വിശ്വാമിത്രം: ഭാഗം 26

viswamithram

എഴുത്തുകാരി: നിലാവ്‌

നീ ചായ കുടിക്കുന്നില്ലേ... മുന്നിൽ കൊണ്ട് വെച്ച നല്ല ഏലക്കാ ഇട്ട ചായയിലേക്ക് നോക്കി ഇരിക്കുന്ന മിത്രയെ തട്ടി കൊണ്ട് ദിച്ചി ചോദിച്ചു... എനിക്ക് വിശപ്പില്ല.... ദിച്ചിയെ പാളി നോക്കിക്കൊണ്ട് മിത്ര പറഞ്ഞു... അതിന് ചായ കുടിച്ചാൽ വിശപ്പ് മാറും എന്ന് ആരാ പറഞ്ഞെ.... ചായ ഊതി ഊതി കുടിച്ചു കൊണ്ട് ദിച്ചി ചോദിച്ചു... എനിക്ക് ദാഹിക്കുന്നില്ല.... നീ ചായയുടെ 10 രൂപ ഇങ്ങ് തന്നെ ഇപ്പൊ തരാം... കൈ നീട്ടി കൊണ്ട് മിത്ര ചോദിച്ചു... എന്തിനാടി ജ്യൂസ്‌ വാങ്ങാൻ ആണോ.. എന്നാൽ പിന്നെ നിനക്ക് ആദ്യം പറയായിരുന്നില്ലേ ജ്യൂസ്‌ വാങ്ങാമായിരുന്നല്ലോ.. ഏത് ജ്യൂസ്‌ ആണ് വേണ്ടത്.... ദിച്ചി വളവളാന്ന് ചോദിച്ചു കൊണ്ടിരുന്നു...

കയ്യപ്പോഴും ബാഗിൽ പൈസ തപ്പുവാണ്... റബ്ബറും ജ്യൂസ്‌.. ഇങ്ങ് താടി 10 രൂപ.. ഓഹ്.. ദിച്ചിയുടെ കയ്യിൽ നിന്നും പൈസ വാങ്ങി മിത്ര കയ്യിൽ പിടിച്ചു വെച്ചു... അപ്പൊ നിനക്ക് ജ്യൂസ്‌ വേണ്ടേ... ചായ ഒരിറുക്ക് കുടിച്ചു കൊണ്ട് ദിച്ചി ചോദിച്ചു... ഓഹ് ഇനി 4339 രൂപ കൂടി ഉണ്ടാക്കണം.... പൈസ എല്ലാം ടേബിളിൽ നിരത്തി വെച്ച് മിത്ര ബാക്കിലേക്ക് ചാരി ഇരുന്നു... ഏത് വകേല്... ദിച്ചി ചാടി എഴുന്നേറ്റ് കൊണ്ട് ചോദിച്ചു... ചൊത്തുട്ടന് കൊടുക്കാൻ ഉള്ള വക.. ബാക്കിക്ക് ഞാൻ എവിടെ പോവും ദൈവമേ... താടിക്കും കൈ കൊടുത്ത് മിത്ര ഇരുന്നു... ഇന്നാ.. ഇത്‌ പിടിക്ക് എന്നിട്ട് നടക്ക്... കയ്യിലെ ടവൽ മിത്രയുടെ മുൻപിലേക്ക് നിവർത്തി വെച്ച് ഗൗരവത്തിൽ ദിച്ചി പറഞ്ഞു...

എങ്ങോട്ട്... മിത്ര ഒന്നും മനസിലാവാതെ ദിച്ചിയെ നോക്കി... റോട്ടിൽ ഇരുന്ന് തെണ്ടാൻ... വാ... മിത്രയുടെ കൈ തന്റെ കൈക്കുള്ളിൽ പിടിച്ചു വലിച്ചു കൊണ്ട് ദിച്ചി പറഞ്ഞു... എടി പൂതനെ 2500 രൂപ മിണുങ്ങിയതും പോര എന്നിട്ട് എന്നെക്കൊണ്ട് പിച്ച എടുപ്പിക്കുന്നോ.. മനുഷ്യൻ ഈ ആഴ്ച പോവാൻ സ്ഥലം ഇല്ലാതെ നിൽക്കുമ്പോഴാ.. ഞാൻ ഒണക്ക ചപ്പാത്തിയും തിന്ന് ഇരിക്കേണ്ടി വരും..😤😤 മുഖം ചുളുക്കി കൊണ്ട് മിത്ര പറഞ്ഞു.... പോവാൻ രണ്ടിടം ഉണ്ട് എന്നിട്ട് പോവാൻ സ്ഥലം ഇല്ലെന്നോ.. നിനക്ക് ചോയ്സ് അല്ലേടി... കൈ അയച്ചു സംശയത്തോടെ ദിച്ചി പറഞ്ഞു... പോയെടി.. കൊറേ സ്ഥലം ഉണ്ടായിട്ടെന്താ എന്നേ കേറ്റണ്ടെ... വീട്ടിൽ പോവാൻ പറ്റില്ല...

കെട്ടിയ വീട്ടിൽ പോവാം എന്ന് വെച്ചാൽ പൈസ ഇല്ലാതെ വരണ്ട എന്ന് പറഞ്ഞില്ലേ... മിത്ര ഇരുന്ന് ചിണുങ്ങി... ആര്..... ദിച്ചി മിത്രയെ തന്നെ തുറിച്ചു നോക്കി... ഞ്യാൻ തന്നെ.... ഇളിച്ചു കൊണ്ട് മിത്ര പറഞ്ഞു... അപ്പൊ കല്യാണം കഴിഞ്ഞത് നേരാ ലെ.. തലയിൽ സ്റ്റിച്ചും ഇട്ടു മുന്നിലെ ചെയറിൽ വന്നിരുന്നു കൊണ്ട് മിഥുൻ ചോദിച്ചു... പിന്നെ ഇത്രേം വല്യ കാര്യം ആരെങ്കിലും നുണ പറയുമോ... മിത്ര മുഖം തിരിച്ചു... തലക്കൊരു പ്ലസ് ചിഹ്നം ഒക്കെ ഉണ്ടല്ലോ.. ഇന്നലത്തെ വീഴ്ചയുടെ പരിണിത ഫലം ആണോ... ദിച്ചി കെട്ടിൽ തൊട്ട് കൊണ്ട് ചോദിച്ചു... തൊടല്ലേ കുരിപ്പേ... മുറി ചെറുത് ആണെങ്കിലും സ്റ്റിച്ചു നാലെണ്ണം ആണ്.. ഓഹ്... ചിലരുടെ പിന്നാലെ രണ്ട് വർഷം നടന്നതിന് കിട്ടിയ കൂലി..

മുന്നേ ഒരു വാക്ക് പറഞ്ഞിരുന്നേൽ ഞാൻ ആ സെക്കന്റിൽ കേറി ഗോളടിച്ചേനെ... എരു വലിച്ചു മിത്രയെ പാളി നോക്കി കൊണ്ട് മിഥുൻ പറഞ്ഞു.. എന്ത് മുന്നേ പറയാ... ദിച്ചി മിത്രയെയും മിഥുനെയും മാറി മാറി നോക്കി..... അന്ന് ഇവളുടെ കല്യാണം ആണെന്ന്.. എന്നാൽ പിന്നെ തലേന്ന് മുഖം കാണിച്ച് ഞാൻ പോവില്ലായിരുന്നു.. പിറ്റേന്ന് ഇവളേം കെട്ടി അവിടെന്ന് സദ്യയും കഴിച്ച് രാത്രിയിലെ ഫസ്റ്റ് നൈറ്റ്‌ ഇവളുടെ വീട്ടിലും വെച്ചു നടത്തി ദേ ക്ലാസ്സ്‌ തുറന്ന ഇന്നലെ ഇവളുടെ കയ്യും പിടിച്ചു വലത് കാല് വെച്ചു ഞാൻ കേറി വന്നേനെ കോളേജിലേക്ക്.... എല്ലാം വെള്ളത്തിൽ കലങ്ങി... മിഥുൻ മിത്രയെ നോക്കി പറഞ്ഞു... മിത്ര ഒന്നും ശ്രദ്ധിക്കാതെ വേണ്ട എന്ന് പറഞ്ഞ ചായ വലിച്ചു കുടിക്കുവാണ്...

സദ്യ കഴിച്ചിട്ട് എന്തോ ഒന്ന് പറഞ്ഞില്ലേ അത് ചിലപ്പോൾ അന്ന് നടന്നു എന്ന് വരില്ല... ദിച്ചി ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു... അതെന്താ അവൾക്ക് ഫസ്റ്റ് ഡേ ആണോ ഇഷ്ടം... മിഥുൻ സംശയത്തോടെ ചോദിച്ചു.. You !!!! അപ്പോഴേക്കും മിത്ര ചാടി എണീറ്റ് മിഥുന് നേരെ കയ്യോങ്ങിയിരുന്നു.... വെറുതെ എന്നേ.. ഇനിയെങ്ങാനും എന്റെ മുന്നിൽ കണ്ടാൽ... ഉയർത്തിയ കൈ താഴ്ത്തി കൊണ്ട് ലാസ്റ്റ് വാണിംഗ് എന്ന പോലെ വിരൽ ചൂണ്ടി പറഞ്ഞു കൊണ്ട് മിത്ര എഴുന്നേറ്റ് നടന്നു... അപ്പൊ കേറി പറ്റാൻ ചാൻസ് തീരെ ഇല്ല്യാ... മാവ് കടപുഴക്കാൻ ആയി.... വിഷാദ ചിരിയോടെ മിഥുൻ മിത്ര പോവുന്നതും നോക്കി ഇരുന്നു.... കട പുഴക്കേണ്ട സമയം കഴിഞ്ഞു.. അത് വേഗം മാറ്റി ഒരു പ്ലാവ് വെക്കാൻ നോക്ക്...

മിഥുനെ നോക്കി കളിയാക്കി പറഞ്ഞു ദിച്ചി മിത്രയുടെ അടുത്തേക്ക് ഓടി.... എന്താടി... കാന്റീൻ ഡോറിൽ പകച്ചു പണ്ടാരം അടങ്ങി നിൽക്കുന്ന മിത്രയെ തട്ടി വിളിച്ചു കൊണ്ട് ദിച്ചി കാര്യം തിരക്കി.... മ്മ്മ്... മുന്നിലേക്ക് കണ്ണ് കാണിച്ച് കൊണ്ട് മിത്ര ഒന്ന് മൂളി.... ആരാടി എനിക്കാരേം കാണുന്നില്ല.. ദിച്ചി ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.... വി.... വിച്ചു ... എന്താ ഇവിടെ.... മുന്നിലേക്ക് കൈ കെട്ടി വന്നു നിന്ന വിച്ചുവിനെ നോക്കി മിത്ര ഒരു വളിച്ച ചിരി ചിരിച്ചു.... ഇതെവിടുന്നു പൊങ്ങി.. ഞാൻ കണ്ടില്ലല്ലോ... ദിച്ചി ചിന്തയിൽ ആണ്.... അതൊക്കെ പറയാം മണിക്കുട്ടി ആരുമായാ ഇപ്പൊ ഒരു വഴക്ക് ഉണ്ടായേ... കുനിഞ്ഞു നിന്ന് മിത്രയുടെ മുഖത്തേക്ക് നോക്കി വിച്ചു ചോദിച്ചു...

അത് പിജിയിലെ ഒരു ചെക്കനാ.. മിത്ര ഡിഗ്രിക്ക് ചേർന്നത് മുതൽ പിന്നാലെ ഉണ്ട്... കല്യാണം കഴിഞ്ഞെന്നു പറഞ്ഞിട്ടും അവൻ നുഴഞ്ഞു കേറ്റത്തിന് ശ്രമിക്കുവാ.. so മിത്ര റൈസ് ആയി... ദിച്ചിയാണ് മറുപടി പറഞ്ഞത്.. അതിന് ഞാൻ നിന്നോട് ചോദിച്ചില്ലല്ലോ... നോട്ടം ദിച്ചിയുടെ മുഖത്തേക്ക് ആക്കിക്കൊണ്ട് വിച്ചു ചോദിച്ചു..... ആര് പറഞ്ഞാൽ എന്താ ഉത്തരം കിട്ടിയാൽ പോരെ.. ഹും... ദിച്ചി പിറുപിറുത്തു..... ഓഹ്... ഇനി ഞാൻ തന്നോട് ചോദിക്കുമ്പോൾ താൻ ഉത്തരം പറഞ്ഞാൽ മതി കേട്ടല്ലോ... വിച്ചു ഗൗരവത്തോടെ പറഞ്ഞു... അപ്പൊ എനിക്ക് സൗകര്യം ഉണ്ടായെന്ന് വരില്ല... ചിറി കോട്ടി ദിച്ചി പറഞ്ഞു... ഓഹ്.. മതി ഒന്ന് നിർത്തിക്കെ... അപ്പുറവും ഇപ്പുറവും നിന്ന് ചിലച്ചിട്ട് ചെവി പോയി...

ചെവി പൊത്തി കൊണ്ട് മിത്ര പറഞ്ഞു.... മണിക്കുട്ടി ഒരു പുലിക്കുട്ടി ആണല്ലേ.... മിത്രയുടെ തോളിലൂടെ കയ്യിട്ട് കൊണ്ടവൻ ചോദിച്ചു.... സിങ്കക്കുട്ടി ആണ്... ഗർർർ.... മിത്ര ചിരിയോടെ എത്തിച്ചു വിച്ചുവിന്റെ കവിളിൽ ഒന്ന് തട്ടി.... (മിത്ര എത്തിച്ചു തൊട്ടു എന്ന് പറയുമ്പോൾ നിങ്ങൾ വിചാരിക്കും മിത്ര കുള്ളത്തി ആണോ എന്ന്... കുറച്ച് കുറവാണ് എന്നാലും നായകന്റെ വീട്ടുക്കാർ ഇത്തിരി ഹൈറ്റ് കൂടുതൽ ഉള്ള കൂട്ടത്തിൽ ആണ്.. മുട്ടാൻ വരല്ലേ 🤭🤭🤭) ഇവിടെ എന്തിനാ വന്നെന്ന് പറഞ്ഞില്ല... പെട്ടെന്ന് നടത്തം നിർത്തി മിത്ര ചോദിച്ചു... നിന്നെ കൊണ്ട് പോവാൻ ... മുഖവുര ഇല്ലാതെ വിച്ചു പറഞ്ഞു...

ദൈവമേ ഞാൻ എങ്ങാനും വീട്ടിൽ കേറിയാൽ ആ ചെങ്ങായി എന്നോട് പൈസ ചോദിക്കും അപ്പൊ ദേഷ്യം വന്നു ഒന്ന് പറയും അയാൾ അപ്പൊ രണ്ട് പറയും ഞാൻ തിരിച്ചു നാല് പറയും.. അങ്ങനെ ലാസ്റ്റ് ആ റൂം ഉണ്ടായാൽ നന്ന്... മിത്ര മനസ്സിൽ ഓർത്തു മുന്നിലേക്ക് നോക്കിയതും വിച്ചുവും ഇല്ല്യാ ദിച്ചിയും ഇല്ല്യാ... ദൈവമേ സ്പാർക്ക് അടിച്ചതും കുറുകാൻ പോയോ... മിത്ര നോക്കി നോക്കി പിറകിലേക്ക് നോക്കിയതും ദേ നിൽക്കുന്നു രണ്ടും കുറെ ബാക്കിൽ.... നിങ്ങളവിടെ എന്ത് ചെയ്യാ ഇങ്ങ് വാ... മിത്ര കൈ മാടി കൊണ്ട് വിളിച്ചു പറഞ്ഞു... ആദ്യം നീയെവിടെ നിക്കുന്നെന്ന് നോക്ക്... ദിച്ചി തലക്ക് കൈ കൊടുത്ത് പറഞ്ഞതും മിത്ര നിക്കുന്നിടം ഒന്ന് നോക്കി... Boys toilet....

എന്ന് ചക്ക അക്ഷരത്തിൽ കണ്ടതും മിത്ര തിരിഞ്ഞോടി.... ഞാൻ എങ്ങനെ അവിടെ എത്തി... തലമാന്തി കൊണ്ട് മിത്ര വിച്ചുവിന്റെ കയ്യിൽ കേറി പിടിച്ചു.... നിന്നെ കൊണ്ട് പോവാൻ എന്ന് പറഞ്ഞതെ എനിക്ക് ഓർമ ഉള്ളൂ പിന്നെ ഞാൻ നോക്കുമ്പോൾ നീ അവിടെയാ... വിച്ചു അന്തം വിട്ട് പറഞ്ഞു... ഞാൻ നോക്കുമ്പോഴും.. ദിച്ചിയും പറഞ്ഞു... അത് പിന്നെ ഞാൻ എന്തോ ഓർത്തു നടന്ന് പോയതാ.. ഹ്ഹ.... മിത്ര വിച്ചുവിനെ ഒന്ന് പാളി നോക്കി.... പേടിക്കണ്ട വീട്ടിലേക്കല്ല പോവുന്നെ.. ഇവിടെ ഏട്ടൻ ഒരു ഫ്ലാറ്റ് വാങ്ങിച്ചിട്ടുണ്ട്.. ജോലീടെ കാര്യം ആയിട്ട്.... അപ്പൊ ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് നിന്നേം കൂട്ടി ചെല്ലാൻ പറഞ്ഞു.. അച്ഛനും അമ്മയും ഫ്ലാറ്റിൽ ഉണ്ട്....

നിങ്ങടെ ഹോസ്റ്റലിന്റെ അപ്പുറത്ത് തന്നെയാ.... വിച്ചു മണി മണി പോലെ എല്ലാം പറഞ്ഞു... എന്നാൽ പിന്നെ നിങ്ങൾ ഫ്ലാറ്റിൽ നിൽക്ക്.. ഞങ്ങൾ ഹോസ്റ്റലിൽ നിന്നോളാം....പിന്നെ ഇപ്പൊ വരാൻ പറ്റില്ല ക്ലാസ്സ്‌ ഉണ്ട്... എല്ലാ ഉടായിപ്പും ഇറക്കി കൊണ്ട് മിത്ര പറഞ്ഞു.. കൂടാതെ ദിച്ചിയെ ഒന്ന് പാളി നോക്കി... ഓ അത് ഞാൻ ക്ലാസ്സിൽ പോയി അന്വേഷിച്ചപ്പോൾ അറിഞ്ഞു സപ്പ്ളി ഇല്ല്യാ ബുക്ക് എല്ലാം കൃത്യമായി കൊണ്ട് വരും എന്തിന് ഈ പീരിയഡ് ക്ലാസ്സിൽ നിന്ന് പുറത്താക്കിയിട്ടില്ല എന്നും പിന്നെ എന്തോ ഒന്നൂടി പറഞ്ഞല്ലോ.. ഹാ കോളേജിലെ റാങ്ക് ഹോൾഡേഴ്സ് ആണെന്ന്.... വിച്ചു ചിരിയടക്കി കൊണ്ട് പറഞ്ഞു..... എല്ലാം മനസിലായില്ലേ...

ക്ലാസ്സിൽ പോയിരുന്നു ലെ... ഇളിച്ചു കൊണ്ട് മിത്ര ചോദിച്ചു... പ്രിന്സിപ്പലിനെയും കണ്ടു നല്ല മതിപ്പാ.... റൗഡി ബേബി അല്ലെ.. തല എറിഞ്ഞു പൊട്ടിക്കുന്നു കൈ ഒടിക്കുന്നു... ഓഹ് ആകെ ജഗപൊക... വിച്ചു പൊട്ടിച്ചിരിച്ചു... അതൊക്കെ അസൂയക്കാർ പറയുന്നതാ അല്ലെ ദിച്ചി.. മിത്ര കണ്ണ് കാണിച്ച്.... ദിച്ചി വേണോ വേണ്ടേ എന്നതിൽ തലയൊന്ന് ആട്ടി... ആ പിന്നേയ് സൊത്തു വരില്ല.. ബെറ്റ് വെച്ചതൊക്കെ ഞാൻ അറിഞ്ഞു... അവൻ ജോലീടെ കാര്യത്തിന് മുംബൈ പോയതാ... ഫോൺ കയ്യിൽ എടുത്ത് തിരിപ്പിടിച്ചു കൊണ്ട് വിച്ചു പറഞ്ഞു... സത്യത്തിൽ അങ്ങേർക്ക് എന്താ പണി.... മിത്ര വിച്ചുവിന്റെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് ചോദിച്ചു....

നീയെന്താ ധരിച്ചു വെച്ചേക്കുന്നേ.. അത് പറ... കൈ മാറിൽ കെട്ടി കൊണ്ട് വിച്ചു ചോദിച്ചു... വാ.... മിത്ര പറയാൻ വന്നതും വിച്ചു ഇടയിൽ കയറി... ആ അത് തന്നെയാ അച്ഛ വിളിക്കുന്നുണ്ട് വാ പോവാം... ഫോണിലേക്ക് നോക്കി കാറിന്റെ അടുത്തേക്ക് നടന്നു കൊണ്ട് വിച്ചു പറഞ്ഞു.... അപ്പൊ പിന്നെ അത് തന്നെ.... നീയും വാ.. നിക്കൊരു പേടി ചിലപ്പോൾ ആ ചെങ്ങായി ഫ്ലാറ്റിൽ ഉണ്ടാവും.. ദിച്ചിയുടെ കയ്യിൽ പിടിമുറുക്കി കൊണ്ട് മിത്ര പറഞ്ഞു... നീയൊന്ന് പോയെ ഞാൻ എങ്ങും ഇല്ല്യാ.. വൈകുന്നേരത്തെ ഞാൻ വരു.. മ്മ് പൊക്കോ പൊക്കോ പൊക്കോ... മിത്രയെ ഉന്തി കൊണ്ട് ദിച്ചി പറഞ്ഞു... അതേയ് നിന്റെ ഫ്രോന്റിനെയും വിളിച്ചോ..

ഞാൻ അവളുടെയും ലീവ് പറഞ്ഞിട്ടുണ്ട്... വിച്ചു എന്തോ ഓർത്തു തിരിഞ്ഞു കൊണ്ട് പറഞ്ഞു.. എന്നാ വാ... ദിച്ചിയെയും വലിച്ചു മിത്ര കാറിൽ കേറി.... എടി അല്ല ഇനി അങ്ങേരെങ്ങാനും വന്നാൽ നീ എങ്ങനെ പൈസ കൊടുക്കും..... കാറിൽ കേറിയതെ ദിച്ചി നെഗറ്റീവ് അടിച്ചു... ഞാൻ കൊടുക്കില്ല.. ഞാൻ അല്ലെ ഫ്ലാറ്റിൽ ഫസ്റ്റ് എത്തിയത്... അപ്പൊ എന്റെ മുന്നിലെക്കല്ലേ ഓൾഡ് മാൻ വന്നത്.. ഞാൻ അയാളുടെ മുന്നിലേക്ക് വരില്ല എന്നല്ലേ പറഞ്ഞെ.. സൊ ഞാൻ പൈസ കൊടുക്കില്ല... ബുഹഹഹ... മിത്ര പതുക്കെ കുലുങ്ങി ചിരിച്ചു... ഇത്‌ കരയാൻ ഉള്ള ചിരിയാ... ദിച്ചി പിറുപിറുത്തു കൊണ്ട് പുറത്തേക്കും നോക്കിയിരുന്നു.....

കോളേജിൽ നിന്നും ഫ്ലാറ്റിൽ എത്താൻ ഉള്ള ഇത്തിരി ദൂരത്തിൽ തന്നെ മിത്ര വായേം തുറന്ന് കാലൊന്ന് ദിച്ചിയുടെ മടിയിലേക്കും വെച്ചു അന്തം വിട്ട ഉറക്കം ഉറങ്ങിയിരുന്നു.... മണിക്കുട്ടീ... കാർ പാർക്ക് ചെയ്ത് മിത്രയെ തട്ടി വിളിച്ചു കൊണ്ട് വിച്ചു വിളിച്ചു... പോടോ തനിക്ക് ഞാൻ 5000 പോയിട്ട് അഞ്ചിന്റെ പൈസ തരില്ലെടോ.. ഞൊട്ടിക്കോ.. ഉറക്കത്തിലും മിത്രക്ക് പൈസ കണക്ക് ആണ്.. കയ്യിലോ അതൊട്ട് ഇല്ലതാനും.. ഹ്ഹ... ഈ പെണ്ണ് കുത്തുവാള എടുപ്പിക്കും.... മിത്രയെ എടുത്ത് തോളിലേക്ക് കിടത്തി കൊണ്ട് വിച്ചു ചിരിച്ചു.... അപ്പോഴേക്കും മിത്രയുടെ ബാഗും എടുത്ത് ദിച്ചി കാറിൽ നിന്നും ഇറങ്ങിയിരുന്നു.... അമ്മാ ലോഡ് ഇറക്കാൻ ഉണ്ട് വേഗം തുറക്ക്...

വാതിലിൽ പൊതിരെ തട്ടി കൊണ്ട് വിച്ചു പറഞ്ഞു.... ഞാൻ അപ്പോഴേ നിന്നോട് പറഞ്ഞതാ എല്ലാം കൂടി വാങ്ങേണ്ട എന്ന്.. അതിനിടയിൽ അവൻ കുട്ട്യോളെ കൊണ്ട് വരാൻ മറന്നു കാണും.. അകത്തു നിന്ന് ഒച്ചയെടുത്തു വന്ന അമ്മ വാതിൽ തുറന്നു.... അയ്യോ എന്റെ കൊച്ചിനെന്ത് പറ്റി... മണി മോളെ... മിത്രയെയും എടുത്ത് നിൽക്കുന്ന വിച്ചുവിനെ പകപ്പോടെ നോക്കുന്ന അമ്മ ചോദിച്ചു.. കാറണ്ട ഒന്നും പറ്റിയിട്ടില്ല... ഉറങ്ങാ.. റൂം കാണിക്ക് ഇതിനെ ഒന്ന് കിടത്തട്ടെ.. ഉഫ്... തല വെട്ടിച്ചു കൊണ്ട് വിച്ചു പറഞ്ഞു... ഉറങ്ങാണോ പാവം ക്ഷീണം കാണും.. ആ റൂമിൽ കൊണ്ട് പോയി കിടത്തു... ദിച്ചി മോളെന്താ അവിടെ നിൽക്കുന്നെ കേറി വാ... അമ്മ ചിരിയോടെ പറഞ്ഞു...

അവളുടെ കാലിന് ആണിയാ... ദിച്ചിയെ നോക്കി പുച്ഛിച്ചു കൊണ്ട് വിച്ചു റൂമിലേക്ക് പോയി.... പോടാ മോള് വാ അവന്റെ തലക്ക് വെളിവില്ല... ദിച്ചിയെയും വിളിച്ചു അമ്മ അകത്തേക്ക് പോയി.... കണ്ടാൽ എലുമ്പി നീയെന്താടി കരിങ്കല്ല് ആണോ തിന്നുന്നെ... മിത്രയെ ബെഡിലേക്ക് കിടത്തി വിച്ചു പിറുപിറുത്തു.... അതിന് മറുപടി ആയി മിത്ര കൂർക്കം വലിച്ചു വിട്ടു.... ഒരു ചിരിയോടെ കുസൃതി തോന്നി വിച്ചു മിത്രയുടെ മൂക്ക് അടച്ചു പിടിച്ചു... മൂക്കീന്ന് വിടെടാ തെണ്ടി ചേട്ടാ.. ഞാൻ ശ്വാസം മുട്ടി ചത്താൽ നിന്റെ ചൊത്തുട്ടന് വേറെ പെണ്ണ് കിട്ടില്ല.. വയസ് 30 ആയി... അപ്പൊ നിന്റെ കല്യാണവും സ്വാഹ.... ഉറക്കത്തിൽ ആണെങ്കിലും മിത്ര പറഞ്ഞു... യ്യോ... കാന്താരി...

പിടി വിട്ട് മിത്രയെ ഒന്ന് പുതപ്പിച്ചു ലോ സ്പീഡിൽ ഫാനും ഇട്ടു റൂം ചാരി വിച്ചു പുറത്തേക്കിറങ്ങി.... ✨️✨️✨️✨️✨️ നിങ്ങളിതെങ്ങോട്ടാ ഇതും പിടിച്ചു നടക്കുന്നെ... അച്ഛ ഒരു ഫോട്ടോയും പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ചുമരും നോക്കി നടക്കുന്നത് കണ്ടു അമ്മ ചോദിച്ചു... എടി ഈ ഫോട്ടോ എവിടെ തൂക്കും... ഒരു ആണി എടുത്ത് ഞാൻ എന്റെ പോക്കറ്റിൽ ഇട്ടിരുന്നു അതും കാണാൻ ഇല്ല്യാ... ഷർട്ടിന്റെ പോക്കറ്റിൽ തപ്പി കൊണ്ട് അച്ഛ പറഞ്ഞു... എന്റെ മനുഷ്യാ അവിടെയുള്ള ഫോട്ടോയും താങ്ങി പിടിച്ചു നിങ്ങള് ഇങ്ങോട്ട് വന്നോ.. എന്തൊരു കഷ്ടം ആണ്.. അമ്മ തലക്കും കൈ കൊടുത്തു പറഞ്ഞു... എടി അതവിടെ ഉണ്ട്.. ഇത്‌ രണ്ടീസം മുന്നേ ഞാൻ ഫ്രെയിം ചെയ്ത് വെച്ചതാ.. ഇങ്ങോട്ട് വരുമ്പോൾ ഫ്രോന്റിൽ തന്നെ മാല ഇട്ടു തൂക്കാൻ... അച്ഛ ഫോട്ടോ ഒന്ന് തഴുകി... എന്നാൽ എന്റെ തലയിൽ ആണി അടിച്ച് കേറ്റ്...

 അച്ഛനെ ദേഷ്യത്തോടെ നോക്കി കൊണ്ട് അമ്മ പറഞ്ഞു.... അതിന് ചുറ്റികയും ആണിയും എവിടെ... ഇളിച്ചു കൊണ്ട് അച്ഛ ചോദിച്ചു... കമ്പി പാര തരാം എന്നെയങ്ങു കുത്തി കൊല്ല്... അതും പറഞ്ഞു തുള്ളി തുള്ളി അമ്മ റൂമിൽ കേറി വാതിൽ അടച്ചു... ഇതേ സമയം അച്ഛന്റെ പോക്കറ്റിൽ നിന്ന് വീണ ആണി സോഫയിൽ അച്ചയെയും നോക്കി ഇരിക്കുവാണ് കൂർത്ത മുനയും കാണിച്ച്... 🤣😆.... നല്ലൊരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റ മിത്ര ഒന്നിന് പോവാൻ ബാത്രൂം തള്ളി തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടു.... ആാാാാആാാാാ... സ്വരവും ശ്രുതിയും താളവും എല്ലാം ചേർത്തൊരു ആ അങ്ങ് പാടി... അമ്മയുടെ പോക്ക് കണ്ട് ചിരിച്ചു സോഫയിൽ ഇരുന്ന അച്ഛനും പാടി നല്ലൊരു പാട്ട്... ആണി ആസനത്തിൽ കേറി പിള്ളാരെ....... 😝😝.......................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story