ്റി നിന്നു... ഇങ്ങോട്ട് വാടി... അവളുടെയൊരു.... മിത്രയുടെ കയ്യിൽ പിടിച്ചു അകത്തേക്ക് വലിച്ചു വാതിൽ അടച്ചു ചുമരിനോട് ചേർത്ത് നിർത്തി... ദേ എനിക്ക് വേദനിച്ചാൽ എന്റെ സ്വഭാവം മാറും... കയ്യീന്ന് വിടെടോ... വിശ്വയുടെ കൈ വിടുവിക്കാൻ നോക്കിക്കൊണ്ട് മിത്ര പറഞ്ഞു... ഈ ഷർട്ട് ആരുടെ പണിയാ ഇങ്ങനെ ആക്കിയേ... 2000 രൂപ വിലയുള്ള ഷർട്ടാ... അവളിലേക്ക് ഒന്നൂടി ചാരി നിന്ന് കൊണ്ട് വിശ്വ ചോദിച്ചു.. എനിക്കെങ്ങനെ അറിയാനാ.. ഷർട്ടിന് അത്രേം വില ഉണ്ടെങ്കിലും ഇട്ട ആൾക്ക് ഒരു പൈസേടെ വില ഇല്ല്യാ.. ക്മ്മ്... ആക്കി ചിരിച്ചു കൊണ്ട് മിത്ര പറഞ്ഞു....

7000 രൂപ നീ എടുക്കുന്നോ അതോ ഇത്‌ ഇപ്പൊ കഴുകി എന്റെ കയ്യിൽ തരുന്നോ.. ഷർട്ടിലേക്ക് നോട്ടമെറിഞ്ഞു കൊണ്ട് വിശ്വ ചോദിച്ചു... 7000 രൂപയോ.. ഏത് വകേൽ....കൊത്തി കൊത്തി എന്റെ അപ്പന്റെ പോക്കറ്റിൽ കേറി കൊത്തുന്നോ.. മാറെഡോ.. ദേഷ്യം കേറിയതും വിശ്വയെ തള്ളി മാറ്റി കൊണ്ട് മിത്ര പറഞ്ഞു... അയ്യോ നിന്റെ അമ്മായിയെ കെട്ടിച്ച വകയിൽ ആണെടി. എടി കോപ്പേ നീയും നിന്റെ ഫ്രണ്ടും കൂടി എന്റെ വണ്ടിക്ക് മുന്നിൽ ചാടിയത് ഓർമയുണ്ടോ... ഇല്ലാത്ത മുറിവും ഉണ്ടാക്കി 5000 രൂപയും തട്ടി പറിച്ചു വാങ്ങി ഓടിയപ്പോൾ എന്റെ കയ്യിൽ തന്നെ നീ വന്നു ചേരും എന്നറിഞ്ഞില്ല ലെ... എടുക്ക് എടുക്ക്...

കൈ കൊണ്ട് എടുക്കാൻ ആക്ഷൻ കാണിച്ച് കൊണ്ട് വിശ്വ പറഞ്ഞു... യെപ്പോ.. തനിക്ക് ആള് മാറിക്കാണും.. ഓൾഡ് മാൻ ആയീലെ... ബുദ്ധിക്കും ശക്തിക്കും സന്തോഷ്‌ ബ്രഹ്മി.... കേട്ടിട്ടില്ലേ.. നാളെ തന്നെ ഒരു ബോട്ടിൽ വാങ്ങിക്കോ... അപ്പൊ ഗുഡ് നൈറ്റ്‌... നല്ലൊരു ഇളിയും പാസ്സാക്കി വിശ്വയെ മറി കടന്ന് മിത്ര പോവാൻ നിന്നതും വിശ്വ അവളുടെ കയ്യിൽ പിടുത്തം ഇട്ടു... നീയിത് കഴുകാതെ ഇവിടെ നിന്ന് പോവില്ല... ശാന്തമായി കൊണ്ട് വിശ്വ പറഞ്ഞു... ഇത്‌ ഇങ്ങനെ ആക്കിയത് ഞാൻ ആണെന്ന് എന്താ ഇത്ര തെളിവ്...

വിശ്വയുടെ കൈ കുടഞ്ഞെറിഞ്ഞു മാറിൽ കൈ കെട്ടി കൊണ്ട് മിത്ര ചോദിച്ചു... നീയല്ലാതെ ഇങ്ങനെ ചീപ്പ് കാര്യങ്ങൾ ഒന്നും ചെയ്യില്ല... കൂടാതെ കുട്ടൂസിന്റെ കാല് എന്റെ ഷർട്ടിൽ പതിയണമെങ്കിൽ ഒരാള് വിചാരിക്കണം... മിത്രയുടെ മുഖത്തേക്ക് നോക്കാതെ വിശ്വ പറഞ്ഞു... അതാരാ.... കണ്ണ് ചിമ്മി കാണിച്ച് കൊണ്ട് മിത്ര ചോദിച്ചു... നിന്റെ അപ്പൻ.... പല്ല് കടിച്ചു കൊണ്ട് വിശ്വ പറഞ്ഞതും,,, ഹേയ്.... തന്തേ..... വിശ്വയുടെ കോളറിൽ പിടിച്ചു മുഖത്തേക്ക് ദേഷ്യത്തോടെ മിത്ര നോക്കി....

ആണ് നേരം കൊണ്ട് തന്നെ വിശ്വ മിത്രയുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു അവനിലേക്ക് അടുപ്പിച്ചു.... വല്ലതും എന്റെ അടുത്ത് കാണിച്ചാൽ.. രാവിലത്തെ ഉമ്മ ഞാൻ മറന്നിട്ടില്ല... ദേഷ്യത്തോടെ പിടഞ്ഞു കൊണ്ട് മിത്ര പറഞ്ഞു... അതെന്താ അത്രക്ക് സ്വീറ്റ് ആയിരുന്നോ... കണ്ണിറുക്കി കൊണ്ട് വിശ്വ ചിരിച്ചു... ഛീ.. ഇനിയെന്നെ തൊട്ടാൽ ഉണ്ടല്ലോ... വയറ്റിലേക്ക് പഞ്ച് ചെയ്ത് കൊണ്ട് മിത്ര അവനെ തള്ളിമാറ്റി.... അത് വരെ എല്ലാം തമാശയായി കണ്ട വിശ്വക്ക് ആ ചെയ്തത് ഇത്തിരി ദേഷ്യായി... മര്യദക്ക് ഷർട്ട് കഴുകിക്കോ.. എന്നും പറഞ്ഞു അവളേം പൊക്കിയെടുത്തു ബാത്‌റൂമിൽ കൊണ്ട് നിർത്തി മുഖത്തേക്ക് ഷർട്ട് എറിഞ്ഞു കൊടുത്തു... എന്റെ പട്ടി കഴുകും തന്റെ ഷർട്ട്..

ഓസിനു... ഇനി നീയത് പറഞ്ഞാൽ നിന്റെ മോന്താടെ ഷേപ്പ് മാറും.. മര്യാദക്ക് കഴുകേടി.... മേലാൽ എന്റെ കാര്യത്തിൽ ഇനി ഇടപെട്ടു പോവരുത്.. കഴുകിയിട്ടു കിടന്നാൽ മതി... എന്നോട് ഒട്ടാൻ വരണ്ട.. മൈൻഡ് ഇറ്റ്.... ഒരു താക്കീത് പോലെ പറഞ്ഞു ബാത്ത്റൂമിന്റെ ഡോർ അടച്ചു വിശ്വ ബെഡിൽ പോയി കിടന്നു... പിന്നെ ചക്കര ആണല്ലോ ഒട്ടാൻ വരാൻ.. താൻ ഇങ്ങനെ മൂത്തു നരച്ചു നിക്കത്തെ ഉള്ളൂ കാലമാടൻ തന്തേ... ഷർട്ട് നിലത്തെക്കിട്ട് ചവിട്ടി അരച്ചു കൊണ്ട് മിത്ര ഫ്ലോറിലെക്ക് കാലും നീട്ടി ഇരുന്നു... ✨️✨️✨️✨️✨️

ഹ്ഹ.. എന്തൊരു തണുപ്പ്... ഓഹ് കല്യാണം കഴിഞ്ഞവരെ ഒക്കെ സമ്മതിക്കണം.... എങ്ങനെ സാധിക്കുന്നു... കുളി കഴിഞ്ഞു ഒരു ചുരിദാറും ഇട്ടു കൈ രണ്ടും താടിയോട് ചേർത്ത് വെച്ചു വിറച്ചു കൊണ്ട് മിത്ര പിറുപിറുത്തു... കിടക്കുന്ന കിടപ്പ് കണ്ടാ ചൊത്തുട്ടൻ.. ഇതിന്റെ എവിടെ നോക്കിയാണോ എന്തോ ചൊത്തുട്ടൻ എന്ന് പേരിട്ടെ... ഷർട്ട് ഞാൻ കഴുകി അയയിൽ ഇട്ടിട്ടുണ്ട്.. പോയി നോക്ക്... രാവിലെ തന്നെ എണീറ്റ് വിശ്വയെ നോക്കി നാല് വർത്തമാനവും പറഞ്ഞു മിത്ര താഴേക്ക് ചെന്നു... ഏഹ് ആരും എണീറ്റില്ലേ...

5 മണിക്ക് എണീറ്റ് നല്ല മരുമകൾ ആയി അമ്മയെ ഇമ്പ്രെസ്സ് ചെയ്യിപ്പിച്ചു അവരുടെ ഒക്കെ മനസ്സിൽ നിന്ന് മീര എന്നുള്ള പേര് പാടെ തുടച്ചു കളയാൻ വന്ന ഞാൻ ആരായി... എന്റെ ക്ലോക്കേ എല്ലാം പോച്... 😒😒 ഒരു നെടുവീർപ്പും ഇട്ടു മിത്ര സോഫയിലേക്ക് നീണ്ടു നിവർന്നങ്ങു ഇരുന്നു... ഫോൺ... ഇതെങ്കി ഇത്‌.... അടുത്തിരിക്കുന്ന ഫോൺ കയ്യിൽ എടുത്ത് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് മിത്ര ഫോൺ ഓൺ ചെയ്തു... ഏഹ് ലോക്ക് ഇല്ലാത്ത ഫോണോ.. എന്റെതിലേ ഒക്കെ ലോക്ക്... ഓഹ്...

ഓരോന്ന് പറഞ്ഞു ഗാലറി തുറന്നതും കണ്ടത് മീരയും സൊത്തുട്ടനും.... നൈഷ്.... 🙃 അവിഞ്ഞ മുഖവും വെച്ചു മിത്ര ഒന്നൂടി സൂം ചെയ്ത് നോക്കി... നിനക്ക് ഇയാളേം കെട്ടി സുഖിച്ചു ജീവിക്കാർന്നില്ലെടി തെണ്ടി പട്ടി ചെറ്റേ.. എനിക്കെന്നാൽ സപ്പ്ളിയും വാങ്ങി അടിച്ച് പൊളിച്ചു നടക്കാർന്നു.... എല്ലാം തുലച്ചില്ലെടി പട്ടി... കറങ്ങാൻ പോയി അങ്ങേരെ ഊറ്റി ഊറ്റി നീ വേറെ കൊമ്പിലെക്ക് ചാടിയല്ലേ.. ഫോണിൽ നോക്കി മണിക്കുട്ടി മീരയെ വാരുന്ന തിരക്കിൽ ആണ്.... ഓഹ് എന്തോരം പോസ്സ് ആണ്..

മുഖം കണ്ടാൽ പറയുമോ കല്യാണത്തിന്റെ അന്ന് ഒരുത്തിയെ ഗുരുതി കൊടുത്ത് തേച്ചിട്ട് പോയ ആളാ എന്ന്.. മിത്ര താടിക്കും കൈ കൊടുത്ത് കമിഴ്ന്നും ചെരിഞ്ഞും മീരയുടെ കൈ എവിടെ ആണെന്നും വിശ്വ ആരെ നോക്കി നിൽക്കുവാ എന്നൊക്കെ നോക്കുവാണ്.... വാട്സാപ്പിൽ പോയാൽ ചിലപ്പോൾ ഇതിലും വലുത് കിട്ടും.. ചാറ്റിംഗ് വല്ലതും ഉണ്ടെങ്കിലോ.. നേരെ ഇരുന്ന് വാട്സ്ആപ്പ് എടുത്ത് ചിക്കി ചികഞ്ഞപ്പോൾ ആദ്യം കിട്ടിയത് ബോസ്സ് എന്ന് എഴുതി സേവ് ചെയ്ത കോൺടാക്ട്... സോമേതിങ് ഫിഷി.. ഇനി ഇയാളാവുമോ മെയിൻ വാർക്കപ്പണികാരൻ.. അയ്യോ അങ്ങേർക്ക് വാർക്ക പണി ആവല്ലേ.. ആരെങ്കിലും ഭർത്താവിനെന്താ ജോലി എന്ന് ചോദിക്കുമ്പോൾ വാർക്കപ്പണി ആണെന്ന് പറയേണ്ട അവസ്ഥയാ...

കുറച്ച് മോഡേണീകരിച്ചു സിവിൽ എഞ്ചിനീയർ എന്ന് പറഞ്ഞാലോ.. അത് ഐഡിയ.. ഹുഹുഹു... ഒരു ചിരിയും പാസാക്കി ബോസ്സിന്റെ ഡിപി നോക്കിയപ്പോൾ ഉള്ള കാറ്റ് കൂടി പോയി... ഇത്‌ അത് തന്നെ വാർക്കപ്പണി... ങ്ങീ ങ്ങീ.. പണി തീരാത്ത വീടിന് മുന്നിൽ കാവി മുണ്ടും ഉടുത്തു നിൽക്കുന്ന ബോസ്സിനെ കണ്ടതും തൃപ്തിയോടെ മിത്ര തലയൊന്നു കുടഞ്ഞു... അപ്പൊ സിവിൽ എഞ്ചിനീയർ സെറ്റ്.... മിത്ര അയാളെ തന്നെ സൂം ചെയ്തും സൈഡ് നോക്കിയും ഒക്കെ ഇരുന്നു... ശഹ്‌ സ്സ്സ്....

പുറകിൽ നിന്നും തോണ്ടി കൊണ്ട് ആരോ മിത്രയെ ശൂ ശൂ വിളിച്ചു... നിക്ക് നിക്ക്.. ഇങ്ങനെ തോണ്ടല്ലേ.. ഞാൻ ഒരു കാര്യം ചെയ്യുന്നത് കണ്ടില്ലേ.. മീര എന്ന കോൺടാക്ട് കാണാത്തത് കൊണ്ട് പല പേരിലും ടൈപ് ചെയ്തു നോക്കുവാണ് മിത്ര... ഇങ്ങോട്ട് താടി കോപ്പേ എന്റെ ഫോൺ.. ഫോൺ തട്ടി പറിച്ചു വാങ്ങി കൊണ്ട് വിശ്വ പറഞ്ഞു.. ഓ തന്റെ ആയിരുന്നോ... ഞാൻ ഇതിവിടെ ഇരിക്കുന്നത് കണ്ടപ്പോൾ വെറുതെ നോക്കിയേന്നെ ഉള്ളൂ... വല്യ കൂസൽ ഇല്യാതെ മിത്ര പറഞ്ഞു.. നോക്കിയത് ആരെയാ എന്ന് എനിക്കറിയാം...

ഞാൻ നിന്നോട് പറഞ്ഞു എന്റെ കാര്യത്തിൽ ഇടപ്പെടെണ്ട എന്ന്.. മേലാൽ എന്റെ കാര്യത്തിൽ ഇടപെട്ടാൽ മണിക്കുട്ടി കുറെ ഓടും.... അതും പറഞ്ഞു എക്സ്പ്രെസ്സ് പോലെ മൂപ്പര് പുറത്തേക്കൊരു പോക്ക്... മോളെ ഒന്ന് കൊടുക്കണ്ടേ അവന്റെ മോന്തക്കിട്ട്.. ഇങ്ങനെ ഒരു തങ്കം പോലെ ഉള്ളതിനെ കിട്ടിയപ്പോൾ അവന്റെ അഹങ്കാരം കണ്ടില്ലേ... എല്ലാം പാത്തു കണ്ട അച്ഛൻ രംഗത്തേക്ക് വന്നു... എല്ലാം കാണു ഈ നാഥൻ... സ്വയം ഒന്ന് പൊങ്ങിക്കൊണ്ട് അച്ഛൻ പറഞ്ഞു... ഏത് നാഥൻ... മിത്ര സംശയത്തോടെ അച്ഛനെ ഒന്ന് നോക്കി...

ഞാൻ രാമനാഥനെയ്.. ഷോട്ട് ഷോട്ട്... തല ചൊറിഞ്ഞു കൊണ്ട് അച്ഛൻ പറഞ്ഞു... അച്ഛൻ പൊളിയാ.. പക്ഷെ മകൻ എന്താണ് ഇങ്ങനെ ആയെ... അച്ഛന്റെ തോളിൽ കൈ വെച്ചു കൊണ്ട് മിത്ര ചോദിച്ചു.. അവനൊരു പെൺകോന്തൻ അല്ലാത്തത് കൊണ്ട്... ഹിഹി.. ഒന്നുയർന്നു പൊങ്ങി കൊണ്ട് അച്ഛൻ പറഞ്ഞു.. ഏഹ്.. അപ്പൊ പറഞ്ഞു വരുന്നത് അച്ഛനൊരു... മിത്ര കൈ ചൂണ്ടി കൊണ്ട് പറഞ്ഞതും,,, മോള് പോയി ചായ കുടിച്ചോ വിശപ്പ് സഹിക്കണ്ട.. എന്നും പറഞ്ഞു മിത്രയെ ഉന്തി തള്ളി വിട്ടു... മോള് നേരത്തെ എണീറ്റോ...

ചായ കപ്പിലേക്ക് ഒഴിക്കുമ്പോൾ അമ്മ ചോദിച്ചു... ഞാനാ ഫസ്റ്റ് എണീറ്റെ.. ഹോസ്റ്റലിൽ നിക്കുന്നത് കൊണ്ട്... മിത്ര അമ്മയെ ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാൻ വേണ്ടി പറഞ്ഞു... അതെന്താ നിന്നെ ഹോസ്റ്റലിൽ ആണോ പെറ്റിട്ടത്... എന്ത് ചോദിച്ചാലും ഒരു ഹോസ്റ്റൽ... കോട്ടുവാ ഇട്ടു വന്ന വിച്ചുട്ടൻ ചോദിച്ചു... നീ പോടാ.... 😖😖 അവനെ നോക്കി കൊഞ്ഞനം കാട്ടി കൊണ്ട് മിത്ര മുഖം തിരിച്ചു... നീ പോടീ മണീ... എന്നും പറഞ്ഞു ട്രേയിൽ വെച്ച ചായയും എടുത്ത് വന്ന വഴി വിച്ചുട്ടൻ ഓടി... മോളതോന്നും കാര്യാക്കണ്ട... ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു..

ഇല്ലമ്മേ എന്റെ കുട്ടൂസ് ഇങ്ങനെയാ പോക്കിരി... വിരിഞ്ഞ ചിരിയോടെ മിത്ര പറഞ്ഞു... സൊത്തുട്ടൻ ഇപ്പോൾ വരും മോളെ മോള് റൂമിൽ പോയി ചായ കൊണ്ട് വെക്ക്.. രാവിലെ ജോഗ്ഗിങ്ങിനു പോയി കഴിഞ്ഞാൽ അവന് മുന്നിൽ ചായ വേണം... കയ്യിലേക്ക് ഒരു ചായ ഗ്ലാസ്‌ വെച്ചു കൊടുത്തു കൊണ്ട് അമ്മ പറഞ്ഞു... ഓ അതിനെന്താ ഞാൻ കൊണ്ട് വെക്കാലോ.. എന്നും പറഞ്ഞു മിത്ര ചായയും കൊണ്ട് റൂമിലെക്കൊടി... നിനക്ക് ചായ അല്ലേടാ തരാം ഞാൻ... ഹും...

വിശ്വയുടെ വരവും കാത്ത് ചായയും പിടിച്ചു മിത്ര ബെഡിൽ കേറി ഇരുന്നു... ചായ.... വിശ്വ റൂമിലേക്ക് വന്നതും ചായ നീട്ടി കൊണ്ട് മിത്ര പറഞ്ഞു... താങ്ക്സ്.. ഗൗരവത്തോടെ പറഞ്ഞു വിശ്വ ചായ വാങ്ങാൻ നിന്നതും,,, എന്റെ ഒരു കാര്യത്തിലും ഇടപെടാൻ പാടില്ല... എന്നും പറഞ്ഞു ഒരു കവിൾ ചായ മിത്ര കുടിച്ചു... മണിക്കുട്ടി കുറെ ഓടും.... അതും പറഞ്ഞു അടുത്ത കവിൾ ചായയും കുടിച്ചു.... അപ്പൊ പിന്നെ ഞാൻ ഇടപെടുന്നില്ല...

എന്നും പറഞ്ഞു ബാക്കി കൂടി മടമടന്ന് കുടിച്ചു... ഹൈ നല്ല ചായ..... ചിറിയും തുടച്ചു നാവ് കൊണ്ട് മേൽചുണ്ട് തടവി കൊണ്ട് മിത്ര പറഞ്ഞു... നാശം 😡😡 ദേഷ്യത്തോടെ ടവ്വലും എടുത്ത് വിശ്വ ബാത്‌റൂമിലേക്ക് കയറി... ഹിഹി.. ഇപ്പൊ വരും വിളി മിത്രേ.... ചെവി ഓർത്തു കൊണ്ട് മിത്ര പറഞ്ഞു... ഡീ മിത്രേ.... പറഞ്ഞു തീരുന്നതിനു മുന്നേ വിശ്വയുടെ വിളിയും വന്നു...... 😇🙃............................തുടരും………

വിശ്വാമിത്രം : ഭാഗം  18

Share this story