വിശ്വാമിത്രം: ഭാഗം 28

viswamithram

എഴുത്തുകാരി: നിലാവ്‌

രാവിലെ ശരീരം മൊത്തം ഭാരം അറിഞ്ഞു കൊണ്ടാണ് വിശ്വ കണ്ണ് തുറന്നത്... കണ്ണ് തുറന്നിട്ടും ചുറ്റും ഇരുട്ട് നിറഞ്ഞു നിൽക്കുന്നത് കണ്ട് വിശ്വ കണ്ണ് ഇറുക്കി തുറന്നു... വീണ്ടും തലക്ക് ഭാരം കൂടുവാണെന്ന് അറിഞ്ഞതും അവൻ തലയിൽ തൊടാൻ വേണ്ടി കൈ കൊണ്ട് തൊടാൻ നോക്കി.... മുഖത്ത് കൈ തട്ടുന്നില്ല എന്ന് കണ്ടതും വിശ്വ ഞെട്ടലോടെ മുഖത്ത് മറഞ്ഞു കിടക്കുന്ന എന്തോ ഒരിതിൽ തൊട്ട് നോക്കി... ഇതെന്താപ്പോ ഇത്‌... ഇത്ര ഭാരം... പൊക്കി എടുത്ത് തല മാറ്റി വിശ്വ എണീറ്റിരുന്നു... ഇതെന്തോന്നിത്... കാലെന്റെ മുഖത്ത് തല എന്റെ വയറ്റില് കയ്യെന്നേ മൊത്തത്തിൽ പൊതിഞ്ഞേക്കുവാ... വിശ്വ മിത്രയുടെ കിടപ്പൊന്നു നോക്കി... ഇതിനിടയിൽ കുഞ്ഞേന്ത്യേ... വിശ്വ വെപ്രാളത്തോടെ മിത്രയെ അടർത്തി മാറ്റി നോക്കി... ഡീ.... കുട്ടൂസിന്റെ കാലിന്റെ മുകളിൽ ആണ് മിത്ര കിടക്കുന്നതെന്ന് കണ്ടതും വിശ്വ ദേഷ്യത്തോടെ വിളിച്ചു...

എവിടെ മൂപ്പത്തി തല വെട്ടിച്ചു ഒന്ന് തിരിഞ്ഞു കിടന്നു... ആ കൊച്ചിന്റെ കയ്യും കാലും... ഈ പെണ്ണ്... എണീറ്റ് കുട്ടൂസിനെ അവളുടെ അടിയിൽ നിന്ന് വലിച്ചെടുത്തു ബെഡിൽ നേരെ കിടത്തി... പിശാശ് കിടക്കുന്നത് കണ്ടില്ലേ... മിത്രയുടെ മുഖത്തേക്ക് കയ്യോങ്ങി കൊണ്ട് വിശ്വ പിറുപിറുത്തു... പിശാശ് നിങ്ങടെ x ഭാര്യ മീര... കണ്ണ് തുറന്ന് വിശ്വയെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു കുട്ടൂസിനെയും കെട്ടി പിടിച്ചു കിടന്നു... വിശ്വ എന്തെങ്കിലും പറയാൻ മുതിരുന്നതിന് മുന്നേ ഡോറിൽ കൊട്ട് വീണു... മണിക്കുട്ടീ എണീറ്റെ.... ഡോറിൽ തട്ടി കൊണ്ട് പ്രീതാമ്മ വിളിച്ചതും മിത്ര പുതപ്പ് വലിച്ചെടുത്തു തല വഴി ഇട്ടു... മിത്രയെ ചീത്ത കേൾപ്പിക്കാൻ നല്ലൊരു വഴി കിട്ടിയ സന്തോഷത്തിൽ വിശ്വ ഓടി ചെന്ന് വാതിൽ തുറന്നു... മണിക്കുട്ടി എഴുന്നേറ്റില്ലേ മോനെ... അമ്മ അകത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു...

ഇല്ലമ്മേ.. ഞാനും കുറെ നേരായി വിളിക്കുന്നു.. എണീക്കാൻ കൂട്ടാക്കുന്നില്ല.... നിഷ്കു ഇട്ടു കൊണ്ട് വിശ്വ പറഞ്ഞു... തൊരപ്പൻ താൻ തനിക്കുള്ള കുഴി തന്നെ തോണ്ടുവാണല്ലോ കാലമാടാ... മിത്ര പുതപ്പിനുള്ളിൽ ഇരുന്ന് പിറുപിറുത്തു... മണീ.. എന്നും വിളിച്ചു പ്രീതാമ്മ മിത്രയുടെ അടുത്തേക്ക് കയ്യോങ്ങി വന്നതും വിശ്വയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് മിത്ര ബെഡിൽ നിന്നും ചാടി എണീറ്റു... ഞാൻ നേരത്തെ എണീറ്റതാ അമ്മാ.. കുട്ടൂസ് പിടിച്ചു വെച്ചപ്പോൾ വെറുതെ കിടന്നതാ... അവനെ കളിപ്പിക്കാൻ വേണ്ടി തലവഴി പുതപ്പ് ഇട്ടു.. എല്ലാം കണ്ടിട്ട് വെറുതെ എന്നേ വഴക്ക് കേൾപ്പിക്കാൻ വേണ്ടി ആയിരുന്നല്ലേ... വിശ്വയെ പ്രേമപൂർവം നോക്കി കൊഞ്ചി കൊണ്ട് മിത്ര പറഞ്ഞു... വിശ്വ ആണേൽ മറുത്തൊന്നും പറയാൻ പറ്റാതെ നിൽക്കുവാണ്.. അങ്ങനെ ഉണ്ടേ കുട്ടിയുടെ അഭിനയം.... അതമ്മാ ഞാൻ വെറുതെ തമാശക്ക്...

വിശ്വ നിലത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു... രണ്ടാളും കുട്ടികളാ എന്നാ വിചാരം.. കുട്ടിക്കളി ഒക്കെ മാറ്റി ഫ്രഷ് ആയി വേഗം വാ.. ഞങ്ങൾ അടുത്ത വണ്ടിക്ക് നാട്ടിലേക്ക് ബസ് കേറും.. ആ മണീ മാധുവിനെ കൂടി കുളിപ്പിച്ചെക്ക്... രണ്ടാളെയും നോക്കി ചിരിച്ചു തിരിഞ്ഞു നടക്കുമ്പോൾ അമ്മ പറഞ്ഞു... എപ്പോഴടി കുട്ടൂസ് നിന്നെ പിടിച്ചു വെച്ചത്.. അമ്മയുടെ പിന്നാലെ ചെന്ന് ഡോർ അടച്ചു മിത്രക്ക് നേരെ ചീറി പാഞ്ഞു വന്നു കൊണ്ട് വിശ്വ ചോദിച്ചു... മിത്ര അതൊന്നും മൈൻഡ് ചെയ്യാതെ പുതപ്പ് മടക്കി വെക്കുന്നതിൽ ആണ് ശ്രദ്ധ... മണിമിത്ര നിന്നോടാ ഞാൻ ചോദിച്ചത്.. ചോദിച്ചാൽ മറുപടി പറയാൻ നിന്റെ വായിൽ എന്താ നാവില്ലേ... മിത്രയുടെ കയ്യിൽ പിടിച്ചു തിരിച്ചു നിർത്തി ദേഷ്യത്തോടെ വിശ്വ ചോദിച്ചു... മണിമിത്ര അല്ല മണിമിത്ര സേതുമാധവൻ പി....

കണ്ട അണ്ടനോടും അടങ്ങനോടും ചെമ്മാനോടും ചെരുപ്പുകുത്തിയോടും പ്രതേകിച്ചു വാർക്കപ്പണിക്കാരോടും പറഞ്ഞു സമയം കളയാൻ എനിക്ക് വയ്യ... വിശ്വ പിടിച്ച കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് മിത്ര പറഞ്ഞു... ആ ഞാൻ വിയർപ്പൊഴുക്കിയത് കൊണ്ട് തന്നെയാടി നീ എന്റെ വീട്ടിലേക്ക് വന്നപ്പോ മുതൽ വെട്ടി വിഴുങ്ങി തിന്നുന്നത്.. പിന്നെ ഒരു കാര്യം സേതുമാധവൻ പി എന്ന ലേബൽ ഒരാഴ്ച മുൻപ് മാറി മണിമിത്ര വിശ്വാസ് ആയ കാര്യം മറക്കണ്ട... അവളെ ഒന്നൂടി തന്നിലേക്ക് അടക്കി പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു... ഓർത്തിട്ട് വേണ്ടേ മറക്കാൻ.. കയ്യീന്ന് വിട്.. വിശ്വയെ തള്ളി മാറ്റി ദേഷ്യത്തോടെ മിത്ര പറഞ്ഞു...

അതെന്താ ഞാൻ തൊട്ടാൽ നിന്റെ മേൽ പൊള്ളുമോ.. ഏഹ്... മിത്രയുടെ അടുത്തേക്ക് നടന്നു കൊണ്ട് വിശ്വ ചോദിച്ചു... തൊട്ട് നോക്ക് അപ്പോൾ കാണാം.. മേലാൽ എന്റെ കാര്യത്തിൽ ഇടപെടരുത്... കൈ ചൂണ്ടി സംസാരിച്ചു കൊണ്ട് മിത്ര തിരിഞ്ഞതും അവളുടെ കയ്യിൽ വീണ്ടും പിടിച്ചു ബാക്കിലേക്കാക്കി അവനോട് ചേർത്ത് നിർത്തി... വിട്ടോ..... എന്നേ വെറുതെ ദേഷ്യം പിടിപ്പിക്കരുത്... പിന്തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മിത്രക്ക് കൈ വിടുവിക്കാൻ പറ്റിയില്ല.. അതിന്റെ ദേഷ്യം എല്ലാം അവളുടെ വാക്കിൽ ഉണ്ടായിരുന്നു.... ഞാൻ തൊട്ടാൽ പറ്റില്ല അല്ലെ.. ബസിലെ കണ്ടക്ടർ തൊടുമ്പോൾ ഇങ്ങനെ തന്നെ ആണോ...

മിത്രയുടെ ചെവിയോട് ചുണ്ടടിപ്പിച്ചു കൊണ്ട് വിശ്വ ചോദിച്ചു... എടൊ ചാകിഫി തലയാ... തനിക്ക് എന്താ തലക്ക് ഓളം ഉണ്ടോ... അങ്ങേര് പിടിക്കുമ്പോൾ ഇങ്ങനെ ആണോ... എന്നാ ഒരു ഫീൽ ആണെന്ന് അറിയുമോ... ഓഹ്.. ഇതൊരുമാതിരി... വിശ്വയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി കൊണ്ട് മിത്ര പറഞ്ഞു... കൈ അഴഞ്ഞെന്ന് കണ്ടതും മിത്ര വിജയച്ചിരിയോടെ മുന്നോട്ട് നടന്നു... അങ്ങനെ അങ്ങ് പോയാലോ എന്റെ കയ്യിന്റെ ഫീൽ കൂടി അറിഞ്ഞിട്ട് നീ ഇവിടെ നിന്ന് പോയാൽ മതി... എന്നും പറഞ്ഞു മിത്രയെ ബെഡിലേക്ക് തള്ളിയിട്ടു.... വൈകാതെ മിത്രയുടെ മേലെ വിശ്വയും സ്ഥാനം പിടിച്ചു....

(നോക്കീം കണ്ടും ഒക്കെ വഴക്ക് കൂട് പിള്ളേരെ ആ കൊച്ചൊറങ്ങുന്നത് കണ്ടില്ലേ... 🙄) എന്തായീ കാണിക്കണേ മാറി നിൽക്ക്.. ഓഹ്.. കണ്ണ് ചിമ്മി വിശ്വയെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് മിത്ര പറഞ്ഞു... കുഞ്ഞേ..... മിത്രയുടെ കവിളിൽ തലോടി കൊണ്ട് വിശ്വ സ്നേഹപൂർവ്വം വിളിച്ചു.... അതുവരെ കണ്ണടച്ച് കിടന്ന മിത്ര വെട്ടി തുറന്നു കൊണ്ട് വിശ്വയെ നോക്കി... എനിക്കറിയാം നീ എന്നേ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറയുന്നതാ അതൊക്കെ എന്ന്.... മീരയെ പോലെയല്ല എനിക്ക് നീ... നീയെന്റെ കുഞ്ഞാണ്.... ഈ ഒരാഴ്ച കൊണ്ട് ഞാൻ നിന്നെ അത്രത്തോളം മനസിലാക്കിയിട്ടുണ്ട് കുഞ്ഞേ..... മിത്രയുടെ മുടിയിഴകളെ തലോടി കൊണ്ട് വിശ്വ പറഞ്ഞു....

മിത്ര ആണേൽ മിഴികൾ പോലും ചിമ്മാൻ മറന്നു കൊണ്ട് വിശ്വയെ തന്നെ നോക്കി കിടക്കുവാണ്... അവളുടെ കണ്ണുകൾ മിത്രയുടെ കണ്ണിലും മീശയിലും താടിയിലും ഒക്കെ ഉടക്കി നിന്നു.... രണ്ടാളുടെയും കണ്ണുകൾ ഒരു നിമിഷം തമ്മിൽ ഉടക്കിയതും പരവേശത്തോടെ മിത്ര കണ്ണ് വെട്ടിച്ചു.... ഇന്ന് ക്ലാസ്സിന് പോണ്ടേ... വേഗം എഴുന്നേറ്റ് കുളിക്കാൻ നോക്ക്.... മിത്രയുടെ മേലിൽ നിന്നും അടർന്നു മാറി മുഖം തിരിച്ചു കൊണ്ട് വിശ്വ പറഞ്ഞു... രണ്ടാൾക്കും പരസ്പരം നോക്കാൻ മടി വന്നതും മിത്ര കുട്ടൂസിനെ ഒന്ന് നോക്കി ഡ്രെസ്സും എടുത്ത് ഫ്രഷ് ആവാൻ ബാത്‌റൂമിലേക്ക് ഓടി.... ഒരു വെപ്രാളം ആയിരുന്നു രണ്ടാൾക്കും കാര്യങ്ങൾ ചെയ്യുമ്പോൾ...

വിശ്വ എന്തോ ഓർത്തു ചിരിച്ചു കൊണ്ട് കുട്ടൂസിനെ പുതപ്പിച്ചു ബാൽക്കണിയിലേക്ക് പോയി.... മിത്രയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഫോണിൽ എടുത്ത് വെച്ചിരുന്ന മീരയുമായുള്ള ഫോട്ടോസ് എല്ലാം വിശ്വ അപ്പോൾ തന്നെ ഡിലീറ്റ് അടിച്ച് കളഞ്ഞു.... എനിക്ക് നിന്നിലേക്കെത്തി ചേരാനുള്ള അകലം കുറഞ്ഞു വരുവാണ് കുഞ്ഞേ... മേലെ സൂര്യൻ ഉദിച്ചു വരുന്ന ആകാശത്തേക്ക് നോക്കി വിശ്വയുടെ ചുണ്ട് മന്ത്രിച്ചു...... ✨️✨️✨️✨️✨️✨️ ഇതേ സമയം മിത്ര ചുമരും ചാരി ആലോചനയിൽ ആണ്.. ഇത്‌ എന്നേ തോൽപ്പിക്കാൻ വേണ്ടി അടുത്ത അടവും കൊണ്ട് വന്നിരിക്കുവാണ്... മിത്രേ നീ ഇതൊന്നും കണ്ട് വീണ് പോവരുത്... അയാൾ പഠിച്ച കള്ളനാ....

ഹ്ഹ എന്നാലും എന്റെ മിത്രേ നീ അയാളുടെ മുന്നിൽ പതറി പോയില്ലേ... ഛെ ഛെ... ഷെയിം ഷെയിം മിത്രേ ഷെയിം... ആലോചനക്കിടയിൽ കുളിയും പല്ല് തേപ്പും കഴിഞ്ഞു മിത്ര പാത്തും പതുങ്ങി റൂമിൽ എത്തി കുട്ടൂസിനെ ഒന്ന് വെള്ളം കാണിച്ച് ഹാളിലേക്ക് ചെന്നു.... ഈ കമ്പ് പോരെ കുറച്ചൂടി വലിപ്പം വേണം... അച്ഛൻ ഹാളിൽ ഒറ്റക്കാലിൽ നിന്ന് പരാക്രമം അടിക്കുവാണ്... അത്രക്ക് മുട്ടാണെൽ ഒരു തന്ത വടി പോയി വാങ്ങീട്ട് വാ.. അല്ല പിന്നെ... അമ്മ കയ്യിലുള്ള വടി നിലത്തേക്കിട്ടു... എന്താ അമ്മാ... എന്താ ഇവിടെ ഒരു റൗണ്ട് ടേബിൾ കോൺഫറൻസ്... മിത്ര ഇടയിൽ കേറി നിന്ന് ചോദിച്ചു.... മൂട്ടിൽ ആണി കേറി എന്ന് വെച്ച് ഇതും കൂട്ടി നാലാമത്തെ തവണയാ ഞാൻ ഈ ഫ്ലാറ്റ് ഇറങ്ങി കേറുന്നേ...

അമ്മ കിതച്ചു കൊണ്ട് പറഞ്ഞു... അത് പോലെ അച്ഛൻ ഇപ്പോൾ തപസ്സിൽ നിൽക്കുന്ന കൊറ്റി ആണ്.. പിടിച്ചു നിൽക്കാൻ ഒരു വടി കൊണ്ടന്നു തരാൻ പറഞ്ഞപ്പോൾ ചായ തളപ്പിക്കാൻ പാകത്തിന് ഒരു വടിയും കൊണ്ട് വന്നേക്കുന്നു.. 80 കിലോ ഇതിൽ താങ്ങുമോ മോളെ... നിലത്ത് കിടക്കുന്ന വടിയെ ചൂണ്ടി കൊണ്ട് അച്ഛൻ പറഞ്ഞു.... എന്നാൽ പിന്നെ ഇയാളോട് പോയി ഒരു വോക്കിങ് സ്റ്റിക്ക് വാങ്ങാൻ പറയ് മോളെ... രണ്ടാളും തമ്മിൽ തമ്മിൽ പറയാതെ മിത്രയുടെ നേർക്ക് തിരിഞ്ഞു... ഞാൻ വികലാംഗൻ അല്ലെന്ന് പറഞ്ഞു കൊടുക്ക് മോളെ... മിത്രയെ തോണ്ടി കൊണ്ട് അച്ഛൻ പറഞ്ഞു.. എന്നാൽ പിന്നെ സ്വയം കമ്പ് വെട്ടി കക്ഷത്തും വെച്ച് നടക്കാൻ പറയ് മോളെ...

അമ്മ മിത്രയെ ഇപ്പുറത്തേക്ക് തോണ്ടി കൊണ്ട് പറഞ്ഞു... ഇതിലും നല്ലത് ഞാൻ പോവുന്നതാ.. നിങ്ങൾ ആയി നിങ്ങടെ പാടായി.... ഇമ്പോസിഷൻ എഴുതാൻ ഇത്ര പണി ഇല്ല്യാ.. ഓഹ്.. അച്ഛന്റെയും അമ്മയുടേം കൈകൾ തമ്മിൽ ഒരുമിച്ച് മിത്ര ശ്വാസം വലിച്ചു വിട്ട് അടുക്കളയിലേക്ക് ഓടി... വല്ലതും വെച്ചുണ്ടാക്കാൻ അല്ല ഞണ്ണാൻ... നമുക്ക് അതാണല്ലോ പറഞ്ഞിട്ടുള്ള പണി.... എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിച്ച് അച്ഛനും അമ്മയും വിച്ചുവും അവരുടെ വഴിക്കും അപ്പയും അമ്മയും കുട്ടൂസും അവരുടെ വഴിക്കും പിരിഞ്ഞു.... വിശ്വയുടെ കണ്ണും വെട്ടിച്ചു ഫ്ലാറ്റിൽ നിന്നിറങ്ങി മിത്ര ഹോസ്റ്റലിലേക്ക് മതിൽ ചാടി ദിച്ചിയെ പൊക്കാൻ... ഇതെല്ലാം ഉൾക്കണ്ണിൽ കണ്ട വിശ്വ ചിരിയോടെ ഫ്ലാറ്റും പൂട്ടി സഞ്ചിയും എടുത്ത് അവന്റെ പണിക്കും പോയി... Chill യാർ... ചില്ലറ ഇല്ല്യാ note മതിയോ....🧐😵 ✨️✨️✨️✨️

എനിക്ക് തോന്നുന്നില്ല വിശ്വേട്ടൻ നിന്നോട് വാശിക്ക് കാണിക്കുന്നതാണെന്ന്... മിത്ര എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ദിച്ചി പറഞ്ഞു... എന്തേട്ടൻ... മിത്ര കുടിക്കാൻ വായിലൊഴിച്ച വെള്ളം തരിപ്പിൽ കേറി കൊണ്ട് ചോദിച്ചു... വിശ്വേട്ടൻ.... എന്തെ... ദിച്ചി അവഞ്ജയോടെ ചോദിച്ചു... ചൊത്തൂട്ടൻ അത് മതി.. കൂടുതൽ ഡെക്കറേഷൻ ഒന്നും മാണ്ട... പുച്ഛത്തോടെ മിത്ര പറഞ്ഞു... ഓ അങ്ങനെ എങ്കിൽ അങ്ങനെ... എടി ഏതായാലും നീയും സോത്തുട്ടനും അല്ലെ വീട്ടിൽ ഉള്ളൂ.. നിങ്ങൾക്ക് മനസ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളൂ... അങ്ങേർക്ക് വയസ് ഏറി വരുവാ മിത്രേ... വല്ലതും സംഭവിച്ചാൽ... ഞാൻ എന്റെ വീട്ടിൽ പോയി നിൽക്കും..

ഇടയിൽ കയറി കോട്ടുവാ ഇട്ടു കൊണ്ട് മിത്ര പറഞ്ഞു... നിനക്കെല്ലാം തമാശ... കാര്യത്തോട് അടുക്കുമ്പോൾ അറിയാം അവസ്ഥ... ദിച്ചി മുഖം വെട്ടിച്ചു പറഞ്ഞു... അല്ലേലും നിനക്കെന്തിനാ അയാളോട് ഇത്ര സിംപതി... ഒന്ന് ആലോചിച്ചു നോക്ക് പെട്ടെന്ന് ഒരു രാവിലെ വന്നു കുഞ്ഞേ നീ മീരയെ പോലെയല്ല നീ എന്റെ കുഞ്ഞാണ് തേങ്ങയാണ് അപ്പൂപ്പന്റെ താടി ആണെന്നൊക്കെ പറഞ്ഞാൽ.. നാളെ എന്നേ തൊട്ടിലിൽ കിടത്തി കുപ്പിപ്പാൽ തരില്ലെന്ന് ആര് കണ്ടു.. ഒരു കാര്യം എനിക്കുറപ്പാ... മിത്ര പെട്ടെന്ന് ദൃഢതയോടെ പറഞ്ഞു.. എന്ത് അങ്ങേർക്ക് നിന്നെ ഇഷ്ടം ആണെന്നല്ലേ.. ദിച്ചി ആകാഷയോടെ ചോദിച്ചു... തെങ്ങേടെ മൂട്.. അയാൾ ഒരു സൈക്കോ ആടി..

അല്ലേൽ ഇന്നലെ രാത്രി വരെ എന്റെ 5000 തന്നോ ഇല്ലേൽ താലി ഇല്ല്യാ സിന്ദൂരം ഇല്ല്യാ എന്നൊക്കെ പറഞ്ഞിട്ട് ഒന്ന് നേരം വെളുത്തപ്പോൾ ഭാര്യയോട് സ്നേഹം തോന്നുവാ... സോമേതിങ് ചിക്കി... (സോമേതിങ് ഫിഷി ഞാൻ മാറ്റി ചിക്കൻ എന്നതിനെ നവീകരിച്ചു ചിക്കി ആക്കിയതാണേ.. ഇനി ഡൗചയം വേണ്ട 😒) നീ ഇവിടെ ചിക്കി ചികഞ്ഞിരുന്നോ.... ഞാൻ നിന്നോട് സീരിയസ് ആയി പറയുവാ അയാൾക്ക് നിന്നോട് പ്രേമം മൂത്തു എക്സ്പ്രസ്സ്‌ ചെയ്തതാ.... ഇനി ആര് വരൂവെന്ന് കരുതിയാ നീ ഇങ്ങനെ ബലം പിടിച്ചു നിൽക്കുന്നെ... ദിച്ചി ദേഷ്യത്തോടെ ചാടി എണീറ്റു... നിന്റെ അമ്മായിയപ്പൻ വർഗീസ് മാപ്പ്ള...

മിത്ര നൈസ് ആയി ദിച്ചിയുടെ മുറചെക്കന്റെ അപ്പന്റെ പേരെടുത്തു വിളിച്ചു ദേഷ്യത്തോടെ ദിച്ചിയെ നോക്കി.... What are you doing there..? Who is vargees maappila.!!.. nonsense... get out in my class 😬😬.... ഇംഗ്ലീഷ് ടീച്ചറുടെ ശരീരത്തിൽ ദൊറോത്തി മദാമ്മ കേറിയപ്പോൾ ആണ് ഇത്രേം നേരം ക്ലാസ്സ്‌ എടുക്കുന്നതിനിടയിൽ ആണ് സംസാരിച്ചിരുന്നെ എന്ന് രണ്ടിനും ബോധം വന്നത്... അത് ഇവളുടെ അമ്മായിയപ്പൻ ആണ് മിസ്സേ... ദിച്ചിയെ ചൂണ്ടി മിത്ര പറഞ്ഞു... I sa......y y..ou.....ge....t..... outtt...... മിസ്സ്‌ ഈണത്തിൽ പാടിയതും രണ്ടും ഒരേ സ്പോട്ടിൽ ക്ലാസ്സിന് വെളിയിലേക്ക് എത്തിയിരുന്നു... ✨️✨️✨️✨️ ഓരോ ഹവർ കഴിയുമ്പോഴും വയറ് നിറച്ചിരുന്ന ഞാനാ ഇപ്പൊ മൂന്ന് നേരം ആയി ഫുഡ്‌... ക്യാന്റീനിൽ പോയാൽ എന്തെങ്കിലും വാങ്ങി തിന്നും എന്നുറപ്പുള്ളത് കൊണ്ട് ഗ്രൗണ്ടിലെ മരത്തണലിൽ ഇരുന്ന് വയറ് തടവി കൊണ്ട് മിത്ര പറഞ്ഞു...

സൊത്തൂട്ടന് കൊടുക്കാൻ ഉള്ള കാശ് റെഡി ആയോ.. ഇന്നാ 2000 രൂപ ഞാൻ ഒപ്പിച്ചിട്ടുണ്ട്.. ബാഗിൽ നിന്നും പൈസ എടുത്ത് മിത്രക്ക് നേരെ നീട്ടി കൊണ്ട് ദിച്ചി പറഞ്ഞു.. അതുവരെ മരത്തിലും ചാരി ഇരുന്നിരുന്ന മിത്ര രണ്ടായിരത്തിന്റെ നോട്ട് കണ്ടതും കണ്ണ് മഞ്ഞളിച്ചു നിവർന്നിരുന്നു... അപ്പൊ മൊത്തം ആറായിരം രൂപ ആയി... ബാഗിൽ നിന്നും അവളുടെ കയ്യിൽ ഉണ്ടായിരുന്ന നാലായിരം രൂപ എടുത്ത് കാണിച്ച് കൊണ്ട് മിത്ര ചിരിച്ചു... ഇതെവിടുന്നു ഒപ്പിച്ചു... വിടർന്ന കണ്ണോടെ ദിച്ചി ചോദിച്ചു... അച്ഛന്റെ പോക്കറ്റ് ആൻഡ് അമ്മയുടെ പേഴ്സ്... ആഹാ... ഇളി തുടർന്നു കൊണ്ട് മിത്ര പറഞ്ഞു... ഇത്രേം രൂപ നീ കട്ടോ... ദിച്ചിക്ക് അത്ഭുതം... പോടീ...

അപ്പ പോവുന്ന സമയത്ത് എന്റെ വലത് കയ്യിലേക്ക് വെച്ചു തന്നതാ... അപ്പ തന്നത് അമ്മ കാണാത്തത് കൊണ്ട് പോവാൻ നേരം അമ്മയുടെ മുന്നിലേക്ക് ഞാൻ എന്റെ ഇടത് കയ്യും നീട്ടി കൊടുത്തു... അപ്പൊ അവിടുന്നും കിട്ടി ഒരു രണ്ടായിരം... പിന്നെ അച്ഛനും അമ്മയും വിച്ചുവും തന്നു... എല്ലാം ഞാൻ തന്നെ എടുത്താൽ നിനക്ക് സങ്കടം ആവില്ലേ എന്ന് കരുതി ബാക്കി നീ ഫില്ല് ചെയ്തോട്ടെ എന്ന് കരുതി... ആയിരം രൂപ ബാഗിലേക്കിട്ട് ദിച്ചിയുടെ കയ്യിൽ നിന്ന് രണ്ടായിരം വാങ്ങി മിത്ര പറഞ്ഞു... അടി പാവി... ദിച്ചി മിത്രയെ അടിമുടി ഒന്ന് നോക്കി... എന്ത് പാവി.. പുട്ടടിക്കേണ്ട പൈസ ആണ്.. ഞാൻ മൂവായിരം എടുത്തു.. നീ രണ്ടായിരം അല്ലെ എടുത്തുള്ളൂ... ഇത്‌ എടുത്ത് അയാളുടെ കയ്യിലേക്ക് വെച്ചു കൊടുത്തിട്ട് വേണം എനിക്ക് രണ്ട് വാക്ക് പറയാൻ... എന്ത് പറയും കേൾക്കട്ടെ... ദിച്ചി കയ്യും കെട്ടി ചോദിച്ചു... കേട്ടോ...

"""മുജേ ഉസ്‌കി പാഞ്ച് ഹസാർ മേഥി ചാഹിയെ... ഇസെ ലെ ലോ , ഇസെ ഉബാൽ ലെം, ഇസെ ഘാഏ ഓർ ബാകി കോ അച്ചാർ കരേം..സുനോ ഹോ ഗയാ ചൊത്തൂട്ടാ.... """" എങ്ങനെ ഉണ്ട് എങ്ങനെ ഉണ്ട്... മിത്ര തുള്ളി ചാടി കൊണ്ട് പറഞ്ഞു... ഇതെന്തോന്ന്... ഹിന്ദിക്കാരി ഇതിന്റെ അർത്ഥം കൂടി പറഞ്ഞിട്ട് പോ... ദിച്ചി തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു.. എനിക്ക് വേണ്ടടോ തന്റെ അയ്യായിരം ഉലുവ. കൊണ്ടുപോയി പുഴുങ്ങി തിന്ന് ബാക്കി അച്ചാറിട്ട് വെക്ക്.. പോട്ടെ മോനെ ചൊത്തൂട്ടാ എന്ന്... അയ്യായിരം രൂപ എന്ന് ചോദിച്ചു ഞാൻ ബെറ്റ് വെച്ചോ അന്ന് മുതൽ പഠിക്കാൻ തുടങ്ങിയതാ ഞാൻ.. ഇന്ന് എല്ലാം കറക്റ്റ് ആയി.. കാഷ് കയ്യിൽ വന്നപ്പോൾ കിട്ടിയ പവറേയ്... മിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു... മോന്താടെ പവർ നാളേക്ക് ഉണ്ടായാൽ മതിയായിരുന്നു... ദിച്ചി ആരോടെന്നില്ലാതെ പറഞ്ഞു...............................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story