വിശ്വാമിത്രം: ഭാഗം 23

viswamithram

എഴുത്തുകാരി: നിലാവ്‌

നീയിതെന്താ നാട് വിട്ട് പോവാണോ... ഡ്രസ്സ്‌ എല്ലാം കൂടി മടക്കി ബാഗിൽ ആക്കുന്ന മിത്രയെ നോക്കി വിശ്വ അന്താളിച്ചു നിന്നു.. ഇവിടെ നിങ്ങടെ ഒപ്പം നിക്കുന്നതിലും ഭേദം ചാടി പോവുന്നത് തന്നെയാ... മിത്ര അവന് കേൾക്കാത്ത രീതിയിൽ പറഞ്ഞു... ഏതാ ആ കണ്ടക്ടർ.... മിത്രയുടെ മറുപടി ഒന്നും ഇല്ല എന്ന് കണ്ടതും വിശ്വ ചോദിച്ചു.... ഏത് സൊത്തുട്ടാ.... കണ്ണി ചിമ്മി തുറന്നു കളിച്ചു കൊണ്ട് മിത്ര വിശ്വയെ നോക്കി... നിന്റെ അമ്മേടെ നായര്... തല ചെരിച്ചു വിശ്വ പിറുപിറുത്തു.. ഏത് കണ്ടക്ടർ ആണെന്ന്... വിശ്വ മിണ്ടുന്നില്ല എന്ന് കണ്ടതും കുനിഞ്ഞു വിശ്വയുടെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ മിത്ര ചോദിച്ചു... നിന്റെ അപ്പ ഇന്നലെ പറഞ്ഞില്ലെ.. കടലമിട്ടായിയോ എന്തോ...

വിശ്വ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞു... ഓഹ് അപ്പൊ എല്ലാം ഇന്നലെ ഒളിച്ചു നിന്ന് കേട്ടു.. എന്നിട്ട് ബാംഗ്ലൂർ പോയെന്ന്... തേങ്ങ.... ഓൾഡ്മാന് പൊസ്സസ്സീവ്നെസ് വന്നോ.. മ്മ്... കളിയാക്കി ചിരിച്ചു കൊണ്ട് മിത്ര ചോദിച്ചു... എനിക്കെന്തിനാ പൊസ്സസ്സീവ്നസ് അപ്പ അങ്ങനെ പറഞ്ഞപ്പോൾ എനിക്കും അറിയണം എന്ന് തോന്നി ഞാൻ ചോദിച്ചു.. that's all... കൈ രണ്ടും പോക്കറ്റിൽ വെച്ചു തോള് പൊക്കി കൊണ്ട് വിശ്വ പറഞ്ഞു.. എന്ത് കൊരണ സ്വഭാവം ആണ്.. എല്ലാം അറിയുകയും വേണം എന്നാൽ വളഞ്ഞ വഴിയേ സ്വീകരിക്കു താനും.. പറയാൻ എനിക്ക് സൗകര്യം ഇല്ല്യാ താൻ പോയി കണ്ടു പിടിക്ക്..

വിശ്വയെ തന്നെ നോക്കി മനസ്സിൽ പറഞ്ഞു കൊണ്ട് ഒതുക്കി വെച്ച തുണിയെല്ലാം വലിച്ചിട്ട് വീണ്ടും മിത്ര മടക്കി വെക്കാൻ തുടങ്ങി... ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയില്ല.... അയാളാരാ.... കൈ രണ്ടും മാറിൽ കെട്ടി കൊണ്ട് വിശ്വ ചോദിച്ചു... അയാൾ അല്ല.. he is the real hero in my lyf.. my love..... my soulmate... my everything.. i miss him.... uff💞💞.... മിത്ര കുറച്ച് എരിവും പുളിയും ചേർത്ത് പറഞ്ഞു കയ്യിൽ മടക്കാൻ എടുത്ത തുണി കെട്ടിപ്പിടിച്ചു.... Dam it.... മുഷ്ടി ചുരുട്ടി കൊണ്ട് വിശ്വ പറഞ്ഞു... ദാമു അല്ല... രാകേഷ് അതാണ് അവരുടെ പേര്... മിത്ര വായിൽ കിട്ടിയ പേരെടുത്തു കാച്ചി... ഞാനും അവരും കല്യാണം കഴിക്കാൻ വേണ്ടി ഇരുന്നതാ അതിനിടയിൽ അല്ലെ ഒരു ചൊത്തുട്ടൻ കേറി വന്നേ..

അതോടെ ഞങ്ങടെ സ്വപ്‌നങ്ങൾ ഒക്കെ ഉഫ് എന്നും പറഞ്ഞു ഒരു കാറ്റങ് കൊണ്ടോയി.. ഇതുവരെ അവരെന്നെ വിളിച്ചിട്ടില്ല. My രാകു.... വിശ്വക്ക് ദേഷ്യം വരുന്നുണ്ടെന്ന് കണ്ടതും നേരത്തെ ചേർത്ത എരിവും പുളിയുടെ കൂടെ ഇച്ചിരി ഉപ്പ് കൂടി ചേർത്തു മിത്ര പാല് കാച്ചി.... കോളേജിൽ പോയിട്ട് വേണം എല്ലാം സെറ്റ് ആക്കാൻ.. ഗവണ്മെന്റ് ജോലി ആണ് ksrtc യിൽ ആണേ.... വിശ്വയെ എത്തിപ്പാളി നോക്കിക്കൊണ്ട് മിത്ര സൗണ്ട് ഇടർത്തി കൊണ്ട് പറഞ്ഞു.... You.... !! ഞൊടിയിടയിൽ പാഞ്ഞു വന്നു വിശ്വ മിത്രയുടെ താലിയിൽ പിടുത്തം ഇട്ടു... Me.....?? മിത്ര ചോദ്യ ഭാവത്തിൽ വിശ്വയെ ഒന്ന് നോക്കി.... നിനക്ക് ഇതിന് ഒരു വിലയും ഇല്ലേ....

താലിയിൽ തന്നെ പിടി മുറുക്കി കൊണ്ട് വിശ്വ കണ്ണ് കുറുക്കി കൊണ്ട് ചോദിച്ചു... ഇല്ലല്ലോ... ലാഘവത്തോടെ മിത്ര പറഞ്ഞതും വിശ്വ ഒന്ന് പതറി... ഇതിന് മാത്രം അല്ല ദേ എന്റെ നെറ്റിയിൽ കിടക്കുന്ന ഈ കുങ്കുമത്തോടും ഇല്ല്യാ.. എന്താണെന്ന് ചോദിക്ക്.... ചോദിക്കേടോ ചൊത്തുട്ടാ... ഇത്‌ മീരക്ക് കെട്ടാൻ വേണ്ടി വാങ്ങിയ താലി അല്ലെ.. ഞാൻ ഇപ്പോൾ നെറുകിൽ ഇട്ട സിന്ദൂരവും മീരക്ക് തൊടാൻ വേണ്ടി വെച്ചതല്ലേ.. എന്തിന് ആ അലമാരയിൽ ഇരിക്കുന്ന ഡ്രസ്സ്‌ വരെ മീരക്ക് ഇടാൻ വേണ്ടി വാങ്ങിച്ചതല്ലേ.. ഞാൻ ഇട്ടിരിക്കുന്നതും അതെ.... ഇത്തിരി സ്നേഹം വിച്ചുവിന് ഉള്ളത് കൊണ്ട് ആദ്യമായി വലത് കാല് വെച്ചു കയറിയ അന്ന് അവനെനിക്ക് ഇതൊന്നും ഇടേണ്ട എന്ന് പറഞ്ഞു വേറെ ഡ്രസ്സ്‌ കൊണ്ടന്നു തന്നു..

പിറ്റേന്ന് ഞാൻ ഇവിടുന്ന് പോയിട്ട് നാല് ദിവസം കഴിഞ്ഞാ തിരിച്ചു വന്നേ എന്നിട്ടും.... ഹും... താലിമാല ഉടനെ ഒന്നും വേണ്ട but ഡ്രെസ്സും സിന്ദൂരമെങ്കിലും.... ദേഷ്യമോ സങ്കടമോ ആയിരുന്നില്ല അപ്പോൾ മിത്രയുടെ മുഖത്ത് വെറും അസൂയ ഇങ്ങനെ നിറഞ്ഞു നിൽക്കുവായിരുന്നു.... പുതിയ ഡ്രെസ്സും കുങ്കുമച്ചെപ്പും ഇപ്പൊ കിട്ടും എന്ന് വിചാരിച്ചു മനസ്സിൽ ഒരുപാട് ഡ്രസ്സ്‌ കളക്ഷൻസ് നെയ്തു കൂട്ടിയ മിത്രയെ ഞെട്ടിച്ചു കൊണ്ട് വിശ്വ അവളെ ചേർത്ത് പിടിച്ചു.. ഹേയ്.... ദേഷ്യത്തോടെ വിശ്വയുടെ മുഖത്തേക്ക് വിരൽ ചൂണ്ടിയ മിത്രയുടെ കൈ തട്ടി മാറ്റി കൊണ്ട് വിശ്വ അവളുടെ നെറ്റിയിലെ സിന്ദൂരം മായിച്ചു.... എന്റെ അയ്യപ്പസ്വാമി പണി പാളിയോ..

. മിത്ര അത്ഭുതത്തോടെ വിശ്വയെ തന്നെ നോക്കി നിന്നു... എന്ന് നിനക്ക് ഞാൻ താലിയും സിന്ദൂരവും വാങ്ങി തരുന്നോ,,,, എന്ന് ഞാൻ അത് നിനക്ക് ചാർത്തി തരുന്നോ അന്ന് നീയിനി ഇത്‌ അണിഞ്ഞാൽ മതി.... പതിയെ അവളുടെ കഴുത്തിൽ നിന്ന് താലി മാലയും വിശ്വ അഴിച്ചു മാറ്റി... കല്യാണം കഴിഞ്ഞ ഞാൻ പിന്നെ ഇങ്ങനെ കഴുത്തൊഴിച്ചു നടക്കണോ.. നിങ്ങൾക്കെന്താ തലക്ക് ഓളം ആണോ... ഇത്തവണ മിത്രക്ക് അത്രക്ക് ദേഷ്യം വന്നിരുന്നു... വിശ്വ ഒന്നും മിണ്ടാതെ അവന്റെ കഴുത്തിൽ കിടക്കുന്ന മാല ഊരി മിത്രയുടെ കഴുത്തിൽ ഇട്ടു കൊടുത്തു.... ഇനി ഞാൻ പുതിയൊരു താലി കെട്ടുന്നത് വരെ ഇതാണ് നിന്റെ താലി.... അതും പറഞ്ഞു വിശ്വ തിരിഞ്ഞു നടന്നു...

പിന്നെ എന്തോ ഓർത്തു കൊണ്ട് മാലയും പിടിച്ചു നോക്കി നിൽക്കുന്ന മിത്രയുടെ അടുത്തേക്ക് തന്നെ ചെന്നു... ഇനിയെന്താ... താലിയിൽ നിന്ന് പിടി വിട്ട് കൈ രണ്ടും പുറകിലേക്ക് വെച്ചു കൊണ്ട് മിത്ര ചോദിച്ചു.. പിന്നെ നീയൊരു കാര്യം കൂടി പറഞ്ഞിരുന്നല്ലോ.... എന്താത്... വിശ്വ ഓർമ കിട്ടാത്ത പോലെ തലയിൽ കൈ വെച്ചു... ഡ്രസ്സ്‌.... ഇളിച്ചു കൊണ്ട് വിശ്വയുടെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് മിത്ര പറഞ്ഞു... കാര്യം കാണാൻ സോത്തുട്ടന്റെ കാലും പിടിക്കണം എന്നാ.... 😒😒 ആ ഡ്രസ്സ്‌.. അതിപ്പോ തൽക്കാലത്തേക്ക് മാറ്റി വെച്ചോ ട്ടോ.. എനിക്ക് വാർക്കപ്പണി അല്ലെ ജോലി അപ്പൊ പിന്നെ നിനക്ക് ഇത്രേം തോനെ ഡ്രസ്സ്‌ വാങ്ങി തരാൻ ഉള്ളതൊന്നും എന്റെ കയ്യിൽ ഇല്ല്യാ..

വീട്ടിൽ നിന്ന് കൊറേ കെട്ടിപ്പൊക്കി കൊണ്ട് വന്നിട്ടുണ്ടല്ലോ... കോളേജിലേക്കല്ലേ പോവുന്നെ അല്ലാതെ ഫാഷൻ ഷോക്ക് അല്ലല്ലോ അതൊക്കെ ഇട്ടാൽ മതി.... മിത്രയിൽ നിന്ന് വിട്ട് നിന്ന് കൊണ്ട് വിശ്വ പറഞ്ഞു... അപ്പൊ ശെരിക്കും വാർക്കപ്പണി ആണോ... വിശ്വയുടെ കയ്യിൽ തൂങ്ങി കൊണ്ട് മിത്ര ചോദിച്ചു.. ഹ്മ്മ്... ഗൗരവം വിടാതെ വിശ്വ ഒന്ന് മൂളി... അപ്പൊ ന്റെ കെട്ട്യോന് എന്താണ് ജോലി എന്ന് ചോദിച്ചാൽ ഞാൻ സിവിൽ എഞ്ചിനീയർ എന്നേ പറയുള്ളൂ.. നാവ് കടിച്ചു ഒന്നൂടി വിശ്വയോട് ചേർന്ന് നിന്ന് കൊണ്ട് മിത്ര പറഞ്ഞു... എന്നെങ്കിലും ഞാൻ ആ കോളേജിലേക്ക് കാലു കുത്തുമല്ലോ അന്ന് പൊളിഞ്ഞോളും... മിത്രയുടെ മുഖത്തേക്ക് നോക്കാതെ വിശ്വ പറഞ്ഞു... കള്ളപ്പ.....

മിത്ര ബാക്കിലേക്ക് സ്റ്റെപ് വെച്ചു ഓടി മാറി മുഴുവൻ പറയുന്നതിന് മുന്നേ വിശ്വയുടെ നോട്ടം വീണു... അല്ല കള്ളത്തരം പറയാൻ പാടില്ല എന്ന് ഞാൻ എന്നോട് തന്നെ പറയുവായിരുന്നു... ഹിഹി... പല്ലിളിച്ചു കൊണ്ട് മിത്ര പറഞ്ഞു... അങ്ങനെ ആണേൽ നിനക്ക് കൊള്ളാം... വിശ്വ പിന്തിരിഞ്ഞു നടന്നതും,,, അതേയ് എനിക്കൊരു കാര്യം കൂടി പറയാൻ ഉണ്ട്.. പൂച്ചക്കുട്ടി ആയ മിത്ര പുലിക്കുട്ടി ആയി പറഞ്ഞു.. ഇനി എന്താണ് നിനക്ക്.. തലക്ക് കൈ കൊടുത്തു കൊണ്ട് വിശ്വ തിരിഞ്ഞു.... ഫോണിലുള്ള നിങ്ങളും മീരയും ഉള്ള പിക്സ് ഡിലീറ്റ് അടിക്കണം... ഒട്ടും മുഖവുര ഇല്ലാതെ പുരികം പൊക്കിയും താഴ്ത്തിയും മിത്ര പറഞ്ഞു...

മിത്ര വീണ്ടും വീണ്ടും അക്കാര്യം തന്നെ പൊക്കിക്കൊണ്ട് വരുവാ എന്ന് മനസ്സിലായതും ദേഷ്യം കൊണ്ട് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് വിശ്വ നിലത്തേക്കെറിഞ്ഞു പൊട്ടിച്ചു.... നൈസ് 🤩🤩.. ഐഫോൺ അടപടലം മൂഞ്ചി... 🙃 മിത്ര ചിരിയോടെ ചെവി ചൊറിഞ്ഞു കൊണ്ട് പതിയെ പറഞ്ഞു.. സമാധാനം ആയോ.. കൈ മലർത്തി കാണിച്ചു കൊണ്ട് വിശ്വ ചോദിച്ചു.... ഇതെന്ത്.. ഫോൺ പോയാൽ പുതിയത് വാങ്ങാം... മെമ്മറി കാർഡ് ഉണ്ടല്ലോ ഫോട്ടോ പോവാതിരിക്കാൻ... ആഹ്... മിത്ര മെപ്പൊട്ടും നോക്കി ആരോടെന്നില്ലാതെ പറഞ്ഞു... നിന്നെ കൊണ്ട്... അണപ്പല്ല് കടിച്ചു പിടിച്ചു കുനിഞ്ഞിരുന്ന് പൊട്ടികിടക്കുന്ന ഫോണിൽ നിന്നും മെമ്മറി കാർഡ് എടുത്ത് അവൻ ഒടിച്ചു കളഞ്ഞു.....

ഇനി നിനക്ക് മതിയായില്ലേൽ ഇന്നാ 56 കഷ്ണം ഉണ്ട് പുഴുങ്ങി തിന്ന്... എല്ലാം വാരി മിത്രയുടെ കയ്യിൽ കൊടുത്ത് കൊണ്ട് വിശ്വ വാതിൽ ഉറക്കെ അടച്ചു കൊണ്ട് റൂം വിട്ട് പോയി.... ഹാവു.. ഹാപ്പി എൻഡിങ്... 🤭 മിത്ര ഇളിച്ചു കൊണ്ട് ബെഡിലേക്ക് മലർന്നു വീണു... ✨️✨️✨️✨️✨️✨️ പോവാൻ ആയോ മോളെ.... മിത്ര സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടതും അമ്മ ചോദിച്ചു.... ഇല്ലമ്മേ tym ഇനിയും ഉണ്ട്.... ചിരിയോടെ പറഞ്ഞു മിത്ര അച്ഛയുടെ അടുത്ത് പോയിരുന്നു.... എന്താണ് മണിക്കുട്ടീ സോത്തുട്ടൻ മദം പൊട്ടിപ്പോവുന്നത് കണ്ടല്ലോ... പത്രത്തിൽ നിന്ന് കണ്ണെടുത്തു കൊണ്ട് അച്ഛ ചോദിച്ചു... അതിനേക്കാൾ മദം പൊട്ടി പൊട്ടി പൊട്ടി പൊട്ടി ഇടഞ്ഞു നിൽക്കുന്ന ലക്ഷ്മി കുട്ടി ആണ് എന്റച്ചേ ഞാൻ ....

അത് ഞങ്ങൾ തമ്മിലൊരു സൗന്ദര്യം ഇല്ലാത്ത പിണക്കം... കണ്ണടിച്ചു കാണിച്ചു കൊണ്ട് മിത്ര പറഞ്ഞു... എനിക്കൊരു ഗേൾ ഫ്രണ്ട് വേണമെടാ.... എനിക്കൊരു ഗേൾ ഫ്രണ്ട് വേണമെടാ.... 🎶🎶 പാട്ടും പാടി വിച്ചുട്ടൻ അച്ഛയുടെ അപ്പുറത്ത് ചെന്നിരുന്നു... തന്തയോട് തന്നെ പറയെടാ നിനക്ക് ഗേൾ ഫ്രണ്ട് വേണം എന്ന്... അവൻ വിളിച്ചത് കേട്ടോ മോളെ എടാന്ന്... അച്ഛൻ അന്തം വിട്ട് പറഞ്ഞു... Da....d, this is പാട്ട്.... അപ്പയുടെ മടിയിലേക്ക് കാല് കയറ്റി വെച്ചു കൊണ്ട് വിച്ചു പറഞ്ഞു... അയ്യേ അവൻ പറഞ്ഞത് കേട്ടോ this is പാട്ടെന്ന്.... this is സംഗീതം എന്ന് പറയണമെടാ ഇംഗ്ലീഷ് ബോധം ഇല്ലാത്തവനെ... ഹ്ഹ... അച്ഛ ഒന്ന് ഞെളിഞ്ഞിരുന്നു.... ഹാ ബെസ്റ്റ്... സംഗീതം അല്ലച്ഛാ സോങ്,, സോങ്...

മിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു... സാങ്ങോ. സാങ്ങെങ്ങി സാങ്‌.... അപ്പ കണ്ണടിച്ചു കാണിച്ചു... അല്ല മിത്രേ നിന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നില്ലേ... എന്താ അവളുടെ പേര്... വിച്ചു ആലോചിച്ചു കൊണ്ട് ചോദിച്ചു... സുശീല ആണോ.. മ്മ്മ്... അച്ഛ ഇടയിൽ കേറി... അച്ഛൻ ഒന്ന് മിണ്ടാതെ ഇരുന്നേ... ആ ദിച്ചി അതല്ലേ.... ഓർത്തെടുത്ത സന്തോഷത്തിൽ വിച്ചു ചിരിച്ചു... എനിക്കിവന്റെ ഗേൾ ഫ്രണ്ട് വേണമെടാ എന്ന് കേട്ടപ്പോഴേ ഒന്ന് മണത്തതാ.. ഇത്ര പെട്ടെന്ന് മൂക്കും കുത്തി വീഴും എന്ന് വിചാരിച്ചില്ല... അച്ഛൻ ഒന്ന് വിച്ചുവിനെ ഇരുത്തി നോക്കി... അവള് ഹാഫ് അച്ചായത്തി ആണ് അച്ഛാ... വിച്ചു വെറുതെ ചോദിച്ചതാവും ലെ... മിത്രയുടെ ഉള്ളിലെ മീഡിയേറ്റർ ഉണർന്നു...

ആഹ് ഞാൻ വെറുതെ.. കല്യാണത്തിന് ആ കുട്ടി മാത്രല്ലേ ഉണ്ടായിരുന്നുള്ളു.... അവളിപ്പോ നാട്ടിലാവും അല്ലെ... ഇളിച്ചു കൊണ്ട് വിച്ചു ചോദിച്ചു... അല്ല അവൾ അവളുടെ കക്കൂസിൽ എഴുന്നേറ്റ് പോടാ കാമദേവാ.. രാവിലെ തന്നെ ഇയർ ഫോണും വെച്ച് വന്നേക്കുവാ പെൺപിള്ളേരെ വഴി തെറ്റിക്കാൻ.... അച്ഛൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു..... ഒന്ന് കിട്ടാൻ ചാൻസ് കൂടുതൽ ആയത് കൊണ്ട് വിച്ചു കിട്ടിയ വഴി നോക്കി ഓടി... ✨️✨️✨️✨️✨️ സൊത്തുട്ടാ മോളെ ഹോസ്റ്റലിൽ കൊണ്ടാക്കി വിട്.... അതുവരെ ഒറ്റക്ക് പോണ്ടേ... മിത്ര ബാഗ് എടുത്ത് വിശ്വയോട് ഒഴികെ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയതും അച്ഛ പറഞ്ഞു.... എനിക്കെങ്ങും വയ്യ.. കുറച്ച് കഴിഞ്ഞാൽ എനിക്കൊരു സ്ഥലം വരെ പോവാൻ ഉണ്ട്..

തിരിച്ചിങ് എത്താൻ നേരം വൈകും അച്ഛാ.. ഫോണിൽ തോണ്ടി കൊണ്ട് വിശ്വ പറഞ്ഞു... വേണ്ടച്ഛാ ജംഗ്ഷൻ എത്തിയാൽ നേരിട്ട് കൊച്ചിയിലേക്ക് ksrtc ഉണ്ട്... അപ്പൊ പിന്നെ മാറി കേറേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ... ഒരു ഊന്നൽ കൊടുത്താണ് മിത്ര പറഞ്ഞത്... വിശ്വയെ പാളി നോക്കാനും മിത്ര മറന്നില്ല... നാശം പിടിക്കാനായിട്ട്.. ഞാൻ കൊണ്ട് പോയി വിട്ടോളാം.. Ksrtc എന്ന് കേട്ടതും വിശ്വ വേഗം ചാടി എണീറ്റ് കീയും എടുത്ത് വെളിയിലോട്ട് നടന്നു... പോട്ടെ അച്ഛാ.. അമ്മാ.. വിച്ചു ഞാൻ പോവാണേ.. റ്റാറ്റാ...

കൈ വീശി കാണിച്ചു കൊണ്ട് മിത്ര കാറിലേക്ക് കയറി... ദിച്ചിയോട് അന്വേഷണം പറയണേ.. ബൈ.. ടേക്ക് കെയർ... കൈ വീശി കൊണ്ട് വിച്ചു പറഞ്ഞു... മ്മ്... ഓ... ക്കേ.. ഒന്ന് ആക്കിക്കൊണ്ട് മിത്ര ചിരിച്ചു..... മധുവിധു രാവുകളെ സുരഭില യാമങ്ങളെ മധുവിധു രാവുകളെ സുരഭില യാമങ്ങളെ ...........ആ കവിളിലഴക് വിരിയും മറുകിലുമ്മ ഒരുമ്മ...... 🎶🎶🎶🎶 വണ്ടിയിൽ കേറി കുറച്ച് കഴിഞ്ഞതും വിശ്വ പാട്ട് വെച്ചു.... ഏഹ്... ഇജ്ജാതി ആൾക്കാരെ കെട്ടിയാൽ ഇമ്മാതിരി പാട്ടൊക്കെ കേൾക്കാനാ വിധി.. മിത്ര പിറുപിറുത്തു കൊണ്ട് വിശ്വയെ നോക്കി... അവൻ ആണേൽ സ്റ്റിയറിങ്ങിൽ താളം ഇട്ടു ആസ്വദിച്ചാണ് വണ്ടി ഓടിക്കുന്നെ... ഓഹ് സിറ്റുവേഷന് എതിരായ പാട്ട്..

കാവിലൊരുമ്മ,,,, കുമ്മ... ഹും.. മിത്ര തല വെട്ടിച്ചു പുറത്തേക്കും നോക്കി ഇരുന്നു... ആ പാട്ടൊന്നു മാറ്റാവോ.... ദേഷ്യം ഉച്ചസ്ഥായീൽ എത്തിയപ്പോൾ മിത്ര പറഞ്ഞു... വിശ്വ അതൊന്നും മൈൻഡ് ചെയ്യാതെ പാട്ടിന്റെ ഒപ്പം ചുണ്ടനക്കി കൊണ്ട് വണ്ടി ഓടിക്കുവാണ്.... വിശ്വയെ ഒന്ന് ഇരുത്തി നോക്കി മിത്ര fm ഓഫ്‌ ചെയ്തു.... വിശ്വ അത് പോലെ മിത്രയെ ഒന്ന് നോക്കി fm ഓൺ ചെയ്തു... കുറച്ച് നേരം ഇത് തന്നെ നടന്നതും മിത്ര ഒരു വട്ടം കൂടി ഓഫ്‌ ചെയ്ത് തിരിഞ്ഞിരുന്നു... അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി വിശ്വ വീണ്ടും fm ഓൺ ചെയ്തു... സനാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്‌പവുമായ് വന്നു ആരും തുറക്കാത്ത പൂമുഖവാതിലിൽ അന്യനെപ്പോലെ ഞാൻ നിന്നു....🎶🎶🎶🎶

അവസ്ഥ.... ചുണ്ട് ഉള്ളിലേക്കാക്കി ചിരിച്ചു കൊണ്ട് മിത്ര വിശ്വയെ ഒന്ന് നോക്കി... അവിടെ വളിഞ്ഞ മുഖവും ഫിറ്റ്‌ ചെയ്ത് ഇരിപ്പാ.. അപ്പൊ ഓഫ്‌ ചെയ്‌താൽ നാണം കെടുവല്ലോ എന്ന് കരുതി വിശ്വ സഹിച്ചു പിടിച്ചു അത് കേട്ടിരുന്നു.... സും സും സുന്ദരി പെണ്ണെയും പാടി ksrtc യിൽ പോവേണ്ട ഞാനാ ഇപ്പോൾ സന്യാസിനി കേട്ടോണ്ട് ഈ ഓഞ്ഞ കാറിൽ പോവുന്നെ... മിത്ര പറഞ്ഞപ്പോൾ സൗണ്ട് ഇത്തിരി കൂടി പോയി... ആടി ഞാൻ ഇത്‌ തന്നെ കേക്കണം.. ഇല്ലാത്ത സമയം ഉണ്ടാക്കി നിന്നെ ഹോസ്റ്റലിൽ കൊണ്ട് ചെന്നാക്കാം എന്ന് വെച്ചപ്പോൾ ഞാൻ ഇത്‌ തന്നെ കേക്കണം... വിശ്വ ദേഷ്യം കൊണ്ട് വിറച്ചു.... ഇയാൾ കൂടുതലൊന്നും നല്ലപിള്ള ചമയണ്ട..

ഞാൻ ബസിൽ പോവാം എന്ന് പറഞ്ഞപ്പോൾ തനിക്ക് അസൂയ മൂത്തിട്ടല്ലേടോ താൻ കാറും എടുത്ത് വന്നേ അല്ലാതെ... ഹും... മുഴുവനും പറയാതെ മിത്ര വിശ്വയെ തുറിപ്പിച്ചൊന്ന് നോക്കി... ഓ പിന്നെ പെണ്ണല്ലേ ഒറ്റക്ക് പോണ്ട എന്ന് കരുതി കാറിൽ കേറ്റിയപ്പോൾ.. അല്ലെങ്കിലും ഇങ്ങനെ ഈ കാറിൽ ഞെളിഞ്ഞു പോവാൻ നിനക്ക് ചില്ലറ ഭാഗ്യം ഒന്നുമല്ല.... ഹും... ദേഷ്യം കൊണ്ട് വിശ്വ എന്തൊക്കെയോ പറഞ്ഞു... നിർത്തടോ തന്ത കിളവാ.. എടൊ വണ്ടി നിർത്താൻ... എനിക്കറിയാം എങ്ങനെയാ കൊച്ചിയിലേക്ക് പോവേണ്ടത് എന്ന്...... വണ്ടി നിർത്തിയില്ലേൽ ഞാൻ ചാടും... ഡോർ തുറക്കാൻ ശ്രമിച്ചതും വിശ്വ വണ്ടി ബ്രേക്ക്‌ ഇട്ടു ചവിട്ടി.... താനും തന്റെ ചിഫ്റ്റും കൂടി പോ.. ഞാൻ എന്റെ ആനവണ്ടിയുടെ ഒപ്പം പൊക്കോളാ.... വണ്ടിയിൽ ഒരു ചവിട്ടും കൊടുത്ത് മിത്ര ബാഗും എടുത്ത് മുന്നിലേക്ക് നടന്നു....

അതേയ്... എനിക്കും ഉണ്ട് പറയാൻ അന്ന് എന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചു വാങ്ങിയ അയ്യായിരം രൂപ എനിക്ക് കിട്ടണം.... കാർ മുന്നോട്ടെടുത്തു മിത്രയോട് ചേർത്ത് നിർത്തി ഗ്ലാസ്‌ താഴ്ത്തി കൊണ്ട് വിശ്വ പറഞ്ഞു... തരുമെടോ തന്റെ കാശും കൊണ്ടേ ഞാൻ ഇനി തന്റെ മുന്നിലേക്ക് വരു... എനിക്കല്ലെങ്കിലും വേണ്ട നിങ്ങടെ നക്കാപ്പിച്ച... പുച്ഛം ഒരു ലോഡ് വാരി വിതറി മിത്ര മുന്നോട്ട് തന്നെ നടന്നു... വിശ്വയുടെ കാറ് ചീറി പാഞ്ഞു തിരിച്ചു പോവുന്നത് മിത്ര ദേഷ്യത്തോടെ നോക്കി നിന്നു.... അവന്റെ അമ്മൂമ്മടെ ചിഫ്റ്റ്.... റോഡിൽ നിന്നും ഒരു കല്ലെടുത്തു അവള് മുന്നോട്ടെറിഞ്ഞു.... സിവനെ ഇതേത് ജില്ലാ... നാലുപുറം നോക്കി കൊണ്ട് മിത്ര അങ്ങ് മുന്നോട്ട് നടന്നു.... ✨️✨️✨️✨️✨️

അര മണിക്കൂർ ആയി ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട്... ഒരു ബസ് പോലും.. ഓഹ്... നടന്നു നടന്നു ബസ് വെയ്റ്റിംഗ് ഷെഡ് കണ്ടപ്പോൾ അതിൽ കേറി ഇരുന്നതാണ് മിത്ര... ഇരുപ്പ് മടുത്തു കുറച്ച് നേരം എണീറ്റ് നടന്നു... പെപ്പെപ്പെപ്പെ.... ബാക്കിൽ നിന്നും ബസിന്റെ സൗണ്ട് കേട്ടതും ഏത് വഴിക്കുള്ള ബസ് ആണെന്ന് പോലും നോക്കാതെ മിത്ര ചാടി കൈ കാണിച്ചു.... ബസിൽ കേറിയതും കിട്ടിയ സീറ്റിൽ കേറിയിരുന്നു മിത്ര ശ്വാസം വലിച്ചു വിട്ടു... ടിക്കറ്റ് ടിക്കറ്റ്.... ഒരു കൊച്ചി... പൈസ നീട്ടി കൊണ്ട് മിത്ര പറഞ്ഞു... കൊച്ചിയോ.. ഇത്‌ ബാംഗ്ളൂരിലേക്കുള്ള വണ്ടിയാ... അയാൾ നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു... അതിനെന്താ ചേട്ടാ എന്നേ കൊച്ചിയിൽ ഇറക്കി നിങ്ങള് ബാന്ഗ്ലൂരിലേക് വിട്ടോ..

ചിരിച്ചു കൊണ്ട് മിത്ര പറഞ്ഞു... എടൊ ഇത്‌ കൊച്ചി വഴി പോവുന്ന ബസ് അല്ലെന്ന്.. താൻ ഇറങ്ങിക്കെ... മിത്രയുടെ ബാഗിൽ പിടുത്തം ഇട്ടു കൊണ്ട് അയാൾ പറഞ്ഞു.. എന്താ ചേട്ടാ... ഈ പറക്കമുറ്റാൻ ആവാത്ത കിടാവിനെ കൈ വിടല്ലേ ചേട്ടാ... മിത്ര വിനയം വാരി വിതറി.... പറക്കാൻ അല്ലെ ആവാത്തതൊള്ളൂ.. കാലുണ്ടല്ലോ നടന്ന് കൊച്ചിക്കുള്ള ബസ് പിടിക്കാൻ നോക്ക്... മിത്രയെ പെട്ടിയോടെ എടുത്ത് അയാൾ തൂക്കിയെടുത്തു വെളിയിലേക്കിട്ടു.... തന്നോടൊക്കെ ദൈവം ചോദിക്കും... മിത്ര കെറുവിച്ചു കൊണ്ട് പറഞ്ഞു... അപ്പൊ ഞാൻ മൂപ്പരോട് പറഞ്ഞോളാം... ചിരിയോടെ അയാൾ പറഞ്ഞു... ഹും... മുഷ്ടി ചുരുട്ടി ഇടത് കയ്യിൽ അടിച്ച് അടുത്ത ബസ് വരുന്ന വരെ മിത്ര കിട്ടിയ കല്ലിന്മേൽ പാട്ട ചായ്ച്ചു.... !!! മിത്ര ഹോസ്റ്റലിൽ എത്തിയാൽ മതിയായിരുന്നു..... 🙄🙄🙄...........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story