വിശ്വാമിത്രം: ഭാഗം 25

viswamithram

എഴുത്തുകാരി: നിലാവ്‌

അപ്പൊ നീ പറഞ്ഞു വരുന്നത് ആനവണ്ടിയുടെ കല്യാണം കഴിഞ്ഞെന്നാണോ... രാവിലെ തന്നെ കോളേജിലേക്ക് പോവുമ്പോൾ ആനവണ്ടിയുടെ കാര്യം പറഞ്ഞതും ദിച്ചി ചോദിച്ചു... ഞാൻ പറഞ്ഞതല്ല.. ആനവണ്ടി പറഞ്ഞതാ.. പിന്നെ മീര ചേച്ചിയും.. ആദ്യം ഞാൻ ഒന്ന് ഞെട്ടി.. ഇനി എന്റെ മീര ആണോ ആ മീര എന്ന്.. രണ്ട് വർഷം ആയി കല്യാണം കഴിഞ്ഞിട്ടെന്ന് പറഞ്ഞപ്പോഴാ എന്റെ ശ്വാസം നേരെ വീണത്.. ഓഹ്... മിത്ര നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.. ഞാൻ നിന്നോട് സീരിയസ് ആയി ഒരു കാര്യം ചോദിക്കട്ടെ.. കോളേജ് ഗേറ്റ് കടന്നതും മിത്രയുടെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് ദിച്ചി ചോദിച്ചു... എന്താ ഇത്ര സീരിയസ് ആയി ചോദിക്കാൻ...

സീക്രെട് ആണോ... മിത്ര ചെവി ദിച്ചിയോട് അടുപ്പിച്ചു കൊണ്ട് ചോദിച്ചു... ഏഹ്.... ഒന്ന് പോടീ.... സത്യം പറ നിനക്ക് ആനവണ്ടിയെ ഇഷ്ടം ആയിരുന്നില്ലേ... ദിച്ചി ചോദിക്കാനുള്ളത് വേഗത്തിൽ ചോദിച്ചു... ഞാനും അങ്ങനെ ഒക്കെ തന്നെയടി വിചാരിച്ചേ... പക്ഷെ അല്ലായിരുന്നു... ഇഷ്ടം ആയിരുന്നേൽ ആ ചൊത്തുട്ടൻ ഇല്ല്യേ അയാൾ എന്റെ കഴുത്തിൽ താലി കെട്ടുമ്പോഴെങ്കിലും ഒരേ ഒരു വട്ടം ഞാൻ ആനവണ്ടിയെ ഓർത്തേനെ.. ഒരിക്കൽ പോലും ഞാൻ അറിയാതെ പോലും ആ സമയത്ത് എന്റെ മനസിലേക്ക് ആനവണ്ടി വന്നിട്ടില്ല... അപ്പൊ അതിനർത്ഥം എനിക്ക് അവരോട് ഇഷ്ടം ആയിരുന്നില്ല.. കൈ വിട്ട് പോവാതിരിക്കാനുള്ള എന്തോ ഒന്ന്....

കണ്ണിറുക്കി കാണിച്ചു കൊണ്ട് മിത്ര ചിരിച്ചു... ഞാൻ കരുതി നീ ഞാൻ അറിയാതെ സൈഡ് വലി ഉണ്ടെന്ന്.. ഇപ്പൊ ആശ്വാസം ആയി.... അച്ചായത്തി നെഞ്ചിൽ കൈ വെച്ചു പറഞ്ഞു.... അല്ലേടി.. നമ്മൾ ഇപ്പൊ ആരാ.... ഇന്ന് മെയിൻ ആയിട്ടൊരു പണി ഉണ്ടല്ലോ... കൈ കൂട്ടി തിരുമ്മി കൊണ്ട് മിത്ര പറഞ്ഞു.. ഞാൻ ദിച്ചിയും നീ മിത്രയും അല്ലെ... പണി ഇപ്പൊ മിഥുനെ ഓടിക്കാൻ ആണോ... ദിച്ചി സംശയത്തോടെ മിത്രയെ നോക്കി... ഏഹ്.... ചീള് കേസ് അത് വിട്ട് കളയ്.. ഇന്ന് മുതൽ നമ്മൾ വെറും സീനിയർ അല്ല സൂപ്പർ സീനിയേഴ്സ്... യോയോ.... ഇന്ന് നമുക്കുള്ള മെയിൻ പണി റാഗിങ്.. യൊ യൊ യൊ.... അവിടെ നിന്ന് കൊണ്ട് മിത്ര രണ്ട് ചാട്ടം ചാടി.... ഇവിടെ വാ...

സന്തോഷത്തിൽ നിന്ന് നിലത്തിറക്കി മുന്നോട്ട് നോക്കിയ മിത്ര കാണുന്നത് ദിച്ചി ഒരു ചെക്കനെ അടുത്തേക്ക് വിളിക്കുന്നതാണ്... എന്താ പേര്.... മിത്ര ദിച്ചിയുടെ അടുത്തേക്ക് ചെന്ന് ആ പയ്യനോട് ചോദിച്ചു... ഇടയിൽ കേറി ഗോളടിക്കുന്നോ.. ഇത്‌ എന്റെ കസ്റ്റമർ ആണ്.. നീ വേണേൽ വേറെ ആളെ തപ്പ്... മിത്രയെ ഒന്ന് തട്ടി കൊണ്ട് ദിച്ചി പറഞ്ഞു... ഞാൻ പറഞ്ഞിട്ടല്ലേ നീ അറിഞ്ഞത് ഇന്ന് നവാഗതർക്ക് സ്വാഗതം ആണെന്ന്... അപ്പൊ ഇവൻ എനിക്ക് നീ വേറെ ആളെ പിടിച്ചോ.... മിത്ര തിരിച്ചും ദിച്ചിയെ തട്ടി... പറ്റില്ല പറ്റില്ല... ഞാൻ അല്ലെ ഇവനെ ആദ്യം കണ്ടേ അതുകൊണ്ട് എനിക്ക് വേണം... ദിച്ചി തിരിച്ചു വീണ്ടും തട്ടി.... ഞാൻ അല്ലെ ഇവനോട് ആദ്യം പേര് ചോദിച്ചേ അപ്പൊ എനിക്ക് വേണം...

മിത്ര രണ്ട് തട്ട് എക്സ്ട്രാ കൊടുത്തു... എന്റെ പൊന്നു ചേച്ചിമാരെ.. നിങ്ങൾ ഇങ്ങനെ തമ്മിൽ തമ്മിൽ തട്ടാതെ എന്നേ ഒന്ന് തട്ട് ഞാൻ ഇപ്പോൾ ക്ലാസ്സിൽ എത്തിയേനെ... മനുഷ്യനെ വെറുതെ റാഗിങ് എന്നൊക്കെ പറഞ്ഞു കൊതിപ്പിച്ചിട്ട്‌.. ശ്യേ.. ഞാൻ നല്ലൊരു ഡാൻസ് പഠിച്ചു വന്നതായിരുന്നു... അതും പറഞ്ഞു ലവൻ മുന്നോട്ട് നടന്നു.... ഏതടാ ഇബൻ.. റാഗിങ്ങിന് ഡാൻസും പഠിച്ചു വന്നേക്കുന്നു.... മിത്ര ചിരിയടക്കി കൊണ്ട് പറഞ്ഞു.... ഏതായാലും ഫസ്റ്റ് കയ്യിൽ കിട്ടിയവൻ തന്നെ മെയിൻ ആയി പോയി... ദേ വരുന്നു വേറെ പാർട്ടി.. കയ്യോടെ പിടിച്ചോ... പെൺകുട്ടികൾ വരുന്നത് കണ്ടതും ദിച്ചി പറഞ്ഞു... ആ ഞാൻ പിടിച്ചിട്ടു വരാം.. നീ ഇവിടെ നിക്ക്.. മുന്നോട്ട് നടന്നു കൊണ്ട് മിത്ര പറഞ്ഞു..

ആരെ പിടിക്കാൻ.. ഏഹ്... ഡൌട്ട് എക്സ്പ്രെഷൻ ഇട്ടു ദിച്ചി ചോദിച്ചു... നീയല്ലേ പറഞ്ഞെ കയ്യോടെ പിടിക്കാൻ... ഞാൻ പിടിച്ചിട്ട് വരാം... തലചൊറിഞ്ഞു കൊണ്ട് മിത്ര പറഞ്ഞു... എടി മരഭൂതമേ കല്യാണം കഴിഞ്ഞതും നിന്റെ റിലേ അടിച്ച് പോയോ.. അവരിങ്ങോട്ട് തന്നെ അല്ലെ വരുന്നേ കൂതറെ... ഏഹ്... ദിച്ചി ഒരു വളിച്ച എക്സ്പ്രെഷൻ ഇട്ടു തലയിൽ കൈ വെച്ചു... ആണോ ഇങ്ങോട്ടാണോ വരുന്നേ.. എന്നാൽ പിന്നെ നമുക്കിവിടെ വെയിറ്റ് ചെയ്യാം.. no പ്രോബ്ലം... കൈ രണ്ടും മലർത്തി കാണിച്ച് മിത്ര അവരുടെ വരവും നോക്കി നിന്നു... ഓയ് പെൺകിളീസ് ഇങ്ങ് വന്നേ... ദിച്ചി കൈ കൊട്ടി കൊണ്ട് അവരെ വിളിച്ചു... ഇത്‌ കള്ളക്കളി ആണ്.. ഇങ്ങനാണേൽ ഞാൻ ഇല്ല്യാ ഈ കളിക്ക്...

മിത്ര ചിറിയും കോട്ടി നിന്നു... എന്താടി കോപ്പേ... ദിച്ചി ഒന്നും മനസിലാവാതെ ചോദിച്ചു... അവരിങ്ങോട്ട് തന്നെയാ വരുന്നേ എന്ന് പറഞ്ഞിട്ട് നീ അവരെ വിളിച്ചില്ലേ.. ഞാൻ ആദ്യം പറഞ്ഞതല്ലേ അവരെ കയ്യോടെ പിടിക്കാം എന്ന്.. നീ പറഞ്ഞത് തെറ്റിച്ചത് കൊണ്ട് അവര് അഞ്ച് പേരില്ലേ അതിൽ മൂന്നെണ്ണം എനിക്കും രണ്ടെണ്ണം നീയും എടുത്തോ... ഹാ.. മിത്ര കൈ കെട്ടി കൊണ്ട് പറഞ്ഞു... പങ്ക് വെക്കാൻ ഇതെന്താ മിട്ടായി ആണോ.. എന്റെ മിത്രേ നീയിങ്ങനെ പൊട്ടത്തരം പറയാതെ... ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് ദിച്ചി ഒരു വട്ടം കറങ്ങി നിന്നു... എന്തൊക്കെ പറഞ്ഞാലും എനിക്ക് മൂന്നാള് വേണം വേണം വേണം... ചുണ്ട് കോട്ടി കൊണ്ട് മിത്ര പറഞ്ഞു... നമിച്ചു.... തൊഴുത് കൊണ്ട് ദിച്ചി പറഞ്ഞതും,,,,

ഹേയ് കുന്തംകുലുക്കി.... പിറകിൽ നിന്നും വിളി വന്നിരുന്നു... അപ്പോഴേക്കും റാഗ് ചെയ്യാൻ വിളിച്ച കുട്ടികൾ അവരുടെ മുന്നിലും.... മിഥുൻ.... ആ തെണ്ടിക്ക് വിളിക്കാൻ കണ്ടൊരു നേരം... മിത്ര കണ്ണടച്ച് കൊണ്ട് മനസ്സിൽ പ്രാകി.. കുട്ട്യോൾ പൊക്കോ.. നമുക്ക് പിന്നെ വിശദമായി പരിചയപ്പെടാം.. പല്ല് ഞെരിച്ചു കൊണ്ട് മിത്ര പറഞ്ഞു.. നിന്നെ അവൻ വിളിച്ചതിന് നീയെന്തിനാ എല്ലാവരെയും പറഞ്ഞയക്കുന്നെ... രണ്ടെണ്ണത്തിനെ എങ്കിലും വെക്കടി... പോവുന്ന പെൺകിളികളെ നോക്കിക്കൊണ്ട് ദിച്ചി പറഞ്ഞു... അങ്ങനെ ഒറ്റക്ക് സുഖിക്കണ്ട... ഹും.. പുച്ഛിച്ചു കൊണ്ട് മിത്ര തിരിഞ്ഞു നോക്കി... ഹലോ എപ്പോ ലാൻഡ് ആയി... മിത്രയുടെ അടുത്തേക്ക് നിന്ന് കൊണ്ട് മിഥുൻ ചോദിച്ചു...

അവളിന്നലെ രാത്രി മതിൽ ചാടി ഹോസ്റ്റലിന്റെ സൺസൈഡ് കേറി ജനൽ വഴി വന്നു.. ദിച്ചി ഇളിച്ചു കൊണ്ട് പറഞ്ഞതും മിത്രയുടെ കൈ ദിച്ചിയുടെ കയ്യിൽ അമർന്നു.... അപ്പൊ മതിൽ ചാടാൻ അറിയാം അല്ലെ... കള്ളച്ചിരിയോടെ മിഥുൻ ചോദിച്ചു... നീ വന്നേ... അവൻ പറഞ്ഞതിന് ഉത്തരം പറയാൻ നിക്കാതെ ദിച്ചിയെ വലിച്ചു മിത്ര പോവാൻ നിന്നു.... ഹാ അങ്ങനെ പോയാലോ... പോവാൻ സമ്മതിക്കാതെ മിത്രയുടെ മുന്നിലേക്കവൻ കയറി നിന്നു... മിഥുനെ വെറുതെ എന്റെ പിന്നാലെ നടന്ന് സമയം വേസ്റ്റ് ആക്കണ്ട.. പിന്നെ നീയെന്റെ സീനിയർ അതൊക്കെ സമ്മതിച്ചു.. but നീ പിജി ഞാൻ ug ആണ്.... വെറുതെ ഒരു പ്രശ്നത്തിന് വന്നാൽ എന്നേ അറിയാലോ.. വാങ്ങിച്ചേ നീ പോവു..

മുന്നീന്ന് മാറെടാ... അവനെ തള്ളി മാറ്റി ദേഷ്യത്തോടെ മുന്നിലേക്ക് രണ്ടടി വെച്ചതും അവളുടെ കയ്യിൽ പിടി വീണിരുന്നു... മിഥുനെ വെറുതെയൊരു സീൻ ക്രിയെറ്റ് ചെയ്യാൻ ആണ് ഉദ്ദേശമെങ്കിൽ വേണ്ടാ..... ഫസ്റ്റ് ഡേ കൊളമാക്കണ്ട... കയ്യീന്ന് വിട്... കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് മിത്ര അലറി... പിന്നെ ഞാൻ എന്തിനടി കോപ്പേ ഇത്രയും കാലം നിന്റെ പുറകെ നടന്നത്.. ഇങ്ങനെ ചേർത്ത് പിടിക്കാൻ വേണ്ടിയിട്ട് തന്നെയടി... അവളുടെ കൂട്ടിപ്പിടിച്ച കൈ അവന്റെ ഇടത് നെഞ്ചിലേക്ക് ചേർത്ത് വെച്ചു കൊണ്ടവൻ പറഞ്ഞു... ഇനി പറഞ്ഞിട്ട് കാര്യം ഇല്ല്യാ എന്റെ കെട്ട് കഴിഞ്ഞതാ.... ഒരു ഭാവഭേദവും ഇല്ലാതെ മിത്ര പറഞ്ഞു... എന്താ നീ പറഞ്ഞെ.. അവളുടെ കൈ ഒന്നൂടി മുറുക്കി പിടിച്ചു കൊണ്ടവൻ ചോദിച്ചു...

നീ അന്ന് വന്നില്ലേ... പിറ്റേന്ന് എന്റെ കെട്ട് കഴിഞ്ഞെന്ന്.... അവന്റെ മുഖത്ത് നോക്കി തന്നെ പറയുമ്പോൾ ഉറച്ച ശബ്ദം ആയിരുന്നു മിത്രയുടേത്.... അപ്പൊ ഞാൻ കെട്ടിപ്പടുത്ത സാമ്രാജ്യം... കൈ പതിയെ വിടുവിച്ചു കൊണ്ട് മിഥുൻ ചോദിച്ചു.... സാമ്രാണിയോ.... അതുവരെ മിണ്ടാതിരുന്ന ദിച്ചി ചോദിച്ചു.. സാമ്രാണി അല്ലേടി കർപ്പൂരം.. നിന്റെ അച്ഛൻ കെട്ടിച്ചു തരും എന്ന് കരുതി പിറ്റേന്ന് രാവിലെ ആരാന്റെ പറമ്പിൽ നിന്ന് മോഷ്ടിച്ച മാവ് ഉണ്ടെന്റെ മുറ്റത്തു നിൽക്കുന്നു... എന്നും വെള്ളത്തിന് പകരം എന്റെ വിയർപ്പാവും കൂടുതൽ അതിന് കിട്ടിയിട്ടുണ്ടാവുക.... പറയുമ്പോൾ മിഥുന്റെ തൊണ്ട ഇടറിയിരുന്നു... അതെന്താ മാവിന് വെള്ളം അലർജി ആണോ നിന്നെ പോലെ...

സിറ്റുവേഷന് ഒരു അയവ് വരാൻ വേണ്ടി മിത്ര ചോദിച്ചു... ചങ്കിൽ കുത്താതേടി... അപ്പൊ ഇനി എന്റെ മാവ്.... എന്നും പറഞ്ഞു ബോധം കെട്ട് മിഥുൻ നിലത്തേക്ക് വീണു... അയ്യോ... ഓടിക്കോ... വായിൽ കൈ വെച്ചു ദിച്ചിയെയും വലിച്ചു മിത്ര ഓടി.... ✨️✨️✨️✨️ എടി അവൻ എണീറ്റ് കാണുമോ.. ജനൽ വഴി പുറത്തേക്ക് നോക്കി നഖം കടിച്ചു കൊണ്ട് മിത്ര ചോദിച്ചു... അവനൊക്കെ എപ്പോഴോ എണീറ്റ് പോയി കാണും.. നീ ഇങ്ങനെ ടെൻഷൻ ആവാതെ... മിത്രയെ സമാധാനിപ്പിച്ചു കൊണ്ട് ദിച്ചി പറഞ്ഞു... നിങ്ങളറിഞ്ഞോ... പിജിയിലെ മിഥുൻ ചേട്ടൻ ഇല്ലേ തലചുറ്റി വീണ് icu ൽ ആണത്രേ... ആരോ പറഞ്ഞു പോവുന്നത് കണ്ടതും മിത്ര ദിച്ചിയെ ഒന്ന് നോക്കി... അത് പിന്നെ..

ദിച്ചി തല ചൊറിഞ്ഞു കൊണ്ട് ഒരു വളിച്ച എക്സ്പ്രെഷൻ ഇട്ടു കൊടുത്തു.... ✨️✨️✨️✨️ എല്ലാവരും ബുക്ക്‌ എടുത്തോളൂ... സർ ക്ലാസ്സിൽ എത്തിയതും പറഞ്ഞു... ഏത് ബുക്ക്‌.. റഫ് ആണോ.... തല ചൊറിഞ്ഞു കൊണ്ട് മിത്ര ചോദിച്ചു... റഫോ... താൻ 4ത് സെം ലാസ്റ്റ് എക്സാം എഴുതിയില്ലേ... സർ വന്നു ചോദിച്ചതും മിത്ര തലയാട്ടി..... അന്ന് ഉച്ചക്ക് ശേഷം മീറ്റിങ്ങ് ഉണ്ടായിരുന്നല്ലോ... നെക്സ്റ്റ് വീക്ക് വരുമ്പോൾ ടെക്സ്റ്റ്‌ എല്ലാം കൊണ്ടുവരണം എന്ന്... മണി മിത്ര you are so lazy.... മിത്രയെ നോക്കി സാർ പറഞ്ഞു... അതിന് ഞാൻ മീറ്റിങ്ങിൽ പങ്കെടുത്തില്ല സർ... ഞാൻ അപ്പോഴേക്കും നാട്ടിലേക്ക് ബസ് പിടിച്ചിരുന്നു... ദിച്ചിയെ നോക്കി കണ്ണിറുക്കി കൊണ്ട് മിത്ര പറഞ്ഞു...

അറിയാത്തവർക്ക് വേണ്ടി ഒഫീഷ്യൽ ഗ്രൂപ്പിൽ മെസ്സേജ് ഇട്ടിരുന്നല്ലോ.. എന്താ താൻ ആ ഗ്രൂപ്പിലും ഇല്ലേ... ഗൗരവത്തോടെ ആയിരുന്നു ചോദിച്ചു... ഇല്ല്യാ സാർ.. ഒരു മടിയും കൂടാതെ മിത്ര പറഞ്ഞു... ഓഹോ.. അപ്പൊ ലാസ്റ്റ് ഇയറിലും സപ്പ്ളി വാങ്ങാൻ ആണ് ഉദ്ദേശം അല്ലെ.. get ഔട്ട്‌.. ഒരു മുഖവുരയും കൂടാതെ സർ പറഞ്ഞു... എന്താ... ഒരു ഭാവവും ഇല്ലാതെ മിത്ര ചോദിച്ചു.. I say you get out in my class... അലറി പറഞ്ഞതും മിത്ര പുറത്തെത്തിയിരുന്നു... ഫസ്റ്റ് ഡേ മൂഞ്ചി... ഉഫ്... പുറത്തെ ചുമരിലേക്ക് ചാരി ബാഗ് കൊണ്ട് മുഖം പൊത്തി മിത്ര പിറുപിറുത്തു.....................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story