വിശ്വാമിത്രം: ഭാഗം 29

viswamithram

എഴുത്തുകാരി: നിലാവ്‌

തിരിച്ചു ഫ്ലാറ്റിലേക്ക് ബസ് കേറുമ്പോൾ മിത്രക്ക് ഭയങ്കര സന്തോഷം ആയിരുന്നു... എന്താ..... വിശ്വയുടെ മുഖത്തേക്ക് അയ്യായിരം രൂപ എറിഞ്ഞു കൊടുക്കാനുള്ള ത്വര... 🙊 ലിസ്റ്റിൽ പോലും കയറാൻ നിൽക്കാതെ മിത്ര സ്റ്റെപ്പുകൾ ചാടി ഓടിക്കയറികൊണ്ടിരിന്നു.... ഓഹ് ലിഫ്റ്റിൽ കയറിയാൽ മതിയാരുന്നു.. ഇതിപ്പോ ഉള്ള തടിയും പോയി കിട്ടും... മുട്ടിനു കൈ വെച്ചു കിതച്ചു കൊണ്ട് മിത്ര സ്വയം പറഞ്ഞു.... റൂമിന്റെ അടുത്തെത്തിയതും വെപ്രാളം കൊണ്ടും സന്തോഷം കൊണ്ടും മിത്ര ലോക്കിൽ പിടിച്ചു തിരിച്ചു... ദൈവമേ ചതിച്ചോ.... പൂട്ടിൽ തിരിച്ചും മറിച്ചും തുറക്കാൻ ശ്രമിച്ചു കൊണ്ട് നിരാശയോടെ മിത്ര ചുറ്റും നോക്കി...

ഇനി ഈ ചട്ടിയുടെ ചോട്ടിൽ എങ്ങാനും... തറയിൽ ഇട്ട ചവിട്ടിയിൽ വരെ മിത്ര ചാവിക്ക് വേണ്ടി തപ്പി നോക്കി... നോ വേ... 😒😒 കഷ്ടകാലം... ഇനി ഞാൻ വാർപ്പ് തുരന്ന് അകത്തേക്ക് കയറേണ്ടി വരുമോ... വാതിലിന്മേൽ ചവിട്ടി കൊണ്ട് മിത്ര കൈവരിയിൽ പിടിച്ചു താഴേക്ക് നോക്കി നിന്നു.... ഫോൺ നമ്പർ ഉണ്ടേൽ ഒന്ന് വിളിച്ചു നോക്കാമായിരുന്നു.. അതിനെങ്ങനെയാ മിത്രേ മസിലും പിടിച്ചു നിക്കുവല്ലേ നീ... ഹും.... മിത്ര പിറുപിറുത്തു കൊണ്ട് താഴേക്ക് നോക്കിയതും കണ്ണ് എന്തിലോ ഉടക്കി നിന്നു.... താഴെ ഉള്ള കാഴ്ച കണ്ണിലേക്കു വീണ്ടും വീണ്ടും തടഞ്ഞപ്പോൾ ഒരുതരം നിർവൃതിയോടെ മിത്ര ചിരിച്ചു..... അങ്ങനെ കയ്യിൽ കിട്ടി...

ഒരു മിനിറ്റ് പോലും സമയം പാഴാക്കാതെ വന്നതിനേക്കാൾ സ്പീഡിൽ മിത്ര താഴേക്കിറങ്ങി ഓടി.... ഓരോ നിലയിൽ എത്തുമ്പോഴും ചുറ്റും നോക്കിക്കൊണ്ട് മിത്ര താഴേക്കിറങ്ങി... അങ്ങനെ അഞ്ചാം നിലയിൽ നിന്നും രണ്ടാം നിലയിൽ എത്തിയ മിത്ര തേടിയ ആളെ കണ്ടതും അവർക്ക് പിന്നാലെ ശബ്ദം ഇല്ലാതെ നടന്നു... തൊട്ടടുത്ത റൂമിലേക്ക് അയാൾ കേറി പോവുന്നത് കണ്ടതും മിത്ര തൂണിന്റെ മറവിൽ ഒളിച്ചു നിന്നു.... ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ട് മിത്ര അയാൾ കേറിപ്പോയ ഡോറിൽ കൊട്ടി... ആരാ.... ഡോർ തുരന്ന് ഒരു ചെക്കൻ ചോദിച്ചതും മിത്ര കലിപ്പോടെ അയാളെ നോക്കി... മാറിനിക്കെടാ കോന്താ... എവിടെടാ മീര... അവനെ തള്ളി മാറ്റി കൊണ്ട് റൂമിലേക്ക് കയറി മിത്ര ചുറ്റും നോക്കി.... എന്റെജീവിതം ഇങ്ങനെ ആക്കിയിട്ട് അവളുടെ അമ്മൂമ്മടെ ഒരു പോട്ടോ...

ചുമരിൽ തൂക്കിയിട്ടിരിക്കുന്ന മീരയുടെ കല്യാണഫോട്ടോയിലേക്ക് ടേബിളിൽ നിന്ന് ജഗ്ഗ് എടുത്ത് എറിഞ്ഞു.... ശബ്ദം കേട്ട് ചായ ഗ്ലാസും പിടിച്ചു വന്ന മീര കാണുന്നത് കലി തുള്ളി നിൽക്കുന്ന മിത്രയെയും താഴെ നെഞ്ചിൽ ഉഴിഞ്ഞു ഇരിക്കുന്ന കെട്ട്യോനെയും.... എന്നെ വെള്ളം കുടിപ്പിക്കാതെ നീ ഇരുന്ന് ചായ കുടിക്കുന്നോ... മീരയെ കണ്ട ദേഷ്യം മുഴുവൻ മനസിലേക്ക് ആവാഹിച്ചു കൊണ്ട് അവളുടെ കയ്യിൽ നിന്നും ഗ്ലാസ്‌ തട്ടി പറിച്ചു ഒറ്റ വലിക്ക് ചായ കുടിച്ചു... ദേഷ്യം തീരാതെ ഗ്ലാസ്‌ നിലത്തേക്കെറിഞ്ഞു പൊട്ടിച്ചു... അപ്പോഴേക്കും മീരയുടെ കെട്ട്യോൻ മീരയുടെ അടുത്തെത്തിയിരുന്നു... മണീ നീ... മിത്ര വിശ്വാസം വരാതെ മിത്രയെ തന്നെ നോക്കി വിക്കി....

ഇപ്പോൾ വെറും മണി അല്ല മണിമിത്ര വിശ്വാസ്... അറിഞ്ഞോ ആവോ ചേച്ചിയുടെ ഭാവി വരൻ അനിയത്തിയെ കെട്ടിയത്.. പുച്ഛത്തോടെ മുഖം തിരിച്ചു മിത്ര അവളുടെ ഭർത്താവിനെ ഒന്ന് നോക്കി... തനിക്കൊക്കെ നാണം ഉണ്ടോടോ കല്യാണത്തിന്റെ അന്ന് ഇവളേം വിളിച്ചു പോവാൻ ആ ഒറ്റ കാരണം കൊണ്ട് ഞാനാ ഇപ്പോൾ.... വാക്കുകൾ കിട്ടാതെ മിത്ര മീരയെ നോക്കി... മണീ.. ഞാൻ... കൈകൾ ഉയർത്തി മിത്രയെ ചേർത്ത് പിടിക്കാൻ മീര തുനിഞ്ഞതും,,, മിണ്ടരുത് നീ.. മണി എന്നുള്ള പേര് നിന്റെ വായിൽ നിന്ന് വീഴരുത് ഇനി.... ചോദിച്ചതല്ലെടി ഞാൻ നിന്നോട്.. കെഞ്ചി പിന്നാലെ നടന്നതല്ലെടി ഞാൻ... ഒരു വട്ടം.. ഒരു വട്ടമെങ്കിലും..

ഒരു സൂചന എങ്കിലും തന്നിരുന്നേൽ ഞാൻ മുടക്കി തരില്ലായിരുന്നോ ഇത്‌.. പക്ഷെ മിത്ര ആരായി.. ഒരു പൊട്ടി... ദേഷ്യം അണപൊട്ടി ഒഴുകാതിരിക്കാൻ വേണ്ടി മിത്ര അണപ്പല്ല് കടിച്ചു പിടിച്ചു... മണിക്കുട്ടി ഞാൻ പറയുന്നതൊന്ന് കേൾക്ക് നീ.. പേടിച്ചിട്ടാ ഞാൻ.. മീര വിങ്ങി കൊണ്ട് പറഞ്ഞു... മതി നിന്റെ കള്ളക്കരച്ചിൽ.. എന്റെ കാര്യം പോട്ടെ.. നിന്റെ അച്ഛനും അമ്മയും അവരുടെ മുന്നിൽ നാണം കെടുന്നത് നീ ഓർത്തോ.. ഈ കരച്ചിൽ നീ അന്ന് കാണിച്ചിരുന്നേൽ അവര് തന്നെ ഇത്‌ ഒഴിവാക്കിയേനെ.. ഇപ്പൊ വല്യ ഷോക്ക് കരയുന്നു.. നിർത്തേടി പുല്ലേ... മിത്ര ദേഷ്യം കൊണ്ട് തിളച്ചു.... മീരാ കരയല്ലേ... അവളുടെ കെട്ട്യോൻ മീരയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചതും മിത്ര വെറുപ്പോടെ മുഖം തിരിച്ചു...

എനിക്ക് വേണ്ടി നീ ബലിയാടാവും എന്ന് ഞാൻ കരുതിയില്ല... കല്യാണം എങ്ങനെ മുടക്കണം എന്നെ പ്ലാൻ ഉണ്ടായിരുന്നുള്ളു.. പക്ഷെ എന്റെ സ്ഥാനത്തു അയാൾക്ക് വേണ്ടി നിന്നെ കൊടുക്കും എന്ന് കരുതിയില്ല... കണ്ണ് തുടച്ചു മുഖം താഴ്ത്തി കൊണ്ട് മീര പറഞ്ഞു... ഓ നിനക്ക് കിട്ടാൻ ഉള്ളതൊക്കെ കിട്ടിയില്ലേ... ഇഷ്ടപ്പെട്ട സ്ഥലം.. നിന്റെ കൊച്ചി... സ്നേഹിച്ച പുരുഷനെ കിട്ടി... ജോലി ആയി.. ഹാപ്പി ലൈഫ്... എന്നാൽ ഞാനോ.... എനിക്ക് എല്ലാം നഷ്ടം.... മതി ഞാൻ ഇനി നിന്റെ ലൈഫിലേക്ക് വരില്ല.... കണ്ടപ്പോൾ ഇത്രേം പറഞ്ഞില്ലെങ്കിൽ എനിക്ക് ഇനി ഉറക്കം വരില്ല... അല്ലേൽ ഇനി നിന്നെ കാണാൻ പറ്റിയില്ലെങ്കിലോ.... എന്തായാലും നമിച്ചു നിന്നെ...

പുഞ്ചിരിയോടെ പറഞ്ഞു നിർത്തി കൊണ്ട് മിത്ര അയാളെ ഒന്ന് നോക്കി തിരിഞ്ഞു നടന്നു.... പിന്നെ ഞാൻ എന്താ വേണ്ടത് എല്ലാം അയാളോട് തുറന്നു പറഞ്ഞപ്പോൾ ഒരു രാത്രിക്ക് എന്നെ വേണം എന്ന് പറഞ്ഞ അയാൾക്ക് ഞാൻ കഴുത്തു നീട്ടി കൊടുക്കണമായിരുന്നു... കെഞ്ചി കാലു പിടിച്ചു കരഞ്ഞപ്പോൾ നിന്റെ അടുക്കലേക്കും വരും എന്ന് പറഞ്ഞപ്പോൾ അതിനനുസരിച്ചു നിൽക്കണമായിരുന്നോ... എനിക്കപ്പോ ഈ വഴിയേ തോന്നിയുള്ളൂ തെറ്റും ശെരിയും ഞാൻ നോക്കിയില്ല... ശെരിയാണ് ഞാൻ ചെയ്തത് തെറ്റാ.... മീര നിലത്തേക്ക് മുട്ട് കുത്തി ഇരുന്ന് കൊണ്ട് പറഞ്ഞു... കേട്ടത് വിശ്വസിക്കാൻ പറ്റാതെ മിത്ര തറഞ്ഞു നിന്നു... വിശ്വക്ക് വേണ്ടി ഒരിറ്റ് കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും നിലത്തേക്ക് പതിച്ചു.....

കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൾ മീരയിലേക്ക് കുതിച്ചു.... എന്താ നീ പറഞ്ഞെ.. ഇനി ഒരക്ഷരം നീ അവരെ കുറിച്ച് പറഞ്ഞാൽ എന്റെ ചേച്ചി ആണെന്നൊന്നും നോക്കില്ല ഞാൻ..മുഖം അടച്ചു പൊട്ടിക്കും... അത്രയും ദേഷ്യത്തോടെ കൈ ഉയർത്തി കൊണ്ട് മിത്ര പറഞ്ഞു... അടിച്ചോ കൊന്നോ.... ഇപ്പോൾ അയാൾ നിന്റെ ഭർത്താവ് ആണെങ്കിലും ഞാൻ എന്റെ അച്ഛനെ പിടിച്ചു സത്യം ഇടുവാ നമ്മൾ വിചാരിച്ച പോലെയല്ല വിശ്വ.... മിത്രയുടെ മുഖത്തേക്ക് നോക്കി തറപ്പിച്ചു കൊണ്ട് മീര പറഞ്ഞു... ഇല്ല്യാ.. ഞാൻ വിശ്വസിക്കില്ല.. മീരയുടെ കൈകളിൽ പിടിച്ചു കുലുക്കി കൊണ്ട് മിത്ര അലറി... ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നേ.. എനിക്കിനി മറച്ചു വെക്കാൻ ഒന്നുമില്ല...

എല്ലാം നീ അറിയണം.. അയാൾ നിന്നെ കല്യാണം കഴിക്കുമെന്ന് ഞാൻ ഒരിക്കൽ പോലും.... മീര പൊട്ടിക്കരഞ്ഞു... നീ ചെയ്ത തെറ്റുകൾ മറക്കാൻ വേണ്ടി അവരെ നീ കുറ്റം പറയരുത് മീരേ.... ഞാൻ ഇപ്പൊ അടുത്ത് കൂടി കണ്ടതാ അവരുടെ ഫോണിൽ നിന്റെ ഫോട്ടോസ്... അവർക്ക് നിന്നെ അത്രക്കും ഇഷ്ടമായിരുന്നു മീരേ.... മിത്ര തളർന്നു പോയിരുന്നു അത് പറയുമ്പോൾ... ഫോട്ടോസ്... അവൻ എന്ത് ഉദ്ദേശത്തിൽ ആണ് ആ ഫോട്ടോസും കൊണ്ട് നടക്കുന്നതെന്ന് തനിക്കറിയാമോ.. വെറും ഫ്രോഡ് ആണവൻ... ഇത്‌ ചോദിക്കാൻ ചെന്ന അവൻ പട്ടിയെ തല്ലും പോലെയാ അന്നെന്നെ തല്ലി വിട്ടത്.. അവൻ എന്തും ചെയ്യും പെണ്ണിന് വേണ്ടി.... താൻ അവന്റെ കുഴിയിൽ ആവുമെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ലടോ.... കൈ കൂപ്പി കണ്ണുകൾ ഈറനണിയിച്ചു പറഞ്ഞതും മിത്ര ഞെട്ടലോടെ പിറകിലേക്ക് മാറി.... ഇല്ലാ നിങ്ങൾ എന്തൊക്കെ പറഞ്ഞാലും വിശ്വാസ് അങ്ങനെ ചെയ്യില്ല..

നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാ.. ഒരിക്കൽ സത്യം നിങ്ങള് മനസിലാക്കും... പിറകിലേക്ക് അടി വെച്ച് കൊണ്ട് മിത്ര പറഞ്ഞു.... അതെ അത് തന്നെയാ എനിക്ക് നിന്നോടും പറയാനുള്ളെ ഒരുനാൾ എല്ലാം നീ അറിയും.. എന്റെ മുന്നിൽ അഭിനയിച്ച പോലെ നിന്റെ മുന്നിൽ അവനു പിടിച്ചു നിൽക്കാൻ ആവില്ല.. മനസ്സിൽ അവൻ കേറി കൂടിയിട്ടുണ്ടെൽ വിട്ടേക്ക് മണിക്കുട്ടീ.... എന്തിനും ഞങ്ങൾ കൂടെ ഉണ്ടാവും... മീര പറഞ്ഞു മുഴുമിച്ചതും മിത്ര ഡോറിൽ എത്തിയിരുന്നു.... മറുപടി ഒന്നും പറയാതെ പിന്തിരിഞ്ഞു നോക്കാതെ മിത്ര ഓടി.... വിപിനേട്ടാ എന്റെ മണി... മിത്ര പോവുന്നതും നോക്കി മീര കരഞ്ഞു... ഏയ് താൻ ഇങ്ങനെ ടെൻഷൻ ആവാതെ നീ മിത്രയെ കുറിച്ച് പറഞ്ഞു കേട്ടിടത്തോളം അവനു മിത്രയുടെ മുന്നിൽ അധിക നാൾ പിടിച്ചു നിൽക്കാൻ ആവില്ല.. എല്ലാം വെളിച്ചത്തു വരും..

മീരയെ ചേർത്ത് പിടിച്ചു അകത്തേക്ക് കേറി ഡോർ അടക്കുമ്പോൾ വിപിൻ പറഞ്ഞു... ✨️✨️✨️✨️ മുകളിലേക്ക് ഓരോ സ്റ്റെപ് വെക്കുമ്പോഴും മിത്രയുടെ മനസ് ഓരോന്ന് ആലോചിച്ചു കൊണ്ട് കലുഷിതമായിരുന്നു..... മീരയോടുള്ള ദേഷ്യത്തിൽ വിശ്വയെ സപ്പോർട്ട് ചെയ്ത് പറഞ്ഞെങ്കിലും പല കാര്യങ്ങളും മിത്രയുടെ മനസിലേക്ക് കയറി വന്നു... """""മീരയെ അത്രയും സ്നേഹിച്ചിരുന്ന ആളാണെങ്കിൽ പിന്നെന്തിനാ കല്യാണം മുടങ്ങിയ അന്ന് തന്നെ അവൻ എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞത്... മീരയോട് ശെരിക്കും ഉള്ള ഇഷ്ടം ആയിരുന്നേൽ അയാൾ അന്നങ്ങനെ ചെയ്യുമോ... അന്നയാൾക്ക് ഒരു തരത്തിലുള്ള സങ്കടവും ഉണ്ടായില്ലല്ലോ എന്ന് മിത്ര ആലോചിച്ചു....

പിന്നെ ഇത്രേം കാലം ദേഷ്യത്തോടെ പെരുമാറിയിട്ട് പെട്ടെന്നൊരു ദിവസം സ്നേഹത്തോടെ സംസാരിക്കുന്നു.. അതൊക്കെ എന്താ അപ്പോൾ.. കപട സ്നേഹമല്ലേ.. അപ്പോൾ കല്യാണത്തിന്റെ അന്ന് എന്നെ ഉമ്മ വെച്ചതോ... """""" ഓരോന്ന് ആലോചിച്ചു കൊണ്ട് മിത്ര റൂമിന് മുന്നിൽ എത്തിയതൊന്നും അവളറിഞ്ഞില്ല... ചോദ്യങ്ങൾ മനസിനെ തളർത്തുന്നതാണെന്ന് കണ്ടതും കണ്ണടച്ച് തുറന്നു ആഞ്ഞു ശ്വാസം വലിച്ചു വിട്ട് നേരത്തെ നിലത്തേക്കിട്ട ബാഗിലേക്ക് കണ്ണ് നീണ്ടു... ഏഹ് ബാഗ് എവിടെ പോയി... ചുറ്റും തിരയുന്നതിനിടയിൽ കണ്ണ് ഡോറിലേക്ക് ചലിച്ചതും അത് തുറന്നു കിടക്കുന്നത് കണ്ട് ആശ്ചര്യത്തോടെ മിത്ര അകത്തേക്ക് കയറി... നീ ബാഗും നിലത്തിട്ട് എങ്ങോട്ട് പോയതാ.. റൂമിൽ നിന്നും ഹാളിലേക്ക് വന്ന വിശ്വ ചോദിച്ചു... തന്റെ അമ്മൂമ്മയെ കെട്ടിക്കാൻ...

നിലത്തേക്ക് നോക്കി ചെവി ചൊറിയുന്ന പോലെ കാണിച്ച് കൊണ്ട് മിത്ര പിറുപിറുത്തു... നിന്നോടാ ചോദിച്ചേ ബാഗും നിലത്തിട്ട് എങ്ങോട്ട് പോയതാണെന്ന്.... ഒന്നൂടി മുന്നിലേക്ക് വന്നു നിന്ന് കൊണ്ട് വിശ്വ ചോദിച്ചു... ദേ അടുത്തേക്ക് വന്നാൽ ഉണ്ടല്ലോ കുത്തി മലർത്തും ഞാൻ... ഒരടി പുറകിലേക്ക് മാറി നിന്ന് തലയിൽ നിന്ന് സ്ലേഡ് ഊരി വിശ്വയുടെ വയറിനു നേരെ നീട്ടി കൊണ്ട് മിത്ര ഒച്ച വെച്ചു... അതിന് ഞാൻ ഇപ്പോൾ എന്താ ചെയ്തേ മണീ കൂൾ.... കൈ മാറിൽ കെട്ടിക്കൊണ്ട് വിശ്വ പറഞ്ഞു... മിത്ര എന്ന് മതി.. എനിക്ക് സ്നേഹം ഉള്ളവരും എന്നോട് സ്നേഹം ഉള്ളവരും മാത്രമേ എന്നെ മണീ എന്ന് വിളിക്കാറുള്ളു.. നിങ്ങള് വിളിക്കണ്ട... പൗരുഷത്തോടെ മിത്ര പറഞ്ഞു....

എനിക്കതിനു തന്നെ ഇഷ്ടാടോ.. ഞാൻ തന്നോട് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എനിക്ക് മണിക്കുട്ടിയെ ഇഷ്ടല്ല എന്ന്... സ്നേഹത്തോടെ അവൻ പറയുന്നത് കേട്ട് മിത്രക്കത് അരോചകമായിട്ടാണ് തോന്നിയത്... എനിക്കിഷ്ടമല്ല.. എന്നെ ഇനി അങ്ങനെ വിളിച്ചു പോവരുത്.... അതും പറഞ്ഞു വിശ്വയുടെ റൂമിൽ കേറി അവളുടെ ഡ്രെസ്സും ബുക്‌സും സോഫയിൽ കിടക്കുന്ന ബാഗും എടുത്ത് അടുത്ത റൂമിലേക്ക് പോവാൻ നിന്നതും പിറകിൽ നിന്ന് അവന്റെ വിളി വന്നു... ഹെലോ... ഞാൻ പറയുന്നത് കേട്ടിട്ട് പോയാൽ മതി... നിനക്ക് കംഫോർട് ആയിക്കോട്ടെ എന്ന് കരുതിയാ താമസം ഇങ്ങോട്ടേക്കു ആക്കിയത്.. അതായത് വീട്ടിൽ ഒരുമിച്ചു കഴിയുന്നത് കൊണ്ട് നിനക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയാം..

ഇവിടെ പിന്നെ ചോദിക്കാനും പറയാനും ആളില്ലാത്തത് കൊണ്ട് നിനക്ക് നിന്റെ ഇഷ്ടം പോലെ ചെയ്യാം.. ആ പിന്നെ കുറച്ച് കഴിഞ്ഞാൽ എന്റെ കുറച്ച് ഫ്രെണ്ട്സ് വരും... ചെറുതായിട്ടൊരു പാർട്ടി.. തമ്പുരാട്ടി ശബ്ദം കേട്ട് ഇറങ്ങി വരാൻ ഒന്നും നിക്കണ്ട.. പാർട്ടി കഴിഞ്ഞാൽ അവരങ്ങു പൊക്കോളും.... മണി.. സോറി മണിമിത്ര റൂമിൽ തന്നെ ഇരുന്നോ... ലാസ്റ്റ് അവന്റെ വാക്കുകളിൽ പുച്ഛം നിറഞ്ഞിരുന്നു... ഫ്രെണ്ട്സ് ആണോ അതോ പെണ്ണോ... തിരിച്ചു അത് ചോദിക്കാതിരിക്കാൻ മിത്രക്കായില്ല.... അത് നീ അറിയണ്ട.. നിന്റെ കാര്യങ്ങളിൽ ഒന്നും ഞാൻ ഇടപ്പെടുന്നില്ലല്ലോ.. സോ ഇങ്ങോട്ടും വേണ്ട... സോഫയിലേക്കിരുന്ന് കൊണ്ട് വിശ്വ പറഞ്ഞതും മിത്ര വലിയ സൗണ്ടിൽ ഡോർ അടച്ചു....

നല്ലൊരു കുളി കഴിഞ്ഞപ്പോഴേക്കും മിത്രയുടെ മനസ് ഏറെ കുറെ ശാന്തമായിരുന്നു.. എന്നാലും വരുന്ന ഗെസ്റ്റ് ആരാണെന്നറിയാഞ്ഞിട്ടും വിശ്വ എങ്ങനെ ഉള്ള ആളാണെന്നു അറിയാഞ്ഞിട്ടും മിത്രക്ക് ഇരിക്കപ്പൊറുതി ഇല്ല്യാ.... കുറച്ച് കഴിഞ്ഞപ്പോൾ പുറത്ത് ഒച്ചപ്പാടും ബഹളവും കേട്ട് തുടങ്ങിയതും പാർട്ടി നല്ല ഭേഷായി തന്നെ നടക്കുന്നുണ്ടെന്ന് മിത്രക്ക് മനസിലായി... പെൺക്കുട്ടിയുടെ ചിരിയും സംസാരവും കേട്ടതും പുറത്തേക്ക് പോവാൻ വഴി ഇല്ലാതെ മിത്ര വെരുകിനെ പോലെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... അറിയാനുള്ള ത്വര മനസിനെ കീഴ്പ്പെടുത്തിയതും മിത്രയുടെ കാല് യാന്ത്രികമായി ഡോറിന്റെ അടുത്തേക്ക് ചലിച്ചു...

കൈകൾ ലോക്കിൽ പതിഞ്ഞതും എന്തോ ഓർത്തു ചിരിച്ചു കൊണ്ട് ഒന്ന് കുനിഞ്ഞു നിന്ന് ശബ്ദം ഉണ്ടാകാതെ പതിയെ കീ ഹോളിൽ ഇട്ടിരുന്ന ചാവി പതിയെ മാറ്റി... കണ്ണുകൾ അതിലേക്ക് അമർത്തി വെച്ച് കൊണ്ട് ഹോളിലൂടെ പുറത്തേക്ക് നോക്കി... ഓഹ് ഈ റൂം എടുത്തത് നന്നായി.. അതാവുമ്പോൾ ആൾ വരുന്നതും പോവുന്നതും ഹാളിൽ നടക്കുന്നതും ഒക്കെ കാണാം.. സ്വയം പിറുപിറുത്തു കൊണ്ട് ആ കുഞ്ഞു ദ്വാരത്തിലൂടെ മിത്ര നോക്കിക്കൊണ്ടിരുന്നു.. സോഫയോട് ചേർത്ത് വെച്ചിരിക്കുന്ന ടീ പോയിയിൽ മദ്യകുപ്പികൾ നിരന്നിരിക്കുന്നുണ്ട്.. മിക്കതും കാലി ആണ്.. ചിലത് നിലത്ത് വീണ് കിടക്കുന്നുണ്ട്...

രണ്ട് പെണ്ണുങ്ങൾക്കിടയിൽ ആണ് വിശ്വയുടെ ഇരിപ്പ്.. അവർക്കടുത്തു വേറെ പയ്യന്മാർ ഉണ്ട്... ഇയാൾക്ക് എവിടുന്നാ ഇത്രേം നല്ല പെൺപിള്ളേർ ഫ്രെണ്ട്സ് ആയി കിട്ടുന്നെ.. ഇനി ഇവരായിരിക്കുമോ സ്മഗ്ലിങ്ങിനു മീഡിയേട്ടർ... കണ്ണ് പിൻവലിച്ചു ആലോചിച്ചു കൊണ്ട് വീണ്ടും കണ്ണ് ചേർത്ത് വെച്ചു.. സ്ത്രീലംബടൻ.. മിത്ര ദേഷ്യം കൊണ്ട് പറഞ്ഞു... എന്റെ ജീവിതം ചൊത്തുട്ടൻ നക്കി... മിത്ര ചിണുങ്ങി കൊണ്ട് എണീറ്റതും മടിയിൽ ഇട്ടിരുന്ന താക്കോൽ നിലത്തേക്ക് വീണു... എന്താത്... പുറത്ത് നിന്ന് പെണ്ണിന്റെ സൗണ്ട് കേട്ടതും.. മ്യാവു... മ്യാവു... മ്യാ.... വു... മിത്ര പൂച്ച ശബ്ദം ഉണ്ടാക്കി വെപ്രാളത്തോടെ ചാവി ഹോളിൽ തിരുകി കൊണ്ട് ബെഡിൽ ചെന്ന് കിടന്നു പുതപ്പ് തല വഴി മൂടി കിടന്നു... ✨️✨️✨️✨️✨️✨️ ഇനിയെന്ത് ‼️⁉️...............................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story