വിശ്വാമിത്രം: ഭാഗം 24

viswamithram

എഴുത്തുകാരി: നിലാവ്‌

മനുഷ്യനെ പോയിട്ട് ഒരു പൂച്ചയെ പോലും കാണുന്നില്ലല്ലോ.... മുട്ടിൽ കൈ ചായ്ച്ചു തലതാഴ്ത്തി കിതപ്പടക്കി കൊണ്ട് മിത്ര പറഞ്ഞു... ഏത് നേരത്താണാവോ അയാളുടെ വണ്ടിയിൽ നിന്നിറങ്ങാൻ തോന്നിയെ... സന്യാസിനി എങ്കിൽ സന്യാസിനി കേട്ട് സേഫ് ആയിട്ട് വീട്ടിൽ എത്തിയേനെ..ബസ് കിട്ടി ഏത് കാലത്ത് ഹോസ്റ്റലിൽ എത്താൻ ആണ്.. ഇതിപ്പോ 5000 ഞാൻ എവിടുന്ന് ഉണ്ടാക്കും.. താടിക്കും കൈ കൊടുത്ത് മിത്ര ആലോചനയിൽ ആണ്... പെട്ടെന്നാണ് മുന്നിൽ രണ്ട് ഷൂസിട്ട കാല് വന്നു നിന്നത്... അപ്പൊ സ്നേഹം ഉണ്ടല്ലേ... തിരിച്ചു വന്നല്ലോ... ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ മിത്ര തലയുയർത്തി നോക്കി... സുഭാഷ്... 🙌 എങ്ങോട്ടാ മോളെ... മുന്നിൽ വഷളൻ ചിരിയോടെ നിൽക്കുന്ന അവൻ ചോദിച്ചു...

അത്രയും നേരം പൂനിലാവ് ഉദിച്ച പോലെ ഇളിച്ചു നിന്ന മിത്ര സ്വിച്ച് ഓൺ ചെയ്ത പോലെ എണീറ്റ് നിന്നു... ചേട്ടൻ എങ്ങോട്ടാ ആവോ.. മനസ്സിൽ ധൈര്യം വരുത്തി കൊണ്ട് അവനെ ഒന്ന് അടിമുടി നോക്കി മിത്ര ചോദിച്ചു.. ഞാൻ ഇവിടെ അടുത്തേക്ക് തന്നെയാ.. പോരണോ.. ഏഹ്.... അവന്റെ നോട്ടം താങ്ങാൻ വയ്യാതെ മിത്ര തല വെട്ടിച്ചു... ഞാൻ കൊച്ചിയിലേക്കാ അത് കൊണ്ട് ചേട്ടൻ പൊക്കോ ഞാൻ ഇല്ല്യാ.. കൈ രണ്ടും മാറിൽ കെട്ടി കൊണ്ട് മിത്ര പറഞ്ഞു.. അതെങ്ങനെയാ മോളെ കൊണ്ട് പോവാൻ അല്ലെ ചേട്ടൻ വന്നേ അപ്പോൾ മോള് വന്നേ പറ്റു... മുന്നിലേക്ക് ഒന്ന് കൂടി കയറി നിന്ന് കൊണ്ടയാൾ പറഞ്ഞു.. മാറഡോ... അവനെ തള്ളി മാറ്റി ബാഗും എടുത്ത് മിത്ര മുന്നോട്ട് നടന്നു....

ആയ് അങ്ങനങ്ങു പോയാലോ... നടന്നു തുടങ്ങിയ മിത്രയുടെ ഇടത് കയ്യിൽ കേറി അവൻ പിടിച്ചു... എന്നാൽ പിന്നെ അങ്ങനങ്ങു പോവുന്നില്ല... അവന്റെ മുഖം നോക്കി തന്നെ ഒന്ന് കൊടുത്ത് കൊണ്ട് മിത്ര പറഞ്ഞു... പിടി വിട്ട് അവൻ നിലത്തേക്ക് വീണതും..,, ഇനി പോവാലോ ലെ.. ഇളിച്ചു കൊണ്ട് മിത്ര തിരിഞ്ഞു നടന്നു... ഡീ... അവന്റെ ശബ്ദം മിത്രയുടെ ചെവിയിലേക്ക് തുളച്ചു കയറിയതും,,, നിനക്ക് കിട്ടിയത് പോരെ.. ഇവനെ ഞാൻ.. നാലുപുറം തിരിഞ്ഞു കയ്യിൽ കിട്ടിയ കല്ലെടുത്തു അവന്റെ നെറ്റി നോക്കി എറിഞ്ഞു തിരിഞ്ഞു പോലും നോക്കാതെ മിത്ര ഓടി...

ഇതെല്ലാം കുറച്ചപ്പുറത്തു മിത്രയുടെ ഭാഷയിൽ പറഞ്ഞാൽ ചിഫ്‌റ്റ് കാറിൽ ഇരുന്ന് കാണുവായിരുന്ന വിശ്വ ഒരു ചിരിയോടെ കാർ റിവേഴ്‌സ് എടുത്ത് പോയി.... അവന്റെ അമ്മൂമ്മടെ മോള്... ഒരെണ്ണം കൂടി കൊടുക്കാമായിരുന്നു... ബാഗിൽ നിന്നും ബോട്ടിൽ എടുത്ത് വെള്ളം കുടിക്കുന്നതിനിടയിൽ മിത്ര പിറുപിറുത്തു... എന്നാലും ആ കാട്ടാളൻ എന്നേ ഒറ്റക്കിട്ട് പോയില്ലേ സാമദ്രോഹി. ഹും.... മിത്ര ഓരോന്ന് സ്വയം പറഞ്ഞു ബോട്ടിൽ ബാഗിലേക്ക് വച്ചതും ദൂരെ നിന്നും വരുന്ന ksrtc യുടെ സൗണ്ട് തല ചെരിച്ചു നോക്കി... സമയം 5 മണി... ദൈവമേ ഇത്‌ കൊച്ചിയിലേക്ക് ആവണേ.... ബാഗ് നേരെ ഇട്ടു ബോഡിലേക്ക് നോക്കിയതും എറണാകുളം എന്ന് കണ്ടു മിത്ര കൈ കാണിച്ചു....

ഹാവു.... ആശ്വാസത്തോടെ ഡോർ തുറന്നു മിത്ര ചാടി കേറി സൈഡ് സീറ്റ് തപ്പി നടന്നു.... കിട്ടിയ സന്തോഷത്തിൽ ഉത്സാഹത്തോടെ സീറ്റിലേക്ക് ചാരി ഇരുന്നു.... അപ്പാ.... മൂരി നിവർന്നിരുന്നു കൊണ്ട് മിത്ര ഒന്ന് നെടുവീർപ്പിട്ടു.... വേഗം ഫോൺ എടുത്ത് അപ്പയുടെ ഫോണിലേക്ക് ഡയൽ ചെയ്തു... അപ്പാ..... 😩😩 കാൾ കണക്ട് ആയതും പരിസരം നോക്കാതെ ഉറക്കെ വിളിച്ചു കൊണ്ട് മിത്ര ചിണുങ്ങി.... സോറി.. സോറി.. സോറി... ഹ്ഹ... എല്ലാവരും മിത്രയെ ആണ് നോക്കുന്നതെന്ന് കണ്ടതും മിത്ര സോറി പറഞ്ഞു കൊണ്ട് ജനലിലൂടെ പുറത്തേക്ക് നോക്കി... ഹ്ഹ്ഹ്... ചമ്മി നാറി.... തല ജനൽ കമ്പിയിലേക്ക് വെച്ചു കണ്ണിറുക്കി അടച്ചു കൊണ്ട് മിത്ര മനസ്സിൽ പറഞ്ഞു...

എന്താ മണിക്കുട്ടീ... അപ്പയുടെ സൗണ്ട് ചെവിയിൽ കേട്ടതും മിത്രയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു... അപ്പാ ഞാൻ ഇനി ആ വീട്ടിലേക്ക് പോവില്ല അപ്പാ... അയാൾ തീരെ ശെരിയല്ല.. ഞാൻ ഇനി ലീവിന് അങ്ങോട്ടാ വരുന്നേ... വാക്കുകളിൽ സങ്കടം വരുത്തി കൊണ്ട് മിത്ര കിടപ്പ് തുടർന്ന് കൊണ്ട് പറഞ്ഞു... എന്താ മണിക്കുട്ടീ എന്താ കാര്യം... അപ്പയുടെ സംസാരത്തിൽ പരിഭ്രമം നിറഞ്ഞു.. അയാളോട് എന്നേ ഹോസ്റ്റലിൽ കൊണ്ടാക്കാൻ അച്ഛ പറഞ്ഞിട്ട് അറിയാത്തൊരു സ്ഥലത്തെന്നെ ഇറക്കി വിട്ടപ്പാ... ഞാൻ ഒറ്റക്ക് എങ്ങനെ ഒക്കെയോ നടന്നു നടന്നു എത്തിപ്പെട്ടത് ഒരു കുടിയന്റെ മുൻപിൽ.. ഭാഗ്യത്തിന് ഞാൻ രക്ഷപ്പെട്ടു..

അല്ലേൽ നാളത്തെ പത്രത്തിൽ വന്നേനെ സുന്ദരിയായ മണിമിത്ര പീഡനമേറ്റ് മരിച്ചെന്നു... അപ്പാ.. അപ്പ എന്താ ഒന്നും മിണ്ടാത്തെ... മിത്ര സംശയത്തോടെ ചോദിച്ചു.. നീ വിളിക്കുന്നതിന്‌ കുറച്ച് മുന്നേ വിശ്വ എന്നേ വിളിച്ചിരുന്നു... നിങ്ങള് തമ്മിൽ പിണക്കം ആണെന്നോ അതുകൊണ്ട് അവള് ഇങ്ങനെ ഒക്കെ പറയൂ എന്നൊക്കെ അവൻ എന്നോട് പറഞ്ഞു.. ജോലിക്കാര്യത്തിന് വേണ്ടി എങ്ങോട്ടോ പോവാൻ ഉള്ളത് കൊണ്ട് ബസ് കയറ്റിയിട്ടാ വന്നേ എന്നും പറഞ്ഞു.. നിനക്ക് എന്താ മണീ.. ഹോസ്റ്റലിൽ എത്തിയാൽ വിളിക്ക്... അപ്പ വെക്കുവാ... അതും പറഞ്ഞു ഫോൺ കട്ട്‌ ആയി.... അപ്പാ.. അങ്ങനെ.... ഓഹ് വെച്ചു... മിത്ര ദേഷ്യത്തോടെ ഫോൺ ബാഗിലേക്ക് വെച്ചു...

എടാ ചൊത്തുട്ടാ.. എന്നേക്കാൾ മുന്നേ താൻ എന്റെ അപ്പയെ കയ്യിൽ എടുത്തല്ലേ... 5000 രൂപ കൊടുക്കാതെ മുന്നിൽ ചെല്ലില്ല എന്നും പറഞ്ഞു പോയി കോപ്പ്.. വീട്ടിൽ പോവാനും പറ്റില്ലല്ലോ ദേവ്യേ... ബസ് കേറ്റി വിട്ട് പോലും.. താൻ അതിന് ബസ് എന്താണെന്ന് കണ്ടണ്ണോ.. കാറിൽ ഞെളിഞ്ഞിരിക്കാൻ അല്ലെ തനിക്ക് അറിയൂ.. ഈ ksrtc യിൽ കുത്തി കുലുങ്ങി കാറ്റ് കൊണ്ട് സൈഡ് സീറ്റിൽ ഇരുന്ന് പ്രകൃതിയെ ആസ്വദിച്ചു പോവുന്നത് പോലെ ഒന്നും തന്റെ ac കാറിൽ പോയാൽ കിട്ടില്ലെടോ വെള്ള പന്നി.. താൻ നോക്കിക്കോ തന്നെ ഞാൻ കാണിച്ചു തരാം... ഈ അപ്പ... ഹ്ഹ്ഹ്.. ചിണുങ്ങി കൊണ്ട് മിത്ര നിലത്ത് കാല് കൊണ്ടടിച്ചു.... ടിക്കറ്റ്......

അടുത്ത് ആൾ വന്നു പറഞ്ഞതും മിത്ര ബാഗിൽ നിന്നും പൈസ എടുത്ത് നീട്ടി... എന്നും കാണുന്ന സങ്കടം അല്ലല്ലോ.. ഇന്ന് ആകെ ദേഷ്യം ആണല്ലോ കടലമിട്ടായിയുടെ മുഖത്ത്... അപ്പുറത്ത് നിന്ന് പരിചിത സൗണ്ട് കേട്ടതും മിത്ര തലയുയർത്തി നോക്കി... ആനവണ്ടി... ചുണ്ടുകൾ മന്ത്രിക്കുന്നതിനൊപ്പം മിത്ര ഫ്രോന്റിലേക്കൊന്ന് എണീറ്റ് നിന്ന് നോക്കി.. അതെ താൻ എന്നും യാത്ര ചെയ്യാറുള്ള ബസ്... മിത്ര വളിച്ച ചിരിയോടെ ആനവണ്ടിയെ ഒന്ന് നോക്കി... എന്നും കരയുന്നതിനൊപ്പം ഇന്ന് വഴിക്കിട്ടാണോ വീട്ടിൽ നിന്ന് പോന്നേ.... മുഖം ഒരു കൊട്ടക്ക് ഉണ്ടല്ലോ... ടിക്കറ്റിനൊപ്പം സ്ഥിരം കടലമിട്ടായി നീട്ടി കൊണ്ട് അയാൾ ചോദിച്ചു... അത് പിന്നെ..

സീറ്റ് മാറി ഇരുന്നത് കൊണ്ട് ബസ് ഏതാണെന്നു ശ്രദ്ധിച്ചില്ല... മിത്ര അത്തും പുത്തും ഇല്ലാതെ പറഞ്ഞു.. എന്താ... ആനവണ്ടി സംശയത്തോടെ ചോദിച്ചു... വഴക്കിട്ടല്ല വന്നത് എന്ന് പറയുവായിരുന്നു... വെളുക്കനെ ചിരിച്ചു കൊണ്ട് മിത്ര പറഞ്ഞു... മോളെ ഒന്ന് എണീച്ചു തരുമോ.. കാലിന് വയ്യാത്ത ആളാണെ... സ്റ്റിക്ക് പിടിച്ചു ഒരാള് വന്നു ചോദിച്ചതും മിത്ര സീറ്റിന്റെ മുകളിലേക്കൊന്ന് നോക്കി... ~വികലാംഗർ ~ അത് കണ്ടതും മിത്ര ചുറ്റും ഉള്ള സീറ്റിലേക്ക് ഒന്ന് നോക്കി.. തൊട്ടപ്പുറത്തു ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് കണ്ടതും കുസൃതി തോന്നി മിത്ര കാലൊന്ന് വളച്ചു വെച്ചു.. കൈയിലെ വിരലുകൾ ഒക്കെ എന്തൊക്കെയോ വിധത്തിൽ ആക്കി...

Iam also a വികലാംഗി... ഹിഹി... അയാൾക്ക് നേരെ കൈയും കാലും നീട്ടി വെച്ചു കൊണ്ട് മിത്ര ചുണ്ട് ചുളുക്കി... ഓഹ്... ഒന്നും പറയാതെ അയാൾ തൊട്ടടുത്ത സീറ്റിൽ പോയിരുന്നു... അത്ഭുതത്തോടെ നോക്കുന്ന ആനവണ്ടിയെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് മിത്ര ചിരിച്ചു... നീ കൊറേ മേടിക്കും... അവളുടെ തലയിൽ കൊട്ടി കൊണ്ട് ആനവണ്ടി പോവാൻ നിന്നതും മിത്ര അയാളുടെ കയ്യിൽ കേറി പിടിച്ചു... എന്ത് പറ്റി... മുഖത്ത് ഒരുപാട് ഭാവങ്ങൾ വിരിച്ചു കൊണ്ട് ആനവണ്ടി ചോദിച്ചു... എന്റെ കല്യാണം കഴിഞ്ഞു.... ഒരു ഭാവവും ഇല്ലാതെ മിത്ര പറഞ്ഞു... ഏയ്... എന്തും പറയാമെന്നു വെച്ചു വായിൽ തോന്നിയത് പറഞ്ഞാൽ ഉണ്ടല്ലോ ഈ പല്ല് ഞാൻ പറിക്കും..

കൊന്ത്രപ്പല്ലിലേക്ക് ചൂണ്ടി കൊണ്ട് ആനവണ്ടി പറഞ്ഞു... ഏഹ്.. ഞാൻ സത്യമാ പറഞ്ഞെ.. അന്ന് കല്ല്യാണം കഴിക്കാൻ വെച്ച ചേച്ചി ഒളിച്ചോടി... അങ്ങനെ ചേച്ചിയെ കെട്ടാൻ വന്ന ആൾ എന്നേ കെട്ടി... ആനവണ്ടിയുടെ കയ്യിൽ തന്നെ പിടിച്ചു പലവട്ടം കണ്ണിമ്പി കാണിച്ചു കൊണ്ട് മിത്ര പറഞ്ഞു.. പെട്ടെന്ന് ആനവണ്ടി ചിരിക്കാൻ തുടങ്ങി.. പൊട്ടിപ്പൊട്ടി ചിരിച്ചു ചിരി കണ്ടു ആൾക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും അയാൾ അവളുടെ അടുത്തിരുന്നു... ചിരിക്കാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... ഏഹ്.. പല്ല് ഞെരിച്ചു കൊണ്ട് മിത്ര മുഖം തിരിച്ചു... ഇനി വേറെ എന്ത് കേക്കണം ചിരിക്കാൻ.. ആ ചെക്കന്റെ ഒരു വിധി.. ശ്യോ... ആനവണ്ടി നിർത്താൻ ഉദ്ദേശമില്ല...

അപ്പൊ എന്റെ വിധിയോ... ചുണ്ട് കോട്ടി കൊണ്ട് മിത്ര ചോദിച്ചു.. നിനക്കെന്ത് വിധി.. എല്ലാം അവനല്ലേ.. ഇതെല്ലാം എന്റെ ഭാര്യ അറിഞ്ഞാൽ അവളുടെ ബോധം പോവും... ചിരി അടക്കാൻ ശ്രമിച്ചു കൊണ്ട് ആനവണ്ടി പറഞ്ഞു... ഭാര്യ... !!! സംശയത്തോടെ മിത്ര ആനവണ്ടിയെ നോക്കി... ആ ഭാര്യ.. ഞാൻ നിന്നോട് അവളെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ ലെ.. അതിനെവിടെ ഈ ഒരു സാധനം കയ്യിൽ കിട്ടിയാൽ നമ്മൊളൊന്നും വേണ്ടല്ലോ... കടലമിട്ടായിലേക്ക് കണ്ണ് കാണിച്ചു കൊണ്ടയാൾ പറഞ്ഞു.. ഹിഹി.... എന്നാൽ ഇപ്പൊ പറയ്... അത്ഭുതത്തോടെയും കേൾക്കാൻ ഉള്ള ആഗ്രഹത്തോടെയും മിത്ര പറഞ്ഞു... അതിലേറെ മിത്രയുടെ മനസിന് ശാന്തത ആണ് തോന്നിയത്..

ഒരിക്കലും അവര് തമ്മിൽ ഉള്ള ബന്ധത്തിന് വിള്ളൽ വീണില്ലല്ലോ എന്ന് കരുതി... ✨️ അവൾക്ക് നിന്നെ കുറിച്ചറിയാം... നിനക്ക് അവളെ കുറിച്ചാണ് അറിയാത്തെ... നിന്നെ കാണാൻ വേണ്ടി വാശി പിടിച്ചു നിൽക്കുവാ.. കണ്ട ഉടനെ വിളിപ്പിക്കാൻ പറഞ്ഞിട്ടുണ്ട്.. ഇന്നാ.. ഫോണിൽ നമ്പർ ഡയൽ ചെയ്ത് മിത്രക്ക് നേരെ നീട്ടി കൊണ്ട് അയാൾ പറഞ്ഞു.. ഹലോ ഏട്ടാ ആ കുട്ടിയെ കണ്ടോ... ഫോൺ എടുത്തതും മിത്രയെ സംസാരിക്കാൻ സമ്മതിക്കാതെ അപ്പുറത്ത് നിന്നും സംസാരം വന്നു.... ആ കുട്ടി തന്നെയാ സംസാരിക്കുന്നെ.. വിരിഞ്ഞ ചിരിയോടെ മിത്ര പറഞ്ഞു... ആണോ.. എന്താ പേര്.. ഞാൻ എത്ര ആയെന്ന് അറിയുമോ തന്നെ കാണാൻ.. എപ്പോ ചോദിച്ചാലും കടലമിട്ടായി എന്നേ പറയു...

ചിരിയോടെ അപ്പുറത്ത് നിന്നും സംസാരം തുടർന്നു... മിത്രക്ക് എവിടെ ഒക്കെയോ പരിചയമുള്ള ശബ്ദം പോലെ തോന്നി അവരോട് സംസാരിക്കുമ്പോൾ... മണിമിത്ര എന്നാ... ഇളിഭ്യയോടെ മിത്ര പറഞ്ഞു... ചേച്ചിയുടെ പേരോ... സംശയം ഉള്ളിലൊതുക്കി കൊണ്ട് മിത്ര ചോദിച്ചു.. മീര.... തന്റെ പേര് കൊള്ളാട്ടോ... ആ പേര് കേട്ടതും മിത്ര ഞെട്ടലോടെ ആനവണ്ടിയെയും ഫോണിലേക്കും മാറി മാറി നോക്കി... എന്റെ പേര് കേട്ടാൽ അറിയേണ്ടതാണല്ലോ.. മിത്ര മനസ്സിൽ ആലോചിച്ചു കൊണ്ട് ഒന്ന് നിശ്വസിച്ചു... മീ... മീരയോ.... നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് എത്ര ആയി.. എല്ലാം ഞാൻ ഇന്നാ അറിയുന്നേ.. മുഖത്ത് തെളിഞ്ഞ ഞെട്ടൽ പുറത്തേക്ക് കാണിക്കാതെ മിത്ര ചോദിച്ചു...

രണ്ട് വർഷം ആയി... നിന്നെ കുറിച്ച് കേട്ടത് മുതൽ രണ്ട് വർഷം കൊണ്ട് ഞാൻ നിന്നെ കാണാൻ ഉള്ള ശ്രമത്തിലാ..നിന്റെ ആനവണ്ടി എന്നേ ചാടിച്ചതാ.. ഒരു വയസായ മോളുണ്ട് അതുകൊണ്ട് ഒന്നിനും പറ്റില്ല... അപ്പുറത്ത് നിന്ന് മറുപടി വന്നതും മിത്ര ആശ്വാസത്തോടെ പുറകിലേക്ക് ചാരി ഇരുന്നു ആനവണ്ടിയെ നോക്കി ചിരിച്ചു... നമുക്ക് ഒരു ദിവസം മീറ്റ് ചെയ്യണം ഇപ്പോൾ ഞാൻ വെക്കട്ടെ ട്ടോ... മീര അത് പറഞ്ഞതും,, ഞാൻ ആനവണ്ടിക്ക് സോറി ചേട്ടന് കൊടുക്കാം.. പൊട്ടി ചിരിയോടെ മിത്ര ഫോൺ ആനവണ്ടിക്ക് നേരെ നീട്ടി.... നിന്നെ ഇന്ന്.... അവളെ കവിളിൽ ഒന്ന് പിച്ചി കൊണ്ട് "ഞാൻ പിന്നെ വിളിക്കാം മീരേ " എന്നും പറഞ്ഞു ആനവണ്ടി ഫോൺ കട്ട്‌ ചെയ്തു...

പഞ്ചാര കുഞ്ചു ചാടിച്ചതാ ലെ... അവന്റെ മീശയിൽ പിടി മുറുക്കി കൊണ്ട് മിത്ര ചോദിച്ചു... ഞാൻ പോയി ടിക്കറ്റ് വാങ്ങട്ടെ... ചമ്മി കൊണ്ട് അയാൾ എഴുന്നേറ്റ് പോയി... കണ്ണിമ്പി ചിരിച്ചു കൊണ്ട് മിത്ര സീറ്റിലേക്ക് ചാഞ്ഞു.... ✨️✨️✨️✨️ എന്റെ ദൈവമേ രണ്ടാഴ്ച കൊണ്ട് ഈ മതിലിന്റെ വലിപ്പം കൂടിയോ... ഹോസ്റ്റൽ മതിലിലേക്ക് വലിഞ്ഞു കേറാൻ ശ്രമിച്ചു കൊണ്ട് മിത്ര പറഞ്ഞു.. ഇതൊരു നടക്ക് പോവില്ല... മൂടും ഇടിച്ചു വീണതും ബാഗ് തോളിലേക്ക് വലിച്ചിട്ട് എണീറ്റ് മുഖം ഇട്ടിരുന്ന ടോപ്പിൽ തുടച്ചു മിത്ര മതിലിലേക്ക് ചാരി നിന്നു... സമയം 7:30..ഒരര മണിക്കൂർ അല്ലെ വൈകിയുള്ളു... അപ്പോഴേക്കും തള്ളേടെ ഓർഡർ.. ഛെ... മതിലിലേക്ക് കയ്യോങ്ങി ഇടിച്ചു കൊണ്ട് മിത്ര പിറുപിറുത്തു...

കൂടുതൽ റോഡ് സൈഡിൽ നിൽക്കുന്നത് പന്തിയല്ല എന്ന് കണ്ടതും ബാഗ് മതിൽ വഴി അപ്പുറത്തേക്കിട്ട് മതിലിന്മേൽ വലിഞ്ഞു കേറി ഹോസ്റ്റൽ കോമ്പൗണ്ടിലേക്ക് ചാടി... അമ്മേ.... കാലുളുക്കി നിലവിളിച്ചതും,,, ആരാത്.. വാച്ച്മാൻ ടോർച്ചും അടിച്ച് വന്നു... പണ്ടാരം... നിലത്ത് കിടക്കുന്ന ബാഗും എടുത്ത് മിത്ര ഞൊണ്ടി ഞൊണ്ടി ഹോസ്റ്റലിന്റെ പിറക് വശത്തേക്ക് ഓടി... കോപ്പ് നേരത്തെ ഉറങ്ങിയോ... റൂമിൽ ലൈറ്റ് ഒന്നും ഇല്ല എന്ന് കണ്ടതും മിത്ര തലക്ക് കൈ കൊടുത്ത് നിന്നു... ഇത്‌ ഞാൻ എങ്ങനെ കേറും... മൂന്നാം നിലയിലേക്ക് കണ്ണ് നട്ട് മിത്ര നോക്കി നോക്കി നോക്കി നിന്നു... എന്റെ ഒരു ഗതികേട്... ഇതൊക്കെ ആ പരട്ട ചെങ്ങായി കാരണം ഉണ്ടായതാ..

പിറുപിറുത്തു മിത്ര ആദ്യത്തെ സൺസൈഡിലേക്ക് വലിഞ്ഞു കേറി... കുറച്ച് നേരത്തെ പ്രയത്നത്തിനൊടുവിൽ 8:30 ആയപ്പോഴേക്കും മിത്ര അവളുടെ റൂമിലെ ജനൽ ഭാഗത്തു എത്തി... മോളുസേ.. ജനലിൽ പിടിച്ചു തൂങ്ങി കൊണ്ട് ഇരുട്ടത്തു ഫോണിലും നോക്കി ഇരിക്കുന്ന ദിച്ചിയെ വിളിച്ചു... കർത്താവേ ആരാത്.... പോ പിശാശ്ശെ.... നീ ഉദ്ദേശിക്കുന്ന ആൾ നാട്ടിൽ നിന്ന് വരുന്നേ ഉള്ളൂ... മാതാവേ കാത്തോളണേ... കുരിശ് കാണിച്ചു കൊണ്ട് പതിയെ എണീറ്റ് ദിച്ചി ലൈറ്റ് ഇട്ടു... ഞാൻ ആടി.. വെട്ടം വീണതും കമ്പിയിൽ തൂങ്ങി കൊണ്ട് മിത്ര ഇളിച്ചു.... മിത്രേ.. നീ എന്താടി ജനൽ വഴി... കമ്പിയുടെ അപ്പുറത്ത് നിന്ന് ദിച്ചി ചോദിച്ചു.. വാതിൽ വഴി കേറ്റുന്നില്ല അത്കൊണ്ട് ജനൽ വഴി പോന്നു...

അമ്മേ എന്റെ നടു... കിതച്ചു കൊണ്ട് മിത്ര പറഞ്ഞു... എങ്ങനെ ഉണ്ട് കല്യാണം കഴിഞ്ഞുള്ള ജീവിതം.. ജനലിന്റെ അപ്പുറവും ഇപ്പുറവും നിന്നാണ് സുഖാന്വേഷണം 🙊🙊... ആദ്യം എന്നേ പിടിച്ചു കേറ്റടി അച്ചായത്തി.. മനുഷ്യൻ ഇവിടെ നടു പോയി നിൽക്കുമ്പോഴാ അവളുടെ.... സൺസൈഡിൽ നിലയുറപ്പിച്ചു കമ്പിയിലെ പിടി വിട്ട് മിത്ര പറഞ്ഞു.. കല്യാണം കഴിഞ്ഞതോടെ നടുവും പോയോ.. മ്മ്മ് മ്മ്മ്... ദിച്ചി ആക്കി കൊണ്ട് പറഞ്ഞതും മിത്രയുടെ ഒരു നോട്ടത്തിൽ ആ മൂളൽ നിന്നു... ചമ്മിയ ചിരി ചിരിച്ചു കൊണ്ട് ദിച്ചി ജനൽ കമ്പി രണ്ടെണ്ണം ശബ്ദം ഉണ്ടാക്കാതെ ഊരി മാറ്റി... വേഗം ഈ ബാഗ് പിടിക്ക് ആ സെക്യൂരിറ്റി ഇവിടെ കിടന്ന് കറങ്ങുന്നുണ്ട്....

ബാഗ് ദിച്ചിയുടെ കയ്യിലേക്ക് കൊടുത്ത് മിത്ര റൂമിലേക്ക് ചാടി... ഇരുന്ന പോലെ തന്നെ ദിച്ചി ജനൽ കമ്പി വെച്ചു... നീയെന്തേ വൈകി... ബെഡിൽ ചത്ത പോലെ കിടക്കുന്ന മിത്രയെ നോക്കി ദിച്ചി ചോദിച്ചു... ആദ്യം കുറച്ച് വെള്ളം താടി.. എനിക്ക് വയ്യായെ... എണീറ്റിരുന്ന് മുടിയെല്ലാം വാരി കെട്ടിക്കൊണ്ട് മിത്ര പറഞ്ഞു... ഇന്നാ കുടിക്ക്... ടേബിളിൽ ഇരിക്കുന്ന ജഗ്ഗ് എടുത്ത് ദിച്ചി അവൾക്ക് നേരെ നീട്ടി.... ഇനി പറ എന്താ വൈകിയേ... കൈ മാറിൽ കെട്ടി കൊണ്ട് ദിച്ചി ചോദിച്ചു... മൂന്നാം ലോക മഹായുദ്ധം... തല ചൊറിഞ്ഞു കൊണ്ട് മിത്ര പറഞ്ഞു.. ഏഹ്... ഇരിക്കുന്ന മിത്രയുടെ അടുത്തേക്ക് ഒന്നൂടി നീങ്ങി നിന്ന് കുമ്പിട്ടു കൊണ്ട് ദിച്ചി സംശയത്തോടെ നോക്കി....

ഇത്‌ ഒരു നടക്ക് പോവില്ല പൊന്നേ.. ഞാൻ ആണേൽ വാക്ക് കൊടുക്കയും ചെയ്തു 5000 ഇല്ലാതെ മുന്നിലേക്ക് വരില്ല എന്ന്... ഏഹ്... മിത്ര കാലിലേക്ക് മുഖം പൂഴ്ത്തി ഇരുന്നു.... നീയിതെന്താ പറയുന്നേ.. എനിക്കൊന്നും മനസിലാവുന്നില്ല... ഒരുമാതിരി ചീഞ്ഞ എക്സ്പ്രെഷൻ ഇട്ടു കൊണ്ട് ദിച്ചി പറഞ്ഞു... നടന്ന സംഭവം വള്ളി പുള്ളി തെറ്റാതെ മിത്ര വിവരിച്ചു കൊടുത്തു... ഇത്രേ ഉള്ളോ.. അനുഭവിച്ചോ.. നീയല്ലാതെ... ഏഹ്... ദിച്ചി തലക്ക് കൈ കൊടുത്ത് കൊണ്ട് പറഞ്ഞു...

ഓ ആ ചെങ്ങായി എങ്ങാനും എന്നേ പിടിച്ചു കൊണ്ടുപോയിരുന്നെങ്കിലോ.. ഞാൻ...ഓഹ്... ദിച്ചിയെ പാളി നോക്കി കൊണ്ട് മിത്ര ചോദിച്ചു.. നീയായി തല്ലുണ്ടാക്കി ഇറങ്ങി പോന്നതല്ലേ.. കുളിച്ചു കിടക്കാൻ നോക്ക്.. ഫോൺ ടേബിളിലേക്ക് വെച്ചു കൊണ്ട്ദിച്ചി പറഞ്ഞു... നാളെ കുളിക്കാം... നീ വന്നേ... ദിച്ചിയെ വലിച്ചു കിടക്കയിലേക്കിട്ട് അവളുടെ മേലിലേക്ക് കാലും കയറ്റി വെച്ചു മിത്ര കണ്ണടച്ചു കിടന്നു... നീ വല്ലതും കഴിച്ചോ...

ദിച്ചി അവളെ ചേർത്ത് പിടിച്ചു ചോദിച്ചു.. ഓ... ആ പിന്നെ വിച്ചു നിന്നോട് അന്വേഷണം പറയാൻ പറഞ്ഞു... എന്റെ കെട്ട്യോന്റെ അനിയൻ... പകച്ചു നോക്കുന്ന ദിച്ചിയെ നോക്കി മിത്ര പറഞ്ഞു.. എന്തിന്... ദിച്ചി സംശയത്തോടെ മിത്രയെ നോക്കി... അവന് സ്പാർക്ക് അടിച്ച് മോളെ.. ദിച്ചിയെ പിടിച്ചു പീച്ചി കൊണ്ട് മിത്ര ഉറക്കെ പറഞ്ഞു... എന്താ അവിടെ... റൗണ്ട്സിന് വന്ന മേട്രൻ സൗണ്ട് കേട്ടു ചോദിച്ചു... ഒന്നുല്ല മേട്രൻ.. ഗുഡ് nyt... പുതപ്പ് തല വഴി മൂടി കൊണ്ട് മിത്ര പറഞ്ഞു... പതിയെ രണ്ടാളും ഉറക്കത്തിലേക്ക് വീണു...... 😴😴😴........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story