വിശ്വാമിത്രം: ഭാഗം 2

viswamithram

എഴുത്തുകാരി: നിലാവ്‌

ഹാ നിന്നു... ഞാൻ വിചാരിച്ചതേ ഉള്ളൂ ഇന്നെന്താ ഈ ശകടം ഇത്ര നന്നായി ഓടുന്നെ എന്ന്... സ്കൂട്ടി നിന്നതും ചാടി ഇറങ്ങി കൊണ്ട് മണി പറഞ്ഞു.. കണ്ടോ നിന്റെ പ്രാക് കൊണ്ടാ.. ഇത്ര നേരം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.. നീ മനസ്സിൽ വിചാരിച്ചതും വണ്ടി നിന്നു... തമാശയോടെ സേതു പറഞ്ഞു... അപ്പാ 😬😬😬.... മണി കെറുവിച്ചു കൊണ്ട് വിളിച്ചു.. ഓ ഇല്ലേ.. 🙏..ഒരഞ്ചു മിനിറ്റിന്റെ കാര്യമെ ഉള്ളൂ.. ദേ ഇപ്പം ശെരിയാവും... തല ചൊറിഞ്ഞു കൊണ്ട് സേതു പറഞ്ഞു... കഴിഞ്ഞ തവണ ഇങ്ങനെ റോഡിൽ നിന്നപ്പോഴും അപ്പ ഇതുതന്നെ അല്ലെ പറഞ്ഞത്... അന്ന് കുറച്ച് അപ്പുറത്തായിരുന്നെന്ന് മാത്രം.... ബസ് കിട്ടാതെ ഞാൻ വൈകി ഹോസ്റ്റലിൽ മതില് ചാടിയാ കേറിയേ.. ദിച്ചി ഉള്ളത് കൊണ്ട് ഞാൻ രക്ഷപെട്ടു...

ഇനി ഒറ്റക്ക് നേരെ ആക്കിക്കോ ഞാൻ പോവാ.. വണ്ടിയിൽ ഒരു ചവിട്ടും കൊടുത്ത് പാവാടയും പൊക്കിപ്പിടിച്ചു മണി മുന്നോട്ട് നടന്നു.. ഡീ... ചവിട്ടി പോവരുതെന്ന് നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട്... ഇരുന്നിടത്തു നിന്ന് എണീറ്റ് അയാള് പറഞ്ഞു.. പോ പിശുക്കൻ അപ്പാ... തിരിഞ്ഞു നോക്കാതെ ഉറക്കെ വിളിച്ചു കൊണ്ട് ആ നീണ്ട പാതയിലൂടെ അവള് മുന്നോട്ടോടി... അവിടെ എത്തിയാൽ വിളിക്കണേ.... മീര മോൾക്ക് വിളിക്കാൻ മറക്കണ്ട അല്ലെങ്കിലേ അവൾക്ക് പരാതി ആണ്... സേതു വിളിച്ചു പറഞ്ഞു... ഓ ഞാൻ വിളിച്ചോളാം.. അപ്പാ റ്റാറ്റാ... കൈ വീശി കാണിച്ചു കൊണ്ട് ഒരു പുഞ്ചിരി സമ്മാനിച്ചു അവള് നടത്തത്തിന് സ്പീഡ് കൂട്ടി...

സേതു എന്തെങ്കിലും മറുപടി പറയുന്നതിന് മുന്നേ അവൾ നടന്നകന്നിരുന്നു.... നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളിയും കണ്ണിലെ നീർത്തിളക്കവും തുടച്ചു അയാൾ തിരിഞ്ഞു വണ്ടിയും ഉന്തി കൊണ്ട് പോയി... ✨️✨️✨️✨️ ദൈവമേ ബസ് പോയി കാണല്ലേ... വഴിയിൽ നിന്നും റോട്ടിലേക്ക് കാലെടുത്തു വെച്ചതും അവൾ പറഞ്ഞു... പേപ്പേപെ.... പിറകിൽ നിന്നും കുതിച്ചു വരുന്ന ksrtc യെ കണ്ടതും മിത്ര തിരിഞ്ഞു നോക്കി... നിർത്തുമോ എന്നുറപ്പില്ലെങ്കിലും അവൾ കൈ വീശി... കുറെ മുന്നിലായി വണ്ടി നിർത്തിയതും,, ഏതായാലും നിർത്തുവാ എന്നാ പിന്നെ എന്റെ മുന്നിൽ നിർത്തിയാൽ എന്താ ഞാൻ സ്ഥിരം കസ്റ്റമർ അല്ലെ.. ആനവണ്ടി... മുന്നോട്ട് ഓടുന്നതിനിടയിൽ അവൾ പിറുപിറുത്തു....

കേറുന്നതിന് മുന്നേ ബസിനെ ഒന്ന് ചവിട്ടിയിട്ടാണ് അവൾ ഏന്തി വലിഞ്ഞു കയറിയത്.... ഓഹ്.. ഇനി എഴുതി ഒട്ടിക്കണം പാലക്കാട്‌ to എറണാകുളം വരെ മണിമിത്ര ഈ സീറ്റ് ബുക്ക്‌ ചെയ്‌തെന്ന്... എന്നും ഇരിക്കുന്ന സ്ഥലത്ത് വേറൊരു സ്ത്രീയെ കണ്ടതും അവൾ പിറുപിറുത്തു... പതിയെ അവരെ നോക്കി പുഞ്ചിരിച്ചു മനസ്സിൽ പ്രാകി കൊണ്ട് സീറ്റിലേക്ക് അവൾ അമർന്നിരുന്നു.... ഓഹ് വിൻഡോ തുറന്നെങ്കിലും ഇട്ടൂടെ ശ്വാസം മുട്ടി ചാവും മനുഷ്യൻ.. പതിവ് കാഴ്ച കാണാൻ പറ്റാത്തത് കൊണ്ടും വീട്ടിൽ നിന്ന് പോന്നത് കൊണ്ടുമുള്ള ദേഷ്യത്തിൽ തനിയെ മിത്ര ഓരോന്ന് പറഞ്ഞു കൂട്ടി... ഇരുന്നിട്ടും ഇരുപ്പുറക്കാത്തത് കൊണ്ട് പതിയെ കണ്ണടച്ച് സീറ്റിലേക്ക് ചാരി കിടന്നു... പിന്നെ തുടങ്ങി പണി..

ആ അതന്നെ അടുത്തിരിക്കുന്ന ആള് എണീറ്റ് പോവാൻ വേണ്ടി ചെയ്യുന്ന സ്ഥിരം പരിപാടി.. ഉറക്കം തൂങ്ങി അവരുടെ മേലിലേക്ക് വിസ്തരിച്ചു തല വെച്ചു കിടന്നു.... ആദ്യമൊക്കെ ആ സ്ത്രീ കാര്യം ആക്കിയില്ലെങ്കിലും പതിയെ പതിയെ അവരിൽ നിന്നും തട്ടലും മുട്ടലും തുടങ്ങി.. ആട്ടമുണ്ടെന്ന് കണ്ടതും മിത്ര വീണ്ടും പണി തുടങ്ങി.... ശോ ഈ കൊച്ചിത്.... എടി പെണ്ണെ... ആ സ്ത്രീ തട്ടി വിളിച്ചതും ഉറക്കത്തിൽ എന്ന പോലെ മിത്ര കണ്ണും മിഴിച്ചു നോക്കി... ഒന്നങ്ങോട്ട് മാറി കിടന്നേ കൊച്ചേ.. എന്തായിത്... അല്ലേൽ വേണ്ട മാറങ്ങോട്ട് ഞാൻ അങ്ങ് പോയേക്കാം.. നീ വിസ്തരിച്ചു കിടക്ക്... അരോചകത്തോടെ അവര് പറഞ്ഞു.. ആ അതാ നല്ലത്.... മിത്ര തല വെട്ടിച്ചു കൊണ്ട് പറഞ്ഞു... എന്ത്....

കൂർപ്പിച്ചു നോക്കിക്കൊണ്ട് അവര് ചോദിച്ചു... പൊക്കൊളു ഞാൻ മാറി തരാം എന്ന് പറഞ്ഞതാ... നന്നായി ഇളിച്ചു കൊണ്ട് അവൾ പറഞ്ഞു... ഹ്മ്മ്... കെറുവിച്ചു കൊണ്ട് ആ സ്ത്രീ പെട്ടിയും പ്രമാണവും എടുത്ത് അവളുടെ തൊട്ട് പുറകിലെ സീറ്റിൽ പോയിരുന്നു... ഓഹ് ഇന്നോ നാളെയോ എന്ന് പറഞ്ഞിരിപ്പാ അമ്മച്ചി... എന്നിട്ടും പ്രൗഢി കണ്ടില്ലെ... അവരെ നോക്കി കൊണ്ട് പറഞ്ഞു മിത്ര വേഗം തന്നെ വിൻഡോ സൈഡിലേക്ക് നെരങ്ങിയിരുന്നു വിൻഡോ തുറന്നിട്ടു... ആഹാ.. ഇത്രെയും നല്ല കാറ്റും സാഹ്‌നായാവും ഉണ്ടായിട്ടാ പരട്ട തള്ള ഇതും പൂട്ടിയിരുന്നെ... വിൻഡോയിലേക്ക് മുഖം ചേർത്ത് വെച്ച് കണ്ണടച്ച് തഴുകി വരുന്ന കാറ്റ് ആസ്വദിച്ചു അവൾ ഇരുന്നു.... ഇന്ന് അവരെയും വെറുപ്പിച്ചു വിട്ടോ...

മുന്നിൽ നിന്നും സൗണ്ട് കേട്ടതും മിത്ര കണ്ണ് തുറന്നു കൊണ്ട് സംശയത്തോടെ നോക്കി... അല്ല അവരവിടെ ഇരുന്ന് നിന്നെ കൊലവിളി നടത്തുന്നുണ്ട് അത് കൊണ്ട് ചോദിച്ചതാ... അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു... അതിലും നല്ല കൊലവിളി ഞാൻ കുറച്ച് മുന്നേ നടത്തിയതേ ഉള്ളൂ... അവൾ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു... ഇന്നെന്താ കടലമിട്ടായിക്ക് ഇത്ര ഗൗരവം.. ഓ വീട്ടിൽ നിന്ന് എന്ന് വരുമ്പോഴും മുഖം ഒരു കൊട്ടക്ക് ആണല്ലോ ഞാൻ അത് മറന്നു ... ഡോർ സ്റ്റെപ്പിൽ തന്നെ നിലയുറപ്പിച്ചു അവളെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു... Don't Call me കടലമിട്ടായി 😡😡 ...ആനവണ്ടി.... ദേഷ്യത്തോടെ അവൾ പുറത്തെ കാഴ്ചകളിലേക്ക് മിഴിയൂന്നി.. പൈസ തന്നാൽ എനിക്ക് ടിക്കറ്റ് തന്ന് പോവാമായിരുന്നു..

എനിക്കാരുടെയും വീർത്ത മുഖം കാണണ്ടെയ്... അയാൾ ഗൗരവം നടിച്ചു കൊണ്ട് പറഞ്ഞു.. ഇന്നാ... ടിക്കറ്റ് താ.. ബാഗ് തുറന്നു പൈസ എടുത്ത് നീട്ടി കൊണ്ട് അവൾ പറഞ്ഞു... ഓഹ്.. ഇന്നാ ടിക്കറ്റ്... അവൾ നീട്ടിയ പോലെ തന്നെ ടിക്കറ്റ് നീട്ടി കൊണ്ട് അയാൾ പറഞ്ഞു... അയാളുടെ കയ്യിലേക്ക് ശ്രദ്ധ ഊന്നിയതും പതിവ് കാണാത്തത് കൊണ്ട് മിത്ര തലയുയർത്തി നോക്കി... വേഗം വാങ്ങ് എനിക്ക് വേറെ ആളുടെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങാൻ ഉള്ളതാ... വേറെ എങ്ങോട്ടോ ശ്രദ്ധയൂന്നി കൊണ്ട് അയാൾ പറഞ്ഞു... ഹും.. ദേഷ്യത്തോടെ മുഖം കോട്ടി ടിക്കറ്റ് പിടിച്ചു വലിച്ചു ചുരുട്ടി ജനൽ വഴി പുറത്തേക്കെറിഞ്ഞു അവൾ തല ചായ്ച്ചു കിടന്നു... മടിയിലേക്ക് എന്തോ വീണതും കണ്ണ് പാതി തുറന്നു കൊണ്ട് അവൾ നോക്കി...

പതിയെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു അവളത് കൈക്കുള്ളിൽ ആക്കി അയാളെ നോക്കി... കണ്ണടച്ച് കാണിച്ചു കൊണ്ട് അയാൾ പുറകിലേക്ക് പോയി.... "ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി ആദ്യമായി കൊച്ചിയിലേക്ക് കാലുകുത്തിയപ്പോൾ കയറിയ ബസിൽ ചില്ലറക്ക് പകരം കണ്ടക്ടർ കൊടുത്തത് ഒരു രൂപയുടെ കടലമിട്ടായി.. അന്ന് ബസിൽ കിടന്നു തല കുത്തി മറിഞ്ഞു ബാക്കി കിട്ടാൻ ഉള്ള പൈസ അയാളിൽ നിന്ന് മേടിച്ചു,,, കൂടെ അവളുടെ പ്രിയപ്പെട്ട കടലമിട്ടായിയും... അന്ന് തുടങ്ങിയ പതിവാണ് ടിക്കറ്റിനൊപ്പം അവൾക്ക് കിട്ടുന്ന കടലമിട്ടായി....

പറ്റിക്കാൻ വേണ്ടി ചില ദിവസങ്ങളിൽ കൊടുക്കാതെ ഇരിക്കുമെങ്കിലും ഇറങ്ങാൻ നേരം ആയാൽ അയാളുടെ കയിൽ ഉണ്ടാവും അവൾക്കായി കരുതിയ കടലമിട്ടായി... പരസ്പരം പേരറിയില്ലെങ്കിലും അറിയാൻ ആഗ്രഹമുണ്ടെങ്കിക്കും ഇതുവരെ അവര് പേരറിയാൻ ഒരു ശ്രമം നടത്തിയിട്ടില്ല.... ആ ചെറുപ്പക്കാരന് അവളെപ്പോഴും കടലമിട്ടായി ആണ് അവൾക്കവൻ ആനവണ്ടിയും.... " ആർത്തിയോടെ അവളാ മിട്ടായി കടിച്ചു പൊട്ടിച്ചു വായിലാക്കി കറുമുറെ കഴിച്ചു... പെട്ടെന്നെന്തോ മനസ്സിൽ സങ്കടം കുമിഞ്ഞു കൂടിയതും വേഗം ഫോൺ കയിൽ പിടിച്ചു കുട്ടൂസിന്റെ ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ഇട്ടു.. മിസ്സ്‌ യൂ ഡാ എന്ന് എഴുതി പൊലിപ്പിച്ചു...

വീട്ടിൽ നിന്ന് പോരുന്ന ദിവസം രണ്ട് വർഷത്തോളം ആയി മിത്രയുടെ സ്ഥിരം സ്റ്റാറ്റസും ക്യാപ്ഷനും ഇതാണ്...... 🤩 ദീർഘ നേരത്തെ യാത്ര ഉള്ളത് കൊണ്ട് ചെവിയിൽ ഹെഡ് സെറ്റ് തിരുകി ഇത്രേം കാലം കൊണ്ട് ഒപ്പിയെടുത്ത കുട്ടൂസിന്റെ ഓരോ കൊഞ്ചലുകളും ഫോണിലൂടെ കേട്ട് കൊണ്ടിരുന്നു... അതിൽ ലയിച്ചു പുഞ്ചിരിയോടെ അവൾ കണ്ണുകൾ അടച്ചു... നാളെ പരീക്ഷ ആണ്.. അതിന്റെ വല്ല വിചാരവും ഉണ്ടോ എന്നിട്ട് കുട്ടൂസിന്റെ സൗണ്ടും കേട്ടിരിക്കുന്നു... മിത്രയുടെ ചെവിയിൽ നിന്നും ഒരു ഇയർ ഫോൺ ഊരി ചെവിയിൽ വെച്ച് കേട്ടപ്പോൾ മിത്രയെ തട്ടി വിളിച്ചു കൊണ്ട് ദിച്ചി പറഞ്ഞു... ഇത്‌ ദീക്ഷിത അലക്‌സി... മിത്രക്ക് ഡിഗ്രി കാലഘട്ടത്തിൽ കിട്ടിയ ചങ്കത്തി...

ആള് പകുതി ക്രിസ്ത്യനും പകുതി ഹിന്ദുവും ആണ്.. അപ്പൻ നസ്രാണി അലക്സിയും അമ്മ നായര് ലീനയും.. (വല്യേട്ടന്റെ ഭാഷയിൽ ക്രിന്ദു 😪).... ആ അതന്നെ മതിൽ ജമ്പ് ആയിരുന്നു രണ്ടാളും... അവൾക്കൊരു ചേട്ടൻ mr ദീപൻ അലക്സി.... അച്ചായത്തിക്ക് കള്ള് കണ്ടാൽ പ്രാന്താണ്... 😇😇 നീയെപ്പോ കേറി... ഫോൺ എടുത്ത് ബാഗിൽ വെച്ച് കൊണ്ട് മിത്ര ചോദിച്ചു... ഞാൻ എന്റെ സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ കയറി... ഇളിച്ചു കൊണ്ട് അവൾ പറഞ്ഞു.. യ്യോ ചീഞ്ഞ കോമഡിയുമായി വന്നേക്കുന്നു.. ഒഞ്ഞു പോടീ... മുഖം തിരിച്ചു അവളിരുന്നു... ഇന്നെന്താ നിന്റെ കൂട്ടുകാരിക്ക് ഇത്ര ഗൗരവം...

കണ്ടക്ടർ ദിച്ചിയുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു... രണ്ടാഴ്ചത്തെ സസ്‌പെൻഷനും അതിന്റെ കൂടെ സ്റ്റഡി ലീവും കഴിഞ്ഞു അനിയനെ പിരിഞ്ഞു വരുവല്ലേ അതിന്റെയാ.. നാളെ ആ കോളേജ് കാണുമ്പോൾ അവൾ ഫോം ആയിക്കോളും... വായ പൊത്തി ചിരിച്ചു കൊണ്ട് ദിച്ചി പറഞ്ഞു... അത് പിന്നെ അങ്ങനെ ആണല്ലോ ഈ പോക്കിലും തിരിച്ചു വീട്ടിലേക്ക് വരുന്ന വരവിലും അല്ലെ ഇവളെ ഈ കോലത്തിൽ കാണാൻ പറ്റൂ.. അല്ലെങ്കിലോ.. ഓഹ്.. തലക്കും കൈ കൊടുത്ത് അയാൾ പറഞ്ഞു.. ഇയാൾ ഇയാളുടെ കാര്യം നോക്കി പോയെ.. പൈസ കിട്ടിയില്ലേ. ഇനി സ്ഥലം വിട്.. ദിച്ചി നീ ഒന്ന് മിണ്ടാതെ ഇരുന്നേ.. എനിക്ക് കുറച്ച് സമാധാനം വേണം... ഗൗരവത്തോടെ പറഞ്ഞു കൊണ്ട് അവൾ മിഴികൾ പൂട്ടി...

ഓ ഞാൻ പോവാ.. ഇനി നിന്നാൽ എന്നേ ഇങ്ങനെ കാണാൻ പറ്റില്ല... അതും പറഞ്ഞു കൈ കൂപ്പി അയാൾ വേഗം സ്ഥലം കാലിയാക്കി... ✨️✨️✨️ ഹോസ്റ്റലിലേക്ക് എത്തിയപ്പോഴേക്കും സമയം 7 കഴിഞ്ഞിരുന്നു... വേഗം തന്നെ മിത്ര ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു എത്തിയ കാര്യം പറഞ്ഞു... ഓ മുന്നിൽ തന്നെ ഉണ്ടോ പൂതന ഇത്‌ മേട്രൻ ആണോ അതോ വേറെ വല്ല ജീവിയും ആണോ.. ഫോൺ വെച്ച് നോക്കിയതും അകത്തേക്ക് പോവാൻ ഉള്ള പടിക്കെട്ടിൽ നിൽക്കുന്ന മേട്രനെ നോക്കി മിത്ര പുലമ്പി... നീ ഒന്ന് മിണ്ടാതെ വന്നേ മിത്രേ...

അവരെന്തെങ്കിലും പറയും നീ അതൊക്കെ ഈ ചെവിയിലൂടെ കേട്ട് മറ്റേ ചെവി വഴി പറത്തി വിട്ടോണം കേട്ടല്ലോ... മിത്രയുടെ കയ്യും പിടിച്ചു മുന്നോട്ട് നടക്കുമ്പോൾ അവൾ പറഞ്ഞു... വന്നോ മണിമിത്ര.. കോളേജിലെ പേടി സ്വപ്നം.. എങ്ങനെ ഉണ്ടായിരുന്നു സസ്‌പെഷനിൽ ഇരുന്ന രണ്ടാഴ്ച... വന്നതേ കുത്തി കുത്തി ഉള്ള മേട്രന്റെ പറച്ചില് മിത്രയെ ചൊടിപ്പിച്ചു... എങ്ങനെ ഉണ്ടായിരുന്നെന്നോ എന്റെ പേക്രോം മേട്രനെ നിങ്ങടെ ഈ ചീവീട് പോലെയുള്ള സൗണ്ട് കേക്കാത്തത് കൊണ്ട് തന്നെ ചെവിക്ക് നല്ല സുഖം ആയിരുന്നു..

പിന്നെ ഇവിടുത്തെ പോലെ അല്ല അമ്മയുടെ നല്ല ഫുഡും.. ഓഹ്.. നോക്കിക്കേ ഞാൻ ഒന്ന് തടിച്ചില്ലേ.. പുച്ഛിച്ചു കൊണ്ട് അവൾ അകത്തേക്ക് നടന്നു... മേട്രന്റെ മുഖത്തെ പുച്ഛം മാറി മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു.... വല്ല കാര്യവും ഉണ്ടായിരുന്നോ.. നിങ്ങൾക്കെന്താ അവളുടെ വായിൽ നിന്നും എന്തെങ്കിലും കേട്ടില്ലേൽ ഉറക്കം വരില്ലേ.. ദിച്ചി കളിയാക്കി കൊണ്ട് ചോദിച്ചു... മേട്രൻ കണ്ണുരുട്ടി നോക്കിയതും,, മിത്രേ.. എന്നും വിളിച്ചു ദിച്ചി കോണിപ്പടി ചാടി കേറി.. ഇന്നേതാടി ദിവസം.... റൂമിലേക്ക് ഓടിക്കിതച്ചു ദിച്ചി വന്നതും മിത്ര ചോദിച്ചു... സൺ‌ഡേ.. അറിയാലോ ഇന്ന് ഒണക്ക ചപ്പാത്തി ആണ്... ബെഡിലേക്ക് മലർന്നടിച്ചു വീണ് കൊണ്ട് ദിച്ചി പറഞ്ഞു...

മ്മ്ഹും.... നേരത്തെ പറയണ്ടേ പുറത്ത് നിന്ന് വലതും കഴിച്ചു വരായിരുന്നു... ചിണുങ്ങി കൊണ്ട് മിത്ര പറഞ്ഞു.. മോള് സൺ‌ഡേ ആയത് കൊണ്ട് തന്നെ അല്ലെ പാലക്കാട്‌ നിന്ന് ഇങ്ങോട്ട് വണ്ടി കയറിയെ.. ഓർക്കണമായിരുന്നു.. വേണേൽ പോരെ നല്ല വിശപ്പ്.. വയറ് തടവി കൊണ്ട് ദിച്ചി പുറത്തേക്ക് നടന്നു.. അത് ശെരിയാ ഇപ്പോൾ പോയാൽ അര മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെച്ച് ചപ്പാത്തി തിന്നാം.. അല്ലേൽ വല്ലവന്റെയും തലക്കടിച്ചു കൊല്ലാം.. ഏഹ്... തല ചൊറിഞ്ഞു കൊണ്ട് ഈർഷ്യയോടെ അവൾ ദിച്ചിക്ക് പിറകെ പോയി....................തുടരും………

വിശ്വാമിത്രം : ഭാഗം  1

Share this story