വിശ്വാമിത്രം: ഭാഗം 3

viswamithram

എഴുത്തുകാരി: നിലാവ്‌

ട്വിങ്കിൾ തിങ്കൾ...... രാവിലെ എണീറ്റതെ മോർണിംഗ് സ്റ്റാറ്റസ് ഇട്ടു കൊണ്ട് മിത്ര മൂരി നിവർന്നു.... ദിച്ചി ആണേൽ പഠിച്ചു പഠിച്ചു ബുക്കിൽ തല വെച്ചാണ് കിടപ്പ്.. ഇത്തിരി പഠിപ്പ് ആണേ.. അതിന്റെ അസ്കിത ഉണ്ടേ... എടി ദിച്ചി.. ഓടിക്കോ മോളെ സമയം 8:00 മണി ... അവളെ കുലുക്കി വിളിച്ചു കൊണ്ട് മിത്ര പറഞ്ഞു.. അയ്യോ എന്റെ എക്സാം.... പുതപ്പും വലിച്ചെറിഞ്ഞു മുപ്പത്തി കയ്യിൽ കിട്ടിയ ബ്രഷും പേസ്റ്റും എടുത്ത് ബാത്രൂം നോക്കി ഓടി... അതെന്റെ ബ്രഷ് ആടി... പന്തം കണ്ട പെരുച്ചാഴിയെ പോലെ ഓടുന്ന ദിച്ചിയെ നോക്കി മിത്ര പറഞ്ഞു.. തേച്ചിട്ട് തരാമെടി.. ഞാൻ സ്വന്തം ആയി എടുക്കുന്നില്ല.... ബാത്‌റൂമിൽ കയറി ഇളിച്ചു കൊണ്ട് അവൾ ഡോർ ലോക്കി...

ആഹ് എന്തേലും ആവട്ട്.... മിത്ര വേഗം കുളിച്ചെന്ന് അറിയിക്കാൻ വാഷ് ബേസിൽ നിന്നും വെള്ളം എടുത്ത് മുടിയുടെ അറ്റം നനച്ചു... എന്നിട്ട് വേഗം പോയി ഡ്രെസ്സും മാറ്റി നന്നായി സ്പ്രേയും അടിച്ചു ഒരുങ്ങി നിന്നു... നീ കുളിച്ചോ... മിത്രയുടെ ഒരുങ്ങിയുള്ള നിൽപ്പ് കണ്ടു ദിച്ചി ഞെട്ടിക്കൊണ്ട് ചോദിച്ചു... നിന്റെ കുളി കഴിയാൻ സമയം എടുക്കില്ലേ.. ഞാൻ പ്രിയയുടെ റൂമിൽ പോയി കുളിച്ചു.. മുഖം കൊടുക്കാതെ ഒരു മൂളിപ്പാട്ടും പാടി മിത്ര പറഞ്ഞു.. ഇന്നും വെള്ളം തളി ആണല്ലേ.. അവളുടെ മുടി പിടിച്ചു പൊക്കിക്കാണിച്ചു കൊണ്ട് ദിച്ചി മുഖത്ത് കൈ വെച്ചു... കിന്നാരം പറയാതെ ബ്രേക്ഫാസ്റ്റ് കിട്ടണേൽ വേഗം വാടി...

പിടി കൊടുക്കാതെ ബാഗും എടുത്ത് മിത്ര മുന്നിൽ നടന്നു... മ്മ്മ്..... ഒന്നമർത്തി മൂളി കൊണ്ട് പിന്നാലെ ഹാഫ് അച്ചായത്തിയും.... 🤩 ✨️✨️✨️✨️✨️ കുന്തംകുലുക്കി..... 😝😝 കോളേജിലേക്ക് കാലെടുത്തു വച്ചതും ശബ്ദം വാനിൽ ഉയർന്നു... അത് കേട്ടതും മിത്രയുടെ പേശികൾ വലിഞ്ഞു മുറുകി... പല്ല് കടിച്ചു കൊണ്ട് അവൾ തിരിഞ്ഞതും തൊട്ടു മുന്നിൽ നിൽക്കുന്ന തന്റെ ശത്രുവായ മിഥുനെ കണ്ടു കണ്ണ് ചുരുക്കി നോക്കി... നിന്റെ അപ്പനെ പോയി വിളിക്കെടാ നാറി നീ... അവന്റെ കോളറിൽ പിടിച്ചു തള്ളി കൊണ്ട് മിത്ര അലറി... അയ്യോ മണിമിത്രക്ക് നൊന്തോ കുന്തംകുലുക്കി എന്ന് വിളിച്ചപ്പോൾ.. സോ shaad...

പുച്ഛിച്ചു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നടുത്തു... ഒന്ന് പോടാ പുല്ലേ.. അടുക്കുന്നതിന് മുന്നേ നെറ്റിയിൽ ഉണങ്ങാതെ കിടക്കുന്ന പാടൊന്ന് നോക്ക്... രണ്ടാഴ്ച മുന്നേ നീ ഇതേ പേര് വിളിച്ചപ്പോൾ കിട്ടിയ സമ്മാനം ആണ്. നിലത്ത് കിടക്കുന്ന കല്ലെടുത്തു കയ്യിൽ പിടിച്ചു കൊണ്ട് മിത്ര അവന്റെ അടുക്കലേക്ക് പാഞ്ഞു.. മിത്രേ വേണ്ട അവന് പ്രാന്താണ്.. നീയല്ലാതെ അവനോട് മിണ്ടാൻ പോവോ...കുളക്കോഴി.. ഓടി ചെന്ന മിത്രയുടെ മുന്നിൽ തടസ്സം നിന്ന് കൊണ്ട് ദിച്ചി പറഞ്ഞു.. അവന് രണ്ടാഴ്ച കൂടുമ്പോൾ എന്റെ കയ്യിൽ നിന്ന് കിട്ടിയില്ലേൽ ഒരു സമാധാനം ഇല്ലെന്ന് തോന്നുന്നു.. കൊടുത്തിട്ട് വരാം..

ഒറ്റ കണ്ണടിച്ചു കൊണ്ട് ദിച്ചിയെ മുന്നിൽ നിന്നും മാറ്റി ദേഷ്യത്തോടെ അവന്റെ മുന്നിൽ കയറി നിന്നു... ഇന്നെന്തെകിലുമൊക്കെ നടക്കും... മെപ്പൊട്ടും നോക്കി കണ്ണും കൂർപ്പിച്ചു ദിച്ചി രണ്ട് പേരെയും സസൂക്ഷ്മം നോക്കി... സ്വീറ്റ് ആയിട്ട് എന്തെങ്കിലും തന്നാൽ മതിയെടോ... ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു കൊണ്ട് മിഥുൻ പറഞ്ഞു... ഇപ്പൊ കിട്ടും നോക്കിയിരുന്നോ... ഈ നേരം നീ വേറെ വല്ല പെണ്ണിന്റെയും പിന്നാലെ നടന്നിരുന്നേൽ അവളേം കെട്ടി അവൾ നിന്റെ കുഞ്ഞിനേം പ്രസവിച്ചു നൂൽ കെട്ട് വരെ കഴിഞ്ഞേനെ.. എന്റെ കർത്താവെ നീയിതൊന്നും ലുക്കുന്നില്ലല്ലോ.. 🙄 രണ്ട് കയ്യും മലർത്തി കാണിച്ചു കൊണ്ട് ദിച്ചി ഒരൊറ്റ നിൽപ്പ്...

നാണം ഇല്ലല്ലോ നിനക്ക് എന്റെ പിന്നാലെ മണം പിടിച്ചു നടക്കാൻ.. ച്ഛെ... ആണുങ്ങൾ ആയാൽ... എന്നെക്കൊണ്ട് പറയിപ്പിക്കരുത്.. അവന്റെ മുഖം തന്നിലേക്ക് അടുപ്പിച്ചു കണ്ണിൽ നോക്കി തന്നെ മിത്ര പറഞ്ഞു നിർത്തി.. അതിന് ഞാൻ നിന്റെ പിന്നാലെ മാത്രമല്ലേ നടക്കുന്നെ അല്ലാതെ എല്ലാവരുടെയും പിന്നാലെ ഇല്ലല്ലോ... മിത്രയുടെ മുഖത്ത് നോക്കാതെ മിഥുൻ പറഞ്ഞു നിർത്തി... മുഖത്ത് നോക്കി സംസാരിക്കെടാ പുല്ലേ.. അവന്റെയൊരു ഒലിപ്പീരു.. ശ്ശെ... കയ്യൊന്ന് കുടഞ്ഞെറിഞ്ഞു കൊണ്ട് അവൾ പറഞ്ഞു.. I lob you കുന്തംകുലുക്കി.... മിത്രയുടെ കവിളിൽ കുത്തിപ്പിടിച്ചു കണ്ണിൽ നോക്കി തന്നെ അവന് പറഞ്ഞു...

മാതാവേ കളി കൈ വിട്ടോ.. മിത്രയുടെ ബാക്കിൽ നിൽക്കുന്ന ദിച്ചി അവിടെ എന്താണ് നടക്കുന്നതറിയാതെ തലക്കും കൈ കൊടുത്തു നിന്നു... You...... അവന്റെ കൈ തട്ടി മാറ്റി കയ്യിൽ കരുതിയ കല്ല് ആഞ്ഞെറിയാൻ മിത്ര കൈകൾ ഉയർത്തി.... ണിം ണിം.... എക്സാം ഹാളിൽ കയറാനുള്ള ബെൽ അടിച്ചതും ഉയർത്തി കൈ അവൾ പതിയെ താഴ്ത്തി... വികസിച്ച കണ്ണ് ഒന്ന് കുറുക്കി കൊണ്ട് അവനെ ചൂഴ്ന്നൊരു നോട്ടം നോക്കി... എടി പെണ്ണെ വാണിംഗ് ബെൽ അടിച്ചു.. ഇതിൽ ഞാൻ ജയിച്ചില്ലേൽ അപ്പൻ എന്നേ റബ്ബർ വെട്ടാൻ പറഞ്ഞു വിടുമെടി.. ബാക്കിൽ നിന്ന് കൊണ്ട് ദിച്ചി വിളിച്ചു പറഞ്ഞു.. മിത്രയുടെ കൂർത്ത നോട്ടം കണ്ട മിഥുൻ ഒരു ചിരിയോടെ സൈറ്റ് അടിച്ചു കാണിച്ചു...

പോടാ കുളക്കോഴി.. നിനക്ക് ഞാൻ വെച്ചിണ്ട്.. കയ്യിലെ കല്ല് അവന്റെ കാല് നോക്കി എറിഞ്ഞു കൊണ്ട് മിത്ര തിരിഞ്ഞോടി.. അവളുടെ വലത് കയ്യിൽ ദിച്ചിയുടെ കയ്യും ഉണ്ടായിരുന്നു... ഉഫ്..ഈ പെണ്ണിത്... അന്ന് തല ഇന്ന് കാല് ഇനി എന്തൊക്കെ പോവുമോ എന്തോ.. മുട്ടിലിരുന്ന് കാലിൽ അമർത്തി പിടിച്ചു കൊണ്ട് മിഥുൻ ഇരുന്നു.... ഓഹ് ഷേക്‌സ്‌പിയറിന്റെ ഒരൊറ്റ നാടകം കൊണ്ട് നിനക്ക് എങ്ങനെ കുന്തം കുലുക്കി എന്ന് പേര് കിട്ടി എന്നാ എനിക്കറിയാത്തെ... ദിച്ചി ആകെ കിളി പോയി ചോദിച്ചു.. ഷേക്‌ എന്ന് പറഞ്ഞാൽ എന്താ... മിത്ര ദേഷ്യത്തോടെ ചോദിച്ചു.. ഷാർജ ഷേക്ക്‌,, മിൽക്ക് ഷേക്ക്‌.. ആ ഷേക്ക്‌ ആണോ... അറ്റ് എ ടൈമിൽ ദിച്ചി ഉത്തരം കൊടുത്തു..

നിനക്ക് പിന്നെ തിന്നേണ്ട കാര്യം അല്ലെ ആദ്യം ഓടു.. ശെരിക്കും ഷേക്ക്‌ എന്ന് വെച്ചാൽ എന്താ... അത് കുലുക്കുക എന്നല്ലേ.. സംശയത്തോടെ ദിച്ചി പറഞ്ഞു.. ആ അതെ അപ്പോൾ സ്പിയർ എന്ന് പറഞ്ഞാലോ... മിത്ര പാളി നോക്കി കൊണ്ട് ചോദിച്ചു.. സ്പിയർ എന്ന് വെച്ചാൽ കുന്തം അല്ലെ.. അതും ഇതും തമ്മിൽ.. വായ തുറന്നു വെച്ച് ദിച്ചി മിത്രയെ നോക്കി.. രണ്ടും കൂട്ടി വായിക്കേടി.. ഓഹ്.. ജാള്യതയോടെ മിത്ര പറഞ്ഞു... കുലുക്കി കുന്തം.. ആ കുന്തം കുലുക്കി.. ആഹാ ഇപ്പോൾ അല്ലെ കാര്യം കത്തിയെ.. അടി സക്കെ.. സ്വന്തം കയ്യിൽ അടിച്ച് കൊണ്ട് ദിച്ചി ഇരുന്ന് ചിരിക്കാൻ തുടങ്ങി... നീ പോടീ... കെറുവിച്ചു കൊണ്ട് മിത്ര ഓടി...

സത്യം പറയെടി അവൻ എന്ത് കന്നംത്തിരിവാ നിന്നോട് കാണിച്ചേ... ഓട്ടത്തിനിടയിൽ ദിച്ചി ചോദിച്ചു.. എന്ത്... ഓട്ടം നിർത്തി കിതപ്പടക്കി കൊണ്ട് മിത്ര സംശയത്തോടെ ദിച്ചിയെ നോക്കി.... അവൻ നിന്നെ കിസ്സിയതല്ലെ അതും ഫ്രഞ്ച്.. മ്മ്.. നിനക്കവനോടും ഉണ്ടല്ലേ... ദിച്ചി നാണത്തോടെ ചോദിച്ചു.. എന്ത്.. പുരികം പൊക്കിക്കൊണ്ട് മിത്ര ചോദിച്ചു.. പോ അവിടുന്ന് ഒന്നും അറിയാത്ത പോലെ.. മറ്റത്.. പ്യാർ കാതൽ ലവ് പ്രേമം.. എന്നോട് പറയെടി... ദിച്ചി ആകാംഷയോടെ ചോദിച്ചു... അതെ സമയം മിത്രയുടെ മുഖത്തു നാണം കുമിഞ്ഞു കൂടി.. ചുണ്ടിൽ പുഞ്ചിരി വിടർന്നു... നീ ആരോടും പറയില്ലേൽ ഞാൻ സത്യം പറയാം.. നാലുപുറം നോക്കിക്കൊണ്ട് മിത്ര പറഞ്ഞു...

ഇല്ലെടി ഞാൻ ആരോട് പറയാൻ.. സത്യം.. മിത്രയുടെ തലയിൽ കൈ വെച്ചു കൊണ്ട് ദിച്ചി പറഞ്ഞു.. ഇനി ഒരക്ഷരം നീ മിണ്ടിയാൽ അവന്റെ തലയിൽ എറിയാൻ പറ്റാത്ത സങ്കടം ഞാൻ നിന്റെ തലയിൽ എറിഞ്ഞു തീർക്കും... ദേഷ്യത്തോടെ കൈ ചൂണ്ടി കൊണ്ട് മിത്ര അലറി.. കർത്താവെ.. പിന്നെ നിനക്കും അവനും മുഖം അടുപ്പിച്ചു എന്നാ പരിപാടി ആയിരുന്നെഡി.. വിളച്ചിൽ അച്ചായത്തിയോട് എടുക്കല്ലേ മോളെ.. കണ്ണുരുട്ടി കൊണ്ട് ദിച്ചി പറഞ്ഞു.. എന്റെ പൊന്നു അച്ചായത്തി. മുഖം അടുപ്പിച്ചതൊക്കെ ശെരിയാ.. പക്ഷെ അവനെന്റെ കവിളിൽ ആണ് കുത്തിപ്പിടിച്ചതെന്ന് മാത്രം.. കൊടുക്കുന്നുണ്ട് ഞാൻ... താടി അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി കൊണ്ട് മിത്ര പറഞ്ഞു..

കികികികി.. അപ്പൊ നിനക്കും കിട്ടാൻ തുടങ്ങിയോ.. ഹാവു എനിക്ക് സമാധാനം ആയി.. നെഞ്ചിൽ കൈ വെച്ച് ചിരിച്ചു കൊണ്ട് ദിച്ചി അവളെ പാളിനോക്കി.. ഒരാഴ്ച കൊച്ചി നടക്കാൻ ഉള്ളത് അവന്റെ കാലിൽ നോക്കി ഞാൻ കൊടുത്തിട്ടുണ്ട്.. പേടിക്കേണ്ട ട്ടോ baby... ദിച്ചിയുടെ കവിളിൽ തട്ടി കൊണ്ട് മിത്ര മുന്നോട്ട് നടന്നു... അത് എനിക്കുള്ളൊരു ഫീഷണി സ്വരം അല്ലെ.. തിങ്കി കൊണ്ട് അച്ചായത്തി ഒരു നിൽപ്പ്.. അതേലോ.. റബ്ബർ വെട്ടാൻ പോവണ്ടേൽ വന്നു എക്സാം എഴുത് കോപ്പേ... മിത്ര ദിച്ചിയെ നോക്കി വിളിച്ചു പറഞ്ഞു.. അയ്യോ അപ്പൻ.. റബ്ബർ... തല കുടഞ്ഞു കൊണ്ട് ക്ലാസ്സ്‌ നോക്കി ഒരൊറ്റ ഓട്ടം ആയിരുന്നു... ✨️✨️✨️✨️

എടി ഒന്നെന്താ... മുന്നിൽ ഇരിക്കുന്ന ദിച്ചിയെ സ്കെയിൽ വെച്ച് തോണ്ടി കൊണ്ട് മിത്ര ചോദിച്ചു.. ഓഹ് ആദ്യം തന്നെ ചോദിക്കാതെഡി... ദിച്ചി മുഖം കെറുവിച്ചു കൊണ്ട് പറഞ്ഞു.. എന്നാൽ പിന്നെ നീ രണ്ടാമത്തെ പറയ് എന്നിട്ട് ഒന്നാമത്തെ പറഞ്ഞോ.. ബെഞ്ചിലേക്ക് ചാഞ്ഞു ദിച്ചിക്ക് കേൾക്കാൻ പാകത്തിൽ മിത്ര പറഞ്ഞു... സൈലൻസ്.... ദിച്ചി എന്തെങ്കിലും പറയുന്നതിന് മുന്നേ മിസ്സ്‌ അതിന് തടസം ഇട്ടു... കുറച്ചു നേരം എല്ലാവരും എഴുതുന്നത് നോക്കി ഇരുന്ന മിത്ര,, ഇനി ഇരുന്നാൽ ശെരി ആവില്ല.. ഇനി അതെ നടക്കു... 🙃🙃 എന്നും മനസ്സിൽ പറഞ്ഞു ചോദ്യപേപ്പർ കയ്യിലെടുത്തു.. മറ്റേ കയ്യിൽ പെൻസിലും... അത്തള പിത്തള തവളാച്ചി ചുക്ക് മുറിക്കണ ചൂളാപ്പി മറിയൻ വന്നു വിളക്കൂതി ഫൂ ഫൂ ഫൂ....

ഓരോ ഓപ്ഷനും മാറ്റി മാറ്റി കൊണ്ട് മിത്ര ഒറ്റക്കിരുന്ന് പാടി... ഐവ.. നിങ്ങളൊക്കെ ഔട്ട്‌.. മുത്തേ ഓപ്ഷൻ സി ഇങ്ങട് വന്നേ നീയ്..🤩.... എന്നും പറഞ്ഞു അത് സ്പെല്ലിങ് പോലും തെറ്റിക്കാതെ പെറുക്കി പെറുക്കി അൻസർ ഷീറ്റിലേക്ക് എഴുതി.. കുറെ നേരം അത്തള പിത്തള കളിച്ചും എല്ലാത്തിനും ഓപ്ഷൻ സി കിട്ടിയതും മിത്രക്ക് മടുത്തു... 10 ഓപ്ഷൻ ചോദ്യത്തിനും ഉത്തരം പത്തു സി 🙃😇..... പിന്നെ ഒക്കെ essay ചോദ്യവും ഷോർട് essay ആയതു കൊണ്ടും ഒരു പുൽനാമ്പ് പോലും അറിയാത്തത് കൊണ്ടും ടീച്ചറുടെ സാരിയും കമ്മലും വളയും ഒക്കെ നോക്കി നോക്കി ഇരുന്നു.. ഓഹ് മിസ്സോന്ന് തടിച്ചല്ലോ.. ഓഹ് ഞാൻ രണ്ടാഴ്ച കാണാത്തത് കൊണ്ടായിരിക്കും...

ഓഹ് ഹസ്ബൻഡ് ഗൾഫിൽ നിന്ന് വന്നോ ആവോ.. എന്നാൽ മിട്ടായി തരേണ്ടതല്ലേ.. ഏയ് വന്നിട്ടുണ്ടാവില്ല... സമയം പോവാത്തത് കൊണ്ട് മിസ്സിന്റെ ഭർത്താവിനെയും കുട്ടികളെയും സ്മരിച്ചു കൊണ്ട് മിത്ര ഇരുന്നു... ഹാ അതിനും വേണം ഒരു യോഗം.. 😵. കുറച്ചു കഴിഞ്ഞു മിസ്സിന്റെ തല ഒന്ന് ചെരിഞ്ഞതും ദിച്ചി മിത്രക്ക് കാണാവുന്ന രീതിയിൽ പേപ്പർ വെച്ച് കൊടുത്തു... എടി... the കഴിഞ്ഞിട്ട് എന്താ.. എടി കാണുന്നില്ല കോപ്പേ നേരെ വെക്ക്... മിത്ര കാണാത്തത് കൊണ്ടുള്ള ദേഷ്യത്തിൽ പറഞ്ഞതും... മിത്രയുടെ സൗണ്ട് കൂടിയത് കൊണ്ടോ അതോ കഷ്ടകാലം കൊണ്ടോ മിസ്സ്‌ കയ്യോടെ പിടിച്ചു ഒരു വാണിംഗ് കൊടുത്ത് ഇരുത്തി..

പിന്നെ ഒരഞ്ചു മിനിട്ടിന് ഒന്ന് ഒതുങ്ങിയെങ്കിലും ഒരു പണിയും ഇല്ലാതെ ഇരിക്കുന്നത് കൊണ്ട് ലവള് കുട്ടികളുടെ എണ്ണം എടുക്കാൻ തുടങ്ങി.. അമ്പടാ വളവാ.. നോക്കി നോക്കി ബാക്കിൽ കണ്ണെത്തിയതും മിത്രയുടെ കണ്ണ് വികസിച്ചു.. മര്യാദക്ക് എനിക്ക് തന്നോ.. അല്ലേൽ ഞാൻ മിസ്സിനെ കൊണ്ട് പിടിപ്പിക്കും... ആൻസർ ഷീറ്റിനിടയിൽ തുണ്ട് വെച്ചെഴുതുന്ന ക്ലാസ്സിലെ ഒരുത്തനെ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് മിത്ര പറഞ്ഞു... മിത്ര ആയത് കൊണ്ടും കൊടുത്തില്ലേൽ വരാൻ പോവുന്ന ഭവിഷ്യത് ഓർത്തും ഫുൾ എഴുതാതെ ലവൻ അത് നേരെ മിത്രക്ക് കൈ മാറി... അതേയ്.. ഇതേതിന്റെ ആൻസർ ആണെന്ന് കൂടി പറഞ്ഞു തരുമോ..

ഇളിച്ചു കൊണ്ട് നിഷ്കുവിന്റെ അമ്മായിയുടെ മോള് പുഷ്കുവിനെ കൂട്ട് പിടിച്ചു കൊണ്ട് മിത്ര ചോദിച്ചു.. ഏഹ്.. നിന്നെയൊക്കെ.. 29 ആടി ലോങ്ങ്‌ essay.. അവൻ തലക്കും കൈ കൊടുത്തു കൊണ്ട് പറഞ്ഞു.. Essay ആണോ.. തേങ്ക്സ്.. അപ്പോൾ 15 അതിന്റെ കൂടെ ഞാൻ എഴുതിയതും... അപ്പോൾ ജസ്റ്റ്‌ പാസ്സിന് ഉള്ളതായി.... ഓഹ്.. ഓരോ കണക്കുക്കൂട്ടലുമായി വേഗം തുണ്ട് എടുത്ത് പേപ്പറിനിടയിൽ വെച്ച് മുപ്പത്തി തകൃതിയായി എഴുതി കൊണ്ടിരുന്നു... ആകെ ഉള്ള തുണ്ട് പോയ സങ്കടത്തിൽ മിത്ര ആദ്യം ചെയ്ത വായ്‌നോക്കൽ പണി ആ ചെക്കൻ അങ്ങോട്ട് ഏറ്റെടുത്തു... 🤣🤣 ✨️✨️✨️✨️ എന്തായിത്... First ബെഞ്ചിലെ first കുട്ടിയുടെ ടവൽ പൊക്കിക്കൊണ്ട് മിസ്സ്‌ ചോദിച്ചു.. അത് ടവൽ അല്ലെ .... ഫോർത്തു ബെഞ്ചിലെ മിത്ര ചോദിച്ചു... മ്മ്... മിസ്സിന്റെ ഓഞ്ഞ നോട്ടം കിട്ടിയതും മിത്ര തൃപ്തി അടങ്ങി കൊണ്ട് കോപ്പി നോക്കി എഴുതാൻ തുടങ്ങി..

ഇതാണ് ഞാൻ ഒന്നിനും ഉത്തരം പറയാത്തെ.. പുച്ഛിച്ചു കൊണ്ട് മിത്ര എഴുത്ത് തുടർന്നു... കോപ്പി എഴുതാൻ ആണോ രണ്ട് ടവ്വലും എടുത്ത് വന്നേ.. കഷ്ടം തന്നെ... ഇനി ആരുടെ കയ്യിൽ ഉണ്ട് ഇതുമാതിരി ഒക്കെ.... ടവൽ പൊക്കി എല്ലാവരോടുമായി മിസ്സ്‌ ചോദിച്ചു.. മിത്രേ പറയല്ലെടി... പിന്നിലെ ചെക്കൻ തോണ്ടി കൊണ്ട് പറഞ്ഞു.. അതിന് നമ്മുടെ കയ്യിൽ ടവൽ അല്ലല്ലോ തുണ്ട് പേപ്പർ അല്ലെ.. be കൂൾ ഡാ.. ഇളിച്ചു കൊണ്ട് മിത്ര പറഞ്ഞു.. ഏഹ്... അവൻ ആകെ തലതിരിഞ്ഞു കൊണ്ട് തലയാട്ടി... എടി തുണ്ട് പിടിച്ചാൽ എന്റെ ആണെന്ന് പറയല്ലെടി... എന്തോ ഓർത്തു കൊണ്ട് അവൻ പിന്നേം പറഞ്ഞു.. ഏയ് ഇത്ര നല്ല കയ്യക്ഷരം നിന്റെ അല്ലെന്ന് എനിക്കറിഞ്ഞൂടെ..

നിന്റെ ഒരുമാതിരി കാക്ക അപ്പിട്ട പോലയല്ലേ.. ഇതാര് എഴുതി തന്നതാ അനിയത്തി ആണോ... മിത്ര കുസൃതിയോടെ ചോദിച്ചു.. മ്മ്.. ഇളിച്ചു തലയാട്ടി കൊണ്ട് അവൻ പറഞ്ഞു.. അപ്പൊ പിന്നെ എളുപ്പം ആയില്ലേ.. ഞാൻ പറയും ഇത്‌ നിന്റെ അനിയത്തി എഴുതിയതാ എനിക്കും നിനക്കും യാതൊരു ബന്ധവും ഇല്ലെന്ന്.. അപ്പോൾ മിസ്സ്‌ നമ്മളെ ബെറുതെ വിടുന്നു.. നമ്മൾ പിന്നേം തുണ്ട് നോക്കി എഴുതി ജയിക്കുന്നു... ഒട്ടും ഭയം ഇല്ലാതെ മിത്ര പറഞ്ഞു.. ചതിക്കല്ലേഡി... മിസ്സ്‌ എത്താറായി നിന്റെ അടുത്തു.. പെട്ടെന്ന് എന്തേലും ചെയ്യ്‌... വിറച്ചു കൊണ്ട് അവനൻ പറഞ്ഞു.. ഐശ് ചീറിപൊളിക്കാതെടാ ചെക്കാ അടങ്ങി ഇരി... പല്ല് കടിച്ചു കൊണ്ട് മിത്ര പറഞ്ഞതും... മണിമിത്ര സ്റ്റാൻഡ് അപ്പ്‌ ആൻഡ് പുട്ട് ഓൾ ദി റിട്ടെൻ പേപ്പർ ഓൺ ദി ടെബിൽ... മിത്രയെ നോക്കി ഗൗരവത്തോടെ മിസ്സ്‌ പറഞ്ഞു.....................തുടരും………

വിശ്വാമിത്രം : ഭാഗം  2

Share this story