വിശ്വാമിത്രം: ഭാഗം 22

viswamithram

എഴുത്തുകാരി: നിലാവ്‌

മണീ.... എണീക്ക്.. ഇന്ന് നേരത്തെ കുളിച്ചു ഒരുങ്ങി ഇരിക്കേണ്ടതാ... പുതപ്പ് മാറ്റാൻ ശ്രമിച്ചു കൊണ്ട് അമ്മ പറഞ്ഞു.. 10 മിനിറ്റ് അമ്മാ.... പുതപ്പ് ഒന്നൂടി വലിച്ചു തലവഴി മൂടി കൊണ്ട് മിത്ര പറഞ്ഞു... എന്ത് പത്തു മിനിറ്റ്.. എണീക്ക്.. മണീ... അമ്മ വിടാൻ ഉദ്ദേശമില്ല... അമ്മാ... അമ്മാ ഒരഞ്ചു മിനിറ്റ് അമ്മാ.... അമ്മാ ഞൻ ഉറങ്ങട്ടെ അമ്മാ.. പോ.. ഞാൻ വരാം... കണ്ണ് പോലും തുറക്കാതെ മിത്ര അലമുറ ഇട്ടു... എന്നാൽ നേരെ കിടക്ക്... അവിടെ ചെന്നാൽ ആ കുട്ടിക്ക് കിടക്കാൻ സ്ഥലം ഉണ്ടാവുമോ എന്തോ... കൈ ഒരു സ്ഥലത്ത് കാല് എവിടെയോ.. ഓഹ് ഈ കുട്ടിയെ കൊണ്ട്.. പെൺകുട്ടികൾ ആയാൽ ഇത്തിരി അടക്കോം ഒതുക്കോം വേണം.. മിത്രയുടെ കാലും കയ്യും നേരെ വെച്ചു കൊണ്ട് അമ്മ പറഞ്ഞു...

മ്മ്.... ഉറക്കത്തിൽ മിത്ര ഒന്ന് മൂളി... 10 മിനിറ്റ് ആയാൽ ഞൻ വന്നു വിളിക്കും എണീച്ചോളണം കേട്ടല്ലോ.... അവളെ ഒന്നൂടി പുതപ്പിച്ചു കൊണ്ട് അമ്മ പറഞ്ഞു... 15 മിനിറ്റ് അമ്മ... കൈ പൊക്കി കാണിച്ചു കൊണ്ട് മിത്ര കമിഴ്ന്നു കിടന്നു.... ആഹാ എന്നാ പിന്നെ ഇപ്പോൾ തന്നെ എണീക്ക്.. ദേ നിന്റെ അച്ഛനും അമ്മയും ഒക്കെ ഇപ്പോൾ എത്തും.. നോക്ക് മാധു വരെ എണീറ്റു... മാധു മണിയെ വിളിച്ചേ... അമ്മയുടെയും മണിയുടെയും സംസാരം മാറി മാറി നോക്കുന്ന മാധുവിനെ നോക്കി അമ്മ പറഞ്ഞു... മന്യേ... ബാ.. കുച്ചാം... കൈ കൊണ്ട് മാടി കൊണ്ട് അവൻ വിളിച്ചു.. 15 മിനിറ്റ്.... തല വെട്ടിച്ചു കിടന്ന് കൊണ്ട് മിത്ര പറഞ്ഞു... മ്മ്?? സംശയത്തോടെ മാധു അമ്മയെ ഒന്ന് നോക്കി...

പോയി വിളിക്ക്... ഒരു കടി കൊടുത്തോ.. മാധുവിന്റെ ചെവിയിൽ പറഞ്ഞു കൊണ്ട് അവനെ ബെഡിൽ ഇരുത്തി അമ്മ പുറത്തേക്ക് പോയി... കണ്ണിമ്പി ചിരിച്ചു കൊണ്ട് പുതപ്പ് അവനെ കൊണ്ട് പറ്റുന്ന രീതിയിൽ മാറ്റി ഉള്ളിലേക്കവൻ നുഴഞ്ഞു കയറി... മിത്ര ചിരിയോടെ അവനെ ചേർത്ത് പിടിച്ചു... മാധു ആണേൽ മിത്രയുടെ മുഖത്ത് കൈ കൊണ്ട് തപ്പി നോക്കുന്ന തിരക്കിൽ ആണ്... ഊഹിച്ച സംഭവം കയ്യിൽ തടഞ്ഞതും അവൻ ചുണ്ട് ചേർത്ത് പതിയെ മിത്രയുടെ കവിളിൽ അമർത്തി കടിച്ചു... ആാാ...... അപ്പാ... പുതപ്പ് മാറ്റി ചാടി എണീറ്റ് കൊണ്ട് മിത്ര ചീറി... ഓഹ് അങ്ങനെ ആ പണി കഴിഞ്ഞു...

വാതിലിന്റെ മറവിൽ നിന്ന അമ്മ മിത്രയുടെ അലറൽ കേട്ട് കൈ തട്ടി കുടഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി... 5 മണി ആയതേ ഉള്ളൂ അപ്പോഴേക്കും.. നിന്റെ പല്ല് ഞാൻ പറിക്കും പിശാശ്ശെ ഇനി കടിച്ചാൽ.. പിറുപിറുത്തു കൊണ്ട് മാധുവിനെയും എടുത്ത് മിത്ര എണീറ്റു.... മിത്ര ഇറങ്ങി വന്നതും മാധുവിനെ എടുത്ത് മാറ്റി അമ്മ അവളെയും കൊണ്ട് റൂമിലേക്ക് നടന്നു... എന്താണ്.. തല മാന്തി കൊണ്ട് മിത്ര ചോദിച്ചു.. ഇതെല്ലാം മേത്തു തേച്ച് പിടിപ്പിക്ക്.. എന്നിട്ട് കുളിച്ചാൽ മതി... മഞ്ഞൾ കയ്യിലേക്ക് കൊടുത്ത് അമ്മ പറഞ്ഞു... അമ്മാ.. എനിക്കെങ്ങും വയ്യ.. മുഖം തിരിച്ചു കൈ കെട്ടി കൊണ്ട് മിത്ര പറഞ്ഞു.. കുളത്തിൽ പോയി കുളിക്കണമെങ്കിൽ മതി... അമ്മ നാലുപുറം നോക്കി കൊണ്ട് പറഞ്ഞു...

അത് കേട്ടതും മിത്ര മഞ്ഞൾ വാങ്ങി റൂം ഉറക്കെ കൊട്ടിയടച്ചു... ✨️✨️✨️✨️ കുളത്തിൽ പോയി നീന്തി കുളിച്ച് തിരിച്ചു വന്നപ്പോൾ അപ്പ സുഖായി ഉറങ്ങുവാണെന്നു കണ്ടതും മിത്ര അടുത്തേക്ക് ചെന്നു.. ഒക്കത്തു കുട്ടൂസും ഉണ്ട്... നമ്മളെ നേരത്തെ എണീപ്പിച്ചു കുളിപ്പിക്കാൻ ഓർഡർ ദേ ഈ അപ്പന്റെ ആണ് എന്നിട്ട് സുഖിച്ചു ഉറങ്ങുന്നത് കണ്ടാ.. അപ്പൊ ഒരു പണി കൊടുക്കണ്ടേ.... മിത്ര കുട്ടൂസിനെ നോക്കി ചോദിച്ചു.. അപ്പാ.. മന്യേ.. മ്മ്മ്... അവൻ അവന്റെതായ രീതിയിൽ എന്തൊക്കെയോ പറയുന്നുണ്ട്... ഒറ്റിയാൽ കൊല്ലും ഞാൻ.... അപ്പൊ നേരത്തെ എനിക്ക് കിട്ടിയത് ട്രിപ്പിൾ സ്‌ട്രോങിൽ കൊടുത്തേക്കണം കേട്ടല്ലോ... മിത്ര മാധുവിനെ നോക്കിക്കൊണ്ട് പറഞ്ഞു... മ്മ്... ആഹ്...

ഒന്ന് മൂളി കൊണ്ട് മൂപ്പര് നല്ലൊരു കോട്ടുവാ ഇട്ടു... ഉറങ്ങിയാൽ ഉണ്ടല്ലോ.. പണി ചെയ്തിട്ട് ഞൻ തന്നെ നിന്നെ ഉറക്കി തരാം... അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ബെഡിൽ ചെന്നിരുന്നു... മ്മ് തുടങ്ങിക്കോ.... അപ്പയുടെ അടുത്ത് കുട്ടൂസിനെ ഇരുത്തി കൊണ്ട് മിത്ര പറഞ്ഞു... അപ്പാ..... ബാ.. നീ.... ചോ...... അപ്പാ... അപ്പയുടെ മുഖത്ത് തോണ്ടി കൊണ്ട് മാധു വിളിച്ചു... ആ എണീക്കാ.... നീക്കാൻ വേണ്ടി അപ്പ ഒന്ന് പൊങ്ങിയതും,,, അറ്റാക്ക്... എന്നും പറഞ്ഞു രണ്ട് അപ്പയുടെ മേലിലൂടെ ചാടി വീണു... കുട്ടൂസ് അപ്പയുടെ ഇടത് കവിളും മിത്ര അവളുടെ കോന്ത്രം പല്ല് കൊണ്ട് അപ്പയുടെ വലത് കവിളും മാക്സിമം കടിച്ചു പറഞ്ഞു.... ഓഹ് പട്ടിക്ക് ഉണ്ടായ ജന്മങ്ങളെ വിടെടി... വിടെടാ...

അപ്പ മുഖം കുടഞ്ഞു കൊണ്ട് പറഞ്ഞു... (ഏഹ് അപ്പോ പ്രീതാമ്മ is a പട്ടി?? 🙄🙄.. അങ്ങനെ ആണേൽ സേതു അപ്പ is a നായ 🤣🤣🤣...🏃‍♀️🏃‍♀️) ഒന്നൂടി കടിയുടെ അളവ് കൂടിയതല്ലാതെ പിടി രണ്ടാളും വിട്ടില്ല... പതിയെ പതിയെ രണ്ടാളും പിടി വിട്ട് അപ്പയുടെ കവിള് തുടച്ചു കൊടുത്ത് രണ്ട് കയ്യിലും തല വെച്ചു കിടന്നു.. വാ.. സായി.... അപ്പയുടെ കവിളിൽ തൊട്ട് കൊണ്ട് മാധു ചിരിച്ചു... വാച്ചാവും.. നിന്റെ മുഖത്തു ഞാൻ ക്ലോക്ക് ഉണ്ടാക്കി തരണോ.. കുട്ടി പിശാശ്ശെ.. അപ്പ കവിള് ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. മ്മ്മ്.. ചുണ്ട് കൂർപ്പിച്ചു കൊണ്ടവൻ അപ്പയുടെ അടുത്തേക്ക് നീങ്ങി അയാളെ ചേർത്ത് പിടിച്ചു കിടന്നു.... അതെ പോലെ തന്നെ മിത്രയും ചെയ്ത് ഒരു കാല് അപ്പയുടെ വയറിലേക്ക് കയറ്റി വെച്ചു..

പിന്നാലെ ഒരു കുഞ്ഞിക്കാലും വീണു..... ഇനിയിപ്പോ എനിക്ക് ശ്വാസം വിടണ്ടല്ലോ അല്ലെ.. രണ്ട് പേരെയും മാറി മാറി നോക്കിക്കൊണ്ട് അപ്പ ചോദിച്ചു... അപ്പ മൂക്ക് വഴി വിടപ്പാ.. എന്നും പറഞ്ഞു മിത്ര അയാളെയും കുട്ടൂസിനെയും കയ്യിൽ ഒതുക്കി പിടിച്ചു കണ്ണടച്ച് കിടന്നു... രണ്ട് പേരെയും ചേർത്ത് പിടിച്ചു അച്ഛൻ കിളിയും ചിരിയോടെ കണ്ണടച്ചു... ബഹളം കേട്ട് അമ്മ വന്നപ്പോൾ കാണുന്നത് കെട്ടിപ്പിടിച്ചുറങ്ങുന്ന അപ്പയെയും മക്കളെയും... മൂന്നാളെയും നോക്കി ചിരിച്ചു കൊണ്ട് അമ്മ തിരിഞ്ഞു നടന്നു.... ✨️✨️✨️✨️✨️

മണീ അവര് വന്നൂട്ടോ... റൂമിൽ വല്യച്ചനോടും വല്യമ്മയോടും സംസാരിച്ചിരിക്കുന്നതിനിടയിൽ ആണ് അമ്മ വന്നു അത് പറഞ്ഞത്... അവരോടൊപ്പം ഹാളിലേക്ക് ചെല്ലുമ്പോൾ ആർക്കോ വേണ്ടി മിത്രയുടെ കണ്ണുകൾ പരതി... ബാംഗ്ലൂരിൽ എന്തോ ജോലീടെ ആവശ്യം ഉണ്ടെന്ന് പറഞ്ഞു ഇവിടുന്ന് പോയതിന്റെ രാത്രി പോയതാ.. ഒരാഴ്ച പിടിക്കും വരാൻ എന്ന് അന്ന് പറഞ്ഞു.. ഇന്ന് വരുന്നുണ്ടാവില്ല നല്ലൊരു ദിവസം ആയിട്ട്... പ്രീതാമ്മയോട് മീനാമ്മ പറയുന്നത് കേട്ടതും തിരച്ചിൽ നിർത്തി ഒരു ചിരിയോടെ മിത്ര അച്ഛന്റെ അടുത്ത് ചെന്നിരുന്നു... എന്നാലും വാർക്കപ്പണിക്ക് ബാംഗ്ലൂരിൽ ആളെ കിട്ടില്ലേ ലെ.. ഇത്‌ ഇനി വല്ല അധോലക ഗുണ്ട വല്ലതും ആണോ...

ആഹ്.. എന്തെങ്കിലും ആവട്ട്... മിത്ര ഓരോന്നു ആലോയിച്ചു അച്ഛനെ നോക്കി.. ഓഹ് അന്ന് പോയ ആൾക്കാരാ ഇന്നാണോ എന്നേ കാണാൻ വരുന്നേ... എന്നോട് ഒരു സ്നേഹവും ഇല്ലല്ലേ... മുഖം കോട്ടി തിരിഞ്ഞിരുന്ന് കൊണ്ട് മിത്ര പറഞ്ഞു... കടലമിട്ടായി കഴിക്കു.... വിശന്നാൽ നീ പൊട്ടി ആവും... അപ്പുറത്ത് വിച്ചു വന്നിരുന്നു കൊണ്ട് പറഞ്ഞു... കടലമിട്ടായി എന്ന് കേട്ടതും മിത്രയുടെ മുഖം പെട്ടെന്ന് മാറി... കുറച്ച് ദിവസത്തെ മറവിക്ക് ശേഷം അവളുടെ മനസിലേക്ക് ആനവണ്ടി കയറി കൂടി.. താൻ എന്ത് കൊണ്ട് ഇതുവരെ ആനവണ്ടിയെ ഓർത്തില്ല... തലേ ദിവസം വന്നതല്ലാതെ കല്യാണത്തിന് പോലും വന്നില്ലല്ലോ... അപ്പൊ എനിക്ക് അവരോട് പ്രേമം ആയിരുന്നില്ലേ...

ഒരു നിമിഷം കൊണ്ട് മിത്ര എന്തൊക്കെയോ ആലോചിച്ചു കൂട്ടി... ഞാൻ പറഞ്ഞത് കേട്ടോ മോളെ.. നീയെന്ത് ആലോചിച്ചിരിക്കുവാ... മിത്രയെ തട്ടി കൊണ്ട് അച്ഛൻ ചോദിച്ചു... എന്താ അച്ഛാ ഞാൻ ശ്രദ്ധിച്ചില്ല.. വളിച്ച ചിരിയോടെ തല ചൊറിഞ്ഞു കൊണ്ട് മിത്ര ചോദിച്ചു.. കടലമിട്ടായി വേണ്ടെന്ന്.. നീട്ടി പിടിച്ച കടലമിട്ടായി നോക്കി കൊണ്ട് വിച്ചു ചോദിച്ചു.. അയ്യോ അങ്ങനെ ചോദിക്കല്ലേ.. ഇതിന്റെ പേരിൽ എത്ര തവണ എന്റെ പോക്കറ്റ് കാലി ആയിട്ടുണ്ടെന്ന് അറിയുമോ... ബസിലെ കണ്ടക്ടറേ വരെ ചാക്കിട്ട് പിടിച്ച വ്യക്തി ആണ് ഈ മുതൽ.. അപ്പ അങ്ങോട്ടേക്ക് വന്നു കൊണ്ട് പറഞ്ഞു.. ഏയ് അങ്ങനെ ഒന്നുല്ല്യ.. പകുതി അപ്പനാ തിന്നാറ്...

ചമ്മിയ ചിരി ചിരിച്ചു വിച്ചുവിന്റെ കയ്യിൽ നിന്ന് കടലമിട്ടായി വാങ്ങി ഓടുന്നതിനിടയിൽ അപ്പനെ നോക്കി കൊഞ്ഞനം കാട്ടാൻ മിത്ര മറന്നില്ല.... എങ്ങോട്ടാ ഓടിപ്പിടഞ്ഞു.. വന്നിട്ട് ഇതുവരെ നീ എന്റെ അടുത്തേക്ക് വന്നില്ലല്ലോ... അച്ഛനെ വേഗം പോയി കണ്ടല്ലോ.. ഞാനും അങ്ങേരും ഇന്ന് ബെറ്റ് വെച്ചു വന്നതാ മോളെന്നോടാ ആദ്യം മിണ്ടാ എന്നും പറഞ്ഞു.. ഇനി അങ്ങേരുടെ മുഖത്തേക്ക് നോക്കേണ്ടി വരില്ല.. ശ്യോ... മിത്രയെ പിടിച്ചു നിർത്തി കൊണ്ട് മീനാമ്മ പറഞ്ഞു.... ഇതെന്നെക്കാള് തറ ആണല്ലോ... 🙄🙄എന്നേ വെച്ചു ബെറ്റ് വെക്കാൻ 🧐🧐... മനസ്സിൽ മിത്ര ആത്മകധിച്ചു കൊണ്ട് ഒന്ന് ചിരിച്ചു... അയ്യാ അമ്മ അകത്തു ഇരിക്കുന്ന എന്നേ കാണാൻ വരാതെ അടുക്കള കാണാൻ പോയിട്ടല്ലേ എന്നിട്ടിപ്പോ..

കുശുമ്പി... കവിളിൽ പതിയെ പിച്ചി കൊണ്ട് മിത്ര ചിരിച്ചു... പോ പെണ്ണെ.. അല്ല മോളിന്ന് സിന്ദൂരം ഇട്ടില്ലേ.. മുടി മാടി ഒതുക്കി കൊണ്ട് അമ്മ ചോദിച്ചു.. അത്... അതമ്മേ.. അമ്മാ ഞാൻ മറന്നു.. ശഹ്‌.. കൊന്ത്രം പല്ല് കാട്ടി കൊണ്ട് മിത്ര പറഞ്ഞു.. അടി.. പോയി ഇട്ടിട്ട് വാ.. ഇങ്ങനെ മറന്നാലോ ചെല്ല്... അവളെ അകത്തേക്ക് ഉന്തി തള്ളി വിട്ടു കൊണ്ട് അമ്മ ചിരിച്ചു .. ഹും ഇതൊക്കെ അമ്മക്ക് പറയാം.. എന്റെ അവസ്ഥ എനിക്കല്ലേ അറിയൂ.. ഒക്കെ ആരാന്റെ ആണ്... ഈ കെട്ടിയ താലി മീരക്ക് കെട്ടാൻ വെച്ചത്.. ഇടുന്ന കുങ്കുമമോ അമ്മക്ക് അപ്പൻ വാങ്ങി കൊടുത്തത്.. ഒരു മിട്ടായിടെ കഷ്ണം അയാളെനിക്ക് വാങ്ങി തന്നിട്ടുണ്ടോ..

കണ്ണാടിയുടെ മുന്നിൽ നിന്ന് ഫാഷൻ ഷോ കാണിച്ചു നെറ്റിയിൽ കുങ്കുമം ചാർത്തുന്നതിനിടയിൽ മിത്ര പിറുപിറുത്തു... മ്ക്റ്ർ... ബാക്കിൽ ആരുടെയോ മുരടനക്കം കേട്ട് മിത്ര കണ്ണാടിയിൽ കൂടി ഒന്ന് നോക്കിയപ്പോൾ ദേ നിൽക്കുന്നു സൊത്തുട്ടൻ... ങേ...ഇയാൾ ബാംഗ്ലൂരിൽ നിന്ന് എപ്പോ പൊങ്ങി.... 😒 പറഞ്ഞതൊക്കെ കേട്ട് കാണുമോ എന്നൊരു ജാള്യതയിൽ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ സൊത്തുട്ടൻ പോയിട്ട് സൊത്തുട്ടന്റെ മീശ പോലും അവിടെ ഇല്ല്യാ... എന്റെ മിത്രേ അയാളെ തന്നെ ആലോചിച്ചാൽ അയാൾ തൂണിലും തുരുമ്പിലും എന്തിന് നിന്റെ റൂമിൽ വരെ ഉണ്ടെന്ന് തോന്നിപ്പോവും.. ബാംഗ്ലൂരിൽ പോയി ചെത്തി നടക്കുവല്ലേ കാപാലികൻ.. ഹും...

കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ദേ നിൽക്കുന്നു വീണ്ടും വിശ്വ... ഇനിയിപ്പോ വന്നോ... കണ്ണ് തിരുമ്മി നോക്കിയപ്പോൾ ദേ ലവൻ അടുത്തേക്ക് വരുന്നു... ഞാൻ ചുമ്മാ... മിത്ര നിന്നിടത്തു നിന്ന് പരതാൻ തുടങ്ങി... വിശ്വ അവളുടെ അടുത്തെത്തിയതും മിത്രയുടെ മുഖം കയ്യിലെടുത്തു കൊണ്ട് മുഖത്തേക്ക് മുഖം അടുപ്പിച്ചു... സ്വപ്നത്തിൽ എന്ന പോലെ മിത്ര അവനെ തന്നെ നോക്കി നിന്നു.... സ്സ്സ്... കവിളിൽ വേദന അറിഞ്ഞതും നാവ് കടിച്ചു കൊണ്ട് മിത്ര കണ്ണിറുക്കി അടച്ചു....

കുറച്ച് നേരം ആയിട്ടും അനക്കം ഒന്നും കാണാത്തത് കൊണ്ട് മിത്ര കണ്ണ് തുറന്ന് നോക്കിയതും അന്താളിച്ചു പോയി.. വിശ്വയും ഇല്ല്യാ സൊത്തുട്ടനും ഇല്ല്യാ മിത്രയുടെ ഓൾഡ് മാനും ഇല്ല്യാ... അപ്പൊ എനിക്ക് വേദനിച്ചതോ.. കവിളിൽ തടവി കൊണ്ട് മിത്ര കണ്ണാടിയിലേക്ക് നോക്കി.. ഏഹ്.. ഇത്‌ രാവിലെ കുട്ടൂസ് കടിച്ചതല്ലേ.. മിത്ര this is too much.... 😖😖😖.. സ്വയം പഴിച്ചു തലക്കൊരു കൊട്ട് കൊടുത്ത് മിത്ര ഹാളിലേക്ക് ചെന്നു.... ചടങ്ങ് തുടങ്ങാം അല്ലെ.... മിത്ര തുള്ളി തുള്ളി വരുന്നത് കണ്ടതും വല്യച്ഛൻ പറഞ്ഞു... എന്ത് ചടങ്ങ്... മിത്ര എല്ലാവരെയും നോക്കി... അതൊക്കെ ഉണ്ട്... മീനാമ്മ കണ്ണ് ചിമ്മി കാണിച്ചു ഹാളിൽ നടുവിൽ ആയി വെച്ചിരിക്കുന്ന പലകയിൽ മിത്രയെ കൊണ്ടിരുത്തി....

മുന്നിൽ മഞ്ഞളിന്റെ ഒരു തളിക കണ്ടതും മിത്ര തലക്കും കൈ കൊടുത്ത് ഇരുന്നു.... ഞാൻ രാവിലെ ഇത്‌ തേച്ചല്ലേ കുളിച്ചേ പിന്നെന്താ.. ദേഷ്യം കൊണ്ട് മിത്ര ചോദിച്ചു... മണി മോളെ.... വല്യമ്മ സ്നേഹത്തോടെ വിളിച്ചതും മിത്ര പിന്നെ ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരുന്നു.... തളികയിൽ നിന്നും മഞ്ഞൾ എടുത്തു ഒരു കൈ തന്റെ മുഖത്തേക്ക് വരുന്നത് കണ്ടതും,,, കുറച്ച് തേച്ചാൽ..... മുഖം ഉയർത്തി നോക്കിയ മിത്ര മുന്നിൽ നിൽക്കുന്ന ആളെ കണ്ടു മുഴുവൻ പറയാതെ നിന്നു.... മ്മ് മ്മ്?? പുരികം പൊക്കി വിശ്വ ചോദ്യഭാവത്തിൽ മിത്രയെ നോക്കി... ഒന്നുല്ല... കവിളിൽ തൊട്ട് നേരത്തെ നടന്ന സംഭവങ്ങൾ എല്ലാം ഓർത്തെടുത്തു കൊണ്ട് മിത്ര പറഞ്ഞു...

ഒരു ചിരിയോടെ മിത്രയുടെ രണ്ട് കവിളിലും വിശ്വ മഞ്ഞൾ തേക്കുമ്പോൾ മിത്രയുടെ രണ്ട് കണ്ണുകളും വിശ്വയുടെ മുഖത്തായിരുന്നു... ഇത്‌ തോന്നൽ അല്ലല്ലല്ലോ ലെ 🙄🙄.... പണ്ടത്തേക്കാൾ മുടി കുറച്ചൂടി വളർന്നു മുന്നിലേക്ക് ചാടിയിട്ടുണ്ട്.... അത് കണ്ടതും മിത്ര സ്വന്തം മുടിയൊന്ന് നോക്കി... അമേസിങ് പണ്ടത്തേക്കാൾ ഉണങ്ങി കരിഞ്ഞിരിപ്പുണ്ട്... 😪😪 മുഖത്ത് മുളച്ചു പൊന്തിയ കുറ്റി രോമങ്ങൾ അവന്റെ ഭംഗി ഒന്നൂടി വിളിച്ചോതി.... നീല ഷർട്ടും ഗോൾഡൻ കരയുള്ള മുണ്ടും ആണ് വേഷം... വെളുത്തു തുടുത്തു വന്നേക്കുവാ ഹും... മുഖത്തെ നോട്ടം മാറ്റി മിത്ര അവന്റെ കവിളിലേക്ക് നോട്ടം പായിച്ചു... ചിരിക്കുമ്പോൾ ഒന്നൂടി വിരിയുന്ന കവിളുകൾ കണ്ടതും മിത്രയുടെ ഉള്ളം തുടി കൊട്ടി..

എന്തിന് !!! നേരത്തെ കിട്ടിയ കടി തിരിച്ചു കൊടുക്കാൻ.... 😌😌.... എപ്പോ വന്നു... ഗൗരവത്തിൽ സംശയം സത്യം ആണോ എന്നറിയാൻ വേണ്ടി പതിഞ്ഞ ശബ്ദത്തിൽ മിത്ര ചോദിച്ചു... അവരോടൊപ്പം... മിത്രയുടെ കവിളിൽ കൈ കൊണ്ട് ഒന്ന് തലോടി നിവർന്നു നിന്ന് കൊണ്ട് വിശ്വ പറഞ്ഞു... അപ്പൊ ഞാൻ നേരത്തെ പറഞ്ഞതൊക്കെ കേട്ടു കാണും.. എവിടെ എന്റെ അമ്മായിഅമ്മ... 😤 മിത്ര മനസ്സിൽ പറഞ്ഞു കൊണ്ട് മീനാമ്മയെ ഒന്ന് നോക്കി... അവിടെ എല്ലാരും ചിരി അടക്കി പിടിക്കേണ്ട തിരക്കിൽ ആണ്.. include മിത്രയുടെ അമ്മ ആൻഡ് അപ്പൻ.... ഇനി ആ കുരുട്ടും,,, മനസ്സിൽ ഓർത്തു കൊണ്ട് കുട്ടൂസിനെ ഒന്ന് നോക്കിയതും അവൻ മിത്രയെയും മഞ്ഞളിനെയും മാറി മാറി നോക്കുവാണ്....

മന്യേ.. നാ... ണും... അമ്മയുടെ ഒക്കത്തു നിന്നും കുതറി ഇറങ്ങി കൊണ്ട് കുണുങ്ങി കുണുങ്ങി ഓടി വന്നു അവൻ വിശ്വയുടെ മുണ്ടിൽ പിടിച്ചു നിന്നു... ചിരിയോടെ മിത്ര കവിള് നീട്ടി പിടിച്ചു കൊടുത്തു.. അവന്റെ കയ്യിൽ കൊള്ളുന്ന മഞ്ഞളെല്ലാം എടുത്ത് മിത്രയുടെ മുഖത്ത് അപ്പാടെ തേച്ചു... ഭാഗ്യത്തിന് കണ്ണ് മാത്രം കാണാം... ഉമ്മാ... പണി പാളി എന്ന് മനസ്സിലായതും തലയിൽ പിടിച്ചു കവിളിൽ പിടിച്ചു ചുണ്ട് തൊടാത്ത രീതിയിൽ ഉമ്മ വെച്ചു കൊണ്ട് അവൻ മാറിനിന്നു... അപ്പാ.... കൈ കൊണ്ട് മുഖത്തെ മഞ്ഞൾ വടിച്ചെടുത്തു കൊണ്ട് മിത്ര ഇരുന്നിടത്തു ഇരുന്ന് ചിണുങ്ങി... മന്യേ.. നല്ലസാ.. നെറ്റി ചുളിച്ചു ചൂണ്ട് വിരൽ വായിൽ ഇട്ട് കൊണ്ട് കുട്ടൂസ് പറഞ്ഞു...

മിത്രയുടെ മുഖം മാറുന്നത് കണ്ടതും കുട്ടൂസ് വിശ്വയെ തട്ടി കൈ രണ്ടും പൊക്കി കാണിച്ചു... കാര്യം മനസ്സിലായതും വിശ്വ അവനെ പൊക്കി എടുത്തു.... ഉമ്മാ.... ഈ... നന്നായി ചിരിച്ചു കൊണ്ട് വായിലെ വിരൽ നുണഞ്ഞു കൊണ്ട് മിത്രയെ ഒന്നവൻ പാളി നോക്കി... അപ്പൊ കൊടുക്കാൻ ഉള്ള ലിസ്റ്റിലേക്ക് ഒരാള് കൂടി വന്നു.... മിത്ര പിറുപിറുത്തു കൊണ്ട് മുഖം തിരിച്ചു... അങ്ങനെ എല്ലാവരുടെയും തേപ്പും വാർപ്പും ഒക്കെ കഴിഞ്ഞപ്പോൾ പാവാടയും പൊക്കി പിടിച്ചു മിത്ര ബാത്രൂം നോക്കി ഓടി... മുഖത്തെ ഭാരങ്ങൾ ഇറക്കി വെക്കാനെയ്... ഡ്രസ്സ്‌ മാറ്റി റൂമിലേക്ക് കാല് കുത്തിയപ്പോൾ കണ്ടു കുഞ്ഞളിയനും വല്യ അളിയനും കൂടി സൊറ പറഞ്ഞിരിക്കുന്നത്... മന്യേ..

അവരെ മൈൻഡ് ചെയ്യാതെ പോവാൻ നിന്നതും പിന്നിൽ നിന്ന് വിളി വന്നു.... പോടാ.. ഞ ഞ ഞ ഞ ഞ... കുട്ടൂസിനെ നോക്കി കൊഞ്ഞനം കാട്ടി വിശ്വയെ നോക്കി പുച്ഛം എറിഞ്ഞു മിത്ര ഡോറിന്റെ അടുത്തേക്ക് ചെന്നതും പെട്ടെന്ന് ഒന്ന് നിന്ന് തിരിഞ്ഞു വിശ്വയുടെ അടുത്തേക്ക് ചെന്നു... മ്മ്മ്.. എന്താണ്... ഗൗരവത്തോടെ വിശ്വ ചോദിച്ചു.. പകരത്തിനു പകരം.... അവന്റെ കവിളിൽ നിന്നും പല്ല് മാറ്റി കൊണ്ട് മിത്ര പറഞ്ഞു.. പെട്ടെന്നായതിനാൽ വിശ്വ അന്താളിച്ചു ഇരിപ്പാണ്.... അപ്പൊ പോട്ടെ ഓൾഡ് മാൻ... കണ്ണിറുക്കി കാണിച്ചു ഒട്ടും സ്റ്റൈൽ കുറക്കാതെ തന്നെ മിത്ര റൂം വിട്ട് പോയി... നിന്റെ മണി ഒരു വല്ലാത്ത സംഭവം തന്നെ... കുട്ടൂസിനെ നോക്കി വിശ്വ കവിള് ഉഴിഞ്ഞു... ✨️✨️✨️✨️

മന്യേ.... ഇത്രയും നേരം ആയിട്ടും മിത്ര മിണ്ടാത്തത് കൊണ്ട് ചോറുണ്ണാൻ നേരം മിത്രയുടെ മടിയിൽ കേറി ഇരുന്ന് അവളെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ശ്രമിക്കുവാണ് കുട്ടൂസ്.. മിത്ര ആണെങ്കിൽ ഇതൊന്നും എന്നോടല്ല എന്ന രീതിക്ക് അവന്റെ സംസാരവും മുഖത്ത് വിരിയുന്ന ഭാവങ്ങളും ഒക്കെ ആസ്വദിക്കുവാണ്... മന്യേ.. ചിന്നോ... നല്ലസാ... അവനേറ്റവും ഇഷ്ടമുള്ള അവിയൽ കഷ്ണം ആയ പയറെടുത്തു മിത്രയുടെ ചുണ്ടിലേക്ക് വെച്ചു കൊണ്ട് കുട്ടൂസ് മണിയെ നോക്കി.. എനിക്ക് വേണ്ട.. അവന്റെ കൈ തട്ടി മാറ്റി ഒരുരുള ചോറ് വായിലേക്കിട്ടു കൊണ്ട് മിത്ര ചിരി അടക്കി... വന്നവർ ഒക്കെയും മിത്രയെയും കുട്ടൂസിനെയും തന്നെ നോക്കി നിൽക്കുവാണ്..

നിങ്ങള് കഴിച്ചോ ഇതിവിടെ ഇടക്കുള്ളതാ നമ്മളെങ്ങാനും ഇടയിൽ ചെന്ന് പെട്ട് പോയാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല്യാ പോയ നമ്മൾ ചമ്മി നാറി.. ഓഹ്.. അപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു... അബബബാബാ.... മിത്രയുടെ കവിളിൽ വായ് കൊണ്ട് ശബ്ദം ഉണ്ടാക്കി കൊണ്ട് അവളുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു അവൻ മിത്രയെ ഒന്ന് പാളി നോക്കി... എബടെ മിത്രക്കുണ്ടോ കുലുക്കം... ഉമ്മാ... അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു കൊണ്ട് തോളിലേക്ക് കിടന്ന് വാവിട്ട് അവൻ കരയാൻ തുടങ്ങി... മന്യേ.... നാ...നെ..... ഇഞ്ഞി.... ച്ചി... യ്യൂയോ ലാ... അവളെ ഇറുക്കി കെട്ടിപ്പിടിച്ചു കൊണ്ട് അവൻ ചീറി പൊളിച്ചു.... ഇനി രണ്ട് മിനിറ്റ് കൂടി.. അത് കഴിഞ്ഞാൽ അവര് സെറ്റ് ആയി...

ചോറും പ്ലേറ്റ് എടുത്ത് മിത്ര എണീക്കുന്നത് കണ്ടപ്പോൾ അപ്പ പറഞ്ഞു... വിശ്വ അത്ഭുതത്തോടെയും അതിലേറെ വാത്സല്യത്തോടെയും മിത്രയെ തന്നെ നോക്കി ഇരുന്നു... മതി കുറുക്കാ കോഴി കൂട്ടിലേക്കും കണ്ണിട്ട് നോക്കിയത്.. വൈകുന്നേരം ആ കോഴി നമ്മുടെ വീട്ടിൽ തന്നെ കേറും... വിശ്വയെ തട്ടി കൊണ്ട് വിച്ചു പറഞ്ഞു.. ച്ചി ച്ചി.. അവനെ ഒന്ന് കെറുവിച്ചു നോക്കി വിശ്വ ഊണിൽ ശ്രദ്ധ തിരിച്ചു... മിത്ര പിടിക്കാതെ തന്നെ അവളുടെ കഴുത്തിൽ തൂങ്ങി കയ്യിട്ട് കൊണ്ട് അങ്ങനെ കുട്ടൂസ് കിടന്നു... ചോറും എടുത്ത് കുട്ടൂസിന് കൊടുക്കാൻ വേണ്ടി മിത്ര മുറ്റത്തേക്കിറങ്ങി.... ✨️✨️✨️✨️ നാളെ രാവിലെ ഞാൻ പോവും.... ഡ്രസ്സ്‌ പാക്ക് ചെയ്യുന്നതിനിടയിൽ മിത്ര പറഞ്ഞു...

മറ്റന്നാൾ അല്ലെ ക്ലാസ്സ്‌ രാവിലെ തന്നെ എന്തിനാ പോവുന്നെ.. നിന്റെ കല്യാണം കഴിഞ്ഞതാണെന്ന് ഓര്മ വേണം മണീ... സഹായിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു.. എത്ര ദിവസായി ഹോസ്റ്റലിൽ നിന്ന് പോന്നിട്ട് ദിച്ചിയും വരാം എന്ന് പറഞ്ഞിട്ടുണ്ട് അവിടെ ഒക്കെ ആകെ വെടുപ്പാക്കണ്ടേ... അമ്മയെ പാളി നോക്കി കൊണ്ട് മിത്ര ചോദിച്ചു.. അതിന് അവിടെ ജോലിക്കാരി ഇല്ലേ പിന്നെന്തിനാ നിങ്ങള്.. അമ്മ സംശയത്തോടെ ചോദിച്ചു.. അത്.. അതുപിന്നെ ആ അവരുടെ മകളുടെ കല്യാണം ആണ് അപ്പൊ അവര് ലീവ് പറഞ്ഞു പോയി...

പെട്ടെന്ന് കിട്ടിയ നുണ പറഞ്ഞു കൊണ്ട് മിത്ര തിരിഞ്ഞു നിന്ന് ബാക്കി ഡ്രസ്സ്‌ കൂടി പാക്ക് ചെയ്തു... ഡ്രസ്സ്‌ മാറ്റി ഉറങ്ങി കിടക്കുന്ന കുട്ടൂസിനെ ഒന്ന് തലോടി നെറുകയിൽ ഒന്ന് ചുംബിച്ചു... എല്ലാവരെയും നോക്കി യാത്ര പോലും പറയാതെ കാറിൽ കയറി ഇരുന്നു.... കാറ് കണ്ണിൽ നിന്നും മറയുന്ന വരെ അപ്പയും അമ്മയും വീട് കണ്ണിൽ നിന്ന് മറയുന്ന വരെ മിത്രയും പരസ്പരം കൈ വീശി കാണിച്ചു... ✨️✨️✨️✨️✨️ ബാക്കി ഇനി അങ്ങ് സൊത്തുട്ടന്റോടെ പോയീട്ട്.... ✨...............................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story