വിശ്വാമിത്രം: ഭാഗം 30

viswamithram

എഴുത്തുകാരി: നിലാവ്‌

വിശപ്പ് സഹിക്കാൻ വയ്യാതെയാണ് മിത്ര ഞെട്ടി ഉണർന്നത്.... റൂമിൽ ലൈറ്റ് ഓൺ ആയി കിടന്നത് കൊണ്ടും പെട്ടെന്ന് കണ്ണ് തുറന്നത് കൊണ്ടും കണ്ണ് കൈ കൊണ്ട് മറച്ചു കൊണ്ട് മിത്ര എണീറ്റു.... ബാത്‌റൂമിൽ കയറി മുഖം കഴുകി ഒന്നിന് പോയപ്പോഴേക്കും വിശപ്പ് അതിന്റെ മൂർദ്ധാവിൽ എത്തിയിരുന്നു.... ഭഗവാനെ വിശന്നിട്ടു ഞാൻ ഇപ്പോൾ ഛർദിക്കും... വയറിൽ പിടിച്ചു കൊണ്ട് മിത്ര ബെഡിലേക്ക് വന്നിരുന്നു... ഉച്ചക്ക് കഴിച്ചതാ... വന്നപ്പോൾ കോലാഹലം ആയത് കൊണ്ട് മീരയുടെ കയ്യിലെ ചായ തട്ടി പറിച്ചു കുടിച്ചു.. പിന്നെ ഇതേ വരെ എന്റെ വയറിലേക്ക് ഒന്നും പോയിട്ടില്ല.. എന്തെ വയറേ മിണ്ടാഞ്ഞേ... സ്വയം ഓരോന്ന് പറഞ്ഞു കൊണ്ട് മിത്ര ഫോൺ എടുത്ത് നോക്കി... 9 മണിയോ... ഇത്ര സമയെ ആയുള്ളൂ... 😬...

വയറിൽ ഉഴിഞ്ഞു കൊണ്ട് മിത്ര ഹെഡ് ബോഡിലേക്ക് ചാഞ്ഞു കിടന്നു... വിശന്നിട്ടു ആണേൽ വയറ് കത്തുന്നു... കറങ്ങുന്ന ഫാനും നോക്കി മിത്ര കുറച്ച് നേരം കിടന്നു.... കണ്ണൊന്നു തെറ്റിയതും ബെഡിലെ ബാഗിന്റെ മുകളിൽ വെച്ചിരിക്കുന്ന അയ്യായിരം രൂപ കണ്ടതും എന്തോ ഓർത്തു കൊണ്ട് അതെടുത്തു കയ്യിൽ വെച്ചു പതിയെ റൂമിന്റെ ലോക്ക് തുറന്നു... പാർട്ടിക്ക് വന്നവരൊക്കെ പോയോ എന്തോ... പുച്ഛത്തോടെ പറഞ്ഞു കൊണ്ട് മിത്ര ഹാളിലേക്ക് ചെന്നു... ഹാളിലെ ലൈറ്റ് ഇട്ടു വിശ്വയെ തിരഞ്ഞ മിത്ര കാണുന്നത് സോഫയിൽ നിവർന്നിരിക്കുന്ന ചൊത്തുട്ടനെ... അയ്യോ ഇയാള് ഫിറ്റ്‌ അല്ലെ... പിന്നിലെ ചുമരിലേക്ക് മറഞ്ഞു നിന്ന് എത്തി പാളി നോക്കി കൊണ്ട് മിത്ര പിറുപിറുത്തു...

എന്റെ ദൈവേ ഹാളിന്റെ ഒരു കോലം നോക്കണേ... ഇതൊക്കെ ആര് വൃത്തി ആകുമെന്ന് കരുതിയാ എനിക്കൊന്നും വയ്യ... ബാർ ഉണ്ടാവുമോ ഇങ്ങനെ.... നിലത്ത് ചിതറി കിടക്കുന്ന കുപ്പികളും അങ്ങിങ്ങായി വിതറി കിടക്കുന്ന ഫുഡ്‌ ഐറ്റംസിലേക്കും കണ്ണ് പായിച്ചു കൊണ്ട് മിത്ര താടിക്കും കൈ കൊടുത്തു നിന്നു... അനക്കം ഒന്നും ഇല്ലല്ലോ... അനങ്ങാതെ ആ ഒരിരുത്തം വിശ്വ തുടരുകയാണെന്ന് കണ്ടതും മിത്ര അവന്റെ മുന്നിലേക്ക് ചെന്ന് നിന്ന് കുമ്പിട്ടു അവന്റെ മുഖത്തേക്ക് നോക്കി... ഹലോ... ഏയ്.. പൂയ്... ശഹ്‌.... ഓരോ സൗണ്ട് ഉണ്ടാക്കി മിത്ര അവന്റെ മുഖത്തിലൂടെ കൈ വീശിയും ഞൊടിച്ചും ചെയ്ത് നോക്കി... ആൾ ഇരുന്നുറങ്ങുവാണോ...

അതിശയത്തോടെ അടുത്തിരിക്കുന്ന ചെയർ വലിച്ചിട്ട് അവന്റെ മുന്നിൽ ഇരുന്ന് കൊണ്ട് മിത്ര അവനെ തന്നെ നോക്കിയിരുന്നു... കണ്ടാൽ പറയുമോ കയ്യിലിരുപ്പ് ഇതാണെന്ന്.... എന്റെ ജീവിതം നശിപ്പിച്ചപ്പോൾ സമാധാനം ആയോടാ കാട്ടു മാക്കാനേ... ദേഷ്യത്തോടെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് മിത്ര തലയും താഴ്ത്തി ഇരുന്നു... അപ്പോഴേക്കും വയറിൽ കുളുകുളു ഉരുണ്ട് കേറി... ഓഹ് ഈ വിശപ്പ് എന്നേം കൊണ്ടേ പോവു.... കയ്യിലെ പൈസ ഇരുന്ന ചെയറിൽ വെച്ചു കൊണ്ട് മിത്ര കിച്ചണിലേക്ക് ഓടി... ഒന്നും ഇല്ല എന്ന് കണ്ടതും ഫ്രിഡ്ജ് തുറന്ന് നോക്കി... ജ്യൂസ്‌ കണ്ടതും അതെങ്കിൽ അത് എന്ന് കരുതി അതും എടുത്ത് ഹാളിലേക്ക് ചെന്നു.... തിന്നാൻ ഒന്നും ഇല്ലേ...

വിശ്വയും ഫ്രെണ്ട്സും കുടിച്ചിട്ട കുപ്പി കാല് കൊണ്ട് തട്ടി മാറ്റി അവിടെയെല്ലാം തിരഞ്ഞു കൊണ്ട് മിത്ര എല്ലായിടവും നോക്കി... വിശ്വ അപ്പോഴും ഇരുന്ന് ഉറങ്ങുവാണ്.. സോഫയുടെ അറ്റത്തു പൊട്ടിക്കാതെ ഒരു കവർ ഇരിക്കുന്നത് കണ്ടതും ഒറ്റ കുതിപ്പിന് അത് കൈക്കലാക്കി കൊണ്ട് മിത്ര നേരത്തെ ഇരുന്നിരുന്ന ചെയറിൽ വന്നിരുന്നു... ദൈവമേ എനിക്ക് തിന്നാൻ പറ്റിയ വല്ല ഫുഡും ആയിരിക്കണേ.... കയ്യിൽ പിടിച്ച കവറും കൂട്ടിപ്പിടിച്ചു മുകളിലേക്ക് നോക്കി പറഞ്ഞു ആർത്തിയോടെ മിത്ര കെട്ടഴിച്ചു... ഹാ.. ബർഗർ..... വിടർന്ന കണ്ണോടെ ഉച്ചത്തിൽ പറഞ്ഞതും വിശ്വ ഒന്ന് ഞെരങ്ങി കൊണ്ട് തലയും താഴ്ത്തി ഉറക്കം തുടർന്നു... എണീറ്റോ...

വായ പൊത്തി കണ്ണ് അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി കൊണ്ട് വിശ്വയെ തന്നെ മിത്ര നോക്കി.. ഓഹ്.. മൈ സ്വീറ്റി.... ഉമ്മാ.... വിശ്വ ഉറക്കത്തിൽ ആണെന്ന് കണ്ടതും മിത്ര കവറെടുത്തു നെഞ്ചോട് ചേർത്ത് വെച്ചു അതിൽ ഉമ്മ വെച്ചു... പിന്നെ ആർത്തിയോടെ തിന്നാൻ തുടങ്ങി.. ജ്യൂസ്‌ കുടിക്കുന്നു.... തിന്നുന്നു.... തിന്നുന്നു... ജ്യൂസ്‌ കുടിക്കുന്നു... ഹും എനിക്ക് വേണ്ട തന്റെ ബർഗർ... വിശപ്പും ആർത്തിയും മാറിയതും വിശ്വയുടെ മുഖം ഉയർത്തി ഇരുത്തി അവന്റെ നെഞ്ചിലേക്ക് എല്ലാം തിന്ന് കഴിഞ്ഞുള്ള കവർ വലിച്ചെറിഞ്ഞു.... എന്നാലും എന്നോട് വേണ്ടായിരുന്നു ഓൾഡ് മാൻ ഇങ്ങനെ... എനിക്ക് അപ്പഴേ ഒരിത് ഉണ്ടായിരുന്നു താൻ ഇത്തിരി പെശക് ആണെന്ന്..

ഇപ്പോൾ എല്ലാം ക്ലിയർ ആയി... ഞാൻ ഇവിടെ ഉണ്ടായിട്ടും തിന്നോ കുടിച്ചോ എന്നറിയാതെ താൻ പാർട്ടിയും ആഘോഷിച്ചു നടക്കടോ.. ഡോ ഡോ ഇങ്ങോട്ട് നോക്കെടോ.. ഞാൻ തന്റെ മുഖത്തേക്ക് നോക്കിയല്ലേ സംസാരിക്കുന്നെ... എന്റെ മുഖത്തേക്ക് നോക്കടോ... വിശ്വയുടെ മുഖം വീണ്ടും കുനിഞ്ഞിരുന്നതും മിത്ര ദേഷ്യത്തോടെ അവന്റെ കവിളിൽ തട്ടി... പൊങ്ങില്ല... തന്റെ തല പൊങ്ങില്ലടോ.. കുറ്റബോധം കൊണ്ടാ തല ഇങ്ങനെ താന്നിരിക്കുന്നെ... ഒരു പെണ്ണിനെയാ താൻ നോവിച്ചു വിട്ടേ... അനുഭവിക്കും താൻ... വിശ്വ ഉറക്കത്തിൽ ആയത് കൊണ്ട് മിത്രക്ക് നാവിനു ലൈസൻസ് കിട്ടിയ പോലെ ആണ് പറച്ചില്... (ഓഹ് അല്ലാതെ കള്ള് കുടിച്ചത് കൊണ്ടല്ല തല താന്നിരിക്കുന്നെ... ഗയ്‌സ് കുറ്റബോധം കൊണ്ടാണെ.. എല്ലാരും വിശ്വസിക്കണേ....🙄) താനൊക്കെ നീറി നീറി ചാവുമെടോ.. ഇതാ തന്റെ അയ്യായിരം ഉലുവ..

ഈ പൈസക്കും പോയി കള്ള് കുടിച്ചിട്ട് വാടോ.. എന്നിട്ട് താൻ ഇതിലൂടെ പാമ്പ് ഇഴയുന്ന പോലെ ഇഴയുന്നതൊന്ന് എനിക്ക് കാണണം... അത് കണ്ട് ഞാൻ കൈ കൊട്ടി ചിരിക്കും... ആഹാ... താൻ എന്താടോ മിണ്ടാത്തെ.... മിത്ര കയ്യാങ്കളിയിൽ എത്തി എന്ന് പറഞ്ഞാൽ മതിയല്ലോ... വിശ്വയുടെ കവിളിൽ തോണ്ടി തോണ്ടി ഇപ്പൊ ഒരു കുഴി ആവും.... (ഇതിപ്പോ മിത്ര ആണോ വിശ്വ ആണോ കുടിച്ചേക്കുന്നേ.....🙊 ) തനിക്കറിയാമോ... മിത്ര എന്തോ പറയാൻ വന്നു കൊണ്ട് വിശ്വയെ തോണ്ടിയതും തോണ്ടലിന്റെ ശക്തിയിൽ വിശ്വ മുന്നോട്ടേക്ക് ആഞ്ഞു... എങ്ങോട്ടാഡോ ഇടിച്ചു കേറി വരുന്നേ.. ഞാൻ മുഴുവൻ പറയട്ടെ.... വിശ്വയുടെ രണ്ട് കവിളിലും കൈ കൊണ്ട് താങ്ങി മിത്ര അവനെ ഇരുത്താൻ ശ്രമിച്ചു....

ആ അവിടെ ഇരിക്ക്... അങ്ങനെ തന്നെ.. ആ നമ്മൾ എവിടെ പറഞ്ഞ് നിർത്തിയെ... കൈ പതിയെ അവന്റെ മുഖത്തു നിന്ന് പിൻവലിച്ചു കൊണ്ട് മിത്ര ആലോചിച്ചു... ഹാ കിട്ടി.. തനിക്കറിയുമോ ഞാൻ എങ്ങനെ.... പറഞ്ഞ് തുടങ്ങിയതും വിശ്വയുടെ കണ്ണ് പതിയെ തുറന്ന് വന്നു... മഹാദേവ... മിത്ര അവനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് തല കുടഞ്ഞു നോക്കി... ഉറക്കത്തിൽ എന്ന പോലെ കണ്ണ് പതിയെ അടക്കുകയും തുറക്കുകയും ചെയ്ത് കൊണ്ട് നിന്ന വിശ്വയുടെ കണ്ണ് ഉടക്കി നിന്നത് മിത്രയുടെ ചുണ്ടിൽ ആണ്... മിത്ര ആണേൽ തോണ്ടിയതും പിച്ചിയതും പറഞ്ഞതും കേട്ട് കാണുമോ എന്ന പേടിയിൽ കണ്ണും തുറന്ന് ഇരിപ്പാണ്....

വിശ്വ ഒരു സെക്കന്റ്‌ പോലും പാഴാക്കാതെ മുന്നോട്ട് ആഞ്ഞു കൊണ്ട് മിത്രയുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു.... ഒന്നാമതെ കണ്ണ് തള്ളിയിരിക്കുന്ന മിത്രയുടെ കണ്ണ് ബുൾസൈ പോലെ വികസിച്ചു വന്നു... ഒന്ന് തടുക്കാൻ പോലും ആവാതെ വിശ്വ അവളുടെ ചുണ്ടുകളെ ബന്ധിച്ചിരുന്നു.... എന്ത് ചെയ്യണം എന്നറിയാതെ ഇരുന്ന ഇരുപ്പിൽ മിത്ര കണ്ണ് ഇറുക്കി അടച്ചു.... രണ്ട് കാലിലായി ബലത്തിന് വെച്ചിരുന്ന കൈകൾ ഇട്ടിരുന്ന പാന്റിൽ അമർന്നു.... ചുണ്ട് അങ്ങോട്ടും ഇങ്ങോട്ടും ചുളിച്ചു കൊണ്ട് വിടാൻ ഒരു ശ്രമം നടത്തിയെങ്കിലും രക്ഷയിലാതെ മിത്ര ആ ഒരിരുത്തം ഇരുന്നു..... കുറച്ച് സമയം കഴിഞ്ഞതും വിശ്വ പിന്മാറി ഉറക്കത്തിൽ എന്ന പോലും അവന്റെ ചുണ്ടും നുണഞ്ഞു സോഫയിലേക്ക് ചാഞ്ഞു കിടന്നു.... മിത്ര ഒന്നും മനസിലാവാതെ രണ്ട് മിനിറ്റ് നേരം അതെ ഇരിപ്പ് തുടർന്നു..

അനക്കം ഒന്നും ഇല്ല എന്ന് കണ്ടതും ചുളുക്കിയ ചുണ്ടോടെ ഒറ്റ കണ്ണ് തുറന്ന് മുന്നോട്ട് നോക്കി... സോഫയിലേക്ക് ചാഞ്ഞു കിടന്നുറങ്ങുന്ന വിശ്വയെ കണ്ടതും രണ്ടും കണ്ണും തുറന്ന്,, പിടിച്ചു വച്ചിരുന്ന കാർബൺഡൈഓക്സൈഡ് എല്ലാം പുറത്തേക്ക് വിട്ടു... ഓഹ്... ആഞ്ഞു ശ്വാസം വലിച്ചു മിത്ര നെഞ്ചിൽ ഉഴിഞ്ഞു....... താൻ.... താൻ ഇപ്പൊ എന്താ ചെയ്തേ.. എടൊ എടൊ... കൈ അടിക്കാൻ എന്ന പോലെ അവന്റെ മുഖത്തേക്ക് കൊണ്ട് പോയി ദേഷ്യത്തോടെ പിൻവലിച്ചു കൊണ്ട് മിത്ര നിലത്തേക്ക് ആഞ്ഞു ചവിട്ടി.... എടൊ കാമപ്രാന്താ.. താൻ എന്നെ... ഉഫ്... മിത്ര എന്ത് ചെയ്യണം എന്നറിയാതെ എണീറ്റ് ഒരു കൈ ഊരക്കും ഒരു കൈ തലക്കും കൊടുത്തു നിന്നു... പോടോ.. പന്നിടെ മോന്റെ മോനെ ചീമ പന്നി... ദേഷ്യം തീരാത്തത് കൊണ്ട് മിത്ര ചുണ്ടിൽ കൈ വെച്ചു കൊണ്ട് എന്തൊക്കെയോ പറഞ്ഞു...

ഉറങ്ങുന്നത് കണ്ടില്ലേ.. ഉറക്കത്തിൽ ഇങ്ങനെ അപ്പൊ ഉണർന്നിരിക്കുമ്പോൾ എങ്ങനെ ആവും.. ശ്ശെ.... മിത്ര അവനെ ചെറഞ്ഞു നോക്കിക്കൊണ്ട് ചാടി തുള്ളി റൂമിലേക്ക് പോയി... ഹ്ഹ.. ഞാൻ ഇതെങ്ങനെ സഹിക്കും... കുട്ടൂസ് മാത്രം ഉമ്മ വെച്ചിരുന്ന എന്റെ ചുണ്ടിൽ ഒരു കാട്ടാളൻ ഉമ്മ വെച്ചിരിക്കുന്നു.. ബ്ളാഹ്.... ഉള്ള കള്ളെല്ലാം കുടിച്ചു കേറ്റി ഛെ.. കുളു കുളു... വെള്ളം വായിലാക്കി മിത്ര കുലുക്കുഴിഞ്ഞു തുപ്പി.... അയാൾക്ക് എങ്ങനെ... ശ്ശെ.... മിത്ര ദേഷ്യം കൊണ്ട് വീണ്ടും വിശ്വയുടെ അടുത്തേക്ക് ചെന്ന് അവനെ തള്ളി സോഫയിലേക്ക് മറിച്ചിട്ട് ലൈറ്റ് ഓഫാക്കി റൂമിൽ കയറി എല്ലാ പൂട്ടും ഇട്ടു ബെഡിലേക്ക് കിടന്നു... പണ്ടാരം ഉറക്കം വരുന്നില്ലല്ലോ... തലയിണ എടുത്ത് മുഖത്ത് മൂടി കൊണ്ട് മിത്ര തിരിഞ്ഞും മറിഞ്ഞും കിടന്നു... ഹ്ഹഹ്ഹ... എണീറ്റിരുന്ന് പല്ല് കടിച്ചു ശബ്ദം ഉണ്ടാക്കിക്കൊണ്ട് മിത്ര ചുണ്ട് ഇട്ടിരുന്ന ഡ്രെസ്സിൽ ഒരതി.... ✨️✨️✨️✨️✨️✨️

രാവിലെ തലക്കൊരു മത്തോടെ ആണ് വിശ്വ കണ്ണ് തുറന്നത്... ഒരു നിമിഷം മനസിലാവാതെ തലക്ക് കൈ താങ്ങി അവൻ ചുറ്റും നോക്കി.... ഹാളിലാണെന്ന് മനസ്സിലായതും സോഫയിൽ പിടിച്ചെഴുന്നേറ്റ് കൊണ്ട് കുപ്പിയെല്ലാം പെറുക്കി വേസ്റ്റ് ബിന്നിൽ കൊണ്ട് പോയി ഇട്ടു.... ഒരു ചായ കിട്ടിയാൽ നന്നായിരുന്നു... മിത്രയുടെ പിറകിൽ നിന്ന് കൊണ്ടവൻ ചോദിച്ചു..... മിത്ര ആണെങ്കിൽ ചാണകത്തിൽ ചവിട്ടിയ അവസ്ഥയിൽ ആണ് നിൽപ്പ്... അവന്റെ മുന്നിലേക്ക് പോവാതിരിക്കാൻ വേണ്ടിയാണ് അടുക്കളയിൽ പാത്രത്തിനോട് ദേഷ്യം തീർക്കാൻ വേണ്ടി കേറിയത്..... ഇന്നലത്തെ സംഭവം കുട്ടിയുടെ മനസ്സിൽ നിന്ന് പോയിട്ടില്ലേയ് ... 😆😆...

എന്നാലും വിട്ട് കൊടുക്കാനൊട്ട് ഉദ്ദേശിച്ചിട്ടും ഇല്ല്യാ.... മിത്ര അവൻ പറഞ്ഞത് കേൾക്കാത്ത പോലെ ദോശ ചുടാൻ തുടങ്ങി..... അപ്പൊ ഇയാൾക്ക് ഉമ്മ വെച്ചത് ഓർമ ഇല്ലേ... കുടിച്ചു കിടക്കുവായിരുന്നല്ലോ ലെ... മിത്ര മനസ്സിൽ ആലോചിച്ചു.. ഞാൻ നിന്നോടാ ചോദിക്കുന്നെ മിത്രേ... ചായ..... തലവേദനയും അതിന്റെ കൂടെ മിത്രയുടെ അവഗണന കൂടിയും ആയപ്പോൾ വിശ്വ ദേഷ്യത്തോടെ പറഞ്ഞു .... ഇന്നലെ വന്ന അവളുമാരില്ലേ... വിളിക്ക് .. എന്നിട്ട് പറ ചോത്തൂട്ടന് ചായ ഇട്ടു തരാൻ.... എന്തും ഇട്ടു തരും... വേണേൽ കുടിപ്പിച്ചും തരും ... ദോശ ചുട്ടെടുത്തു കാസറോളിലേക്ക് ഇട്ടു കൊണ്ട് മിത്ര കലി തുള്ളി ... ഞൻ നിന്നോട് ചായയാ ചോദിച്ചേ അല്ലാതെ എന്നോട് തരുതല പറയാൻ അല്ല....

സ്ലാബിന്മേൽ കയറി ഇരുന്ന് കൊണ്ട് വിശ്വ പറഞ്ഞു.... എന്നാൽ കേട്ടോ എനിക്കിപ്പോ നിങ്ങൾക്ക് ചായ ഉണ്ടാക്കാൻ നേരം ഇല്ല്യ.... വേണേൽ പോയി ഉണ്ടാക്കി കുടിക്ക്.... ഇന്നാ ചായ പൊടി.. കാപ്പി വേണേൽ കാപ്പി പൊടി.. പഞ്ചസാര,, വെള്ളം ആ പൈപ്പിൽ നിന്നെടുത്തോ ചായ വെക്കാൻ പാത്രം ഇന്നാ... എല്ലാം സ്ലാബിൽ നിരത്തി വെച്ചു കൊണ്ട് മിത്ര വിശ്വയെ ഒന്ന് പാളി നോക്കി.. ഏറ്റൊ എന്നറിയണമല്ലോ... അല്ലേൽ നിലത്തതാ ഇന്നലത്തെ ബാക്കി വെച്ച നല്ല ഒന്നാം തരം ചാരായം ഇരിക്കുന്നു... എടുത്ത് കുടിക്കേടോ ... വിശ്വ മറുപടി ഒന്നും പറയുന്നില്ല എന്ന് കണ്ടതും മിത്ര കൂട്ടി ചേർത്തു... അഹങ്കാരി.... മിത്രയെ നോക്കി പിറുപിറുത്തു കൊണ്ട് വിശ്വ എഴുന്നേറ്റ് പോയി ....

അന്നേരം കയ്യിൽ കരുതിയ അയ്യായിരം രൂപ സ്ലാബിൽ വെക്കാനും അവൻ മറന്നില്ല... പോടോ ഉമ്മച്ചാ..... അവൻ കേൾക്കാതിരിക്കാൻ തക്ക രീതിയിൽ കുശുകുശുത്തു തിരിഞ്ഞപ്പോൾ ആണ് സ്ലാബിൽ വെച്ച പൈസ മിത്ര കണ്ടത് ..... ഹലോ ഉമ്മ... ഛെ ഓൾഡ് മാൻ... പോയ വഴി നോക്കി മിത്ര വിളിച്ചതും വിശ്വ തലയിട്ട് നോക്കി... എന്താ ചായ തരാൻ ആണോ... ചുണ്ടിൽ വിരിഞ്ഞ ചിരി മറച്ചു പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... ഇപ്പൊ കിട്ടും നോക്കിയിരുന്നോ... നിങ്ങടെ സാധനം ഇവിടെ മറന്നു വെച്ചു പോയി... കാശിലേക്ക് കണ്ണ് കാണിച്ച് ചട്ടുകം കയ്യിൽ അടിച്ച് കൊണ്ട് മിത്ര പറഞ്ഞു... അത് ഞാൻ മറന്നു വെച്ചതല്ല നീ എടുത്തോട്ടെ എന്ന് കരുതി വെച്ചതാ...

ഒരു ഭാവവും ഇല്ലാതെ വിശ്വ തിരിച്ചു പറഞ്ഞു... അയ്യോ എനിക്ക് വേണ്ടായേ നിങ്ങടെ അയ്യായിരം രൂപ... നിങ്ങടെ കൂടെ എത്ര കാലം ഉണ്ടോ അത്രയും കാലം ഞാൻ അതും കേട്ട് നടക്കേണ്ടി വരും.. കൊണ്ട് പോ എനിക്കൊന്നും വേണ്ട.. പുച്ഛത്തോടെ പറഞ്ഞു മിത്ര തിരിഞ്ഞു നിന്നു... മിത്രേ ഞാൻ ഇനി അത് ചോദിച്ചു വരില്ല.. നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ ഞാൻ അതൊക്കെ... ഇനി അതും പറഞ്ഞു ഞാൻ നിന്നോട് വഴക്കിടില്ല... എന്നും പറഞ്ഞു വിശ്വ മിത്രയുടെ തോളിൽ കൈ വെച്ചു... ഹേയ്.... തിരിഞ്ഞു നിന്ന് അവന്റെ കൈ തട്ടി വയറിനു മേലെ കത്തി വെച്ചു കൊണ്ട് മിത്ര അവനെ കൂർപ്പിച്ചു നോക്കി... മിത്രേ കത്തി ആണത്.. മാറ്റിപ്പിടി.. കൈ തെന്നിയാൽ കേറും.. മാറ്റെടി... വിശ്വ അനങ്ങാതെ ചുണ്ടനക്കി കൊണ്ട് പറഞ്ഞു.. എന്നെ തൊട്ടാൽ ഉണ്ടല്ലോ... ഹാ.... കത്തി മാറ്റി സ്ലാബിന്മേൽ വെച്ച് മിത്ര മുഖം തിരിച്ചു...

ഒരു വളിച്ച ചിരിയോടെ വിശ്വ അടുക്കള വിട്ട് ഇറങ്ങിപ്പോയി.. വെറുതെ എന്തിനാ ഉള്ള തടി കേടാക്കുന്നെ... ഹാവു തട്ടലും മുട്ടലും ഇല്ലാതെ അങ്ങനെ നീയെന്റെ കയ്യിൽ തന്നെ വന്നു ചേർന്നു... അവൻ പോയെന്ന് കണ്ടതും മിത്ര വേഗം ആ പൈസ എടുത്ത് അടുക്കളയിലെ കബോഡിൽ എടുത്ത് വെച്ചു... എന്നാൽ ഇതെല്ലാം കണ്ട് കൊണ്ട് ഹാളിൽ ഇരുന്ന വിശ്വയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു... ✨✨✨✨ എനിക്ക് തോന്നിയില്ല നിന്റെ സോത്തുട്ടൻ അങ്ങനെ ആണെന്ന്.... ഉമ്മ വെച്ചതല്ലാതെ ബാക്കിയെല്ലാം ദിച്ചിയോട് പറഞ്ഞപ്പോൾ ദിച്ചിയുടെ മറുപടി അതായിരുന്നു.... ആരുടെ സോത്തുട്ടൻ .. എന്റെ ഒന്നുമല്ല ... ദിച്ചിയെ പകച്ചു നോക്കിക്കൊണ്ട് മിത്ര പറഞ്ഞു... അല്ലാതെ പിന്നെ എന്നെ ആണോ അയാൾ കെട്ടിയെ...

ഏഹ്.... ദിച്ചി മിത്രയെ ആക്കി നോക്കി കൊണ്ട് ചോദിച്ചു.... ഏഹ്.. പിന്നെ ഞാൻ നിന്നോട് പറഞ്ഞതെല്ലാം കള്ളം ആണെന്നാണോ നീ പറയുന്നേ..... അന്താളിപ്പോടെ മിത്ര നടത്തം നിർത്തി ദിച്ചിയുടെ മുന്നിൽ കേറി നിന്ന് ചോദിച്ചു ... എടി ഇതൊക്കെ മീരയുടെ തെറ്റിധാരണ ആവും.... അല്ലേലും മീര ചെയ്തത് അത്രേ നല്ല കാര്യം ആണോ .. ദിച്ചി പുരികം ചുളിച്ചു കൊണ്ട് ചോദിച്ചു.... പിന്നെ .... അവൾക്ക് ഉണ്ടായ അനുഭവം ആണ് അവളെന്നോട് പറഞ്ഞേ .. ആരെങ്കിലും പറഞ്ഞ് കേട്ടതാതാണെങ്കിൽ പോട്ടെ എന്ന് വെക്കാം ഇതിപ്പോ അങ്ങനെ ആണോ ... എനിക്കയാളുടെ അടുത്തേക്ക് പോവുന്നത് തന്നെ പേടിയാ .. നെഞ്ഞിടിക്കും ... ചുണ്ടിൽ തൊട്ട് കൊണ്ടാണ് മിത്ര പറഞ്ഞത് ...

അതിന് നീയെന്തിനാ ചുണ്ടിൽ പിടിക്കുന്നെ .. നെഞ്ച് അവിടേക്ക് മാറ്റിയോ .... ചിരിയോടെയാണ് ദിച്ചി ചോദിച്ചത് ... ഓഹ് നിനക്കിതെന്താ ... ഞാൻ വെറുതെ ഒന്ന് തൊട്ടെന്നെ ഉള്ളൂ .. കയ്യിൽ കത്തിയും പിടിച്ചു നടക്കേണ്ട ഗതികേടാ എനിക്കിപ്പോ .... എനിക്കും അന്ന് ചാടി പോയാൽ മതിയായിരുന്നു പുല്ല്.... മിത്ര കെറുവിച്ചു പറഞ്ഞ് ദിച്ചിയെ നോക്കി .... ആരുടെ ഒപ്പം 🧐.. സംശയത്തോടെ ദിച്ചി മിത്രയിലേക്ക് നോട്ടം പായിച്ചു ..... ഒറ്റക്ക്... എന്താ ഒറ്റക്ക് പോയാൽ ഒളിച്ചോട്ടം ആവില്ലേ .... പുച്ഛത്തോടെ പറഞ്ഞ് കൊണ്ട് മിത്ര ക്‌ളാസ്സിലേക്ക് നടന്നു... എടി ഒന്ന് നിന്നെ..

എനിക്ക് തോന്നുന്നു ഇത്‌ നിങ്ങള് സെറ്റ് ആവുന്നതിനു മുന്നേ ഉള്ള അടി ആണെന്നാ... ദിച്ചി മിത്രയുടെ അടുത്തേക്ക് ഓടി എത്തി കൊണ്ട് പറഞ്ഞു... എന്തോന്നാ.. മനസിലാവാതെ മുന്നോട്ടാഞ്ഞു കൊണ്ട് മിത്ര നെറ്റി ചുളിച്ചു... I Mean,,, A Crash Make A Crush എന്ന്... ഇളിച്ചു കൊണ്ട് ദിച്ചി പറഞ്ഞതും,,, ഒലക്ക... 😖😖 ചുണ്ട് കോട്ടി കൊണ്ട് മിത്ര ദിച്ചിയെ തിരിഞ്ഞു നോക്കാതെ എന്തോ ആലോചിച്ചു കൊണ്ട് നടന്നു... പിന്നാലെ ഒന്നും മനസിലാവാതെ something ഫിഷിയോടെ ദിച്ചിയും .... 😇..............................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story