വിശ്വാമിത്രം: ഭാഗം 27

viswamithram

എഴുത്തുകാരി: നിലാവ്‌

നി... നിങ്ങളെന്താ ഇവിടെ.... ബാത്‌റൂമിൽ സൊത്തുട്ടന്റെ നിൽപ്പ് കണ്ട് തിരിഞ്ഞു നിന്നാണ് മിത്ര ചോദിച്ചത്... ഞാൻ ഒരു ചായ കുടിക്കാൻ വേണ്ടി വന്നതാ... തിരിഞ്ഞു നിൽക്കുന്ന മിത്രയെ ചേർത്ത് നിർത്തി വെള്ളം മുടിയിലെ ഇറ്റുന്ന വെള്ളം മിത്രയുടെ മേലിലേക്ക് തെറിപ്പിച്ചു കൊണ്ട് സൊത്തുട്ടൻ പറഞ്ഞു.... ഏഹ്... ഷവറിലെ വെള്ളം ആണോ ചായ.. അതോ... വിശ്വയെ തട്ടി മാറ്റി കെറുവിച്ചു കൊണ്ട് മിത്ര ചോദിച്ചു... മാറി നിക്കെടി... അവളെ തള്ളി മാറ്റി കൊണ്ട് ബാത്രൂം വിട്ട് വിശ്വ പോയി... ഒരു നിമിഷം കൊണ്ട് സ്വാഭാവം മാറി... ക്ർർ.. ഇന്ന് വരില്ല എന്ന് പറഞ്ഞിട്ട്.... എല്ലാം ഈ കിളവന്റെ ബുദ്ധിയാ.... മുന്നിൽ ചെന്ന് ഞാൻ അല്ലെ പെട്ടെ..അതെന്താ പൈസ ചോദിക്കാഞ്ഞേ.. മിണ്ടണ്ട മറന്നു കാണും.. ബുഹഹഹ... മുഖം ചുളുക്കി കയ്യും കാലും കഴുകി ഒരു ചായക്ക് വേണ്ടി മിത്ര ഹാളിലേക്ക് ചെന്നു... ✨️✨️✨️

എല്ലാം നോക്കി നിന്ന് ആനന്ദം കൊള്ളാതെ ഒന്ന് പറിച്ചു താടാ.... അച്ഛ മൂടും കാണിച്ചു സോഫയിൽ കമിഴ്ന്നു കിടക്കുവാണ്... ബാക്കിയെല്ലാം അച്ഛന്റെ അവസ്ഥ കണ്ട് എന്താ ചെയ്യേണ്ടത് എന്ന അവസ്ഥയിലും... എടാ സൊത്തു നിനക്ക് ഈ ആണി പറിച്ചും വെച്ചും നല്ല ശീലം അല്ലെ.. ഒന്ന് എടുത്തു താടാ... അച്ഛ മൂടിളക്കി കൊണ്ട് പറഞ്ഞു.... അച്ഛാ നമുക്ക് ഹോസ്പിറ്റലിൽ പോവാം.. ഇതിങ്ങനെ വെച്ചാൽ പഴുത്തു അളിഞ്ഞു പിന്നെ ഒരു ചന്തി മുറിച്ചു മാറ്റെണ്ടി വരും... അച്ഛ ഇനി ചെരിഞ്ഞിരിക്കേണ്ടി വരും.. ഒരു സൈഡ് ചന്തി ഒരു സൈഡ് എല്ല് ഒരു സൈഡ് എല്ല് ഒരു സൈഡ് ചന്തി.. ഓഹ് അവസ്ഥയ്... വിച്ചു ഒരു എസ്സേ നടത്തി അച്ഛനെ കണ്ണീർക്കയത്തിൽ കടത്തി ആണിയിലും നോക്കി നിന്നു....

അങ്ങനെ ആണേൽ എന്റെ പോയ ഭാഗം ഫിൽ ആവാൻ നിന്റെ ഒരു ഭാഗം തരണേ... ഉഫ്.... ഊത്തു ആസനത്തിൽ എത്തില്ലെങ്കിലും അച്ഛൻ ഊതി കൊണ്ടിരുന്നു... കിഡ്നി ആണേൽ ഞാൻ തന്നിരുന്നു.. ഇതിപ്പോ.... ശ്യോ കിട്ടാൻ പണി ആണെന്നെ... വിച്ചു അച്ഛന്റെ അവസ്ഥ കണ്ട് ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു... എന്ത് ചന്തിയോ... എടി മീനു ആ ഫാനിന്റെ സ്പീഡ് ഒന്ന് കൂട്ടെടി.. മനുഷ്യൻ വേദനിച്ചു ചാവും.... മുണ്ട് ചെറുതായി പൊക്കി അച്ഛൻ മൂടിളക്കി കൊണ്ട് തന്നെ കിടന്നു.... എന്താ ഇവിടെ കൂട്ടം കൂടി നിൽക്കുന്നെ... കണ്ണും തിരുമ്മി വന്ന മിത്ര ഹാളിലെ കൂട്ടം കണ്ട് ചോദിച്ചു.... അവര് അച്ഛന്റെ മൂട് ഷോ കണ്ട് നിൽക്കുവാ മോളെ... ഇനി നോക്കിയാൽ പൈസ തരേണ്ടി വരും...

അച്ഛൻ പുഞ്ന്യം വാരി വിതറി.... അങ്ങനെ അച്ഛന്റെ മൂട് കണ്ടാൽ പൈസ കിട്ടുംച്ചാൽ പുറത്ത് കൊണ്ട് പോയി ഒരു ഷോക്ക് അച്ഛനെ മൂടും കാട്ടി നിർത്തിക്കൂടെ.. കഴുത്തിൽ ഒരു ബക്കറ്റും ഇട്ടു നോക്കിയവർ ഒക്കെ പൈസ ഇട്ടു പോവുക എന്ന് പറഞ്ഞാൽ പിന്നെ 5000 അല്ല 50000 കിട്ടും കയ്യിൽ.. അപ്പൊ പിന്നെ കള്ള കിളവന്റെ മുഖത്തേക്ക് 5000 വലിച്ചെറിഞ്ഞു ബാക്കി ഞാൻ തിന്ന് മുടിക്കും... ആഹ്... അല്ല അതിന് അച്ഛന്റെ മൂടിന് എന്താ ഇത്ര പ്രത്യേകത... എല്ലാ സ്വപ്നങ്ങളും നെയ്തു കൂട്ടിയതിന് ശേഷമാണ് മിത്ര കാര്യത്തിലേക്ക് വന്നത്... അതിന് അച്ഛന്റെ മൂട്ടിൽ എന്താ... അച്ഛ എന്തിനാ നേരത്തെ ചീറിയെ... ആണി കേറിയ ഭാഗത്തു തന്നെ പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു...

അമ്മാ.... കയ്യെടുക്കേയ്...... സ്വർഗ്ഗവും നരകവും ഒരുമിച്ച് കണ്ടു... ദേവ്യേ.... മിത്രയുടെ കൈ തട്ടി മാറ്റാൻ വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് അച്ഛൻ സർവ ശക്തിയും എടുത്ത് മൂട് കുടഞ്ഞു.... എന്താ അച്ഛാ.. ദേ ചോര.. മുണ്ടിലേക്ക് പടർന്ന ചോര കാണിച്ച് കൊണ്ട് മിത്ര അമ്മയെയും വിച്ചുവിനെയും ദിച്ചിയെയും മാറി മാറി നോക്കി... ഫോട്ടോ ഇടാൻ വെച്ച ആണി കേറിയതാ മോളെ.. ഹോസ്പിറ്റലിൽ പോവാൻ സമ്മതിക്കണ്ടേ... അമ്മ അച്ഛന്റെ കിടപ്പും നോക്കി പറഞ്ഞു.. മോളൊന്ന് ശ്രമിക്ക് മോളെ.... ചുമരിൽ തറച്ച ആണി എടുക്കുവാണെന്ന് കരുതി പറിച്ചെടുത്താൽ മതി.. ഈ സാമാനങ്ങൾക്കൊന്നും ധൈര്യം ഇല്ലെന്നേ.. മോളൊന്ന് ശ്രമിച്ചു നോക്ക്... തല ചെരിച്ചു വെച്ചു മിത്രയെ നോക്കി അച്ഛ പറഞ്ഞു...

വേണ്ട അച്ഛാ ഇതിലും ഭേദം ഓപ്പറേഷൻ ചെയ്ത് ഒരു മാസം ഹോസ്പിറ്റലിൽ കിടക്കുന്നതാ.. നല്ല ആളെയാ ഏൽപ്പിക്കുന്നെ.. വിശ്വ മിത്രയെ നോക്കി പുച്ഛത്തോടെ പറഞ്ഞു... അച്ഛൻ കിടക്കച്ചാ അച്ഛന്റെ ആസനത്തിലെ ആണി ഈ മിത്ര തന്നെ എടുക്കും... ഇങ്ങനെ ഉണ്ടോ അസൂയ.. ഹും.. അതും പറഞ്ഞു മിത്ര അച്ഛന്റെ കാലിന്മേൽ കേറി ഇരുന്നു... ചുമരിൽ നിന്ന് ആണി പറിക്കുന്ന ലാഘവത്തോടെ അല്ലെ.. ഇപ്പൊ ശെരിയാക്കി തരാം.. അതും പറഞ്ഞു മിത്ര കൈ രണ്ടും കൂട്ടി തിരുമ്മി... ബാക്കിയൊക്കെ ഒരു അങ്കം കാണാൻ ഉള്ള ആവേശത്തോടെ ചുറ്റും നിന്നു... പൊന്തി നിൽക്കുന്ന ആണിയിൽ പിടുത്തം ഇട്ടു മിത്ര രണ്ട് തിരിക്കൽ അങ്ങോട്ട്‌ തിരിച്ചു....

അച്ഛന്റെ സൗണ്ട് പോയിട്ട് കാറ്റ് പോലും വന്നില്ല... ച്ളി ച്ളി എന്നും പറഞ്ഞു ചോര മുണ്ടിലേക്ക് തെറിച്ചു.... കണ്ട് നിന്ന വിച്ചു ഒഴികെ ബാക്കിയൊക്കെ കണ്ണ് പൊത്തി... എണീറ്റ് നിന്ന് അച്ഛന്റെ കാലിൽ ചവിട്ടി മിത്ര ഒരൊറ്റ വലി.... ദേ കിടക്കുന്നു മൂടും കുത്തി മിത്രയും ആണിയും ഹാളിലെ തറയിൽ... അങ്ങനെ ഞാൻ എടുത്തു... വിശ്വയെ നോക്കി എണീറ്റ് മൂടും തട്ടി ഞെളിഞ്ഞു നിന്ന് മിത്ര പറഞ്ഞു... അച്ഛന്റെ കാറ്റ് പോയോ എന്തോ... വിശ്വ അതും പറഞ്ഞു അച്ഛന്റെ തലയുടെ അടുത്തേക്ക് ചെന്ന് നിന്നു... അച്ഛാ.. എങ്ങനെ ഉണ്ടായിരുന്നു... മിത്ര ഓടി ചെന്ന് ആണി പൊക്കി പിടിച്ചു കൊണ്ട് ചോദിച്ചു... സംഭവം ഒക്കെ സൂപ്പർ ആയിരുന്നു...

പക്ഷെ ചുമരിന് പകരം അച്ഛന്റെ ചന്തി ആണെന്നൊന്ന് ഓർക്കാമായിരുന്നു... എന്നും പറഞ്ഞു മൂപ്പര് ബോധം കെട്ട് വീണു... കൊഴപ്പായോ... 🙄🙄ഞങ്ങടെ നാട്ടിൽ ഇങ്ങനെയാ ചുമരിൽ നിന്ന് ആണി പറിക്കാറ്... ആദ്യം ഒന്ന് തിരിക്കും പിന്നെ ഒന്ന് ആട്ടും പിന്നെ പറിക്കും.. ഇവിടെ ആട്ടുന്നതിന് മുന്നേ പോന്നു... ഹ്ഹി... മിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു.... അച്ഛന് വേദന കൊണ്ട് ബോധം പോയതാണോ അതോ ആണി പോന്ന സന്തോഷത്തിൽ പോയതാണോ... വിച്ചു അച്ഛനെ ഒന്നിരുത്തി നോക്കി.... ബോധം ഇപ്പൊ വരും ഇപ്പൊ വരും എന്ന് എല്ലാരും കാത്തിരുന്നു.. ബോധം പോയിട്ട് അച്ഛന്റെ കാറ്റ് പോലും വന്നില്ല..

ലാസ്റ്റ് വിച്ചുവിന്റെ ബുദ്ധിയിൽ ഒരു പാഴ്സൽ ബിരിയാണി അച്ഛന്റെ മൂക്കിന്റെ തുമ്പത്തു കൊണ്ടന്നു വെച്ചപ്പോൾ ആണ് പുള്ളി കണ്ണൊന്നു തുറന്നെ.. അല്ലേലും ബിരിയാണി അച്ഛന്റെ വീക്ക്നെസ്സ് ആണ്.. അത് കാണിച്ചാൽ സോഫയിൽ നിന്നല്ല കുഴീന്ന് വരെ അച്ഛൻ എണീറ്റ് വരുമെന്ന് വിച്ചുട്ടന് നന്നായിട്ട് അറിയാം.... 😁😁... അച്ഛനിപ്പോ ഒരു കുഴപ്പമേ ഉള്ളൂ ഇച്ചിരി വേദനയും പിന്നെ നല്ലോണം ഞൊണ്ടലും 🤭🤭മിത്ര കൈ വെച്ചതിന്റെ ഗുണങ്ങളെയ്..... ✨️✨️✨️✨️✨️ വിച്ചുവും വിശ്വയും പുറത്തു പോയി ഫ്ലാറ്റിലേക്ക് വന്നപ്പോൾ കാണുന്നത് ഹാളിലെ തറയിൽ വട്ടളഞ്ഞു ഇരുന്ന് ചായ കുടിക്കുന്ന അമ്മയെയും മിത്രയെയും ദിച്ചിയെയും ആണ്... അച്ഛൻ സോഫയിൽ കിടന്നു ഏന്തി വലിഞ്ഞു എന്തൊക്കെയോ കയ്യിൽ പിടിച്ചു വായിലേക്ക് ആക്കുന്നുണ്ട്.... ഇവളിത് വരെ പോയില്ലേ..

ദിച്ചിയെ കണ്ടതും ഗൗരവം വരുത്തി മിത്രയുടെ തൊട്ടപ്പുറത്തിരുന്ന് വിച്ചു ചോദിച്ചു.... അവള് പോവാത്തതിൽ നിനക്കെന്താ... ഇവിടെ ചിലോർ ഉണ്ട്... മിത്രയെ ആക്കി പറഞ്ഞു കൊണ്ട് വിശ്വ ദിച്ചിയുടെ അടുത്ത് സ്ഥാനം പിടിച്ചു... ഓ ടവർ മുന്നിൽ വന്നിരുന്നു... മുന്നിൽ നിന്ന് മാറി ഇരിക്കെടാ ഞാൻ ടീവി കാണുന്നത് നിനക്ക് പിടിക്കുന്നില്ലേ... ചെരിഞ്ഞു കിടന്നു കൊണ്ട് അച്ഛൻ അലറി... വയ്യെങ്കിലും എന്താ ശൗര്യം... വിശ്വ പിറുപിറുത്തു കൊണ്ട് മിത്രയുടെ അടുത്തേക്കിരുന്നു... അത് കണ്ട് അച്ഛ അമ്മയെ നോക്കി ഒന്ന് ചിരിച്ചു.... അതിന് എനിക്ക് വായക്കല്ല സൂക്കേട് ..ച.... ഓ മതി മതി.. ആണി കേറിയപ്പോൾ തൊട്ട് കേൾക്കുന്നതാ അതിന്റെ പാട്ട്.. നിർത്തു...

വിശ്വ കൈ കൂപ്പി പറഞ്ഞു... നീ ചോദിച്ചില്ലേ അവളെന്താ പോവാത്തെ എന്ന്.. ചായ കുടിച്ചിട്ട് സാവധാനം അവള് പൊക്കോളും.. ആ പിന്നേയ് ഹോസ്റ്റലിൽ പോയി മിത്രക്ക് ദിച്ചിയുടെ ഒപ്പം തന്നെ റൂം വേണമെന്ന് പറഞ്ഞേക്ക്... അച്ഛൻ മുഖവുര ഒന്നും ഇല്ലാതെ പറഞ്ഞു... അച്ഛൻ ഇതെന്ത് അറിഞ്ഞിട്ടാ.. അവിടെ ചെയ്ത് കൂട്ടുന്ന കാര്യങ്ങൾ എനിക്കല്ലേ അറിയൂ... വിശ്വ പിറുപിറുത്തു... നാളെ ഞങ്ങൾ നാട്ടിലേക്ക് പോവും.. നീയാണേൽ ജോലി എന്നും പറഞ്ഞു ലോകം മൊത്തം കറങ്ങുവാ... കൊച്ചിനെ ഒറ്റക്കാക്കി നീ പോയാൽ എങ്ങനെയാ... നീയില്ലാത്ത ദിവസം അവള് ഹോസ്റ്റലിൽ പോയി നിൽക്കട്ടെ... ഹോസ്റ്റലിൽ അങ്ങനെ ഒന്നും പറ്റില്ല അച്ഛാ.. സ്ഥിരം നിൽക്കണം.. അല്ലേൽ ദിച്ചി ഇവിടെ നിന്നോട്ടെ എനിക്കൊരു കൂട്ടായല്ലോ... മിത്ര എറിഞ്ഞു നോക്കി... ആ കൊച്ചിന്റെ അപ്പൻ സമ്മതിക്കുന്നില്ലെന്നേ.... ഞാൻ വിളിച്ചു നോക്കിയതാ..

അവരാ അപ്പോൾ ഇങ്ങനൊരു ഐഡിയ പറഞ്ഞെ.. ഹോസ്റ്റലിൽ വിളിച്ചു ഞാൻ കാര്യം പറഞ്ഞിട്ടുണ്ട് അവര് സമ്മതിക്കുകയും ചെയ്തു... അച്ഛൻ ഇളിച്ചു കൊണ്ട് പറഞ്ഞു... നശിപ്പിച്ചു.... മിത്ര ചായ ഒരു വലിക്ക് കുടിച്ചു വിശ്വയെ ഒന്ന് പാളി നോക്കി... അവിടെ പ്രതേകിച്ചു മാറ്റം ഒന്നുല്ല്യ.... ഹും... ഇവിടെ ഞാൻ ഒറ്റക്ക്.. ബ്ലാഹ്... മിത്ര തലക്കും കൈ കൊടുത്തിരുന്നു.... പിന്നിൽ ആരോ വരുന്ന സൗണ്ട് കേട്ട് എല്ലാവരും തിരിഞ്ഞു നോക്കുന്ന കൂട്ടത്തിൽ മിത്രയും തിരിഞ്ഞു നോക്കാൻ തുനിഞ്ഞതും കണ്ണുകൾ ആരോ പൊത്തിപ്പിടിച്ചിരുന്നു... ആരാ.... കൈകളിൽ തൊട്ട് നോക്കി കൊണ്ട് മിത്ര ചോദിച്ചു....

ഒന്നും മിണ്ടാതെ ഉള്ള നിൽപ്പും കയ്യിന്റെ മാർദ്ദവവും കുഞ്ഞി കയ്യും ഒക്കെ ആയത് കൊണ്ട് മിത്രക്ക് വല്ലാതെ ഊഹിക്കേണ്ടി വന്നില്ല... മണീടെ കുട്ടൂസെ.... കൈ മാറ്റി അവനെ മുന്നിലേക്ക് പിടിച്ചു മടിയിൽ ഇരുത്തി കെട്ടിപ്പിടിച്ചു കൊണ്ട് മിത്ര വിളിച്ചു.... മന്യേ.... അവന്റെ വിളി കേട്ടതും മിത്രക്ക് സന്തോഷവും സങ്കടവും നിറഞ്ഞൊരു ഭാവമായിരുന്നു.... അവനെ ചേർത്ത് പിടിച്ചു ഉമ്മ വെക്കുമ്പോൾ അവന്റെ കുഞ്ഞിക്കൈകൾ അവനെ ചുറ്റിപ്പിടിക്കേണ്ട തിരക്കിൽ ആയിരുന്നു... ഇവയ ... ആ...യാ.... ആ...യാ എല്ലാവരെയും സസൂക്ഷ്മം നോക്കി കൊണ്ടവൻ ചോദിച്ചു... ആരാ.. അതാരാ... ദിച്ചിയെ ചൂണ്ടി കൊണ്ട് ചോദിച്ചതും ദിച്ചി കൈ കൊണ്ട് മുഖം പൊത്തി... എച്ചിച്ചി.... കുണുങ്ങി ചിരിച്ചു കൊണ്ടവൻ വിളിച്ചതും ദിച്ചി കൈ മാറ്റി ഒരു വളിച്ച ചിരി ചിരിച്ചു.... പറ്റിയ പേര്.. എച്ചിച്ചി.. ഹുഹുഹു.. ബുഹഹഹ... വിച്ചു ചിരി നിർത്താൻ ഉള്ള ഉദ്ദേശം ഇല്ല്യാ....

അത് കണ്ട് ദേഷ്യം വന്നു അവനറിയാതെ ഒരു പിച്ചു കൊടുത്ത് ദിച്ചി അറിയാത്ത പോലെ ഇരുന്നു.... പെട്ടെന്നെന്തോ ഓർത്ത പോലെ മിത്ര പിറകിലേക്ക് നോക്കി... നിറഞ്ഞ ചിരിയോടെ അകത്തേക്ക് കയറാതെ ഡോറിൽ തന്നെ നിൽക്കുന്ന അപ്പയെയും അമ്മയെയും കണ്ടതും മിത്ര കുട്ടൂസിനെ ഒക്കത്തു വെച്ചു ഓടി ചെന്നു... അപ്പാ.. കെട്ടിപ്പിടിച്ചു കൊണ്ടവൾ അവരെ ചേർത്ത് പിടിച്ചു... അപ്പാ.... മിത്ര ചെയ്ത പോലെ തന്നെ കുട്ടൂസും ചെയ്തു.. എന്നിട്ടൊരു നനുത്ത ചിരിയോടെ തിരിഞ്ഞു വിശ്വയെ നോക്കി... വരണം.. വരണം.. എണീക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട് അതാ ഞാൻ ഇങ്ങനെ ഇരിക്കുന്നെ.. ഈ പോങ്ങന്മാർ പുറത്ത് പോയി ഇപ്പൊ വന്നതേ ഉള്ളൂ....

ഒന്ന് വിളിച്ചിരുന്നേൽ അവര് പിക്ക് ചെയ്യുമായിരുന്നു... എണീക്കാൻ ശ്രമിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു... വിച്ചു ആണേൽ അച്ഛൻ എണീക്കുമോ ഇല്ലയോ എന്ന് നോക്കി ഇരിക്കുവാണ്... നോക്കി നിക്കാതെ വന്നു പിടിക്കെടാ പേട്ട തലയാ... വിച്ചുവിനെ തട്ടി കൊണ്ട് അച്ഛൻ പറഞ്ഞു... അതിന് ഞാൻ നിക്കുവല്ലല്ലോ ഇരിക്കുവല്ലേ.. വിച്ചുവും വിട്ട് കൊടുത്തില്ല.... വാ അച്ഛാ അമ്മ... വിശ്വ അവരുടെ അടുത്തേക്ക് ചെന്ന് അകത്തേക്ക് ക്ഷമിച്ചു... ഇപ്പൊ വാങ്ങിയാലേ കുഞ്ഞിനെ കയ്യിൽ കിട്ടുവോള്ളു എന്ന് അറിയാവുന്നത് കൊണ്ട് തന്ത്രപ്പൂർവം മിത്രയുടെ കയ്യിൽ നിന്ന് കുട്ടൂസിനെ വാങ്ങി.... മുഖം കേറ്റി പിടിച്ചു കൊണ്ട് മിത്ര കുട്ടൂസിനെയും വിശ്വയെയും മാറി മാറി നോക്കി... വിശ്വ ഒരു ചിരിയോടെ കുട്ടൂസിനെ നോക്കിയപ്പോൾ അവൻ മിത്രയെ നോക്കി വായിൽ വിരൽ നുണഞ്ഞു കൊണ്ട് വിശ്വയുടെ നെഞ്ചിലേക്ക് ചാഞ്ഞു...

അളിയന് പിന്നെ അളിയനെ കിട്ടിയാൽ മണി കറിവേപ്പില... മിത്ര മുഖം തിരിച്ചു കൊണ്ട് അപ്പന്റെയും അമ്മയുടെയും നടുക്ക് കയറി ഇരുന്നു... ✨️✨️✨️ തുതുരു തുത്തുരു തൂ തുമ്പി തുത്തുരു തുത്തുരു തു.... ബെഡ് ഷീറ്റും വിരിച്ചു വായിക്കുന്ന വിശ്വയെ ഡിസ്റ്റർബ് ചെയ്യാൻ ശ്രമിക്കുവാണ് മിത്ര... നിന്റെ കഴുത രാഗം ഒന്ന് നിർത്താമോ എനിക്ക് വായിക്കണം.... ബുക്ക്‌ എടുത്ത് അവിടെയുള്ള ടേബിളിലേക്ക് വെച്ചുകൊണ്ട് വിശ്വ പറഞ്ഞു... നിങ്ങൾ വായിക്കുന്നെണ്ടെന്ന് കരുതി എനിക്ക് പാടാൻ പാടില്ലെന്നുണ്ടോ... എന്താ നാളേക്കുള്ള വാർക്കപ്പണി എങ്ങനെ ചെയ്യണമെന്ന് പഠിക്കുവാണോ... മ്മ്... പുച്ഛത്തോടെ മിത്ര ചോദിച്ചു... None of ur business....

ബുക്ക്‌ എടുത്ത് കയ്യിൽ പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു... എന്നാൽ പിന്നെ ഞാൻ പാടുന്നത് തടയുന്നതും none ഓഫ് ur ആക്രിക്കട... ക്ർർ... മുഖം തിരിച്ചു മിത്ര ബെഡിലേക്ക് കിടന്നു... എവിടെ എന്റെ 5000 രൂപ... അതില്ലാതെ എന്റെ മുന്നിലേക്ക് വരില്ല എന്നൊക്കെ പറഞ്ഞിട്ട്... ബുക്ക്‌ വീണ്ടും ടേബിളിൽ വെച്ച് ബെഡിൽ ഇരുന്ന് കൊണ്ട് വിശ്വ ചോദിച്ചു... അതിന് ഞാൻ നിങ്ങടെ മുന്നിലേക്ക് അല്ലല്ലോ നിങ്ങൾ എന്റെ മുന്നിലെക്കല്ലേ വന്നത്.. സൊ തരാൻ ഇപ്പൊ സൗകര്യം ഇല്ല്യാ... എന്നും പറഞ്ഞു മിത്ര തലവഴി പുതപ്പ് മൂടി... ഞാൻ കുളിക്കുമ്പോൾ നീയല്ലേ എന്റെ മുന്നിലേക്ക് വന്നേ.. ഞാൻ അല്ലല്ലോ... വിശ്വ വിടാൻ ഉദ്ദേശമില്ല...

കുളിക്കുമ്പോൾ ഡോർ കുറ്റിയിട്ടില്ലേൽ നിങ്ങളെ അല്ല നിങ്ങടെ പലതും ഞാൻ കാണേണ്ടി വരും.. ലൈറ്റ് ഓഫ് ചെയ്ത് കിടക്കടോ.. എനിക്കുറങ്ങണം... ചിണുങ്ങി കൊണ്ട് മിത്ര പറഞ്ഞു... ഓഹ് മണിക്കുട്ടിക്ക് ഉറക്കം വരുന്നുണ്ടോ... മിത്രയുടെ മുഖത്ത് കൂടി വിരലോടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... ആടോ ചൊത്തുട്ടാ... വിശ്വയുടെ വിരലിൽ കടിച്ചു കൊണ്ട് മിത്ര സൂക്ഷിച്ചു നോക്കി... ഡും ഡും... ഡോറിൽ അപ്പോഴേക്കും കൊട്ട് വീണു... വിശ്വ എഴുന്നേറ്റ് പോവുന്നതിനു മുന്നേ മിത്ര പോയി വാതിൽ തുറന്നപ്പോ കാണുന്നത് കയ്യും നീട്ടി പിടിച്ചു ചുണ്ടും ഉന്തി കരയാൻ വെമ്പി അപ്പയുടെ ഒക്കത്തു ഇരിക്കുന്ന കുട്ടൂസിനെ... മണിക്കുട്ടി ഉള്ളപ്പോൾ അവളുടെ ഒപ്പമാ ഇവൻ ഉറങ്ങാറ്... മോന് ബുദ്ധിമുട്ട് ആയീലെ... കുട്ടൂസിനേം എടുത്ത് ബെഡിലേക്ക് നടക്കുന്ന മിത്രയെ നോക്കി നിൽക്കുന്ന വിശ്വയെ നോക്കി അപ്പ ചോദിച്ചു...

ഇല്ല അച്ഛേ... ഞാനും അവളും സെറ്റ് ആയി വരുന്നേ ഉള്ളൂ.. കുട്ടൂസ് ഉള്ളത് കൊണ്ട് കുറച്ചെങ്കിലും അവളുമായി എനിക്ക് അടുക്കാൻ പറ്റും... അച്ഛൻ പോയി കിടന്നോ.. ചിരിയോടെ അവൻ പറയുമ്പോൾ അപ്പയുടെ ഉള്ള് സന്തോഷം കൊണ്ട് നിറഞ്ഞു.... മന്യേ.. ഉവ്വാവ്‌.. ബാബാബോ.... മിത്രയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്ന് അവളുടെ പുറത്ത് കൊട്ടി കൊണ്ടവൻ പാടി... അപ്പൊ ഞാൻ ഒറങ്ങണ്ടേ... മിത്രയുടെ അടുത്ത് വന്നിരുന്നു കുട്ടൂസിനെ നോക്കി വിശ്വ ചോദിച്ചു.. മ്മ്? ആരാണെന്നറിയാൻ വേണ്ടി തലയുയർത്തി കൊണ്ട് കുട്ടൂസ് ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി... സോതൂ...... റ്റാ.... ബാബാബോ...

നീട്ടി വിളിച്ചു കൊണ്ട് അവന്റെ കുഞ്ഞി കൈ കൊണ്ട് എത്തിച്ചു വിശ്വയുടെ വയറിൽ തട്ടി കൊണ്ടവൻ പാടി... സോത്തുട്ടൻ.. ഇതുവരെ കറക്റ്റ് ആയിട്ട് നീയെന്നെ മണിമിത്രേ എന്ന് വിളിച്ചിട്ടുണ്ടോ കള്ള അനിയാ..... എന്താ അവന്റെ വിളിച്ചു സോതൂ.... റ്റാ ന്ന്... ഒരൂട്ടൻ തന്നെ.. പ്പ്.... മിത്ര മുഖം തിരിച്ചു കൊണ്ട് പറഞ്ഞു... നിനക്ക് അസൂയ ആണെടി.. അടുത്താഴ്ച എനിക്ക് എന്റെ കാഷ് കിട്ടണം.. അല്ലെങ്കിൽ ഈ വിശ്വ ആരാണെന്ന് നീ അറിയും.... താക്കീത് പോലെ പറഞ്ഞു വിശ്വ ബെഡിലേക്ക് നീണ്ടു നിവർന്നു കിടന്നു... പിന്നെ ഒലത്തും.. ഹ്ഹ... കുട്ടൂസിനെ നോക്കി കണ്ണടിച്ചു കാണിച്ച് അവനെ നെഞ്ചിലേക്ക് കിടത്തി പുതപ്പിച്ചു ബെഡിലെ ഓരം ചേർന്ന് മിത്ര കിടന്നു...................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story