വിശ്വാമിത്രം: ഭാഗം 20

viswamithram

എഴുത്തുകാരി: നിലാവ്‌

ന്തേ വിളിച്ചോ..... ബാത്‌റൂമിലേക്ക് തലയിട്ട് നോക്കി കൊണ്ട് മിത്ര ചോദിച്ചു... നീയേന്തോന്നാടി ഈ കാണിച്ചു വെച്ചേക്കുന്നേ... ദേഷ്യത്തോടെ മിത്രയെ ബാത്‌റൂമിനുള്ളിലേക്ക് വലിച്ചിട്ട് കൊണ്ട് ചോദിച്ചു... ഞാൻ ഷർട്ട് അലക്കി അയയിൽ തൂക്കിയതാണല്ലോ... തറയിൽ വീണോ ഇങ്ങ് താ ഞാൻ ഒന്നൂടി അടിച്ച് കഴുകി തരാം.. ഒന്നും അറിയാത്ത പോലെ കൈ നീട്ടി കൊണ്ട് മിത്ര പറഞ്ഞു... കൂടുതൽ കളിക്കല്ലേ.. ഒന്നുല്ലെങ്കിലും നമ്മുടെ കല്യാണ ഷർട്ട് ആയിരുന്നില്ലേ.. അറഞ്ചം പുറഞ്ചം കീറിയ ഷർട്ട് പൊക്കി കാണിച്ച് കൊണ്ട് വിശ്വ പറഞ്ഞു... ആരുടെ കല്യാണ ഷർട്ട് 😬😬... ഗൗരവത്തോടെ മിത്ര ചോദിച്ചു.. എന്റെ.... നിന്നെ കെട്ടിയപ്പോൾ തുടങ്ങിയതാ എനിക്ക്...

ഷർട്ട് നിലത്തേക്കിട്ട് കൊണ്ട് വിശ്വ മുഷ്ടി ചുരുട്ടി.... ഞാൻ പറഞ്ഞോ.. ഏഹ് ഞാൻ പറഞ്ഞോ എന്നേ കെട്ടാൻ ഹേ.. നിങ്ങളായിട്ട് തുടങ്ങി വെച്ചതല്ലേ.. ഇപ്പൊ എല്ലാം എനിക്കല്ലേ.... മിത്രക്ക് ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടിരുന്നു... ഞാൻ.... മണീ....... മിത്രയുടെ കവിളിലേക്ക് കൈ ചേർത്തതും യാതൊരു ദയയും കൂടാതെ വിശ്വയുടെ കൈ അവൾ തട്ടി മാറ്റി.... അത്രക്ക് ദെണ്ണം ഉണ്ടേൽ പറ നിങ്ങളെ വേണ്ടാതെ ഒരാള് ഇട്ടെറിഞ്ഞു പോയില്ലേ ഞാൻ തേടി പിടിച്ചു കൊണ്ട് വരാം... രാവിലെ വിശ്വയുടെ ഫോണിൽ ഇതുവരെ ഡിലീറ്റ് ആകാതെ വെച്ച ഫോട്ടോസും പിന്നെ ഇപ്പോഴത്തെ സാഹചര്യവും ഒക്കെ കൂടി ആയപ്പോൾ നിയന്ത്രണം വിട്ട് മിത്ര പറഞ്ഞു...

പൊന്നാര മോളെ ഇനി നീ വായ തുറന്നാൽ കരണം ഞാൻ പൊളിക്കും.. എനിക്ക് അവളെ വേണമായിരുന്നേൽ അന്നേ ഞാൻ കെട്ടുമായിരുന്നു.. ഇനി നീ അവളുടെ പേരെങാനും ഇതിനിടയിലേക്ക് വലിച്ചിഴച്ചാൽ... ചുമരിനോട് ചേർത്ത് നിർത്തി മിത്രയുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് വിശ്വ അലറി... കത്തി ജ്വലിക്കുന്ന കണ്ണോടെ വിശ്വയുടെ കൈ തട്ടി മാറ്റി മുന്നോട്ട് നടന്നതും ഒരു ശബ്ദത്തോടെ മിത്ര നിലത്തേക്ക് വീണു... അടവിറക്കാതെ എണീറ്റ് പോടീ എന്റെ മുന്നിൽ നിന്ന്.... ചുമരിനോട് തല ചേർത്ത് വെച്ച് ദേഷ്യത്തോടെ മിത്ര അഭിനയിക്കുവാണെന്ന് കരുതി വിശ്വ പറഞ്ഞു....

സെക്കന്റുകൾ കടന്നു പോയി മിനിട്ടുകൾ ആയി മിത്രയുടെ ഭാഗത്ത് നിന്ന് ഒരനക്കവും ഇല്ലെന്ന് കണ്ടതും ഉയർന്ന നെഞ്ചിടിപ്പോടെ വിശ്വ മിത്രയുടെ അടുത്തേക്ക് നടന്നു... മി... മിത്രേ.... മണി...... വിളിച്ചു നോക്കിയിട്ട് അനക്കമൊന്നുല്ല്യ എന്ന് കണ്ടതും വിശ്വ പതിയെ അവളുടെ കയ്യിൽ തൊട്ടു... കുഞ്ഞേ..... അത്രയും വാത്സല്യത്തോടെ ആയിരുന്നു വിശ്വയുടെ വിളി... കണ്ണു തുറക്കാതെ ശാന്തമായി കിടക്കുന്ന മിത്രയെ വീണ്ടും വീണ്ടും കാണുന്തോറും വിശ്വയുടെ മനസ്സിൽ ആദി ഏറി കൊണ്ടിരുന്നു.... പതിയെ അവളെ താങ്ങി എടുത്തു കൊണ്ട് ബെഡിൽ കൊണ്ട് പോയി കിടത്തി.... മണീ... കുഞ്ഞേ...

വെള്ളം കുടഞ്ഞിട്ടും കുലുക്കി വിളിച്ചിട്ടും മിത്ര എണീക്കുന്നില്ല എന്ന് കണ്ടതും വിശ്വ വേഗം കബോഡിൽ നിന്ന് ഷർട്ട് എടുത്തിട്ടു.... വെപ്രാളം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ തലയിൽ പരതി കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു... പിന്നെ ഒന്നും ചിന്തിക്കാതെ അവളെ കോരിയെടുത്തു താഴേക്കോടി.... വിച്ചുട്ടാ സ്റ്റെപ് ഇറങ്ങുന്നതിനിടയിൽ വിശ്വ ഉറക്കെ വിളിച്ചു... എന്താണ് സൊത്തുട്ടാ... ഒന്ന് വേഗം വാ രാവിലെ ഒരു കാലി ചായ കുടിച്ചുള്ള ഇരിപ്പാ... ഡൈനിങ്ങ് ടേബിളിൽ തിരിഞ്ഞിരുന്ന് ഫോണിൽ കുത്തി കളിക്കുന്ന വിച്ചുട്ടൻ പറഞ്ഞു... പന്നീ വണ്ടിയുടെ കീ എടുത്തിട്ട് വാടാ... വെപ്രാളവും ദേഷ്യവും കൂടി കലർന്നൊരു ഭാവത്തോടെ സൊത്തുട്ടൻ അലറി...

നിനക്കെന്താടാ ഏട്ടാ.. തിരിഞ്ഞു നോക്കിയപ്പോഴാണ് മിത്രയെയും താങ്ങി പിടിച്ചു നിൽക്കുന്ന വിശ്വയെ കണ്ടത്... എന്ത് പറ്റി.... ചെയർ മാറ്റി ഓടി വന്നു മിത്രയെ താങ്ങി പിടിച്ചു കൊണ്ട് വിച്ചു ചോദിച്ചു... അറീല.. ഞാൻ ഒന്ന് പരിധി വിട്ടപ്പോൾ റൈസ് ആയി അപ്പോഴേക്കും പ്ധോം എന്ന് പറഞ്ഞു നിലത്ത് വീണു... അച്ഛനും അമ്മയും വരുന്നതിനു മുന്നേ നീ കീ എടുത്തിട്ട് വാടാ... നിർവികാരതയോടെ വിശ്വ പറഞ്ഞു... അമ്മ ഓക്കേ പക്ഷെ അച്ഛനെ എങ്ങനെ കൺവിൻസ്‌ ചെയ്യിക്കും എന്നാണ്.. ഇനി ഇതുവളുടെ അഭിനയം ആണോ... മിത്രയെ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് വിച്ചു ചോദിച്ചു.. ചവിട്ടി എല്ലെടുക്കും തെണ്ടീ.. ചാവി എടുത്തിട്ട് വാടാ കോപ്പേ നല്ല വെയിറ്റ് ആണ്...

കൈ ഒന്നുയർത്തി താഴ്ത്തി കൊണ്ട് വിശ്വ പറഞ്ഞു... ആഹാ മോളെയും എടുത്തിട്ടാണോ ഇന്ന് നിന്റെ എക്സ്സെർസൈസ്... കൊള്ളാം... എത്രാമത്തെയാ... താങ്ങാൻ വയ്യാതെ മിത്രയെ താഴ്ത്തി പൊക്കുന്നത് കണ്ട അച്ഛൻ അച്ഛന്റെ ഇമ്മിണി വല്യ ഫോട്ടോ തുടച്ചു കൊണ്ട് ഹാളിലേക്ക് വന്നു... ഞാൻ നിന്നോട് അപ്പഴേ പറഞ്ഞതാ.. അച്ഛനോട് എന്ത് പറയണം എന്നറിയാതെ നിൽക്കുന്ന വിശ്വ വിച്ചുവിനെ നോക്കി പല്ല് കടിച്ചു... 16 ആയി അച്ഛാ... എന്ത് പറയണം എന്നറിയാതെ വിച്ചു പറഞ്ഞു.. 16 ആയുള്ളൂ.. ഇനി ഞാൻ എണ്ണാം.. സോഫയിൽ സ്ഥാനം പിടിച്ചു മടിയിൽ ഫോട്ടോയും വെച്ച് തഴുകി കൊണ്ട് അച്ഛൻ പറഞ്ഞു... പറഞ്ഞു വിടെടാ നാറി... കണ്ണ് കാണിച്ച് കൊണ്ട് വിശ്വ പറഞ്ഞു...

അച്ഛനെ അമ്മ അന്വേഷിച്ചു ബൂസ്റ്റ്‌ തരാൻ ആണെന്ന് തോന്നുന്നു.. ചൂടാറും എന്നൊക്കെ പറയുന്ന കേട്ട്... വിച്ചു തലമാന്തി കൊണ്ട് പറഞ്ഞു.. ആണോ.. മീനുട്ടി... എന്നും വിളിച്ചു ഫോട്ടോയും പൊക്കി പിടിച്ചു അച്ഛൻ സ്ഥലം കാലിയാക്കി.. അച്ഛൻ സ്ഥലം വിട്ടതും മക്കളും വേഗം മുറ്റത്തെത്തി... നീ വരണ്ട പിന്നെ അത് മതി.. ഞാൻ വേറെ എന്തെങ്കിലും കാരണം പറഞ്ഞോളാം.. എടാ ഒന്നും വിട്ട് പറയല്ലേടാ... വിച്ചുട്ടന്റെ കയ്യിൽ പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു... ഇത്‌ മിക്കവാറും നിന്നെ മൊത്തത്തിൽ കണ്ടു പേടിച്ചതാവും.. സേട്ടൻ അടവ് എടുത്തോ.. ഹിഹി... വിച്ചുട്ടൻ ഇളിച്ചു കൊണ്ട് ചോദിച്ചു... പോടാ മനുഷ്യൻ ടെൻഷൻ അടിച്ചിരിക്കുമ്പോഴാ... കാറിലേക്ക് കയറി കൊണ്ട് വിശ്വ പറഞ്ഞു...

ഏയ് ഇത്‌ വല്ല അർബുദമോ മറ്റോ ആവും സില്ലി കേസ്.. ഇളിച്ചു കൊണ്ട് വിച്ചു പറഞ്ഞതും നടുമ്പുറം നോക്കി വിശ്വയുടെ കയ്യിൽ നിന്നും ഒന്ന് കിട്ടിയിരുന്നു... എന്തെങ്കിലും പറയാൻ വായ തുറക്കുന്നതിന് മുന്നേ ഒരിരമ്പലോടെ കാറ് ഗേറ്റ് കടന്നു പോയി... ✨️✨️✨️✨️ മിത്രയുടെ മുഖം മനസ്സിൽ തെളിയുന്തോറും വിശ്വയുടെ കാല് ആക്സിലെറ്ററിൽ അമർന്നു കൊണ്ടിരുന്നു.... പേടിയിലധികം വെപ്രാളം ആയിരുന്നു പ്രതിഫലിച്ചത്.... അവളെയും എടുത്ത് കാഷ്യലിറ്റിയിലേക്ക് ഓടി ചെല്ലുമ്പോൾ മനസിനൊപ്പം കാലും ഇടാറി പോയി... പിടി വാശി മൂലവും മിത്രയുടെ അവസ്ഥ കണ്ടതും അടുത്ത ടൈമിൽ തന്നെ അവൻ ഡോക്ടറുടെ റൂമിലേക്ക് പോയി... താൻ ഒന്ന് പുറത്തേക്ക് നിൽക്ക്...

മിത്രയുടെ അടഞ്ഞ കണ്ണ് തുറന്നു നോക്കുമ്പോൾ ഡോക്ടർ പറഞ്ഞു... ഹാ.. മുഖത്ത് പൊടിഞ്ഞ വിയർപ്പ് കണങ്ങൾ തുടച്ചു കൊണ്ട് വിശ്വ ചുമരിനോട് ചാരി നിന്നു... മണിമിത്രയുടെ ആരാ ഉള്ളത്... കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം സിസ്റ്റർ വന്നു വിളിച്ചതും വെപ്രാളത്തോടെ വിശ്വ റൂമിലേക്ക് കയറി... ഡോക്ടർ.... ചെയറിൽ ഇരിക്കുന്ന ഡോക്ടറെ ഒന്ന് നോക്കി മിത്രയെ നാലുപുറം തിരഞ്ഞു കൊണ്ട് വിശ്വ വിളിച്ചു... താൻ ഇരിക്കു... സീറ്റിലേക്ക് ചൂണ്ടി കൊണ്ട് ഡോക്ടർ പറഞ്ഞു.... ഡോക്ടർ മിത്രക്ക്... ചെയറിലേക്കിരുന്നു കൊണ്ട് വിശ്വ ചോദിച്ചു... പേടിക്കാൻ ഒന്നുമില്ല... മെൻസ്ട്രുയേഷൻ ടൈമിൽ ഉണ്ടാവുന്നത് പോലെ ആളൊന്നു തല ചുറ്റി വീണതാ.... ബോഡി വീക്ക് ആണ്..

What... periods !!! അത്ഭുതത്തോടെ ആണ് വിശ്വ ചോദിച്ചത്... യാഹ്.. what ഹാപ്പെൻഡ്... വിശ്വയുടെ മുഖഭാവം കണ്ടു ഡോക്ടർ ചോദിച്ചു... Doctor... This is her first time... നെറ്റിയിൽ കൈ വെച്ചു കൊണ്ട് വിശ്വ പറഞ്ഞു.. ഏയ്.. what are you talking man... ഡെസ്കിൽ കൈകൾ ഊന്നി കൊണ്ട് ഡോക്ടർ ചോദിച്ചു.. Yes ഡോക്ടർ മിത്രയുടെ ആദ്യത്തെ ടൈം ആണിത്... any പ്രോബ്ലം...?? നെറ്റി ചുളിച്ചു കൊണ്ട് വിശ്വ ചോദിച്ചു... Nothing... അപ്പൊ നിങ്ങള് അവളുടെ ബ്രദർ ആണോ... ചിരിയോടെ ആണ് ഡോക്ടർ ചോദിച്ചത്.. അല്ല ഹസ്ബൻഡ് ആണ്... വെപ്രാളത്തിനിടയിലും വിശ്വയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... Are you kidding... is it possible...? No way... ഡോക്ടർ വിശ്വാസം വരാത്ത പോലെ ചോദിച്ചു...

But why.... she is my wife.. മണിമിത്ര വിശ്വാസ്... ചെയറിലേക്ക് ചാരി ഇരുന്ന് കൊണ്ട് വിശ്വാ പറഞ്ഞു... Okay.. but ഹൗ can.... നിങ്ങള് ഇതൊക്കെ അറിഞ്ഞിട്ടാണോ മിത്രയെ മാരി ചെയ്തത്.. മിത്രക്കിപ്പോൾ എത്ര വയസായി... എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... ഡോക്ടർ എന്തൊക്കെയോ ഇരുന്നിടത് ഇരുന്ന് കൊണ്ട് കാട്ടികൂട്ടി... അതെ.. എല്ലാം അറിഞ്ഞിട്ടാണ് ഞാൻ അവളെ വിവാഹം ചെയ്തത് അല്ലെങ്കിൽ ഞാൻ ഇപ്പോൾ ഡോക്ടറോടു ഇങ്ങനെ ബീഹെവ് ചെയ്യുമോ.. മിത്രക്ക് വയസ് 20 ആയി.. ഇന്നലെ ആയിരുന്നു കല്ല്യാണം... കെട്ടാൻ വെച്ചത് ഇവളുടെ ചേച്ചിയെ കെട്ടിയത് ഇവളെ ആണേന്നൊരു വ്യത്യാസം...സെറ്റ് ആയി വരുന്നേ ഉള്ളൂ ഞങ്ങൾ... അപ്പോൾ തന്നെ അവളുടെ അപ്പ എല്ലാം പറഞ്ഞിരുന്നു...

ഒരു ചിരിയോടെ വിശ്വ പറഞ്ഞു... She is very very lucky... വിശ്വക്ക് കൈ കൊടുത്ത് കൊണ്ട് ഡോക്ടർ പറഞ്ഞു.. അതാ പിശാശ്ന് തോന്നണ്ടെ ഡോക്ടറെ... വിശ്വയുടെ ആത്മ അതായിരുന്നു... ഒന്ന് ശ്രദ്ധിക്കണം ഒന്നാമത് 20 വയസ് ആയിട്ടാണ് ഫസ്റ്റ് പീരിയഡ്സ് ആവുന്നേ പിന്നെ ബോഡി വീക്ക് ആണ്.. ഇപ്പോൾ ട്രിപ്പ്‌ ഇട്ടു കിടക്കുവാണ്... നന്നയി ഫുഡ്‌ കഴിക്കാൻ പറയണം പുള്ളിക്കാരിയോട്.... കുറച്ച് ടാബ്ലറ്റ്സ് എഴുതി തരുന്നുണ്ട് കൃത്യമായി കഴിക്കാൻ പറയണം... ഒരു ചിരിയോടെ ഡോക്ടർ പറഞ്ഞതും,,, പതുക്കെ ഊരണ്ടേ തള്ളച്ചി... പശുവിന്റെ അകിടിൽ നിന്ന് പാലെടുക്കുന്ന പോലെയാ സൂചി എടുത്ത് വലിച്ചേ.. ഓഹ്.. ട്രിപ്പ് ഇട്ട കയ്യും ഉഴിഞ്ഞു കൊണ്ട് മിത്ര വന്നു... Are u okay മിത്ര വിശ്വാസ്..

ഒരു ചിരിയോടെ ഡോക്ടർ ചോദിച്ചു.. മണിമിത്ര എന്നാ... okay ആണ്... വിശ്വയുടെ മുഖത്തേക്ക് നോക്കാതെ മുഖം വീർപ്പിച്ചു കൊണ്ട് മിത്ര പറഞ്ഞു... ബോഡി ഒക്കെ ഇനി ശ്രദ്ധിക്കണം കേട്ടോ.. ലേറ്റ് ആയി ആയതിന്റെ ബുദ്ധിമുട്ട് ഒക്കെ ണ്ട്.. ശ്രദ്ധിക്കണം.... മിത്രയുടെ കവിളിൽ തട്ടി കൊണ്ട് ഡോക്ടർ പറഞ്ഞു.... എന്ത് ആവാ.. കയ്യിലെ പഞ്ഞിയിൽ തിരുപ്പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു.. ഡോക്ടർ വിശ്വയെ നോക്കി ഒന്ന് ചിരിച്ചു.. താൻ വല്യ കുട്ടി ആയെടോ.... ലക്കി ആട്ടോ... ചിരിയോടെ ഡോക്ടർ പറഞ്ഞു... ആണോ.. അയ്യോ.. വിശ്വയെ ഒന്ന് പാളി നോക്കി മിത്ര ബാക്കിൽ കൈ വെച്ചു കൊണ്ട് ചുമരിനോട് ചാരി നിന്നു... പരട്ട കിളവി ആണുങ്ങൾ നിൽക്കുമ്പോൾ ആണോ ഇങ്ങനെ വിളിച്ചു പറയുന്നേ..

ഛെ അല്ലെങ്കിലേ അയാളുടെ മുന്നിൽ ഒരു വില ഇല്ലതെ നിൽക്കുവാ ഇതും കൂടി.... മിത്ര ആ നേരം കൊണ്ട് ഓരോന്നു ചിന്തിച്ചു കൂട്ടി.... ഡോക്ടർ എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ... ചിരി സമ്മാനിച്ചു മിത്രയെ നോക്കി വിശ്വ പുറത്തേക്കിറങ്ങി.. ഡോക്ടറെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു ബാക്കിൽ കൈ വെച്ചു മിത്രയും,, ആൾക്കാരെ കൊണ്ട് പറയിക്കാതെ ബാക്കിൽ നിന്ന് കയ്യെടുക്കുന്നുണ്ടോ... മിത്രയുടെ നടത്തം കണ്ടു സഹി കെട്ട് വിശ്വ പറഞ്ഞു.. പിന്നേം പ്ലിങ്ങി.. ഓഹ് ഇന്നാരെ ആണോ കണി കണ്ടത്.... പിറുപിറുത്തു കൊണ്ട് മാറിൽ കൈ കെട്ടി മിത്ര വിശ്വയുടെ പിന്നാലെ നടന്നു... ടാബ്ലറ്റ്സും നാപ്കിനും വാങ്ങി വിശ്വ മിത്രയെയും കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു.. ഇന്നാ...

അവൾക്ക് നേരെ നാപ്കിൻ നീട്ടി കൊണ്ട് വിശ്വ പറഞ്ഞു... ചമ്മലാണോ അതോ വിശ്വ എല്ലാം അറിഞ്ഞത് കൊണ്ടോ മിത്ര കൈ നീട്ടാതെ നിന്നു.. വാങ്ങി വേഗം പോയി ശെരിയാക്കേടി കോപ്പേ.. ഒന്ന് സൗണ്ട് ഉയർത്തിയതും വിശ്വയുടെ കയ്യിൽ നിന്നും വാങ്ങി മിത്ര ബാത്‌റൂമിൽ എത്തിയിരുന്നു... അപ്പൊ പേടിയുണ്ട് മണി മിത്രക്ക്.. ഹും... ഒരു ചിരിയോടെ ഫോൺ എടുത്ത് വിശ്വ വീട്ടിലേക്ക് വിളിച്ചു കാര്യങ്ങൾ പറഞ്ഞു... ഹും വിശ്വ ആണത്രേ വിശ്വ.. വിശ്വസിക്കാൻ പറ്റില്ല വിശ്വയെ.. ഹും 20 വയസ് ആയുള്ളൂ.. ഇങ്ങനെ ഇരിക്കുവാ എന്നൊരു ചിന്ത പോലും ഇല്ല്യാ.. ഇങ്ങട്ട് ചാടന്നേ 30 വയസായ ഓൾഡ് മാൻ.. തന്ത... കിളവൻ... ബാത്‌റൂമിൽ കയറി പറയാനുള്ളതെല്ലാം ചുമരിനോടും ബക്കറ്റിനോടും കപ്പിനോടും പറഞ്ഞു തീർത്തിട്ടാണ് മിത്ര ഇറങ്ങിയത്....

പോവാം... മിത്ര വന്നത് അറിഞ്ഞതും പോക്കറ്റിലേക്ക് ഫോൺ വെച്ചു കൊണ്ട് വിശ്വ ചോദിച്ചു... മുഖം കോട്ടി മറുപടി പറയാതെ മിത്ര മുന്നിൽ നടന്നു കാറിൽ കയറി ഇരുന്നു... ഇങ്ങനെ ഒരു കുറുമ്പ്.... പിറുപിറുത്തു കൊണ്ട് വിശ്വ കാറിൽ കയറി വണ്ടി എടുത്തു... നിനക്ക് വിശക്കുന്നുണ്ടോ.... ഇടക്ക് വിശ്വ ചോദിച്ചു... ഇപ്പഴാ ചോദിക്കാൻ തുടങ്ങിയത്.. പേടിപ്പിച്ചു തല ചുറ്റി വീഴ്ത്തിപ്പിച്ചതും പോരാ... സൗകര്യം ഇല്ല്യാ പറയാൻ.. കുർ... കുർ... മനസ്സിൽ പറഞ്ഞു കൊണ്ട് മിത്ര കൂർക്കം വലിച്ചു കിടന്നു.... അടവ് ആണെന്നറിഞ്ഞതും ചോദിച്ചിട്ട് കാര്യം ഇല്ലാത്തത് കൊണ്ട് വിശ്വ കൂടുതൽ മിണ്ടാൻ പോയില്ല... വെറുതെ കൂർക്കം വലിച്ചു കിടന്ന മിത്ര ക്ഷീണം കൊണ്ട് പതിയെ ഉറക്കത്തിലേക്ക് വീണു... മന്യേ.... കാതിൽ തെളിഞ്ഞ കൊഞ്ചലുള്ള വിളി കേട്ടാണ് മിത്ര കണ്ണ് തുറന്നു നോക്കിയത്..............................തുടരും………

വിശ്വാമിത്രം : ഭാഗം  19

Share this story